ചെക്കനും പെണ്ണും അവരുടെ കൂട്ടുകാരും പൊളിച്ചടുക്കിയ ഡാൻസ്... 🔥🔥 | Kerala Surprise Wedding Dance 🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ഇതുവരെയും പറയാതിരുന്നൊരു കഥ ഞാൻ പറയട്ടെ..
    ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ നാം ആരോടൊപ്പം ആയിരുന്നുവെന്ന് ചോദിച്ചാൽ എല്ലാവരും ഒരുപോലെ പറയുക സ്വന്തം സുഹൃത്തുക്കൾക്ക് ഒപ്പമായിരിക്കുമെന്നായിരിക്കും.
    സ്കൂൾ ജീവിതം കഴിഞ്ഞു ഒത്തു കൂടൽ എല്ലാ വർഷവും ഓണത്തിന് ഉണ്ടാവുന്നത് കഴിഞ്ഞ വർഷത്തിൽ കൊറോണയും കൊണ്ട് പോയി.അങ്ങനെ കൊറോണയും ഇപ്പോഴുള്ള സാഹചര്യങ്ങളുമായി ജീവിതം അങ്ങനെ തള്ളി നീക്കി കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളെ ഓരോരുത്തരെയും തേടി ആ ഫോണ് കോളുകൾ വന്നത്.സ്കൂളിൽ നിന്ന് ഇറങ്ങി കഴിഞ്ഞു പിന്നെ കൂടെ പഠിച്ച ആരെങ്കിലും വിളിച്ചാൽ ചോദിക്കുന്ന അതേ ചോദ്യം ഇവിടെ ഞങ്ങളും ആവർത്തിച്ചു..കല്യാണം എന്നാണ്?? ദിവസം മാത്രം പറഞ്ഞാൽ മതി ഞാൻ അവിടെ എത്തിയിരിക്കും..
    ഇളമ്പള്ളൂർ സ്കൂളിലെ പ്ലസ് ടൂ D2 ബാച്ചിലെ ബെഞ്ചുകളിൽ വെച്ചു കണ്ടുമുട്ടിയ അവർ ഒരുമിച്ചു ജീവിതത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്നു എന്നത് ഞങ്ങൾ ഫ്രണ്ട്സിനെ സംബന്ധിച്ചു മറ്റൊരു സന്തോഷമില്ല..
    D2 വിന്റെ സ്വന്തം ലീഡർ ഭാഗ്യലക്ഷ്മി ഒരു മെസ്സേജ് ഞങ്ങൾക്ക് എല്ലാവർക്കുമായി വന്നു..."നമുക്ക് സൂര്യജിത്തിന്റെ കല്യാണത്തിന് ഡാൻസ് കളിച്ചാലോ??ചോദ്യത്തിനുള്ള ഉത്തരം രണ്ടാമത് ഒന്നു ചിന്തിക്കേണ്ടതിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല...പാട്ടും ഡാൻസും ഒക്കെ സെറ്റ് ആക്ക് നമുക്ക് പൊളിക്കാം...എല്ലാവരും പറഞ്ഞു...
    പരിപാടിയുടെ ആദ്യഘട്ട ഒരുക്കങ്ങളുടെ ഭാഗമായി പ്രോഗ്രാം കോർഡിനേറ്റർ എന്നു സ്വയം മുദ്ര കുത്തി അക്ഷയ് പാട്ടുകൾ ഒന്നൊന്നായി കൂട്ടി പെറുക്കി വെട്ടികീറി ചേർത്തു വെച്ചു.പാട്ടുകൾ ഒക്കെ സെറ്റാക്കി പ്രാക്ടിസിനായി പ്രോഗ്രാം കോർഡിനേറ്റർ വിളിച്ചു.പ്രോപ്പറേറ്റർ ഭാഗ്യലക്ഷ്മിയുടെയും കോർഡിനേറ്റർ അക്ഷയ്യുടെയും വീടുകളിൽ രണ്ടു ദിവസം ഞങ്ങൾ ചുവടുകൾ പഠിച്ചു.തളർന്നു ക്ഷീണിച്ച ഞങ്ങൾക്ക് ഫ്രൈഡ് റൈസും ചിക്കനും വിളമ്പി തന്നു ഞങ്ങളെ സഹിച്ച രണ്ടു അമ്മമാർക്കും ഒരായിരം നന്ദി..
    D2- ന്റെ സ്വന്തം കൊറിയോഗ്രാഫർ ആദർശും ഭാഗ്യലക്ഷ്മിയും സ്വന്തമായി ചിറകു വിരിച്ച സ്റ്റെപ്പും യൂ ടൂബിൽ അങ്ങോളമിങ്ങോളം നടന്നു തേടി പിടിച്ച ഞുറുങ്ങുകളും പ്രാക്ടിസ് വന്നു സ്റ്റെപ് ഇട്ടു പ്രോഗാം ടൈമിൽ എത്താതെ പോയ അമലിന്റെ കലവിരുതും.എല്ലാം കൂടി ഒരു തകർപ്പൻ ഡാൻസ് അങ്ങു സെറ്റ് ആക്കി .ഇതിനിടയിൽ കല്യാണ ചെറുക്കന്റെ കൂടെ വിവാഹത്തിരക്കുകൾക്ക് ഇടയിൽ ഓടി നടക്കുന്നതിനൊപ്പം പ്രാക്ടിസ് വേണ്ടി ഞങ്ങളുടെ കൂടെ കൂടിയ മറ്റൊരു കോർഡിനേറ്റർ വിജയ്ക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തിയിരിക്കുന്നു....
    അങ്ങനെ ആറ്റു നോറ്റു ആ ദിവസം വന്നെത്തിയിക്കുകയാണ് സുഹൃത്തുകളെ..March 31 2021 ഉച്ചയ്‌ക്ക് 12.05 നും 12.25 നുമകമുള്ള ശുഭമുഹൂർത്തതിൽ ആര്യയുടെ കഴുത്തിൽ താലി ചാർത്തി സൂര്യജിത്ത് കൂടെ കൂട്ടി.💕
    വധുവരമാർക്കു ആശംസകൾ അറിയിക്കുവാനായി വൈകുന്നേരം റിസപ്ഷന് ഞങ്ങൾ ഓഡിറ്റോറിയത്തിലേയ്ക്ക് തിരിച്ചു.ഭരതമുനിയുടെ നാട്യശാസ്ത്രം അരച്ചു കലക്കിയെടുത്ത പ്രാക്ടിസുക്കാർ ഭാഗ്യവും ആദർശും ആരതിയും ലക്ഷ്മിയും പിന്നെ എനിക്കുമിടയിൽ ഓണ്ലൈന് പ്രാക്ടിസ് ചെയ്തു തന്റെ ചുവടുകളിൽ വിശ്വാസമർപ്പിച്ചു D2 -ന്റെ സ്വന്തം വയലിനിസ്റ് ഗോപികയും എത്തി..അപ്പോൾ അതാ വരുന്നു ഞങ്ങളുടെ D2-ന്റെ സ്വന്തം നായകൻ ഞങ്ങളുടെ പ്രവീൺസാർ..സാറിന്റെ കൈയ്യിൽ നിന്നും അനുഗ്രഹവും വാങ്ങി വധുവരന്മാർക്കുള്ള സർപ്രൈസ് ഗിഫ്റ്റും മനസിൽ തിരുകി ഞങ്ങൾ സ്റ്റേജിലേക്ക് യാത്ര തിരിച്ചു.
    കൈയ്യിൽ ഓരോ ജർബറ പൂവും കൊണ്ടു ഞങ്ങൾ ഓരോരുത്തരായി ഞങ്ങൾ സ്റ്റേജിലേയ്ക്ക് ചെന്നു.പൂവ് കൊടുത്തു ഒരു അടിപൊളി വിഷും പറഞ്ഞു.. ഇതിൽ കൂടുതൽ ഞങ്ങളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നു പറഞ്ഞു. അവരുടെ കൂടെ ഫോട്ടോയ്ക്കും പോസ് ചെയ്തു നിന്നു..സെക്കന്റുകൾ മിനുട്ടുകളായി പരിവർത്തനപ്പെടുമ്പോൾ പ്രോഗ്രാം കോർഡിനേറ്റേസിന്റെ മുഖത്തേയ്ക്ക് ഞങ്ങൾ നർത്തകർ മാറി മാറി നോക്കി..രണ്ടുപേരും യഥാസ്ഥാനങ്ങളിൽ കൊണ്ടിരുത്തിയപ്പോൾ നമ്മുടെ ചെക്കന്റെ വക ഒരു ഡയലോഗും എന്തായാലും നിങ്ങൾ വന്നില്ലേ ഒരു ഡാൻസ് കൂടി കളിച്ചിട്ടു പോ എന്നും..ഞങ്ങൾ ഒരു ചിരിയൊക്കെ പാസാക്കി അവിടെ നിന്നു..അപ്പോഴേയ്ക്ക് സ്റ്റേജിനെ ഇളക്കി മറിച്ചു കൊണ്ടു ധാരളം പ്രഭു ഗാനം അവിടേയ്ക്ക് ഒഴുകി എത്തി..ആ പാട്ടിനൊത്തു ഓരോരുത്തരായി തുള്ളി തുടങ്ങിയപ്പോൾ നമ്മുടെ ചെക്കനുംപെണ്ണും അന്തവിട്ടു വായും പൊളിച്ചു കൊണ്ടു ഒരു ചോദ്യവും "ഡാ ഇതൊക്കെ എപ്പോഴായിരുന്നു.."ആ ചോദ്യത്തിന് മറുപടി കൊടുക്കാൻ നിന്നാൽ പിന്നെ ആരു ഡാൻസ് കളിക്കും..അതുകൊണ്ടു ഞങ്ങൾ അതിനു മിനക്കെട്ടില്ല.
    പിന്നെ അവിടെ നടന്നത് ചരിത്രം. പാട്ടുകളുടെ ഓളം കൊണ്ടു അവിടവിടെയായി പൊഴിഞ്ഞു കിടന്നിരുന്ന ഓഡിയൻസ് ഒന്നടക്കം വേദിയിലേക്ക് വന്നു.
    പാട്ടു മാത്രമാണ് തന്റെ മേഖലയെന്നു പറഞ്ഞു നടന്നിരുന്ന നമ്മുടെ കല്യാണപെണ്ണിനെ കൊണ്ടു ഒരു സ്റ്റെപ്പ് എങ്കിലും വെക്കാൻ പതിനെട്ടു അടവും പയറ്റേണ്ടി വരുമെന്ന് കരുതിയെങ്കിലും ഞങ്ങളുടെ ചുവടുകൾക്കൊപ്പം നിന്നു ആര്യ ഞങ്ങളെ ഞെട്ടിച്ചു.
    കാലു വയ്യാതിരുന്നിട്ടും ചങ്ക്സുകളുടെ കല്യാണം ഗംഭീരമാക്കുവാൻ കാലിൽ ബാൻഡേജും കെട്ടി അക്ഷയ്യോടൊപ്പം ജിമും സ്റ്റേജിൽ കേറി."അളിയാന്നു" വിളിച്ചു കൂടെ നടക്കുന്ന സൂര്യജിത്തിനെ അങ്കിൾ എന്നു വിളിക്കാനുള്ള അവസരം ആൻസണും നന്നായി ഉപയോഗിച്ചു.😁
    പിന്നെ ഒരാള്പോലും മാറി നിൽക്കാതെ എല്ലാവരും അവസാനം ഒരുമിച്ചു ചുവടുകൾ വെച്ചു..ഞങ്ങളുടെ സർപ്രൈസ് ഗിഫ്റ്റ് കൊടുത്തു.
    ഡാൻസിന് ശേഷം കേക്ക് മുറിപ്പിച്ചു ഞങ്ങളുടെ സന്തോഷം പങ്കു വെച്ചു.ഒപ്പം സാറും മോനും കൂടി കൂടിയപ്പോൾ പരിപാടി ഗംഭീരമായി.😍
    ശേഷം പണ്ട് സ്കൂളിൽ ഇരുന്നു ഒരുമിച്ചു ഫുഡ് കഴിക്കുന്നതിന്റെ ഓർമ്മയ്ക്ക് എല്ലാവരും വട്ടം കൂടി ഒരു വട്ടമേശ സമ്മേളനം പോലെ ഇരുന്നു ഫുഡും കഴിച്ചു.
    ഒരുപാട് കാലത്തിനു ശേഷം കണ്ടപ്പോൾ അതിൽ പലരും ഡോക്ടറും എൻജിനീയറും ടീച്ചറും ഒക്കെ ആയപ്പോൾ ആർക്കെങ്കിലും ഒക്കെ മാറ്റങ്ങൾ വരുമെന്ന് കരുതിയിരുന്നു.എന്നാൽ പരസ്പരം ഒന്നു ഇരുന്നു വാ തുറന്നപ്പോൾ മനസിലായി അത് വെറും തെറ്റിദ്ധാരണ മാത്രം ആയിരുന്നുവെന്ന്
    ഈ കൂട്ടുകാർ എന്നു പറയുന്നവർ എത്ര വളർന്നാലും എന്നും നമ്മളെ പോലെ തന്നെയായിരിക്കുമല്ലേ...😁
    #Happy Married Life Suryajith n Arya..💕
    By
    Sarya Vijayan
    #wedding #dance #keralawedding

ความคิดเห็น • 149