ഓണച്ചിന്തുകൾ / മലയാളം കവിത / ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • ഓണച്ചിന്തുകൾ
    ഡോ.ഏ.എസ്. പ്രശാന്ത് കൃഷ്ണൻ.
    തിരിഞ്ഞു നോക്കാതെ പോകുന്ന കാലമേ, തിരികെ നൽകുമോ
    പൊയ് പോയൊരോണം.
    ഇളവെയിൽ കാഞ്ഞ് പറക്കും ശലഭമായ്
    ഇടനെഞ്ചിൽ കിന്നരി മീട്ടുന്നതുമ്പിയായ്
    കരുമി കർക്കിടം തന്ന കണ്ണീരിനെ
    കവിതയാക്കുന്ന ചിങ്ങനിലാവിനെ ..
    ധ്യാന മൗനമായ് മണ്ണിലുറങ്ങിയ
    ശ്യാമഗീതികൾ പൂക്കും ചരിതങ്ങളെ
    തുമ്പ ചിരിക്കുന്ന കുന്നിൻ ചരിവിനെ
    ചിന്നി പ്പെയ്യും പനീർമഴ നനഞ്ഞീറനണിയുന്ന
    കുസൃതി ബാല്യങ്ങളെ .
    മുറ്റത്തെ മാവിൻ കൊമ്പിലൂഞ്ഞാലു കെട്ടിയാടിത്തിമർക്കുമൊരോണ നിനവിനെ
    പാടത്തെ പുന്നെൽ പുൽകി ചളി വരമ്പിലായത്തിലോടിയ മധുരമാം നാളിനെ .
    ഇണയൊത്ത് പാടിപ്പറക്കുന്ന
    ഇടവഴിയിലെ പ്രണയ സ്വപ്നങ്ങളെ.
    ഇളംതെന്നൽ തഴുകിയുണർത്തുന്ന ഹരിതശാന്തമൃതുവർണ്ണശോഭയെ
    തിരിഞ്ഞു നോക്കാതെ
    പോകുന്ന കാലമേ
    തിരികെ നൽകുമോ
    പൊയ്പോയൊരോണം.
    .................
    2
    ഇരുൾവിതച്ചു കൊയ്യുവാൻ വെമ്പുന്നു
    കരിവിഷനാഗമിഴഞ്ഞെത്തുന്നപൊത്തുകൾ
    മദലഹരി വിളമ്പിയാർക്കും വശീകരം.
    വാഴ്ത്തി വീഴ്ത്തുന്ന വിപ്ലവനാട്യങ്ങൾ.
    പച്ചജീവനെ ചുട്ടുപൊള്ളിച്ച്
    കൊത്തിയരിഞ്ഞ് നുണയുന്ന പുഞ്ചിരി.
    കാമനഗ്നത പകർന്നാടും നാട്ടകം
    മുന്തിരിച്ചാറൊലിപ്പിക്കും കോലടി.
    അന്തിയിലഴിഞ്ഞാടി നിൽക്കുന്ന നാട്യങ്ങൾ
    ചോരയൊലിക്കുന്നൊരോർമ്മകളിൽ പോലും
    ആടിത്തിമർക്കുന്നആസുരാന്ധത.
    പണമുണ്ട് തമ്പുരാൻ സേവയുണ്ട്
    ഉച്ചയൂണിന് പായസ സദ്യയുണ്ട്.
    കൂട്ട് കിടക്കാൻ കള്ളുണ്ട് കരളുണ്ട്
    വാഴ്ത്തിപ്പാടുവാൻ വാനരപ്പടയുണ്ട്.
    നൂറ്റാണ്ടിൻ ചരിത്ര സൗഭാഗ്യമൊക്കെയും കരിതേച്ചുവീഴ്ത്തുവാൻ
    സായാഹ്ന സൽക്കാരം.
    ഭരണ നേതാക്കൻമാർ
    നാട്ടുരാജാക്കൻമാർ
    വൈതാളിക വൃന്ദങ്ങൾ
    വാക്കിന്റെയൂക്കിൽ പൊട്ടും
    ചാരിത്ര്യ ഭോഗങ്ങൾ.
    ചതിച്ചുരിക പയറ്റുന്ന
    ആഭിചാരക്കളരി .
    അക്ഷരം വിളമ്പേണ്ടോർ
    കുശിനിയുടെ കാവൽക്കാർ.
    അരമന രഹസ്യത്തിന്റെ
    അടുപ്പൂതി വിയർക്കുവോർ .
    അധികാരമോഹത്തിന്റെ
    കസവു സ്വപ്നങ്ങളിൽ
    ഒറ്റു കത്തിക്ക് മൂർച്ച കൂട്ടുന്നവർ.
    നറുനിലാത്തിരിയൂതിക്കെടുത്തുവാൻ
    കരിവിഷ മേഘത്തിൽ പതിയിരിക്കുന്നവർ .
    ചതിയുടെ കസവു പൊന്നാടകളണിയിച്ച്
    പകയുടെ പഴ ഭാണ്ഡ ക്കെട്ടുകളഴിക്കുവോർ
    വിളഞ്ഞുനിൽക്കുന്ന
    സത്യത്തിൻ ചൊരിമണ്ണ്
    വിഷം വിതച്ച് കൈക്കലാക്കുന്നിതാ.
    നിവർന്നു നിൽക്കുന്ന ശിരസ്സ് വീഴ്ത്തുവാൻ കുതിക്കുന്നിതാ വീണ്ടും വാമനരൂപികൾ.
    കാലുയർത്തിച്ചവുട്ടി മെതിക്കുന്നു
    കാല സുഗന്ധിയാം
    മാബലി ചിന്തകൾ.
    തിരികെ നോക്കാതെ പോകുന്ന കാലമേ
    ചിതയൊരുക്കുക
    ചതിച്ചിരി മായ്ക്കുക.
    3.
    മുറ്റത്തോടിക്കളിക്കുന്നു തുമ്പികൾ.
    ഊയലാടിത്തിമർക്കുന്നു ശലഭങ്ങൾ
    പുഞ്ചിരിനിലാവു പൊഴിക്കുന്നുതുമ്പകൾ
    പൂക്കളം തീർക്കുന്നുവാകച്ചു വടുകൾ
    മധുരമുതിർക്കുന്നു ഞാവൽ മുത്തശ്ശികൾ.
    കള്ളമില്ലാത്ത കനിവിന്റെയോണമായ്
    കൺകുളിർക്കെ കതിരോന്റെ തേരുകൾ.
    ചാരെ നിൽക്കുന്നു പൂക്കൂടയേന്തി ഞാൻ
    മാടി വിളിക്കുന്നു മഹാബലി ചിന്തകൾ.
    ഓടിയെത്തുന്ന കൂട്ടുകാർ ക്കേകുവാൻ
    ഓണനിലാവിന്റെ പൊന്നണി പ്പുടവകൾ.
    ഈണമൊഴിയാത്ത മനസ്സിന്റെ കൂട്ടുകാർ
    പാടിവരുന്നിതാ പാണന്റെ പാട്ടുകൾ.
    എത്ര ചവുട്ടി മണ്ണിലാഴ്ത്തിയാലും
    മുളപൊട്ടിയുണരും
    മഹാബലിയോണമായ് .

ความคิดเห็น • 14