2022 - ലെ ഒരിംഗ്ലീഷ് ചിത്രമെന്നു പറഞ്ഞാണ് തിരഞ്ഞതും യുട്യൂബിൽ ഈ ചിത്രം കണ്ടതും . പറ്റിപ്പായിരുന്നു . ഇത് 1988 - ലെ ചിത്രമെന്ന് പിന്നീട് കണ്ടെത്തി . ചരിത്രം വളച്ചൊടിക്കാനും തങ്ങളുടേതല്ലാത്ത സംസ്കാരങ്ങളെ വികൃതവല്ക്കരിക്കാനും സ്വന്തം അപ്രമാദിത്വം അടിച്ചേല്പിക്കാനും മാധ്യമങ്ങളെ ഇത്രമാത്രം ദുരുപയോഗം ചെയ്തവർ യാങ്കികളെപ്പോലെ അധികം കൂട്ടരുണ്ടാവില്ല . നാസി ജർമ്മനിയേയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളേയും എന്തിന് , ഇന്നത്തെ നമ്മുടെ ഇന്ത്യയേയുമൊന്നും മറന്നുകൊണ്ടല്ല ഇതു പറയുന്നത് . സിനിമയുടെ കാര്യമെടുത്താൽ ഈ വക്രീകരണം ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് അമേരിക്കൻ ചിത്രങ്ങളിലാണ് . ഒരു കാലത്ത് യുവതയുടെ ഹരമായിരുന്ന കൗബോയ് ചിത്രങ്ങൾ , തദ്ദേശവാസികളായിരുന്ന റെഡ് ഇന്ത്യൻസിനെ പ്രാകൃതരും ക്രൂരരുമായും , അവരുടെ മണ്ണിൽ അതിക്രമിച്ചു കയറിയ അമേരിക്കൻ ആക്രമണകാരികളെ ധീരരും സംസ്ക്കാരസമ്പന്നരുമായും തുടർച്ചയായി അവതരിപ്പിച്ചു കൊണ്ടിരുന്നു . ലോകപോലീസ് തൊപ്പി ആദ്യമായി തങ്ങളുടെ തലയിൽ നിന്നും തട്ടത്തെറിപ്പിച്ച വിയറ്റ് നാമിനെ കരിവാരിത്തേക്കാനായി പിന്നത്തെ ശ്രമം . റാംബോ സീരീസ് ചിത്രങ്ങളിലൂടെ സിൽവെസ്റ്റർ സ്റ്റാലൻ കുറേക്കാലമതു ചെയ്തു . ചക്ക് നോറിസ്സിനെ ഉപയോഗിച്ച് ചെയ്ത മറ്റൊരു നുണപ്പടപ്പാണ് ഈ ചിത്രം . അമേരിക്കയെ മുട്ടുകുത്തിച്ച ധീരജനതയായി ചരിത്രം വിയറ്റ്നാം ജനതയെ നെഞ്ചിലേറ്റുമ്പോൾ , പ്രാകൃതരും അക്രമകാരികളും ക്രൂരരുമായ ഒരാൾക്കൂട്ടമാണവർ ഈ ചിത്രശില്പികൾക്ക് . അവരിൽ നിന്ന് തടവിൽക്കിടക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഒറ്റയ്ക്ക് വിയറ്റ് നാമിൽ ചെന്ന് , സൈന്യത്തേയും അവരുടെ ക്യാമ്പുകളേയും തകർത്തു തരിപ്പണമാക്കി, പത്തു നൂറു പിള്ളാരെ വെടിക്കും ബോംബിനുമാക്കെയിടയിൽ നിന്ന് സമർത്ഥമായി രക്ഷിച്ചു കൊണ്ടുപോകുന്ന രക്ഷക വേഷമാണ് ചക്ക് നോറിസ്സിന് ! എങ്ങനെ വെടിവെച്ചാലും ഒരുണ്ടയും പിഴയ്ക്കില്ല അങ്ങേൾക്ക് ; നൂറാളുകൾ വളഞ്ഞു നിന്ന് വെടിവച്ചാലും ഒരുണ്ടയും ഏല്ക്കയുമില്ല ! എംജിയാറൊക്കെ നാണിച്ചു പോകും ഇങ്ങേർക്കു മുമ്പിൽ ! ചക്ക് നോറിസ് ! റിട്ടേൺ ഓഫ് ദി ഡ്രാഗണിലാണെന്നു തോന്നുന്നു , ബ്രൂസ് ലീയോടെതിരിട്ട് കൊല്ലപ്പെട്ടിട്ടും ആ ധീരതയെ ബ്രൂസ് ലി തന്നെ ആദരിക്കുന്ന ആ രംഗത്തിലെ അഭിനേതാവ് ! ഇത്തരം കൂലി പ്രചരണ വേഷങ്ങളിൽ വന്ന് പരിഹാസ്യനാകുക എന്നതാണങ്ങർക്ക് സംഭവിച്ചത് . ഇതുപോലെ വേറെയും കുറേ മസിൽമാൻമാരുണ്ട് അമേരിക്കൻ സിനിമാ രംഗത്ത് - ആർനോൾഡ് ഷ്വാർസെനെഗ്ഗർ , ജീൻ ക്ലോഡ് വാൻ ഡാമ്മെ ..... പ്രചരണ പടപ്പായതിനാൽ സാങ്കേതികത്തികവിനൊന്നും ഇവർ മിനക്കെട്ടിട്ടില്ല . ചെറുപ്പത്തിൽ കുറേയേറെ കണ്ടു മടുത്തതാണ് - വയസ്സുകാലത്തും കാണേണ്ടി വരുന്നു എന്നതാണ് കഷ്ടം! ( സ്വയംകൃതാനർത്ഥം ! ) ================================== BRADDOCK : MISSING IN ACTION - 3 Aaron Norris Chuck Norris , Aki Aleong , Roland Harrah lll , Miki Kim , Yehuda Efroni UNITED STATES English 1988
All time classic
The Fall Of Saigon was Shot in Ermita Manila Philippines around the year 1986? The entire movie Vietnam scene was shot in Palawan Philippines
Hi I don't know this scene or movie or anyone. Starfish everyone. I love you and you guys ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
Nice movie 🥰🥰
2022 - ലെ ഒരിംഗ്ലീഷ് ചിത്രമെന്നു പറഞ്ഞാണ് തിരഞ്ഞതും യുട്യൂബിൽ ഈ ചിത്രം കണ്ടതും . പറ്റിപ്പായിരുന്നു . ഇത്
1988 - ലെ ചിത്രമെന്ന് പിന്നീട് കണ്ടെത്തി .
ചരിത്രം വളച്ചൊടിക്കാനും തങ്ങളുടേതല്ലാത്ത സംസ്കാരങ്ങളെ വികൃതവല്ക്കരിക്കാനും സ്വന്തം അപ്രമാദിത്വം അടിച്ചേല്പിക്കാനും മാധ്യമങ്ങളെ ഇത്രമാത്രം ദുരുപയോഗം ചെയ്തവർ യാങ്കികളെപ്പോലെ അധികം കൂട്ടരുണ്ടാവില്ല . നാസി ജർമ്മനിയേയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളേയും എന്തിന് , ഇന്നത്തെ നമ്മുടെ ഇന്ത്യയേയുമൊന്നും മറന്നുകൊണ്ടല്ല ഇതു പറയുന്നത് . സിനിമയുടെ കാര്യമെടുത്താൽ ഈ വക്രീകരണം ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് അമേരിക്കൻ ചിത്രങ്ങളിലാണ് . ഒരു കാലത്ത് യുവതയുടെ ഹരമായിരുന്ന കൗബോയ് ചിത്രങ്ങൾ , തദ്ദേശവാസികളായിരുന്ന റെഡ് ഇന്ത്യൻസിനെ പ്രാകൃതരും ക്രൂരരുമായും , അവരുടെ മണ്ണിൽ അതിക്രമിച്ചു കയറിയ അമേരിക്കൻ ആക്രമണകാരികളെ ധീരരും സംസ്ക്കാരസമ്പന്നരുമായും തുടർച്ചയായി അവതരിപ്പിച്ചു കൊണ്ടിരുന്നു . ലോകപോലീസ് തൊപ്പി ആദ്യമായി തങ്ങളുടെ തലയിൽ നിന്നും തട്ടത്തെറിപ്പിച്ച വിയറ്റ് നാമിനെ കരിവാരിത്തേക്കാനായി പിന്നത്തെ ശ്രമം . റാംബോ സീരീസ് ചിത്രങ്ങളിലൂടെ സിൽവെസ്റ്റർ സ്റ്റാലൻ കുറേക്കാലമതു ചെയ്തു .
ചക്ക് നോറിസ്സിനെ ഉപയോഗിച്ച് ചെയ്ത മറ്റൊരു നുണപ്പടപ്പാണ് ഈ ചിത്രം .
അമേരിക്കയെ മുട്ടുകുത്തിച്ച ധീരജനതയായി ചരിത്രം വിയറ്റ്നാം ജനതയെ നെഞ്ചിലേറ്റുമ്പോൾ , പ്രാകൃതരും അക്രമകാരികളും ക്രൂരരുമായ ഒരാൾക്കൂട്ടമാണവർ ഈ ചിത്രശില്പികൾക്ക് .
അവരിൽ നിന്ന് തടവിൽക്കിടക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഒറ്റയ്ക്ക് വിയറ്റ് നാമിൽ ചെന്ന് , സൈന്യത്തേയും അവരുടെ ക്യാമ്പുകളേയും തകർത്തു തരിപ്പണമാക്കി, പത്തു നൂറു പിള്ളാരെ വെടിക്കും ബോംബിനുമാക്കെയിടയിൽ നിന്ന് സമർത്ഥമായി രക്ഷിച്ചു കൊണ്ടുപോകുന്ന രക്ഷക വേഷമാണ് ചക്ക് നോറിസ്സിന് ! എങ്ങനെ വെടിവെച്ചാലും ഒരുണ്ടയും പിഴയ്ക്കില്ല അങ്ങേൾക്ക് ; നൂറാളുകൾ വളഞ്ഞു നിന്ന് വെടിവച്ചാലും ഒരുണ്ടയും ഏല്ക്കയുമില്ല ! എംജിയാറൊക്കെ നാണിച്ചു പോകും ഇങ്ങേർക്കു മുമ്പിൽ !
ചക്ക് നോറിസ് ! റിട്ടേൺ ഓഫ് ദി ഡ്രാഗണിലാണെന്നു തോന്നുന്നു ,
ബ്രൂസ് ലീയോടെതിരിട്ട് കൊല്ലപ്പെട്ടിട്ടും ആ ധീരതയെ ബ്രൂസ് ലി തന്നെ ആദരിക്കുന്ന ആ രംഗത്തിലെ അഭിനേതാവ് ! ഇത്തരം കൂലി പ്രചരണ വേഷങ്ങളിൽ വന്ന് പരിഹാസ്യനാകുക എന്നതാണങ്ങർക്ക് സംഭവിച്ചത് . ഇതുപോലെ വേറെയും കുറേ മസിൽമാൻമാരുണ്ട് അമേരിക്കൻ സിനിമാ രംഗത്ത് - ആർനോൾഡ് ഷ്വാർസെനെഗ്ഗർ , ജീൻ ക്ലോഡ് വാൻ ഡാമ്മെ .....
പ്രചരണ പടപ്പായതിനാൽ സാങ്കേതികത്തികവിനൊന്നും ഇവർ മിനക്കെട്ടിട്ടില്ല . ചെറുപ്പത്തിൽ കുറേയേറെ കണ്ടു മടുത്തതാണ് - വയസ്സുകാലത്തും കാണേണ്ടി വരുന്നു എന്നതാണ് കഷ്ടം!
( സ്വയംകൃതാനർത്ഥം ! )
==================================
BRADDOCK : MISSING IN ACTION - 3
Aaron Norris
Chuck Norris , Aki Aleong , Roland Harrah lll , Miki Kim , Yehuda Efroni
UNITED STATES
English
1988
1:15:40 Strange looking M-60?!
Nice movie
Missing in action 111
13:33 Best moment
100%. That star with a total stranger, both being in a situation/war like that just hits on a different level
@@jimbo6514 subscribe
@@rosario6152 subscribe
crap added at end and movie chopped