കരുവന്നൂർ പുഴയിൽ പ്ലാസ്റ്റിക് ചാകര വഞ്ചി നിറയെ പ്ലാസ്റ്റിക്

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • മലവെള്ളപ്പാച്ചലിൽ കനോലി കനാലിലെ ആരും ചെയ്യാൻ മടിക്കുന്ന പ്ലാസ്റ്റിക് പിടുത്തം
    8 മുതൽ 12 ദശലക്ഷം ടൺ വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് നമ്മുടെ തെറ്റായ കൈമാറ്റ രീതികൊണ്ടു മാത്രം എല്ലാ വർഷവും കടലിൽ എത്തുന്നത്. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യാ വളർച്ച, നഗരവൽക്കരണം, വ്യവസായവൽക്കരണം എന്നിവ ഇതിന് ആക്കം കൂട്ടുന്നു. മലവെള്ള പാച്ചലിൽ കരുവന്നൂർ പുഴ കരകവിഞ്ഞപ്പോൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകര രൂപം ഞങ്ങൾ കണ്ടു.
    തൃപ്രയാർ ചെമ്മാപ്പിള്ളിയിൽ കനോലി ക്രൂയിസ് നടത്തുന്ന ദിലീപ് ചേട്ടൻ പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ കനോലി കനാലിലേക്ക് പോയത്.
    കുറച്ചു സമയം കൊണ്ടുതന്നെ ഒരു വഞ്ചി പ്ലാസ്റ്റിക് ബോട്ടിൽ ഞങ്ങൾ ശേഖരിച്ചു. വളരെ സാഹസികവും അതിലുപരി മനസ്സ് വിഷമിക്കുന്നതുമായിരുന്നു മഴക്കാലത്തെ പുഴകാഴ്ചകൾ. ഒരു വർഷം നമ്മൾ അലസമായി പുറം തള്ളിയ എല്ലാ മാലിന്യങ്ങളഉം വഹിച്ചാണ് പുഴയുടെ ഒഴുക്ക്. നാം വല്ലാതെ വൈകിയിരിക്കുന്നു മനുഷ്യരെ മാലിന്യ സംസകരണത്തെ പറ്റി ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകത എന്തുമാത്ര മാണെന്ന് ഈ ഡോക്യുമെന്ററി കണ്ടാൽ മനസിലാകും.
    #plasticwaste #river #documentary
    Conolly Cruise
    9946295814
    Outtake Collective
    8281895990

ความคิดเห็น • 11