സൂപ്പർഹിറ്റ് കവിതയുടെ കരോക്കെ |lyrical karoke |maranamenne |shiju k parangodan |Johns jose

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • കവിത
    മരണമെന്നെ
    തൊടുന്നതിൻ മുൻപേ...
    മരണമെന്നെ
    തൊടുന്നതിൻ മുൻപേ
    നിഴലുപോലെന്നെ ഇറുകെ പിടിയ്ക്ക നീ
    തരളനിശ്വാസ ചുംബനം കൊണ്ടെൻ്റെ
    നെറുകിലെ കനൽ ചൂടേറ്റുവാങ്ങ നീ
    ഇനി നമുക്കില്ല രാവും, നിലാവും
    നിറവുചാലിച്ചൊരോമൽ കിനാവും
    പിടയുമോർമ്മതൻ ദൂരെതീരങ്ങളിൽ മറവി കുത്തിക്കുറിച്ചോരു വാക്കു ഞാൻ
    ചടുല വേഗത്തിലാളുന്ന പ്രാണനെ
    ചുടലഭൂതങ്ങളാർക്കുന്ന രാവിനെ,
    കരളുവേവിച്ച കണ്ണുനീരുപ്പിനെ കരളുകൊത്തിപ്പറിച്ച വിശപ്പിനെ,
    ഒക്കെയും മറന്നൊന്നു പാടട്ടെ ഞാൻ
    ഈയ്യൊരൊറ്റ നിമിഷത്തിലെങ്കിലും ,
    മൃതി നിലാവ് പൊഴിയ്ക്കും വരേയ്ക്കുമെൻ
    പ്രണയമേ എന്നിലാർദ്രം തപിയ്ക്ക നീ
    ഒടുവിൽ നാം പങ്കുവെച്ച കവിതയും ,
    ഒടുവിലന്ന് തുടിച്ചൊരാ സന്ധ്യയും ,
    ഒരു കിനാവിൻ്റെ വെൺമണൽ താളിൽ നാം
    എഴുതി മായ്ച്ച തിര വസന്തങ്ങളും,
    ഓർമ്മയിൽ പൂത്തുനിൽക്കുമെൻ , പ്രാണനിൽ തീപ്പടർന്നെല്ലു പൊട്ടുന്ന നാൾ വരെ ...
    നീ നിറഞ്ഞുള്ളുപൊള്ളി ചിരിക്കുമീ
    നിമിഷമൊന്നതേ ധന്യം,നിതാന്തം
    Shiju k parangodan

ความคิดเห็น • 3