പവിത്രൻ - കാലവും കാഴ്ചയും | Pavithran | Film Director

แชร์
ฝัง
  • เผยแพร่เมื่อ 14 มี.ค. 2022
  • #Pavithran
    ഉപ്പ്, ഉത്തരം, യാരോ ഒരാൾ , ബലി, കുട്ടപ്പൻ സാക്ഷി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പവിത്രൻ 2006 ലാണ് അന്തരിക്കുന്നത്.
    കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രം അടിയന്തിരാവസ്ഥക്കാലത്ത് നിർമ്മിച്ചു കൊണ്ടാണ് പവിത്രന്റെ മലയാള സിനിമയിലേക്കുള്ള വരവ്.
    കണ്ടുമുട്ടുന്ന മനുഷ്യരുമായി ആഴത്തിലുളള കൂട്ടുകെട്ടുണ്ടാക്കി കൊണ്ടായിരുന്നു പവിത്രന്റെ പരസ്യജീവിതം . ഒരു സിനിമാ ജീവിയായിരുന്നിട്ടും വ്യത്യസ്തരും വിഭിന്നരുമായ മനുഷ്യരുമായി പവിത്രൻ ഇഴുകി ചേർന്നു.
    പവിത്രനെ കുറിച്ച് ഒരു സിനിമ ആലോചിക്കുമ്പോൾ 24 ഫ്രെയിംസിനുള്ളിൽ ഒതുങ്ങിയ ഒരു പവിത്രനെ മാത്രം അവതരിപ്പിക്കുക എന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനാദരവാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
    എല്ലാം കൂടി പ്രതിപാദിക്കാൻ ശ്രമിച്ച് കയ്യീന്ന് പോയാൽ അതും ശരിയാകില്ല. അതിനാൽ സിനിമാ രംഗത്ത് പവിത്രൻ ചെയ്ത സംഭാവനകളിലേക്ക് മാത്രം ഫോക്കസ് ചെയ്യുകയാണ് "പവിത്രൻ കാലവും കാഴ്ചയും" എന്ന ഈ സിനിമയിലൂടെ ഞങ്ങൾ ചെയ്തത് .
    ഈ സിനിമയിൽ പ്രതിഭാധനന്മാരായ ഒരു പാട് പേരുടെ സാന്നിധ്യമുണ്ട്.
    ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വോയ്സ് ഓവർ .
    ചിന്ത രവിയുടെ എഴുത്ത്. വേണുഗോപാലിന്റെ എഡിറ്റ് .
    വി.കെ ശ്രീരാമനും, ടി.വി ചന്ദ്രനും കെ ആർ മോഹനും ഉൾപ്പെടുന്ന ഒരു ടീമിന്റെ ഓർമ്മകുറിപ്പുകൾ.
    സിനിമ കാണാനായി ഏവരെയും ക്ഷണിക്കുന്നു.
    എന്ന്
    പുതുമഠം ജയരാജ്
    (സംവിധായകൻ)
    സജീവൻ അന്തിക്കാട്
    (നിർമ്മാതാവ് )
    ക്യാമറ :
    ബാബു നാസർ വടക്കേക്കാട്
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 10

  • @unnikrishnan8053
    @unnikrishnan8053 8 หลายเดือนก่อน

    Good പവിത്രനെ അടുത്തറിയാൻ പറ്റി

  • @Deepa-jb7ri
    @Deepa-jb7ri 26 วันที่ผ่านมา

    അദ്ദേഹത്തെ കുറിച്ച് കുറച്ചെങ്കിലും അറിയാൻ കഴിഞ്ഞു 🙏🙏🙏😂😂

  • @sudeeppm3966
    @sudeeppm3966 2 ปีที่แล้ว +1

    Good video, enjoyed it, thanks a lot Sajeevan Anthikkad and team 🙏

  • @janakp2252
    @janakp2252 2 ปีที่แล้ว +1

    Excellent video,keep up the good works

  • @kamaruddinmk5699
    @kamaruddinmk5699 2 ปีที่แล้ว

    നല്ല ഒരു ശ്രമം,.... അഭിനന്ദനങ്ങൾ

  • @Safar1967
    @Safar1967 2 ปีที่แล้ว +1

    🙏

  • @faisalck8201
    @faisalck8201 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @deepakleelasivarajan2635
    @deepakleelasivarajan2635 2 ปีที่แล้ว

    thank you

  • @abdulbasheer7105
    @abdulbasheer7105 2 ปีที่แล้ว

    It is a very good program ,🙂

  • @arshadkrahim8672
    @arshadkrahim8672 2 ปีที่แล้ว

    Great