Thirunelli Temple Papanashini Wayanad ! തിരുനെല്ലി ക്ഷേത്ര പാപനാശിനി യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം
    കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ ഒരു ഹൈന്ദവ ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. മരിച്ചു പോയവരുടെ ആത്മശാന്തിക്കായി നടത്തപ്പെടുന്ന ബലിപൂജകൾക്കാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി. കർണാടക അതിർത്തിയിൽ, ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം, ബ്രഹ്മഗിരി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ആമലക ക്ഷേത്രമെന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവാണ്‌. ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ പരമശിവന്റെ സാന്നിധ്യവുമുണ്ട്. ഇവിടെ ശിവലിംഗ പ്രതിഷ്ഠ കാണാം. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി, കർക്കടകം, തുലാം, കുംഭം എന്നീ മാസങ്ങളിലെ കറുത്തവാവ്ബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ. ക്ഷേത്രത്തിലെ പ്രധാന ഉത്സവം മേടമാസത്തിൽ വിഷുവിളക്കായി നടത്തുന്നു. "ദക്ഷിണകാശി" എന്നും "ദക്ഷിണ ഗയ" എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
    ഐതിഹ്യം
    ഈ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് മഹാവിഷ്ണുവിനു സമർപ്പിച്ചു എന്നും ചതുർഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് ഐതിഹ്യം. അതുകൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത് എന്നും പറയപ്പെടുന്നു. മൈസൂരിലേക്ക് തീർത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവർ തങ്ങളുടെ പൈദാഹങ്ങൾ അകറ്റി. അതിന് ശെഷം ഒരു അശിരീരി കേൾക്കുകയും ഈ സ്ഥലത്ത് പരബ്രഹ്മസ്വരൂപികളായ ത്രിമൂർത്തികളുടെ സാന്നിധ്യം ഉണ്ടെന്നും; "തിരുനെല്ലി" എന്ന് നാമകരണം ചെയ്യണമെന്നും ഇനി മറ്റ് സ്ഥലങ്ങളിൽ തീർഥാടനം നടത്തേണ്ടതില്ലെന്നും അറിയിച്ചു. ഇതിനാൽ ഇവർ ഈ സ്ഥലം തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാ‍ളമായി കാണാം. നെല്ലിമരത്തിൽ ലക്ഷ്മിനാരായണ സാന്നിധ്യം ഉള്ളതായി വിശ്വസിക്കപ്പെടുന്നു..
    ഭൂപ്രകൃതി - പാ‍പനാശിനി
    ഈ ക്ഷേത്രത്തിൽ നിന്ന് അൽ‌പം അകലെയാണ് പാ‍പനാശിനി എന്ന അരുവി. പാപനാശിനിയിലെ പുണ്യജലത്തിൽ ഒന്നു മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാവും എന്നാണ് വിശ്വാസം.
    ഈ അരുവിക്ക് എല്ലാ പാപങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന തിരുനെല്ലി പ്രകൃതിമനോഹരമായ ഒരു സ്ഥലം ആണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കർണാടകത്തിലെ നാഗർഹോളെ.
    പക്ഷിപാതാളം
    സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമായ പക്ഷിപാതാളം ഇവിടെ നിന്നും 7 കിലോമീറ്റർ അകലെയാണ്. കടൽനിരപ്പിൽ നിന്നും 1740 മീറ്റർ ഉയരമുള്ള ഇവിടെ എത്തുവാൻ കേരള വനം വകുപ്പിൽ നിന്ന് മുൻ‌കൂർ അനുമതി വാങ്ങണം.
    എത്തിച്ചേരാനുള്ള വഴി
    മാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
    ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: തലശ്ശേരി (102 കിലോമീറ്റർ അകലെ, ഏതാണ്ട് 2 മണിക്കൂർ 47 മിനിറ്റ് യാത്ര).
    ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ-കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്റർ ആണ് ഇവിടേയ്ക്ക് ഉള്ള ദൂരം.[1]
    മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം - 68 കിലോമീറ്റർ അകലെ, മലയോര ഹൈവേ വഴി. 1 മണിക്കൂർ 58 മിനുട്ട് യാത്ര.
    കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ - 46 കിലോമീറ്റർ അകലെ, ഒരു മണിക്കൂർ 20 മിനിറ്റ് യാത്ര, മലയോര ഹൈവേ വഴി.
    ഏറ്റവും അടുത്തുള്ള വിമാനത്താവളം:Kannur international airport
    Thirunelli Temple
    Thirunelli Temple (also spelled Tirunelli) is an ancient temple dedicated to Maha Vishnu on the side of Brahmagiri hill in Kerala, India, near the border with Karnataka state. The temple is classified one among the 108 Abhimana Kshethram of Vaishnavate tradition. The temple is at an altitude of about 900m in north Wayanad in a valley surrounded by mountains and forests. It is 32 km away from Manathavady.
    History
    No proper records of the exact dates of establishment of temple exist, though it is beyond dispute, that Thirunelli was once an important town and pilgrim center in the middle of an inaccessible jungle valley surrounded by mountains on four sides . There exists documentary proof that Thirunelli at the time of Chera king Bhaskara Ravi Varma I (962-1019 CE) was an important town and pilgrim center in South India[citation needed]. In the dense jungles surrounding temple, the ruins of two ancient villages can be found. Noted historian V. R. Parameswaran Pillai in his book Thirunelli Documents states that this temple was once an integral part of the early recorded history of Kerala.
    Papanasini stream
    Emanating from the heart of Brahmagiri forest flowing through roots, leaves and flowers of ancient trees and medicinal herbs, Papanasini is a holy mountain stream accessible around 1 km northwest of the temple premises. Pilgrims bathe here as they consider its waters to be sacred with powers to absolve one's sins. Further, the temple offers services to immerse cremation ashes in the sacred mountain stream to be thus carried to Kaveri River and from there to the ocean. This is a part of the last rites.

ความคิดเห็น • 23

  • @lineeshr9854
    @lineeshr9854 2 หลายเดือนก่อน +1

    അടിപൊളി വീഡിയോ സംഭാഷണം ആർക്കും ഇഷ്ട്ട പെടും ഗുഡ്

    • @Rjpanampunna1234
      @Rjpanampunna1234  2 หลายเดือนก่อน

      നന്ദി സുഹൃത്തേ നന്ദി 🙏❤️

  • @MadhuM-de6re
    @MadhuM-de6re 2 หลายเดือนก่อน +1

    Super video

  • @abujy
    @abujy 5 หลายเดือนก่อน +1

    That was beautiful. Enjoyed watching. Good feel 🎉

  • @sirajsherriff3890
    @sirajsherriff3890 5 หลายเดือนก่อน +1

    Very nice 👍. Good video quality and stability.

  • @priyageorge7767
    @priyageorge7767 5 หลายเดือนก่อน +1

    Very Beautiful😊

  • @JustGiji
    @JustGiji 5 หลายเดือนก่อน +1

    Beautiful 🤩

  • @jayaeipe3376
    @jayaeipe3376 5 หลายเดือนก่อน +1

    Very beautiful

  • @rajeshpv1965
    @rajeshpv1965 5 หลายเดือนก่อน +1

    🙏

  • @MadhuM-de6re
    @MadhuM-de6re 2 หลายเดือนก่อน

    Thalassery to thirunelli tempele bus undo?

  • @MadhuM-de6re
    @MadhuM-de6re 2 หลายเดือนก่อน +1

    Thalassery to thirunelli tempele bus undo? Plese replay

    • @Rjpanampunna1234
      @Rjpanampunna1234  2 หลายเดือนก่อน +1

      ഞാൻ കോട്ടയം കാരൻ ആണ് അത് കൊണ്ട് എനിക്ക് Correct അറിയില്ല
      പക്ഷേ
      തലശ്ശേരി മാനന്തവാടി ബസ് ഉണ്ട്
      ഞാൻ മാനന്തവാടി ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തലശ്ശേരി ബസ് കണ്ടു
      മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് ക്ഷേത്രത്തിലേക്ക് ബസുകൾ ഉണ്ട്

  • @anithaav5575
    @anithaav5575 3 หลายเดือนก่อน +1

    Avide attapuzhu undo

    • @Rjpanampunna1234
      @Rjpanampunna1234  3 หลายเดือนก่อน

      അവിടെ പാപനാശിനിയിൽ ഇറങ്ങിയപ്പോൾ കടിച്ചു
      അല്ലാത്തയിടം എല്ലാം നല്ല Tiles വിരിച്ചു അടിപൊളി ആക്കിയത് കൊണ്ട്
      No problem 😃

  • @salinisajeev763
    @salinisajeev763 3 หลายเดือนก่อน +1

    അസ്ഥി നിമഞ്ജനം ചെയ്യാൻ പറ്റുമോ avide

    • @Rjpanampunna1234
      @Rjpanampunna1234  3 หลายเดือนก่อน +1

      അങ്ങനെ ചോദിച്ചാൽ എനിക്ക് correct അറിയില്ല.
      അവിടെ വിശ്വസികൾ
      ചിതാഭസ്മം നിമജ്ജനം
      ചെയ്യുന്നുണ്ട്.
      ഈ video ൽ ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം ബോർഡ് guest house ൻ്റെ number ഉണ്ട് അവിടെ contact ചെയ്താൽ ഒരുപക്ഷേ അറിയാം,
      അല്ലെങ്കിൽ അവരോട് ക്ഷേത്രത്തിലെ office ൻ്റെ യോ ചുമതലപ്പെട്ടവരുടെ യോ phone number ചോദിക്കുക.
      എന്നിട്ട് അവരിൽ നിന്നും വിവരങ്ങൾ ചൊദിച്ചു അറിയുക