ലോഹിതദാസ് സിനിമകൾ എന്നും യാഥാർത്ഥ്യത്തിന്റെ കണ്ണാടിയാണ്. എത്ര വലിയ Big budget films വന്നാലും ജീവിതത്തിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കാൻ 80'ട, 90's films കാണണം... Stories that transcends generations...ഒരു ജോലി കിട്ടാൻ ഇന്ന് ഞാൻ അനുഭവിക്കുന്ന tensions..
പുതിയതിനല്ലേ രുചി എന്തു നിഷ്കളങ്കമായ അമ്മ ഈ സീൻ കണ്ട് ഞാൻ എന്റെ ഉമ്മയെ ഉർത്തു കരഞ്ഞു പോയി ലോഹി സാർ അങ്ങയുടെ സൃഷ്ടികൾ അനശ്വരമാണ് മനുഷ്യൻ ഉള്ളിടത്തോളം അവന്റെ ഉള്ളിലെ സ്നേഹം ഉള്ളിടത്തോളം ഒരു വിങ്ങലോടെ മാത്രമേ ഇത് കാണാൻ കഴിയു
ഒരുപാട് നാൾക്ക് ശേഷം ഇന്ന് അമൃത ചാനലിൽ വന്നിരുന്നു ഈ സിനിമ. എന്നു കണ്ടാലും ഒരു നൊമ്പരമാണ്... മുരളി ചേട്ടാ പറയാൻ വാക്കുകളില്ല. എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം..
ഇൻസ്റ്റയിൽ റീൽസ് സ്ക്രോൾ ചെയ്യുമ്പോൾ പഴയ സിനിമയിലെ ഏതേലും സീൻ കണ്ടാൽ നേരെ യൂട്യൂബിലേക്ക് വന്ന് അത് മുഴുവനായും കാണാതെ ഒരു സമാധാനമില്ല 💝പഴയ സിനിമകളുടെ ഐശ്വര്യം വേറെ തന്നെ 🤍നാടും നാട്ടിൻപുറവും സംസാരശൈലിയും അങ്ങനെ എല്ലാം.... 🤍
ഇന്നാണ് ഇൗ സിനിമ ആത്യമായിട്ട് കാണുന്നത് Jayaramettente ഇതുവരെ കാണാത്ത കിടിലൻ പെർഫോമൻസ് അതുപോലെ മുരളി ചേട്ടന്റെ അഭിനയത്തെ കുറിച്ച് പറയാൻ ഞാൻ ആരുമല്ല outstanding performance പിന്നെ ലോഹിതദാസിന്റെ excellent scriptum Directionum ഒറ്റവാക്കിൽ parayaanengill വളരെ ഹൃദയസ്പർശയായ സിനിമ
പറയുവാൻ വാക്കുകൾ ഒന്നും ഇല്ല അതിമനോഹരം. ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന യതാർത്ഥ ജീവിതകഥ. എപ്പോൾ കണ്ടാലും ഒരു തുള്ളികണ്ണുനീർ വരുന്ന സിനിമ. പച്ചയായ ജീവിതം. മുരളിയും ജയറാം അഭിനയിച്ചത് അല്ല ജീവിച്ചത് ആണ്. -മുരളി സാറും . ലോഹിതദാസ് സാറും . മണി ചേട്ടനു തീരാ നഷ്ട്ടം തന്നെ ആണ് 🥰🥰
ഈ മൂവി കാണുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ ആണ്....ഓരോ നിമിഷവും നമ്മൾ എന്നെങ്കിലും രക്ഷപ്പെട്ടു കാണാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഒരുവശത്തു... സ്നേഹിച്ചുപോയതിന്റെ പേരിൽ കൂടെയിറങ്ങിവന്ന പെൺകുട്ടി മറുവശത്തു... പോരാത്തതിന് രോഗിണിയായ സഹോദരി ഇതിന്റെ ഇടയിൽ മനസ്സ് നിറയെ സങ്കടമാണെങ്കിലും പുറമെ ഒരു പുഞ്ചിരിയുമായി മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന നായകൻ.... ലോഹിയേട്ടന്റെ നായകന്മാർക്കെല്ലാം ഒരുപാട് വേദനകളുടെ കഥപറയുവാനുണ്ടായിരുന്നു.... കിരീടം ഒരു സേതുമാധവനെ കുറിച്ചായിരുന്നുവെങ്കിൽ കാരുണ്യത്തിൽ അത് സതീശനായി മാറി
@@neelimat336 emotional varunna cinima innum und ilenn alla pakshe annthe cinimkalude oru feel und ath innthe cinimakil ila innthe cinimkalil athyavshm nala feel tharunna movies indenkilm annethe cinimkalude athrekk varila
പഴയ 90s ശൈലിയിൽ അല്ലെങ്കിലും ഇന്നും മനുഷ്യ ജീവിതങ്ങളെ ആഴത്തിൽ വരച്ചുകാട്ടുന്ന മികച്ച ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണ് കുമ്പളങ്ങി നൈറ്റ്സ്, മായാനദി, പേരറിയാത്തവർ, വികൃതി തുടങ്ങിയവ. പക്ഷേ രണ്ടും രണ്ട് കാലഘട്ടം ആയതുകൊണ്ട് അതിൻ്റെ വിത്യാസം തിരിച്ചറിയാനുണ്ട്.
ഒരുപാട് ഒരുപാട് കാത്തിരുന്ന ചിത്രം...... ഇപ്പോഴാണ് നല്ല ക്ലിയർ HD പ്രിന്റ് കിട്ടിയത്....... നന്ദി..... നന്ദി.....ഒരുപാട് നന്ദി..........ജയറാമിന്റെ നല്ല സമയത്ത് ഇറങ്ങിയ ചിത്രം........... ഒരു മികച്ച കുടുംബചിത്രം........ ജയറാം,മുരളി അഭിനയം മികച്ചു നിന്നു.......... ലോഹിതദാസിന്റെ തൂലികയിൽ പിറന്ന മറ്റൊരു മികച്ച ചിത്രം....... സത്ത്യത്തിൽ സത്യൻ അന്തിക്കാട്,ലോഹിതദാസ്,കമൽ,റാഫി മെക്കാർട്ടിൻ,രാജസേനൻ ഇവരുടെ പടമാണ് ജയറാമിന്റെ വിജയം........അതൊക്കെ ഒരു കാലം........ ഇനി ഇപ്പൊ ആ പഴയ ജയറാം പടങ്ങൾ ഇല്ല..........
എപ്പോൾ കണ്ടാലും കരഞ്ഞു പോകുന്ന മൂവി, എല്ലാവരും ശരിക്കും ജീവിച്ചു തീര്‍ത്തു അഭിനയം ഓരോരുത്തരും മികച്ചതാക്കി, മുരളി ശരിക്കും ഒരു നഷ്ടമാണ്, മണിയെ കണ്ടപ്പോഴും വിഷമിച്ചു പോയി
തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ സ്പഷ്ടമാക്കിയെന്ന വ്യത്യസ്ഥത മൊത്തമായും രാമനാഥാ തന്നിലുണ്ടല്ലോ . അറിയിക്കാത്തവരെയല്ലാം അറിയിച്ചോണ്ടിരിക്കണൂ മേലാൾ സൂക്ഷ്മതയുളള തിരക്കഥ ഒന്നെടുക്കോ വച്ചിട്ടുണ്ട്
1:48:30 - 1:49:52what an acting by Murali. Performance Range ൽ മമ്മൂട്ടിയുടെയും മോഹൻലാലിനെയും അടുത്തിരിക്കാൻ താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിച്ച രംഗം ആണിത് . മൺമറഞ്ഞുപോയ മഹാനായ നടന് എൻറെ പ്രണാമം. 🙏🙏 New Generation movies ഒക്കെ realistic എന്ന് പറഞ്ഞ് നമ്മൾ കൊണ്ടാടുമ്പോഴും അതൊന്നും ഇത്ര ഹൃദയസ്പർശിയാവത്തത് എന്തുകൊണ്ടാണെന്ന് കാരുണ്യം പോലുള്ള ലോഹി സിനിമകൾ കാണുമ്പോൾ മനസ്സിലാവും. Script, Actor's range, acting wise 80-90s-2000 Malayalam Cinema അതിന്റെ ഔന്നത്യത്തിലായിരുന്നു. അതിൻറെ അടുത്ത് പോലും ഇപ്പോഴത്തെ സിനിമകൾക്ക് എത്താൻ കഴിയുന്നില്ല.
കറക്റ്റ്, എനിക്കിപ്പോ ഒരു കാപ്പി വേണമെന്ന് മുരളി പറയുമ്പോ, അമ്മ തിളപ്പിച്ച് വച്ചിട്ടുണ്ട് ചൂടാറീ ട്ടി ല്ല ന്ന് ജയറാം.... ലോഹിതദാസ്, മുരളി , ജയറാം മാജിക്
ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും എന്ത് മനോഹരമാണ്... നന്മ നിറഞ്ഞു തുളുമ്പുന്ന കഥാപാത്രങ്ങൾ മുരളിയേട്ടൻ വേണുവേട്ടൻ ഒരു രക്ഷയുമില്ല... പിന്നെ മുരളിയേട്ടന്റെ ഏട്ടനുമായുള്ള ഒരു സീൻ 👌🏻സത്യത്തിൽ കരയാതെ കാണാൻ പറ്റില്ല...
ഒരു ജോലി കിട്ടാൻ ഞാൻ ആഗ്രഹിച്ചു.ഒരു സാധപണി പോലും കിട്ടാതെ ഒത്തിരി വിഷമിച്ചു. വീട്ടിലെ ഭക്ഷണം കഴിക്കാൻ വരെ ഒത്തിരി വിഷമിച്ചട്ടുണ്ട്. എല്ലാവരിൽ നിന്നും ഒത്തിരി പരിഹാസം കേട്ടിട്ടുണ്ട്. അച്ചന്റെ മരണം ' മരിക്കുന്നതിന് മുൻപ് എനിക്ക് ജോലി തന്നിട്ട് പകരം 'മരണം" എന്റ അച്ചനെ കൊണ്ടുപോയി. ഈ സിനിമയിൽ ഞാനും, എന്റെ അച്ഛനുമുണ്ട്. ഒത്തിരി സങ്കടമുണ്ട്' എല്ലാത്തിലുമുപരി ലോഹി സാറാണ് നായകൻ.. നമ്മൾ ജീവിതത്തിൽ പലപ്പോഴായി അനുഭവിച്ചത് നമ്മളെ തന്നെ എഴുതി കാണിക്കുന്നു.
ജോലിക്ക് വേണ്ടി ഉള്ള അലച്ചിൽ.... ഒരു ഭീകരാവസ്ഥ ആണ്.... അനുഭവിച്ചു തന്നെ അറിയണം.... പക്ഷെ കഷ്ടപ്പെടുന്നവർക്ക് ഒരിക്കല്‍ എല്ലാം മറന്ന് ചിരിക്കാന്‍ ഒരു ദിവസം വരും
@JohnAbraham1987 sure. കിട്ടുന്നില്ലെങ്കിൽ നമ്മളേക്കാൾ ശ്രമിക്കുന്നവനോ ഭാഗ്യം ഉള്ളവനോ ആ അവസരം കൊണ്ട് പോകും....അഞ്ചോ പത്തോ വര്‍ഷം എടുത്തേക്കാം പക്ഷേ കഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ദിവസം വരും....
Super...one of the best movie I have ever watched...heart breaking scenes...amma achan relationship depth il kanichittundu..murali extra ordinary actor...divya unni yude mikacha character..songs athimanoharam...yesudas great..singer..lock down il balyakala nostu adichappol kandatha...don't miss it..
4 കൊല്ലം ആയി MA കഴിഞ്ഞിട്ട്. മിനിമം 100 ടെസ്റ്റ് എഴുതി കാണും. അച്ഛനും അമ്മയ്ക്കും ഈ പടത്തിൽ എന്ന പോലെ സർക്കാർ ജോലി. ഒടുക്കം ജയറാം വിറ്റത് മരുന്ന് ആണെങ്കിൽ ഞാൻ കോഴിക്കോട് ഓരോ വണ്ടിയുടെയും ഡോറിൽ മുട്ടി വിറ്റത് ബുക്ക് ആയിരുന്നു. നേരിട്ട് അനുഭവിച്ച അവസ്‌ഥ ആണ് ഇവിടെ കണ്ടത്.
കാരണം നീ ഒരു ഹിന്ദുവാണ്. അതുകൊണ്ട് തന്നെ നിനക്ക് റിസർവേഷൻ ഇല്ല സ്കോളർഷിപ്പില്ല ടെസ്റ്റെഴുതിയാൽ നിനക്കായി സപ്ലിമെന്ററി ലിസ്റ്റുമുണ്ടാവില്ല. ഇനി നീ മുന്നോക്ക സമുദായക്കാരനാണെങ്കിൽ നിനക്കിപ്പോൾ അനുവതിച്ച് കിട്ടിയിരിക്കുന്ന 10% സംവരണം കൂടി ഇല്ലാതാക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും
@@കൈലാസ്നായർ-ധ3സ മര്യാദക്ക് പ്ലേസ്മെന്റ് വഴി ജോലി കിട്ടാൻ ഇരുന്ന എന്റെ സ്വപ്‍നം തകർന്നത് നോട്ട് നിരോധനം കാരണം ആണ്. ഈ പറഞ്ഞ പുസ്തകം വിൽക്കുന്ന ജോലി കിട്ടിയത് കേന്ദ്ര സർക്കാറിന്റെ പ്ലേസ്മെന്റ് ഡ്രൈവ് വഴിയും. മാനേജർ ആക്കാം എന്നായിരിന്നു വാഗ്ദാനം. എന്നെപോലെ പറ്റിക്കപ്പെട്ട കുറെ കുട്ടികൾ ഉണ്ടായിരുന്നു അവിടെ. സത്യം ആണ് ചേട്ടൻ പറഞ്ഞത്, പുല്ല് വില ആണ് കേന്ദ്രസർക്കാറിന് ഹിന്ദുകളോട്.
@@കൈലാസ്നായർ-ധ3സ ഞാനും നായർ സമുദായത്തിലാണ് ജനിച്ചത്. സംവരണം കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. നമുക്കത് കിട്ടാൻ യോഗ്യതയുമില്ല. സാമ്പത്തിക പിന്നോക്കാവസ്ഥ മാറ്റലല്ല സംവരണത്തിന്റെ ഉദ്ദേശം
@@syamsagar439 നായർ എന്നൊരു വാലിനോരു പേരുണ്ടായിപ്പോയത്കൊണ്ട് അഷ്ടിക് വക ഇല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് അവരുടെ ഒകെ മുഖത്തു തുപ്പുന്നത് പോലെ ഉണ്ട് ഇയാളുടെ കമന്റ്..... സംവരണം കോപ്പ് ന്യൂനപക്ഷ സ്കോളൂർഷിപ്പുകളും ആനുകൂല്യങ്ങൾ എല്ലാം കൂടി തള്ളി തള്ളി ഒരു വിഭാഗത്തിന് മാത്രം കൊടുക്കുന്നത് എത്ര കാലം ആയി... നിന്നെ പോലെ ഉള്ള അന്തംകമ്മികൾ കാരണം ആണ് അർഹിച്ച വിദ്യാഭ്യാസം പോലും പലർക്കും ഇവിടെ കിട്ടാണ്ട് പോയത്...
@@donaldp3128 ueue7e it u Etty w it e7eueueuueueueueueer7euru out iqueue7eue7e7 why eue7eu is Yuri sure uwuwuwuwuwuquw Howe uwuwuwuw haha yum is ueuuw7e7ew CT run tree cutting he xuwu7eu ask questions yet ueue7ququqqq
One of the most heart wrenching climaxes ever in a Malayalam Film till date 🙏. Nooru Kodi Prananam Padmasree Bharat Murali 🙏🌹. You left us too soon, World's Best Actor in his times for sure 💯 Shared with Thilakan Sir....Jayaram also the best role ever 💯🫡.
ഹൃദയ സ്പർശിയായ ചിത്രം, മുൻപ് കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണുന്നു, മുരളി, ജയറാം, എന്നിവരുടെ ക്ലാസ്സ് അഭിനയം, കമലദേവി, നെടുമുടി, ജനാർദ്ദനൻ എന്നിവരുടെ മികച്ച പ്രകടനം, രഹ്നയും നന്നായിട്ടുണ്ട്, ദിവ്യഉണ്ണിയുടെ ഗ്രാൻഡ് പെർഫോമൻസ്, ജയറാമും ദിവ്യയും നല്ല ജോടികൾ, മണിച്ചേട്ടനും നന്നായിട്ടുണ്ട്, കൈതപ്രം സാറിന്റെ മികച്ച ഗാനങ്ങൾ, ലോഹിയേട്ടന്റെ ജീവിത ഗന്ധിയായ സംവിധാനം, എല്ലാം കൊണ്ടും വളരെ മികച്ചത്, 👍👍👍🙏💪💞💕 2022 ജൂൺ 16 വ്യാഴം രാത്രി 10:21
വർഷങ്ങൾക്കു മുമ്പ് കണ്ടപ്പോൾ ഇതൊരു സിനിമയായി മാത്രമേ കരുതിയുള്ളു വീണ്ടും ഒരിക്കൽക്കൂടിവർഷങ്ങൾക്കിപ്പുറം കാണാൻ കഴിഞ്ഞപ്പോളാണ് (3/10/24)ഈ സിനിമയിലെ കഥയും കഥപാത്രവും ഞാനും ഞങ്ങളുടെ കുടുംബവുമായിരുന്നല്ലോ എന്ന് ബോധ്യമായത് ഇനിയൊരിക്കലും തിരിച്ചുവരാത്ത 4കഥാപാത്രങ്ങൾ ലോഹിദ ദാസ് മുരളി നെടുമുടി വേണു കലാഭവൻ മണി
എന്റെ ഒരു അധ്യാപകൻ മകന് വേണ്ടി ഇങ്ങനെ ചെയ്തത് ആണ്...😢😢😢 ഈ സിനിമ ഞാൻ ഇപ്പോഴാണ് കാണുന്നത്....ദൈവമേ ഇനി പുള്ളി ഈ സിനിമ കണ്ടിട്ടു ആണോ ആത്മഹത്യ ചെയ്തത്...😲😲
വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ തീയറ്ററിൽ കാണുമ്പോൾ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു. അന്ന് സത്യത്തിൽ പ്രത്യേകിച്ച് ഒരു ഫീലിംഗ്സും തോന്നിയില്ല. ഒരു തുള്ളി കണ്ണീരും പൊടിഞ്ഞില്ല. ആകാശദൂതും വാത്സല്യവും പോലെ ജനങ്ങളെ കരയിക്കാൻ വേണ്ടി മനപ്പൂർവം ശ്രമിച്ച് ലോഹി പരാജയപ്പെട്ടു എന്ന തോന്നലായിരുന്നു. (സിനിമ തീയറ്ററിൽ വിജയമായിരുന്നു കേട്ടോ ). പക്ഷേ, ഇപ്പോൾ 'മറക്കുമോ..' എന്ന ഗാനം കേട്ടപ്പോൾ വെറുതെയൊന്നുകൂടി സിനിമ കണ്ടു നോക്കി. ആദ്യമായി കണ്ടത് പോലെ ഒരു അനുഭവം. ഇത്ര മികച്ചൊരു സിനിമ അന്ന് എനിക്ക് ഇഷ്ടപ്പെടാതെ പോയത് എന്തുകൊണ്ടാവും എന്നു ചിന്തിച്ചു. യെസ്. ജോലിയെക്കുറിച്ചോ ഭാവിയെക്കുറിച്ചോ യാതൊരു ചിന്തയുമില്ലാതിരുന്ന ആ കാലത്ത് ഇതു മനസ്സിൽ കയറാതിരുന്നതാവാം. മുരളി, ജയറാം എന്തൊരു പ്രകടനമാണ്. ഗാനരചന മാത്രമല്ല, സംഗീതവും കൈതപ്രം സാറാണ് എന്നു വിശ്വസിക്കാൻ കഴിയുമോ? വാക്കുകളില്ല. ♥️♥️♥️♥️
ഓരോ കഥാപാത്രങ്ങളും ജീവൻ നല്കിയത് അഭിനയം എന്ന് തോന്നാതെ തന്നെ. തുടക്കത്തിലെ ചില തമാശകാൾ ഒഴിച്ചാൽ ഉടനീളം കരയിപ്പിച് ഈ മൂവി. അമ്മ അച്ഛൻ മക്കൾ കുടുംബം എല്ലാം എത്ര വ്യക്തമായി വരച്ചുകാട്ടിയ മൂവി. സൂപ്പർ സൂപ്പർ 👌🏻👌🏻👌🏻👌🏻അണിയറ പ്രവർത്തകർക്ക് നന്ദി.
"തൂമഞ്ഞു തുള്ളിയെ താമരയിലപോൽ ദൈവമേ കാത്തുകൊള്ളേണെ... ഞാനാം......"ക്ലൈമാക്സ്... ഹോ ജയറാം ഒക്കെ എന്തൊരു നടനാണ്... ഒരു രക്ഷയുമില്ലാത്ത അഭിനയം... മുരളി വാക്കുകൾക്ക് അതീതം.... ലോഹിതദാസിന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്ന്......
അഭിനയിക്കാൻ അറിയാതെ ജീവിച്ചു തീർത്ത കുറെ ജന്മങ്ങൾ..എന്നെ ഇരുത്തി കരയിച്ച ചുരുക്കം ചില സിനിമകളിൽ ഒന്ന് .ഇന്നും ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു പിടപ്പാണ് നെഞ്ചിൽ
തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ സ്പഷ്ടമാക്കിയെന്ന വ്യത്യസ്ഥത മൊത്തമായും രാമനാഥാ തന്നിലുണ്ടല്ലോ . അറിയിക്കാത്തവരെയല്ലാം അറിയിച്ചോണ്ടിരിക്കണൂ മേലാൾ സൂക്ഷ്മതയുളള തിരക്കഥ ഒന്നെടുക്കോ വച്ചിട്ടുണ്ട്
തിരക്കഥകളുടെ പെരുന്തച്ചൻ ലോഹിതദാസ് പച്ചയായ മനുഷ്യൻ ജീവിതങ്ങളുടെ സത്യസന്ധമായ ഒരു തിരനോട്ടം ഒട്ടനവധി അഭിനയ മുഹൂർത്തങ്ങളുടെ കടന്നുപോകുന്ന മലയാളികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒരു പിടി മികച്ച കഥാപാത്രങ്ങൾ കാരുണ്യം എന്ന സിനിമയിലൂടെ നമ്മൾ കണ്ടിരുന്നു മലയാളികൾക്ക് എന്നോർത്തു ഓർത്തു ഒന്നും നൊമ്പരപ്പെട്ടു വാൻ ഒട്ടനവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച എ കെ ലോഹിതദാസ് പ്രണാമം🌹🌹
ലോഹിതദാസ് സിനിമകൾ എന്നും യാഥാർത്ഥ്യത്തിന്റെ കണ്ണാടിയാണ്. എത്ര വലിയ Big budget films വന്നാലും ജീവിതത്തിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കാൻ 80'ട, 90's films കാണണം... Stories that transcends generations...ഒരു ജോലി കിട്ടാൻ ഇന്ന് ഞാൻ അനുഭവിക്കുന്ന tensions..
ബ്രോ സത്യം, യാഥാർഥ്യങ്ങൾ സാധാരണക്കാരനെ ചൂഷണം ചെയ്യും സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും.....
എന്നിട്ട് ജോലി ആയോ ഇപ്പോ. എന്താ പഠിച്ചത് കണ്ണൂർ ആണോ
😊
എന്തൊരു സിനിമ ആണ്. മുരളി, ജയറാം എല്ലാരും ജീവിച്ചു തീർത്ത സിനിമ. എന്ത് ഭംഗിയായിട്ടാണ് ഡയറക്ട് ചെയ്തിരിക്കുന്നത്. സോങ്‌സ് ഒക്കെ വേറെ level ആണ്🙏🏻🙏🏻
പുതിയതിനല്ലേ രുചി എന്തു നിഷ്കളങ്കമായ അമ്മ ഈ സീൻ കണ്ട് ഞാൻ എന്റെ ഉമ്മയെ ഉർത്തു കരഞ്ഞു പോയി ലോഹി സാർ അങ്ങയുടെ സൃഷ്ടികൾ അനശ്വരമാണ് മനുഷ്യൻ ഉള്ളിടത്തോളം അവന്റെ ഉള്ളിലെ സ്നേഹം ഉള്ളിടത്തോളം ഒരു വിങ്ങലോടെ മാത്രമേ ഇത് കാണാൻ കഴിയു
അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല മരിക്കുന്ന സീൻ എല്ലാം 😰എല്ലാരുടെ അഭിനയിച്ചു തകർത്തു
കമലാദേവി ആണ് അമ്മയായി അഭിനയിച്ച നടി
Ee ammaye kanananu njan veendum ee movie kandath
2020ഇൽ കാണുന്നവരുടെ ലിസ്റ്റ് എടുക്കുന്ന സെർ വന്നോ.. 😁😁😁
😆
Presend sir
ഒരുപാട് നാൾക്ക് ശേഷം ഇന്ന് അമൃത ചാനലിൽ വന്നിരുന്നു ഈ സിനിമ. എന്നു കണ്ടാലും ഒരു നൊമ്പരമാണ്... മുരളി ചേട്ടാ പറയാൻ വാക്കുകളില്ല.
എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം..
@@sfnchuppi9652 ௩௯௯ஜே
2023
ഞാനും പിന്നെ എന്റെ അച്ഛനും അമ്മയും..അതാണ് ഈ കഥാപാത്രങ്ങൾ..
കരയാതെ കാണാൻ കഴിയില്ല ഈ സിനിമ..
Miss u Achaa...😔
same❤
ഈ സിനിമയിലെ ഏതെകിലു൦ സാഹചര്യ൦ നിങ്ങളുടെ കണ്ണ് നനയിച്ചെകിൽ നിങ്ങളിൽ എവിടെയോ നൻമയുടെ ഒര൦ശ൦ ബാക്കിയുണ്ടെന്ന് മനസ്സിലാക്കാ൦...
❤️❤️
ഇപ്പോഴും ഇ സിനിമ കാണുമ്പോൾ കണ്ണു നിറയും
EEE lokath nanma cheyunnavanu kalam kuravarikum
😞😞
ഒഴുപാട് 😰
2024 ആരൊക്കെ..?? മുരളി 🔥🔥🔥അഭിനയം👌🏻👌🏻👌🏻👌🏻
Njan😢😊
Njan und❤❤
മുരളി 🙆♂️😪😪😪😪
Me
ജയറാമേട്ടന്റെ പടങ്ങളിൽ ഈ ഫിലിം കണ്ട് തീർക്കുമ്പോൾ നമ്മളിൽ പലരും അറിയാതെ കരഞ്ഞു പോകും
എന്നും അത്ഭുതപ്പെടുത്തി എഴുത്തുകാരനാണ് ലോഹിദാസ്💔♥️♥️♥️
ഇൻസ്റ്റയിൽ റീൽസ് സ്ക്രോൾ ചെയ്യുമ്പോൾ പഴയ സിനിമയിലെ ഏതേലും സീൻ കണ്ടാൽ നേരെ യൂട്യൂബിലേക്ക് വന്ന് അത് മുഴുവനായും കാണാതെ ഒരു സമാധാനമില്ല 💝പഴയ സിനിമകളുടെ ഐശ്വര്യം വേറെ തന്നെ 🤍നാടും നാട്ടിൻപുറവും സംസാരശൈലിയും അങ്ങനെ എല്ലാം.... 🤍
എല്ലാം നഷ്ടപ്പെട്ടു നിറകണ്ണുകളോടെ ഈ സിനിമ കാണുന്നവരുണ്ടോ... എന്നെപോലെ
Dont Worry...
എന്താ പറ്റിയത്? പറ😢
Eee movie njan edakkidakkidakku kanaeundu........oru 70% ende jeevthamanu......edakku kanuthu ethinanennuvechal krayanullathu karanju ormichu theerkanam
എന്തൊക്കെയാ പറ്റിയത് നിങ്ങൾക്കൊക്കെ
എന്റെ പൊന്നോ എന്ത് പടമാ ഇതൊക്കെ... മുരളി ചേട്ടൻ ഒന്നും ഒരു രക്ഷയും ഇല്ല.. ഇങ്ങനെ ഒക്കെ എങ്ങനാ അഭിനയിക്കണേ... ഇത്ര നാളും ഞാൻ അറിഞ്ഞില്ല ee പടം ❤
നെടുമുടി വേണു സർ, മുരളി സർ, ജയറാമേട്ടൻ.. ❤️
Irreplaceable 🙌
ഇന്നാണ് ഇൗ സിനിമ ആത്യമായിട്ട് കാണുന്നത് Jayaramettente ഇതുവരെ കാണാത്ത കിടിലൻ പെർഫോമൻസ് അതുപോലെ മുരളി ചേട്ടന്റെ അഭിനയത്തെ കുറിച്ച് പറയാൻ ഞാൻ ആരുമല്ല outstanding performance പിന്നെ ലോഹിതദാസിന്റെ excellent scriptum Directionum ഒറ്റവാക്കിൽ parayaanengill വളരെ ഹൃദയസ്പർശയായ സിനിമ
ഈ സിനിമ ഒക്കെ dislike അടിക്കുന്നവരെയൊക്കെ സത്യത്തിൽ സമൂഹം ഭയപ്പെടണം
നന്മ എന്നുള്ളത് അവരുടെ ഉള്ളിൽ ലെവ ലേശം ഉണ്ടാകില്ല.
😪😪😪😪. മുരളിചേട്ടൻ..... 😍😍😍😍
ഭാര്യ മരിച്ചു എന്നറിയുമ്പോൾ ഉള്ള മുരളി സാറിന്റെ എക്സ്പ്രെഷൻസ്...ഉഫ്ഫ്😰💯💔 അഭിനയിക്കുവല്ല, ജീവിക്കുവാണെന്ന് തോന്നിപ്പോയി❤️💯💯💯
One of the best movie i have ever watched...!
എന്നെ ഏറ്റവും വേദനിപ്പിച്ചത് ആ അമ്മയാണ്....മുരളി സർ... ജയരാമേട്ടൻ..... 🙏🏻
പറയുവാൻ വാക്കുകൾ ഒന്നും ഇല്ല അതിമനോഹരം. ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന യതാർത്ഥ ജീവിതകഥ. എപ്പോൾ കണ്ടാലും ഒരു തുള്ളികണ്ണുനീർ വരുന്ന സിനിമ. പച്ചയായ ജീവിതം. മുരളിയും ജയറാം അഭിനയിച്ചത് അല്ല ജീവിച്ചത് ആണ്. -മുരളി സാറും . ലോഹിതദാസ് സാറും . മണി ചേട്ടനു തീരാ നഷ്ട്ടം തന്നെ ആണ് 🥰🥰
കാരുണ്യം, ബെസ്റ്റ് ഫിലിം..സൂപ്പർ സ്റ്റോറി 👌,👍 തകർത്തു അഭിനയിച്ചു ജയറാം മുരളി
ഈ മൂവി കാണുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ ആണ്....ഓരോ നിമിഷവും നമ്മൾ എന്നെങ്കിലും രക്ഷപ്പെട്ടു കാണാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഒരുവശത്തു... സ്നേഹിച്ചുപോയതിന്റെ പേരിൽ കൂടെയിറങ്ങിവന്ന പെൺകുട്ടി മറുവശത്തു... പോരാത്തതിന് രോഗിണിയായ സഹോദരി ഇതിന്റെ ഇടയിൽ മനസ്സ് നിറയെ സങ്കടമാണെങ്കിലും പുറമെ ഒരു പുഞ്ചിരിയുമായി മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന നായകൻ.... ലോഹിയേട്ടന്റെ നായകന്മാർക്കെല്ലാം ഒരുപാട് വേദനകളുടെ കഥപറയുവാനുണ്ടായിരുന്നു.... കിരീടം ഒരു സേതുമാധവനെ കുറിച്ചായിരുന്നുവെങ്കിൽ കാരുണ്യത്തിൽ അത് സതീശനായി മാറി
Kasthooriman മീര ജാസ്ിൻ
നിവേദ്യം ഭാമ
സൂത്രധാരൻ ബിന്ദുപണികർ
ഇതിന്റെ ഒന്നും ഏഴ് elathh varathila ഇന്നത്തെ സിനിമ 😢 കണ്ട് കണ്ണ് നിറഞ്ഞു പോയി 😣
Agne parayan patilla innathe kalathum ind nalla quality films. Pinne Kore emotional Sanam nostu ind karthi best enn parayan Pato🥴.
@@neelimat336 emotional varunna cinima innum und ilenn alla pakshe annthe cinimkalude oru feel und ath innthe cinimakil ila innthe cinimkalil athyavshm nala feel tharunna movies indenkilm annethe cinimkalude athrekk varila
Suhuthe ithu nalla cinema anu
Athupolathanne ippolum nalla cinema kal undakunnund
Oro cinemayum vetyasthamanu
Innathe kalath undakunna cinema kooduthal realityod samyam ullathayittan thonnar
@@Indiakkarannere thirichaanu
Sathyam depth ulla movies onnm ipo illa..
ഇന്ന് ഇതുപോലുള്ള സിനിമകൾ കാണാൻ തപസിരിക്കണം
Correct oru padu വിങ്ങുന്ന മനസ്സുമായി ആണ് ഈ cinema kandu തീർത്തത്
പഴയ 90s ശൈലിയിൽ അല്ലെങ്കിലും ഇന്നും മനുഷ്യ ജീവിതങ്ങളെ ആഴത്തിൽ വരച്ചുകാട്ടുന്ന മികച്ച ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണ് കുമ്പളങ്ങി നൈറ്റ്സ്, മായാനദി, പേരറിയാത്തവർ, വികൃതി തുടങ്ങിയവ. പക്ഷേ രണ്ടും രണ്ട് കാലഘട്ടം ആയതുകൊണ്ട് അതിൻ്റെ വിത്യാസം തിരിച്ചറിയാനുണ്ട്.
Athe iPpo ithupolulla chavarukal serialukalil mathrame kaanaan pattoo..
യൂട്യൂബിൽ ഉണ്ടല്ലോ
തപസൊന്നും ഇരിക്കണ്ട.. യൂട്യൂബിൽ ഉണ്ട്
Never in the world will such a movie be even conceived...let alone written and played so masterfully in perfection. #proudmalayalee
ഇതാണ് സിനിമ.....
ഓരോ കഥാപാത്രത്തിൻ്റെ പ്രകടനവും EXCEPTIONAL ആണു....
ഉള്ളിൽ തട്ടുന്ന കഥ......
തുടക്കം മുതൽ കണ്ണ് നിറയാതെ കണ്ട് അമ്മ മരിച്ചപ്പോൾ പിടിവിട്ടു പോയി 🥺😭😭😭😭😭😭😭😭😭
ജോലി ഇല്ലാത്ത അവസ്ഥ ഒരുപാട് അനുഭവിച്ചത് ആണ് ഞാനും😭😭😭
ദൈവാനുഗ്രഹം കൊണ്ട് ഇപ്പോ ജോലി മാത്രേ ഒള്ളു😍
Ippo yenthu joliya bro?
ഒരുപാട് ഒരുപാട് കാത്തിരുന്ന ചിത്രം...... ഇപ്പോഴാണ് നല്ല ക്ലിയർ HD പ്രിന്റ് കിട്ടിയത്....... നന്ദി..... നന്ദി.....ഒരുപാട് നന്ദി..........ജയറാമിന്റെ നല്ല സമയത്ത് ഇറങ്ങിയ ചിത്രം........... ഒരു മികച്ച കുടുംബചിത്രം........ ജയറാം,മുരളി അഭിനയം മികച്ചു നിന്നു.......... ലോഹിതദാസിന്റെ തൂലികയിൽ പിറന്ന മറ്റൊരു മികച്ച ചിത്രം....... സത്ത്യത്തിൽ സത്യൻ അന്തിക്കാട്,ലോഹിതദാസ്,കമൽ,റാഫി മെക്കാർട്ടിൻ,രാജസേനൻ ഇവരുടെ പടമാണ് ജയറാമിന്റെ വിജയം........അതൊക്കെ ഒരു കാലം........ ഇനി ഇപ്പൊ ആ പഴയ ജയറാം പടങ്ങൾ ഇല്ല..........
Eee padam irangiya kaalath paraajayam aayirunnu enn chiler paranju...pakshe enikk ishtaayi
Elaavarudeyum abhinayam poliyan
@@muhammadbasil6311 പരാജയം ആയിരുന്നില്ല.. പക്ഷേ അത് അർഹിക്കുന്ന വിജയം നേടിയില്ല...
@@jayakrishnanrs8156 OK brow
Ithinekkal best print aanu Surya TV de, but ippo ath sun network kayyil ullu, ippo rights Amrita TV poyath kond Surya TVkk idaan pattilla
ഇന്ന് വീണ്ടും കണ്ടു. ഇന്നും കരയിച്ചു. വല്ലാത്ത ഒരു അനുഭവമാണ് ഈ സിനിമ.. ഇനി ഉണ്ടാവില്ലല്ലോ ഇതുപോലെ ഹൃദയസ്പർശിയായ സിനിമകൾ..
ഇതൊരു സിനിമ അല്ല..... ഇത് ഒരു ജീവിതമാണ്... ഇതിൽ ആരും അഭിനയിച്ചിട്ടില്ല. പകരം ജീവിച്ചു കാണിച്ചു. എന്റെ അച്ഛനില്ലാത്ത സങ്കടം...............
Athe
ഏറ്റവും കൂടതൽ കണ്ട സിനിമ😢❤
Very true
Sathiyam
Correct
എപ്പോൾ കണ്ടാലും കരഞ്ഞു പോകുന്ന മൂവി, എല്ലാവരും ശരിക്കും ജീവിച്ചു തീര്‍ത്തു അഭിനയം ഓരോരുത്തരും മികച്ചതാക്കി, മുരളി ശരിക്കും ഒരു നഷ്ടമാണ്, മണിയെ കണ്ടപ്പോഴും വിഷമിച്ചു പോയി
തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ സ്പഷ്ടമാക്കിയെന്ന വ്യത്യസ്ഥത മൊത്തമായും രാമനാഥാ തന്നിലുണ്ടല്ലോ .
അറിയിക്കാത്തവരെയല്ലാം അറിയിച്ചോണ്ടിരിക്കണൂ മേലാൾ സൂക്ഷ്മതയുളള തിരക്കഥ
ഒന്നെടുക്കോ വച്ചിട്ടുണ്ട്
പച്ചയായ ജീവിതത്തിന്റെ നേർസാക്ഷ്യം നിങ്ങൾക് ലോഹിയുടെ സിനിമകളിൽ മാത്രമേ കാണാൻ കഴിയൂ 😍
ലോഹി!അദ്ദേഹം വല്ലാത്തൊരു മനുഷ്യനാണ്, ഇനിയും ഒരുപാട് കഥകൾ ബാക്കി വച്ചിട്ടായിരിക്കും അദ്ദേഹം പോയത്, 😔😔😔😔😔
Yes
"മറക്കുമോ നീ എന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണു ഗാനം " എന്താ ഫീൽ ദാസേട്ടന്റെ വോയിസ്,,,,,
1:48:30 - 1:49:52what an acting by Murali. Performance Range ൽ മമ്മൂട്ടിയുടെയും മോഹൻലാലിനെയും അടുത്തിരിക്കാൻ താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിച്ച രംഗം ആണിത് . മൺമറഞ്ഞുപോയ മഹാനായ നടന് എൻറെ പ്രണാമം. 🙏🙏
New Generation movies ഒക്കെ realistic എന്ന് പറഞ്ഞ് നമ്മൾ കൊണ്ടാടുമ്പോഴും അതൊന്നും ഇത്ര ഹൃദയസ്പർശിയാവത്തത് എന്തുകൊണ്ടാണെന്ന് കാരുണ്യം പോലുള്ള ലോഹി സിനിമകൾ കാണുമ്പോൾ മനസ്സിലാവും. Script, Actor's range, acting wise 80-90s-2000 Malayalam Cinema അതിന്റെ ഔന്നത്യത്തിലായിരുന്നു. അതിൻറെ അടുത്ത് പോലും ഇപ്പോഴത്തെ സിനിമകൾക്ക് എത്താൻ കഴിയുന്നില്ല.
Murali and Jayaram malsarich abhinayichu
⚡⚡⚡⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥💥💥💥💥♥️💥💥♥️♥️
👌👌👌👌
കറക്റ്റ്,
എനിക്കിപ്പോ ഒരു കാപ്പി വേണമെന്ന് മുരളി പറയുമ്പോ, അമ്മ തിളപ്പിച്ച് വച്ചിട്ടുണ്ട് ചൂടാറീ ട്ടി ല്ല ന്ന് ജയറാം....
ലോഹിതദാസ്, മുരളി , ജയറാം മാജിക്
തൊഴിൽ ഇല്ലാത്ത ആ അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ..
ഹോ എത്ര കാലം. ഇപ്പോ നല്ല ജോലി, ജോലി ഒഴിഞ്ഞിട്ട് സമയം കിട്ടാത്ത അവസ്ഥ. എന്തൊരു ജീവിതം 😔
Right. Exactly. Right
Sathyam
EEE nimishavum joli kittathe enthu cheyyanam ennariyathey irikkunnu
@@vijeesha6819 etra age
@@vijeesha6819 entha പഠിച്ചത്
ഇതിൽ ജയറാമേട്ടന്റെ അമ്മ മരിക്കുന്ന സീൻ മനസ്സിന് വല്ലാത്ത ഒരു വിങ്ങലുണ്ടാക്കുന്ന ഒരു സീൻ ആണ് 😢😢😢😥
ഇതിലെ കഥാപാത്രം ഞാൻ തന്നെ ആണെന്ന് തോന്നി.. സല്യൂട്ട് ലോഹി സർ..
ys njnm ithe avasthaane .
ആ....
written & directed by A K Lohithadas
lyrics & music : Kaithapram
cinematography : Ramachandrababu
background score : Johnson
കരയിപ്പിച്ചു കളഞ്ഞു😢😢
മുരളി അഭിനയ കുലപതി
😊
പുത്രൻ എന്നാൽ, സഫലമാവാത്ത അച്ഛന്റെ ആഗ്രഹങ്ങളെ ത്രാണനം ചെയ്യുന്നവൻ!നല്ല പ്രയോഗം.
ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും എന്ത് മനോഹരമാണ്... നന്മ നിറഞ്ഞു തുളുമ്പുന്ന കഥാപാത്രങ്ങൾ മുരളിയേട്ടൻ വേണുവേട്ടൻ ഒരു രക്ഷയുമില്ല... പിന്നെ മുരളിയേട്ടന്റെ ഏട്ടനുമായുള്ള ഒരു സീൻ 👌🏻സത്യത്തിൽ കരയാതെ കാണാൻ പറ്റില്ല...
ഒരു ജോലി കിട്ടാൻ ഞാൻ ആഗ്രഹിച്ചു.ഒരു സാധപണി പോലും കിട്ടാതെ ഒത്തിരി വിഷമിച്ചു. വീട്ടിലെ ഭക്ഷണം കഴിക്കാൻ വരെ ഒത്തിരി വിഷമിച്ചട്ടുണ്ട്. എല്ലാവരിൽ നിന്നും ഒത്തിരി പരിഹാസം കേട്ടിട്ടുണ്ട്. അച്ചന്റെ മരണം ' മരിക്കുന്നതിന് മുൻപ് എനിക്ക് ജോലി തന്നിട്ട് പകരം 'മരണം" എന്റ അച്ചനെ കൊണ്ടുപോയി. ഈ സിനിമയിൽ ഞാനും, എന്റെ അച്ഛനുമുണ്ട്. ഒത്തിരി സങ്കടമുണ്ട്' എല്ലാത്തിലുമുപരി ലോഹി സാറാണ് നായകൻ.. നമ്മൾ ജീവിതത്തിൽ പലപ്പോഴായി അനുഭവിച്ചത് നമ്മളെ തന്നെ എഴുതി കാണിക്കുന്നു.
ജോലിക്ക് വേണ്ടി ഉള്ള അലച്ചിൽ....
ഒരു ഭീകരാവസ്ഥ ആണ്....
അനുഭവിച്ചു തന്നെ അറിയണം....
പക്ഷെ കഷ്ടപ്പെടുന്നവർക്ക് ഒരിക്കല്‍ എല്ലാം മറന്ന് ചിരിക്കാന്‍ ഒരു ദിവസം വരും
Angane oru divasam varumo ? 🙏
@JohnAbraham1987 sure.
കിട്ടുന്നില്ലെങ്കിൽ നമ്മളേക്കാൾ ശ്രമിക്കുന്നവനോ ഭാഗ്യം ഉള്ളവനോ ആ അവസരം കൊണ്ട് പോകും....അഞ്ചോ പത്തോ വര്‍ഷം എടുത്തേക്കാം പക്ഷേ കഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ദിവസം വരും....
@@shejilpeter9949 : Ok. 🙏
Super...one of the best movie I have ever watched...heart breaking scenes...amma achan relationship depth il kanichittundu..murali extra ordinary actor...divya unni yude mikacha character..songs athimanoharam...yesudas great..singer..lock down il balyakala nostu adichappol kandatha...don't miss it..
Jayaram?
A great work of art, the direction, story, songs, acting... Just a beautiful team effort 🥰
Murali sir outstand performance really legend & I love jayaram's mother character like a my mother
4 കൊല്ലം ആയി MA കഴിഞ്ഞിട്ട്. മിനിമം 100 ടെസ്റ്റ് എഴുതി കാണും.
അച്ഛനും അമ്മയ്ക്കും ഈ പടത്തിൽ എന്ന പോലെ സർക്കാർ ജോലി.
ഒടുക്കം ജയറാം വിറ്റത് മരുന്ന് ആണെങ്കിൽ ഞാൻ കോഴിക്കോട് ഓരോ വണ്ടിയുടെയും ഡോറിൽ മുട്ടി വിറ്റത് ബുക്ക് ആയിരുന്നു.
നേരിട്ട് അനുഭവിച്ച അവസ്‌ഥ ആണ് ഇവിടെ കണ്ടത്.
എല്ലാം ശെരിയാകും അല്ലാഹ് അനുഗ്രഹിക്കട്ടെ
കാരണം നീ ഒരു ഹിന്ദുവാണ്. അതുകൊണ്ട് തന്നെ നിനക്ക് റിസർവേഷൻ ഇല്ല സ്കോളർഷിപ്പില്ല ടെസ്റ്റെഴുതിയാൽ നിനക്കായി സപ്ലിമെന്ററി ലിസ്റ്റുമുണ്ടാവില്ല. ഇനി നീ മുന്നോക്ക സമുദായക്കാരനാണെങ്കിൽ നിനക്കിപ്പോൾ അനുവതിച്ച് കിട്ടിയിരിക്കുന്ന 10% സംവരണം കൂടി ഇല്ലാതാക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും
@@കൈലാസ്നായർ-ധ3സ മര്യാദക്ക് പ്ലേസ്മെന്റ് വഴി ജോലി കിട്ടാൻ ഇരുന്ന എന്റെ സ്വപ്‍നം തകർന്നത് നോട്ട് നിരോധനം കാരണം ആണ്. ഈ പറഞ്ഞ പുസ്തകം വിൽക്കുന്ന ജോലി കിട്ടിയത് കേന്ദ്ര സർക്കാറിന്റെ പ്ലേസ്മെന്റ് ഡ്രൈവ് വഴിയും. മാനേജർ ആക്കാം എന്നായിരിന്നു വാഗ്ദാനം. എന്നെപോലെ പറ്റിക്കപ്പെട്ട കുറെ കുട്ടികൾ ഉണ്ടായിരുന്നു അവിടെ. സത്യം ആണ് ചേട്ടൻ പറഞ്ഞത്, പുല്ല് വില ആണ് കേന്ദ്രസർക്കാറിന് ഹിന്ദുകളോട്.
@@കൈലാസ്നായർ-ധ3സ ഞാനും നായർ സമുദായത്തിലാണ് ജനിച്ചത്. സംവരണം കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. നമുക്കത് കിട്ടാൻ യോഗ്യതയുമില്ല. സാമ്പത്തിക പിന്നോക്കാവസ്ഥ മാറ്റലല്ല സംവരണത്തിന്റെ ഉദ്ദേശം
@@syamsagar439 നായർ എന്നൊരു വാലിനോരു പേരുണ്ടായിപ്പോയത്കൊണ്ട് അഷ്ടിക് വക ഇല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് അവരുടെ ഒകെ മുഖത്തു തുപ്പുന്നത് പോലെ ഉണ്ട് ഇയാളുടെ കമന്റ്..... സംവരണം കോപ്പ് ന്യൂനപക്ഷ സ്കോളൂർഷിപ്പുകളും ആനുകൂല്യങ്ങൾ എല്ലാം കൂടി തള്ളി തള്ളി ഒരു വിഭാഗത്തിന് മാത്രം കൊടുക്കുന്നത് എത്ര കാലം ആയി... നിന്നെ പോലെ ഉള്ള അന്തംകമ്മികൾ കാരണം ആണ് അർഹിച്ച വിദ്യാഭ്യാസം പോലും പലർക്കും ഇവിടെ കിട്ടാണ്ട് പോയത്...
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് തോന്നിയ ഏറ്റവും. നല്ല സിനിമകളിൽ ഒന്ന് ❤🙏 ഇനി പിറക്കുമോ ഇതുപോലൊരു തിരക്കഥയും ഗാനങ്ങളും 🥺
മുരളി എന്തൊരു അഭിനയം അല്ല ജീവിക്കുകയാണ് 🙏🙏🙏🙏🙏🙏
Appo jayaramo
@@donaldp3128 Jayaram um
Q
@@donaldp3128 ueue7e it u Etty w it e7eueueuueueueueueer7euru out iqueue7eue7e7 why eue7eu is Yuri sure uwuwuwuwuwuquw Howe uwuwuwuw haha yum is ueuuw7e7ew CT run tree cutting he xuwu7eu ask questions yet ueue7ququqqq
@@rajivansiyam1970 po myre
എന്റെയും ജീവിതം ആണ്.... വല്ലാത്ത ഒരു നീറ്റലോടെയേ ഈ സിനിമ കാണാൻ കഴിയൂ
മുരളിച്ചേട്ടന്റെ അഭിനയം വർണ്ണിക്കാൻ കഴിയില്ല. ലോഹിച്ചേട്ടൻ. പറയാനുമില്ല
Heart melting, self relating story for almost mallu graduates..
The story has no expiry date
Sathyam
Yes macha
Reels kand vannavr undo😌
Yes
👍🏻
🥲🥲
എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്... നന്ദി.. ലോഹി സാർ... ♥️♥️♥️
Sir cn u get me a job
One of the most heart wrenching climaxes ever in a Malayalam Film till date 🙏. Nooru Kodi Prananam Padmasree Bharat Murali 🙏🌹. You left us too soon, World's Best Actor in his times for sure 💯 Shared with Thilakan Sir....Jayaram also the best role ever 💯🫡.
ഹൃദയ സ്പർശിയായ ചിത്രം, മുൻപ് കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണുന്നു, മുരളി, ജയറാം, എന്നിവരുടെ ക്ലാസ്സ് അഭിനയം, കമലദേവി, നെടുമുടി, ജനാർദ്ദനൻ എന്നിവരുടെ മികച്ച പ്രകടനം, രഹ്നയും നന്നായിട്ടുണ്ട്, ദിവ്യഉണ്ണിയുടെ ഗ്രാൻഡ് പെർഫോമൻസ്, ജയറാമും ദിവ്യയും നല്ല ജോടികൾ, മണിച്ചേട്ടനും നന്നായിട്ടുണ്ട്, കൈതപ്രം സാറിന്റെ മികച്ച ഗാനങ്ങൾ, ലോഹിയേട്ടന്റെ ജീവിത ഗന്ധിയായ സംവിധാനം, എല്ലാം കൊണ്ടും വളരെ മികച്ചത്, 👍👍👍🙏💪💞💕
2022 ജൂൺ 16 വ്യാഴം രാത്രി 10:21
One of the best malayalam movie.. Screenplay by AKL great as usual...
This is not a Jayaram movie, this is a Murali movie....❤
100%😢😢😢correct.
😢😢😢😢correct.
വർഷങ്ങൾക്കു മുമ്പ് കണ്ടപ്പോൾ ഇതൊരു സിനിമയായി മാത്രമേ കരുതിയുള്ളു വീണ്ടും ഒരിക്കൽക്കൂടിവർഷങ്ങൾക്കിപ്പുറം കാണാൻ കഴിഞ്ഞപ്പോളാണ് (3/10/24)ഈ സിനിമയിലെ കഥയും കഥപാത്രവും ഞാനും ഞങ്ങളുടെ കുടുംബവുമായിരുന്നല്ലോ എന്ന് ബോധ്യമായത്
ഇനിയൊരിക്കലും തിരിച്ചുവരാത്ത 4കഥാപാത്രങ്ങൾ
ലോഹിദ ദാസ്
മുരളി
നെടുമുടി വേണു
കലാഭവൻ മണി
What a beautiful and sad movie😢
Jayaram-Murali acting and Lohitadas direction❤
എത്ര മനോഹരമായിട്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്.........ലോഹിതദാസ് 🔥🔥
Class performance of jayaramettan and murali chettan
ജാതകം
രാധാമാധവം
മലയോഗം
തൂവൽകൊട്ടാരം
കാരുണ്യം
വീണ്ടും ചില വീട്ടു കാര്യങ്ങൾ
ജയറാം +ലോഹിതദാസ് evergreen movies
Lost. Good. Movies
മാല യോഗം
ഈ പടങ്ങൾ ഇറങ്ങിയ കാലം!എന്റെ ജീവിതത്തിലെ പൂക്കാലങ്ങളായിരുന്നു, ഇതിലെ ജാസ് തിയറ്ററിലെ ആ സീൻ എടുത്തത് എന്റെ മഹനീയ സാന്നിധ്യത്തിൽ ആയിരുന്നു 💪.
സ്നേഹം
On of the best actors in malayalam cinema, murali
ഒരുപാട് കരഞ്ഞു 😢 ഇതൊക്കെയാണ് സിനിമ
മുരളിയുടെ ചാറക്ടർ കാണുമ്പോൾ നമ്മുടെ ഒക്കെ അച്ഛനെ പോലെ ആണ് തോന്നുന്നത് മുരളിയുടെ അഭിനയം 🔥👍🏻👍🏻
അച്ഛനും അമ്മയും.. ❤️
. സങ്കടം വരുമ്പോവീണ്ടും വീണ്ടും.. ഈ സിനിമ കാണും കരയും...😭
ലോഹിതദാസ് എനി തിരിച് കിട്ടാത്ത പ്രതിഭ നാട്ടു ഭംഗിയും പച്ചയായ മനുഷ്യ ജിവിതം വെള്ളിത്തിരയിൽ ജിവനോടെ കാണിച്ചു തന്ന മഹാ പ്രതിഭ ഇനി ഓർമ്മകൾ മാത്രം
എന്റെ ഒരു അധ്യാപകൻ മകന് വേണ്ടി ഇങ്ങനെ ചെയ്തത് ആണ്...😢😢😢 ഈ സിനിമ ഞാൻ ഇപ്പോഴാണ് കാണുന്നത്....ദൈവമേ ഇനി പുള്ളി ഈ സിനിമ കണ്ടിട്ടു ആണോ ആത്മഹത്യ ചെയ്തത്...😲😲
Jayaramettan deserves a best actor award for this
SHIHAS S award kittiyathu Murali sir ne aanu...
Kann niranj poyi 😒👌
Ithile hero definitely Murali sir thanne aanu..
Pakshe.. Jayaramettande performance um gambheeram thanne
He is always the best. Jayaramettan …..😘
വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ തീയറ്ററിൽ കാണുമ്പോൾ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു. അന്ന് സത്യത്തിൽ പ്രത്യേകിച്ച് ഒരു ഫീലിംഗ്സും തോന്നിയില്ല. ഒരു തുള്ളി കണ്ണീരും പൊടിഞ്ഞില്ല. ആകാശദൂതും വാത്സല്യവും പോലെ ജനങ്ങളെ കരയിക്കാൻ വേണ്ടി മനപ്പൂർവം ശ്രമിച്ച് ലോഹി പരാജയപ്പെട്ടു എന്ന തോന്നലായിരുന്നു. (സിനിമ തീയറ്ററിൽ വിജയമായിരുന്നു കേട്ടോ ).
പക്ഷേ, ഇപ്പോൾ 'മറക്കുമോ..' എന്ന ഗാനം കേട്ടപ്പോൾ വെറുതെയൊന്നുകൂടി സിനിമ കണ്ടു നോക്കി.
ആദ്യമായി കണ്ടത് പോലെ ഒരു അനുഭവം. ഇത്ര മികച്ചൊരു സിനിമ അന്ന് എനിക്ക് ഇഷ്ടപ്പെടാതെ പോയത് എന്തുകൊണ്ടാവും എന്നു ചിന്തിച്ചു.
യെസ്. ജോലിയെക്കുറിച്ചോ ഭാവിയെക്കുറിച്ചോ യാതൊരു ചിന്തയുമില്ലാതിരുന്ന ആ കാലത്ത് ഇതു മനസ്സിൽ കയറാതിരുന്നതാവാം.
മുരളി, ജയറാം എന്തൊരു പ്രകടനമാണ്.
ഗാനരചന മാത്രമല്ല, സംഗീതവും കൈതപ്രം സാറാണ് എന്നു വിശ്വസിക്കാൻ കഴിയുമോ?
വാക്കുകളില്ല.
♥️♥️♥️♥️
ആകാശദൂത് ലോഹി അല്ല ഡെന്നിസ് ജോസഫ് ആണ്
ഈ സിനിമ കാരുണ്യമായി എന്നും മനസ്സിലുണ്ടാവും❤️
ഓരോ കഥാപാത്രങ്ങളും ജീവൻ നല്കിയത് അഭിനയം എന്ന് തോന്നാതെ തന്നെ. തുടക്കത്തിലെ ചില തമാശകാൾ ഒഴിച്ചാൽ ഉടനീളം കരയിപ്പിച് ഈ മൂവി. അമ്മ അച്ഛൻ മക്കൾ കുടുംബം എല്ലാം എത്ര വ്യക്തമായി വരച്ചുകാട്ടിയ മൂവി. സൂപ്പർ സൂപ്പർ 👌🏻👌🏻👌🏻👌🏻അണിയറ പ്രവർത്തകർക്ക് നന്ദി.
കരഞ്ഞു എന്നല്ല, കരയിപ്പിച്ചു കളഞ്ഞു,, മുരളി മാമൻ, ചേട്ടൻ, സാർ, എന്ത് പറഞ്ഞാലും മതിയാകില്ല 🙏🙏🙏🙏🙏🙏🙏
അച്ഛൻ എന്നെ വേദനിപ്പിച്ചെന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല പക്ഷേ ഇപ്പോൾ അച്ഛനെന്നെ തകർത്ത് കളഞ്ഞു.. വാട്ട് A CLimax.
മുരളി, തിലകൻ, നെടുമുടി, ജഗതി, ഒടുവിൽ,Kpac ലളിത, സുകുമാരി, കല്പന മലയാള സിനിമയുടെ ഭാഗ്യം...യഥാർത്ഥ സൂപ്പർ മെഗാ സ്റ്റാർസ്...
Murali and Jayaram perfomance 🔥🔥🔥
ഒരുതുള്ളി കണ്ണീർ പൊഴിയാതെ കണ്ടുതീർക്കാൻ പറ്റില്ല ഈ സിനിമ.
Jayaram& Murali Exlend Acting
Sathyam
@@kunjavasooryan921 by
Sathyam
Sathyam bro
Great lohithadas
അമ്മ മരിച്ച സീൻ കണ്ടപ്പോ കരഞ്ഞു പോയി
I don't know the words to explain my feelings; After watching this movie. Excellent movie. Thanks director and whole team.
"തൂമഞ്ഞു തുള്ളിയെ താമരയിലപോൽ ദൈവമേ കാത്തുകൊള്ളേണെ... ഞാനാം......"ക്ലൈമാക്സ്... ഹോ ജയറാം ഒക്കെ എന്തൊരു നടനാണ്... ഒരു രക്ഷയുമില്ലാത്ത അഭിനയം... മുരളി വാക്കുകൾക്ക് അതീതം.... ലോഹിതദാസിന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്ന്......
My goodness, what a movie.. outstanding performance from Murali and Jayaram
Bro cn u get me job
സന്ദർഭത്തിനനുസരിച്ച് ഗാനരംഗങ്ങൾ . ദാസേട്ടൻ ഗംഭീരമാക്കി !
കണ്ണ് നിറയാതെ കണ്ട് തീർക്കാൻ പറ്റാത്ത ഒരു സിനിമ 💔💔💔💔💔💔💔💔
മനസ്സിന് വിഷമം, ദേഷ്യം വരുബോൾ ഞാൻ കാണുന്ന സിനിമ 😭😭😭😭
Bro true... cn u get me job
ഞാൻ ഇപ്പോൾ കണ്ട് ഇരിക്കുന്നു ഒരു 20വട്ടം കണ്ടിട്ട് ഉണ്ട് 😂
ഇതിലെ പത്മാവതി എന്ന സ്നേഹ സമ്പന്നയായ ആ അമ്മ ഒരു തീരാനൊമ്പരമായി ഇന്നും മനസിൽ കിടക്കുന്നു
ഫന്റാസ്റ്റിക് movie
Ithinokkaya 10/10 rating kodukkandathu
എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കരയിപ്പിച്ചു കൊണ്ടേ ഇരിക്കും 😔
അഭിനയിക്കാൻ അറിയാതെ ജീവിച്ചു തീർത്ത കുറെ ജന്മങ്ങൾ..എന്നെ ഇരുത്തി കരയിച്ച ചുരുക്കം ചില സിനിമകളിൽ ഒന്ന് .ഇന്നും ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു പിടപ്പാണ് നെഞ്ചിൽ
വല്ലാത്തൊരു വേദന.. ഈ സിനിമ കണ്ടപ്പോൾ
🥰
കണ്ണുകൾ നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല..... 😭
Murali ettan jeevikano atho abhinayikano. Amma illengel nammal jeevikunathil oru arthavumilla karanjupoyi😰😢😥😔
തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ സ്പഷ്ടമാക്കിയെന്ന വ്യത്യസ്ഥത മൊത്തമായും രാമനാഥാ തന്നിലുണ്ടല്ലോ .
അറിയിക്കാത്തവരെയല്ലാം അറിയിച്ചോണ്ടിരിക്കണൂ മേലാൾ സൂക്ഷ്മതയുളള തിരക്കഥ
ഒന്നെടുക്കോ വച്ചിട്ടുണ്ട്
Ithilu Amma marichappo aa vidinte avastha vallatha oru movie thanne
What a movie.. what a story 🙏 this is life!
അഭിനയ കുലപതി മുരളി...
എന്റെ അമ്മ എന്നെയോർത്ത് രണ്ടു ദിവസമായി എടുത്തു വച്ചിരിക്കുന്ന ഈ അടേടെ രുചിയുണ്ടാകുമോ പുതിയതിന്
ദ്യവ്യ ഉണ്ണി അഭിനയ്യിച്ച സിനിമകളിൽ ആകെ ഇഷ്ടപ്പെട്ട ഒരു സിനിമ