ഈ പരിപാടിയിൽ കവിത ആലപിക്കാനും ശ്രീ.ബാലചന്ദൻ ചുള്ളിക്കാട് മാഷിന്റെ പ്രഭാഷണം കേൾക്കാനും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് സ്നേഹോപഹാരം വാങ്ങാനും കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. നന്ദി. സ്നേഹം.🙏
ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്... നന്ദി... എത്ര മനോഹരമായി അദ്ദേഹത്തിന്റെ അനുഭവങ്ങൾ നമ്മുടേതാക്കി... പ്രഭാഷണത്തിലൂടെ കവിത രചിച്ചു നമ്മെ ചിന്തയുടെ കാണാത്ത തലങ്ങൾ പരിചിതമാക്കി... അവിടെ നമ്മെ ഇരുത്തി, ശ്രീ വൈലോപ്പിള്ളിയെ നമുക്ക് മുന്നിൽ വരുത്തി, ഒരു മനുഷ്യനെന്താണെന്ന് ലോകം എന്താണ് എന്നെല്ലാം നമ്മുടെ മനസ്സിൽ മായാത്ത ചിത്രങ്ങൾ വരച്ചു... ചിന്തയുടെ അഗാധ തലത്തിൽ പോലും ഒരു ചിരി നമ്മുടെ ചുണ്ടിൽ വിരിയിച്ച് കാവ്യ ദർശനം സാക്ഷാത്കരിച്ചു. ❤🌹
മലയാള സഹൃദയ ലോകം ഇനിയും വേണ്ടത്ര മനസ്സിലാക്കാത്ത ഒരു മഹാകവിയാണ് വൈലോപ്പിള്ളി. അദ്ദേഹവുമായി വളരെ അടുത്തു പെരുമാറി അനേകം ജീവിതാനുഭവങ്ങൾ പങ്കിടുന്ന മനോഹരമായ പ്രസംഗം. ഈ പ്രസംഗം ഒരു പുഴ ഒഴുകുന്നതുപോലെയാണ് എനിക്ക് തോന്നിയത്. പുഴയ്ക്ക് അതിന്റെ ലക്ഷ്യവും പോകാനുള്ള വഴിയും ഒക്കെ കൃത്യമായി അറിയാം എങ്കിലും അത് പല വഴികളിൽ കൂടിയും വെറുതെ സന്തോഷത്തോടെ സഞ്ചരിക്കുന്നു. അതോടൊപ്പം തന്നെ ആ പോകുന്ന വഴികളിൽ എല്ലാം അത് ആനന്ദം പകരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രഭാഷണങ്ങൾ പൊതുവെ ഇങ്ങിനെയാണ് അത് വിഷയത്തിനും അപ്പുറത്ത് ഒരുപാട് കാര്യങ്ങളെപ്പറ്റി നമുക്ക് അറിവ് പകരുന്നു.
വൈലോപ്പിള്ളി മാഷിൻറ വളരെ അധികം സ്വഭാവവിശേഷങൾ രസകരമായി പറഞ്ഞു തന്ന ശ്രീ ബാലചന്ദ്രൻ സാറിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി. ശ്രീ വൈലോപ്പിള്ളി ഒല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ 1965 -68 കാലഘട്ടത്തിൽ എൻറെ അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹം Biology ആണ് പഠിപ്പിക്കുന്നത് എന്നത് അറിയാത്തവർക്ക് ഒരു പുതുമ ആയി തോന്നിയേക്കാം. ദ്വേഷ്യമോ ദ്വേഷ്യഭാവമോ ആ മുഖത്ത് ഒരിക്കലും കാണാൻ കഴിയില്ല. മറിച്ചു സ്നേഹവും സൗമ്യ ഭാവവും മാത്രം. നല്ല മഴക്കാലത്ത് അന്ന് ഞങ്ങൾ പറയും. മാഷേ ഇന്ന് ഭയങ്കര മഴയാണല്ലോ എന്ന്. അപ്പോൾ അദ്ദേഹം പറയും എന്നാൽ ഇന്ന് ഒരു പിരീഡ് നേരത്തെ വിടാം. Headmaster ആയിരുന്ന അദ്ദേഹം കുട്ടികളുമായി അത്ര അധികം ഇടപഴകുമായിരുന്നു. ആ നല്ല ഓർമ്മകൾ സമ്മാനിച്ച വൈലോപ്പിള്ളി മാഷിന് എൻറെ പ്രണാമം.
കളിയായും കാര്യമായും ഇത്രയും പറഞ്ഞിട്ടും, വൈലോപ്പിള്ളിയുടെ സഹധർമ്മിണിയായിരുന്ന ഭാനുമതി ടീച്ചറെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തിൽ അവരുടെ അസാന്നിധ്യം സൃഷ്‌ടിച്ച ശൂന്യതയെ കുറിച്ചും എന്തേ ഒന്നും പറഞ്ഞില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു...
വൈലോപ്പിള്ളിയുടെ കാവ്യലോകത്തെക്കുറിച്ച് താൻ മനസ്സിലാക്കിയ വിവരങ്ങളാണ് ശ്രീ ചുള്ളിക്കാട് പങ്കുവെച്ചത്. അത് ഒരിക്കലും ഊതിപ്പെരുപ്പിച്ച കഥകളായിരുന്നില്ല. ആവുംവിധം മറ്റാരേക്കാളും ഭംഗിയായി എല്ലാ വശങ്ങളും സ്പർശിച്ച സംഭാഷണം തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. 46:38
സഹ്യന്റെ മകന് ആധാരമായ സംഭവത്തെക്കുറിച്ച് വൈലോപ്പിള്ളിമാഷ് വിവരിച്ചതേ ഓർമ്മയുള്ളു. വർഷം കൃത്യമായി മാഷ് പറഞ്ഞതായി ഓർക്കുന്നില്ല. ഞാൻ ഇതിൽ പറഞ്ഞിരിക്കുന്ന വർഷക്കണക്ക് തെറ്റിപ്പോയതാണ്. 1940-42 കാലത്താണെന്നു ചിലർ പറയുന്നു. ആന കൊന്ന കുമാരമേനോന്റെ തറവാട്ടുകാരിൽ ചിലരെ മാഷ് അറിയും എന്നു പറഞ്ഞത് ഓർക്കുന്നു. ചേന്ദമംഗലത്ത് മാഷിന് ചില ബന്ധുക്കൾ ഉള്ളതായും പറഞ്ഞിട്ടുണ്ട്.
വായിക്കും തോറും ഉദാത്തമായി അനുഭവപ്പെടുന്ന കവിത മലയാളകവികളിൽ ആവർത്തിച്ചു വായിക്കുമ്പോൾ ആദരവ് കൂടിവരുന്ന കവികളിൽ പ്രഥമസ്ഥാനത്ത് നില്ക്കുന്നത് വൈലോപ്പിള്ളിയാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമിയിൽ നടന്ന വൈലോപ്പിള്ളിജയന്തി ആഘോഷത്തിൽ " വൈലോപ്പിള്ളി: വ്യക്തിയും കവിയും" എന്ന വിഷയം ആധാരമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് ജീവിക്കാൻ ഇത്തിരി സ്നേഹം കിട്ടണം. വീട് വിട്ടിറങ്ങി ആരോ രുമില്ലാതായ തനിക്ക് സ്വന്തം വീട്ടിൽ അഭയം നല്കി ഉപാധികളില്ലാതെ വൈലോപ്പിള്ളി സ്നേഹം ചൊരിഞ്ഞു. ഭാരതീയസാഹിത്യത്തിന്റെ മുഴുവൻ ദർശനത്തിന്റെ പിൻബലമുള്ളതു കൊണ്ടാണ് അദ്ദേഹത്തിന് ശക്തിയുള്ള കവിതകൾ എഴുതാൻ കഴിഞ്ഞത്. കേരളത്തിന്റെ ചരിത്രം, സംസ്കാരം , ജീവിതം, പ്രകൃതി എന്നിവ ഉൾക്കൊണ്ടാലേ നല്ല മലയാളകവിതകളെഴുതുവാൻ കഴിയൂ എന്നതാണ് വൈലോപ്പിള്ളിയിൽ നിന്ന് അനന്തരതലമുറയിലെ കവി എന്ന നിലയിൽ താൻ ഉൾക്കൊണ്ട പാഠം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡണ്ട് ഡോ പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ എം. ഹരിദാസ്, ജി.ബി കിരൺ, ചന്ദ്രതാര രാജേഷ് എന്നിവർ പ്രസംഗിച്ചു. "മലയാളകാവ്യപാരമ്പര്യം വൈലോപ്പിള്ളിക്കവിതയിൽ " എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാമത്സരത്തിൽ വിജയിച്ച ദിവ്യ എസ്. കേശവൻ, ഡോ ജയശ്രീ കെ.എം., ജയശ്രീ കെ.വി എന്നിവർക്കും നേരത്തെ നടന്ന കാവ്യാലാപനമത്സരത്തിലെ വിജയികളാ യ രേഷ്മ കെ പ്രസാദ്, ജയശ്രീ കെ എം, അമ്പിളിദാസ് എന്നിവർക്കും ബാലചന്ദ്രൻ ചുളളിക്കാട് സമ്മാനങ്ങൾ നല്കി
വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന കവിയെക്കുറിച്ച് കാര്യമായി ഒന്നുമില്ല. രണ്ടു മണിക്കൂർ നീണ്ട സംസാരത്തിൽ, സഹ്യന്റെ മകൻ, മാമ്പഴം, ഓണപ്പാട്ടുകാർ എന്നീ പേരുകൾ കേട്ടു. മിക്കവാറും വൈലോപ്പിള്ളിയെക്കുറിച്ച് പറയുന്നു (കഥ പറയൽ) എന്ന മട്ടിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ച് പറയുകയായിരുന്നു. അന്നം എന്ന ആ പ്രശസ്ത കവിതയുടെ അതേ അവസ്ഥ. ബാഹുകജന്മം ഉന്തിനീക്കുന്ന മഹാകവിയെ അടിച്ചു നിലംപരിശാക്കി എന്ന ആത്മവിശ്വാസത്തിൽ അവസാനിക്കുകയായിരുന്നു ആ കവിത. നീണ്ട കാലത്തിനൊടുവിൽ, ഈ സംസാരത്തിൽ, ബാഹുക ജന്മമാണ് ശ്രേഷ്ഠമായ കവിജന്മം എന്ന ബോധ്യത്തിലെത്തിയിരിക്കുന്നു കവി. എങ്കിലും മറഞ്ഞിരിക്കുന്ന ആ മഹാകവിയെ വെളിപ്പെടുത്താൻ ഈ സംസാരത്തിനായില്ല. ആരെക്കുറിച്ചായാലും (ബഷീറോ വി.കെ.എന്നോ മാധവിക്കുട്ടിയോ ഒ.വി. വിജയനോ ...... ) കഥ പറഞ്ഞ് കേൾവിക്കാരെ രസിപ്പിക്കുക എന്നതിൽ കവിഞ്ഞൊരു ലക്ഷ്യം മിക്ക പ്രഭാഷകർക്കും ഉള്ളതായി തോന്നുന്നില്ല.
കവിത വായിച്ചു തന്നെ അറിയണം. ഇത് ആ വലിയ കവിയെ, മനുഷ്യനെ കുറിച്ചുള്ള ചില ഓർമ്മകൾ.. അതും വൈകാരികമായി പറയാൻ ഒരു കഴിവ് വേണം. അതിലൂടെ വേണമെങ്കിൽ നിങ്ങൾക്ക് കവിയെ കാണാം.. "വീട്ടിലേക്ക് തിരിച്ച് പോകരുത്" എന്ന് പറഞ്ഞ സ്ഥലത്ത് തന്നെ കാണാം അദേഹത്തിൻ്റെ ഫിലോസഫി, poetics ഒക്കെയും.
കാര്യങ്ങളെ അതിന്റെ perpspectivil മനസിലാക്കണം . എന്റെ ജീവചരിത്രം നിങ്ങളുടെ മുന്നിൽ വിളമ്പാനാല്ലന്നും തന്റെ ജീവതത്തിൽ കവി നടത്തിയ സ്വാധീനവും ആണ് ഞാൻ പറയുന്നതെന്നും അദ്ദേഹം ആദ്യമേ പറയുന്നുണ്ടല്ലോ ..
നെടുമുടിവേണു ശരിയ്ക്കും ആശാരിയാണോ എന്നുവൈലോപ്പിള്ളി അയ്യേ..അല്ല ..അദ്ദേഹത്തിന്റെഅച്ഛൻ കേശവപിള്ള. കേരളത്തിന്റെ ഉന്നതവ്യക്തിത്വങ്ങൾ തമ്മിലുള്ള ഒരു സംഭാഷണമാണ് പറഞ്ഞത്. കേട്ടുനോക്കൂ
'അയ്യോ അല്ല' എന്നാണു ഞാൻ പറഞ്ഞത്. വേഗത്തിൽ പറഞ്ഞതുകൊണ്ട് സഹോദരി തെറ്റിദ്ധരിച്ചതാണ്. എന്റെ ഭാര്യ വിശ്വകർമ്മസമുദായാംഗമാണ്. അവരുടെ അച്ഛൻ (എന്റെ മകന്റെ മുത്തച്ഛൻ) വേലായുധൻ ആചാരി.
വർഷം എനിക്കു തെറ്റിപ്പോയതാണ്. 40-42 കാലത്താണെന്നു ചിലർ പറയുന്നു. മാഷ് വർഷം കൃത്യമായി പറഞ്ഞതായി ഓർക്കുന്നില്ല. ആ സംഭവം മാഷ് വിവരിച്ചതേ ഓർക്കുന്നുള്ളു. ആന കൊന്ന കുമാരമേനോന്റെ കുടുംബക്കാരിൽ ചിലരെ മാഷിന് അറിയാമെന്നു പറഞ്ഞതും ഓർക്കുന്നു. ചേന്ദമംഗലത്ത് അദ്ദേഹത്തിനു ചില ബന്ധുക്കൾ ഉണ്ടായിരുന്നതായും പറഞ്ഞിട്ടുള്ളത് ഓർക്കുന്നു.
Balachandran Chullikad`s problem is his arrogance! He has to be more humble. He has to talk more humbly and with respect when the people ask him a question.
ഫ്ലവർസ് ഒരു കോടിയിൽ...ശ്രീകണ്ഠൻ നായർ സർ പറയുന്നത് കേട്ടു കേക്കാൻ വന്നവരുണ്ടോ
🙋🏻♂️
Yes.. ഞാനും കേട്ടു... അതാണ് ഈ വഴിക്ക് വന്നത്.. ഇപ്പൊ തന്നെ 😅😅
🤔
അടിപൊളി പ്രസംഗം ❤
തീർച്ചയായും ഉണ്ട്.
ഈ പരിപാടിയിൽ കവിത ആലപിക്കാനും ശ്രീ.ബാലചന്ദൻ ചുള്ളിക്കാട് മാഷിന്റെ പ്രഭാഷണം കേൾക്കാനും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് സ്നേഹോപഹാരം വാങ്ങാനും കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. നന്ദി. സ്നേഹം.🙏
പ്രിയപ്പെട്ട ശ്രീ. ബാലചന്ദ്രൻ
ചുള്ളിക്കാടിന്റെ പ്രഭാഷണം
അഭിനന്ദനീയം.
ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്...
നന്ദി...
എത്ര മനോഹരമായി അദ്ദേഹത്തിന്റെ അനുഭവങ്ങൾ നമ്മുടേതാക്കി...
പ്രഭാഷണത്തിലൂടെ കവിത രചിച്ചു നമ്മെ ചിന്തയുടെ കാണാത്ത തലങ്ങൾ പരിചിതമാക്കി... അവിടെ നമ്മെ ഇരുത്തി, ശ്രീ വൈലോപ്പിള്ളിയെ നമുക്ക് മുന്നിൽ വരുത്തി, ഒരു മനുഷ്യനെന്താണെന്ന് ലോകം എന്താണ് എന്നെല്ലാം നമ്മുടെ മനസ്സിൽ മായാത്ത ചിത്രങ്ങൾ വരച്ചു... ചിന്തയുടെ അഗാധ തലത്തിൽ പോലും ഒരു ചിരി നമ്മുടെ ചുണ്ടിൽ വിരിയിച്ച് കാവ്യ ദർശനം സാക്ഷാത്കരിച്ചു.
❤🌹
ഇത്രക്ക് ഉജ്ജ്വലമായ ഒരു പ്രഭാഷണം അദ്ദേഹത്തിൽ നിന്ന് മാത്രമേ കെട്ടിട്ടുള്ളൂ.❤❤❤
മലയാള സഹൃദയ ലോകം ഇനിയും വേണ്ടത്ര മനസ്സിലാക്കാത്ത ഒരു മഹാകവിയാണ് വൈലോപ്പിള്ളി. അദ്ദേഹവുമായി വളരെ അടുത്തു പെരുമാറി അനേകം ജീവിതാനുഭവങ്ങൾ പങ്കിടുന്ന മനോഹരമായ പ്രസംഗം. ഈ പ്രസംഗം ഒരു പുഴ ഒഴുകുന്നതുപോലെയാണ് എനിക്ക് തോന്നിയത്. പുഴയ്ക്ക് അതിന്റെ ലക്ഷ്യവും പോകാനുള്ള വഴിയും ഒക്കെ കൃത്യമായി അറിയാം എങ്കിലും അത് പല വഴികളിൽ കൂടിയും വെറുതെ സന്തോഷത്തോടെ സഞ്ചരിക്കുന്നു. അതോടൊപ്പം തന്നെ ആ പോകുന്ന വഴികളിൽ എല്ലാം അത് ആനന്ദം പകരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രഭാഷണങ്ങൾ പൊതുവെ ഇങ്ങിനെയാണ് അത് വിഷയത്തിനും അപ്പുറത്ത് ഒരുപാട് കാര്യങ്ങളെപ്പറ്റി നമുക്ക് അറിവ് പകരുന്നു.
അപാരമായ ഓർമ്മശക്തി , വാഗ്മിത്വം, ഹൃദ്യമായ ഓർമ്മകൾ . കേട്ടിരുന്നുപോയി.
കണ്ണ് നനച്ചു! മനസ്സ് നിറച്ചു!🙏
ചിരിക്കാനും കരയുവനും ഒരുമിച്ചുകഴിയുന്ന ഭാഷണം
ഹൃദ്യമായ വർത്തമാനം
നമസ്തേ ബാലചന്ദ്രൻ സാർ 🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌
❤️👍🏼
Awesum
Nice talk, informative thanks dear Chullikkadu
Good speech
Better as a speaker
And poet 🎉
എക്കാലത്തെയും കവി... കവിത്വത്തിന്റെ ശക്തി. ഭാഷയുടെ വൈകാരികത. ചുള്ളിക്കാട് സാർ എന്നും നമ്മുടെ സാംസ്കാരികതയുടെ അഭിമാനമാണ്.
❤️👍🏼
ചുള്ളിക്കാടിനെ ഒരു പാടിഷ്ടം
താങ്കളെ ഞാൻ വളരേ ഇഷ്ടപ്പെടുന്നു ❣️
Duper
സൂപ്പർ 👌
വൈലോപ്പിള്ളി കവിതകൾ ഹൃദയത്തിൽ നിന്നും മാഷ് ചൊല്ലുന്നു...
ഓർമയിൽ നിന്നല്ല...
🙏🙏🙏
Great speech ❤
ഒറ്റവാക്കിൽ ഗംഭീരം.
വൈലോപ്പിള്ളി മാഷിൻറ വളരെ അധികം സ്വഭാവവിശേഷങൾ രസകരമായി പറഞ്ഞു തന്ന ശ്രീ ബാലചന്ദ്രൻ സാറിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി. ശ്രീ വൈലോപ്പിള്ളി ഒല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ 1965 -68 കാലഘട്ടത്തിൽ എൻറെ അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹം Biology ആണ് പഠിപ്പിക്കുന്നത് എന്നത് അറിയാത്തവർക്ക് ഒരു പുതുമ ആയി തോന്നിയേക്കാം. ദ്വേഷ്യമോ ദ്വേഷ്യഭാവമോ ആ മുഖത്ത് ഒരിക്കലും കാണാൻ കഴിയില്ല. മറിച്ചു സ്നേഹവും സൗമ്യ ഭാവവും മാത്രം. നല്ല മഴക്കാലത്ത് അന്ന് ഞങ്ങൾ പറയും. മാഷേ ഇന്ന് ഭയങ്കര മഴയാണല്ലോ എന്ന്. അപ്പോൾ അദ്ദേഹം പറയും എന്നാൽ ഇന്ന് ഒരു പിരീഡ് നേരത്തെ വിടാം. Headmaster ആയിരുന്ന അദ്ദേഹം കുട്ടികളുമായി അത്ര അധികം ഇടപഴകുമായിരുന്നു. ആ നല്ല ഓർമ്മകൾ സമ്മാനിച്ച വൈലോപ്പിള്ളി മാഷിന് എൻറെ പ്രണാമം.
എഴുത്തിന്റെ വരികളിൽ നിന്ന് ജീവന്റെ വരികൾ ❤
Super
Great ❤
Life with Mash and Balan ho no words
രണ്ടു മണിക്കൂർ നേരം മറ്റൊരു ചിന്തയുമില്ലാതെ മനസ്സർപ്പിച്ചുകേട്ടിരുന്നു പോയി ഒരു ജീവിതവും ഒടേറെ ജീവിതാനുഭവങ്ങളും ..
Good speech.
ഹൃദയത്തിന്റെ ഭാഷ
കളിയായും കാര്യമായും ഇത്രയും പറഞ്ഞിട്ടും, വൈലോപ്പിള്ളിയുടെ സഹധർമ്മിണിയായിരുന്ന ഭാനുമതി ടീച്ചറെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തിൽ അവരുടെ അസാന്നിധ്യം സൃഷ്‌ടിച്ച ശൂന്യതയെ കുറിച്ചും എന്തേ ഒന്നും പറഞ്ഞില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു...
അനുഭവങ്ങളുടെ വാക്കുകൾ . അഭിനന്ദനങ്ങൾ സാർ .
❤️👍🏼
വൈലോപ്പിള്ളിയുടെ കാവ്യലോകത്തെക്കുറിച്ച് താൻ മനസ്സിലാക്കിയ വിവരങ്ങളാണ് ശ്രീ ചുള്ളിക്കാട് പങ്കുവെച്ചത്. അത് ഒരിക്കലും ഊതിപ്പെരുപ്പിച്ച കഥകളായിരുന്നില്ല. ആവുംവിധം മറ്റാരേക്കാളും ഭംഗിയായി എല്ലാ വശങ്ങളും സ്പർശിച്ച സംഭാഷണം തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. 46:38
What a wonderful lucture
സഹ്യന്റെ മകന് ആധാരമായ സംഭവത്തെക്കുറിച്ച് വൈലോപ്പിള്ളിമാഷ് വിവരിച്ചതേ ഓർമ്മയുള്ളു. വർഷം കൃത്യമായി മാഷ് പറഞ്ഞതായി ഓർക്കുന്നില്ല. ഞാൻ ഇതിൽ പറഞ്ഞിരിക്കുന്ന വർഷക്കണക്ക് തെറ്റിപ്പോയതാണ്. 1940-42 കാലത്താണെന്നു ചിലർ പറയുന്നു.
ആന കൊന്ന കുമാരമേനോന്റെ തറവാട്ടുകാരിൽ ചിലരെ മാഷ് അറിയും എന്നു പറഞ്ഞത് ഓർക്കുന്നു. ചേന്ദമംഗലത്ത് മാഷിന് ചില ബന്ധുക്കൾ ഉള്ളതായും പറഞ്ഞിട്ടുണ്ട്.
❤
വായിക്കും തോറും ഉദാത്തമായി അനുഭവപ്പെടുന്ന കവിത
മലയാളകവികളിൽ ആവർത്തിച്ചു വായിക്കുമ്പോൾ ആദരവ് കൂടിവരുന്ന കവികളിൽ പ്രഥമസ്ഥാനത്ത് നില്ക്കുന്നത് വൈലോപ്പിള്ളിയാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമിയിൽ നടന്ന വൈലോപ്പിള്ളിജയന്തി ആഘോഷത്തിൽ " വൈലോപ്പിള്ളി: വ്യക്തിയും കവിയും" എന്ന വിഷയം ആധാരമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് ജീവിക്കാൻ ഇത്തിരി സ്നേഹം കിട്ടണം. വീട് വിട്ടിറങ്ങി ആരോ രുമില്ലാതായ തനിക്ക് സ്വന്തം വീട്ടിൽ അഭയം നല്കി ഉപാധികളില്ലാതെ വൈലോപ്പിള്ളി സ്നേഹം ചൊരിഞ്ഞു. ഭാരതീയസാഹിത്യത്തിന്റെ മുഴുവൻ ദർശനത്തിന്റെ പിൻബലമുള്ളതു കൊണ്ടാണ് അദ്ദേഹത്തിന് ശക്തിയുള്ള കവിതകൾ എഴുതാൻ കഴിഞ്ഞത്. കേരളത്തിന്റെ ചരിത്രം, സംസ്കാരം , ജീവിതം, പ്രകൃതി എന്നിവ ഉൾക്കൊണ്ടാലേ നല്ല മലയാളകവിതകളെഴുതുവാൻ കഴിയൂ എന്നതാണ് വൈലോപ്പിള്ളിയിൽ നിന്ന് അനന്തരതലമുറയിലെ കവി എന്ന നിലയിൽ താൻ ഉൾക്കൊണ്ട പാഠം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡണ്ട് ഡോ പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ എം. ഹരിദാസ്, ജി.ബി കിരൺ, ചന്ദ്രതാര രാജേഷ് എന്നിവർ പ്രസംഗിച്ചു. "മലയാളകാവ്യപാരമ്പര്യം വൈലോപ്പിള്ളിക്കവിതയിൽ " എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാമത്സരത്തിൽ വിജയിച്ച ദിവ്യ എസ്. കേശവൻ, ഡോ ജയശ്രീ കെ.എം., ജയശ്രീ കെ.വി എന്നിവർക്കും
നേരത്തെ നടന്ന കാവ്യാലാപനമത്സരത്തിലെ വിജയികളാ യ രേഷ്മ കെ പ്രസാദ്, ജയശ്രീ കെ എം, അമ്പിളിദാസ് എന്നിവർക്കും ബാലചന്ദ്രൻ ചുളളിക്കാട് സമ്മാനങ്ങൾ നല്കി
👏👏👏👏👏👏🔥🔥
മഹാകവിവൈലോപ്പള്ളി ശ്രീധരമേനോനെക്കുറിച്ച്ഇത്രയുംഅന്വർത്ഥമായിപറയാനും അദ്ധ്യേഹത്തിൻ്റെ സ്മാരക്കമ്മറ്റിയുടെഉന്നതസ്ഥനത്തിരിയ്ക്കുവാനും ബലചന്ദ്രൻചുള്ളിക്കാടല്ലാതെ ഇന്നുജീവിച്ചിരിയക്കുന്നവരിൽ മറ്റാരുമുണ്ടാവില്ലാഎന്ന് എനിയ്ക്കുതോനുന്നു
-സ്റ്റൈൽചന്ദ്രൻ.
ഉണ്ട്.
മുഖ്യ പ്രഭാഷകനെ, മൊബൈൽ ശ്രദ്ധയിൽ നിന്നും പിടിച്ചു മാറ്റുന്നത് പഴയ എന്നെപ്പോലെയുള്ള വവ്വാലുകൾക്ക് നിവരാൻ ഏറെ പ്രയാസമാകും..!
ഘനഗാംഭീര ശബ്ദം. Great❤️
1:03:38
❤❤❤
❤️👍🏼
❤❤
1:51:53
മനുഷ്യന്റെ പ്രയാണം തുടരുന്നു, അക്ഷരം നല്ലത് അവശ്യം ഭക്ഷണം.
❤️
ആചാര്യ പദ ദുർമോഹിയായ ഏതെങ്കിലും ആഷാട ഭൂതിക്ക് ആജന്മ ശൗചം.... എന്താ പ്രയോഗം...
Mass dialogue. Renjithum Ranji Panikarum maari nilkum.
അന്നു വിജയലക്ഷ്മിക്ക് സമ്മാനം നേടിക്കൊടുത്തത് രാത്രി എന്ന കവിതയാണെന്ന് ഓർമ്മ.അന്ന് അത് റേഡിയോയിൽ കേട്ടു.പക്ഷേ ഇപ്പോ ഓർമ്മയില്ല.
വളരെ നല്ലത്
❤️👍🏼
വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന കവിയെക്കുറിച്ച് കാര്യമായി ഒന്നുമില്ല.
രണ്ടു മണിക്കൂർ നീണ്ട സംസാരത്തിൽ, സഹ്യന്റെ മകൻ, മാമ്പഴം, ഓണപ്പാട്ടുകാർ എന്നീ പേരുകൾ കേട്ടു.
മിക്കവാറും വൈലോപ്പിള്ളിയെക്കുറിച്ച് പറയുന്നു (കഥ പറയൽ) എന്ന മട്ടിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ച് പറയുകയായിരുന്നു.
അന്നം എന്ന ആ പ്രശസ്ത കവിതയുടെ അതേ അവസ്ഥ. ബാഹുകജന്മം ഉന്തിനീക്കുന്ന മഹാകവിയെ അടിച്ചു നിലംപരിശാക്കി എന്ന ആത്മവിശ്വാസത്തിൽ അവസാനിക്കുകയായിരുന്നു ആ കവിത. നീണ്ട കാലത്തിനൊടുവിൽ,
ഈ സംസാരത്തിൽ, ബാഹുക ജന്മമാണ് ശ്രേഷ്ഠമായ കവിജന്മം എന്ന ബോധ്യത്തിലെത്തിയിരിക്കുന്നു കവി. എങ്കിലും മറഞ്ഞിരിക്കുന്ന ആ മഹാകവിയെ വെളിപ്പെടുത്താൻ ഈ സംസാരത്തിനായില്ല.
ആരെക്കുറിച്ചായാലും (ബഷീറോ വി.കെ.എന്നോ മാധവിക്കുട്ടിയോ ഒ.വി. വിജയനോ ...... ) കഥ പറഞ്ഞ് കേൾവിക്കാരെ രസിപ്പിക്കുക എന്നതിൽ കവിഞ്ഞൊരു ലക്ഷ്യം മിക്ക പ്രഭാഷകർക്കും ഉള്ളതായി തോന്നുന്നില്ല.
കവിത വായിച്ചു തന്നെ അറിയണം. ഇത് ആ വലിയ കവിയെ, മനുഷ്യനെ കുറിച്ചുള്ള ചില ഓർമ്മകൾ.. അതും വൈകാരികമായി പറയാൻ ഒരു കഴിവ് വേണം. അതിലൂടെ വേണമെങ്കിൽ നിങ്ങൾക്ക് കവിയെ കാണാം.. "വീട്ടിലേക്ക് തിരിച്ച് പോകരുത്" എന്ന് പറഞ്ഞ സ്ഥലത്ത് തന്നെ കാണാം അദേഹത്തിൻ്റെ ഫിലോസഫി, poetics ഒക്കെയും.
കാര്യങ്ങളെ അതിന്റെ perpspectivil മനസിലാക്കണം . എന്റെ ജീവചരിത്രം നിങ്ങളുടെ മുന്നിൽ വിളമ്പാനാല്ലന്നും തന്റെ ജീവതത്തിൽ കവി നടത്തിയ സ്വാധീനവും ആണ് ഞാൻ പറയുന്നതെന്നും അദ്ദേഹം ആദ്യമേ പറയുന്നുണ്ടല്ലോ ..
🙏🙏🙏
My life is blessed!
🙏👌👌👌🌷🌷🌷🌷🌷🌷🌷🌷
❤️👍🏼
നെടുമുടിവേണു ശരിയ്ക്കും ആശാരിയാണോ എന്നുവൈലോപ്പിള്ളി
അയ്യേ..അല്ല ..അദ്ദേഹത്തിന്റെഅച്ഛൻ കേശവപിള്ള.
കേരളത്തിന്റെ ഉന്നതവ്യക്തിത്വങ്ങൾ തമ്മിലുള്ള ഒരു സംഭാഷണമാണ് പറഞ്ഞത്. കേട്ടുനോക്കൂ
'അയ്യോ അല്ല' എന്നാണു ഞാൻ പറഞ്ഞത്. വേഗത്തിൽ പറഞ്ഞതുകൊണ്ട് സഹോദരി തെറ്റിദ്ധരിച്ചതാണ്.
എന്റെ ഭാര്യ വിശ്വകർമ്മസമുദായാംഗമാണ്. അവരുടെ അച്ഛൻ (എന്റെ മകന്റെ മുത്തച്ഛൻ) വേലായുധൻ ആചാരി.
@@balachandranbalanബാലചന്ദ്രൻ ചുള്ളിക്കാട് സാറാണോ ഇത്? ❤ സന്തോഷം..
ഒന്നേ മുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല
01:25:48 52 വർഷം സഹിച്ചോ? അപ്പോ കല്യാണം കഴിച്ചത് 13 വയസ്സുള്ളപ്പോഴാ?
42 കൊല്ലം എന്നു വ്യക്തമായിട്ടാണു പറഞ്ഞിട്ടുള്ളത്. കേട്ടുനോക്കൂ
@@balachandranbalan ശരിയാണ്. എനിക്കു കേട്ടത് തെറ്റിയതാണ്.
നല്ലൊരു കാവ്യാനുഭവമായി ചുള്ളിക്കാടിന്റെ പ്രസംഗം.
❤️👍🏼
ഇങ്ങനെ എത്രയോ അനുഭവങ്ങൾ.....
What a fantastic speech it is. Congrats.
സഹ്യന്റെ മകൻ സംഭവം 1952 ആകില്ല. ഏറെ മുമ്പാകണം.
വർഷം എനിക്കു തെറ്റിപ്പോയതാണ്. 40-42 കാലത്താണെന്നു ചിലർ പറയുന്നു. മാഷ് വർഷം കൃത്യമായി പറഞ്ഞതായി ഓർക്കുന്നില്ല. ആ സംഭവം മാഷ് വിവരിച്ചതേ ഓർക്കുന്നുള്ളു. ആന കൊന്ന കുമാരമേനോന്റെ കുടുംബക്കാരിൽ ചിലരെ മാഷിന് അറിയാമെന്നു പറഞ്ഞതും ഓർക്കുന്നു. ചേന്ദമംഗലത്ത് അദ്ദേഹത്തിനു ചില ബന്ധുക്കൾ ഉണ്ടായിരുന്നതായും പറഞ്ഞിട്ടുള്ളത് ഓർക്കുന്നു.
ചിന്ത ജെറോമിൻ്റെ പ്രഭാഷണംകൂടിയാവാമായിരുന്നു.
🤣🤣🤣
I wrote a comment here some days ago. It disappeared!
it was about the arrogance of Balachandran Chullikad!
Sorry!
Balachandran Chullikad`s problem is his arrogance!
He has to be more humble.
He has to talk more humbly and with respect when the people ask him a question.
Take people as they are, don’t correct them (M Krishan Nair)
@@wahmur
Of course I take him as he is.
It does not change my opinion about him!
52 കൊല്ലമല്ല 42
1:20:36
❤️
❤