ആറ്റൂർ രവിവർമ്മ / നഗരത്തിൽ ഒരു യക്ഷൻ/ മലയാളം കവിത / ആലാപനം/ ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #ഇടശ്ശേരി #മലയാളം #kumaranasan #അയ്യപ്പപ്പണിക്കര് #2024 #prabhavarma #ഐക്യം #കവിത #മലയാളംകവിത #onv നഗരത്തിൽ ഒരു യക്ഷൻ
    മാഞ്ഞുപുതുമ; വിവാഹിതയാം മുമ്പു നീയണിയാറുള്ള ഭംഗികൾക്കൊക്കെയും
    വേനലിൻ ചൂടിൽ വരണ്ടു, കൊടുംമഞ്ഞു- കാലത്തഭംഗികലർന്നു നിൻചുണ്ടുകൾ
    പേന മരിച്ചുകിടപ്പു നിൻ ട്രങ്കിന്റെ മൂലയിൽ, കൊക്കുകൾ പൂട്ടിയിരുന്നുനാം.
    എത്രയോ ദമ്പതിമാർ തൻ മധുവിധു- ച്ചിത്രങ്ങൾ തൂങ്ങും തളത്തിലെ ഭിത്തിമേൽ
    നാമന്നു നിഷ്ക്കർഷ പാലിച്ചെടുത്തൊരാ- ച്ഛായയും തൂങ്ങിക്കിടപ്പുണ്ടൊരോർമ്മയായ്.
    മാറ്റമുണ്ടാകയാൽ രണ്ടുനാൾ ദൂരത്തി- ലുള്ള തിരക്കാർന്ന പട്ടണം പൂകി ഞാൻ
    ഓഫീസിലൊപ്പം പണിയെടുക്കുന്നവ രൊത്തൊരു 'ലോഡ്‌ജി'ൽ കഴിയുന്ന വേളയിൽ
    നിന്നഭാവത്തിലനുഭവിക്കുന്നു ഞാ- നമ്മയെപ്പണ്ടു പിരിഞ്ഞതിൻ വേദന.
    വീറുപിടിച്ചവർ വാദിച്ചു വിശ്രമ- വേളയിൽ വൃത്താന്തപത്രക്കുറിപ്പുകൾ.
    (തങ്ങൾതന്നുള്ളറയിങ്കലൊറ്റയ്ക്കിരു ന്നപ്പൊഴും കേഴുകയാണവരെങ്കിലും)
    ബാല്യകാലത്തിൻ നുറുങ്ങുകഥകളാൽ പിന്നെയും മാധുരി ചേർത്തു നീ കാപ്പിയിൽ
    ബോംബെയിൽ താമസിച്ചീടുമമ്മായിതൻ വീമ്പും പകൽവന്ന ഭിക്ഷുവിൻ ദൈന്യവും
    ഞാനറിയാതയൽപക്കത്തുകാരിതൻ മാസക്കുറിയിൽ നറുക്കൊന്നു ചേർന്നതും
    രാവിൻ നിലാവുമറയുംവരെച്ചൊല്ലു- മാറില്ലയോ വീട്ടുമുറ്റത്തിരുന്നു നീ?
    മുളായ്ക്‌കിലപ്പോൾ പിണങ്ങിക്കിടക്കുവാൻ പോയിടാറില്ലേ പലപ്പോഴുമന്നു നീ!
    പൂട്ടിവെച്ചുള്ളമനസ്സോടിരുന്നു ഞാ- നോർക്കുകയാണദ്ദിനങ്ങൾ തൻ ലാഘവം
    പോയ മധുവിധുക്കാലത്തിനേക്കാളു- മിന്നു പ്രിയമുണ്ടെനിക്കുനിന്നോടെടോ.

ความคิดเห็น • 5

  • @AjiAji-e8g
    @AjiAji-e8g 22 วันที่ผ่านมา

    ❤❤ Sweat, Supper. Manoharam ❤❤
    ❤❤❤🎉🎉. Kavitha🎉🎉❤❤❤
    ❤ Nalla. Varikal.. sweattum❤❤❤
    ❤🎉 Madhuramam. Alapanam. Sir🎉❤

  • @gsandhyanamboodiri
    @gsandhyanamboodiri 22 วันที่ผ่านมา

    👌🏻👌🏻👌🏻

  • @krishnakripa6152
    @krishnakripa6152 22 วันที่ผ่านมา

    നന്നായിട്ടുണ്ട് സർ
    എന്റെ അപേക്ഷ പരിഗണിച്ചതിൽ അതിയായ സന്തോഷം ❤

  • @emmanuelmathew6003
    @emmanuelmathew6003 22 วันที่ผ่านมา

    ❤❤❤❤

  • @AjiAji-e8g
    @AjiAji-e8g 22 วันที่ผ่านมา

    ❤Madhuravum. Manoharavumkavitha❤