തേവാരപ്പതികങ്കൾ 2 [ പാടൽ 2 ] | ശ്രീനാരായണഗുരു

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 3

  • @girijasathyadas8710
    @girijasathyadas8710 2 วันที่ผ่านมา +1

    പതികം -2
    പാടൽ -2
    🙏ഗുരുദേവൻ ജ്ഞാനതപം തുടരുന്നു
    ജ്ഞാനച്ചെന്തീയായി ജ്വലിക്കുന്നവനേ! അവിടുത്തെ തിരുമേനിയിൽ ത്രിഗുണങ്ങളെ കരിച്ച ദിവ്യ ഭസ്മം പൂശപ്പെട്ടും തിരുമുടിക്കെട്ടിൽ അണിഞ്ഞിരിക്കുന്ന അമ്പിളിക്കീറിൽ നിന്നും പ്രവഹിക്കുന്ന ചന്ദ്രികാഒളി മിന്നിത്തെളിഞ്ഞും കാണപ്പെടുന്നു. അങ്ങനെ അതീവ പ്രഭാവമുള്ള നീ അടിയനെ നരകകടലിൽ മുങ്ങിത്താണുപോകാതെ കാത്തു കൊള്ളേണമേ. ഭഗവാനേ! ജനന മരണ ചക്രത്തിൽവീണു ജനിച്ചുപോയതിനാൽ ഭവസാഗര ദുരിതങ്ങൾ പേറുവാൻ വേണ്ട സഹന ശക്തി അനിവാര്യമായി ഭവിച്ചിരിക്കുന്നു.അതിനെ ആർക്കും തടയുവാനാവില്ല. എന്നാലും അറിവിന്റെ നിറവായി പ്രഭാസിക്കുന്ന ഭഗവാന്റെ മേൽച്ചൊന്ന ദിവ്യ രൂപം ചിത്തത്തിൽ ദൃഢമായി ബന്ധിച്ചു ധാർമ്മികതയ്ക്കനുസരിച്ചുള്ള സാത്വിക ഭക്ഷണം മാത്രം ജീവൻ നിലനിർത്താൻ ഭുജിച്ച് അർപ്പിത ഭക്തിയോടെ കണ്ണീരൊഴുകക്കൊണ്ട് ഭജിച്ചാൽ ഭഗവാനിലെ സ്വരൂപാനന്ദം തന്നിലേക്ക്‌ ഒഴുക്കി ഏതു തപിക്കുന്ന നിരയനിരയക്കടലുകളും (നരകക്കടലുകൾ ) തണുപ്പിച്ചു ദുഃഖ ശാന്തി വരുത്തും എന്നു ആദിഗുരുവായ ശിവഭഗവാന്റെ ശ്രദ്ധാവാനായ ശിക്ഷ്യനായ ഈയുള്ളവന് ഉത്തമ വിശ്വാസം ഉണ്ട്‌.
    ഭൗതികതയും ആത്മീയതയും കോർത്തിണക്കി ഭവ ദുരിതം മറികടക്കാനുള്ള ഏകമാർഗമായി നിതാന്ത ഭക്തിയും അർപ്പണ മനോഭാവവും മാത്രമാണ് കരണീയം എന്നു മഹാഗുരു ഈ പാടലിലൂടെ ഓതുന്നു.🙏
    ക്ലാസ്സ്‌ വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏
    ഗിരിജ സത്യദാസ്.

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 2 วันที่ผ่านมา

    🙏നമസ്തേ sir ദ്വോയോപനിഷത് പഠിപ്പിക്കാമോ

    • @GuruSahiti
      @GuruSahiti  2 วันที่ผ่านมา

      ഉപനിഷത്തുകൾ തയ്യാറായി വരുന്നുണ്ട്