തൃശൂരിൽ പുലി ഇറങ്ങുമ്പോൾ 2023 Pulikkali.

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത തൃശ്ശൂരിന്റെ മാത്രം പുലികളിയുടെ ചരിത്രമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. പറഞ്ഞു വരുമ്പോൾ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലഘട്ടത്തോളം പഴക്കമുണ്ട് തൃശ്ശൂരിന്റെ പുലികളിക്ക്. ഇതിന്റെ ആദ്യരൂപം ബ്രിട്ടീഷ് പട്ടാളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാ നാട്ടിലെയും പോലെ ആരാലും അംഗീകരിക്കപ്പെടാതിരുന്ന അധ്വാനിച്ച് ജീവിച്ചിരുന്ന ഒരു ജനത തൃശ്ശൂരിലും ഉണ്ടായിരുന്നു. മറ്റുള്ള ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും തങ്ങൾക്ക് അന്യമായപ്പോൾ അവർ സ്വയം കണ്ടെത്തിയതാണ് ഈ കലാരൂപം. മനുഷ്യന് ജീവിക്കുന്നതിന് സന്തോഷം വേണമെന്നും, അത് കലയിലൂടെ പ്രാപ്യമാകുമെന്നും, എല്ലാ മനുഷ്യരിലും ഒരു കലാകാരൻ ഉണ്ടെന്നും അടിവരയിട്ട് ഉറപ്പിക്കുകയാണ് ഇന്ന് ലോകശ്രദ്ധ ആകർഷിച്ച തൃശ്ശൂരിന്റെ സ്വന്തം പുലികളി. ഒരു കൂട്ടം ആൺ സംഘത്തിന്റെ മാത്രം വിനോദമായിരുന്ന പുലിക്കളി പിന്നീട് എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു കലാരൂപമായി മാറിയത് വ്യക്തമായി പറഞ്ഞു തരുകയാണ് തൃശ്ശൂരിന്റെ മുൻമേയറും ദീർഘകാലം പാട്ടുരായ്ക്കൽ ദേശത്തിന്റെ പുലികളിക്ക് നേതൃത്വം നൽകിയ രാധാകൃഷ്ണൻ. തൃശ്ശൂർ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി മാറിയത് എങ്ങനെയാണെന്നും, തൃശൂരിന്റെ കലാ ചരിത്രം എന്താണെന്നും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

ความคิดเห็น • 1

  • @arundavis1312
    @arundavis1312 11 หลายเดือนก่อน +1

    🎉🎉🎉