തേവാരപ്പതികങ്കൾ 5 | ശ്രീനാരായണഗുരു

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @girijasathyadas8710
    @girijasathyadas8710 4 วันที่ผ่านมา +1

    പതികം -5
    പാടൽ -1
    🙏ഗുരുദേവൻ ധ്യാനമന്ത്രം വിചാരം ചെയ്യുന്നു.
    ചിത്താണ് ദൈവസ്വരൂപം എന്നു വരികയാണെങ്കിൽ അതിന്റെ വിരുദ്ധമായ ജഡം തടസ്സം സൃഷ്ടിക്കും. സത്‌ ആണ് ദൈവം എന്നു വിചാരിച്ചാൽ അതിന്റെ എതിർ ദ്വൈതമായ അസത് വിഘാതമായി വരും. ഇതു രണ്ടുമല്ല ആനന്ദമാണ് ദൈവ സ്വരൂപം എന്നു നിനച്ചാൽ അതിനുമുണ്ട് എതിർഭാവമായ ദുഃഖം.
    ഇവക്കെല്ലാം അതീതമായിട്ടുള്ളതും എന്നാൽ ഇവ മൂന്നും കൂടിക്കലർന്നതും എതിർഭാവത്തിന് അപ്രാപ്യവുമായ സ്ഥിതിയിലുള്ള തൻഗുണമുള്ളതുമാണ് എക്കാലത്തും നമ്മുടെ ഒരേ ഒരു ദൈവം.
    സത്തും ചിത്തും ആനന്ദവും ഭാവം ആയി കരുതുമ്പോൾ അസത്തും ജഡവും ദുഃഖവും അതിന് എതിരായി അതിന്റെ അഭാവമായി അവതരിക്കും
    സത്‌, ചിത്, ആനന്ദം എന്നിവ കൂടിക്കലർന്നു തൻ ഗുണം ( ആത്മാവിന്റെ അനിർവചനീയ സ്വഗുണം ) കൊണ്ട് എതിർ ഭാവങ്ങളെ നിർവീര്യമാക്കി സ്ഥിതി ചെയ്യുന്നതാണ് നമ്മുടെ ദൈവം.🙏
    ഈ പാടലിൽ ഉള്ള എല്ലാ അർത്ഥതലങ്ങളും വ്യക്തമാക്കിത്തന്നെ ആചാര്യൻ പഠിപ്പിച്ചു. അങ്ങേക്ക് നമസ്കാരം 🙏
    ഇനി നമുക്ക് അല്പം കെമിസ്ട്രിയിലേക്ക് പോകാം.
    Acid + alkali (in the presance of catalyst)= neutral.
    ഭാവം + അഭാവം (തൻ ഗുണ സാന്നിധ്യത്തിൽ)= നിർവീര്യം
    രാസപ്രവർത്തനത്തിൽ catalyst ന്റെ സാന്നിദ്ധ്യo ഉണ്ടെന്നല്ലാതെ catalyst ന് യാതൊരു ഭേദവും ഉണ്ടാവുകയില്ല. എന്നാൽ അതിന്റെ സാന്നിദ്ധ്യത്തിൽ മറ്റുള്ള രാസവസ്തുക്കൾ പ്രവർത്തിച്ചുകൊള്ളും.
    ഞാൻ എനിക്ക് തോന്നിയ കാര്യം അവതരിപ്പിച്ചെന്നേയുള്ളൂ. തെറ്റുണ്ടെങ്കിൽ സദയം ക്ഷമിക്കുക.

    • @GuruSahiti
      @GuruSahiti  4 วันที่ผ่านมา

      ശാസ്ത്രീയ നിരീക്ഷണം ശരിയാണ് 🙏🙏🙏

  • @salilkumark.k9170
    @salilkumark.k9170 2 วันที่ผ่านมา +1

    Supper🎉

  • @RathnavalliP.K
    @RathnavalliP.K 2 วันที่ผ่านมา +1

    🙏

  • @sheeja8882
    @sheeja8882 4 วันที่ผ่านมา

    Oam Sree Narayana Parama guruve Namaha❤❤❤❤

  • @girijasathyadas8710
    @girijasathyadas8710 วันที่ผ่านมา +1

    പാടൽ -2
    🙏ഗുരുദേവൻ ധ്യാനമന്ത്രം തുടരുന്നു.
    ചിത്ത്-ജഡം, സത്ത് -അസത്ത്, ബന്ധം - മോക്ഷം തുടങ്ങിയ ഭാവ - അഭാവ ഭേദങ്ങൾക്ക് അതീതമായി വിവിധ കാഴ്ച്ചകൾ അസ്തമിപ്പിച്ചുകൊണ്ട് എങ്ങും തിങ്ങി വിങ്ങി പ്രകാശ പൂരമായി കൽക്കണ്ട മാധുര്യത്തോടെ, അൻപാർന്നവരുടെ ഉള്ളം കവർന്നു തന്മയ സ്വരൂപമാർന്നു നിലകൊള്ളുന്ന ഒന്നു മാത്രമാണ് എന്നും നമുക്ക് ദൈവം.
    ഒന്നൊന്നായെണ്ണി ദൃശ്യങ്ങൾ തീർന്നാൽ പിന്നെ ബാക്കി ദൃക്കു മാത്രം. അവിടെ യാതൊരു ഭേദങ്ങളും ഇല്ല. ആകെയുള്ളത് ധ്യാനയോഗി ഹൃത്തിലെ അമൃതാനന്ദം ഒഴുക്കി നിലകൊള്ളുന്ന പ്രകാശപൂരം മാത്രം. അതാണ്‌ നമ്മുടെ ദൈവം.🙏
    പാടൽ -3
    🙏ഗുരുദേവൻ ധ്യാനമന്ത്രം തുടരുന്നു
    ഏകവും അദ്വയവുമായ സത്യം ഒന്നാണെന്ന് പറയുകയാണെങ്കിൽ അതു സാക്ഷാത്കരിച്ചു നിലകൊള്ളുന്ന സാധകനെക്കൂട്ടി രണ്ടെന്നുള്ള ദ്വൈത ഭാവദോഷം വരും. അതു പൂർണ്ണജ്ഞാന
    കുന്നാണെന്ന് കരുതിയാലോ, അതിന്റെ ദ്വൈത ഭാവമായ അന്ധകാരം എന്ന പടുകുഴിയിലേക്ക് കൂപ്പുകുത്തേണ്ടി വരും.
    കുന്നുപോലെ കൂടിവന്ന
    ദ്വൈതഭാവ ദോഷങ്ങളെയെല്ലാം കുടിച്ചു വറ്റിച്ചു ദോഷമറുക്കാൻ തന്മയുള്ളതും , ബ്രഹ്‌മാവിന്റെ അഞ്ചാം തല പിഞ്ഞിയെടുത്തവനുമായ പിഞ്ഞകണ്ഠന്റെ (ശിവ ഭഗവാന്റെ ) തിരുവിളയാടലാണ് ഇക്കാണുന്ന ഉലകമെല്ലാം.
    ഏകവും അഖണ്ഡവുമായ സത്യബോധത്തിനു വിഘാതമായി വരുന്ന സർവ്വ ദോഷങ്ങളെയും തന്റെ തന്മ കൊണ്ടു ഊറ്റിയെടുക്കാൻ പ്രാപ്തി ശിവരൂപം പൂണ്ടു തിരുവിളയാടൽ നടത്തുന്ന അറിവിൽ നിക്ഷിപ്തമാണ്. ഇക്കാണും ഉലകമെല്ലാം വെറും ലീലമാത്രം
    "അറിവിലനാദിയതായ് നടന്നിടും തൻ -
    തിരുവിളയാടലിതെന്നറിഞ്ഞിടേണം."
    എന്നു ആത്മോപദേശ ശതകത്തിൽ മഹാഗുരു വേറൊരു സന്ദർഭത്തിൽ പ്രഖ്യാപിക്കുന്നു 🙏
    ആചാര്യൻ വിശദമായിത്തന്നെ ക്ലാസ്സ്‌ എടുത്തു മനസ്സിലാക്കിച്ചു. അങ്ങേക്ക് നമസ്കാരം 🙏

  • @manjuanirudhan7796
    @manjuanirudhan7796 4 วันที่ผ่านมา

    🙏🙏🙏

  • @girijasathyadas8710
    @girijasathyadas8710 3 ชั่วโมงที่ผ่านมา +1

    പാടൽ -4
    🙏ഗുരുദേവൻ ധ്യാനമന്ത്രം വിചാരം ചെയ്യുന്നു.
    ഈ നിമിഷത്തിൽ ഉണ്ടായിരിക്കുക എന്നത് ശരിയല്ല. വർത്തമാനകാല സങ്കല്പത്തിൽ ഉണ്ട് എന്നു ചിന്തിക്കും മുൻപേ അതു ഭൂതകാലമായിപ്പോകും. ഭൂതത്തിനും ഭാവിക്കും ഇടയിലെ സാങ്കൽപ്പിക ബിന്ദു മാത്രമാണ് വർത്തമാനം. ഭൂതകാലത്തിൽ ഉണ്ട്‌ എന്നു പറഞ്ഞാൽ അതു പരമകാരണമല്ല. ഈ രണ്ട് കാലത്തിലും ഇല്ലാത്തതിന് ഭാവിയിൽ നാശം വരാനും സാദ്ധ്യമല്ല. എല്ലാക്കാലത്തും ഉള്ളതു മാത്രമാണ് സത്യം. അല്ലാത്തതെല്ലാം മായാനിർമ്മിത തോന്നലുകൾ മാത്രം
    ഒരിക്കൽ ഇഷ്ടമുള്ളത് പിന്നൊരിക്കൽ അനിഷ്ടമാകാം. ഇത്തരത്തിൽ നോക്കുമ്പോൾ സൃഷ്ടി സ്ഥിതി സംഹാര കർത്താക്കളായി നാം വേർതിരിച്ചു വിചാരം ചെയ്യുന്ന ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാർ കാലസങ്കല്പത്തിൽപെട്ടു മാഞ്ഞുപോകുമല്ലോ.
    പരബ്രഹ്മത്തിൽ പ്രതീതികൾ ഇല്ലാത്തതിനാൽ കാലമില്ല. നമ്മുടെ ഉള്ളിലും(ആത്മാവിൽ ) കാലമില്ല. ഓർമ്മവച്ചനാൾ മുതൽ ഉള്ള സംഭവങ്ങൾ യാതൊരു കാലപരിഗണനയും കൂടാതെ നമ്മൾ അറിയുന്നു.
    ആത്മ സാക്ഷത്കാരവേളയിൽ കാലമില്ലെന്നു " പരയുടെ പാലു കുടിച്ച ഭാഗ്യവാന്മാർക്കൊരു പതിനായിരമാണ്ടൊരല്പ നേരം "എന്നു ആത്മോപദേശ ശതകത്തിലും
    " കാലാദിയായ മൃദു നൂലാലെ നെയ്യുമൊരു ലീലാപടം " എന്നു ജനനീ നവരത്ന മഞ്ജരിയിലും
    "സ ബ്രഹ്മാ സ ശിവോ വിഷ്ണു
    സ പര : സർവ ഏവ സ :
    എന്നു ദർശനമാലയിലും ഇക്കാര്യം തന്നെ ഗുരുദേവൻ അരുളുന്നു 🙏
    അതീവ ചിന്തനീയമായ ഈ പാടലും ആചാര്യൻ അതി ഗംഭീരമായി പഠിപ്പിച്ചു. അങ്ങേക്ക് നമസ്കാരം 🙏

  • @sajithalalu2356
    @sajithalalu2356 4 วันที่ผ่านมา +1

    സച്ചിദാനന്ദ സ്വരൂപനായ ദൈവത്തെ അതേ രൂപത്തിൽ അല്ലാതെ ഇഴപിരിച്ചു സാക്ഷാത്ക്കരിക്കാൻ സാധ്യമല്ല. ദൈവം സച്ചിദാനന്ദ സ്വരൂപനാകുന്നു എന്ന അദ്വൈത ബോധത്തെ എങ്ങനെ ആണ് സാക്ഷാത്ക്കരിക്കേണ്ടത് എന്നുള്ള കാര്യം ആണ് ഗുരുദേവൻ ഒന്നാമത്തെ പാടലിലൂടെ പറഞ്ഞു തരുന്നത്.

  • @RathnavalliP.K
    @RathnavalliP.K 2 วันที่ผ่านมา +1

    🙏🙏🙏🙏❤❤❤❤❤

  • @ajayakumarp8500
    @ajayakumarp8500 4 วันที่ผ่านมา

    🙏❤️🙏

  • @Ashish-sp4hw
    @Ashish-sp4hw 4 วันที่ผ่านมา +1

    🙏🙏🙏🙏

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 4 วันที่ผ่านมา +1

    🙏🙏🙏