തേവാരപ്പതികങ്കൾ 2 [ പാടൽ 3 ] | ശ്രീനാരായണഗുരു

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 3

  • @Ashish-sp4hw
    @Ashish-sp4hw วันที่ผ่านมา

    🎉

  • @ajayakumarp8500
    @ajayakumarp8500 18 ชั่วโมงที่ผ่านมา

    🙏❤️🙏.... നന്ദി സർ

  • @girijasathyadas8710
    @girijasathyadas8710 วันที่ผ่านมา +2

    പതികം -2
    പാടൽ -3
    🙏ഗുരു ജ്ഞാന തപം തുടരുന്നു.
    ജ്ഞാനാഗ്നി സ്വരൂപനേ! അഗ്നിയിൽ നിന്നും ബഹിഗമിക്കുന്ന അറിവിന്റെ പ്രകാശപൂരമേ! സ്വതേ ജ്ഞാനമുള്ളവരും കൂടുതൽ ജ്ഞാനംകാംക്ഷിക്കുന്നവരുമായ ദേവന്മാരാൽ ചുറ്റപ്പെട്ട, എന്താഗ്രഹവും നിറവേറ്റാൻ പ്രാപ്തിയുള്ള കാമധേനുവേ! കടലാഴത്തോളം ജ്ഞാനപ്രകാശം ചൂഴ്ന്നിറങ്ങി പാലാഴിയായി വിലസുന്നവനേ! ജ്ഞാനത്തിന്റെയും വൃദ്ധി ക്ഷയങ്ങളുടെയും ലിംഗമായ തിങ്കളും, ജീവനാധാരമായ ജലം പ്രവഹിക്കുന്ന ഗംഗയും കാലത്തിന്റെ പ്രതീകമായ സർപ്പങ്ങളും അണിഞ്ഞു അറിവിന്റെ അനന്തവ്യാപ്തി പ്രകടമാക്കുന്ന തിരുമുടിജടയോടെയുള്ള ദിവ്യ ശിരസ്സോടെ പ്രശോഭിക്കുന്നവനേ! ലോക നന്മക്കായി കാളകൂട വിഷം പാനം ചെയ്തു ലോകാവഴ്വിനായി കനിഞ്ഞ അമൃതം മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരിയാൽ പ്രാപ്തമാക്കിയവനേ! നന്മയുടെ പ്രതീകമായ കൊന്നപ്പൂ ചൂടി അനർഗളം നാദബ്രഹ്മ ഓംകാരം പാടുന്ന പൂംകുയിലേ! ലോകനൈരന്തര്യം പുലർത്താനായി കാളകൂടം പാനം ചെയ്ത സൃഷ്ട്യുന്മുഖസംഹാര കരുണാമൂർത്തിയായ അവിടുത്തെ കരിംകഴുത്തു നന്ദിയോടെ കാണാതെ പോയാൽ ഈ ഭൂമിയിൽ ജന്മമെടുത്തതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ശിവ പെരുമാനേ!
    ജ്ഞാനതപത്തിന്റെ ഔന്നത്യം ഈ പാടലിൽ കാണാവുന്നതാണ്. ജ്ഞാനാഗ്നിസ്വരൂപനായ ഭഗവാൻ എമ്പാടും പ്രകാശം ചൊരിയുന്നു. തിരുമുടിജടയിലാകട്ടെ ലൌകിക സങ്കൽപ്പങ്ങളുടെ മൊത്തം അടയാളചിഹ്നങ്ങൾ പ്രദർശിപ്പിച്ചു വിളങ്ങുന്നു. ഒരേസമയം തന്നെ പ്രാപഞ്ചികതയും ആത്മീയതയും ഭഗവാൻ വിവിധ ചിഹ്നങ്ങളിലൂടെ വെളിപ്പെടുത്തി വിലസുന്നതായി ഗുരു ഭാവന ചെയ്തിരിക്കുന്നു. ഇതേ കാര്യം തന്നെ കൊന്നപ്പൂവണിഞ്ഞു കൂകും പൂംകുയിലും പ്രകടമാക്കുന്നു. കൊന്നപ്പൂ സ്ഥൂല സമൃദ്ധിയെ ദ്യോതിപ്പിക്കുമ്പോൾ കൂകൽ ബ്രഹ്മപ്രതീകമായ സൂക്ഷ്മ ഓംകാരത്തെ പ്രതിനിധാനം ചെയ്തു അനിർവ്വചനീയ ചാരുത പകർന്ന് ഈ പാടലിലൂടെ ഗുരു പ്രശോഭിപ്പിക്കുന്നു.🙏
    ക്ലാസ്സ്‌ വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏
    ഗിരിജ സത്യദാസ്.