പ്രണയത്തിന്റെ ഭാവമധുരിമ | ഗാനവീഥി | A Sreekumaran Thampi Show | EP : 42

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 151

  • @dasmohan7282
    @dasmohan7282 2 ปีที่แล้ว +5

    ഒരു പക്ഷേ ,ശ്രീകുമാരൻ തമ്പി എന്ന ധിക്കാരിയായ മനുഷ്യനെ കുറിച്ചാവും മലയാളികൾ കൂടുതൽ കേട്ടിരിക്കുന്നത്.
    എന്നാൽ നമ്മോടു നേരിട്ടു സംവദിക്കുന്ന ഈ തമ്പിസാറിന്റെ മനസ്സ് എത്ര നിർമലമാണെന്ന് സ്വയം വെളിപ്പെടുത്തുകയാണ്.
    മറ്റൊരു കവിയെകുറിച്ചോ അയാളുടെ സൃഷ്ടിവൈഭവത്തെ കുറിച്ചോ ഒന്നും തന്നെ മിണ്ടാൻ ഇഷ്ടമില്ലാത്ത ഇന്നത്തെ സാഹിത്യ ലോകത്ത് ഇങ്ങനെയും ഒരു മനുഷ്യൻ!
    എത്രയോമധുര ഗാനങ്ങൾ കൊണ്ട് മലയാളത്തെ കുളിരണിയിച്ചൊരു തൂലികയുടെ ഉടമയായ അനുഗൃഹീത കവി!
    തന്റെ മാനസഗുരുവായി സ്വികരിച്ച് ഭാസ്കരൻ മാസ്റ്ററെ എത്ര ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു!
    കവികൾക്കും കലാകാരന്മാർക്കും ഉത്തമ മാതൃകയാണ് അങ്ങ്.
    നമിക്കുന്നു.

  • @jayakumarmg699
    @jayakumarmg699 2 ปีที่แล้ว +6

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഹാ നമ്മുടെ ഗാന ശാഖ എത്ര സുന്ദരമായിരുന്നു എന്നു ചിന്തിച്ച് സങ്കടം തോന്നും.
    ഇന്നിപ്പോൾ കുരങ്ങിൻ്റെ കയ്യിൽ കിട്ടിയ പൂമാല പോലെ പിച്ചിച്ചീന്തിയെറിയപ്പെടുന്നതു കാണുമ്പോൾ ....

  • @sreenivasan9182
    @sreenivasan9182 ปีที่แล้ว +1

    തുടക്കം കേട്ടാൽ കുടുങ്ങിയത് തന്നെ. പിന്നെ മുഴുവൻ കേൾക്കാതെ രക്ഷയില്ല. നമസ്കാരംസാർ 🙏🌹.

  • @siljithjith1640
    @siljithjith1640 2 ปีที่แล้ว +1

    തമ്പി സാറിൻ്റെ, കാൽകളിൽ പ്രണാമം അർപ്പിക്കുന്നു. മലയാളികളെ പാട്ടിലൂടെ സന്തോഷി പ്പിച്ചതിന്

  • @Ajmal81286
    @Ajmal81286 2 ปีที่แล้ว +3

    എന്റെ പൊന്നു തമ്പി സാറെ
    നിങ്ങളും ഒരു വലിയ പുലിയാണ്
    താങ്കളുടെ ചില പാട്ടുകൾ ഹോ വിവരിക്കുവാൻ വാക്കുകൾ ഇല്ല 🙏

  • @SureshKumar-gt7ep
    @SureshKumar-gt7ep ปีที่แล้ว

    പാടിപ്പാടി കൊതി തീരാത്ത പൂങ്കുയിൽ.. മാഷ്. മലയാളത്തിന്റെ നീലക്കയുയിൽ 🥀മികച്ച അവതരണം സർ.. 🥀🏵️🌻നമസ്കാരം..! 🙏🌹

  • @rajagopal6427
    @rajagopal6427 2 ปีที่แล้ว +3

    മലയാള സിനിമയിലെ ഏറ്റവും മികച്ച വിപ്ലവഗാനങ്ങളും മാഷിൻ്റേതാണ് ഉദാ = മൂലധനം എന്ന സിനിമയിലെ ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു എന്നു തുടങ്ങുന്ന ഗാനം ഇതിനെ വെല്ലുന്ന മറ്റൊരു വിപ്ളവ ഗാനം വേറെയില്ല തന്നെ

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +2

    Thambi sir... അങ്ങയുടെ വിവരണങ്ങൾ വാക്കുകൾ കേട്ട് അഭിമാനം കൊള്ളുന്നു... മൺമറഞ്ഞ കലാകാരന്മാരെ ഇത്ര ധനൃമായി ഓർത്തു പറഞ്ഞു വല്ലോ.... വളരെ നന്ദി സാർ

  • @satheeshankr7823
    @satheeshankr7823 2 ปีที่แล้ว +7

    മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിന്കൽ മഞ്ഞളരച്ചുവച്ചു നീരാടുന്നതും,താനേ തിരിഞ്ഞും മറിഞ്ഞും തൻ,താമരമെത്തയിലുരുണ്ടും..മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ..എന്ന് ചിത്രം വരയ്ക്കുന്ന പോലെ ആസ്വാദകഹൃദയങ്ങളെ അചുംബിതകല്പനകളാൽ അനുഭൂതിയിലാറാടിക്കുന്ന ഭാസ്കരൻ മാഷ്..ഗാന ലോകത്തിലെ നിത്യവസന്തമാണ്!!❣️🎵

  • @sreenath7972
    @sreenath7972 2 ปีที่แล้ว +4

    എന്തൊരു ഭാവനയാണ്... അദ്ദേഹത്തെ പോലെ വേറെ ആരുമില്ല.. സാഹിത്യവും ലാളിത്യവും ഒരു പോലെ ലയിക്കുന്ന സുന്ദര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ഭാസ്കരൻ മാഷിന് ഒരായിരം നന്ദി... മാഷിൻ്റെ ഗാനങ്ങളുടെ സവിശേഷതകൾ പറഞ്ഞു തന്ന എൻ്റെ ഏറ്റവും പ്രയപ്പെട്ട തമ്പിസാറിന് സ്നേഹം നിറഞ്ഞ നന്ദി.. പാട്ടുകൾ എൻ്റെ ജീവനാണ്...

  • @balachandranm628
    @balachandranm628 2 ปีที่แล้ว +2

    വയലാറോ മാഷോ ബെറ്റർ എന്നത് അപ്രസക്തമാണ്. രണ്ടുപേരും ഏറ്റവും മേലെ ആണ്
    വയലാറിന്റെ പ്രേമഗാനങ്ങൾ മാംസനിബദ്ധമാണെങ്കിൽ മാഷതിന്റേതു നിർമലപ്രേമത്തിന്റെ ഉടാത്ത മാതൃകളാണ്
    ഇന്നലെ നീ ഒരു സുന്ദര ഗാനമായി...
    ഇളം തെന്നൽ താളമടിക്കാൻ പോലും മറന്നുപോയി..

  • @vijayantv1170
    @vijayantv1170 ปีที่แล้ว

    ആ കാല ഘട്ടം കടന്നുപോയില്ലേ തമ്പി സാർ ഓർക്കും ബോൾ സങ്കടം സാറിനെ കാണാനും തോഴുവനും ഭഗവാൻ എനിക്കും അവസരം തന്നു ഭഗവാനെ നന്നി 🙏🙏🙏

  • @gopalakrishnan9599
    @gopalakrishnan9599 ปีที่แล้ว

    ഒരു മുല്ലപ്പൂമൊട്ടിൽ അടക്കുന്നതെങ്ങിനെ ഈ ഒടുങ്ങാത്ത വസന്തത്തിൻ മധുര ഗന്ധം - ഭാസ്കരൻ മാഷ് കാട്ടുകുരങ്ങിൽ എഴുതിയതാണ് . a big salute to bhaskaran mash .

  • @vipinkrisnat6205
    @vipinkrisnat6205 2 ปีที่แล้ว +4

    "കായലരികത്ത് വലയെറിഞ്ഞപ്പോൾ ആ സുന്ദരിയുടെ വള കിലുക്കാൻ"
    ഇന്നേവരെ കേരളത്തിലെ ഒരു കവിയ്ക്കും സാധിച്ചില്ല ഇനി സാധിക്കുകയും ഇല്ല ഭാസ്ക്കരമാഷിൻ്റെ വരികളെ ഇത്രയധികം മനോഹരമായി വർണ്ണിച്ചതിൽ താങ്കൾക്ക് അഭിനന്ദനം അർത്ഥങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി തമ്പി സാർ...

  • @rajashekharmenon186
    @rajashekharmenon186 2 ปีที่แล้ว +1

    ഈശ്വരൻ മനുഷ്യൻ ആയി അവതരിച്ച ഭാസ്കരൻ മാഷിന് തുല്യം ഭാസ്കരൻ മാഷ് മാത്രം.🙏

  • @meeras4116
    @meeras4116 2 ปีที่แล้ว +4

    പഴയ ഗാനങ്ങൾ എന്നും നിലനിൽക്കും

  • @prabhamanjeri
    @prabhamanjeri 2 ปีที่แล้ว +2

    സാഹിത്യവിദ്യാർത്ഥികൾക്കും സംഗീതവിദ്യാർത്ഥികൾക്കും വളരെയേറെ പ്രയോജനപ്പെടും. അഭിനന്ദനങ്ങൾ 🙏

  • @chengalur
    @chengalur 2 ปีที่แล้ว +4

    നക്ഷത്രങ്ങളെ ബാഷ്പധാരയോടുപമിച്ച ഭാസ്കരൻ മാസ്റ്ററെക്കുറിച്ച് “അങ്ങോട്ടൊന്നും കടന്നുചെല്ലാൻ പറ്റില്ല” എന്ന ആരാധനയുടെ വാക്കുകളിൽ എളിമയും ഗുരുവന്ദനവും ഇഴചേർന്നിരിക്കുന്നു.
    മലയാള ചലച്ചിത്രങ്ങൾക്ക് ഏറ്റവുമധികം ഗാനങ്ങൾ എഴുതിയ ഒരാൾ അങ്ങിനെ പറയാൻ തയ്യാറാകുന്നു.
    അതാണ് തമ്പിസാർ.

  • @skgangadharan7284
    @skgangadharan7284 2 ปีที่แล้ว +15

    P ഭാസ്കരൻ മാസ്റ്ററിന്റെ ഗാനങ്ങൾ കൂടുതലും pure romantic ആണ്. എന്നുപറഞ്ഞാൽ ഭാസ്കരൻ മാസ്റ്ററുടെ ഗാനങ്ങളിൽ വർണിക്കുന്നത് പ്രകൃതിഭംഗി, സൗന്ദര്യം, പ്രണയം, ആചാരങ്ങൾ, ആഘോഷങ്ങൾ, വിരഹ ദുഃഖം, സാമൂഹിക അനുഷ്ടാനങ്ങൾ , ഇങ്ങനെ പോകുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ philisophical content അല്ലെങ്കിൽ ആത്മീയ ദർശനങ്ങൾ (മനഃപൂർവമോ അല്ലാതെയോ )
    കലർത്തിയിട്ടില്ലായിരുന്നുവെന്ന് കാണാൻ സാധിക്കും. അതൊരു കുറവായിപ്പോയി എന്ന പക്ഷമില്ല. അതുപോലെ തന്നെയാണ്
    ONV സാറിന്റെയും, ബിച്ചു തിരുമലയുടെയും രചനകൾ.
    എന്നാൽ അങ്ങയുടെയും വയലാർ രാമവർമയുടെയും ഗാനങ്ങളിൽ വേണ്ടുവോളം ആത്മീയ തത്വങ്ങൾ വളരെ വിദഗ്ദമായി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അത് ഒരു പടികൂടി മേന്മയായി കരുതുന്നതിലും തെറ്റില്ല. ഇങ്ങനെ രണ്ടു categori ഉണ്ടെങ്കിലും അനുവാചകഹൃദയം അത് സന്തോഷപൂർവം ഏറ്റുവാങ്ങും, ആസ്വദിക്കും, സംശയമില്ല.

  • @ramachandrank9357
    @ramachandrank9357 2 ปีที่แล้ว +1

    ഞാനേറെ ആരാധിക്കുന്ന തമ്പി സാർ, ഏതായാലും പഴയ തലമുറയിലെ ശ്രദ്ധേയനായ ഗാനരചയിതാവായ താങ്കളുടെ ശബ്ദം ഇങ്ങനെയെങ്കിലും കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. താങ്കളുടെ അവതരണം സിനിമാ ഗാനത്തിൻ്റെ വസന്തകാലത്തിലേക്ക് എൻ്റെ ഓർമ്മയെ തിരിച്ചു കൊണ്ടു പോകുന്നു. നന്ദി സാർ. ------ കെ.രാമചന്ദ്രൻ ,മുക്കം, കോഴിക്കോട്.

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    ബാബുക്ക....🤗🤗🤗
    അദ്ദേഹത്തിൻ്റെ പാട്ടുകൾ അദ്ദേഹം തന്നെ പാടി കേൾക്കുമ്പോൾ അത്രയും ഫീലോടു കൂടി പാടാൻ ലോകത്താർക്കും കഴിയില്ല എന്ന് തോന്നിപോകുന്നു...,
    ഇത്രയും വലിയൊരു പ്രതിഭയെ സാറിന് സിനിമയിൽ ഒരു നല്ല കാലം വന്നപ്പോൾ അദ്ദേഹത്തെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്നൊരു പരിഭവം എനിക്കുണ്ട്...😔😔😔

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 2 ปีที่แล้ว +5

    ലളിതകോമളകാന്ത പദാവലികളാൽ സമ്പുഷ്ടവും സമുദ്ധവുമാണ് ഭാസ്ക്കര ഗീതികൾ♥️ സാറിന്റെ അവതരണമാകട്ടെ ബഹുകേമവും🙏🌹💜

  • @rajeeshkarolil5747
    @rajeeshkarolil5747 2 ปีที่แล้ว +2

    സർ അങ്ങയുടെ ഗാനങ്ങൾ എല്ലാം തന്ന മനുഷ്യനുളള കാലത്തോളം ഹിറ്റായി തുടരും 👍👍👍

  • @shyamkumarraman8582
    @shyamkumarraman8582 2 ปีที่แล้ว +2

    തമ്പി സാറിനെ പോലുള്ള വ്യക്തികൾക്ക് നഷ്ടപ്പെട്ടത് പഴയകാല സംഗീത സംവിധായകരെ യാണ്. സാറിന്നും നല്ല കവിതകൾ എഴുതും. അതിന് ഒരു ചൊടിപ്പു നൽകുന്ന സംഗീതം നൽകുന്നവർ ഇല്ലാതെപോയി🙏🏻.

  • @raninair6065
    @raninair6065 2 ปีที่แล้ว +1

    വളരെ ലളിതവും സാധാരണ ഗാനാസ്വാദകർക്ക് നിഷ്പ്രയാസം മനസ്സിലാക്കാനും കഴിയുന്ന പാട്ടുകളാണ് ശ്രീ ഭാസ്കരൻ mashintethu. ഒപ്പം ബാബുക്കയുടെ ഈണവും കൂടിയാകുമ്പോൾ പറയാനില്ല 🙏🏾🙏🏾🙏🏾

  • @gopinathanpp9896
    @gopinathanpp9896 2 ปีที่แล้ว +2

    അതി മനോഹരമായി ശ്രീ. ഭാസ്കരൻ മാസ്റ്ററുടെ പ്രശസ്ത പ്രണയഗാനങ്ങളെ പറ്റി മനസ്സിലാക്കി തന്ന ശ്രീ. തമ്പിസാറിനെ എത്ര അഭിനനന്ദിച്ചാലും അത് അധികമാവില്ല. നന്ദി സാർ.👍🥰🙏

    • @AgentCortez384
      @AgentCortez384 2 ปีที่แล้ว

      🍀☘️🍀☘️🍀☘️🍀☘️🍀☘️
      ഭാസ്ക്കരൻ മാഷിൻ്റെ ഗീതങ്ങളെ പരിചയപ്പെടുത്തിയ തമ്പി സാറിന് ആയുരാരോഗ്യ ങ്ങൾ നേരുന്നു. നന്ദി
      🍀☘️🍀☘️🍀

  • @vijayakrishnannair
    @vijayakrishnannair 2 ปีที่แล้ว +3

    Nice 👍.. Songs of Bhaskaran sir, Thirunainarkurichy sir , Abhayadevsir, Tampi sir , Onv sir , Yusufalikeechri sir, Bichu sir, poovachal sir, Mankomp sir 🙏 has minimum gaurentee , pleasent lyricis ,,

  • @jishaprabhakaran5427
    @jishaprabhakaran5427 2 ปีที่แล้ว +1

    എത്ര മനോഹരമാണ് നമ്മുടെ ഭാഷ.. ഇങ്ങനെ വ്യക്തതയോടെ മലയാളം സംസാരിക്കാനാവുന്നതേ പുണ്യം..

  • @jishaprabhakaran5427
    @jishaprabhakaran5427 2 ปีที่แล้ว +2

    മലയാളത്തിന് ഏറ്റവും മികച്ച ഗാനങ്ങള്‍ നല്‍കിയ പ്രതിഭ...😍😍

  • @premakumarim4355
    @premakumarim4355 2 ปีที่แล้ว +2

    Thamasamenthe.....enthu bhavanayum eenavim aanu ee pattinu ,innu sir paranja ella pattum super um hit um thanne,👍👍👍👌👌👌❤️❤️❤️❤️❤️

  • @remaraveendran2125
    @remaraveendran2125 2 ปีที่แล้ว +1

    എത്ര നേരം കേട്ടിരുന്നാലും മതിയാവില്ല.. അത്രയ്ക്ക് ഹൃദ്യമായ അവതരണം ആണ്.. 🙏🙏

  • @Hanna-fg9kc
    @Hanna-fg9kc 2 ปีที่แล้ว

    Beloved Sreekumar Sir
    How are you Sir , always respect and Love to you

  • @vijaykarun9057
    @vijaykarun9057 2 ปีที่แล้ว +2

    എത്ര മനോഹരം ഈ അവതരണം
    എത്രയെത്ര ആധികാരിക അറിവുകൾ. സന്തോഷം സാർ🙏❤️

  • @deepu7694
    @deepu7694 2 ปีที่แล้ว +6

    നമസ്കാരം സർ.....സാറിന്റെ സിനിമ ഗാനങ്ങളെക്കാൾ എനിക്കിഷ്ടം, സാറും രവീന്ദ്രൻ മാഷും ദാസ്സേട്ടനും ചേർന്നുള്ള ഓണ പ്പാട്ടുകൾ ആണ്... എന്നും ചിരിക്കുന്ന സൂര്യൻ... മുടിപ്പൂക്കൾ വാടിയാൽ.... അങ്ങനെ പോകുന്നു ആ ഗാന ശേഖരം.... 🙏🙏🙏🙏🙏🙏🙏

    • @kvsurdas
      @kvsurdas 2 ปีที่แล้ว +3

      അമൂല്യമായ ഗാനശേഖരം ആണത്...
      ഇപ്പോൾ എല്ലാം ലഭ്യമല്ല എന്ന് തോന്നുന്നു...
      കുറെയൊക്കെ അവിടെയും ഇവിടെയും ആയി യൂട്യൂബിൽ ഉണ്ട്...
      ഞാൻ തരംഗിണി യൂട്യൂബ് ചാനലിലും നോക്കി... അവിടെയും ഇല്ല...

    • @deepu7694
      @deepu7694 2 ปีที่แล้ว +2

      @@kvsurdas 👍👍👍👍👍ഒരു കാര്യം ചെയ്യൂ..... Vidmate എന്ന ആപ്ലിക്കേഷൻ സേർച്ച്‌ ചെയ്ത്, അതിൽ നിന്ന് ഡൌൺലോഡ് ചെയ്യൂ..... ഓണ പാട്ടുകൾ ഒരുപാടെണ്ണം അതിലുണ്ട്.... 👍👍👍👍

    • @kvsurdas
      @kvsurdas 2 ปีที่แล้ว +1

      @@deepu7694
      വളരെ നന്ദി...
      🙏🙏🙏🙏

    • @rajeshab9873
      @rajeshab9873 2 ปีที่แล้ว +2

      അതി സുന്ദരങ്ങളായ ഈ ഗാനങ്ങളെ കുറിച്ച് ഗാനാ സ്വാദകരായ ഞങ്ങൾക്ക് പറഞ്ഞ് തന്ന തമ്പിസാറിന് വളരെ നന്ദി. സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🏻🙏🏻

  • @muralykrishna8809
    @muralykrishna8809 2 ปีที่แล้ว +1

    വളരെ സന്തോഷം തമ്പിസര്‍

  • @premkumarv642
    @premkumarv642 2 ปีที่แล้ว

    നമസ്കാരം, സാർ💛💟💚

  • @karmayogam1440
    @karmayogam1440 ปีที่แล้ว

    Super great congrats God bless you sir

  • @sunilkumarmk6474
    @sunilkumarmk6474 ปีที่แล้ว

    സർ നമസ്കാരം ഓരോ പാട്ടിന്റെ വരികളുടെ വിവരണം വളരെ നല്ലതാണ് കാരണം ഞാൻ ചെറിയ തോതിൽ എഴുതുന്നുണ്ട് ഞാനെന്റ പാട്ടുകൾ പലരുടെ അടുത്തു കൊണ്ടുപോയി അതെല്ലാം വെറുതെയാണന്ന് തോന്നി ഞാൻ തന്നെ ചില പാട്ടുകൾ സ്വന്തം ചെലവിൽ ചെയ്ത് യൂറ്റൂബിൽ ഇട്ടിട്ടുട്ട് സാറത് കേൾക്കുകയാണങ്കിൽ സന്തോഷമായിരുന്നു ദാസേട്ടനെ കുറിച്ച് ഒരു ഗാനം ചെയ്തിട്ടുണ്ട് ഞാൻ ഒരു കൂലി പണിക്കാരനാണ് അതിന്റെ പോരായ്മകൾ ഉണ്ടാക്കു സാറിനെ പരിജയപ്പെടണമെന്ന് ആഗഹമുണ്ട് ആഗ്രഹിക്കുന്നതിന് ആരും ഒന്നും പറയില്ലല്ലോ സാറിന്റെ ഈ പരിപാടികൾ ഇപ്പോഴാണ് ഞാൻ കാണുന്നത് എനിക്കൊരു അപകടം പറ്റി വീട്ടിൽ ഇരിക്കുകയാണ് അങ്ങനെയാണ് ഈ പരിപാടി കാണുന്നത് ഇങ്ങനെയുള്ള വിവരണം അധി മനോഹരം, 🙏🙏🙏

  • @hilalpk9264
    @hilalpk9264 2 ปีที่แล้ว +1

    "പ്രാണസഖി ഞാൻ വെറുമൊരു " - എന്താണ് ആ പാട്ടിന്റെ അതുൾക്കൊള്ളുന്ന സംഗീതത്തിന്റെ ഭാവം ! യേശുദാസിന്റെ അതിമനോഹരമായ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ ഇന്നും ആ സംഗീതത്തിന്റെ ശില്പികളെ ഓർക്കാതിരിക്കാൻ നമുക്കാവില്ല ✨️ ആ കാലഘട്ടം ഇനി വെറും അവിസ്മരണീയമായ ഓർമ്മകൾ മാത്രം 🌹🌹🌹

  • @ഞാന്ഭാരതീയൻ
    @ഞാന്ഭാരതീയൻ 2 ปีที่แล้ว +1

    പൊന്നു സാറെ
    അങ്ങയെ കാണാന്‍ കഴിഞ്ഞതുതന്നെ
    മഹാ ഭാഗ്യം
    🙏👍👏🌹🌷

  • @priyamvada.
    @priyamvada. 2 ปีที่แล้ว +2

    Sir... ഒരുപാടു സന്തോഷം.. ഓരോ പങ്ക്ധികളും... അറിയാത്ത കഴിഞ്ഞു പോയ വിലമതിക്കാനാവാത്ത മഹത്വത്തിലേക്കു ള്ള അറിവുകൾ... നമസ്കാരം sir 🙏

  • @asainaranchachavidi6398
    @asainaranchachavidi6398 9 หลายเดือนก่อน

    ഭാസ്‌ക്കാരൻ മാസ്റ്റർ എഴുതിയ താങ്കക്കിനാക്കൾ ഹൃദയെ വീശും.... എന്ന ഗാനം പാടിയ കോഴിക്കോട് അബ്‌ദുൾ ഖാദറിനെ എന്തെ ഓർക്കാതെ പോയത് ഇതിന് മുൻപും ഒരു എപ്പിസോഡിൽ അദ്ദേഹത്തിന്റെ ഗാനം പാടിയപ്പോൾ പേര് പറഞ്ഞില്ല അത് പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടതല്ലേ

  • @mahanpk9023
    @mahanpk9023 2 ปีที่แล้ว +1

    P ഭാസ്കരൻ മാസ്റ്റർ എന്ന കവിയുടെ രചനാ ശൈലിയെ കുറിച്ചും അദ്ദേഹവും ബാബുക്കായും ചേർന്ന് സൃഷ്ടിച്ച അനശ്വരഗാനങ്ങളെ കുറിച്ചും ബാബുക്കയുടെ സിനിമ പ്രവേശനത്തെ പറ്റിയും പുതിയ അറിവു പകർന്ന തമ്പിസാറിന് അഭിനന്ദനങ്ങൾ .
    വൃന്ദാവനൻ തിയറ്ററും, കരിമ്പ രാത് തറവാടും അടുന്ന പെൻറ്റുലത്തിലൂടെ വായിച്ച് പരിചയുമുണ്ട്. താങ്കളുടെ സിനിമാ ജീവിതത്തെ കുറിച്ച് എഴുതുമെന്ന് ആത്മകഥയിൽ പറഞ്ഞിരുന്നു ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

    • @sreethampi100
      @sreethampi100 2 ปีที่แล้ว

      It is coming in MalayalaManorama daily on Sundays. Seven chapters are over.

    • @mahanpk9023
      @mahanpk9023 2 ปีที่แล้ว

      @@sreethampi100 Thank you sir

    • @minigopinath3025
      @minigopinath3025 2 ปีที่แล้ว +2

      സത്യം പറഞ്ഞാൽപഴയ മലയാള സിനിമാ ഗാനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.ഇതിലൂടെ ഒരു കാലഘട്ടവും നല്ല സാഹിത്യവും രസകരമായി കുട്ടികൾക്കു മനസ്സിലാകും.
      ചില കവിതകൾ ഗാനങ്ങളായപ്പോൾ പ്രസിദ്ധമാകുകയും സാധാരണ ജനഹൃദയങ്ങളും ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ അർത്ഥം അതിന്റേതായ തലത്തിൽ മനസ്സിലാകാത്ത പാട്ടുകൾ ധാരാളം ഉണ്ട്.
      ശ്രദ്ധിച്ചു കേട്ടു.ചിന്തിച്ചാൽ മലയാള സിനിമാ ഗാനങ്ങളിലൂടെ ജീവിതം തനതായ ഭാവത്തിൽ മനസ്സിലാകും.
      ഭാസ്‌കരൻ മാഷ് ...
      മുറ്റത്തു നിൽക്കുന്ന കസ്തൂരി മുല്ലയാണ്
      സുഗന്ധം പരക്കണം.
      പെർഫ്യൂമിന് ഇവിടെ മണമേയില്ല

    • @rahimaksazhanthavilayil2796
      @rahimaksazhanthavilayil2796 2 ปีที่แล้ว +1

      ഇത്രയും പണ്ഡിത്യവും പ്രായവും ഉള്ള അങ്ങ് അറിയുവാൻ കാത്തിരുന്ന
      കാര്യങ്ങൾ എത്ര സുന്ദരമായി അവതസിപ്പിക്കുന്നു. അങ്ങയെ ഒന്ന് കാണാൻ അധിയായ ആഗ്രഹം. അങ്ങയോടുള്ള സ്നേഹം കൊണ്ട് കണ്ണുകൾ നിറയുന്നു. അങ്ങേക്ക് ദൈവം ദീർഘആയുസ് നൽകട്ടെ.

  • @shyjasajeev1109
    @shyjasajeev1109 2 ปีที่แล้ว +1

    വളരെയധികം നന്ദി സാർ, പി. ഭാസ്കരൻ മാസ്റ്ററുടെ ഗാനങ്ങളെക്കുറിച് അറിയാൻ കഴിഞ്ഞതിൽ. ഓരോ കവികളുടെ ഗാനങ്ങളെക്കുറിച്ചു അല്ലെങ്കിൽ മറ്റെന്തു വിഷയമായാലും സർ പറയുമ്പോളാണ് അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നത്. സർ കുറെ ദിവസമായല്ലോ rhythms of life ഇൽ വരാത്തത് എന്ന് നിരാശയോടെ ഓർക്കുമ്പോളാണ് ഈ വീഡിയോ കിട്ടിയത്. വളരെ സന്തോഷമായി.സാറിനു ആയുരാരോഗ്യസൗഖ്യം നേരുന്നു ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ajithkumar72
    @Ajithkumar72 2 ปีที่แล้ว +2

    നമസ്കാരം തമ്പി സാർ 🙏🙏

  • @kochattan2000
    @kochattan2000 2 ปีที่แล้ว

    തമ്പി സാർ 🙏

  • @venugopalb5914
    @venugopalb5914 2 ปีที่แล้ว +1

    മാസ്റ്ററുടെ പാട്ടുകൾ ലളിതമാണ്. ആശയ ഗാംഭീര്യം കുറവാണ് എന്നു പറയുന്നവർക്കുള്ള മറുപടിയാണ് സാറിന്റെ വാക്കുകൾ.🙏🙏🙏🙏🙏🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    . ചെറുപ്പം മുത ലേ പാട്ടിനോടും കവിതകളോടും ഇഷ്ടമാണ്. സാറ് ഒരു പാടറിവ് തരുന്നു.

  • @sujithpcpc4986
    @sujithpcpc4986 2 ปีที่แล้ว

    Wonder and inspiring reminiscences of golden era of film songs.

  • @anithamohan6410
    @anithamohan6410 2 ปีที่แล้ว +1

    Nidra than neerazhi neenthikadannappol swapnathin kaliyodam kitti.....

  • @premakumarim4355
    @premakumarim4355 2 ปีที่แล้ว +2

    🙏Namaskaram Sir.💖💖🌹🌹

  • @softlineconstruction5871
    @softlineconstruction5871 2 ปีที่แล้ว

    Avatharanam sundaram surabhilam

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Pottithakarna kinavukondoru
    E oru ganam oru anjatha nombaram pole

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 2 ปีที่แล้ว

    മനോഹരം സാർ
    🙏🙏❣️

  • @kumarankutty2755
    @kumarankutty2755 2 ปีที่แล้ว

    സാർ പറഞ്ഞതുപോലെ മലയാള ചലച്ചിത്ര ഗാനലോകത്തു ഒരു പുതു വസന്തം തീർത്ത ഗാനമാണ് ഭാസ്‌ക്കരൻ മാഷിന്റെ 'താമസമെന്തേ വരുവാൻ'. ഇന്നും ആ ഗാനം മാറ്റമില്ലാത്ത ഒരു വസന്തമായി പരിലസിക്കുന്നു. പക്ഷെ അതിന്ടെ വരികളിൽ ഒരു ഭാഗത്തു എന്തോ ഒരു പന്തികേടുപോലെ എനിക്ക് തോന്നിയിട്ടുണ്ട്.
    തന്ടെ കാമിനി ഇരുട്ടിയിട്ടും എന്തേ വരാൻ വൈകുന്നത് എന്ന് ദൈന്യതയോടെ കാമുകൻ പാടുകയാണല്ലോ.
    'ഹേമന്ത യാമിനി തൻ പൊൻവിളക്ക് പൊലിയാറായ്
    മാകന്ദ ശാഖകളിൽ'
    യാമിനിയുടെ പൊൻവിളക്കു ചന്ദ്രികയാണല്ലോ. അത് രാത്രിയായാൽ തെളിയുകയല്ലേ പൊലിയുകയാണോ വേണ്ടത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. യാമിനി എന്ന പദത്തിന് രാത്രി എന്നത് കൂടാതെ അർത്ഥഭേദങ്ങൾ ഉണ്ടോ? ഈ പാട്ടു ചിത്രീകരിച്ചതും രാത്രിയിലാണ് എന്ന് ആ സിനിമ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്.

  • @gimmichan
    @gimmichan 2 ปีที่แล้ว

    കരൾ പുകഞ്ഞാലൂറും കണ്ണുനീർ മുത്തുകൾ, കണ്ണിൻ്റെ സ്വന്തമെന്നോ." എങ്ങിനെ ഇങ്ങനെ എഴുതാൻ സാധിക്കുന്നു sir 🙏🙏

  • @rajendrankappat3118
    @rajendrankappat3118 2 ปีที่แล้ว

    Excellent interpretation.

  • @DileeCreationsbyDileep
    @DileeCreationsbyDileep 2 ปีที่แล้ว

    Super sir

  • @vrindav8478
    @vrindav8478 2 ปีที่แล้ว +2

    🙏 Namasthe Sir... 💐

  • @ayurveda1203
    @ayurveda1203 2 ปีที่แล้ว

    Nirmalamaya ganaprapancham njangalkku parichayappeduthunna sarinu namaskaram.

  • @geethae3820
    @geethae3820 2 ปีที่แล้ว

    🙏 Thanks for the good old memories!

  • @tobintom9353
    @tobintom9353 2 ปีที่แล้ว +1

    Thanks,Sir

  • @sobhasudhir8251
    @sobhasudhir8251 2 ปีที่แล้ว +3

    ഹൃദയമുരുകി നീ, നാദബ്രഹ്മത്തിൻ സാഗരം, നാളികേരത്തിന്റെ , ഒരോ തുള്ളി ചോരയിൽ, മഞ്ഞലയിൽ , അല്ലിയാമ്പൽ, പ്രാണസഖി ഞാൻ , താമസമെന്തേ , ഭാരതമെന്നാൽ, മാരിവില് പന്തലിട്ട ,കാവ്യ പുസ്തകമല്ലാ, മരണദേവനൊരു , വിണ്ണിലിരു ന്നുറങ്ങുന്ന ദൈവമേ, ശങ്കര ദിഗ് വിജയ o, ഏകാന്ത പഥികൻ ഞാൻ, എന്റെ സ്വപ്നത്തിൽ താമര, പുലയനാർ മണിയമ്മ, നീർവഞ്ചികൾ പൂത്തു, അനഘ സങ്കല്പ ഗായിക, സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം. അങ്ങയുടെ മാനസ ഗുരുവിന്റെ ചുരുക്കം ചില ഓർമ്മ ഗാനങ്ങൾ . അങ്ങയുടെ ഗാനങ്ങളും അല്പം (അനവധിയുണ്ടല്ലോ > ഓർക്കാം. ഗുരു ശിഷ്യ പ്രണാമം.

  • @lekshmithankachy4139
    @lekshmithankachy4139 2 ปีที่แล้ว +2

    Thank you sir.What you said is absolutely correct. Bhaskaran mashinte kamukanmarude mukha mudra elima aanu. Ennal sri vayakarintethu garimayum. Alle sir ?Bhaskaran mashinte simplicity and sanctity in making love songs is quite different from that of vayalar. Vayalarinte premaganangalil kooduthalum oru kusruthi feeling aanu.eg:_"vilakku keduthi nee aadyamay nalkiya vishukaineettangal,. kadavil vannoru nullu tharan ente kai tharichu ,sailendra puthriye kaanan pattu kelkan annu sree parameswaran olichu ninnu " etc .Thampi sirinte premaganangal ethtra manoharangal aanu ennu parayan pattilla. Nin maniyara yile, malaramban ezhuthiya malayala kavithe ,sandhyakkendinu sindooram enne ganangal sri Jayachandran te voice il kelkkumbol ulla aa oru feel undallo !Ethra kettalum mathiyavilla. Aa ganangalkku sangeetham nalkiyavarum ethra mahanmar aanu .

  • @vipinkrisnat6205
    @vipinkrisnat6205 2 ปีที่แล้ว +1

    നമസ്ക്കാരം തമ്പിസാർ.താങ്കളെ പറ്റി ഇന്നലെ രാത്രി ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞതേയുള്ളൂ. ഞാൻ താങ്കളുടെ ''ശ്രീപദം വിടർന്ന സരസീരുഹത്തിൽ..."
    ഗ്രൂപ്പിൽ പാടിയിരുന്നു താങ്കളുടെ വരികളെ പറ്റി മറ്റുള്ളവരുമായി അഭിപ്രായം പറയുകയായിരുന്നു.

  • @andrewakslee6441
    @andrewakslee6441 2 ปีที่แล้ว

    Wonderful.. presentation.
    From..a..gifted.. Hindustani
    Wishes..and..love

  • @nizamiqbal3508
    @nizamiqbal3508 11 หลายเดือนก่อน

    👌👌👌👌👌❤️❤️❤️❤️❤️

  • @sgabhilash5474
    @sgabhilash5474 2 ปีที่แล้ว +2

    നമസ്കാരം സർ, വിലയേറിയ ഈ ഓർമ്മകൾ സന്തോഷം നിറഞ്ഞ ഈ വാക്കുകൾ ഞങ്ങൾക്ക് മുൻപിൽ പങ്കുവെച്ചതിന് നന്ദി ❤❤❤❤❤

  • @nattakom1
    @nattakom1 2 ปีที่แล้ว +2

    ഭാസ്കരന്‍ മാഷിന്‍റെ ഭക്തി ഗാനങ്ങളെ കുറിചും വിശകലനം പ്രതീഷിക്കുന്നു

  • @geethaudai6010
    @geethaudai6010 2 ปีที่แล้ว

    Great 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gimmichan
    @gimmichan 2 ปีที่แล้ว

    Sir. ഭാസ്കരൻ മാഷിൻ്റെ ഒരു പാട്ട് കൂടി പറയണം🙏. അനുവാദമില്ലാതെ അകത്തു വന്നു

  • @sreesankaran7694
    @sreesankaran7694 2 ปีที่แล้ว +1

    We can listen to you for hours sir, when you delve into the background and deeper meanings behind our classics like this!

  • @abhilashraveendran4159
    @abhilashraveendran4159 2 ปีที่แล้ว +1

    Namasthe

  • @kesavanvn3661
    @kesavanvn3661 2 ปีที่แล้ว

    Very good sir

  • @sunilmarks
    @sunilmarks 2 ปีที่แล้ว

    Great

  • @imyself5216
    @imyself5216 ปีที่แล้ว

    I heard that ms baburaj worked with raghavan master on neelakkuyil. I wonder if baburaj had any contribution in kayalairkathe music, cuz that one sounds like a baburaj song

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 ปีที่แล้ว +1

    നമസ്കാരം sir🙏🏻

  • @swarnakumari5449
    @swarnakumari5449 2 ปีที่แล้ว +2

    🙏 looking forward to many more episodes on Baskaranmaster

  • @samanthnair2692
    @samanthnair2692 2 ปีที่แล้ว

    Thambi Sir, a humble request. Can you please do some episodes about your association with MSV. I think there is no Malayali other than you who could do this. It will be a great reference for the future generation.

  • @sonypaul3644
    @sonypaul3644 2 ปีที่แล้ว

    Thanks

  • @vrindav8478
    @vrindav8478 2 ปีที่แล้ว +1

    🙏 Too thankful to you sir for giving a vivid description on Bhaskaran master's renowned works. I was at a loss always about who was more talented, Bhaskaran master or Vayalar ! Happy to note that you also sing beautifully. Congrats ! Awaiting eagerly for more episodes on the legend. Presentation, exceptionally good. God bless you Sir ! 🌹🌹🌹

  • @sushilmathew7592
    @sushilmathew7592 2 ปีที่แล้ว

    Sir,thank you very much for taking us down the memory lane.

  • @ajayanvarghese7695
    @ajayanvarghese7695 2 ปีที่แล้ว

    PLEASE DO FOR VAYALAR ALSO

  • @gamingsoul4840
    @gamingsoul4840 2 ปีที่แล้ว

    Good morning

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว

    Old hit maker samvidhayakan..j.sasikumar sir ne kurichu..oru.video.cheyyamo.?

  • @dreamer3872
    @dreamer3872 2 ปีที่แล้ว

    Hai thampi sir

  • @PrakashV-t7p
    @PrakashV-t7p 2 ปีที่แล้ว

    ബാബുരാജിന്റെ സംഗീതത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ തമ്പിസാർ അദ്ദേഹത്തെ തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്താതിരുന്നത് വളരെ വേദനയുളവാകുന്ന വിഷയമായി മലയാള ചലച്ചിത്ര ഗാനശാഖാ ചരിത്രത്തിൽ അവശേഷിക്കും.

  • @unnitm7907
    @unnitm7907 2 ปีที่แล้ว +3

    Respected Thampi Sir
    Thanks a lot for detailed review of some of great Bhaskaran Masters songs
    U hv explained the inherent beauty of his words exquisitically
    I also think apart from being a great poet Bhaskaran Master was also a great human being who could appreciate the merits of others and encourage them
    In his own film Vilakku Vangiya Veena not only script but also many songs were written by u since he found u to be a good poet with potential !!!!!
    As a true disciple u r continuing his legacy having nice words about others ur contemporaries and juniors
    🙏🙏🙏
    Hope u will talk about Poovachal Kader also another great poet
    God bless
    T M Unni
    I

    • @unnitm7907
      @unnitm7907 2 ปีที่แล้ว +2

      Sir
      Sorry I meant Uoosaphali Kecheri
      Ofcourse Poovachal is also a good poet
      Unni

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 ปีที่แล้ว

      പഠിക്കുന്നകാലത്തു ബെസ്റ്റ് ആക്ടർ ബെസ്റ്റ് സംവിധായകൻ ആയിരുന്ന എന്റെ വലിയ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുകയെന്നതു പക്ഷേ അങ്ങേപോലുള്ള മഹാപ്രേതിഭകളെ കാണാൻ കഴിഞ്ഞില്ല ഇന്നും ആഗ്രഹം ബാക്കിനിൽക്കുന്നു

  • @vidyaharidas2226
    @vidyaharidas2226 2 ปีที่แล้ว +1

    Namaskaram dear Sir 🙏😊 🌹

  • @viswanathankkottarathil355
    @viswanathankkottarathil355 2 ปีที่แล้ว

    👍👍

  • @tobintom9353
    @tobintom9353 2 ปีที่แล้ว

    Bhaaskaran Mashinte Personal Kaaryangal? Sobhaavangalle ,,,,,

  • @gimmichan
    @gimmichan 2 ปีที่แล้ว

    Sir. സാറിൻ്റെ എല്ലാ പാട്ടുകളുടെയും collection എൻ്റെ കൈയിൽ ഉണ്ട്. അതിലെ രണ്ടു extreme ഞാൻ പറയാൻ താല്പര്യപ്പെടുന്നു. ഒന്ന്. സ്വന്തമെന്ന പദത്തിനെന്തർത്തം. രണ്ട്. രാമ രാമ രാമ. ഒന്ന് Pucca philosophy. മറ്റേത് ഒറിജിനൽ ഭക്തി ( picture bhakta hanumaan) ശെരിക്കും രാമായണം മുഴുവൻ വിവരിച്ച ഇഫക്ട്. നമിച്ചു സാറേ🙏

  • @sujathasunil8630
    @sujathasunil8630 2 ปีที่แล้ว

    🙏🙏

  • @vineshghegde8588
    @vineshghegde8588 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @tobintom9353
    @tobintom9353 2 ปีที่แล้ว

    Ippol evidayaane Thaamasikunnathe

  • @deepasivanandgp6049
    @deepasivanandgp6049 2 ปีที่แล้ว

    🥰🥰🙏🙏

  • @deepthyanil9130
    @deepthyanil9130 2 ปีที่แล้ว

    ❤❤❤❤🙏🙏🙏🙏💐💐💐💐

  • @BIJITHNMANNUR
    @BIJITHNMANNUR 2 ปีที่แล้ว

    ജാനകിയമ്മയെ കുറിച്ച് വീഡിയോ ചെയ്യാമോ സർ ?🙏😊

  • @nidish.vnidhish5690
    @nidish.vnidhish5690 2 ปีที่แล้ว

    👍👌👌

  • @zachariahkoshy326
    @zachariahkoshy326 2 ปีที่แล้ว

    Sir, please talk about your song” Chadrikayil Aliyunnu chandrakantham” what inspired to write that song. Please explain meaning and what was going on in your mind. How did fare when compared to your bhavana! I liked this very much and put me in a romantic mood