അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി / Akhilanda Mandalam Aniyichorukki

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
    അതിനുള്ളിലാനന്ദ ദീപം കൊളുത്തി
    പ്രാർഥനാ ഗീതം l Malayalam prayer song
    ------------------------------
    ഇവിടെ പാടിയത് :
    ഇന്ദിര വാസുദേവൻ
    ശോഭ മുരളി
    രേണുക ഗോപൻ
    സിന്ധു ദേവദാസ്
    ------------------------------
    കേരളത്തിലെ കവിയും ഗദ്യകാരനും സ്വാതന്ത്ര്യസമരസേനാനിയും സാമുദായിക-സാമൂഹിക പ്രവർത്തകനുമായിരുന്നു പന്തളം കെ.പി. എന്ന പേരിലറിയപ്പെട്ടിരുന്ന കെ.പി.രാമൻപിള്ള ( k p raman pillai ). രചിച്ച വിഖ്യാതമായ പ്രാർത്ഥനാ ഗീതം ആണ് ഇത്.
    ------------------------------
    അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
    അതിനുള്ളിലാനന്ദ ദീപം കൊളുത്തി
    പരമാണുപൊരുളിലും സ്‌ഫുരണമായ് മിന്നും
    പരമപ്രകാശമേ ശരണം നീയെന്നും
    സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
    അവികല സൗഹൃദ ബന്ധം പുലര്‍ത്തി
    അതിനൊക്കെയാധാര സൂത്രമിണക്കി
    കുടികൊള്ളും സത്യമേ ശരണം നീയെന്നും
    ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
    പരിപൂര്‍ണ്ണ തേജസ്സു വിളയാടി കാണ്മാന്‍
    ഒരു ജാതി ഒരു മതമൊരുദൈവമേവം
    പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
    അഖിലാധി നായകാ തവ തിരുമുമ്പില്‍
    അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
    സമരാദി തൃഷ്‌ണകളാകവേ നീക്കി
    സമതയും ശാന്തിയും ക്ഷേമവും തിങ്ങി
    ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
    ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
    നരലോകമെപ്പേരുമാനന്ദം തേടി
    വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി (2)
    ------------
    Akhilanda Mandalam Aniyichorukki
    Athinullil Aanandha Deepam Koluthi
    Paramaanu Porulilum Sphuranamaai Minnum
    Parama Prakashame Sharanam Neeyennum
    Suragola Lakshangalaniyittu Nirthi
    Avikala Sauhrudha Bandham Pularthi
    Athinokke Aadhaara Soothraminakki
    Kudikollum Sathyame Sharanam Neeyennum
    Dhurithangal Koothaadum Ulakathil Ninte
    Paripoorna Thejassu Vilayaadi Kaanmaan
    Oru Jathi Oru Matham Oru Daivamevam
    Parishudha Vedhantham Saphalamaai Theeraan
    Akhiladhi Nayaka Thava Thirumumbil
    Abhayamaai Nithyavum Paniyunnu Njangal
    Samaraadhi Thrishnakalaakave Neekki
    Samathayum Shaanthiyum Kshemavum Thingi
    Janathayum Janathayum Kaikorthinangi
    Janitha Saubhagyathin Geetham Muzhangi
    Naralokha Mepperumaanandham Thedi
    Vijayikka Nin Thirunaamangal Paadi ( 2)
    -------------------------------------
    #viralfreak #viralfreakofficial
    viral freak official
    viralfreak official
    viralfreakofficial

ความคิดเห็น • 3