വേദനിപ്പിച്ചവരെ ഒന്നും ചെയ്യേണ്ട. ഈ കാരണം അറിഞ്ഞാൽ മനസ്സ് സന്തോഷിക്കും PMA GAFOOR SPEECH

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2021
  • വേദനിപ്പിച്ചവരെ ഒന്നും ചെയ്യരുത്. ഈ കാരണം അറിയണം നിങ്ങൾ. മനസ്സ് സന്തോഷിക്കും
    #pma_gafoor_new_speech_motivational_speech
    pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
    ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speec

ความคิดเห็น • 1.9K

  • @sreedevikuttappan285
    @sreedevikuttappan285 2 ปีที่แล้ว +3229

    ഞാൻ എന്റെ ജീവിതത്തിൽ പഠിച്ചത് ആരെയും വിശ്വസിക്കരുതെന്നും, ആത്മാർത്ഥമായി സ്നേഹിക്കരുതെന്നുമാണ്... സ്വന്തം കാര്യം നേടാൻ വേണ്ടി സ്നേഹം അഭിനയിക്കുന്നവരാണ് മിക്കവരും...

  • @paavaykka6855
    @paavaykka6855 2 ปีที่แล้ว +1769

    സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.. സ്വന്തം ഭർത്താവ് ആണ് അത്രയും വേദന തന്നത് എങ്കിലോ അതു വല്ലാത്ത സങ്കടം ആയിരിക്കും. ഒരുപാട് തവണ മാപ്പു കൊടുത്തു വീണ്ടും ചേർത്ത് നിർത്തി. പിന്നെ മനസ്സിൽ ആയി കാണിക്കുന്നത് അഭിനയം ആണെന്ന്. ഓരോരോ കാരണം ഉണ്ടാക്കി ഒഴിവാക്കി പോകാൻ വേണ്ടി ആണ് ഈ പ്രശ്നം ഉണ്ടാക്കൽ. പിന്നെ സ്വയം തീരുമാനിച്ചു നമ്മുടെ സ്നേഹത്തിനു അർഹത ഇല്ലാത്തവരെ എത്ര പിടിച്ചു വയ്ക്കാൻ നോക്കിയിട്ടും കാര്യം ഇല്ലെന്നു.. നമ്മോടൊപ്പം ജീവിക്കുന്നത് അവർക്കു ശ്വാസം മുട്ടൽ ആണെന്ന് മനസിലായപ്പോൾ സ്വയം മാറി കൊടുത്തു.. ഇനിയും പുറകെ പോകില്ലെന്ന് മനസ്സ് കൊണ്ട് തീരുമാനിച്ചു.. ഒരു പരിധി വരെ എന്റെ മനസിന്‌ അതിനുള്ള ധൈര്യം തന്നത് സാറിന്റെ വാക്കുകൾ ആണ്. തളർന്നു പോകില്ല. ജീവിച്ചു കാണിക്കണം എന്ന് തീരുമാനിച്ചു. ഒരിക്കലും കരയില്ല എന്ന് മക്കൾക്കും വീട്ടുകാർക്കും വാക്ക് കൊടുത്തു. അവരാണ് ഇന്ന് എന്റെ ധൈര്യം. അവസാനം ഞാൻ പുള്ളിയോട് പറഞ്ഞതും അങ്ങനെ ആയിരുന്നു. കൂടെ ഉണ്ടായിരുന്നതിന്റ വില അറിയുന്ന ഒരു ദിവസo വരും. അന്ന് നിങ്ങൾ കരയും. നഷ്ടപ്പെടുത്തിയതിന്റെ വില അന്ന് മനസിലാക്കും. ഒരാളെ വേദനിപ്പിച്ചു ആരും ഒന്നും നേടില്ല. ആ നേട്ടത്തിന് ആയുസ്സും കുറവായിരിക്കും.. ഇന്നു എന്റെ കുഞ്ഞുങ്ങൾ എന്റെ സന്തോഷം. അവർക്കു വേണ്ടി ആണ് ഇനിയുള്ള ജീവിതം.

    • @sindhupalli6881
      @sindhupalli6881 2 ปีที่แล้ว +149

      ഇതുപോലെ ആണ് എന്റെ ജീവിതവും 😊ഞാൻ ഇപ്പോൾ അതോർത്തു കരയില്ല. ഒരു വീട്ടിൽ ആണ്. പക്ഷേ മനസിൽ വേറെ സ്ത്രീ ആണ്.. ഞാനും പറഞ്ഞു കഴിഞ്ഞു ഈ ഡയലോഗ്. 😊😊😊

    • @a4tech838
      @a4tech838 2 ปีที่แล้ว +30

      Same 😭

    • @shareefmk9916
      @shareefmk9916 2 ปีที่แล้ว +45

      👍🏻 നാഥൻ തുണക്കട്ടെ ആത്മ ധൈര്യത്തോടെ jeevikkoo

    • @sainaharis127
      @sainaharis127 2 ปีที่แล้ว +57

      താങ്കളുടെ സ്നേഹം അനുഭവിക്കാൻ അവർക്ക് അർഹതയില്ല.അല്ലാഹു ശക്തി നൽകട്ടെ.

    • @sabeelhs6016
      @sabeelhs6016 2 ปีที่แล้ว +19

      Ningalude uyarcha kandu nashttappeduthiyathine vila avanu manassilakki kodukkanan. Orikkalum thalarnnu pokaruthu

  • @sanafathima3400
    @sanafathima3400 2 ปีที่แล้ว +664

    വേദനിപ്പിക്കുന്ന ആളുകൾക്ക് ആണ് ഇന്ന് എല്ലാ അനുഗ്രഹവും കൊടുക്കുന്നത്. പക്ഷെ അല്ലാഹു എന്നെങ്കിലും ഒരു തിരിച്ചടി കൊടുക്കും ഇന്ഷാ അല്ലാഹ്

    • @shahanapalakkal2977
      @shahanapalakkal2977 2 ปีที่แล้ว +4

      Sariyanu

    • @xxx-bs1sb
      @xxx-bs1sb 2 ปีที่แล้ว +3

      ശരിയാണ്

    • @nufla4560
      @nufla4560 2 ปีที่แล้ว +4

      Sathyam😔

    • @asiyaahammed3101
      @asiyaahammed3101 2 ปีที่แล้ว +1

      Correct aan

    • @reshmac1340
      @reshmac1340 2 ปีที่แล้ว +8

      Thirichadi kitunnathallthe eeswaran ath kodukunnilla....

  • @santhoshkumarp8024
    @santhoshkumarp8024 2 ปีที่แล้ว +451

    ആരെ എങ്ങനെ വേദനിപ്പിച്ചാലും കുറ്റബോധമില്ലാത്തവർക്ക് ഒരു തിരിച്ചടിയും ഉണ്ടാകാറില്ല. ധാരാളം അനുഭവം മുന്നിൽ ഉണ്ട്.

    • @yolo5845
      @yolo5845 2 ปีที่แล้ว +9

      സത്യം 👍👍👍

    • @ancyvictor5900
      @ancyvictor5900 2 ปีที่แล้ว +3

      Correct

    • @alhansha7682
      @alhansha7682 2 ปีที่แล้ว +3

      സത്യം 👍

    • @sallyissac9933
      @sallyissac9933 2 ปีที่แล้ว +1

      Absolutely right

    • @ramlaop1636
      @ramlaop1636 2 ปีที่แล้ว

      Yes.A nubhavam guru

  • @ramshadkhan7184
    @ramshadkhan7184 ปีที่แล้ว +403

    മനസ്സറിഞ്ഞ് സ്നേഹിച്ചിട്ടുണ്ടോ പറ്റിക്കപ്പെടും തീർച്ച......

    • @Paru9895
      @Paru9895 ปีที่แล้ว +4

      Yes

    • @rahulradhakrishnan579
      @rahulradhakrishnan579 ปีที่แล้ว +2

      Sathyam.but entha angane?snehathinu oru vilem ille?

    • @aswathyshyamalan6438
      @aswathyshyamalan6438 ปีที่แล้ว +8

      അതേ ഞാൻ ഇപ്പോ അനുഭവിക്കുന്നു

    • @reenu693
      @reenu693 ปีที่แล้ว

      ​@@aswathyshyamalan6438 Njanum

    • @lekhakg9528
      @lekhakg9528 ปีที่แล้ว +2

      Same situation

  • @user-om8mu6wq9e
    @user-om8mu6wq9e ปีที่แล้ว +143

    ഞാൻ ഒരു പാട് വേദനയോടെ യാണ് ഇതെഴുതുന്നത് കാരണം ഞാൻ എന്റെ ജീവനോളം ഒരാളെ സ്നേഹിച്ചു. അയാൾക്ക് വേണ്ടി എല്ലാം ചെയ്തു. അയാൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസിച്ചു. നല്ലൊരു മനസ്സാണെന്ന് വിശ്വസിച്ചു.. ഇപ്പോ അയാൾക്ക് എല്ലാവരും നല്ലവരാണ് എനിക്ക് മാത്രം ഒരു പാട് കുറ്റങ്ങൾ.... കാൽ പിടിച്ച് കെഞ്ചിയിട്ട് പോലും എനിക്ക് വേണ്ടി അൽപം സമയം തന്നില്ല... എന്നോടെന്നു സംസാരിക്കാൻ ... എന്നിൽ നിന്ന് എനിക്ക് വിലപ്പെട്ടതെല്ലാം അയാൾ എടുത്തു.... ഇപ്പോൾ അയാൾക്ക് എന്നെ മടുത്തു. അയാൾ പറയുന്നത് അയാൾക്ക് വേണ്ടി ചിലവഴിച്ച പണം തന്നു തീർക്കും ഒരു പേടിയും വേണ്ടന്ന് എന്നെ തളർത്തിയ വാക്കുകളാണത്... സഹിക്കാൻ കഴിയുന്നില്ല....അത്രയും ആത്മാർത്ഥമായി സ്നേഹിച്ചിട്ടും എന്റെ സ്നേഹമല്ല.. പണമാണ് അയാൾക്ക് ഓർമ..... ഞാൻ കരഞ്ഞു കൊണ്ടിരിന്നു.....അയാളെ ഓർത്തല്ല... അർഹിക്കാത്ത ഒരാൾക്ക് വേണ്ടി ചിലവഴിച്ച എന്റെ സമയം....എന്റെ മനസ്സ് ...... അഭാമാനം താങ്ങാനാവുന്നില്ല...അയാളെ വെറുക്കാനാവില്ല... ഈ ജന്മം... അയാളോട് ഞാർക്ഷമിച്ചിരിക്കുന്നു.
    ഇത് വായിക്കുന്നവരിൽ ആരെങ്കിലും ആരോടെങ്കിലും ആത്മാർത്ഥമായ സ്നേഹമില്ലേൽ അവരെ വിട്ടേക്ക് .... ഒരിക്കലും അവരെ വേദനിപ്പിക്കല്ലെ.... താങ്ങാൻ കഴിയില്ല...
    ഒരു പാട് സ്നേഹിച്ചവർ... അവർക്ക് തിരിക്കെ ആ സ്നേഹമില്ലന്ന് അറിയുന്ന നിമിഷം നമ്മൾ തകർന്ന് പോകും ഭൂമി പിളർന്ന് താഴെ പോകാൻ തോന്നു....

    • @kunhanpulikkathodi2167
      @kunhanpulikkathodi2167 ปีที่แล้ว +8

      അന്ധമായിട്ട് ആരെയും ഒരിക്കലും വിശ്വസിക്കാതിരിക്കുക ' തേച്ചിട്ട് പോയവരെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് തല പുണ്ണാക്കി ജവിതം പാഴാക്കാതിരിക്കുക,

    • @kuncholkavumpuram2973
      @kuncholkavumpuram2973 ปีที่แล้ว +6

      ഇത് തന്നെ ആണ് എന്റെ അവസ്ഥ

    • @gamilcom.
      @gamilcom. ปีที่แล้ว +2

      Njaanum ee situation aan😭

    • @Lisa-mi1fw
      @Lisa-mi1fw ปีที่แล้ว

      ശരിയാണ്

    • @jishav3326
      @jishav3326 ปีที่แล้ว

      സത്യം ഞാൻ മടുത്തു 😭😭😭വേതന

  • @chithraap203
    @chithraap203 2 ปีที่แล้ว +574

    കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല 🔥

    • @muhsinamusi1291
      @muhsinamusi1291 2 ปีที่แล้ว +5

      Crct...🔥

    • @sanasayyidhussain2944
      @sanasayyidhussain2944 2 ปีที่แล้ว +28

      ഇത് സത്യം ആയിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

    • @jomol600
      @jomol600 2 ปีที่แล้ว +11

      അതെല്ലാം വെറുതെയാ 😒😒

    • @sanasayyidhussain2944
      @sanasayyidhussain2944 2 ปีที่แล้ว +3

      @@jomol600 ശെരിയാ..

    • @xxx-bs1sb
      @xxx-bs1sb 2 ปีที่แล้ว +3

      കണക്ക് ചോദിക്കുന്ന ദിവസത്തിന് കാത്തിരിക്കാ ഞാൻ

  • @nizamnizam1804
    @nizamnizam1804 2 ปีที่แล้ว +830

    പലരുടെയും ആവശ്യം നടക്കാൻവേണ്ടി നമ്മളോട് സ്നേഹം കാണിക്കും ആവശ്യകഴിഞ്ഞാൽ നമ്മൾ ആരുമല്ല

    • @paavaykka6855
      @paavaykka6855 2 ปีที่แล้ว +39

      സത്യം അതാണ് എനിക്കും പറ്റിയ അബദ്ധം.. ഒരുപാട് വിശ്വസിച്ചു

    • @suriya5826
      @suriya5826 2 ปีที่แล้ว +4

      Yes bro

    • @snindia2047
      @snindia2047 2 ปีที่แล้ว +3

      Mee too

    • @robindn1510
      @robindn1510 2 ปีที่แล้ว +3

      Yes.Thank you.

    • @kenzavlog480
      @kenzavlog480 2 ปีที่แล้ว +3

      Yes

  • @sanadnk7388
    @sanadnk7388 ปีที่แล้ว +142

    ആരെയും ആത്മാർത്ഥമായി സ്നേഹിച്ചഇട്ട് കാര്യമില്ല അഭിനയിക്കുന്നവർക്കാണ് ഇന്ന് ജീവിതം ഹാപ്പി യായിട്ടു പോവുന്നത്

  • @bushrashanu7201
    @bushrashanu7201 2 ปีที่แล้ว +369

    അതെ വാക്കുകൾ
    എപ്പോഴും സൂക്ഷിച്ചു സംസാരിക്കുക.
    കേട്ടയാൾക്ക് പൊറുക്കാനെ
    കഴിയൂ മറക്കാൻ കഴിയില്ല... 👍

  • @elsadigin1464
    @elsadigin1464 2 ปีที่แล้ว +575

    സ്നേഹം നടിച്ചു വഞ്ചിക്കുന്നവർക്ക് അറിയില്ല അതിന്റ വേദന.....😥

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +104

    ഏറ്റവും പ്രിയപ്പെട്ടവരാണ് ഏറ്റവും വലിയ വേദന തരുന്നവ൪. കാലങ്ങളായിട്ടു൦ അവരിൽ ഒരു മാറ്റം വരുന്നില്ല. ഇപ്പോഴു അവരെ സ്നേഹിച്ചു കൊണ്ടു പോണു

  • @suharake374
    @suharake374 2 ปีที่แล้ว +264

    എല്ലാം വെറുതെയാണ്, ഇപ്പോഴും അയാൾ തഴച്ച് വളർന്ന് നിൽക്കുന്നു, ഒരു കുഴപ്പവുമില്ല,, സ്നേഹിച്ചു ചതിക്കുന്നവർക്ക് ആണ് ഇന്ന് കാലം,

    • @saikripa3287
      @saikripa3287 ปีที่แล้ว +27

      ചെയ്ത തെറ്റുകൾക്ക് ദൈവം കൊടുക്കാൻ ഇരിക്കുന്ന ശിക്ഷ അത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ച ആയിരിക്കാം... ക്ഷമയോടെ സന്തോഷത്തോടെ സ്വന്തം ജീവിതം മനോഹരമാക്കൂ... ദൈവം എല്ലാം കാണുന്നുണ്ട്

    • @famirafik143
      @famirafik143 ปีที่แล้ว

      Currect

    • @sheelaunniunnisheela685
      @sheelaunniunnisheela685 ปีที่แล้ว

      സത്യം

    • @nandukamath2807
      @nandukamath2807 ปีที่แล้ว +6

      ഇല്ലപ്പാ,karma is a boomerang,alkk thirichu kittim tym verum

    • @bindhuaparna6870
      @bindhuaparna6870 ปีที่แล้ว

      Correct

  • @alhamdulillah622
    @alhamdulillah622 2 ปีที่แล้ว +97

    ശരിയാണ് നമ്മൾ ആരെയും കൂടുതൽ സ്നേഹിക്കരുത് എന്നാൽ നമുക്ക് കരയേണ്ടി വരും ഞാനും ഇത് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😭

  • @dallypiuspius6808
    @dallypiuspius6808 2 ปีที่แล้ว +57

    എന്റെ മനസ്സിന്റെ വേദന അറിഞ്ഞു പറയുന്നത് പോലെ ഉണ്ട് thankyou sir

  • @rameesc.k9179
    @rameesc.k9179 2 ปีที่แล้ว +67

    ഏറ്റവും സ്നേഹിചവരും വിശ്വസിചവരും ആണ് ഏറ്റവും കൂടുതൽ പറ്റിച്ചതും,ജീവിതത്തിൽ നിന്നുള്ള തിരിച്ചറിവ്

  • @afiachu821
    @afiachu821 2 ปีที่แล้ว +223

    നമ്മൾ അനുഭവിച്ച വേദന അതിന് കാരണം ആയവർക്ക് തന്നെ വേറൊരാളിൽ നിന്ന് കിട്ടണം... അങ്ങനെ അള്ളാഹു കൊടുക്കണം... അപ്പോ മനസ്സിലാകും അവർക്ക് നമ്മൾ അനുഭവിച്ചത്....

  • @lailaks8988
    @lailaks8988 ปีที่แล้ว +118

    വേറെ ആരെ മറന്നാലും വേദനിപ്പിച്ചവരെ മറക്കാൻ കഴിയില്ല... കാലം അവർക്ക് ഇതിനേക്കാൾ കൂടുതൽ വേദന കൊടുക്കട്ടെ 😔

    • @najunizarnijju9397
      @najunizarnijju9397 ปีที่แล้ว +1

      sathiyam

    • @3roses884
      @3roses884 ปีที่แล้ว +3

      Rabb ellam kanunnundu, orikkal ellathinum kanakk parayendivarum, oro thulli kannu neerinum

    • @famirafik143
      @famirafik143 ปีที่แล้ว

      ❤️

    • @soudaansarsoudaansar4419
      @soudaansarsoudaansar4419 ปีที่แล้ว

      Yes

    • @ranasayan5765
      @ranasayan5765 ปีที่แล้ว +1

      Rabbbeeee... Angne paryalleee🙂avar hpy aavattee... Hpy aakkaa angnelle njmml padiche.. Ethre dhrohichaalum njmml angne aavano🙌🏻

  • @shahinak5456
    @shahinak5456 ปีที่แล้ว +24

    ഞാനും ഇന്ന് ഒരുപാട് വേദനിക്കുന്നു. മനസ് മുഴുവൻ ഭർത്താവിനോടുള്ള സ്നേഹം മാത്രം ആയിരുന്നു. എന്നാൽ പലപ്പോഴും എന്നെ വഞ്ചിച്ചു. എന്നിട്ടും ക്ഷമിച്ചു. ഇപ്പോൾ ഒറ്റക്ക് മക്കളോടൊപ്പം ജീവിക്കുന്നു. കുറെ ഓർമ്മകൾ മാത്രം കൂട്ടിന് ഉണ്ട്. പക്ഷെ ഒരു കാലത്ത് തിരിച്ചറിയും എന്നെപോലെ ഇപ്പോൾ കൊണ്ട് നടക്കുന്നവൾ സ്നേഹിക്കുന്നില്ല എന്ന്. അന്നും ഉണ്ടാകണേ ഞാനും എന്റെ മക്കളും സന്ദോഷത്തോടെ എന്നാണ് എന്റെ പ്രാർത്ഥന

    • @user-zl7eb7co9i
      @user-zl7eb7co9i 5 หลายเดือนก่อน

      Nunagal.paranju nashipich nty life nty husinte veetukar... Epol ennod pinangi.. 5 months aai... Epozhum ikka manasilakkanilla satyam

  • @pradeeshp2497
    @pradeeshp2497 2 ปีที่แล้ว +32

    കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും🔥

  • @Dhakshina777
    @Dhakshina777 ปีที่แล้ว +22

    സ്നേഹം നൽകാം തിരികെ പ്രതീക്ഷിക്കരുത്...കിട്ടില്ല പക്ഷേ, ഒരു ശക്തി ഉണ്ട് അത് നമ്മളെ ഏതു ആപത്തിലും നമ്മൾ അറിയാതെ രക്ഷിക്കും

  • @Hamdhumunnavavafmlyhappydays
    @Hamdhumunnavavafmlyhappydays 2 ปีที่แล้ว +40

    നമ്മുടെ ലോകം അവരാണ്...പക്ഷേ അവർക്ക് വേണ്ടത് വേറെയും...

  • @jithinsudhakaran300
    @jithinsudhakaran300 ปีที่แล้ว +22

    കണക്കു ചോദിക്കും ചോദിക്കാതെ കാലം കടന്നു പോകില്ല കൂടെ നിന്നും ചതിച്ചവരുടെ കുടുംബം പോലും ഗതിപിടിക്കില്ല 😔 സത്യം തന്നെ ആണ് അതു ഓർത്തു ആരും വിഷമിക്കണ്ട കർമ കൂടെ inde bhagayam ഉണ്ടങ്കിൽ നിങ്ങൾക്കു കാണാം അത്ര ഒള്ളു നിങ്ങൾ ഉറപ്പിച്ചു നിന്നോ നിങ്ങൾക്കു കാണാം

  • @shyniajith9393
    @shyniajith9393 6 หลายเดือนก่อน +9

    സഹിക്കാൻ പറ്റുന്നില്ല റബ്ബേ നീയാണ് തുണ😢

    • @beenageo
      @beenageo 6 หลายเดือนก่อน

      Daivam ella vishamangalum maatti tharatte 🙏🏻 Daivam vicharichal jeevitham maari mariyan oru nimisham mathi. Dhairyamayirikku!

  • @user-rn4qt9jz4v
    @user-rn4qt9jz4v 2 ปีที่แล้ว +294

    വേദനിപ്പിച്ചവരും ചതിചവരുമൊക്കെ ഇന്നും വളരെ സന്തോഷത്തിൽ കഴിയുന്നു കുറ്റ ബോധ്യമോ പശ്ച്ചാത്താപമോ ഇല്ലാതെ. ഞാൻ വേദന്നിക്കുകയും ചെയ്യോന്നു

    • @sandhyasanthosh5222
      @sandhyasanthosh5222 2 ปีที่แล้ว +1

      👍

    • @minijakannath568
      @minijakannath568 2 ปีที่แล้ว +9

      Exactly. God is with toxic people

    • @georgejoseph1310
      @georgejoseph1310 2 ปีที่แล้ว +2

      ഇതാണ് സത്യം. അനീതി പ്രവർത്തിക്കുന്നവർ ഒരു കുറവും കൂടാതെ വളരെ സന്തോഷമായി ജീവിക്കുന്നു. സത്യവും നീതിയും പാലിക്കുന്നവർ എന്നും നിത്യ ദുരിതത്തിൽ. ഇതാണ് ലോകസത്യം മറിച്ചു പറയുന്നതെല്ലാം പൊതുവായ നന്മക്കുവേണ്ടി എഴുന്നെല്ലിക്കുന്ന തള്ളുകൾ മാത്രം.

    • @hasihisdah2898
      @hasihisdah2898 2 ปีที่แล้ว +7

      100% correctan

    • @hasihisdah2898
      @hasihisdah2898 2 ปีที่แล้ว +9

      Avarde kaatikootalum pravarthyum kaanumpol karudum nammalan sarvva thettum chydedenn

  • @dewdrops-fw7zk
    @dewdrops-fw7zk ปีที่แล้ว +18

    ജീവൻ കൊടുത്ത് സ്നേഹിച്ചിട്ടുണ്ടോ??.. അവനവനെ തന്നെ മറന്ന് സ്നേഹിച്ചിട്ടുണ്ടോ?? നമ്മളെ സ്നേഹികുന്നോരെ മറന്ന് ആ ഒരാളെ സ്നേഹിച്ചിട്ടുണ്ടോ?? എങ്കിൽ ഉറപ്പിച്ചോ.. പറ്റിക്കപ്പെട്ടിരിക്കും.. ജീവിതത്തിൽ ഇനി ആരേം നമുക്ക് സ്നേഹിക്കാൻ പറ്റാത്ത തരത്തിൽ നമ്മൾ തളർന്നു പോയിരിക്കും.. ഉറപ്പ് ☹️☹️🥺🥺🥺

  • @kunjuzallumon735
    @kunjuzallumon735 ปีที่แล้ว +112

    ഉടായിപ്പ് കാണിച്ച് ജീവിക്കുന്നവരാണ് ഇന്ന് നല്ലനിലയിൽ ജീവിക്കുന്നതും. ഹാപ്പി ആയി ഇരിക്കുന്നതും..

  • @beenamohammed2549
    @beenamohammed2549 2 ปีที่แล้ว +80

    സ്നേഹമെന്നത് എപ്പോഴും സമാധാനം നിറഞ്ഞതാകണം . താങ്കൾ പറഞ്ഞതാണ് ശരി. കുറച്ചു കൂടി ആനന്ദത്തിലും സമാധാനത്തിലും ജീവിക്കാൻ നമുക്കു ചുറ്റുമുള്ളവർക്ക് കഴിയട്ടെ ......

  • @saranyasanil2292
    @saranyasanil2292 2 ปีที่แล้ว +8

    എനിക്കും ഇതുപോലെ അനുഭവം ഉണ്ട് അതിനു കാരണം എന്റെ അമ്മ തന്നെ ആണ്. കല്യാണം കഴിഞ്ഞ് എനിക്ക് തന്ന 10 പവൻ സ്വർണം ഓരോ കള്ളം പറഞ്ഞു എന്നോട് വാങ്ങി. വിറ്റു. ഞൻ ചോദിച്ചില്ല സ്വന്തം അമ്മക്കും വീട്ടുകാർക്കും വേണ്ടിയല്ലേ എന്ന് വിചാരിച്ചു. എന്റെ മോന്റെ യും എന്റെ താലിമലയും വരെ പണയം വെച്ച്. മോന്റെ മാലയും താലിമലയും ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. എന്റെ കയ്യിൽ കൊടുക്കാൻ ഒന്നും ഇല്ലാതായപ്പോൾ അവര്ക് ഞൻ ആരും അല്ലാതായി. ഭർത്താവിന്റെ വീട്ടുകാരും എന്നോടും മോനോടും ദേഷ്യം ആണ്. ഞങ്ങളെ അവര്ക് ഇഷ്ട്ടല്ല. പിന്നെ ഭർത്താവിന്റെ കരുണ കൊണ്ട് ജീവിച്ചു പോകുന്നു. എന്നാലും ഭർത്താവിന് വീട്ടുകാര് പറയുന്നതിന് അപ്പുറത്തേക്ക് ഒരു വാക്ക് ഇല്ല. എനിക്കും മോനും ഇവിടുന്നു ചെന്നാൽ താമസിക്കാൻ ഒരു വീട് പോലും ഇല്ല അതുകൊണ്ട് ഭർത്താവിന്റെ വീട്ടിൽ പിടിച്ചു നിക്കുന്നു. എന്റെ അമ്മ എന്നെ വീട്ടിൽ കേറ്റില്ല. ഞൻ ആർക് വേണ്ടി എല്ലാവരെയും വെറുപ്പിച്ചോ അവര് തന്നെ എന്നെ തിരിഞ്ഞു കൊത്തി. ഇനി ഞൻ എനിക്കും എന്റെ മോനും വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. ദൈവം എനിക്കും എന്നെ പോലെ ദുഃഖം അനുഭവിക്കുന്ന ഒരുപാട് പേർക്കും അതിനുള്ള ശക്തി യും അനുഗ്രഹവും തരട്ടെ

    • @athirarenjith6335
      @athirarenjith6335 2 ปีที่แล้ว +1

      Chechi samadaniku nale chechi nallakalam varum
      Nammale avoid cheyunnavare iniyenkilum viswasikaruth

  • @liba487
    @liba487 2 ปีที่แล้ว +10

    സാറിന്റെ ഭാര്യ എത്ര ഭാഗ്യവതിയാണ് ma sha allah

  • @syamalakr8436
    @syamalakr8436 2 ปีที่แล้ว +100

    നല്ല നല്ല വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് തണുക്കുന്നു വേദനിക്കുന്ന മനസ്സുകൾക്ക് ശാന്തി നല്കുന്ന ഗുരു നാഥന് കോടി നമസ്കാരം 🙏🙏🙏🙏

  • @shahinroshan7853
    @shahinroshan7853 2 ปีที่แล้ว +30

    എന്റെ ജീവിതം ഇത് പോലെ ആണ് എത്ര നോക്കി യിട്ടും ശരി ആവുന്നില്ല കുറ്റപ്പെടുത്തൽ മാത്രം 🤲🤲🤲🤲😭

    • @ayishaali7514
      @ayishaali7514 ปีที่แล้ว +5

      എനിക്കും ഈ അനുഭവം ആണ്. വേദനകൾ മാത്രം ഒരിടത്തും വിജയം ഇല്ല 😒പരാജയം മാത്രം

    • @sruthiirish5246
      @sruthiirish5246 ปีที่แล้ว

      Enikum

    • @combogamerkerala7096
      @combogamerkerala7096 ปีที่แล้ว

      എനിക്കും

  • @shefeeque007
    @shefeeque007 2 ปีที่แล้ว +222

    എന്ത് പ്രശ്ങ്ങൾ വന്നാലും നിനക്കു ഞാനുണ്ട് കൂടെ എന്ന് പറഞ്ഞു ചെര്തു പിടിക്കാൻ ഒരാളുണ്ടായാൽ മതി എല്ലാ സങ്കടങ്ങളും തീരും എനിക്ക് അങ്ങനെ ഒരാളാണ് എന്റെ ഭാര്യ 😍

    • @rizuarshad2286
      @rizuarshad2286 2 ปีที่แล้ว +9

      മാഷാ അല്ലാഹ് 👍

    • @shefeeque007
      @shefeeque007 2 ปีที่แล้ว +3

      @@rizuarshad2286 ❤️❤️❤️

    • @riyaskp8701
      @riyaskp8701 2 ปีที่แล้ว +10

      Keep your love god bless you

    • @user-zk2vj3fv8w
      @user-zk2vj3fv8w 2 ปีที่แล้ว +5

      Allahusorgathil athikkatta

    • @beenarasheed7308
      @beenarasheed7308 2 ปีที่แล้ว +8

      എ൯െ ഭ൪ത്താവു൦

  • @rasiyaka5757
    @rasiyaka5757 2 ปีที่แล้ว +14

    ജീവനേക്കാൾ ഏറെ സ്നേഹിച്ച എന്റെ ikku എന്നെ സ്നേഹം നടിച്ചു പറ്റിച്ചു 😭 എന്റെ മനസ്സിനെ അത് വല്ലാതെ വേദനിപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി എന്റെ മനസ്സിനെ കുത്തി നോവിപ്പിച്ചു ikku 😭 ഞാൻ ഇപ്പോൾ മരിച്ച അവസ്ഥ യായി പോയി. Sir എന്റെ ജീവനാണ് ആ മനുഷ്യൻ എത്ര പെട്ടെന്ന് ആണ് എന്റെ ikku മാറിപോയത്. എന്റെ സ്നേഹം സത്യം ആണെങ്കിൽ എന്നെ മനസ്സിലാക്കും എന്റെ ikku in sha allah. 😭😭😭

    • @Shafeer527
      @Shafeer527 ปีที่แล้ว

      Same avasth my wife

  • @manushambu6474
    @manushambu6474 2 ปีที่แล้ว +45

    മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ അവരറിയുന്നില്ല നാളെ എനിക്കും.... വേണ്ട മറുപടി നമ്മൾ പറയണ്ട 👌👌😔

  • @zainabasaleem5634
    @zainabasaleem5634 2 ปีที่แล้ว +15

    കാര്യങ്ങൾ നേടി എടുക്കാൻ എല്ലാരും സ്വന്തക്കാരായി അഭിനയിക്കും. കാര്യം കഴിന ആരും ണ്ടാകുല.. ഉപദ്രവിച്ചവർക് അല്ലാഹു കൊടുക്കും എന്നുള്ള ഒരു ഉറപ്പ് അല്ലാഹു ഖുറാനിൽ പറാന്നിട്ടുണ്ടല്ലോ അത് മാത്രമാണ് സമാദാനം എനിക്ക് ☺️

  • @ruksanaruksana9972
    @ruksanaruksana9972 2 ปีที่แล้ว +37

    അങ്ങനെ ് ചെയ്യുന്നവരെ കാലം വെറുതെ വിടരുത് തിരിച്ചു അതേ അനുഭവത്തിൽ അവൻ നിന്ന് കത്തണം എന്നാണ് എന്റെ അഭിപ്രായം

  • @shahidhamuhamed6270
    @shahidhamuhamed6270 2 ปีที่แล้ว +34

    സ്വന്തം കാര്യം നേടാൻ മറ്റുള്ളവരെ വെദനിപിക്കനും ചതിക്കനും ഒരു മടിയും ഇല്ല ചില മനുഷിയർക്ക് കരയാതെ ചേർത്ത് നിർത്താൻ മനസാക്ഷി വേണം അതാ ഇപ്പോ ആർക്കും ഇല്ലാത്തതു കരയിപിക്കൻ ആണ് എല്ലാവർക്കും താല്പര്യം

  • @saliniej1134
    @saliniej1134 2 ปีที่แล้ว +53

    ഞാനും ഒഴിഞ്ഞു കൊടുത്തു നടന്നു ....നടന്നു തളർന്നു...... ഇക്കാൻറെ ഈ വാക്ക് കേട്ടു ഞാൻ കരഞ്ഞു പോകുന്നവർ പോട്ടെ .....

  • @sudharmamuttayi9288
    @sudharmamuttayi9288 6 หลายเดือนก่อน +7

    അഭിനയിയ്ക്കുന്നവരുടെ ലോകമാണ്, കാര്യം കാണാൻ എന്തും ചെയ്യും, നമ്മുക്ക് മനുഷ്യനെ മനസിലാക്കാൻ പഠിക്കണം അതാണ് ആദ്യം ചെയ്യേണ്ടത് 🙏

  • @shylajagan6428
    @shylajagan6428 2 ปีที่แล้ว +41

    ഞാൻ പഠിച്ചതും ഒന്ന് തന്നെ ആണ് ആരെയും വിശ്വസിക്കരുത് സ്നേഹിക്കരുത് എന്ന് തന്നെ

    • @najumiyaanas6284
      @najumiyaanas6284 ปีที่แล้ว +1

      nammal manasilakiyad polae alla pala alkarum

  • @lailasherinwayanad9658
    @lailasherinwayanad9658 2 ปีที่แล้ว +35

    നൂറുശതമാനം ശരിയല്ലേ ഇത് എന്റെ ജീവിതത്തിൽ ഉള്ളതാണ് ഈ ജീവിതം ഞാൻ പറഞ്ഞു തന്നത് പോലെ പറഞ്ഞു എന്റെ മനസ്സ് വായിച്ച് ഗഫൂർ സാർ ഒരുപാട് അഭിനന്ദനങ്ങൾ

  • @badhushav3773
    @badhushav3773 2 ปีที่แล้ว +86

    സ്നേഹം തിരിച്ചറിയാത്തവർക്കുള്ള ഒരേ ഒരു ശിക്ഷ """neglect, avoid=അവഗണന, ഇതുമാത്രം മതി, ധൈര്യത്തോടെമുന്നോട് പൊകൂ, നമുക്കുള്ളതാണെങ്കിൽ തിരിച്ചുവരും

  • @sunithakk4397
    @sunithakk4397 2 ปีที่แล้ว +17

    പറഞ്ഞത് സത്യം👍.... കണ്ണ് നിറഞ്ഞു കേട്ടപ്പോൾ 🙏

  • @minipaily6124
    @minipaily6124 2 ปีที่แล้ว +82

    ഒരു പാട് വിഷമിപ്പിച്ചു എന്നാലും സ്നേഹമാണ് എനിക്ക് എന്നും എപ്പോഴും

    • @jaseerajasi7597
      @jaseerajasi7597 2 ปีที่แล้ว +5

      എന്റെയും അവസ്ഥ ഇത് തന്നെ ആണ്

    • @shabanashaba5049
      @shabanashaba5049 2 ปีที่แล้ว +4

      Same to u

    • @salmasajeer4239
      @salmasajeer4239 2 ปีที่แล้ว +2

      സ്നേഹം ആത്മാർഥമാണെകിൽ വഞ്ചിക്കില്ല 😔😔😔😔 അതിന് പറ്റില്ല

    • @jaseerajasi7597
      @jaseerajasi7597 2 ปีที่แล้ว +1

      @@salmasajeer4239 സത്യം 💯😔😔

    • @sreekalakneethu3751
      @sreekalakneethu3751 2 ปีที่แล้ว +1

      Same

  • @NASLATHEJAS
    @NASLATHEJAS 2 ปีที่แล้ว +34

    പതുക്കെ പതുക്കെ മനസ്സിലേക്കിഴഞ്ഞ് കയറി
    ഇറങ്ങിപ്പോവാൻ കൂട്ടാക്കാത്ത വാക്കുകൾ ::....

  • @yesudhasgladysingh6220
    @yesudhasgladysingh6220 2 ปีที่แล้ว +109

    സ്നേഹം കൊടുത്ത് കണ്ണീർ വാങ്ങാതിരിക്കു .....

  • @sujamohan9063
    @sujamohan9063 2 ปีที่แล้ว +9

    ഹരേകൃഷ്ണ നമസ്കാരം സാർ എത്ര നല്ല കാര്യമാണ് സാർ പറഞ്ഞത് താങ്ക്സ് സാറേ 👍👍🙏🙏🙏

  • @nishamv6689
    @nishamv6689 2 ปีที่แล้ว +87

    നമ്മളെ വേദനിപ്പിക്കുമ്പോൾ അവർക്ക് സന്തോഷം കിട്ടുകയാണെങ്കിൽ അത് അങിനെ തന്നെ ആയിക്കൊള്ളട്ടെ.എന്നെങ്കിലും അവർ നമ്മുടെ സ്നേഹം തിരിച്ചറിയും.ഇൻശാ അല്ലാഹ്..

  • @shakilakider8752
    @shakilakider8752 2 ปีที่แล้ว +115

    നമ്മൾ പൊറുതാലും നമ്മോടു പൊറുക്കാത്തവരോട് എന്തു ചെയ്യാൻ പറ്റും. വാശി യും ദേഷ്യവും വച്ചു നടക്കുന്നവർ എത്ര.

    • @musfarkk663
      @musfarkk663 2 ปีที่แล้ว +3

      Same ane antha problem

    • @krishnanpr1600
      @krishnanpr1600 2 ปีที่แล้ว +6

      Poi paninokkan paranjitt avanavante manasakhiyeyum,Daivatheyum maathram bodhippichu jeevikkuka.

    • @kurumbans877
      @kurumbans877 2 ปีที่แล้ว +3

      @@krishnanpr1600 സത്യം ഇപ്പോ ഞാൻ അങ്ങനെ ആ...

    • @supernaturalmoments9596
      @supernaturalmoments9596 2 ปีที่แล้ว +3

      അഹങ്കാരം കുറയുമ്പോൾ മാറ്റം വരും അങ്ങനെ ആണ് ഞാൻ ജീവിച്ചു പോകുന്നത്

    • @musfarkk663
      @musfarkk663 2 ปีที่แล้ว

      @@supernaturalmoments9596 shari avamo

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 ปีที่แล้ว +198

    സ്നേഹിക്കുന്നവരാണ് വേദനിപ്പിക്ക്യ...... അത് നാം ഒരിക്കലും മുൻകൂട്ടി കാണുന്നുമില്ല...... ദൈവം തമ്പുരാനേ........

    • @lillyfeliz2716
      @lillyfeliz2716 2 ปีที่แล้ว +1

      Currect

    • @shutup6477
      @shutup6477 2 ปีที่แล้ว +14

      സ്നേഹിക്കുന്നവർ വേദനിപ്പിച്ചാൽ ആണ് മനസ്സ് നോവുക

    • @xxx-bs1sb
      @xxx-bs1sb 2 ปีที่แล้ว +3

      @@shutup6477 സ്നേഹിക്കുന്നവർക്കെ സ്നേഹത്തിന്റെ വില അറിയോള്ളു

    • @sinus6194
      @sinus6194 2 ปีที่แล้ว

      Really is true

    • @vishnupriyan8257
      @vishnupriyan8257 2 ปีที่แล้ว

      കറക്റ്റ്

  • @sharafuabid5843
    @sharafuabid5843 2 ปีที่แล้ว +8

    ഈ വാക്കുകൾ കേട്ട് എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി കാരണം. എന്റെ കൂടപ്പിറപ്പുകൾ എന്നോട് അങ്ങനെ യാണ് ചെയ്യുന്നത് ഇപ്പോ അവർക്ക് എല്ലാം ഉണ്ട് അതു കൊണ്ട് അവർക്ക് എന്നെ വേണ്ടാ പക്ഷെ ഞാൻ ആരെയും ശപിക്കില്ല എപ്പോളെങ്കിലും എന്റെ നന്മ തിരിച്ചറിയും. എന്റെ റബ്ബ് കൂടെ ഉണ്ട്. അവർക്ക് അള്ളാഹു നല്ലത് കൊടുക്കട്ടെ ആമീൻ.. എപ്പോളും എല്ലാവരും ഒത്തൊരുമ യോടെ ജീവിക്കാൻ ആഗ്രഹികുന ആളാണ് എന്റെ കുടുബങ്ങൾ ഒത്തു സോരുമയോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഞങ്ങൾക്ക് ദുആ ചെയ്യുക എന്ന് ഒരു സഹോദരി 🤲🤲

    • @dreamlikehoneybee6017
      @dreamlikehoneybee6017 ปีที่แล้ว

      Same avasttha ended sistersum brother I'm. Njn oru paazhjanmam. Uppa ndhokkeyo kutthikodkka avarkk klynatthin uppak enne jeevanayirunnu. Ippo kandooda. Ellathinum kuttham. Aalhkkare idayil urakke vazhakk parayum taram thazhtthum njnoonum mindoola ariyythalla. Vendenn vechitta avare pole nammal aavaan padillalo oneday ellam thirichariyum. Enik ippo 23year aay. Ende ummayum husbandum mathramaanh ega ashvasam. Babysum..... Chilasamayatth tala bhittiyidich pottikkn thonnum. Chindhich koottti....... Pinne kore swalatth paranjh irikkum. Umma ennum vilikkum tension adikkallen paranjh.... Paavam umma parayan kore ind.... But...... Kalyatthin mumbum angne aayirunnu. Athyavashyam padikkumayirunnu. +2kayinjh vittilla. Penhkutti kore padikkarudh paranjh. Valye sister , brother on paranjh kodth avan uppad paranjh suyippakkum. Asooya. Enik phone use valye ariv undayirunnilla. 10thl padikkumbol.... Oru brother gulfil ninnum tab kond vannu. Sim itt on akkiyappo sexinde kore notification... Njn brthrod parnjhirunnu. Idhokke sheriyakki thernam bad notifction varunnun. Pitthe divsm sister vann veettil aage bahalam akki prashnam akki ivalk idhan paripadi chrgin veche tab valich erinjhu........ Njn karanjh pedich sathyam parayumbol aaru vishwasikkunnilla. Ippo avale molk sex video nokkne paniya palavattam knditthund njn paranjhottilla. Avale husbandinde gallerylum kore clips kanditthund. Cheriye mon phonil kalikkumbo kandadha...adh ellarkkum kandu. Karama....... Angne etre karama kanditthundu......allh verudhe vidoola....

  • @fasil5861
    @fasil5861 ปีที่แล้ว +8

    വലിയ വിഷമത്തോടെയാണ് ഇത് എഴുതുന്നത് ഭർത്താവ് വഞ്ചിച്ചു ആരു വെറുത്താലും വഞ്ചിച്ചാലും എന്നെ ഇത്രയേറെ വിഷമിപ്പിക്കല്ലായിരുന്നു ഭർത്താവിൽ നിന്നും വന്ന ഈ അവഗണന സഹിക്കാൻ കഴിയുന്നില്ല അത്രയേറെ സ്നേഹിച്ചിരുന്നു😢😢😢

  • @binduraghavan4202
    @binduraghavan4202 2 ปีที่แล้ว +13

    സത്യം. സാറിന്റെ. വാക്കുകൾ ഒരുപാടിഷ്ട്ടമാണ്. അറിവ്അത് പറഞ്ഞു തരുന്നത് ഒരുപാടു നന്മയിലേക്ക് പോകുന്നു. എല്ലാവരെയും മനസ്സിലാക്കാൻ വൈകി പോകും

  • @_princessofheaven_251
    @_princessofheaven_251 ปีที่แล้ว +11

    മനസ്സിന് സമാധാനം കിട്ടുന്ന വാക്കുകൾ 💯

  • @rosemarysarads7190
    @rosemarysarads7190 2 ปีที่แล้ว +20

    നമ്മളെ ഒരുപാട് വേദനിപ്പിച്ച ആണെങ്കിലും അവരാരും വേദനിക്കാതെ ഇരിക്കട്ടെ

  • @rosemarysarads7190
    @rosemarysarads7190 2 ปีที่แล้ว +73

    ഈ നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു തരുന്ന സാറിനും കുടുംബത്തിനും സന്തോഷവും സമാധാനവും ശരി സുഖവും ദീർഘായുസ്സും അള്ളാഹു തആല നൽകട്ടെ ആമീൻ

  • @kadaljustin
    @kadaljustin ปีที่แล้ว +8

    നല്ല മനസ്സുള്ളവനെ പലരും പറ്റിക്കും. ഞാൻ പഠിച്ചു ഇനി ഞാൻ സ്വന്ധം കാര്യം മാത്രേ നോക്കുകയുള്ളു

  • @yasarrams1119
    @yasarrams1119 2 ปีที่แล้ว +5

    ഒരുപാട് പഠിച്ചു....ഞാൻ കാരണം കുടുംബത്തിൽ കയറി വന്നവര് ഇന്ന് എൻ്റെ തലയിൽ കയറി ചവിട്ടി ചവിട്ടി താഴ്ത്തുന്നു.... റബ്ബ് കൈ വിടില്ല എന്ന പ്രതീക്ഷ അതാണ് എൻ്റെയും എൻ്റെ ഭാര്യയുടെയും ജീവിതം☺️...സ്വന്തം കാലിൻ്റെ താഴെയുള്ള മണ്ണ് ഒലിച്ചു പോവുന്നത് അവർ അറിയുന്നില്ല....ഇന്ഷാ അല്ലാഹ് റബ്ബ് അല്ലേ വലിയവൻ♥️

  • @im_alone
    @im_alone 2 ปีที่แล้ว +66

    സ്നേഹിച്ചിരുന്നു ഒരുപാട് പക്ഷെ അവർ അത് മനസ്സിലാക്കിയില്ല..
    നമ്മെളെക്കാളും വേണ്ടപ്പെട്ടവർ കിട്ടിയപ്പോൾ നമ്മളെ ഒഴിവാക്കി ഒന്നിനും കൊള്ളാത്തവനായി ചതിക്കപ്പെട്ടു. 😔💔😔

    • @nasisina2366
      @nasisina2366 2 ปีที่แล้ว +9

      Njan vijarich padachonee enik mathramentha inganennu😭😭

    • @im_alone
      @im_alone 2 ปีที่แล้ว +2

      @@nasisina2366 ജീവിതം നമ്മൾ പഠിക്കുന്നത് ഓരോ അനുഭവങ്ങളിൽ കൂടെയാണ്... ഏറ്റവും വലിയ വിദ്യാലയം അനുഭവം ആണ്

    • @monsteryt7891
      @monsteryt7891 2 ปีที่แล้ว +1

      Poyathilum nallathine kittum

    • @Varietyworld.63
      @Varietyworld.63 2 ปีที่แล้ว +1

      Daivam koodeyundu.pokunnavar pokatte. Areyum asrayikathe jeevikunnathanu anthus.. Nalla pattu kelku. Nalla sthalangal kanuka. Motivational speeches kelkuva. Ethra sundaramaya jeevitham ennu nokku.

    • @Varietyworld.63
      @Varietyworld.63 2 ปีที่แล้ว +1

      Devotional song kelkuka. Mattullavaril ninnu onnum expect chaiyathirikuka. Ottakullappol namuku othiri karyangal chaiyan pattum. Jeevichu kanichu kodukku. Eniku arudeyum avasyam ella ennu.

  • @sandhyaauto3757
    @sandhyaauto3757 2 ปีที่แล้ว +7

    സാർ , ഞാനിന്ന് ഒരു പാട് പ്രശ്നങ്ങൾക്ക് നടുവിലാണ്. ചെയ്യാത്ത തെറ്റിന് എന്നെ ശിക്ഷിക്കാണ്. ഈ വാക്ക് കേൾക്കുന്നത് വരെ നല്ല ടെൻഷനായിരുന്നു കേട്ട് കഴിഞ്ഞപ്പം ഒരാശ്വാസം

  • @alhamdulillah622
    @alhamdulillah622 2 ปีที่แล้ว +17

    നമ്മളെ സ്നേഹിച്ചു വഞ്ചിക്കുന്ന ആളുകളും ഉണ്ട് നമ്മൾ ഒന്നും അറിയില്ല ലാസ്റ്റ് വരുമ്പോൾ ആണ് അപ്പോൾ മനസിന് താങ്ങാനുള്ള ശക്തിയും ഉണ്ടാവില്ല പൊറുക്കാൻ കഴിയും മറക്കാൻ കഴിയില്ല ആ കാര്യങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു ഇരിക്കും 😭മരിക്കോളും അങ്ങനെ കിടക്കും

  • @rencygeorge4593
    @rencygeorge4593 ปีที่แล้ว +3

    ആരെയും ആത്മാത്രമായി സ്നേഹിക്കരുത്. എവിടെ ആത്മാർത്ഥത കാട്ടിയോ അവിടെ വഞ്ചനയായിരിക്കും പ്രതിഫലം

  • @adippanadi2287
    @adippanadi2287 2 ปีที่แล้ว +18

    ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

    • @anuu2624
      @anuu2624 2 ปีที่แล้ว

      ശരിയാണ്... 😭😭😭

  • @butterflybutterfly4527
    @butterflybutterfly4527 2 ปีที่แล้ว +6

    എത്രയോ സത്യമായ വാക്കുകൾ.മനസിലാക്കാൻ വൈകിപോയല്ലോ പടച്ച നാഥാ...

  • @hfghgh7163
    @hfghgh7163 2 ปีที่แล้ว +45

    സത്യം ആണ് നിങ്ങൾ പറഞ്ഞത് നഷ്ടം ഉള്ളവർക് വേദന അറിയൂ

  • @rfanas1027
    @rfanas1027 2 ปีที่แล้ว +17

    ജീവിക്കാൻ ഒരു ശതമാനം പോലും ആഗ്രഹമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാ ഇത് കേൾക്കുന്നെ . ഒരുപാട് ആശ്വാസം തോന്നി : ഇനി ഞാൻ ജീവിക്കും സർ : ഒരു പാട് നന്ദി.

    • @sandhya2214
      @sandhya2214 2 ปีที่แล้ว +1

      ജീവിക്കണം. തോറ്റുകൊടുക്കരുത്

    • @sudheeranp9352
      @sudheeranp9352 6 หลายเดือนก่อน

      പൊരുതണം സാർ

  • @geethakumari8666
    @geethakumari8666 2 ปีที่แล้ว +5

    Very good ! Super. Beautiful ..
    ഇന്ന് നടാകുന്ന കാര്യം എത്ര മനോഹരമായി. പറഞ്ഞു

  • @muhammedafsal620
    @muhammedafsal620 2 ปีที่แล้ว +34

    വല്ലാതെ മസ്സിൽ ആഴ്ന്നു ഇറങ്ങുന്ന വാക്കുകൾ 😥😥😥വല്ലാതെ ഫീൽ ചെയ്യൂന്നു ഈ വാക്കുകൾ പടച്ചോനെ എന്റെ ജിവിതത്തിലെ എല്ലാപ്രശ്നങ്ങൾക്കും പരിഹരിച്ചു നൽകണേ അല്ലാഹ് 🤲🤲🤲ആമീൻ 😥😥😥

  • @saleenaismail1534
    @saleenaismail1534 2 ปีที่แล้ว +14

    പെങ്ങ ൾ മാർക് വീട് വെച്ച് കൊടുത്തു മക്കളെ കെട്ടിച്ചു അവസാനം ഒന്നുതന്നില്ല പറഞ്ഞു സ്വത്തിനെ വേണ്ടി ത്രോഹം തെളിവില്ല മരിച്ചു പോയ വാപ്പ വന്നാൽ മതി എന്ന് ചിലപ്പോൾ തോന്നും ചിലപ്പോൾ പടച്ചോൻ നേരിട്ട് വന്ന് പറയണം തോന്നും കുടുംബം നോക്കി അവസാനം പരാതി മാത്രം

  • @amypadiyath6617
    @amypadiyath6617 2 ปีที่แล้ว +7

    എന്ത് നല്ല ഭാഷ!ഗഫൂർ സാറെ അള്ളാഹു അനുഗ്രഹക്കട്ടെ

  • @r.m.pulayan9978
    @r.m.pulayan9978 2 ปีที่แล้ว +5

    സത്യം ജയിലിൽ കിടക്കുന്നതിനേക്കാൾ
    വലിയ ശിക്ഷയായിരിക്കും
    പക്ഷേ ചിലർ അനുഭവിച്ചാലും പടിക്കില്ല

  • @jimmytrinidad1488
    @jimmytrinidad1488 2 ปีที่แล้ว +10

    ഒത്തിരിപ്പേർ എന്നെ മറന്നു, വേദനിപ്പിച്ചു, തകർന്നു കഴിഞ്ഞപ്പോൾ, എല്ലാവരെയും ഒന്ന് വിലയിരുത്തി, അതിനുശേഷം എന്നെത്തന്നെ ഒന്ന് വിലയിരുത്തി, ഒരു നല്ല മനുഷ്യൻ ആയിരുന്നില്ല എന്ന് മനസിലായി. മറന്നവരും, വേദനിപ്പിച്ചവരും എന്നേക്കാൾ ഭേദമാണ് എന്ന് മനസിലായി. അതോടെ സകല ദുഃഖങ്ങളും, പ്രയാസങ്ങളും മാറിക്കിട്ടി.

  • @rahmathrahman8266
    @rahmathrahman8266 2 ปีที่แล้ว +8

    Truely ur words are cape of hope 👍🏻👍🏻👍🏻🤲🏻

  • @shobhanashobha8177
    @shobhanashobha8177 ปีที่แล้ว +2

    നന്ദി കേട്ട വർഗ്ഗമാണു മനുഷ്യർ . നായ.. പൂച്ച etc.. നന്ദിയുള്ള . വർഗങ്ങളാണ്

  • @sandhyaks1839
    @sandhyaks1839 2 ปีที่แล้ว +2

    സാർ പറയുന്നത് എത്ര ശരിയാണ് എന്റെ ജോലിയിൽ വരെ തട്ടിക്കളഞ്ഞ് വരുണ്ട് അവരോട് ദൈവം ചോദിച്ചുള്ളു

  • @crvishnu7774
    @crvishnu7774 2 ปีที่แล้ว +7

    എന്റേ ജീവിതത്തിൽ എന്നയ്യ് സ്‌നേഹിച്ചവർ എല്ലാം എന്നയ്യ് chathichittay ഉള്ളു എല്ലാത്തിനോടും anmarthatha കാണിച്ചിട്ടും ഞാൻ തോറ്റു പോയി എന്റയ്യ് അമ്മയും അച്ഛനും അ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലവർ 😚😚😚

  • @soyat6659
    @soyat6659 2 ปีที่แล้ว +31

    വളരെനല്ല കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞത്.പക്ഷേ പ്രാവര്‍ത്തികമാക്കുകയെന്നത് വളരെ പ്രയാസം.കാരണം മറ്റുള്ളവരില്‍ നിന്ന് അവഗണനസഹിക്കേണ്ടി വരുമ്പോള്‍ മനസ്സില്‍ അവരോട് പകയാണ് തോന്നുക.മനസ്സെത്ര തിരുത്താന്‍ ശ്രമിച്ചാലും പാറയില്‍ വരച്ചപോലെ ആ അനുഭവങ്ങള്‍ അങ്ങനെ കിടക്കും.

    • @nasisina2366
      @nasisina2366 2 ปีที่แล้ว +3

      Pakayum und.... Vedanayum und😭😭😭😭

    • @bibinmathew7613
      @bibinmathew7613 2 ปีที่แล้ว

      Verycorrect

  • @radhakrishnans6703
    @radhakrishnans6703 2 ปีที่แล้ว +1

    വളരെ ശരിയാണ് നന്ദി നന്ദി നന്ദി നമസ്ക്കാരം

  • @omanaravikumar1903
    @omanaravikumar1903 ปีที่แล้ว

    വളരെ ശെരിയാണ്. ആൽമാർഥമായി സ്നേഹിച്ചും ഒരുപാടു കഷ്ടപ്പാടുകളും ദുഖങ്ങളും സഹിച് കൂടെ നിന്നിട്ടും കാര്യങ്ങൾ കണ്ടു കഴിയുമ്പോൾ വേദനകളും സഹിക്കാൻ പറ്റാത്ത രോഗങ്ങളും മാത്രമാണ് kittikondirikkunnathu

  • @pachusalmiya5248
    @pachusalmiya5248 2 ปีที่แล้ว +10

    എന്ത് നല്ല വാക്കുകളാണ് ഇക്കാ പറഞ്ഞു തരുന്നത്.. Valuable speech 👌👌👌

  • @antonyantony6166
    @antonyantony6166 2 ปีที่แล้ว +4

    ഇന്ന് എല്ലാവരിലും നിർബന്ധബുദ്ധി യും ബാലിശ മായ ചിന്തകളും മാത്രം

  • @KrishnaKumari-ci2cc
    @KrishnaKumari-ci2cc หลายเดือนก่อน

    ചില൪ക്ക് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒരു ഹരമാണ്...നിരപരാധികളതില് വെന്ത് നീറുന്നു...തോരാ കണ്ണീരും സമ്മാനിക്കുന്നു.്അവ൪.. നമ്മുടെ വേദന സത്യത്തെ മുറുകെ പിടിച്ചിട്ടും തെറ്റിദ്ധരിപ്പിക്കപ്പടുമ്പോഴുള്ള ആത്മ വേദന..സഹിക്കില്ലാ...

  • @aparnaammu4825
    @aparnaammu4825 ปีที่แล้ว +4

    ദൈവം എന്നാ ശക്തി ഉണ്ടെഗിൽ ഒന്നും പേടിക്കണ്ട നമ്മൾ തെറ്റ് cheyithilegil ആ സമയത്തു എല്ലും നടക്കും

  • @latharajraj3353
    @latharajraj3353 2 ปีที่แล้ว +18

    Sir പറഞ്ഞ കാര്യം എല്ലാം സത്യമാണ്. പക്ഷെ ചിലർ നമ്മളെ മണ്ടരാക്കും. നമ്മൾ അവരുടെ വിഷമം കണ്ടു അവരെ സഹായിക്കുമ്പോൾ നമ്മുക്ക് ഒരു വിലയും കൽപ്പിക്കാതെ പോകുന്നവരുണ്ട്. അപ്പോൾ നമ്മുക്ക് എന്തു വിഷമം തോന്നുമെന്നറിയുമോ.

    • @anuanutj4491
      @anuanutj4491 2 ปีที่แล้ว

      Zatham my experience

    • @junaisbabu9860
      @junaisbabu9860 ปีที่แล้ว

      സത്യം. അവരൊക്കെ ബുദ്ധിമാൻമാരും അവരെ അനുസരിക്കുന്ന നമ്മൾ പൊട്ടന്മാരും. ഇങ്ങനെ ഉള്ളവരോട് എങ്ങനെ പെരുമാറണം?

  • @soudaibrahim7387
    @soudaibrahim7387 2 ปีที่แล้ว +5

    ഇത് മനസ്സലിവു ഇല്ലാത്ത ഭർത്താക്കന്മാരും ഭാര്യമാരും കെട്ടിരുന്നെങ്കിൽ ! യാ അല്ലാഹ്

  • @suchithrakk4505
    @suchithrakk4505 2 ปีที่แล้ว +41

    എന്തൊക്കെ നല്ലത് ചെയ്തു. പക്ഷെ എട്ടിന്റെ പണി കിട്ടി എന്ന് മാത്രം മിച്ചം

  • @sunithabaiju3529
    @sunithabaiju3529 2 ปีที่แล้ว +12

    ഞങ്ങൾ മൂന്നു വർഷമായി അനുഭവിച്കൊണ്ടിരുന്നത് ആർക്കും പറഞ്ഞാൽ മനസിലാവില്ല. വളരെ യധികം വേദനയായിരുന്നു മനസ്സിന്. അതുപോലെ മാറാത്ത രോഗവും. സഹായിക്കാൻ പോയതാ.

    • @sowmijacksonjacksonsowmi6143
      @sowmijacksonjacksonsowmi6143 2 ปีที่แล้ว +3

      Bayapedaruth, vedhanikkaruth, Ningalkku vendi Nan prarthikkunnu....

    • @sofiyasofiya9366
      @sofiyasofiya9366 2 ปีที่แล้ว

      @@sowmijacksonjacksonsowmi6143 Anik vandi koodi prarthikumo

    • @dreamandmakeit6221
      @dreamandmakeit6221 ปีที่แล้ว

      @@sowmijacksonjacksonsowmi6143 eniku vendi prarthiko

  • @beenabosco5095
    @beenabosco5095 2 ปีที่แล้ว +12

    Heart touching ❤️

  • @sreesailomshivakripa9843
    @sreesailomshivakripa9843 2 ปีที่แล้ว +1

    ഇതിലും അപ്പുറം ഒരു വാക്കുകൾ ഇല്ല 🙏.... Thank you സാർ

  • @aishushub9728
    @aishushub9728 2 ปีที่แล้ว +2

    Alhamdulillah.....nalla speech
    Kettappo swantham jeevithathe kurich orthupoyi.....orupadund sir paranjapoleyulla anubhavangal😢
    Inshaallah okke kalam marupadi kodukkatte
    Namukk ellam rabbil abhayam thedam
    Allahu namukk samadhanam nalkatte.....aameen

  • @parukuttysvlog2697
    @parukuttysvlog2697 2 ปีที่แล้ว +12

    അസൂയ തോന്നി അപവാദം പറഞ്ഞ് നടക്കുന്നത് സ്വന്തം കൂടെപ്പിറപ്പ തന്നെയാണ് ബന്ധുക്കൾ ശത്രുക്കൾ തന്നെയാണ്

  • @naseemaali8093
    @naseemaali8093 2 ปีที่แล้ว +10

    കയ്യും കാലും ഒടിഞ്ഞു കിടന്നപ്പോഴെല്ലാം ഭംഗിയായി നോക്കി ഞാൻ.... അസുഖം വന്നു കിടന്നപ്പോഴും.... പക്ഷേ എല്ലാം സുഖപ്പെട്ടു കഴിഞ്ഞപ്പോൾ കുത്തുവാക്കുകളും പോരും ദ്രോഹവും പഴയതു പോലെ....

    • @shahinacholappurath7861
      @shahinacholappurath7861 ปีที่แล้ว +1

      ഇതു തന്നെ എന്റെ അവസ്ഥ സുഖം ഇല്ലാത്തപ്പോൾ നമ്മുടെ ആവശ്യം വരും അല്ലാത്തപ്പോൾ നമ്മളെ കുത്തു വാക്കുകൾ അവഗണ ദ്രോഹം

    • @kaneshbabu3634
      @kaneshbabu3634 ปีที่แล้ว

      90%മരുമക്കളുടെ അവസ്ഥ

  • @somathomas6488
    @somathomas6488 2 ปีที่แล้ว +2

    Yes, bro... Real talk.. Good msg.. 👍👍👍🙏🙏❤❤❤God bless you.. 🌹🌹🌹

  • @youtube.crea116
    @youtube.crea116 2 ปีที่แล้ว

    Pm gafoor ikkayude motivational speech pala aalukaleyum jeevikan prerippikkunnathu thanku ikka

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +3

    ഈ ഭൂമിയിൽ 🙏 എല്ലാവ രും 🙏 എന്റെ സ്വന്തമാണ് 🙏സത്യം പറഞ്ഞാൽ എല്ലാവർക്കും ദേഷ്യം വരും 🙏നീ yaroda ഇരുന്താലും ന്യായത്തെ മട്ടും വി ടാ തെ 🙏 ഈ ഭൂമിയിൽ സത്യസന്ധമായ ജീവിച്ചോ വേറൊന്നും പറയാനില്ല 🙏🙏

  • @kurubi3970
    @kurubi3970 2 ปีที่แล้ว +9

    കണ്ണുകൾ നിറഞ്ഞ വാക്കുകൾ

  • @NirmalaDevi-sc7lm
    @NirmalaDevi-sc7lm หลายเดือนก่อน +2

    വേദനിപ്പിക്കുന്നത് ഭർതാവാണ്. അയാളെ ഒരുപാടു സ്നേഹിക്കുന്നതിനാൽ ഉപേക്ഷിക്കാനും കഴിയുന്നില്ല. പിന്നെ മക്കൾക്ക് വേണ്ടിയും എല്ലാം സഹിക്കുന്നു 😢

  • @najmal.
    @najmal. 6 หลายเดือนก่อน +1

    ജീവിതത്തിൽ അവഗണനയാണ് സാർ താങ്ങൻ കഴിയാത്തത് ചിലർക്ക് ആരും ഇല്ലാത്തപ്പോൾ നമ്മൾ തുണയാവും ചേർത്തു നിർത്തും എന്നാൽ പെട്ടെന്ന് ഒരു ദിവസം അവർ അവഗണിച്ചു തുടങ്ങുമ്പോൾ മനസിന് വല്ലാത്ത ഒരു പിടച്ചിൽ ആണ് .🙂

  • @ZAKKU01
    @ZAKKU01 2 ปีที่แล้ว +35

    കൂടെ നടക്കാൻ ഒരുപാട് പേരുണ്ടായിരുന്നെങ്കിലും നമ്മുടെ മനസ്സ മനസിലാക്കിയ ഒരാളെ ഉണ്ടായിരുന്നുള്ളു....I Miss you...😥
    നിനക്ക് സുഖം ആണോ എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥയായി പോയല്ലോ പടച്ചോനെ....😓

    • @Hassan-pi1io
      @Hassan-pi1io 2 ปีที่แล้ว

      Same 😥😥😥

    • @jessy5592
      @jessy5592 2 ปีที่แล้ว +2

      @@ZAKKU01 enkilum avale anneshikyamayirunnu

    • @shabanashaba5049
      @shabanashaba5049 2 ปีที่แล้ว +1

      ഒന്ന് തിരക്കികൂടെ

    • @sambhavivk4156
      @sambhavivk4156 2 ปีที่แล้ว +1

      ഞാൻ ആത്മക

    • @sambhavivk4156
      @sambhavivk4156 2 ปีที่แล้ว +2

      ഞാൻ ആത്മാത്ഥമായി വിശ്വസിച്ചവരും സ്നേഹിച്ചവരും എന്നെ വേദനിപ്പിച്ചിട്ട