തേവാരപ്പതികങ്കൾ 4 | ശ്രീനാരായണഗുരു

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 11

  • @girijasathyadas8710
    @girijasathyadas8710 8 วันที่ผ่านมา +1

    പാടൽ -10
    🙏ഗുരു ധ്യാനമന്ത്രം വിചാരം ചെയ്യുന്നു.
    പൂർണ്ണ സത്തായ അറിവ് അനുഭവമാകുന്നതോടെ അസത്തായ പ്രപഞ്ചം അബാധിതമായിത്തീരുന്നു. അഥവാ "ഇതു " സ്ഥൂല സൂക്ഷ്മ കാരണ കൂട്ടായ്മയായ ബ്രഹ്മ വിവർത്തമെന്നു മനസ്സിലാക്കി അവഗണിക്കുന്നു. പിന്നെ അനാദിയായ ത്രിപുടിയിലെ കാരണം, കാര്യം അറിയുന്നവൻ, കാര്യം എന്നിവ മൂന്നും മുടിഞ്ഞു ഏകമായി. എന്നാൽ മനസ്സിൽ തനിക്കു ത്രിപുടി മുടിഞ്ഞു എന്ന ധാരണയും ഇല്ലാതായി തത് ത്വം (അതു നീ തന്നെ )
    എന്ന സത്യാവസ്ഥയിൽ ആമഗ്നനായി അദ്വൈദപ്പൊരുളിന്റെ വിളയാടലിനു വിഘാതമായ സർവ്വ കർമ്മങ്ങളെയും ഉപേക്ഷിച്ച സ്ഥിതിയിൽ ആനുഭൂതികമാകുന്ന അടി മുടിയറ്റ് തെളിഞ്ഞിടുന്ന ജ്യോതിസ്വരൂപം തന്നെയാണ് എന്റെ ദൈവം.🙏
    ഈ പാടലിൽ ഉള്ള എല്ലാ അർത്ഥതലങ്ങളും വ്യക്തമാക്കിത്തന്നെ ആചാര്യൻ പഠിപ്പിച്ചു. അങ്ങേക്ക് നമസ്കാരം 🙏

  • @sheeja8882
    @sheeja8882 7 วันที่ผ่านมา

    Oam Sree Narayana Parama guruve Namaha🎉🎉🎉🎉🎉

  • @RathnavalliP.K
    @RathnavalliP.K 13 วันที่ผ่านมา +1

    ഓംശ്രീനാരായണപരമഗുരവേനമ:

  • @girijasathyadas8710
    @girijasathyadas8710 12 วันที่ผ่านมา +1

    പാടൽ -5
    🙏ഗുരുധ്യാനമന്ത്രം തുടരുന്നു
    വാക്കുകൾക്കും ചിന്തകൾക്കും അതീതമായ്
    ആകാശം നിറഞ്ഞ പ്രകാശനിറവായ്
    അരൂപമായ്
    നോക്കിനും ചിന്തക്കും മുൻപേ തിങ്ങി വിങ്ങിയും
    വിസ്മയക്കാഴ്ചയായ്
    സൂക്ഷ്മത്തിനും സൂക്ഷ്മമായ്
    സ്വയം ജ്യോതിസ്വരൂപമായ്
    സർവത്തിനെയും കാത്തുരക്ഷിക്കുന്ന
    കാരുണ്യശാലിയായ്
    അനുഭവിക്കാനായതാണ് നമ്മുടെ കുലദൈവം.
    വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്തതും ചിന്തയ്ക്ക് അതീതമായതും ചിദാകാശം നിറഞ്ഞ പ്രകാശമായതും യാതൊരു രൂപവും ഇല്ലാത്തതും സർവയിടവും തിങ്ങി നിറഞ്ഞതും വിസ്മയക്കാഴ്ചയായതും അതി സൂക്ഷ്മമായതും സ്വയംജ്യോതിയായതും എല്ലാത്തിനെയും കാക്കുന്ന കാരുണ്യശാലിയുമായി നാം അനുഭവിക്കുന്നതെന്തോ അതാണ് നമ്മുടെ കുലദൈവം.🙏
    പാടൽ -6
    🙏ഗുരു ധ്യാനമന്ത്രം തുടരുന്നു.
    ഇന്ദ്രിയങ്ങളിലൂടെയും തുടർന്ന് അന്തക്കരണത്തിന്റെയും വൃത്തികളാൽ തോന്നുന്ന - വിടർന്നു വിലസുന്ന വിശ്വഭ്രമം മുഴുവനും കൂടി ആ വൃത്തികളിൽത്തന്നെ ലയിപ്പിച്ചു - വൃത്തി ശക്തിയിൽ ലീനമാക്കി വൃത്തികളെത്തന്നെ നഷ്ടമാക്കിയാൽ ലഭ്യമാകുന്നതും, വിറകുപോലുള്ള അന്യ ശ്രോതസ്സുകൾ ഒന്നുമില്ലാതെ സ്വയം കത്തിജ്വലിച്ചു പ്രകാശപൂരിതവുമായ സച്ചിതാനന്ദസ്വരൂപ മുഴുമുതൽ നമുക്ക് പ്രാപ്യമാകേണമേ!
    പ്രപഞ്ചസത്തയെ അറിവാക്കി മാറ്റുന്ന പ്രക്രിയയാണ് ഗുരുദേവൻ ഈ പാടലിലൂടെ വിവരിക്കുന്നത്.
    ഇതേ പ്രക്രിയ സ്വാനുഭവഗീതി ശ്ലോകം 32 ൽ
    " എരിനീരൊടു നിലമുരുകി
    പ്പെരുകിപ്പുകയായ് മുഴങ്ങി വരുമൊലിയേ
    അരുമറ തിരയുന്നൊരു
    തിരുവടിയുടെ പൂഞ്ചിലങ്കയുടെ വിളിയേ "
    എന്നും
    ആത്മോപദേശ ശതകം -50 ൽ
    "നിലമൊടു നീരതു പോലെ കാറ്റു തീയും
    വെളിയുമഹംകൃതി വിദ്യയും മനസ്സും
    അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
    വുലകുമുയർന്നറിവായി മാറിടുന്നു."
    എന്നും ഗുരു വേറേ ഭാഷാ ഭാവത്തിൽ പ്രഖ്യാപിക്കുന്നു.🙏

  • @ajayakumarp8500
    @ajayakumarp8500 14 วันที่ผ่านมา +1

    🙏🙏🙏

  • @salilkumark.k9170
    @salilkumark.k9170 12 วันที่ผ่านมา +1

    🌞🌍🌕🌝🔥💥⭐💖💐🙏

  • @girijasathyadas8710
    @girijasathyadas8710 9 วันที่ผ่านมา +1

    ഗുരു ധ്യാനമന്ത്രം തുടരുന്നു..
    ഇക്കാണുന്നതെല്ലാം ഞാൻ തന്നെയെന്നും ഞാൻ ഇക്കാണുന്ന എല്ലാറ്റിന്റെയും ഭാഗമാണെന്നും ഉള്ള ചിന്ത ദൃഢമായാൽ സർവത്തിനും ഒരു സമന്വയം ഉണ്ടാകും. അതു തന്നെയാണ് അറിവിന്റെ സമ എന്ന ശക്തി. ആ ശക്തിക്ക് ഒരേ ഒരു വിശേഷമേയുള്ളൂ. അതാണ്‌ ബോധം അല്ലെങ്കിൽ അറിവ്. ആ ചിന്തനം കൈവിടാതെ നില നിർത്തിയാൽ ക്രമേണ ഞാൻ എന്ന ഭാവവും ഇല്ലാതായി ഏകമായ അറിവുമായി താദാത്മ്യം പ്രാപിച്ചു നീയും ഞാനും എന്ന ഭേദരഹിതനിലയായ പരമോന്നത നില പ്രാപിച്ചു സർവ്വ ദുഃഖങ്ങൾക്കും അറുതി വരുത്താൻ സാധിക്കും. ഇക്കാര്യം ജ്ഞാനയോഗിയായ ഗുരുവിനു നല്ല ബോധ്യമുണ്ട്.
    എന്നാൽ സ്വന്ത ബന്ധങ്ങളിൽപ്പെട്ടു നട്ടം തിരിയുന്ന ധ്യാനയോഗിക്കു മേൽച്ചൊന്ന നില കിട്ടണമെങ്കിൽ ഭഗവാന്റെ കൃപ കൂടിയേതീരൂ. ആകയാൽ ആനന്ദക്കടലായ ഭഗവാൻ സ്വന്ത ബന്ധക്കെട്ടുകൾ അറുത്തു ദുഃഖ വിമുക്തമാക്കാനാണ് അഥവാ ആനന്ദക്കടലിന്റെ ഭാഗമാക്കാനാണ് തൊഴുകയ്യുമായി ഗുരു പ്രാർത്ഥിച്ചു നിൽക്കുന്നത്.
    സത്യ സാക്ഷത്കാരത്തിനായി അഹത്തിൽ നിന്നും തുടങ്ങി ആരോഹണ ക്രമത്തിൽ പരമ സത്യത്തിലേക്കും തിരിച്ചു അവരോഹണ ക്രമത്തിൽ അഹത്തിലേക്കും മേൽ - കീഴ് സഞ്ചരിച്ചു സത്യബോധം ദൃഢമാക്കി സംശയരഹിതമാക്കുന്ന പ്രക്രിയയാണ് ഗുരുദേവൻ ഈ പാടലിൽ പരീക്ഷിച്ചിരിക്കുന്നതെന്നു കാണാം.🙏
    പാടൽ മനസ്സിലാകുംവിധം പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏

  • @girijasathyadas8710
    @girijasathyadas8710 10 วันที่ผ่านมา +1

    പാടൽ -7
    🙏ഗുരു ധ്യാനമന്ത്രം വിചാരം ചെയ്യുന്നു.
    സത്യ വസ്തു അഥവാ ബ്രഹ്മസ്വരൂപം അജ്ഞാനം മൂലം പലതാണെന്ന് ഭ്രമിച്ചു യാഗാദി കർമങ്ങളിൽ ആസക്തരായി
    അന്ധവിശ്വാസജഡിലമായ ആചാരങ്ങൾക്ക് വഴിപ്പെട്ടു കുരുടന്മാർ ആനയെ വിവിധ രൂപങ്ങളിൽ മനസ്സിലാക്കിയതുപോലെ, ആചാരഭ്രംശം ഉണ്ടായാൽ ദൈവകോപം ഉണ്ടാകുമെന്ന പുരോഹിതന്മാരുടെ ദുഷ്ടലാക്കോടെയുള്ള ഭീഷണിപ്പെടുത്തലിൽ വീണുപോകുന്ന ബഹുഭൂരിപക്ഷം അജ്ഞർ ആചാര സംരക്ഷണത്തിനായി വൈദിക കർമ്മങ്ങൾ ചെയ്തു ചെയ്തു ആയുസ്സും ധനവും മനുഷ്യനായി ജനിച്ചതിന്റെ യഥാർത്ഥ ലക്ഷ്യവും നഷ്ടമാക്കി ഇഹാലോകവാസം വെടിയാൻ ഇട വരുന്നു.അല്ലയോ കരുണാകരനായ ഭഗവാനേ ഇത്തരക്കാർക്ക് എപ്രകാരമാണ് സത്ഗതി ഉണ്ടാവുക?
    ഇപ്രകാരമുള്ള പുരോഹിത വർഗ്ഗത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ആദ്യം വേണ്ടത് തന്നിൽ വിശ്വാസം ഉണ്ടാക്കുക എന്നതു തന്നെയാണ്. അടുത്തതായി
    വേണ്ടത് താൻ അജ്ഞനാണ് എന്നു തിരിച്ചറിയുക. ഇത്രയും ആയാൽ അയാളിൽ അറിവ് പകരുന്നതിനുള്ള വഴികൾ ഓരോന്നായി ഭഗവാൻ തന്നെ തുറന്നു കൊള്ളും. നിരന്തരം ശ്രമിച്ചാൽ അറിവ് നിറയുന്നതോടെ പുരോഹിതനും അജ്ഞാനവും സ്വയം മാറി പൊയ്ക്കോളും. മനുഷ്യ ജന്മം കിട്ടിയതിന്റെ ലക്ഷ്യവും സഫലമാവും.
    ഗുരുദേവൻ അജ്ഞാനത്തിൽ വീണു നട്ടം തിരിയുന്ന ജനത്തിനെ ഓർത്തു എന്തുമാത്രം വിഷമിച്ചിരുന്നു എന്നറിയാൻ ഈ ഒരു പാടൽ മാത്രം മനസ്സിലാക്കിയാൽ മതിയാകും.
    🙏 മഹാഗുരോ അങ്ങേക്ക് പ്രണാമം 🙏
    പാടൽ -8
    🙏ഗുരു ധ്യാനമന്ത്രം വിചാരം ചെയ്യുന്നു.
    അല്ലയോ മംഗളകാരിയായ ശിവ പെരുമാനേ! സർവ്വം ഗ്രഹിച്ച ശിവയോഗി ഒരു മഹാവാക്യം പോലെ പറയുന്നു "എല്ലാം അവന്റെ ചെയ്തികൾ ". ആ ലഘു വാക്യത്തിലൂടെ ആ ബ്രാഹ്മണൻ പറയാതെ പറയുന്നു ബ്രഹ്മത്തിന്റെയും ബ്രഹ്മ വിവർത്തമായ പ്രപഞ്ചത്തിന്റെയും പൊരുൾ മുഴുവനും.
    വിവർത്ത പ്രപഞ്ചമായ അണ്ഡകാടാഹകോടി നാമ രൂപങ്ങളെ ധ്യാന മനനങ്ങളിലൂടെ ഇഴപിരുത്തു പരിശോധിച്ചു വരുമ്പോൾ എല്ലാം ശിവ മയമായ തനി ബ്രഹ്മത്തിൽ, അതായത് സൂക്ഷ്മമായ സച്ചിതാനന്ദപ്പൊരുളായ ശുദ്ധ ജ്ഞാനത്തിന്റെ തൂവെളിച്ചത്തിൽത്തന്നെ എത്തിച്ചേരും. എണ്ണമറ്റ അണ്ഡങ്ങൾ ചേർന്ന പ്രാപഞ്ചികതയുടെ ക്രോഡീകൃത ബ്രഹ്‌മാണ്ഡസ്വരൂപം പരമാനന്ദപ്പൊരുളിൽ ലയിപ്പിക്കുമ്പോൾ പൊടുന്നനെ പ്രത്യക്ഷമാകുന്ന
    തൂവെളിച്ചത്തിന്റെതായ ആ ജ്ഞാനതലത്തിൽ എത്താതെ എപ്രകാരമാണ് ഭഗവാനേ ജന്മമറുന്നത്.
    ആ ജ്ഞാനത്തിൽ ലീനമായാലേ സമ്പൂർണ ജ്ഞാനിയാകാൻ കഴിയൂ എന്നു സാരം.🙏
    പാടലുകൾ മനസ്സിലാകുംവിധം പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏

  • @girijasathyadas8710
    @girijasathyadas8710 15 วันที่ผ่านมา +2

    പതികം -4
    പാടൽ -1
    🙏ഗുരു ധ്യാനമന്ത്രം വിചാരം ചെയ്യുന്നു.
    അറിവ്, അറിയുന്നവൻ, അറിയപ്പെടുന്ന പ്രക്രിയ എന്നീ ത്രിപുടീ ഭാവങ്ങൾ അറ്റ പണ്ഡിതരായ ദിഗംബര അവധൂതന്മാർ ദേശാടനം ചെയ്യുന്നു. അവർ കേവല സത്യമായ ശിവ ഭഗവാനിൽ അവരുടെ മനസ്സിനെ ബലിദാനം ചെയ്ത് മനോമുക്തരായി സർവ്വ ദുഃഖങ്ങളും പാപങ്ങളും കരിച്ചുകളഞ്ഞു ആറു ശിവ തത്വങ്ങൾക്കും അതീതമായി വർത്തിച്ചു കേവലസത്യമായ നീലകണ്ഠ ഭാവമുള്ള ശിവ ഭഗവാനെ തെളിമയോടുകൂടി ദർശിച്ചനുഭവിച്ചു കഴിയുന്നു.ആ ദർശന സായുജ്യം തന്നെയാണ് എന്റെ കുലദൈവം.
    ത്രിപുടി മുടിക്കാൻ കഴിയുന്ന ആരും പണ്ഡിതനും അറിവിനെ സാക്ഷാത്കരിച്ചവനും ആയിരിക്കും. അയാൾ ഏറ്റവും കുറഞ്ഞത് ബ്രഹ്മവിത് പദവിയിൽ എത്തിയിരിക്കും. ഇതിൽ പറയുന്ന പണ്ഡിതൻ അറിവിന്റെ ദിവ്യാനുഭൂതിയിൽ മുഴുകി ദേഹബോധമില്ലാതെ സദാസമയവും അറിവിൽ അമർന്ന് അതുമാത്രമായ പണ്ഡിതരാണ്. അവർക്കും അറിവിനും തമ്മിൽ ഭേദമില്ല. അവർ അറിവ് അനുഭവിച്ചു കൊണ്ട് കഴിയുന്നതിനാൽ ശിവോഹം എന്നതിൽ കവിഞ്ഞു മറ്റൊന്നുമില്ല. ത്രിപുടി മുടിയുമ്പോഴേ മനസ്സും പാപവും എല്ലാം കരിഞ്ഞുപോകും. കേവല സത്യമായ അവർ സാക്ഷത്കരിച്ചു കൊണ്ടിരിക്കുന്ന കേവല സത്യം തന്നെയാണ് തനിമുതൽ. അതു തന്നെയാണ് ഗുരുദേവനെപ്പോലുള്ള ജ്ഞാനീകുലദൈവം.🙏
    വളരെ ബുദ്ധിമുട്ടുള്ള ഈ പാടൽ ആചര്യൻ അതീവ ഹൃദ്യമായി പഠിപ്പിച്ചു. അങ്ങേക്ക്നമസ്കാരം 🙏
    പതികം -4
    പാടൽ -2
    🙏ഗുരു ധ്യാനമന്ത്രം വിചാരം ചെയ്യുന്നു.
    സർവ്വതിനും സത്‌ അഥവാ ഉണ്മയുടെ പരിപൂർണ്ണമായ നിലയിൽ എത്തിയ ധ്യാനയോഗിക്ക് അസത്തും അസ്ഥിരവും അനിത്യവും അനുനിമിഷം മാറ്റത്തിനു വിധേയവുമായ പ്രപഞ്ച പ്രതീതികൾ ബാധാരഹിതമായി കലാശിക്കും. ആ നില കൈവിടാതെ നിരന്തരധ്യാനം തുടർന്നാൽ അറിവിൽ നിന്നും ഉത്ഭവിക്കുന്നതും ഒരിക്കലും ആരാലും മീട്ടാത്തതുമായ നാദാനുഭൂതി അനുഭവവേദ്യമാകും. അതിൽ അമർന്ന് അതു മാത്രമാകുന്നതാണ് ആ നാദപരയുടെ നടുനില. ആ നടുനിലയിൽ എത്തിയ ആർക്കും ഞാൻ എന്ന ബോധമോ പിന്നിലേക്കുള്ള വീഴ്ചയോ സംഭവിക്കുന്നില്ല. സർവത്ര പ്രകാശ പൂരിതമായ ആ സായുജ്യാവസ്ഥ തന്നെയാണ് എന്റെ ദൈവം. എന്റെ എന്ന വാക്കു പോലും അവിടെ അനുയോജ്യമല്ല. കാരണം എനിക്കും ആ ജ്യോതിസ്വരൂപത്തിനും തമ്മിൽ ഭേദമില്ല എന്നതും നാവു നിലച്ചുപോകുന്നതും തന്നെ.
    "ഗതിപെറും നാദഭൂമിയിലമർന്നാവിരാഭ പടരും ചിന്നാഭിയിൽ "എന്ന് ജനനീ നവരത്ന മഞ്ജരിയിലും
    "അധികവിശാല മരുപ്രദേശമൊന്നായ്
    നദി പെരുകുന്നതുപോലെ വന്നു നാദം
    ശ്രുതികളിൽ വീണു തുറക്കുമക്ഷി " എന്നു ആത്മോപദേശ ശതകത്തിലും
    "നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
    ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ് " എന്നു ഇന്ദ്രിയ വൈരാഗ്യത്തിലും ഗുരുദേവൻ ഈ കൃതിയിലെ നാദപരയെ വർണ്ണിച്ചു കാണുന്നു.
    അനുഭവിക്കാതെ അറിയാൻ കഴിയാത്ത ആ അവസ്ഥ തന്നെയാണ് പരമപദം.🙏
    പതികം -4
    പാടൽ -3
    🙏 ഗുരു ധ്യാനമന്ത്രം തുടരുന്നു.
    ഈ പാടലിലും ഗുരുദേവൻ തന്റെ ദൈവം ആരാണെന്ന്
    വെളിവാക്കുന്നു.
    ധ്യാനയോഗിയുടെ ചിദാകാശത്തു ആകാശം, ഭൂമി, അഗ്നി തുടങ്ങിയ പഞ്ച ഭൂതങ്ങൾ അഥവാ അവയാൽ നിർമ്മിതമായ പ്രപഞ്ചം, അജ്ഞാനത്താൽ ഉണ്ടാകുന്ന ദുഃഖം, വാസസ്ഥലം, ദിക്കുകൾ, കാമവാസനകൾ, കാലം, ബന്ധുക്കൾ, ഗുരു, കാരണം എല്ലാം നശിച്ചു പോകും.അല്ലെങ്കിൽ അദ്ദേഹത്തിന് ഇതെല്ലാം അബാധിതമായിത്തീരും. തുരീയാവസ്ഥയിൽ ചരിക്കുന്ന അദ്ദേഹത്തിനു
    ജ്ഞാനക്കനലിന്റെ കരി പോലും വെന്തെരിഞ്ഞ ശുദ്ധ ജ്ഞാനം മാത്രം(ഏകദൃക് ) ലഭ്യമായി അതായിത്തീരും. പ്രമാണങ്ങൾക്ക് പ്രസക്തിയില്ലാത്ത മഹാമൗനം വിളയാടുന്ന കേവല ജ്ഞാനം തന്നെയാണ് കണ്ണിന്നു മണിയായ (എണ്ണും പൊരുൾ ഒടുങ്ങിയാൽ നിന്നിടും ദൃക്ക്‌) എന്റെ ദൈവം.
    പഞ്ചഭൂതസംഘാത പ്രപഞ്ചം അദ്ധ്യാരോപമാണെന്നും അതിന്റെ നിലനിൽപ്പില്ലായ്മ ബോദ്ധ്യമായും അതിനോടാനുബന്ധിച്ചു തോന്നുന്ന ദുഃഖം നശിച്ചും പ്രാപഞ്ചികതയുടെ ബന്ധനങ്ങളായ സ്വകാര്യ ഭൂമി, ബന്ധുക്കൾ, കാമവാസനകൾ, ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ, ഇല്ലാത്ത ദിക്കിൻ ഭ്രമം-കാലചക്ര ഭ്രമം എല്ലാം ചേർന്ന വിശ്വം വിവേകദശയിൽ അഴിഞ്ഞു ബന്ധനമുക്തമായി.
    തീക്കനലിന്റെ പ്രകാശം തീയെ ജ്വലിപ്പിക്കുന്ന കരി ഏറ്റുവാങ്ങി പ്രകാശമായി ജ്വലിച്ചു ഭ്രമിപ്പിക്കുന്നതു പോലെ ജ്ഞാനക്കനലിൽ അവശേഷിക്കുന്ന കരി വെന്തെരിഞ്ഞു ശുദ്ധജ്ഞാനമായി കേവലപ്രകാശം ചൊരിഞ്ഞു വിലസുന്നതും ഗുരു - ശിക്ഷ്യ, കാര്യ - കാരണ ബന്ധം അറ്റു, സർവ്വ പ്രമാണങ്ങൾക്കും അതീതമായി ഭാഷകൾ എല്ലാം അപ്രസക്തമായ മഹാമൗനം മാത്രമാണ് എന്റെ കണ്ണിന്റെ കണ്ണായ ദൈവം 🙏
    ഗിരിജ സത്യദാസ്

  • @sajithalalu2356
    @sajithalalu2356 10 วันที่ผ่านมา +1

    വസ്തു ബോധവും വസ്തുതാ ബോധവും ചിത്തത്തിൽ പ്രതിഷ്ഠിച്ചിരുത്തുന്ന ബോധ വൃത്തിയാണ് അറിവ്.
    ത്രിപുടി ഭേദം ഇല്ലാതായി അതായത് ദർശനം, ദൃഷ്ടി, ദൃശ്യം എന്നീ ഭേദങ്ങൾ നശിച്ചു ദിഗംബരന്മാരായി ചുറ്റിത്തിരിയുന്ന അവധൂത പണ്ഡിതനന്മാർ മനസ്സ് ബലികഴിച്ചു സമസ്ത പാപദോഷങ്ങളേയും ദുഃഖാധികളെയും പൂർണ്ണമായും ചുട്ട് നശിപ്പിച്ചു തത്വങ്ങൾക്കെല്ലാം അധീതരായി സ്വയം ഉയർന്നു ആത്മാവിൽ ദർശിച്ചറിയുന്ന തെളിവാർന്ന നീലകണ്ഠൻ എന്റെ കുലദൈവതമാകുന്നു. 🙏🏻അർത്ഥം ലളിതമായ രീതിയിൽ പറഞ്ഞു പഠിപ്പിച്ചു തന്ന ആചാര്യനെ നമിക്കുന്നു. 🙏🏻

  • @girijasathyadas8710
    @girijasathyadas8710 14 วันที่ผ่านมา +3

    ഗുരു ധ്യാനമന്ത്രം തുടരുന്നു.
    പന്ത്രണ്ട് ആദിത്യന്മാർ, പതിനൊന്നു രുദ്രന്മാർ, രണ്ട് അശ്വനീ ദേവന്മാർ അഷ്ട വസുക്കൾ ഉൾപ്പെടെ മുപ്പത്തിമൂന്നു ദേവന്മാരുടെ ഭാവം കലർന്ന മുപ്പത്തിമുക്കോടി ദേവതാ സങ്കൽപം അറ്റ്,
    ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും എന്ന ത്രിമൂർത്തീ ഭാവം ഇല്ലാതായി,
    ദ്വൈതമായിഭാവം പകർന്നു നിൽക്കുന്ന മരുഭൂമിയിലെ ഒരിക്കലും ഉണ്ടാകാത്ത താമര പോലുള്ള സങ്കല്പ പ്രപഞ്ചത്തിന്റെ തോന്നൽ നശിച്ച്,
    സൃഷ്ടി, സ്ഥിതി, സംഹാരം /ജീവൻ, ജഗത്, ഈശ്വരൻ /ത്രിപുടി എന്ന ത്രിത്വം അറ്റു,
    സ്വർഗം, ഭൂമി, പാതാളം എന്ന മൂന്നുലോക സങ്കൽപം അറ്റു,
    ശൈവതത്വ സലോക്യ, സാമീപ്യ, സാരൂപ്യ തലങ്ങൾ താണ്ടിയപ്പോൾ ജ്ഞാനക്കണ്ണു തുറന്ന് അനുഭവിച്ച ഗുരുരത്ന മഹാദേവൻ ആണ് എന്റെ കുലദൈവം.