തേവാരപ്പതികങ്കൾ 2 [ പാടൽ 9 ] | ശ്രീനാരായണഗുരു

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 3

  • @ajayakumarp8500
    @ajayakumarp8500 หลายเดือนก่อน

    🙏❤️🙏

  • @girijasathyadas8710
    @girijasathyadas8710 หลายเดือนก่อน +1

    പതികം -2
    പാടൽ -9
    🙏ഗുരുദേവൻ ധ്യാനമന്ത്രം തുടരുന്നു.
    ശുദ്ധ ജ്ഞാന സ്വരൂപതയുടെ ആകെത്തുകയായ ഉച്ഛരിക്കുന്ന പദവും അതിന്റെ അർത്ഥവും ചിതറിപ്പോകാത്ത വിധത്തിൽ ഒരുമിപ്പിച്ചു ചേർത്തു നിർത്തുന്ന വാഗ്വൈഭവം ഉള്ള, വിശ്വാകാശം മുഴുവൻ വ്യാപിച്ചു നില നിൽക്കുന്ന ഈ പെരിയവൻ എപ്രകാരമാണ് സ്വരൂപത്തിന് യാതൊരുവിധ ചേതവും ഇല്ലാതെ ഇക്കാണുന്ന പ്രപഞ്ചം ഒന്നടങ്കം പ്രകാശിപ്പിച്ചു കാണിക്കുന്നത്. ഈ രചനാവൈഭവം മനസ്സിലാക്കി ജയിച്ചു വരാൻ എന്താണൊരു വഴി. ധ്യാനയോഗിയായ എന്റെ അജ്ഞാനത്തെ ഉന്മൂലനം ചെയ്യുന്ന ശുദ്ധപൊൻജ്യോതിസ്സേ! അവിടുത്തെ ഈ ദയക്ക് പകരമായി ഞാൻ എന്താണു പകരം നൽകേണ്ടത്. എളിയവനായ എന്റെ കയ്യിൽ പകരം നൽകാൻ ഒന്നുമില്ലല്ലോ ദയാവാരിധിയേ!
    വാക്കും അർത്ഥവും ഏകോപിപ്പിച്ചു ചേർക്കുന്ന വൈഭവവും സ്വരൂപത്തിൽ മാറ്റമില്ലാതെ തോന്നൽ എന്ന മാന്ത്രികതയാൽ പ്രപഞ്ച സംരചനാ കർമ്മം ചെയ്യുന്ന വൈഭവവും പരസ്പര പൂരകമായി ഏകവും അദ്വയവുമായ ശൈവതത്വത്തിൽ നിലകൊള്ളുന്നു.
    ധ്യാനയോഗിയുടെ അജ്ഞാനം മാറിയാൽ പിന്നെ യോഗിക്കും ശിവോഹത്തിനും തമ്മിൽ എന്തു വ്യതാസം. പിന്നെ കൊടുക്കൽ വാങ്ങലിന് എന്തു പ്രസക്തി. ഭഗവാനും
    ഭക്തനും ഒന്നായിപ്പോകുന്നതും വാക്കും അർത്ഥവും ഒന്നായിപ്പോകുന്നതും തുല്യം തന്നെ 🙏
    ക്ലാസ്സ്‌ വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏
    ഗിരിജ സത്യദാസ്.

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx หลายเดือนก่อน +1

    ഗുരുദേവൻ തൻ്റെ ബ്രഹ്മജ്ഞാനം കഠിനമായും ലളിതമായും മനുഷ്യരാശിക്ക് നൽകി സൂഷ്മലോകത്തിൽ ഗുരുപരമ്പരയ്ക്ക് ഗുരുവായി വിരാചിക്കുന്ന തിൻ്റെ പൊരുൾ കാണിച്ചു തരുന്നു ഇത് തള്ളല്ല എന്നറിയണമെങ്കിൽ തസ്മൈ ഗുരുജിയുടെ SMS meditation ചെയ്താൽ മതി വ്യാസഭഗവാനും വാത്മീകിയും നബിയും യേശുവും ഒക്കെ നിരന്നിരിക്കുന്ന ഗുരുദേവൻ അദ്ധ്യക്ഷനായ ഗുരു പരമ്പരകൾക്ക് പ്രണാമം