EP 7 Exploring Srinagar | Shikara ride in Dal lake | Wazwan | Nishat Garden | Kashmir Tourism

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ദാൽ തടാകത്തിൽ ശിക്കാര യാത്ര
    മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന മലനിരകൾ....അതിനു താഴെ , കണ്ണീരോളം തെളിവാർന്ന വെള്ളം...കൊതുമ്പു വള്ളങ്ങളും സഞ്ചാരികളും... ഇത്തരമൊരു അതിശയിപ്പിക്കുന്ന മനോഹരമായ ഒരു കാഴ്ച കാണമെങ്കിൽ രാജ്യത്തിന്റെ അങ്ങേയറ്റത്ത് ശ്രീനഗറിലെത്തണം. ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥാലങ്ങളിലൊന്നായ ദാൽ തടാകം. ശിക്കാര വള്ളങ്ങളും ഫ്‌ളോട്ടിങ് മാർക്കറ്റും മഞ്ഞു കാലത്ത് ഐസാകുന്ന വെള്ളവും ഒക്കെ ചേർന്ന് അതിമനോഹരമാണ് ദാൽ തടാകത്തിൻറെ ഓരോ കാഴ്ചയും. പ്രത്യേകതകളും വിശേഷങ്ങളും ഏറെയുണ്ട് ദാൽ തടാകത്തിന്...
    കാശ്മീരിൽ ഏറ്റവുമധികം സഞ്ചാരികൾ തേടിയെത്തുന്ന സ്ഥാലങ്ങളിലൊന്നാണ് ദാൽ തടാകം. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രസിദ്ധമായ ഈ തടാകം സഞ്ചാരികളുടെ പ്രിയപ്പെ‌‌ട്ട ഇ‌ടമാകുന്നത് കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകൾക്കിടയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ തടാകങ്ങളിലൊന്ന് എന്ന വിശേഷണവും ദാൽ തടാകത്തിനുണ്ട്
    മഞ്ഞു കാലത്ത് ഇവിടെ എത്തിയാൽ തടാകമായിരിക്കില്ല കാണുക. പകരം ഇവിടെയുണ്ടാവുക വെള്ളത്തിന്റെ പാളി മാത്രമായിരിക്കും. ഈ സമയത്ത് തടാകം മുഴുവനും ഒരു ഐസ് പാളിയായി മാറും. ഏകദേശം മൈനസ് 11 ഡിഗ്രിയോളം ഇവിടെ താപനില താഴാറുണ്ട്. ഈ സമയത്ത് ഇവിടെ എത്തുന്നവർ മഞ്ഞിലെ വിനോദങ്ങളായ സ്കീയിങ്ങ്, സ്കേറ്റിങ് തുടങ്ങിയവയിലാണ് സമയം ചിലവഴിക്കുന്നത്.
    കാശ്മീരിലെത്തിയാൽ പിന്നെ ദാൽ തടാകം കാണാതെ മ‌ടങ്ങുന്നത് ആ യാത്രയുടെ മുഴുവൻ രസവും കളയുമെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ യാത്രാ ലിസ്റ്റിൽ തീർച്ചയായും തടാകത്തെയും ഉൾപ്പെടുത്തണം. ഇവിടെയെത്തിയാൽ നിരവധി കാഴ്ചകൾ കണ്ടു തീർക്കുവാനുണ്ട്. തടാകക്കാഴ്ചകൾക്കു പുറമേ, ശിക്കാരയിലെ യാത്ര,സൂര്യാസ്തമയം, ഫ്‌ളോട്ടിങ് മാർക്കറ്റുകൾ, അവിടങ്ങളിലെ കച്ചവടക്കാർ, ദൃശ്യങ്ങൾ പകർത്തുന്ന സഞ്ചാരികൾ അങ്ങനങ്ഹനെ ആകെ തിരക്കും ബലളവുമാണെങ്കിലും അതൊരു പ്രത്യേക രസം തന്നെയാണ്. തടാകം മുഴുവനായി കറങ്ങിയടിച്ച് കണ്ടു തീർക്കുവാൻ വേണ്ടത് ആറു മണിക്കൂർ സമയമാണ്
    ദാൽ തടാകത്തിൻറെ മറ്റൊരു പ്രത്യേകത ഇവി‌ടെ തടാകത്തിലൂടെ ഒഴുകി നടക്കുന്ന പൂന്തോട്ടമാണ്. ഫ്ലോട്ടിങ് ഗാർഡൻ എന്നാണിത് അറിയപ്പെടുന്നത്. താമരകളാണ് ഈ പൂന്തോട്ടത്തിൽ കാണുവാനുള്ളത്.
    ദാൽ തടാകത്തിലെ പ്രസിദ്ധമായ മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്. ദാൽ തടാകത്തിലെ ഒഴുകി നടക്കുന്ന ഒരു ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്. ഘാട്ട് നമ്പർ 14നും ഘാട്ട് നമ്പർ 15നും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇത് വിനോദ സഞ്ചാര പ്രചാരണത്തിനു വേണ്ടിയാണ് ഒഴുകുന്ന പോസ്റ്റ് ഓഫീസ് രൂപപ്പെടുത്തിയിരിക്കുന്നത്. ദാൽ തടാകത്തിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് മുൻപ് ഇവിടെ ഉണ്ടായിരുന്ന നെഹ്റു പാർക്ക് പോസ്റ്റ് ഓഫീസിനെ ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസാക്കിയത്

ความคิดเห็น • 4

  • @thejus-tp3qw
    @thejus-tp3qw 9 หลายเดือนก่อน +1

    Good video

  • @Stella-ok8ci
    @Stella-ok8ci 10 หลายเดือนก่อน

    Next😌

  • @DINEESH2204
    @DINEESH2204 10 หลายเดือนก่อน

    ❤❤❤

  • @riyazeriyal6817
    @riyazeriyal6817 10 หลายเดือนก่อน

    Bro family kondpoyi enthara cost varum enn parayumo