തേവാരപ്പതികങ്കൾ 2 [ പാടൽ 10 ] | ശ്രീനാരായണഗുരു

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 2

  • @girijasathyadas8710
    @girijasathyadas8710 28 วันที่ผ่านมา +2

    പതികം -2,
    പാടൽ - 10
    അവലോകനം
    🙏 ഗുരുദേവൻ ധ്യാനമന്ത്രം തുടരുന്നു.
    ഭഗവാനേ! ഞാൻ തപസ്സു ചെയ്തു നിന്നെ അറിയാത്തവനാണ്. ചിദാകാശത്തിലെ സഭാനായകനായ അവിടുത്തെ സന്നിധിയിലേക്കു ഞാൻ നിത്യവും വണങ്ങിയിട്ടില്ല. നിന്റെ പദമലർ കണ്ടു കൈകൂപ്പി മനമുരുകി കണ്ണുനീർ വാർത്തു അലിഞ്ഞിട്ടുമില്ല.തമിഴ് കവി ശ്രേഷ്ഠൻമാരായ നാൽവർ അപ്പർ, മാണിക്കവാചകർ, സുന്ദരർ, തിരുജ്ഞാനസംബന്ധർ എന്നിവരെപ്പോലെ ഭക്തി സാന്ദ്രമായ ചൊൽപാടലുകൾ രചിച്ചിട്ടുമില്ല. തറപറ്റികിടക്കുന്ന വൃത്തിയില്ലാത്ത നായയെപ്പോലുള്ള ഞാൻ എങ്ങനെ രക്ഷപ്പെടും എന്നു പറഞ്ഞു തന്നാലും ഭഗവാനേ .
    ലോകത്തുള്ള എല്ലാവരും തിരയുന്നത് സുഖം അഥവാ ആത്മശാന്തിയാണ്. ഭക്തർ ഭഗവാനെ അനുസന്ധാനം ചെയ്യുന്നത് ഓരോരുത്തരുടെയും നിലവാരം അനുസരിച്ചായിരിക്കും. പൂജാ ഹോമാദി ആരണം ക്രിയകൾ ഒരു വഴിയെങ്കിൽ ജ്ഞാനതപം വേറൊരു വഴിയാണ്. ആദ്യന്തികമായി ഋഷികൾ കവികളാണ്. അവർ അവരുടെ രചനാ വൈഭവം കൊണ്ടു ഭഗവത്പൂജ ചെയ്യുന്നു. മറ്റുചിലർ ഋഷി കൃതങ്ങളായ സംഹിതകൾ പഠിച്ചും പഠിപ്പിച്ചും മുന്നേറുന്നു. ഏറ്റവും ഉന്നതനിലവാരം ഉള്ളവർ നേരിട്ടു തപസ്സു ചെയ്തു അറിവ് നേടുന്നു. ഗുരുദേവൻ അവസാനം പറഞ്ഞ തരം ഋഷിയും കവിയുമായി നമ്മെ അനുഗ്രഹിച്ചു. ശ്രേയസ്സും പ്രേയസ്സും സമന്വയിപ്പിച്ച പ്രായോഗിക അദ്വൈദത്തിന്റെ വാതായനങ്ങൾ മഹാഗുരു നമുക്ക് മുന്നിൽ തുറന്നിട്ടു. ഗുരുദേവൻ എന്തു പറഞ്ഞുവോ അതിൽ നിന്നും അണുവിട വ്യതിചലിക്കാതെ ജീവിച്ചു മാതൃകയായി.
    മറ്റു ഋഷിമാരെപ്പോലെ സ്വയം വിലയം പ്രാപിക്കാതെ ശിവ ഭഗവാന്റെ അനുവാദത്തോടെ ശിവ ഭഗവാന്റെ പ്രതിനിധിയായി ലോകവാഴ്വിലെ അശരണ സമൂഹത്തിലേക്ക് ഇറങ്ങി സർവ്വ മാമൂലുകളും രക്തരഹിതമായി തട്ടിയെറിഞ്ഞ് ഒരുത്തർക്കും ചോദ്യം ചെയ്യാനാകാതെ തകിടം മറിച്ചു ശാന്തി പരത്തി വിരാജിച്ചു. അതിനായി ഗുരുദേവൻ സ്വന്തം തപസ്സും വപുസ്സും ആയുസ്സും വിനിയോഗിച്ചു മറ്റു ഋഷിമാരിൽ നിന്നും വ്യത്യസ്തനായി.
    മഹാഗുരോ അങ്ങേക്ക് പ്രണാമം 🙏
    ക്ലാസ്സ്‌ വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏
    ഗിരിജ സത്യദാസ്.

  • @ajayakumarp8500
    @ajayakumarp8500 27 วันที่ผ่านมา +1

    🙏🙏🙏