Theyyam Artist making 'Palathoppi' to make a living | KeralaKaumudi

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കോവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും കാരണം ജീവിതം വഴിമുട്ടിയപ്പോൾ പാളത്തൊപ്പികൾ നിർമ്മിച്ച് പട്ടിണി മാറ്റുകയാണ് തെയ്യംകലാകാരൻ. മടിക്കൈ മുണ്ടോട്ടെ താഴത്തുവീട്ടിൽ കെ. ബാലകൃഷ്ണൻ കലയപ്പാടിയാണ് അച്ഛനിൽ നിന്ന് സ്വായത്തമാക്കിയ പാളത്തൊപ്പി നിർമ്മാണം ആരംഭിച്ചു അല്ലലില്ലാതെ കുടുംബജീവിതം കഴിയാൻ വകകണ്ടെത്തുന്നത്. തെയ്യം കെട്ടിയാടി ഉപജീവനം നടത്തിയിരുന്ന കുടുംബം മഹാമാരി പിടിപെട്ടതോടെ കഷ്ടത്തിലായി. രണ്ടുവർഷമായി തെയ്യംകെട്ടലുകളും ഉത്സവങ്ങളും ഇല്ലാതായി. ഏറെ കഷ്ടപ്പെട്ടാണെങ്കിലും വറുതിയെ കലാജീവിതം കൊണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. കാസർകോട് തുളുനാട്ടിലെ നൽക്കതായ സമുദായാംഗമായ ഇദ്ദേഹം 17 ആ വയസിൽ ഏച്ചിക്കാനം ചേർക്കര തറവാട്ടിൽ നിന്നും ആചാരപ്പെട്ടതാണ്. പഞ്ചുരുളി, കൊറത്തി, ചാമുണ്ഡി തെയ്യങ്ങൾ, ഗുളികൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയിരുന്നു. തുലാവം പത്തിന് തുടങ്ങി ഇടവപ്പാതി വരെ നീണ്ടുനിൽക്കുന്ന തെയ്യാട്ടക്കാലം ഇല്ലാതായതോടെ തെയ്യം കലാകാരന്മാരുടെ കുടുംബം മുഴുവൻ പ്രതിസന്ധിയിലായത് ബാലകൃഷ്ണനെയും ബാധിച്ചു. ഇതോടെയാണ് പാളത്തൊപ്പി നിർമ്മിച്ച് ജീവിതമാർഗം കണ്ടെത്താൻ തീരുമാനിച്ചത്. മുമ്പും തെയ്യംകെട്ട് ഇല്ലാത്ത സമയങ്ങളിൽ തൊപ്പി നിർമ്മിച്ചുവന്നത് സൗകര്യമായി. ഇടയ്ക്ക് തെയ്യം കെട്ടാൻ പോകുമ്പോൾ പാളത്തൊപ്പികൾ കൊണ്ടുപോകുമായിരുന്നു. അറിയുന്നവർ അണിയറയിലേക്ക് വരും തൊപ്പി വാങ്ങുന്നതിന്. കാവിലെ കലാശത്തിനും ധാരാളം തൊപ്പി ചിലവായ കാലമുണ്ടായിരുന്നു. പാടത്തും പറമ്പിലും പണകളിലും തോട്ടങ്ങളിലും പണിയെടുക്കുന്നവർ ഈ തൊപ്പിയാണ് അണിയുന്നത്. രാത്രി മാത്രം അഴിച്ചുവെച്ചാൽ മതിയാകും. അതുവരെയും തലയ്ക്ക് തണുപ്പ് കിട്ടാൻ പാളത്തൊപ്പി ഉത്തമമാണ്. മഴക്കാലമാണ് പാളത്തൊപ്പിയുടെ സീസൺ. തൊപ്പിയുണ്ടാക്കാൻ വെള്ളച്ചേരി, പനങ്ങാട് തുടങ്ങിയ കവുങ്ങിൻ തോട്ടങ്ങളിൽ പോയി ബാലകൃഷ്ണനും ഭാര്യ പ്രമീളയും പാളകൾ ശേഖരിച്ചു കൊണ്ടുവരും. തെയ്യം കെട്ടിന് ആചാരപ്പെട്ട മകൻ ശ്രീഹരിയും വിദ്യാർത്ഥിയായ മകൾ ശ്രീധുവും പാളത്തൊപ്പി നിർമ്മാണത്തിൽ അച്ഛനെ സഹായിക്കും. പാളകൾ നനച്ചെടുത്താണ് തൊപ്പി നിർമ്മിക്കുന്നത്. കൈത നാരു കിട്ടാത്തതിനാൽ പനയുടെ കണ്ണിയാണ് കെട്ടാൻ ഉപയോഗിക്കുന്നത്. ഒരു ദിവസം 15 തൊപ്പികൾ നിർമ്മിക്കും. സീസൺ കാലത്ത് 2500 ഓളം തൊപ്പികൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. 60 രൂപ മുതൽ 100 രൂപ വരെ കിട്ടും ആവശ്യത്തിന് അനുസരിച്ചു മൊത്തമായി നിർമ്മിച്ച് നൽകുകയാണ് ബാലകൃഷ്ണനും കുടുംബവും. നാട്ടിൽ പലരും തൊപ്പിക്കായി എത്താറുണ്ട്. ദിവസങ്ങൾക്കകം ഈ തെയ്യം കലാകാരന്റെ പാളത്തൊപ്പിയുടെ മഹിമ കടൽ കടന്ന് ദുബായിൽ എത്തുകയാണ്. ആവശ്യക്കാർ ബാലകൃഷ്ണന് ഓർഡർ നൽകിയിട്ടുണ്ട്.

ความคิดเห็น • 22