ആറ്റൂർ രവിവർമ്മ /മടക്കം / ആലാപനം/ ഡോ. എ.എസ. പ്രശാന്ത് കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • മടക്കം
    അലയും മലയും കടന്നോരേ, നിങ്ങൾ മടങ്ങി വരുന്നില്ലേ? കൃഷ്ണയും ഗോദയും ഗംഗയും താണ്ടി നിങ്ങൾ മടങ്ങിവരാറില്ലേ?
    പാലാറ്റുവക്കത്തു ചെന്നാലും തേനാറ്റുവക്കത്തു നിന്നാലും പൊന്നു തുരുത്തിന്മേലായാലും നിങ്ങൾ മടങ്ങിവരാറില്ലേ?
    നടക്കാറാവുമ്പോഴേയ്ക്കും നാലുവഴിയ്ക്കും പോയോരേ, കുടിയായി കുട്ടികുടുംബമായി തെരുവക്കിൽ തിങ്ങിക്കഴിവോരേ, ഒരു പക്കം പാർക്കുവാനായാലും നിങ്ങൾ മടങ്ങിവരാറില്ലേ?
    പുലരിക്കുളിരൊടുങ്ങും മുന്നെ, കടവിലെ വെള്ളം കെടും മുന്നെ, കാവിലെ വേലപിരിയും മുന്നെ, നിങ്ങൾ മടങ്ങി വരികയില്ലേ?
    എല്ലാ നിലങ്ങളും പോയാലും അങ്ങാടിയിലൊക്കെ തോറ്റാലും ഒരുകളം മാറുവാൻ നിങ്ങൾക്ക് നോക്കി വെച്ചിട്ടുണ്ട് ഞാനെന്നും ഒരു തുണ്ടം പച്ച ഞാൻ നിങ്ങൾക്ക് കരുതിയിരിക്കുകയാണി |ന്നും, ഒരു ചട്ടി മാനവും നിങ്ങൾക്ക് കമഴ്ത്തിപ്പിടിക്കുകയാണിന്നും, ഒരു പിടി വാക്കുകൾ നിങ്ങൾക്ക് പൊതിഞ്ഞു വച്ചിട്ടുണ്ട് ഞാനിന്നും. ഉപ്പിട്ട വെള്ളം തിളപ്പിച്ച് കണ്ണിൽ കരുതിയിട്ടുണ്ടിന്നും .
    #kumaranasan #ഇടശ്ശേരി #മലയാളം #അയ്യപ്പപ്പണിക്കര് #2024 #onv #prabhavarma #ഐക്യം #കവിത

ความคิดเห็น • 5