Oru Sanchariyude Diary Kurippukal | EPI 412 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 560

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +41

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @LakzGaming
      @LakzGaming 8 หลายเดือนก่อน

      24:06

  • @Jasuzs
    @Jasuzs 2 ปีที่แล้ว +285

    സ്വന്തം നാട് നന്നായിക്കാണാൻ ഇത്രേം ആഗ്രഹിച്ച ഒരു മനുഷ്യൻ വേറെയുണ്ടാവില്ല.

    • @jalajabhaskar6490
      @jalajabhaskar6490 2 ปีที่แล้ว +5

      Yes...bharikkunnavar engane paisa undakkamennu chindikkunnu

    • @pradeepank9453
      @pradeepank9453 2 ปีที่แล้ว +19

      സ്വന്തം നാട് നന്നാവാൻ നമ്മൾ മാത്രം വിചാരിച്ചാൽ മതി'. പൊതു സ്ഥലങ്ങൾ തുപ്പിയും , മാലിന്യങ്ങൾ വലിച്ചെറിഞ്ഞും വൃത്തികേടാക്കുന്നതിൽ നമ്മൾ തന്നെ അല്ലെ കുറ്റക്കാർ .....

    • @ajithramachandran3528
      @ajithramachandran3528 2 ปีที่แล้ว +3

      @@pradeepank9453 Well said..

    • @Jasuzs
      @Jasuzs 2 ปีที่แล้ว +11

      @@pradeepank9453 ബ്രദർ...
      ഞാനൊരു പ്രവാസിയാണ്.
      ഖത്തറിലാണ് ജോലി.
      എനിക്കവിടെപ്പോയി കിട്ടിയ ഏറ്റവും നല്ല സ്വഭാവമാണ് പൊതുഇടങ്ങളിൽ മാലിന്യമോ പ്ലാസ്റ്റിക്കോ ഇടാൻ മനസ്സ് വരുന്നില്ല എന്നത്.
      എന്റെ കൂടെയുള്ളവരെയും ഞാൻ സമ്മദിക്കാറില്ല.
      എന്റെ നാടും ഖത്തർ പോലെ വൃത്തിയായി കാണണം എന്നാഗ്രഹിക്കുവാനാണ് ഞാൻ.
      2 പേർ ഇങ്ങനെ ചിന്തിക്കുമ്പോൾ ബാക്കി 98 പേർക്കും ആ ചിന്ത വരുന്നേ ഇല്ല.
      അതാണ് നമ്മുടെ കുഴപ്പം.

    • @user-uq8tx8hn1t
      @user-uq8tx8hn1t 2 ปีที่แล้ว +4

      @@Jasuzs ഇത്തരം ചിന്തകൾ പഠിക്കുമ്പോൾ വിദ്യാർഥികൾക്ക് തന്നെ മനസ്സിലാക്കി കൊടുക്കണം അങ്ങനെയാണെങ്കിൽ തലമുറകൾ വരുമ്പോൾ അവർക്കും പറഞ്ഞു കൊടുക്കാൻ സാധിക്കു പഠിക്കുന്ന വിദ്യാർഥികൾ തന്നെ ഇത്തരം കാര്യങ്ങളിൽ പിന്നോട്ട് ആകുമ്പോഴാണ് ചില സാമൂഹിക പ്രശ്നങ്ങൾ വരുന്നത്...

  • @sheminkannur
    @sheminkannur 2 ปีที่แล้ว +433

    അവരെക്കൊണ്ട് ഇത് ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നയിടതാണ് നമ്മുടെ ടൂറിസം വിജയിക്കുന്നത്. അല്ലാതെ നമ്മൾ നമ്മളെത്തന്നെ ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിക്കുന്നയിടത്തല്ല ടൂറിസം വിജയിക്കാൻ പോകുന്നത്♥️♥️🤗🤗

    • @kappilkappil9024
      @kappilkappil9024 2 ปีที่แล้ว +15

      ആദ്യത്തെ രണ്ടെണ്ണവും മാറ്റിയാൽ ബാക്കി നമുക്ക് സ്വന്തം

    • @sweetdoctor3367
      @sweetdoctor3367 2 ปีที่แล้ว

      God's own country, spoiled by the people 🙆‍♀️

    • @mamedia3594
      @mamedia3594 2 ปีที่แล้ว +1

      @@kappilkappil9024 😂

    • @shihabjannah7981
      @shihabjannah7981 2 ปีที่แล้ว +18

      വൃത്തിയില്ലായ്മയുടെ അങ്ങേയറ്റമാണ് നമ്മുടെ നഗരങ്ങളും , വിനോദ സഞ്ചാര മേഖലകളും !

    • @rijeeshkongadan
      @rijeeshkongadan 2 ปีที่แล้ว +1

      @@shihabjannah7981 സത്യം 👍🏻

  • @explorermalabariUk
    @explorermalabariUk 2 ปีที่แล้ว +166

    ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാ ണ് സഫാരി എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചാട്ടെ...

  • @adenemmanuel3450
    @adenemmanuel3450 2 ปีที่แล้ว +13

    ഞാൻ 23 വയസ്സുകാരൻ ആണ്... ഞാൻ ഇപ്പോഴും cycle ആണ് use ചെയ്യുന്നേ (gear cycle) പക്ഷെ എനിക്കിപ്പോ തന്നെ കുറെ അപകടം ഉണ്ടായി മിക്ക bike യാത്രക്കാരും എന്റെ ഹാൻഡ്‌ലിൽ വന്ന് തട്ടിയിട്ട് പോകും... Busokke ചില സമയം അടുത്തൂടെ ചീറി പായും.. കാരണം സൈക്കിളിൽ പോകുന്നവരോട് പുച്ഛമാണ് അവർ mind ചെയ്യറേയില്ല.... കേരളത്തിലും കൂടുതൽ എനിക്കിഷ്ടം Bangalore ആണ് കാരണം സൈക്കിൾ ചവിട്ടുന്നവർ കുറെ കാണുമാവിടെ.. സർ പറഞ്ഞ പോലെ cyclinu ഒരു പരിഗണന വേണം ഈ നാട്ടിലും

    • @hemanthanrr8229
      @hemanthanrr8229 2 ปีที่แล้ว +3

      Cycling good exercise

    • @rahimkvayath
      @rahimkvayath ปีที่แล้ว

      സംസ്കാരമില്ലാത്ത ജനം, അവരിനി ബസോടിച്ചാലും ബൈക്കോടിച്ചാലും സർക്കാരുദ്യോഗസ്ഥനായാലും തൂപ്പുകാരനായാലും
      മന്ത്രിപ്പണി ചെയ്താലും രീതി മാറില്ല

    • @soniaprescina8934
      @soniaprescina8934 หลายเดือนก่อน

      My pappa retired as a Dy. Director from a Central govt office near High Court. Till his retirement he used to go in cycle whereas his subordinates and Jr. used to commute in car..😅

  • @srasedits
    @srasedits 2 ปีที่แล้ว +94

    സന്തോഷ് സാർ മറ്റ് രാജ്യങ്ങളെ നമ്മുടെ ഇന്ത്യയും ആയിട്ട് ഉപമിക്കുമ്പോൾ പലപ്പോഴും എൻറെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. എന്നാണ് ഇന്ത്യ ഇങ്ങനെ ഒരു നല്ല വൃത്തിയുള്ള രാജ്യം ആയി മാറുന്നത് ,ഞാൻ ചിന്തിക്കാറുണ്ട്, നിയമം എന്തുമായിക്കോട്ടെ നമ്മൾ പൊതുജനങ്ങൾ ആണ് മാറേണ്ടത്.. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ഇനിയെങ്കിലും പഠിക്കണം..

    • @eshak1992
      @eshak1992 2 ปีที่แล้ว +6

      Ividathe vargeeyatha okke oyivakkannamadhyam ennale okke mattam varukayullu

    • @srasedits
      @srasedits 2 ปีที่แล้ว +5

      @@eshak1992 വർഗീയത യൊക്കെ എല്ലാ രാജ്യങ്ങളും ഉള്ളതാണ്,അത് തീർച്ചയായിട്ടും മാറേണ്ടിയ ഒന്നുതന്നെയാണ്.. അതിനെല്ലാം നമ്മൾ മനുഷ്യർ വിചാരിക്കണം,അതുപോലെ പൊതുവഴികൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, അതിപ്പോ എന്ത് മാറിയാലും മാറിയില്ലെങ്കിലും ഇതിനൊരു മാറ്റം വരുത്താൻ നമ്മൾ വിചാരിച്ചാൽ കഴിയാവുന്നതേയുള്ളൂ.

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +2

      @@srasedits vargeeyatha alla saho athu deshiyatha anu but nammude natukark ithu randum onnaanenna dhaarana ..

    • @mjpl1967
      @mjpl1967 2 ปีที่แล้ว +1

      നമ്മൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @razeem4565
      @razeem4565 2 ปีที่แล้ว +1

      Thaankal paranjathinood yoojikkunnu.. pakshe avdeyokke ithra neat okke aayi kaanaan kaaranam aaa naattile niyamanghalum athraykkum strong aayathukontaaan....

  • @siyasmuhammed2590
    @siyasmuhammed2590 2 ปีที่แล้ว +15

    ഈ മനുഷ്യനെ കേരളത്തിൽ കിട്ടിയത് നമ്മുടെ ഭാഗ്യം ഈ വാക്കുകൾ നമ്മൾ കേട്ടാൽ തന്നെ കേരളം മാറും

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 ปีที่แล้ว +4

    ഇന്ന് കുന്നംകുളം പുതിയ ബസ്സ്റ്റാൻഡിൽ കുറച്ച് സമയം ചിലവഴിച്ചു വളരെ അഭിമാനം തോന്നി സത്യത്തിൽ സന്തോഷ് സർ സ്വപ്നം കണ്ടത് പോലെ ഒരു ബസ്സ് സ്റ്റാൻഡ് കേരളത്തിൽ ഉണ്ടെന്ന് മനസ്സിലായി ഇത് യാഥാർഥ്യമാക്കിയത് സർക്കാരിനും നഗര ഭരണ സമിതിക്കും അഭിനന്ദനങ്ങൾ തുടർന്ന് നല്ല വൃത്തിയോടെ ഇത് പരിപാലിക്കാൻ ശ്രദ്ധിക്കും എന്ന വിശ്വാസ്യതയോടെ

  • @srasedits
    @srasedits 2 ปีที่แล้ว +40

    വരുംതലമുറയെ പറഞ്ഞു പഠിപ്പിക്കുക ഒരു മുട്ടായി കടലാസ് പോലും പൊതുവഴിയിൽ ഇടരുത് എന്ന്.. "സ്നേഹിക്കുക,സംരക്ഷിക്കുക"

  • @sreelekhas2056
    @sreelekhas2056 2 ปีที่แล้ว +150

    ഈ സംസാരം എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഓരോ യാത്രാനുഭവങ്ങളും ഒരു പ്രാവശ്യം കേട്ടിട്ട് വീണ്ടും വീണ്ടും ഞാൻ കേൾക്കുന്നു

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว

      🤗🤗💞

    • @infusiontraveller1989
      @infusiontraveller1989 2 ปีที่แล้ว

      💯

    • @muhammedrafi3474
      @muhammedrafi3474 2 ปีที่แล้ว +1

      വളെരെ ശെരിയാണ് ; മലയാള ഭാഷയുടെ യഥാർത്ഥ സൗരഭ്യത്തോടെയും ആവിഷ്കാരത്തോടെ കൂടി അവതരിപ്പിക്കുന്ന വേറെ ഒരു മലയാളീയെ ഞാൻ കണ്ടിട്ടില്ല; വളരെ കടപെട്ടിക്കുന്നു ശ്രി സന്തോഷ് ജോർജ്‌ കുളങ്ങരയോട് ഇത്തരം യാത്ര വിഡിയോയിലൂടെ വിത്യസ്തങ്ങളായ രാജ്ജ്യങ്ങളെ ഞങ്ങൾക്കു പരിചയപ്പെടുത്തി തരുന്ന ഈ മഹത്തരമായ ഉദ്യമത്തിലൂടെ

  • @Noushadshadz
    @Noushadshadz 2 ปีที่แล้ว +51

    ഒരേയൊരു രാജാവ്♥️♥️♥️

  • @kappilkappil9024
    @kappilkappil9024 2 ปีที่แล้ว +61

    മനസ്സിലാവാത്തതിന്റെ കാരണം ചുരുങ്ങിയപക്ഷം ഈ പരിപാടിയെങ്കിലും കാണാനുള്ള സമയം കണ്ടെത്താത്തതു കൊണ്ടാണ് നമ്മുടെ പൗരബോധവും ദേശീയ ബോധവും അത്രയേ ഉള്ളൂ

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +1

      Nammude natukark deshiyatha yude artham ariyilla athanu satyam..

  • @jaynair2942
    @jaynair2942 2 ปีที่แล้ว +112

    I am Jay from Mumbai, a keralite by birth and have been watching your travel videos religiously for the last few months.. each and every episodes are inspiring, entertaining and I enjoy very much. This episode about canals in Europe and the maintanence of them with atmost care and planning is highly inspirational for Indians. I am living in Mumbai and spent over 30 years here, seeing and experiencing the negligence around maintaining the surroundings and lacking civic sense among people, your videos are motivational for people in Mumbai as well as in Kerala. I also visited a few countries in the past and seen that it's the common public not just authorities who're responsible for a country's development. If public is aware of their responsibility and civic sense, rest will follow. We can't solely blame our government for the plight that we experience.

    • @jalajabhaskar6490
      @jalajabhaskar6490 2 ปีที่แล้ว +5

      Well said bro...we citizens are equally responsible

    • @drivedworld4770
      @drivedworld4770 2 ปีที่แล้ว +1

      Well said dear!!!

    • @rakeshsreeramkr1675
      @rakeshsreeramkr1675 2 ปีที่แล้ว +1

      You are lucky as you can understand Malayalam. God bless india

    • @anwarsadique5873
      @anwarsadique5873 2 ปีที่แล้ว +1

      I presume you are wrong, Governments have to set the foundation and educate people in their curriculum from childhood. Our Education System is outdated and we lack many things in our lives when comparing the rest of the world, our Education System has to be changed. Many peeps are not aware of Civic Sense which needs to be practiced in their lives, they are completely ignorant about what's right and wrong. Hence, the authorities should take the initiative and educate them, the rest will follow. Unfortunately, it's not possible in India near soon as most governments are corrupted.

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว

      In India rules are there but the rules are not implemented properly . Civic Government not doing their duties and responsibilities as insisted when civic Government do their duties and responsibilities as insisted changes may be happens in Mumbai and Kerala

  • @intothetrain5653
    @intothetrain5653 2 ปีที่แล้ว +79

    ആയാത്രയിൽ, face to face പിന്നെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ
    മച്ചാനെ...അത്‌ പോരെ അളിയാ... ✌🏻❤

    • @salimsha326
      @salimsha326 2 ปีที่แล้ว +1

      ഈ ആഴ്ച ഇല്ലെരുന്നല്ലോ face to face

  • @tserieos8505
    @tserieos8505 2 ปีที่แล้ว +35

    സ്വന്തം വീടിന്റെ അതിർത്തി കഴിഞ്ഞു.. അടുത്ത് കാണുന്നവർ എല്ലാം അന്യർ അന്നെന്നു കരുതുന്ന.. മലയാളിയുടെ മനോഭാവം മാറാതെ കേരളം ഒരിക്കലും നന്നാകില്ല....

  • @jollysworld8434
    @jollysworld8434 2 ปีที่แล้ว +98

    Breakfast + Sanchariyude Diarykurippu = Happiness

    • @shanioabraham460
      @shanioabraham460 2 ปีที่แล้ว +4

      Lunch + sanchariyude diarykuruppu is my deal..

    • @amalgeorge9991
      @amalgeorge9991 2 ปีที่แล้ว +4

      Bedtime+ sanchariyude dairy kurup my favourite

    • @markdavid3138
      @markdavid3138 2 ปีที่แล้ว +1

      @@amalgeorge9991 3 of them made my day complete

    • @gokulnandhan3069
      @gokulnandhan3069 2 ปีที่แล้ว +1

      Dinner + SDK 💝

    • @abhikanthsabu4919
      @abhikanthsabu4919 ปีที่แล้ว

      @@amalgeorge9991 perfect😍

  • @stalinkylas
    @stalinkylas 2 ปีที่แล้ว +37

    ഒരു പാലത്തിന്റെ മുകളിൽ നിൽക്കുമ്പോൾ താഴെ വെള്ളത്തിലേക്ക് തുപ്പുക, മൂത്രം ഒഴിക്കുക, എന്തേലും ഒക്കെ waist വലിച്ചു എറിയുക ഇതൊക്കെ അല്ലെ നമ്മൾ ചെയ്യാറ്

  • @seizethe_moment_21
    @seizethe_moment_21 2 ปีที่แล้ว +7

    ഇന്ത്യ ഒരു സമ്പന്നരാജ്യം തന്നെ ആണ് " ഭൂപ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും, നമ്മുടെ ആചാരങ്ങൾ കൊണ്ടും, ഭക്ഷണ വൈവിദ്യം കൊണ്ടും "..... നിർഭാഗ്യ വശാൽ അത് വേണ്ടപോലെ ഉപയോഗിക്കാത്തതിൽ വിഷമമുണ്ട്.. ഒരു പക്ഷെ ഇത്രയും സൗകര്യങ്ങൾ വല്ല പാശ്ചാത്യ രാജ്യങ്ങളിൽ ആയിരുന്നെകിൽ , അവർ അതിനെ പരിപാലിക്കുന്നതായി ഒരു നിമിഷം ചിന്തിക്കുമ്പോൾ തന്നെ വല്ലാത്ത ഒരു exitement ആണ്... Bez, india ഒരു വികാരമാണ്... എങ്കിലും ഒരു ദിവസം india safari TV യിലൂടെ Famous ആാവും... ആ ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കും..... Safari Tv 🔥🔥

  • @Mac-dw4xr
    @Mac-dw4xr 2 ปีที่แล้ว +2

    SGK ❤️❤️❤️..ഞാൻ ആലപ്പുഴ ടൌൺ സ്വദേശിയാണ് ..എന്റെ ആഗ്രഹങ്ങൾ തന്നെയാണ് താങ്കൾ ഇവിടെ ഷെയർ ചെയ്തത് .. ആഗ്രഹമുണ്ട് ...Venice of the East ..

  • @jezzyjezz4559
    @jezzyjezz4559 2 ปีที่แล้ว +72

    സഫാരി ചാനലിലെ പരിപാടികൾ സ്ഥിരം കാണുന്നവർ psc എഴുതിയാൽ ഉറപ്പായും റാങ്ക് ലിസ്റ്റിൽ കയറാം അത്രയധികം അറിവുകൾ ആണ് കിട്ടുന്നത് 👏👏❤️🙏🙏

    • @earthworld7002
      @earthworld7002 2 ปีที่แล้ว +1

      Sure

    • @aswinkrishna627
      @aswinkrishna627 2 ปีที่แล้ว +15

      കുറച്ച് ലോക വിവരം കിട്ടും . ഇത് മാത്രം കണ്ട് റാങ്ക് ലിസ്റ്റിൽ കയറാൻ പറ്റുമെന്ന് തോന്നണില്ല 😊

    • @savad8182
      @savad8182 2 ปีที่แล้ว +4

      കുറച്ച് കൂടിപോയി 😀

    • @jessypinkman5816
      @jessypinkman5816 2 ปีที่แล้ว +6

      Ranklistil keranel adhyam syllabus aazhathil padikkanam 😂

    • @jithuprasad350
      @jithuprasad350 2 ปีที่แล้ว

      It's true 👌

  • @nishalmj6913
    @nishalmj6913 2 ปีที่แล้ว +16

    കുതിര വണ്ടിയിൽ കുതിരയുടെ പുറകിൽ നിന്നും വണ്ടി വരെ നീളുന്ന ഒരു ബാഗ് കണ്ടോ 25 :50 . കുതിര അപ്പി ഇട്ടു വഴികൾ വൃത്തികേടാക്കുകയില്ല. really smart

  • @noushadnoushad7807
    @noushadnoushad7807 2 ปีที่แล้ว +25

    സഞ്ചാരം അത് എന്നും ഞങ്ങളുടെ സ്വന്തം കൂടെ പിറപ്പാണ്

  • @sreesreesreemelodies1378
    @sreesreesreemelodies1378 2 ปีที่แล้ว +6

    നമ്മുടെ നാടൊന്നു നന്നായിക്കാണൻ ഒരു പാട് ആഗ്രഹിക്കുന്നു... മറ്റു നാടുകളൊക്കെ അവരുടെ പൈതൃകങ്ങളെ കാത്തു സൂക്ഷിക്കുന്നത് കാണുബോൾ കൊതി തോന്നുന്നു

  • @subinb7382
    @subinb7382 2 ปีที่แล้ว +20

    നമ്മുടെ നാടിന്റെ മുഷിപ്പൻ വികസന നയങ്ങൾക്കും ഭരണാധികാരികൾക്കും എതിരെ ഉള്ള പ്രതിഷേതം ആണ് ഈ വീഡിയോ ❤️💕

    • @rbgfx6793
      @rbgfx6793 2 ปีที่แล้ว +3

      അടുത്ത കനാലിലേക്ക് ചത്ത എലിയെ വലിച്ചെറിഞ്ഞ ശേഷം അവൻ ഗവൺമെൻ്റിനെ കുറ്റം പറഞ്ഞ് നിർവൃതി അടഞ്ഞു

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +2

      @@rbgfx6793 correct kochiyile clean chytha canalil rathri ayal septic tank ...team kalude competition anu..

  • @amalpm3216
    @amalpm3216 2 ปีที่แล้ว +27

    ആളുകളെല്ലാം യൂറോപ്പിലേക്ക് കുടിയേറാൻ കാരണം എന്താണെന്നു മനസിലായി..

    • @mervinva
      @mervinva 2 ปีที่แล้ว

      @Arun Mathew what happened ?

  • @Deen2100
    @Deen2100 2 ปีที่แล้ว +30

    നമ്മുടെ രാജ്യത്തെ, ചീഞ്ഞളിഞ്ഞ രാഷ്ട്രീയവും, വർഗീയതയും എന്റെ രാജ്യം നാശത്തിലേക്ക് കൂപ്പു കുത്തുന്ന ദയനീയ അവസ്ഥയിലേക്കാണ് പോക്ക്, മാത്രമല്ല എനിക്ക് ശേഷം പ്രളയം എന്ന്രു ചിന്തിക്കുന്ന കിണറ്റിൽ കിടക്കുന്ന തവളകളാണ് ബഹു ഭൂരിപക്ഷവും, ഒരു പ്രതീക്ഷയും വേണ്ട പ്രിയ SGK.

    • @eft5620
      @eft5620 2 ปีที่แล้ว +4

      Rulers ellam prayam kuranjavar(maturity) avanam(35-50) years

  • @Amigos428
    @Amigos428 2 ปีที่แล้ว +7

    സർ ഇവിടുത്തെ റോഡിൽകുടെ സൈക്കിൾ ഇൽ പോയാൽ.. തിരിച്ചു ആംബുലൻസ് വേണ്ടിവരും. സത്യം!!

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +34

    സഞ്ചാരം 😍
    കാണാൻ ഏറെ ഇഷ്ടം ❣️❣️❣️

  • @seonsimon7740
    @seonsimon7740 2 ปีที่แล้ว +25

    2020ലെ Mexico ആയിരുന്നു അവസാനമായി വന്ന സഞ്ചാരം... Mind blowing episodes ആയിരുന്നു.. ഇനി എന്നാ അണ്ണാ 😢 😭😢😭

  • @Unknown.0440
    @Unknown.0440 2 ปีที่แล้ว +2

    ഒരു കാര്യത്തിൽ നല്ല അഭിപ്രായ വ്യത്യാസം ഉണ്ട്, അത് യൂറോപ് കൊള്ളയടിച്ചാണ് സാമ്പത്തികമായി വളർന്നത്

  • @travellandamazingvideos
    @travellandamazingvideos 2 ปีที่แล้ว +23

    കുറച്ചു നാളുകൾക്കു ശേഷം വീണ്ടും സഞ്ചാരം ചാനൽ ലേക്ക് ഞാൻ തിരിച്ചെത്തി 🥰

  • @sweetdoctor3367
    @sweetdoctor3367 2 ปีที่แล้ว +16

    മതങ്ങൾക്ക് least preference കൊടുക്കുന്ന നാട് ആവണം ആദ്യം. വികസനവും പുരോഗതിയും ആവണം ടാർഗറ്റ് 🔥🔥🔥 ഇതൊന്നും ചർച്ച ചെയ്യാൻ ഇവിടെ ആരും ഇല്ല. മതവും രാഷ്ട്രീയവും വോട്ട് ബാങ്ക് പൊളിറ്റിക്സും ആണ് ഈ നാടിന്റെ ശാപം 😔😔😔😔😔

    • @s9ka972
      @s9ka972 2 ปีที่แล้ว +2

      മതത്തിന് അമിതപ്രാധാന്യം നൽകുന്ന *ഭൂട്ടാൻ* *വത്തിക്കാൻ* *സൗദി* *ബാലിദ്വീപ്* എന്നിവ വളരെ വൃത്തിയുളള നാടാണ് . ശക്തമായ നിയമമില്ലാത്തതാണ് ഇന്ത്യയിലെ പ്രശ്നം

  • @ajitharakesh3515
    @ajitharakesh3515 2 ปีที่แล้ว +18

    18:2...."god's own country "😂😂😂😂🙏🙏🙏

  • @ThomasAntonyENT
    @ThomasAntonyENT 2 ปีที่แล้ว +29

    Hats off for ignoring that boat driver's morose nature and continuing with your shooting !!

  • @annanak3387
    @annanak3387 2 ปีที่แล้ว +7

    നമ്മുടെ നാടും എന്നാണ് ഇതുപോലെ ആയി കാണുവാൻ. ❤❤❤

  • @adarshthankachan4382
    @adarshthankachan4382 2 ปีที่แล้ว +9

    ആരുപറഞ്ഞു ഇവിടെ സൈക്ലിങ്ന് പ്രൊമോഷൻ ഇല്ലെന്നു,,,
    സൈക്കിൾ പ്രൊമോഷനുവേണ്ടി എന്നു ഇവിടെ എന്നും പെട്രോൾ വില കൂട്ടുന്നില്ലേ 😜😜😜

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 ปีที่แล้ว +6

    Maintanence .....അതാണ് എല്ലാം......Great SGK

  • @A.Rahman654
    @A.Rahman654 2 ปีที่แล้ว +6

    അങ്ങിനെ അവരെ കൊണ്ടുപോകുകയാണെകിൽ ഞാനും തരാം ഒരു പങ്ക്

  • @tonyxavierpc
    @tonyxavierpc 2 ปีที่แล้ว +22

    അതി മനോഹരമായ ഒരു നഗരം കാണിച്ചു തന്ന sgk thank you

  • @sabugeet
    @sabugeet 2 ปีที่แล้ว +25

    I really don't think keralites would experience such infrastructure development and cleanliness or planning within Kerala. Yet no worries, majority of keralites would experience such amazing places.
    The rate of migration from Kerala is at an all time high. Surely ten million or so would leave Kerala by 2050.

    • @vinodkumar-xr6jm
      @vinodkumar-xr6jm 2 ปีที่แล้ว +1

      Kerala is far better than other indian States.People leave india for abroad.
      India can't develop becoz India's has no share in global market.

    • @sabugeet
      @sabugeet 2 ปีที่แล้ว +2

      @@vinodkumar-xr6jm The problem is Kerala looks really great is as the other Indian states are doing really bad. WE would even struggle to compete against similar small countries. We should not compete against places like Bihar or other Indian states. rather with places like estonia.

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว +3

      @@vinodkumar-xr6jm | Himachal Pradesh and North eastern state ( Seven sister state) better than kerala in beauty and cleanliness

    • @binoyabcd5577
      @binoyabcd5577 2 ปีที่แล้ว +2

      yes. അവസാനം ഇവിടെ മുഴുവൻ ബംഗാളീസ് വരും. ഒടുവിൽ അവർ കേരളത്തിന്റെ പേര് മാറ്റി south bengal എന്നാക്കും

  • @jayalekshmyb1627
    @jayalekshmyb1627 2 ปีที่แล้ว +4

    കൊല്ലത്ത് അഷ്ടമുടി കായല്‍ മലിനീകരണം മൂലം നാറ്റം സഹിക്കാൻ പറ്റില്ല. അവിടെ ആണ്‌ കൊല്ലം വള്ളം കളി നടക്കുന്നത്

  • @vipinns6273
    @vipinns6273 2 ปีที่แล้ว +25

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @englishhelper5661
    @englishhelper5661 2 ปีที่แล้ว +20

    SGK ഇഷ്ടം 👍👌👍👌👍👌👍👌

  • @ajayakumarv.s7565
    @ajayakumarv.s7565 2 ปีที่แล้ว +6

    ഉറങ്ങുന്നവരെ ഉണർത്താം,,,ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ആർക്കും കഴിയില്ല 😔

  • @manas1306
    @manas1306 2 ปีที่แล้ว +16

    സുഖധം സുന്ദരം : സഞ്ചാരം 💞

  • @QTVqtvk
    @QTVqtvk 2 ปีที่แล้ว +7

    കാത്തിരുന്നു കാത്തിരുന്നു... എത്തി ❤️

  • @sanafermuzafer1480
    @sanafermuzafer1480 2 ปีที่แล้ว +9

    ആ തോണിക്കാരനെ എടുത്ത് വെള്ളത്തിൽ ഇടായിരുന്നില്ലേ.
    SGK യെ അവനു ശെരിക് മനസ്സിലായിട്ടില്ല എന്ന് തോനുന്നു.

  • @shanisharaf9542
    @shanisharaf9542 2 ปีที่แล้ว +3

    സഞ്ചാരത്തിന്റെ സ്ഥിരം കൂട്ടുകാരി ❤️❤️

  • @renilvv7014
    @renilvv7014 ปีที่แล้ว +1

    നമസ്തേ,
    അങ്ങേയ്ക്ക് സഫാരിയിലൂടെ ഇന്ത്യ അന്നും ഇന്നും കേരളം അന്നും ഇന്നും ഏന്നുള്ള എപ്പിസോടുകൾ വരണം എന്നു പ്രദീക്ഷികുന്നു നമ്മുടെ നാടും മറുനുണ്ടെന്നും നമ്മളെ തന്നെ ബോധ്യപ്പെടുത്താൻ എങ്കിലും....

  • @steps9662
    @steps9662 2 ปีที่แล้ว +1

    That's the real spirit...I am sure that one day our Kerala will change...' We shall overcome'...Santhosh sir keep your spirit up....you are not alone!!!

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +11

    നമ്മുടെ നാട്ടിൽ സർക്കാർ മാത്രം വിചാരിച്ചാൽ നഗരങ്ങളും ഗ്രാമങ്ങളും വൃത്തിയായിരിക്കുകയില്ല. അതിന് പൊതുജനങ്ങളും സഹകരിക്കണം......

  • @fazilps3858
    @fazilps3858 2 ปีที่แล้ว +6

    Endhoru sundharamaya avadharanam 😘

  • @vishnups5849
    @vishnups5849 2 ปีที่แล้ว +6

    ആലപ്പുഴയിലെ tortoise crawling canal (ആമയിഴഞ്ചാൻ തോട് ) കനാലിലൂടെയുള്ള സഞ്ചാരം അവിസ്മരണീയമാണ്.😂

  • @iconic_r1
    @iconic_r1 2 ปีที่แล้ว +4

    താടി ഉള്ളതാ സന്തോഷേട്ടൻ രസം 🤩🥳

  • @rajeevvg1731
    @rajeevvg1731 2 ปีที่แล้ว +5

    2013 മെയ് മുതൽ ആഴ്ചയിൽ 100 km s സൈക്കിൾ ചവിട്ടുന്നു

  • @cricinfo1476
    @cricinfo1476 2 ปีที่แล้ว +4

    Flowers ഒരു കോടി യിൽ സന്തോഷ്‌ sir വന്ന എപ്പിസോഡ് ആരൊക്കെ കണ്ടു 🤩🤩

  • @vajith123
    @vajith123 2 ปีที่แล้ว +7

    Sir, my son is studying architecture in Uni of Sheffield, England. He said they concentrate their curriculum on rennovating and re-structing the old buildings as you said.. how to make older buildings more useful is their focus rather than building new ones.

  • @Adil_Mash
    @Adil_Mash 2 ปีที่แล้ว +6

    Le കേരളാ ടൂറിസം : ഞാൻ എന്നെ തന്നെ വിളിക്കുന്ന പേരാണ് God's own country 🤣

  • @shinilvlogs6572
    @shinilvlogs6572 ปีที่แล้ว

    അങ്ങ് ജീവിച്ചിരിക്കുന്ന കാലത്തു ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം. എന്തൊരു ആശയങ്ങൾ ആണ്.. ❤️🙏
    യൂറോപ്പിൽ വന്നിട്ട് കുറച്ചു മാസങ്ങൾ മാത്രം ആയിട്ടുള്ളെങ്കിലും.. ഇവിടെത്തെ സിസ്റ്റം മനസിലാക്കാൻ പറ്റി.. അത് നമ്മുടെ കേരളത്തിന്‌ മനസ്സിലാക്കി കൊടുക്കാൻ ഞാനും ഒരു യൂ ട്യൂബ് ചാനൽ തുടങ്ങി. Irishtoday 🥰🙏

  • @shanisharaf9542
    @shanisharaf9542 2 ปีที่แล้ว +1

    നല്ല നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ തടസം നമ്മൾ thanne aanu

  • @anddbanddb
    @anddbanddb 6 หลายเดือนก่อน

    George sir. Thankal agrahikunna maatam and idea will happen. The coming generations are watching it. ❤️❤️

  • @shinilvlogs6572
    @shinilvlogs6572 ปีที่แล้ว

    അങ്ങ് കേരളത്തിന്റെ ഭാഗ്യം ആണ്... ആശയങ്ങൾ ഗംഭീരം.. 🙏

  • @prafinsiva4033
    @prafinsiva4033 2 ปีที่แล้ว +4

    Cycle issue is, for that better roads vennam and also keyattam / irakham prob annu

  • @manzoorrafeek3131
    @manzoorrafeek3131 2 ปีที่แล้ว +14

    Feel good programme 🥳❤️❤️

  • @sujathav9393
    @sujathav9393 2 ปีที่แล้ว

    അവിസ്മരണീയമായിരുന്നു ഈ കാഴ്ചകൾ. അതുപോലെ സൈക്കിൾ യാത്രികർ എന്നെ വിസ്മയിപ്പിച്ചു. ഒരിക്കൽക്കൂടി കാണാൻ കൊതിക്കുന്ന സ്ഥലം.

  • @user-fg1oh9jn9m
    @user-fg1oh9jn9m 2 ปีที่แล้ว

    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഒരുപാട് തവണ സഫാരി ചാനലിൽ കാണിക്കണം, കേരളത്തെ വെറുക്കുന്ന ഒരുത്തൻ എന്ന നിലയിൽ സന്തോഷ്‌ സർ കേരളത്തെ പല ആചാരങ്ങളെയും പൊളിച്ചടുക്കുന്നത് കേൾക്കുന്നത് വല്യ രസമാണ് 👌

  • @prsubramanian3659
    @prsubramanian3659 2 ปีที่แล้ว +1

    സന്തോഷ്.സാർ.അങ്ങ്.നമ്മുടെകേരളത്തിൻ്റെ.പുരോഗതിയുംവികസനവും.എല്ലാംചേർന്ന.ഒരു.എപ്പിസോഡ്ചെയ്താൽ.വളരെ.നന്നായിരിക്കും

  • @arung2967
    @arung2967 2 ปีที่แล้ว +14

    ഇത്ര പെട്ടന്ന് തീർന്നോ.. ഒരു മണിക്കൂർ എങ്കിലും വേണമായിരുന്നു 😔

    • @abdulreqeebkm1020
      @abdulreqeebkm1020 2 ปีที่แล้ว +1

      എന്ന അവമ്മാര് എല്ലാരും കൂടി ചാനൽ പൂട്ടിക്കും,

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +12

    മോട്ടിവേഷൻ ലെവൽ 🥰

  • @abudhabi789789
    @abudhabi789789 2 ปีที่แล้ว +2

    നല്ല അടിപൊളി വിവരണം. Sooooooper. 👏👌🙏🙏

  • @younask5256
    @younask5256 2 ปีที่แล้ว +14

    Amsterdam 😍😍😍

  • @raafi4797
    @raafi4797 2 ปีที่แล้ว +8

    Pettennu theernnu poyi 😩45 minutenkilum venam oru episode

  • @aaansi7976
    @aaansi7976 2 ปีที่แล้ว +1

    നമസ്കാരം സാർ സാറിന്റെ വിവരണം കേൾക്കുമ്പോൾ സമയം പോകുന്നത് അറിയില്ല കൊച്ചു കുട്ടികൾക്ക് മുത്തശ്ശിമാർ കഥ പറഞ്ഞു കൊടുക്കുന്നത് പോലെയാണ് സാറിന്റെ വിവരണം എനിക്കൊരുപാടിഷ്ടമാണ് സഞ്ചാരിയുടെ ഡയറി കുറിപ്പ് പിന്നെ നമ്മുടെ നാട്ടിലുള്ള പുഴകളും കനാലുകളും എല്ലാം വേസ്റ്റ് കളയാൻ ഉള്ള സ്ഥലമാണ് എന്ത് കിട്ടിയാലും പുഴയിലേക്ക് വലിച്ചെറിയും സാറിന്റെ ആശയങ്ങൾ ഒക്കെ ഒരുപാട് നല്ലതാണ് പക്ഷേ അത് നടപ്പാക്കാൻ നമ്മുടെ ഗവൺമെന്റ് തയ്യാർ അല്ലല്ലോ ചിലപ്പോൾ വരും തലമുറയിൽ ഇതുപോലെയൊക്കെ ആകുമായിരിക്കും ഒരുപാട് ഭംഗിയുള്ള സ്ഥലങ്ങൾ അല്ലേ ആ ചെടികൾ പൂത്തു നിൽക്കുന്ന കാണാൻ എന്ത് ഭംഗിയാണ് കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഇതെല്ലാം കാണിച്ച് വിവരിച്ചു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ സാറിനയും കുടുംബത്തെയും 🌷♥️🌷🌷♥️🌷♥️🌷♥️🌷♥️..

  • @kerala2023
    @kerala2023 2 ปีที่แล้ว +16

    എല്ലാരും കൂടി കുടുംബ സമേതം പോയി അടിച്ച് പോളിച്ചിട്ട് വരും....നെതർലൻഡ്സ് മോഡൽ വെള്ളപൊക്ക നിയന്ത്രണം തകർക്കുന്നു അപോഴാ ബ്രൂഷ് 😜😜😜

  • @sahalpc9806
    @sahalpc9806 2 ปีที่แล้ว +8

    നമ്മൾ എല്ലാവരും ശ്രമിച്ചാൽ കേരളത്തെ ഇതിലും മനോഹരമാക്കി എടുക്കാൻ പറ്റില്ലേ. ഇത് ഒക്കെ കാണുമ്പോൾ സങ്കടം വരുന്നു. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവർ ആയില്ലേ നമ്മൾ!!

  • @pssajie1
    @pssajie1 2 ปีที่แล้ว +1

    സൈക്കിൾ സംസ്കാരം ചെറുപ്പം മുതലേ സ്കൂളിൽ നിന്ന് തുടങ്ങി ശീലിപ്പിക്കേണ്ട ഒന്നാണ് . അതിന്റെ ഗുണങ്ങളും ആവശ്യതകളും അവിടുന്നേ പറഞ്ഞു മനസ്സിലാക്കേണ്ടിയിരുന്നു . നമ്മുടെ നാട്ടിൽ സൈക്കിൾ വരാത്തതിന്റെ പ്രധാന കാരണം സുരക്ഷയില്ലായ്മ തന്നെയാണ് . സൈക്കിൾ യാത്രക്കാരനെ ഹോണടിച്ചും ഡോറിൽ അടിച്ചും പേടിപ്പിച്ചു അടുത്ത കാനയിലേക്ക് പേപ്പട്ടിയെപ്പോലെ തള്ളി മാറ്റിപ്പായുന്ന ബസുകളും മറ്റു വാഹനങ്ങളെയും പേടിച്ചു തന്നെയാണ് ഞാനുൾപ്പടെ പലരും സൈക്കിളിൽ സഞ്ചരിക്കാത്തത് . അഥവാ സൈക്കിൾ യാത്രക്കാരനെ ഒരു വണ്ടി ഇടിച്ചു കൊന്നെന്നിരിക്കട്ടെ , അയാൾക്ക് എന്ത് ശിക്ഷ ലഭിക്കും ? പരിക്ക് പറ്റിയാൽ ആര് ഹോസ്പിറ്റൽ ചിലവുകൾ വഹിക്കും ? നാളെ ഇതാവർത്തിക്കാതിരിക്കാൻ സർക്കാർ എന്ത് ചെയ്യും ? ഇത്തരം ചോദ്യങ്ങൾക്കൊന്നും മണ്ടൻ കൊണാപ്പന്മാർ മാറി മാറി ഭരിച്ച , ഭരിച്ചുകൊണ്ടിരിക്കുന്ന ഒരുത്തനും ഉത്തരം തരാൻ കഴിയാത്തതുകൊണ്ട് അത്തരം ഒരു സംസ്കാരം ഇവിടെ വരാതിരിക്കുന്നത് തന്നെയാണ് നല്ലത് .

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +1

    ഉദ്യോഗസ്ഥർക്ക് മനസിലാകില്ല സർ. അവർക്ക് കക്കാനേ അറിയൂ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    Excellent sir 🙏🙏🙏🙏🙏🙏🙏🙏

  • @prasadvalappil6094
    @prasadvalappil6094 2 ปีที่แล้ว +2

    ഇതു കേൾക്കുന്ന ആലപ്പുഴക്കാരനായ ഞാൻ ❤

  • @rajeswarikp5997
    @rajeswarikp5997 2 ปีที่แล้ว +1

    Ohh ...great great talk sir...thank youuu

  • @mohdsinan
    @mohdsinan 2 ปีที่แล้ว +18

    സഞ്ചാരത്തിൽ സന്തോഷ് sir ന്റെ ശബ്ദം കൊണ്ടുവരാന്‍ ഇഷ്ടം ഉള്ളവര്‍ ആരേലും ഉണ്ടോ 👌😇

    • @vinodkumar-xr6jm
      @vinodkumar-xr6jm 2 ปีที่แล้ว +7

      അനീഷ് സാറിൻ്റെ വയറ്റത്ത് അടികണോ.?

    • @srasedits
      @srasedits 2 ปีที่แล้ว +5

      ഇല്ല ..സഞ്ചാരം ആ ശബ്ദത്തിൽ കേൾക്കാൻ ആണ് സുഖം.. വീടിൻറെ ഒരുവശത്ത് ഇരുന്ന് സഞ്ചാരം കാണുന്ന ഓരോ പ്രേക്ഷകനെയും ലോകത്തിൻറെ പല കോണുകളിലും എത്തിക്കാൻ ആ ഒരു ശബ്ദത്തിനു സാധിക്കുന്നുണ്ട്..

    • @saiju.2462
      @saiju.2462 2 ปีที่แล้ว +2

      punnan oru puliyanu ... atumathi

    • @mohdsinan
      @mohdsinan 2 ปีที่แล้ว +2

      @@vinodkumar-xr6jm അതും ശരിയാ 😌

    • @mohdsinan
      @mohdsinan 2 ปีที่แล้ว +4

      @@srasedits 👌💖

  • @rajeevvattoli4334
    @rajeevvattoli4334 2 ปีที่แล้ว +2

    കാലാവസ്ഥയും ഒരു ഘടകമല്ലേ സാർ,?

  • @saidmohammedvlogs7599
    @saidmohammedvlogs7599 2 ปีที่แล้ว +1

    അഴിമതിയുള്ളിടത്തൊന്നും നടക്കില്ല സന്തോഷ് സാറെ.

  • @sarathsr1184
    @sarathsr1184 2 ปีที่แล้ว +2

    Romelu lukkakku, famous Belgian football player is from Congo

  • @sanu91s
    @sanu91s 2 ปีที่แล้ว +6

    Nadan sreenivasane charithram enniloode enna programil kond varane sir...

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว

    "Come after half an hour" !!
    "Indian !! No video" !!
    Nice words of welcome
    for a tourist from India.

  • @inas__
    @inas__ 2 ปีที่แล้ว

    കാഴ്ച്ചയിലെ ഉൾ കാഴ്ച്ചയും ശക്തമായ വീക്ഷണവും

  • @gireeshg2523
    @gireeshg2523 2 ปีที่แล้ว +11

    സന്തോഷ് സാർ വരുവാൻ കാത്തിരിക്കുന്ന സ്ഥിരം പ്രേക്ഷകർ ഇവിടെ 👍 ❤️❤️❤️❤️

  • @kpkunhikannan7549
    @kpkunhikannan7549 2 ปีที่แล้ว +8

    നമ്മളൊരിക്കലും നന്നാകില്ല സന്തോഷ് - വൃത്തികേടാക്കി വൃത്തിയാക്കുന്ന മനുഷ്യരാണ് മലയാളികൾ ബഡായി പറയുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു വർഗ്ഗം

  • @najithashahid5088
    @najithashahid5088 2 ปีที่แล้ว +5

    Dear santhosh sir, please do add subtitles to your programmes. So it can be understood by non malayalees also. Safari's programmes are really valuable.

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว +1

    👍👌🥰. ഇപ്പോഴാണ് കാണാൻ സമയം കിട്ടിയത് 👏

  • @sajithasokan2492
    @sajithasokan2492 2 ปีที่แล้ว +2

    Le ആലപ്പുഴക്കാരൻ ആയ ഞാൻ 😹😹....
    Woowww.....

  • @hybrid2477
    @hybrid2477 2 ปีที่แล้ว +2

    കുറച്ച് നാൾ മുന്നേ ഉള്ള ഒരു എപ്പിസോഡിൽ ഈ തടാകവും 30 പേർ ഇരിക്കുന്ന ബോട്ടും എല്ലാം ഒരിക്കൽ കാണിച്ചിരുന്നു എന്ന് തോന്നുന്നു.

  • @lathask4723
    @lathask4723 2 ปีที่แล้ว +1

    You are legend sir. Proud of you

  • @sushanthkk8280
    @sushanthkk8280 2 ปีที่แล้ว +8

    ഇവിടെ ഒരു ചൊല്ലുണ്ട്, പണ്ടത്തെ രാമുവിന്റെ കാലത്തെ കെട്ടിടം, ഒരു രസവും ഇല്ല എന്ന് പറയുന്ന തലമുറ, അവരുടെ കുട്ടികളും ഇതു റിപീറ്റ് ചെയ്യുന്നു അവർ പ്രവർത്തിക്കുകയും ചെയ്യുന്നു കെട്ടിടത്തെ പൊളിച്ചു കളയുന്നു, ഇപ്പോഴും നമ്മുടെ ജനത അമ്പരചുംബികളുടെ കാഴ്ച്ച കണ്ടു ദിവാസ്വപ്നത്തിലാണ്

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +2

      Correct mall culture..teams..

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +2

    സൈക്കിൾ യാത്രയെ പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു...👍👍👍

  • @annessanness2930
    @annessanness2930 2 ปีที่แล้ว +3

    ഒരു മിനിറ്റ്‌ ലേറ്റായിപ്പോയി

  • @allabout1550
    @allabout1550 2 ปีที่แล้ว +17

    Sir you are an inspiration 😍❤️

  • @velayudhannairet6329
    @velayudhannairet6329 7 หลายเดือนก่อน

    Santhosh you are great. 🎉

  • @rahimkvayath
    @rahimkvayath ปีที่แล้ว

    11:27 നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗത്തിൻ്റെ പ്രവർത്തിയുടെ പരിണിതഫലം

  • @shamnaskk7555
    @shamnaskk7555 2 ปีที่แล้ว +1

    ഇവിടെ സൈക്കിൾ എടുത്തു റോഡിൽ ഇറങ്ങിയ ksrtc യുടെ അടിയിൽ ഉണ്ടാകും