പി. ഭാസ്കരൻ / ആ നർത്തനം / കവിത / ആലാപനം / ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ
ฝัง
- เผยแพร่เมื่อ 10 พ.ย. 2024
- ആ നർത്തനം
നർത്തനം ചെയ്‌തപ്പോളെന്തിന്നു, മാമക- ഹൃത്തടംകൊണ്ടു നീ താളംകൊട്ടി?
*തൻകാൽച്ചിലമ്പൊലികൊണ്ടു നീയെന്തിനെൻ തങ്കക്കിനാക്കളെത്താലോലിച്ചൂ?
നീലപ്പുരികമിളക്കി നീയെന്തിനെൻ മേലാകെക്കോരിത്തരിപ്പു പൂശീ
അൻപിലെൻ മാനസത്തോപ്പിൽ വിരിഞ്ഞൊരു ചെമ്പനിനീരലർച്ചെണ്ടുകളെ
എന്തിന്നു ചോരണം ചെയ്തൊളിപ്പിച്ചു നിൻ ബന്ധുരമാം കവിൾത്തട്ടിനുള്ളിൽ
താളം ചവിട്ടിയ നേരം നിന്മേനിയി- ലോളമടിച്ചോരാസ്സാരിയാലേ
വീശിജ്ജ്വലിപ്പിച്ചതെന്തിനീയെന്നിൽ നീ- യാശതൻ ശാശ്വതജ്ജ്വാലകളെ?
അമ്മഞ്ജുനർത്തനനിസ്‌തുലചിത്രമെൻ കൺമുമ്പിൽ മായാതെ നിന്നുവെങ്കിൽ,
നിർന്നിമേഷാക്ഷനായ്, നിസ്‌തബ്‌ധചേഷ്ടനായ്, നിന്നാസ്വദിച്ചേനെ ഞാനതെന്നും!