മുടി കറുപ്പിക്കലിന്റെ ഇസ്ലാമിക വിധി(അനുവദനീയവും സുന്നത്തും എപ്പോൾ) mudi karuppikkal islamil

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • മുടി കറുപ്പിക്കുന്നതിന്റെ ഇസ്ലാമിക വിധി
    (mudi karuppikkunnathinte islamika vidhi)
    മുടി കറുപ്പിക്കൽ ഹറാമാണല്ലോ. സ്ത്രീകൾക്കും ഹറാമാണോ
    അതെ!
    സ്ത്രീകൾക്കുംഹറാമാണ്. യുദ്ധാവശ്യത്തിന് വേണ്ടി പുരുഷന് മാത്രം നരച്ച തലമുടി, താടിരോമം, മീശ എന്നിവ കറുപ്പിക്കൽ അനുവദനീയമാണ്. വെള്ളം ചേരുന്നതിനെ തടയുന്നതാണെങ്കിലും അല്ലെങ്കിലും മരണ ശേഷമാണെങ്കിലും ഹറാം തന്നെയാണ്. എന്നാൽ
    ഭർതൃമതിയായ സ്ത്രീക്ക് വെള്ളം ചേരുന്നതിനെ തടയാത്ത ചായം കൊണ്ട് ഭർത്താവിന്റെ സമ്മതത്തോടെ നരച്ച മുടി കറുപ്പിക്കൽ അനുവദനീയമാണ്. ഭർത്താവിന്റെ മുന്നിൽ അവൾ അലങ്കരിച്ച് നിൽക്കാൻ ഇസ്ലാം നിർദ്ദേശിച്ചതിന്റെ ഭാഗമായാണത്. (ശർവാനി : 9/375 - 376)
    (خاتمة) يسن لكل أحد من الناس........ أن يخضب الشعر الشائب بالحمرة والصفرة وهو بالسواد حرام إلا لمجاهد في الكفار فلا بأس به....... وقوله وهو بالسواد حرام أي للرجل والمرأة كما شمله إطلاقه وقوله إلا لمجاهد أي بالنسبة للرجل فقط وقوله حرام أي ولو بعد الموت.( حاشية الشرواني : ٩ /٣٧٥ )
    ويحرم تسويد الشيب ولو للمرأة إلخ كذا في الأسنى عن المجموع لكن قال الشهاب الرملي في شرح الزبد يجوز للمرأة ذلك بإذن زوجها أو سيدها لأن له غرضا في تزيينها به وقد أذن لها فيه انتهى.( حاشية الشرواني : ٩ /٣٧٦)
    നരച്ച മുടി കറുപ്പിക്കുന്നതിന്റെ വിധിയെന്ത്
    *ഹറാമാണ്. നരച്ചമുടിക്ക് ചുവപ്പോ മഞ്ഞയോആയ ചായം പിടിപ്പിക്കൽ സുന്നത്താണ
    وان يخضب الشعر الشاىب باالحمرة والصفرة وهو باالسوادحرام وعبارة بشرى الكريم يحرم تسويدالشيب
    അവലംബം
    شرواني/٣٧٥/٢/ بشري الكريم /١٣١/٢/ فتح الملهم/٢٠٠/١
    *മൈലാഞ്ചിഇടൽ സുന്നത്തുളളത് ആർക്ക്
    വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് കൈകാലുകളിൽ മൈലാഞ്ചി ഇടുന്നത് സുന്നത്താണ്. പുരുഷന്മാർക്ക് മൈലാഞ്ചിയിടൽ ഹറാമാണ്.*
    അവിവാഹിതയായ സ്ത്രീക്ക് മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത്❓
    കറാഹത്താണ്
    ഇദ്ദ ഇരിക്കുന്ന സ്ത്രീക്ക് മൈലാഞ്ചിഇടുന്നതിന്റെ വിധി എന്ത്❓
    ഭർത്താവിൻറെ വിയോഗാനന്തരമുള്ള ഇദ്ദ ഇരിക്കുന്ന സ്ത്രീക്ക് മൈലാഞ്ചിയിടൽ ഹറാമാണ്.
    أما خضاب اليدين والرجلين باالحناءفمستحب للمرأة المتزوجةوحرام على الرجال
    അവലംബം.
    شرواني/٧٣/٤/ابن قاسم/٧٣/٤/حاشية الجمل/٤١٥/٢/الحاوى للفتاوي/٧٤/١
    يسن الخضب للمفترشةويكره للخلية أما المحدةفيحرم عليها *عبارة فتح الملهم*.
    المفترشة اي التي تحت زوج اوسيد ويكره للخلية اي التي ليست تحت زوج اوسيد
    അവലംബം
    *تحفة المحتاج/٧٣/٤/شرواني/١٢٨/٢/فتح المعين/٢١٩/إعانة /٥٣٣/٢/ *حاشية فتح الملهم على فتح المعين/٢٠٠

ความคิดเห็น • 6