How Old Are You? - ഹൗ ഓൾഡ് ആർ യൂ? Malayalam Full Movie | Manju Warrier | Kunchacko Boban | TVNXT

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2022
  • Watch and Enjoy How Old Are You? - ഹൗ ഓൾഡ് ആർ യൂ? Malayalam Full Movie | Manju Warrier | Kunchacko Boban | TVNXT Malayalam
    #latestmalayalammovies #tvnxtmalayalammovies #superhitmovies #trendingmovies #malayalam #new @tvnxtmalayalam7852
    Title Name : How Old Are You? - ഹൗ ഓൾഡ് ആർ യൂ? Malayalam Full Movie | Manju Warrier | Kunchacko Boban | TVNXT Malayalam
    Movie Name : How Old Are You? - ഹൗ ഓൾഡ് ആർ യൂ ?
    Director : Rosshan Andrrews
    Producer : Listin Stephen
    Starring : Manju Warrier, Kunchacko Boban And Others
    Music Director : Gopi Sunder
    Cinematography : R. Diwakaran
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Enjoy & stay connected with us!
    👉 Visit Our Website: www.tvnxt.net/
    👉 Like us on Facebook: bit.ly/2zEOeUV
    👉 Follow us on Twitter: / tvnxttelugu
    👉 Follow us on Instagram: / tvnxttelugu
    👉 Subscribe to TVNXT Telugu: bit.ly/2N4zAxS
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Watch more Video's 👇@
    ♦ Cooking video's → bit.ly/2C6cnqx
    ♦ Devotional → bit.ly/2okcIwj
    ♦ Comedy → bit.ly/2ogW3cG
    ♦ Kidz → bit.ly/2C4N0oW
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 777

  • @lekshmilachu682
    @lekshmilachu682 ปีที่แล้ว +2566

    ഈ സിനിമ ഇറങ്ങിയതിനു ശേഷം പകുതിയിൽ വച്ചു നിർത്തിയ പഠനവും ജോലിയും ഒക്കെ വീണ്ടും start ചെയ്ത ഒരുപാട് ചേച്ചിമാരെ എനിക്കറിയാം really inspirational movie 👌👍👍manju ചേച്ചി ♥️

    • @johnhonai8100
      @johnhonai8100 ปีที่แล้ว +104

      അത് മാത്രമല്ല ടെറസ്സ് പച്ചക്കറിക്ക് ഒരു തുടക്കമായി. ഈ സിനിമ കണ്ടു വീട്ടിൽ വിഷം അടിക്കാത്ത പച്ചക്കറി നട്ടുവളർത്തിയ ഒരുപാടുപേരെ എനിക്കറിയാം 👍

    • @safrintly6648
      @safrintly6648 ปีที่แล้ว +49

      Athil oralanu njan✨️

    • @vibeeshvinodinianandan
      @vibeeshvinodinianandan ปีที่แล้ว +22

      ബോബി & സഞ്ചയ്, റോഷൻ ആൻഡ്രൂസ്, മഞ്ചു വാര്യർ

    • @Gogreen7days
      @Gogreen7days ปีที่แล้ว +6

      😮Engane okke aambhavikkumo film kandaaal

    • @johnhonai8100
      @johnhonai8100 ปีที่แล้ว +35

      @@Gogreen7days മെസ്സേജ് നല്ലതാണെങ്കിൽ അത് സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല

  • @anaghakt4114
    @anaghakt4114 ปีที่แล้ว +660

    എനിക്ക് ഈ സിനിമയോട് വലിയ നന്ദിയുണ്ട്.. എന്റെ അമ്മ പത്താം ക്ലാസ്സ്‌ പാസ്സ് ആയിട്ടില്ലായിരുന്നു..ഈ സിനിമ കാരണമാണ് അമ്മ പത്താം ക്ലാസും പ്ലസ് ടു കടന്ന് ഇപ്പൊ ഡിഗ്രി വരെ എടുത്തു..
    നന്ദി മഞ്ജു ചേച്ചി, റോഷൻ androws 💞

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 ปีที่แล้ว +83

    നിരുപമക്ക് സപ്പോർട്ട് ആയിട്ടും നല്ലത് പറഞ്ഞു കൊടുക്കാനും ഒന്ന് രണ്ടു ഫ്രണ്ട്സ് ഉണ്ട്.... നമുക്ക് ആരുമില്ല......
    ഈ മൂവി ഞാൻ തിയറ്ററിൽ പോയ്‌ കണ്ടു. വലിയൊരു ധൈര്യം ആരുന്നു...... പിന്നെ ഒരു കോഴ്സ് പഠിക്കാനും ഇപ്പൊ ജോലി ചെയ്യാനും ഇത്രയും നാൾ ജീവിച്ച തടവറയിൽ നിന്നും ഒരു മോചനം...... സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചവൾ നിരുപമ രാജീവ്‌ 💕💕

  • @premjiths8433
    @premjiths8433 ปีที่แล้ว +288

    മികച്ച സ്ത്രീകളില്ലാത്തിരുന്നിട്ടോ അതോ അവളുടെ സ്വപ്നത്തിന് പരിധിയും കാലയളവും നിശ്ചയിച്ചതു കൊണ്ടോ ✨🔥

    • @m.r.z_nihal
      @m.r.z_nihal ปีที่แล้ว +10

      Kaneeroode njanum ente swapnaum

    • @anseeraansiansi1953
      @anseeraansiansi1953 3 หลายเดือนก่อน +1

      ഞാനും

    • @aswathip7758
      @aswathip7758 9 วันที่ผ่านมา +2

      Swapnam illanjitanu 😊 swapnam kaanu kuti swapnam kaanu, strong akumbo onnum nokathe irangum 👍🏽

  • @farsanabasheer3178
    @farsanabasheer3178 ปีที่แล้ว +109

    ഈ സിനിമയ്ക്കു മഞ്ജു ചേച്ചിയുടെ ജീവിതവുമായി ഒരുപാടു സാമ്യമുള്ളതു പോലെ

  • @zeenathk3271
    @zeenathk3271 ปีที่แล้ว +591

    ഇതിലെ രാജിവ് നമ്മുടെ നാട്ടിലെ ടിപ്പിക്കൽ ആണുങ്ങളുടെ പ്രതിനിധിയാണ്.

    • @juliethomas1469
      @juliethomas1469 ปีที่แล้ว +15

      I would have never gone back to that man!

    • @Leyman06
      @Leyman06 ปีที่แล้ว +22

      ശെരിയാണ്, ആ കഥാപാത്രത്തോട് ദേഷ്യം തോന്നി 😶

    • @radhas6767
      @radhas6767 ปีที่แล้ว +5

      സത്യം 😬😬😬

    • @shinesuresh733
      @shinesuresh733 ปีที่แล้ว +4

      👍👍

    • @simimohan6319
      @simimohan6319 ปีที่แล้ว +20

      Exactly.. toxic personality.. not just him actually the daughter also.. she uses her mother as per her needs initially.. later on she comes around.. but that's not the way

  • @arathysubramanyan4378
    @arathysubramanyan4378 ปีที่แล้ว +275

    മഞ്ജുവിന്റെ തിരിച്ചുവരവിൽ ഇഷ്ടമുള്ള മൂവി... ബാക്കിയൊന്നിലും ഈ മഞ്ജുവിനെ കണ്ടില്ലെങ്കിലും ഈ മൂവി 🔥 1:23:10 കനിഹാ നെ പോലെ ഒരു ഫ്രണ്ട് ✨️അവിടെ നിന്നാണ് നിരുപമ പിന്നെയും start ചെയ്യുന്നത്... "ഒരാളെ കണ്ടാൽ തലകറങ്ങി വീഴുന്നതിലേക്ക് 15 വർഷത്തെ ശീലങ്ങൾ നിന്നെകൊണ്ട് എത്തിച്ചെങ്കിൽ അത് നീ മാറ്റിയെ പറ്റു... അതിൽ ആര് പെട്ടാലും എന്ത് പെട്ടാലും " ആ ഡയലോഗ് 🔥
    How old are you 🔥

  • @mockingjay2473
    @mockingjay2473 ปีที่แล้ว +204

    Last കൊറച്ചു ഭാഗത്തു മാത്രമേ ഇതൊരു സിനിമ ആയി തോന്നു, മറ്റെല്ലാം ഓരോ സ്ത്രീയുടെയും യഥാർത്ഥ ജീവിതം 😔

  • @pachusageer7420
    @pachusageer7420 ปีที่แล้ว +717

    തിരിച്ചു വരവിൽ ഇത്രക്ക് ഗംഭീരമായി പെർഫോം ചെയ്ത ഒരു നായികയും ഇല്ല..
    Hats off മഞ്ജു ചേച്ചി. ❤️

    • @sreer2028
      @sreer2028 ปีที่แล้ว +14

      Satyam paranjal nirupama enna role simple aayi cheythu vechu manju chechi. Pinned angot lucifer, asuran, poovankozhi, chathurmukham, sujatha, vettah, priest okke vere level performance.
      Jack n jill marakkar okke nthinu abhimayichu... Dhurantham

    • @AanjanayaDas
      @AanjanayaDas ปีที่แล้ว +4

      @@sreer2028 marakkar potte aayisha oke 🤣

    • @sreer2028
      @sreer2028 ปีที่แล้ว +6

      @@AanjanayaDas AYISHA 👌🏻👌🏻👌🏻

    • @4uvibes
      @4uvibes ปีที่แล้ว

      th-cam.com/video/LvJIXB_5OKQ/w-d-xo.html

    • @midnightdream6499
      @midnightdream6499 ปีที่แล้ว

      അപ്പ ഞാനോ 😜

  • @hamnaptk5094
    @hamnaptk5094 ปีที่แล้ว +595

    എന്റെ പൊന്നോ.... ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല... അത്ര ഇഷ്ടമാണ് ഈ സിനിമ
    അവസാനത്തെ ആ "It doesn't matter"... അതിന്റെ ഫീലെ വേറെതാണ് 💥❤

  • @anju-gr6qp
    @anju-gr6qp ปีที่แล้ว +177

    ആ അമ്മയെ കാണാൻ പോയ നന്മയാണ് നിരുപമക്ക് മറ്റൊരു വഴി തുറന്നു കൊടുത്തത്. ഞാനെൻറെ മോൾക്ക് നിരുപമ എന്നാണ് പേരിട്ടിരിക്കുന്നത് ഈ ഫിലിമിൽ നിന്നാ .

  • @nasreen_s_insight
    @nasreen_s_insight 7 หลายเดือนก่อน +59

    പണ്ട് ഞാനീ സിനിമ കണ്ടപ്പോൾ ഞാൻ ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നു..... ഇന്നിപ്പോൾ ഞാൻ വീണ്ടും ഈ സിനിമ കാണുമ്പോൾ ഞാനൊരു ഉമ്മയാണ്, ഒരു ഭാര്യയാണ്.... എന്താണെന്നറിയില്ല ഇപ്പോൾ ഈ സിനിമ എനിക്ക് വളരെ Relatable ആയിട്ട് തോന്നുകയാണ്.... ശരിക്കും, സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് ഒരു എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് എനിക്കിന്നപ്പോൾ തോന്നുന്നു🥹🥹🥹🥹 എന്തൊക്കെയോ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത ഒരു അവസ്ഥ.... എന്തിന് ഇത്ര മാർക്ക് വാങ്ങി ഞാൻ പഠിച്ചു??? എന്തിന് ഞാൻ കോളേജിൽ എല്ലാവരും അറിയപ്പെടുന്ന ഒരു വിദ്യാർത്ഥിനിയായി??? ഇന്നിപ്പോൾ ഞാൻ പൂജ്യമാണ് വെറും വട്ടപ്പൂജ്യം.... 🥹🥹🥹

    • @niya143
      @niya143 7 หลายเดือนก่อน +1

      എടൊ psc ഒക്കെ എഴുതിക്കൂടെ

    • @galaxyflutes5851
      @galaxyflutes5851 7 หลายเดือนก่อน

      Ella agrahamgalum nedeettu family illengi pinnendu carrier ndayitenda

    • @NazrinJ
      @NazrinJ 6 หลายเดือนก่อน +7

      Try to take baby steps. Dont expect help from any one. Dont give up. Keep on trying. Most women face these struggles. But there are solutions too. Try to improve day by day and acheive what you want.

    • @beenavenugopalannair
      @beenavenugopalannair 2 หลายเดือนก่อน +1

      As said , you have to go ahead with your hardwork and confidence. Don't loose heart. Swantham respect thaniye nedi thanne edukanam.

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 ปีที่แล้ว +46

    ഞാന്‍ ഇനിയും കാണും.. inspiration... inspiration...inspiration...ഭാര്യ എന്ന റോളില്‍ നില്‍ക്കുന്ന ഏതൊരു സ്ത്രീയും സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കില്ല. മറ്റുള്ളവരുടെ താളത്തിന് തുള്ളി ജീവിതം കഴിച്ചു കൂട്ടും. എന്നാല്‍ ഒരു തിരിച്ചടി കിട്ടിയാല്‍ പഠിക്കും. പക്ഷേ അപ്പോഴേക്കും നല്ല പ്രായം കഴിയും. എന്നിട്ടും പഠിക്കാത്തവരും ഉണ്ട്. ഈ സിനിമയിലെ ‍ എല്ലാ dialogues um full inspiration തന്നെ. Super സ്ക്രിപ്റ്റ് 🙏

  • @siddiquemuhammed9181
    @siddiquemuhammed9181 ปีที่แล้ว +290

    മഞ്ജു തിരിച്ചു വന്നിട്ടുള്ള കയ്യൊപ്പാണ് ഈ സിനിമ... ഒരുപാട് പേർക്ക് പ്രചോദനം ഉൾക്കൊള്ളാവുന്ന സിനിമ🔥🔥

  • @melvinthomas4209
    @melvinthomas4209 ปีที่แล้ว +44

    വേറെ ഒരു നടിയെയും മലയാളി ഇത്രയധികം നെഞ്ചിലേറ്റിയിട്ടില്ല. ഒരു നടിയുടെ തിരിച്ചു വരവിനു ഇത്രയും സീകാര്യത വേറെ ആർക്കും കിട്ടിയിട്ടില്ല, അതും after 14 years. Unbelievable comeback. ഇതിനൊക്കെ അർത്ഥം മഞ്ജുവിനെ വെറും ഒരു നടിയായി മാത്രം ആരും കാണുന്നില്ല. സ്വന്തം വീട്ടിലെ കുട്ടി എന്നാ ഒരു പേരാണ് മലയാളിക്കി മഞ്ജു😍🥰❣️

    • @RahulSomans
      @RahulSomans ปีที่แล้ว +1

      Beyond that ee cinima ok oru valiya mattathinte thudakkam aayirunnu

  • @aswathisnair6092
    @aswathisnair6092 7 หลายเดือนก่อน +66

    "തോൽക്കാൻ ധയ്ര്യം ഉള്ളവനെ ജയിച്ടുള്ളു.. ഇന്നുവരെ" This Words💥✨

  • @devandgouri
    @devandgouri ปีที่แล้ว +136

    അച്ഛനും മോളുംവല്യ കാര്യത്തിൽ ഓടിങ്ങോട്ട് പോയിട്ടു ഇപ്പോൾ വന്നു സർപ്രൈസ് കൊടുക്കുന്നു.. ഇതാണ് ആണുങ്ങൾ.. അവസരത്തിനു ഒത്തു നിറം മാറുന്നു... അവിടെ സ്ത്രീകൾ പലതും ഒഴിവാക്കി പോകും.. ഇവിടെ മഞ്ജു അത് മാറ്റിചിന്ദിക്കാൻ പ്രേരിപ്പിച്ചു..

    • @raniyanusreen323
      @raniyanusreen323 ปีที่แล้ว +1

      Husband NPD ആണ്

    • @jayakrishnanpm6641
      @jayakrishnanpm6641 7 หลายเดือนก่อน

      👌... 👍

    • @kevintf2
      @kevintf2 29 วันที่ผ่านมา

      Anungal mathram alla. Penungalum ingane thanne aanu. Human nature aanu ith. Gender vach generalize cheyyenda

  • @kanmani3647
    @kanmani3647 ปีที่แล้ว +74

    തോറ്റവർക്ക് വീണ്ടും എണീറ്റോടാൻ പ്രചോദനം നൽകുന്നൊരു സിനിമ.. ഇത് കണ്ട് പഠനം തുടർന്നതും മട്ടുപ്പാവിൽ ജൈവകൃഷി നടത്തുന്നതുമായ ഒരുപാട് പേരുണ്ട് എന്റെ പരിചയത്തിൽ.. ഇനിയും ഇങ്ങനെ ഉള്ള സിനിമകൾ ഉണ്ടാകട്ടെ... മഞ്ജു ചേച്ചി ❤️❤️❤️

  • @kochukannan6282
    @kochukannan6282 ปีที่แล้ว +126

    നല്ല തിരക്കഥയും സംവിധായകരും ഉണ്ടേൽ മഞ്ജു ചേച്ചി തന്നെ ആ ലേഡി സൂപ്പർ സ്റ്റാർ........

    • @sreer2028
      @sreer2028 ปีที่แล้ว +12

      Satyam.... ASURAN 🔥sujatha 🔥lucifer🔥poovankozhi 🔥chathurmukham 🔥ennum eppozhum ❤️sairabhanu ❤️vettah 👍🏻priest🔥... Thirichvaravil ithrem gambeera performance vere oru nayikayum thannitila.

    • @wanderlust3327
      @wanderlust3327 ปีที่แล้ว +3

      ഉർവശിയുടെ ഒക്കെ ചില സിനിമകൾ കണ്ടാൽ ഈ അഭിപ്രായം മാറും

  • @ajayvlogs3260
    @ajayvlogs3260 3 หลายเดือนก่อน +14

    ഇതിലെ ശശി കലയും സൂസനും ആണ് എപ്പോളും നിരുപമയുടെ ലൈഫിൽ ഏറ്റവും സപ്പോർട്ട് ഇതു പോലെ friends ആണ് വേണ്ടത് നമുക്കു

  • @natural.farms..
    @natural.farms.. ปีที่แล้ว +70

    എല്ലാ പെണ്ണുങ്ങളുടെയും അവസ്ഥ ഇത് തന്നെയാവും... ഒന്നും പ്രതീക്ഷിക്കാതെ അവരെ സ്നേഹിക്കുന്നത് ദൈവം മാത്രം... ബാക്കി എല്ലാം... 😢

  • @chinnachinthakal
    @chinnachinthakal ปีที่แล้ว +65

    നമ്മുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ വയസ്സ് ഒരു പ്രശ്നമേ അല്ല എന്ന് തെളിയിച്ച ഫിലിം ആണ് How old are you... എല്ലാവർക്കും inspiration നൽകുന്ന നിരുപമയുടെ ജീവിതം ഞങ്ങളിലേക്ക് എത്തിച്ച മഞ്ജു ചേച്ചിക്കും ഈ ഫിലിമിന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ...🔥🔥🔥👏👏👏 & Thank you all for the inspiring movie..🥰💫🤝

  • @sifanasifana1196
    @sifanasifana1196 ปีที่แล้ว +390

    വിജനതയിൽ പാതി വഴിതീരുമ്പോൾ..
    😭😭ഈ പാട്ടു കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിട്ടും famly ക്കു വേണ്ടി എല്ലാം വേണ്ടാന്ന് വച്ച എന്നെ പോലെ ഉള്ള എല്ലാവരുടെയും മനസിലെ വേദനയാണ് അതിനേക്കാൾ confidens തരുന്ന ഒരു best movie👌👌👌👌

    • @keethusnest9180
      @keethusnest9180 ปีที่แล้ว +12

      എടൊ ഒന്നിന് വേണ്ടിയും സ്വപ്‌നങ്ങൾ ഇഷ്ടങ്ങൾ ഒന്നും വേണ്ടെന്ന് വയ്ക്കരുത്... സ്വന്തം കാലിൽ നിന്നാൽ പിന്നെ ഓരോ സ്വപ്നത്തിന്റേം പുറകെ പോകണം ❤‍🔥

    • @sifanasifana1196
      @sifanasifana1196 ปีที่แล้ว +10

      @@keethusnest9180 ആഗ്രഹമുണ്ട് but എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല ആരുടെയും support ഇല്ലാതെ സ്വന്തമായി ഒരു incom ഇല്ലാതെ എങ്ങനെ???? 😭😭😭

    • @keethusnest9180
      @keethusnest9180 ปีที่แล้ว +7

      @@sifanasifana1196 eda... Family support cheyyille amma achan or husband??? Eda thanikk paditham ullath alle jolikk try cheyy...private firmil kayaru... Aa income kond psc padikk joli kittiyal pinne thanikk thante swapnangal nedam ❤️hope you will get a job dear.... Don't give up✌🏻

    • @muhammedmubashir8955
      @muhammedmubashir8955 ปีที่แล้ว +8

      ഇതിനുള്ള ഏറ്റവും നല്ല മറുപടി ഈ സിനിമയിൽ തന്നെ ഉണ്ട്. If your 30s are over, your 40s are there.

    • @subinsaly4892
      @subinsaly4892 ปีที่แล้ว

      ഹിഹി ഹിഹി ഹിഹി

  • @vedhanth7289
    @vedhanth7289 ปีที่แล้ว +129

    എല്ലാവരും നന്നായി act ചെയ്തിട്ടുണ്ട്... ചാക്കോച്ചൻ തകർത്തു ശെരിക്കും ദേഷ്യം തോന്നും aa characterinodu 😀😀😀😀

  • @najiyanajeem2634
    @najiyanajeem2634 ปีที่แล้ว +78

    ഞാൻ ഈ പടം ഒരു 50 പ്രാവശ്യം കണ്ടിട്ടുണ്ട് കാരണം ഈ പടം ഒരു വിജയം ആണ് എന്റെ 🌹🌹

  • @snow_berry
    @snow_berry ปีที่แล้ว +107

    Inspirational film..😻 but ഇതിൽ നിരുപമയ്ക്ക് ഉള്ളതും എന്നാൽ real life ൽ പല സ്ത്രീകൾക്ക് ഇല്ലാത്തതും ആയ ഒരു കാര്യം ഉണ്ട്, supportive ആയ ഭർത്താവിന്റെ മാതാപിതാക്കൾ..അവരെ പോലുള്ള അച്ഛനെയും അമ്മയെയും കിട്ടിയവർ ഭാഗ്യവാന്മാർ.. അല്ലാത്തവർ ഒരിക്കലും തളരരുത് 😇 നിങ്ങൾ നിങ്ങളെ എന്ന് സ്നേഹിക്കാൻ തുടങ്ങുന്നവോ അന്ന് നിങ്ങൾ ജയിക്കാൻ തുടങ്ങുന്നു.. First priority എപ്പോഴും നിങ്ങൾ തന്നെ ആയിരിക്കണം.. Love yourself.. Move on from past.. Victory is waiting ✊🏻

    • @natural.farms..
      @natural.farms.. ปีที่แล้ว +4

      ആഗ്രഹം ണ്ട് but.... സ്വന്തം വീട്ടുകാർക് പോലും ഭാരമാണ്.. പിന്നെ ആരോട് പറയാൻ ആര് സഹായിക്കാൻ

    • @snow_berry
      @snow_berry ปีที่แล้ว

      @@natural.farms.. അങ്ങനെ കരുതാൻ കാരണം എന്താണെന്ന് എനിക്ക് അറിയില്ല, പക്ഷെ ഇപ്പോൾ നമുക്ക് വീട്ടിലിരുന്ന് പഠിക്കാനും ജോലി ചെയ്യാനും ഒരുപാട് അവസരങ്ങൾ ഉണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഏത് മേഖലയിൽ ആണോ അഭിരുചി ഉള്ളത് അത് ആദ്യം research ചെയ്തു free course or work from home opportunities ഉണ്ടോന്ന് നെറ്റിൽ തന്നെ നോക്കിയാൽ മതി. പിന്നെ തയ്യൽ അറിയുമെങ്കിൽ ഇപ്പോൾ kerala institute of fashion designing ന്റെ കീഴിൽ കമ്പ്യൂട്ടർ പരിശീലനവും ഫാഷൻ ഡിസൈനിങ്ങും free ആയി പഠിപ്പിക്കുന്നുണ്ട്. അത് തുടങ്ങിയോ ന്ന് അറിയില്ല. 😊

    • @diya.p9291
      @diya.p9291 ปีที่แล้ว

      I have such parents in my home and husband's too

  • @anjanadeepu9789
    @anjanadeepu9789 7 หลายเดือนก่อน +34

    ശക്തയായ ഒരു പെൺകുട്ടിയോട് അവൾക്ക് ഒരു കഴിവും ഇല്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞു അവളിൽ അപകർഷതാ ബോധം ഉണ്ടാക്കും.. എന്റെ ഭർത്താവും വീട്ടുകാരും ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും എന്ന പേടി അവളുടെ ഉള്ളിൽ ഉണ്ടാക്കി എടുക്കും. അവളുടെ മനസ്സ് അവൾ പോലും അറിയാതെ ദുർബലമാവും. അവരൊക്കെ പറയുന്നത് ശരിയാണല്ലോ.. എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലല്ലോ എന്ന് അവൾ സ്വയം ചിന്തിച്ചു കൂട്ടും. ഒടുവിൽ കുടുംബത്തിന് വേണ്ടി സ്വപ്‌നങ്ങൾ മറന്നു എന്ന് പറയുമ്പോൾ ഇതേ വീട്ടുകാർ തന്നെ ചോദിക്കും നിനക്ക് ചെയ്തൂടാർന്നോ എന്ന്. ഇല്ലെങ്കിൽ പിന്നെ നീ ഹിമാലയം കീഴടക്കുമായിരുന്നോ എന്ന്.
    എന്ന് മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമ്മൾ സ്വയം ചെറുതാകുന്നോ അന്ന് നമ്മുടെ ജീവിതം അർത്ഥശൂന്യമാവും.പിന്നെ വീണ്ടും പൂജ്യത്തിൽ നിന്ന്... ആദ്യം മുതൽ കെട്ടിപ്പടുക്കണം.... ഇത്രയും കഷ്ടപ്പെട്ട് എന്നേലും രക്ഷപ്പെട്ടാൽ അപ്പോൾ ഈ പറയുന്ന ഭർത്താവും വീട്ടുകാരും പറയും... മടിപിടിച്ചു വീട്ടിൽ ഇരുന്നതാ... നമ്മളാണ് ഇങ്ങനെ ആക്കി എടുത്തത് എന്ന് 😂അപ്പോ നമ്മുടെ മുഖത്ത് വരുന്ന ഒരു പുച്ഛം ഉണ്ട് 😂😂😏😏😏

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 ปีที่แล้ว +50

    മനുഷ്യരിൽ നന്മ മാത്രം ചൊരിയ്യുന്ന ഈ സിനിമ ഇന്നത്തെ പല വൾഗർ സിനിമയെക്കാൾ എത്രയോ മികച്ചതാണ്

  • @goodfoodieiqbal1702
    @goodfoodieiqbal1702 ปีที่แล้ว +478

    കുറച്ചധികം നാളായി തിരയുന്നു...... Upload ചെയ്തതിനു നന്ദി 👍🥰

  • @jishnurajendran591
    @jishnurajendran591 3 หลายเดือนก่อน +15

    തണുത്ത ഉറഞ്ഞു കിടക്കുന്ന ഒരു സ്ത്രീ സമൂഹത്തിൻ്റെ ഇടയിലേക്ക് കുറച്ചു തീ വാരി എറിഞ്ഞ ഒരു സിനിമ 🔥🔥🔥🔥🔥

  • @jasminjasmin3610
    @jasminjasmin3610 ปีที่แล้ว +117

    കൂട്ടുകാരിയാവുമ്പോൾ സൂസൻ പോലെ ആവണം 😍😍

  • @manikutty8341
    @manikutty8341 ปีที่แล้ว +338

    This movie gives a message, when the man is with you you are more dependent and when you are alone , you stand on your leg and independent 👍

    • @lavanyarani9000
      @lavanyarani9000 ปีที่แล้ว

      I don't know malaiyalam.. please i want tamil or English sub title in this movie.. anyone help me

    • @manikutty8341
      @manikutty8341 ปีที่แล้ว +2

      @@lavanyarani9000 you don't have to watch this watch it's thamil version.. jyothika was acted in it

    • @lavanyarani9000
      @lavanyarani9000 ปีที่แล้ว +1

      @@manikutty8341 thanks for ur reply

    • @thahirathahi5162
      @thahirathahi5162 ปีที่แล้ว +1

      Hi

    • @fathimamanaf_
      @fathimamanaf_ 2 หลายเดือนก่อน

      💯

  • @zayan841
    @zayan841 ปีที่แล้ว +394

    സ്വന്തം കാരിം നേടിയെടുക്കാൻ വേണ്ടി മാത്രം ഭാരിയെ സ്നേഹിക്കുന്ന ഭർത്താവ്

    • @arunkm3176
      @arunkm3176 ปีที่แล้ว +1

      കാര്യം. ഭാര്യയെ....

    • @vishalhridhay1709
      @vishalhridhay1709 ปีที่แล้ว +1

      എന്നെ പോലെ 🤣

    • @51993ful
      @51993ful ปีที่แล้ว +3

      Makalum

    • @suneeraarif
      @suneeraarif ปีที่แล้ว +1

      Ys

    • @sahanasp2933
      @sahanasp2933 ปีที่แล้ว +1

      Correct

  • @snow9401
    @snow9401 ปีที่แล้ว +76

    അവസാനത്തെ question മാർക്ക്‌.. അതിലേക്ക് എത്തിയില്ലെങ്കിലും സ്വന്തമായി ഒരു identity എങ്കിലും ഉണ്ടാക്കണം. That's my dream.. Not just a dream; That's my goal.

    • @liaju9291
      @liaju9291 ปีที่แล้ว +2

      Keep going on...
      God bless you..

    • @snow9401
      @snow9401 ปีที่แล้ว +2

      @@liaju9291 Thank u

    • @naseemnewton7042
      @naseemnewton7042 ปีที่แล้ว +1

      God bless you man

    • @vntimes5560
      @vntimes5560 ปีที่แล้ว

      ninte pooru thanne ninte identity.poyi bharthavine sahayikedi...

    • @snow9401
      @snow9401 ปีที่แล้ว +2

      @@vntimes5560 നിന്റെ ലൈംഗിക ദാരിദ്ര്യത്തിന് അല്പം ശമനം കിട്ടിയെന്നു കരുതുന്നു.അമ്മക്ക് സുഖമാണല്ലോ അല്ലേ..സന്തോഷം..

  • @Diru92
    @Diru92 ปีที่แล้ว +417

    പോരായ്മകൾ ഉണ്ടെങ്കിൽ പോലും പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു വാര്യർ വളരെ ഒതുക്കത്തിൽ കൈകാര്യം ചെയ്ത ഒരു മികച്ച കഥാപാത്രം. Truly a motivational movie for all the dependent ladies out here ☺️....

    • @kanmani3647
      @kanmani3647 ปีที่แล้ว +62

      ഞങ്ങൾ ഒരു പോരായ്മയും കാണുന്നില്ല.. ഈ മൂവി കാണുമ്പോ തന്നെ ഒരു എനർജി ആണ് ❤️❤️❤️

    • @shifanathshifanath3677
      @shifanathshifanath3677 7 หลายเดือนก่อน +10

      എന്തു പോരായ്മ

    • @dilshadkerala3381
      @dilshadkerala3381 6 หลายเดือนก่อน +3

      Eee porayma evdeya😂

    • @sajeevsbce1
      @sajeevsbce1 6 หลายเดือนก่อน +5

      തമിഴിൽ ജ്യോതിക ചെയ്തത് ഒന്ന് കണ്ടു നോക്കൂ... പിന്നെ പോരായ്മ തോന്നില്ല 😜👍

    • @nannurn5743
      @nannurn5743 4 หลายเดือนก่อน

      Porayma onnum illa ❤❤❤❤❤

  • @vishnuraj7627
    @vishnuraj7627 ปีที่แล้ว +42

    ഈ സിനിമയോടൊപ്പം മഞ്ജുന്റെ കൂടെ കോട്ടൺ സാരികളും തിരിച്ചു വന്നു

  • @joshnajoseph4658
    @joshnajoseph4658 ปีที่แล้ว +52

    സേതുലക്ഷ്മി അമ്മയുടെ അഭിനയം കണ്ണ് നനയാതെ കാണാൻ പറ്റില്ല. അത് പോലെ മഞ്ജു ചേച്ചിടെ അഭിനയം so awsome. നല്ല insperiation നൽകുന്ന flim. പുതിയ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന സിനിമ ❤️❤️❤️❤️👌👌👌👌

  • @_Athira
    @_Athira ปีที่แล้ว +153

    The most inspiring movie 😍😍സിനിമയുടെ അവസാനം ഉള്ള ചോദ്യം "Who is next? "ആ ചോദ്യം വല്ലാത്തൊരു മോട്ടിവേഷൻ ആണ് 🔥🔥Goosebumps ❤️❤️⚡️⚡️
    Your dream is your signature my dream🩺

  • @Mr_venki97
    @Mr_venki97 ปีที่แล้ว +74

    കഴിഞ്ഞ ദിവസം കൂടെ ഞാൻ തിരഞ്ഞെ ഉള്ളു ... ചില സമയങ്ങളിൽ ഇതിലെ parts കണ്ട് ആസ്വാദിക്കും. ഇപ്പോൾ സന്തോഷം ആയി , സിനിമ മുഴുവൻ യുട്യൂബിൽ അപ്‌ലോഡ് ചെയ്തു. 14 വർഷങ്ങൾക്ക് ശേഷം മഞ്ജു ചേച്ചിയുടെ തിരിച്ച് വരവ് തീർത്തും സിനിമ ലോകത്തിന് കൈവന്ന ഭാഗ്യമാണ്. 🥰

    • @shajimjamal5632
      @shajimjamal5632 ปีที่แล้ว

      After watching it in theatre, I bought a CD.... Now also watched it again... Whenever I feel depressed, if possible I will watch this movie... Unfortunately, when I met Manju, I forgot to tell her about this....

  • @goput2616
    @goput2616 ปีที่แล้ว +14

    Busl കാണുന്ന അമ്മയെ നേരിട്ട് കാണാൻ പോയ ആ രംഗം 👌🏻👌🏻👌🏻ആരെങ്കിലും ഉണ്ടെന്നു തോന്നൽ വേണം... മഞ്ജു ചേച്ചി.... തിരിച്ചുവന്നത് ഒന്നൊന്നര വരവ് 👌🏻👌🏻vijalalama song... ഏതേലും ചേച്ചിമാർ തനിച്ചുപോകുമ്പോൾ ഞാൻ ഈ പാട്ട് പാടും... നല്ലൊരു എനർജി ആ

  • @omnamashivaay......1327
    @omnamashivaay......1327 ปีที่แล้ว +140

    Ee film manjucheacheede life story yodu samyamulla pole thonniyavar like adi...❤️

  • @archanajineshvijitha4115
    @archanajineshvijitha4115 7 หลายเดือนก่อน +52

    ഇതിലെ മകളെ എനിക്ക് ഇഷ്ടമേ അല്ല. അമ്മയെ മനസിലാക്കാൻ കഴിയാത്ത മകൾ. ഓടി അങ്ങോട്ട് പോയിട്ട് അമ്മ യേ miss ചെയ്യുന്നന്ന് 😏😏

    • @danielthomas5401
      @danielthomas5401 5 หลายเดือนก่อน

      Sathyam.

    • @sivadasansuba6914
      @sivadasansuba6914 4 หลายเดือนก่อน

      👍

    • @tessrachel
      @tessrachel 3 หลายเดือนก่อน +1

      Satyam… enne pole amma illathe valarnnavarkke ee kochinte dharshtaym kanumbol chaviiti ellodikkan thonni..

  • @theepori22
    @theepori22 ปีที่แล้ว +21

    തോൽക്കാൻ ധൈര്യമുള്ളവനെ ജയിച്ചിട്ടുള്ളൂ ചേച്ചീ... എന്നും 🔥🔥

  • @Juingli
    @Juingli ปีที่แล้ว +79

    Its not a movie💯,its an Inspiration From Nirupama Rajeev🥺🔥...Sometimes Manju Warrier❤️🔥

  • @achu-ic1sj
    @achu-ic1sj ปีที่แล้ว +18

    എനിക്കയു ഇൻസ്പിറേഷൻ ആയതു great ഇന്ത്യൻ കിച്ചൻ ജയ haeyum ആയിരുന്നു. ഒന്നും മിണ്ടാതെ സഹിക്യുന്ന character ആയിരുന്നു. തിരിച്ചു പറയാൻ തുടങ്ങി ഈ ഫിലംസ് കാരണം. അപ്പോ എല്ലാവരും മര്യാദക്കാരായി. No പറയാൻ പഠിച്ചു

  • @riyajames9314
    @riyajames9314 ปีที่แล้ว +40

    Last nirupama presidentine kaanaan pokumpol husbandineyum makaleyunaayirunnilla koottendathu. Susaneyum father in lawyeyum aayirunnu. Husband and daughter have never supported her ever to reach where she reached the end.

  • @saneeshsadanandan4305
    @saneeshsadanandan4305 ปีที่แล้ว +121

    👌തോൽക്കാൻ ധൈര്യമുള്ളവനെ
    ജയിക്കാൻ കഴിയൂ 👌

  • @333amj
    @333amj ปีที่แล้ว +31

    ലാസ്റ്റ് കാണിക്കുന്ന ഫോട്ടോസിൽ who is next എന്ന് കാണിക്കുമ്പോ ഞാൻ എന്റെ പേര് പറയും 😄this movie always gives me hope and inspiration to move ahead❤🥰One of the best movies👏❤

    • @liaju9291
      @liaju9291 ปีที่แล้ว +1

      Keep going on...
      God bless you...

    • @333amj
      @333amj ปีที่แล้ว

      @@liaju9291 😊❤❤

    • @aryam4482
      @aryam4482 ปีที่แล้ว +1

      ❤️👏🏻👏🏻

    • @333amj
      @333amj ปีที่แล้ว

      @@aryam4482 😊❤❤

  • @misty_girl990
    @misty_girl990 ปีที่แล้ว +59

    തോൽക്കാൻ കഴിവുള്ളവനെ ജയിച്ചിട്ടുള്ളൂ ❤️

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +81

    മഞ്ജു ചേച്ചിയുടെ തിരിച്ചു വരവിന്റെ മൂവി... ഈ film ചില parts എന്റെ നാട്ടിൽ ആണ് shoot ചെയ്തത്.. എനിക്ക് മഞ്ജു ചേച്ചിയെ അകലെ നിന്ന് ആയാലും കാണാൻ സാധിച്ചു 🥰

  • @parvathysyamlal5218
    @parvathysyamlal5218 ปีที่แล้ว +34

    എത്ര നാളായി തിരയുന്ന സിനിമ ആണ് 🥰🥰മഞ്ജു ചേച്ചി ഇഷ്ട്ടം ❤❤അപ്‌ലോഡ് ചെയ്തതു നന്ദി

  • @aishwaryanair9785
    @aishwaryanair9785 ปีที่แล้ว +58

    28.22 " Veetil chennu onnu kulichu dress mariyit njningu varam.. " Friendship ❤😘 100 perallaa.. Nammalude silence manasilaakunna oral mathy

  • @sasikalabstoryinworld8597
    @sasikalabstoryinworld8597 ปีที่แล้ว +25

    അന്നും ഇന്നും eshittamulla move ഉദാഹരണം സുജാത how ... You ❤️

    • @sreer2028
      @sreer2028 ปีที่แล้ว +1

      Chathurmukham and poovankozhi 🔥🔥🔥

    • @de_v_il6_6_6
      @de_v_il6_6_6 หลายเดือนก่อน

      ഉദാഹരണം സുജാത ഒറിജിനൽ കാണണം.. മഞ്ജു ഒന്നും അല്ലെന്ന് തോന്നിപോകും

  • @saneeshasanisani5948
    @saneeshasanisani5948 ปีที่แล้ว +27

    ഇപ്പോളും നമ്മളിൽ ആരൊക്കെയോ സ്വപ്നങ്ങൾ മറിച്ചു വെച്ച് ആർക്കോ വേണ്ടി ജീവിക്കുന്നവർ ഉണ്ടായിരിക്കും

  • @Travelwithmyvoice
    @Travelwithmyvoice ปีที่แล้ว +46

    1:29:03 ഏറ്റവും ഇഷ്ടം ആയ ഒരു സീൻ ആണ് അന്നും ഇന്നും എന്നും

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 ปีที่แล้ว +63

    തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു സിനിമ 🙏❤👍👌🌹

  • @mermelvideos3893
    @mermelvideos3893 ปีที่แล้ว +26

    ഈ സിനിമ ഒരു പ്രത്യേക എനർജി യാണ് തരുന്നത്
    അപ്‌ലോഡ് ചെയ്തതിനു നന്ദി 🙏🙏🙏🙏👍👍👍👍👍👍👍

  • @freshdeyclips3737
    @freshdeyclips3737 ปีที่แล้ว +29

    ഇത് പോലെ ഉള്ള സിനിമകൾ ഇനിയും വരണം....

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 ปีที่แล้ว +59

    മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാ വാക്കിന് വേറെ തെളിവുകൾ ഒന്നും വേണ്ട , ഈ ഒരു വ്യക്തിത്വത്തിനെ നന്നായി ഉപയോഗിക്കുവാൻ പോന്ന എഴുത്തുകാർ ഉണ്ടെങ്കിൽ ഓസ്‌ക്കാർ വരെ കിട്ടും
    വെറും വാക്കല്ല ഇത് അത്രക്കും കഴിവുണ്ട് മഞ്ജു ചേച്ചിക്ക് ................ നന്ദി

    • @lekshmilachu682
      @lekshmilachu682 ปีที่แล้ว +3

      സത്യം 👌♥️

    • @kochukannan6282
      @kochukannan6282 ปีที่แล้ว +3

      100%👍👍🥰🥰❤️

    • @melvinthomas4209
      @melvinthomas4209 ปีที่แล้ว +1

      ഞാൻ ആരാധിക്കുന്ന ഒരേഒരു നടി മഞ്ജു വാരിയർ 😍🔥

    • @sreer2028
      @sreer2028 7 หลายเดือนก่อน

      Satyam
      ASURAN 🔥🔥
      LUCIFER🔥🔥
      CHATHURMUKHAM 🔥🔥
      PRATHY POOVANKOZHI 🔥
      THUNIV 🔥
      AYISHA ❤

  • @amal_b_akku
    @amal_b_akku ปีที่แล้ว +24

    1:31:17 🥰🥰
    നമ്മുക്ക് ഓരോരുത്തർക്കും ഉണ്ടാകട്ടെ ഇതുപോലെ സമയം മാറ്റിവയ്ക്കാൻ കുറച്ചു പ്രിയപ്പെട്ടവരെങ്കിലും,,, അതുപോലെ തിരിച്ചും 🙏💯💯
    Thanks to upload 🥰

  • @shinshana375
    @shinshana375 ปีที่แล้ว +45

    വല്ലാത്തൊരു മോട്ടിവേഷൻ നൽകുന്ന ഒരു ഫിലിം......
    ഒരുപാട് തവണ കണ്ടു.........

  • @binayachandran3259
    @binayachandran3259 ปีที่แล้ว +61

    "ജീവിതം അലസമായി തള്ളി നീക്കാനുള്ളതല്ല..
    ആസ്വദിച്ചും പോരാടിയും വിട്ടുകൊടുത്തും നേടാനുള്ളതാണ്...!"
    😍മറ്റാര്‍ക്കും അവകാശപ്പെടാന്‍ ഇല്ലാത്ത രാജകീയ തിരിച്ചുവരവ് 😍
    🔥മഞ്ജു വാര്യര്‍🔥
    🖤YoUr DrEaM iS yOuR sIgNaTuRe🖤

    • @vntimes5560
      @vntimes5560 ปีที่แล้ว

      athinu aanungale kollayadikukayum kollukayum cheyyanam.

    • @falahnasarulla3549
      @falahnasarulla3549 ปีที่แล้ว

      Aaaaaaaaaaa

  • @itsme1938
    @itsme1938 ปีที่แล้ว +11

    ഈ ചിത്രമിറങ്ങി കുറച്ചു കാലത്തേക്ക് കൃഷി തുടങ്ങിയ ആളുകൾ ഒക്കെയുണ്ടായിരുന്നു.

  • @shiljasindia8934
    @shiljasindia8934 ปีที่แล้ว +88

    This movie has a separate fan base❤️❤️❤️🔥🔥🔥🔥

  • @sreelekshmi9378
    @sreelekshmi9378 ปีที่แล้ว +48

    എനിക്ക് മഞ്ജുവാര്യരുടെ മോളെ ഇഷ്ടമായില്ല നെഗറ്റീവ് പറയുവല്ല ഒരമ്മയോടുള്ള approach 😥😥

    • @sangithakarthik1101
      @sangithakarthik1101 ปีที่แล้ว +22

      സത്യം. ഒരു അമ്മയോട് യാതൊരു സ്നേഹവും ഇല്ലാത്ത പോലെ. ആ question u വേണ്ടി കെഞ്ചി ചോദിച്ചപ്പോൾ പോലും യാതൊരു ദയയും ഇല്ലാതെ അവരെ നിസ്സഹായതയിലേക്ക് തള്ളി വിട്ട ഒരു മകൾ. Amma എന്ത് തന്നെ ആയാലും മക്കൾ ഇത്രേം ഒന്നും അവരെ ഒറ്റക്പെടുത്തില്ല. അവൾക്കു അയർലൻഡിൽ പോകാൻ നേരം എയർപോർട്ടിൽ വച്ചു ചോദിക്കുന്നു അറിയണോ എന്ന്. Bad attitude daughter.

    • @johnhonai8100
      @johnhonai8100 ปีที่แล้ว +1

      സത്യം. ചന്തിക്ക് നല്ല അടി കൊടുത്തു വളർത്തേണ്ടതായിരുന്നു

    • @sreelekshmi9378
      @sreelekshmi9378 ปีที่แล้ว +3

      @@sangithakarthik1101 very true👍🏻

    • @muhammedfazilak5346
      @muhammedfazilak5346 ปีที่แล้ว +5

      Abinayam 😌atrem better aayath kond an

    • @anjalyrabeesh3814
      @anjalyrabeesh3814 ปีที่แล้ว +2

      Sathyam

  • @zayan841
    @zayan841 ปีที่แล้ว +20

    ഭർത്താവ് കുറ്റപ്പെടുത്തുമ്പോൾ ഈ ഫിലിം കാണും. ഒരു manasugam

  • @fareedamp9585
    @fareedamp9585 ปีที่แล้ว +49

    Age is a just Number!

  • @reshmasatish2630
    @reshmasatish2630 ปีที่แล้ว +16

    For a married woman understanding and supportive husband is very important…

  • @bilalsunitha8320
    @bilalsunitha8320 ปีที่แล้ว +102

    വിവാഹം കഴിയുന്നതോടെ മിക്ക സ്ത്രീകളും അടിച്ചമർത്തപ്പെടുന്നു

    • @mufeedamufi1824
      @mufeedamufi1824 ปีที่แล้ว +19

      സത്യം. ഈ മൂവി കണ്ടപ്പോ ആക്കേ സങ്കടായി. എന്റെ കല്യാണം കഴ്ഞ്ഞത്തോടെ എന്റെ dreams ന് എന്റെ ഭർത്താവും വീട്ടുകാരും stop ഇട്ടു

    • @mrvinu1972
      @mrvinu1972 ปีที่แล้ว +4

      @@mufeedamufi1824 you have to restart

    • @roshnimr6079
      @roshnimr6079 ปีที่แล้ว +9

      @@mufeedamufi1824 same here. I restarted and my husband divorced and married again and living with his new wife. But now I am independent physically emotionally mentally and financially never got a single penny from anyone. I am also 36 born in a Muslim family.

    • @multiplayer7953
      @multiplayer7953 ปีที่แล้ว +8

      അടിച്ചമർത്തുമ്പോൾ. അമരാതെ നിന്ന് കാണിച്ചു കൊടുകണം.
      ONLY ONE LIFE ❤❤

    • @Gouri_madhav_
      @Gouri_madhav_ ปีที่แล้ว +1

      ​@@roshnimr6079 really..?✨

  • @meharnishuworld7846
    @meharnishuworld7846 ปีที่แล้ว +7

    യൂട്യൂബിൽ ഒരു ചാനൽ തുടങ്ങി നിർത്തണോ ആലോചിച്ച് ഇരിക്കായിരുന്നു ഇപ്പൊ ഒന്ന് ഉഷാറായി. Tnxx 😍😍

  • @Candle-tf2gm
    @Candle-tf2gm ปีที่แล้ว +11

    2:01:47 ഒത്തിരി സ്ത്രീകളെ... എൻ്റെ അമ്മ അടക്കം അനേകം പേരെ കെട്ടിയിട്ട ആശയം ആണ് ഇത്. ഇപ്പോഴും കുറേ ഏറെ പേർ പുറത്ത് എടുക്കുന്ന അവസാനത്തെ അസ്ത്രം. അതിനേ സാധൂകരിക്കാൻ പറയുന്ന മുടന്തൻ ന്യായവും പരിഹാരവും 02:06:53ന്നിൽ പറയുന്നു. അതിലാണ് അധികം പേരും വീഴുന്നതും.
    കുപ്പിയിലെ ഭൂതങ്ങൾ ആയി മാറുന്ന പാവങ്ങൾ. ആവശ്യ സമയത്ത് കുപ്പി തുറന്നാൽ മതിയല്ലോ,എല്ലാം നടത്തി കൊടുക്കാൻ സ്വന്തം ആകാശം ഉപേക്ഷിച്ച പാവം ഭൂതങ്ങൾ.
    നല്ല പടം.... നല്ല പാഠം.

  • @soumyakrikrishnan1661
    @soumyakrikrishnan1661 ปีที่แล้ว +13

    I am still not sure whether Manju is a superstar or not... But she is a good actor... This movie and her life both inspired me very well

  • @shamseerak7365
    @shamseerak7365 6 หลายเดือนก่อน +9

    This movie can't see without thears when I watch😢 what an inspirational story.. Nirupama Rajeev represents woman who had a strong dreams in their life❤

  • @fahmadiya5122
    @fahmadiya5122 ปีที่แล้ว +67

    Bangloor days ticket kitate house full ayapo kayariya movie❤അടിപൊളി ❤

    • @tom-vn8hx
      @tom-vn8hx ปีที่แล้ว +8

      ഒന്ന് പോയെ ഞങ്ങൾ പോയപ്പോൾ ഇത് ഹൗസ് ഫുൾ ആയിരുന്നു.

  • @subhadaskrishnan6982
    @subhadaskrishnan6982 ปีที่แล้ว +32

    ശരിക്കും രോമാഞ്ചം കൊള്ളിച്ച climax....

    • @girishv.s4884
      @girishv.s4884 ปีที่แล้ว

      Yes eyes filling with tears in last 10 minutes. Excellent background music. No words to appreciate these movie.
      From,
      Girish. D.U.B.A.I.

  • @avodhaedutech19
    @avodhaedutech19 ปีที่แล้ว +26

    ശെരിക്കും ഇതൊക്കെ ആണ് സിനിമ ❤️❤️❤️

  • @p.k.abdulghafour5602
    @p.k.abdulghafour5602 ปีที่แล้ว +70

    A very good film by Manju. She has played her role excellently well. It's a life changing movie. I watched it twice. Congratulations to the director and producer for a work well done. It will inspire many women who wanted to contribute something special to humanity.

  • @_Athira
    @_Athira ปีที่แล้ว +7

    യൂട്യൂബിൽ എപ്പോഴും തിരയുന്ന സിനിമയാണ് അപ്‌ലോഡ് ചെയ്തതിന് നന്ദി 🙏🏻😍

  • @shajikp8941
    @shajikp8941 ปีที่แล้ว +56

    എത്ര ചെറിയ ഭാവവും ഗംഭീരമായി മുഖത്ത് വരുത്താൻ മഞ്ജു വിനോളം ഒരു നടിക്കും കഴിയൂല.
    1:12:00 മുതൽ ഭാവങ്ങൾ 💞💞💞💞

  • @anexseby6278
    @anexseby6278 ปีที่แล้ว +6

    release cheythathinu sesham ethra thavana njan ee film kandennu enikariyilla... Eee movie inspire cheytha orupaad ladies inte koode enne pole kurach gents um koode und... Such a great movie and the climax is just heart touching

  • @muhammedaslam8232
    @muhammedaslam8232 ปีที่แล้ว +7

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനെ വളരെ മോശമായി നമ്മുടെ സോഷ്യൽ മീഡിയ ചിത്രീകരിക്കുന്നത് കാണുമ്പോൾ ഞാൻ അദ്ദേഹം ചെയ്ത സിനിമകൾ ഓരോന്നും ഒന്ന് കൂടി കാണാന്‍ തുടങ്ങി, എനിക്ക് ഒന്ന് ഉറപ്പ് ഉണ്ട് അദ്ദേഹം ഓരോ cinimayum ഒന്നില്‍ നിന്ന് ഒന്ന് തീര്‍ത്തും വ്യത്യസ്തമായ ആണ്‌ ചെയ്തിരിക്കുന്നത്, A big salute for RA

  • @malusasankan9920
    @malusasankan9920 ปีที่แล้ว +51

    What an inspirational movie!!!! I feel the same kind of feelings and inspiration every time I watch this movie. Thanks to the whole crew behind this movie. Great job 👏 👏👏👍👍👍

  • @krishnapriya3125
    @krishnapriya3125 ปีที่แล้ว +45

    A man become a real man he is proud of having his women, not by stoping her growth because of his ego 2:12:32 the most favorite scene in this movie. In every ordinary women there are extraordinary dreams. Manju chechi represents all those women out there who let her dreams buried inside there family responsibilities and married life. May all get a friend like susan who don't let her friend ruied her life. Be the next, let your dreams be your signature. I watch this movie sometimes I feel low to stand alone in my path its real inspiration.

  • @heavenlyblessing7578
    @heavenlyblessing7578 หลายเดือนก่อน +3

    All women inspiration in this movie. It's not a film it is a new journey of all women lifes....

  • @Sk-yx6hm
    @Sk-yx6hm ปีที่แล้ว +14

    മഞ്ജു വാര്യർ ചേച്ചി ❤️❤️❤️

  • @philominajoseph5534
    @philominajoseph5534 7 หลายเดือนก่อน +1

    ഇത്രയും നാളായിട്ടും ഈ സിനിമ ഒന്നു കാണാൻ കഴിഞ്ഞില്ല. അതിനാൽ ഒരഭിപ്രായം പറയുന്നതും വലിയ കാര്യമല്ല. പക്ഷേ ഒള്ളത് ഒള്ളത് പോലെ പറയേണ്ടേ. എല്ലാ വശങ്ങളും ഉത്തരോത്തരം. കുടുംബം, സ്ത്രീശക്തീകരണം, മാദ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും എല്ലാറ്റിനുമുപരി ജൈവ കൃഷിയുടെ അധികാരികതയും ഉപയോഗവും..... അങ്ങനെ എത്രയെത്ര കാലിക പ്രസക്തമായ കാര്യങ്ങളാ അവതരിപ്പിച്ചത്. അഭിനേതാക്കളുടെ അഭിനയവും ഒന്നിനൊന്ന് മെച്ചമുള്ളത്. ആകെക്കൂടെ ഒരു വളരെ നല്ല സിനിമാ.

  • @jancyajaykumar
    @jancyajaykumar ปีที่แล้ว +8

    സത്യത്തിൽ ഞാൻ ഈ സിനിമയിലെ അച്ഛനെയും മകളെയും നന്നായി വെറുക്കുന്നു.

    • @s9ka972
      @s9ka972 ปีที่แล้ว +1

      Dileep and Meenakshi

  • @sudheervijayan6982
    @sudheervijayan6982 ปีที่แล้ว +14

    She should really have divorced someone like that. That's the only thing i couldn't accept about the movie. His character in the beginning was way off bounds

  • @saji981
    @saji981 ปีที่แล้ว +16

    She is going to meet Indian president and her daughter still did not reveal the questions. What's the point in raising such an arrogant inempathetic child

    • @s9ka972
      @s9ka972 ปีที่แล้ว

      True

  • @satheeshkumarvksatheeshkum1154
    @satheeshkumarvksatheeshkum1154 ปีที่แล้ว +31

    തോൽക്കാൻ മനസ്സ് ഉള്ളവരെ ജയിച്ചിട്ടൊള്ളു it's My Inspiration 🔥How Old Are You? It's Doesn't Matter 🔥🔥🔥🔥🔥Keep Going All My Sisters & Brothers Have A Good Future 🙏😍🏆🥇

  • @itsme-jl8en
    @itsme-jl8en 6 หลายเดือนก่อน +7

    1.29.00 - 1.32.00 level of acting 👏👏👏... Most heart touching scene ❤❤

  • @shafinnaushad2709
    @shafinnaushad2709 ปีที่แล้ว +22

    Was waiting for this movie 😅thank you so much 😊

  • @MubMubashira-jv8xc
    @MubMubashira-jv8xc 5 หลายเดือนก่อน +2

    Manju chechiyude thirichu varavin manju chechikkum chechichikk society kum kodukkan pattiya ettavum valiya sammanam * how old are you*🥰🥰🥰🥰

  • @user-ql6vt4xk9q
    @user-ql6vt4xk9q 2 หลายเดือนก่อน +1

    2.01. ഒരിക്കലും നമ്മൾ നമ്മളെ ആർക്കും പണയപ്പെടുത്താതെ ഇരിക്കൂക. നമ്മൾ ചിലവാക്കുന്ന സമയവും അധ്വാനവും എല്ലാം അവസാനം അവർ ഒഴിവാക്കി പോകുമ്പോൾ നമ്മൾ വേദനിക്കും. നമ്മൽ നമ്മളായി ജീവിക്കുക. നമ്മുടെ ഇഷ്ട്ടങ്ങളെയും ആഗ്രഹങ്ങളെയും അംഗീകരിക്കാത്തവരെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക
    2.07 നമ്മൾ നമ്മുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുക

  • @jasirve480
    @jasirve480 ปีที่แล้ว +37

    ഒരുപാട് കാലം പ്രതീക്ഷിച്ച സിനിമയാണ്.... ❤️❤️❤️

  • @anamika23459
    @anamika23459 ปีที่แล้ว +12

    Who else can handle this role better than Manju chechi.... I have watched this movie 100000 times and m still watching this over again.... Such a great actress

  • @thennal6517
    @thennal6517 ปีที่แล้ว +53

    We all need one 'susan'in our life♥️

  • @aswathyaswathy3516
    @aswathyaswathy3516 ปีที่แล้ว +4

    Very Beautiful Movie 🥰🥰🥰 മഞ്ജു ച്ചേച്ചീയുടെ തിരിച്ച് വരവ് കൊണ്ട് ഗംഭീരമാക്കിയ മൂവി.വിജനതയിൽ പാതി വഴി തേടുന്നു എന്ന് പാട്ട് കേൾക്കുപ്പോൾ മനസ്സിൽ വല്ല ഒരു വിഷമം തോന്നുന്നു.നമ്മുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്ന് കാണിച്ച് തന്ന മൂവി 😊.

  • @keethusnest9180
    @keethusnest9180 ปีที่แล้ว +24

    എന്റെ നായികയുടെ തിരിച്ചു വരവ് 😍 love you manju chechi❤️

  • @movieslover4574
    @movieslover4574 ปีที่แล้ว +14

    Thank you for uploading this movie