ആദിശങ്കരനും കുമാരനാശാനും. _________________________ "ജഗദ്ഗുരുക്കന്മാരെന്ന് അഭിമാനിക്കുവാൻ ഹിന്ദുക്കളുടെ മതാചാര്യന്മാരിൽ പലരും ഉണ്ടെങ്കിലും അത്ഭുതകരമായ അദ്വൈതസിദ്ധാന്തത്തെ വിജയപൂർവ്വം സ്ഥാപിച്ചു പ്രചാരപ്പെടുത്തി അന്നുമിന്നും ലോകം മുഴുവനുമുള്ള പണ്ഡിതന്മാരുടെ ഭക്തിബഹുമാനങ്ങൾക്കു പാത്രമായിത്തീർന്നിട്ടുള്ളത് സാക്ഷാൽ ശങ്കരാചാര്യർ ഒരാൾ തന്നെ ആകുന്നു. കേരളത്തിന് അദ്ദേഹത്തിന്റെ ജന്മഭൂമി എന്നുള്ളതിനേക്കാൾ അഭിമാനജനകമായ ഒരു മാഹാത്മ്യം ഉണ്ടായിട്ടില്ലെന്നു തീർച്ചതന്നെ." -കുമാരനാശാൻ. Page 296, കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ വാല്യം 2. (1982. നാഷണൽ ബുക് സ്റ്റാൾ, കോട്ടയം.) കുമാരനാശാനാണ് ഈവിധം ആദിശങ്കരനെ പ്രകീർത്തിച്ചത്. ആശാൻകവിതയെയും അദ്വൈതസിദ്ധാന്തത്തെയും കുറിച്ച് സംസാരിച്ചപ്പോൾ ആശാൻ പ്രകീർത്തിച്ച ശങ്കരന്റെ കാര്യംകൂടി ഞാൻ പറഞ്ഞു എന്നേയുള്ളു. എന്തായാലും ഞാൻ അദ്വൈതിയല്ല. നാരായണ ഗുരുവിനെപ്പോലെയോ കുമാരനാശാനെപ്പോലെയോ കവിതകളിലൂടെ അദൈതവേദാന്തം പ്രചരിപ്പിച്ച കവിയുമല്ല. മേലാൽ നാരായണഗുരുവിനെക്കുറിച്ചോ കുമാരനാശാനെക്കുറിച്ചോ ഞാൻ യാതൊന്നും പറയാനും പോകുന്നില്ല. അവരുടെ സ്വന്തം കൃതികൾ വായിച്ച് അതിൽ ഹിന്ദുത്വം ഉണ്ടോ എന്ന് ജനം വിലയിരുത്തട്ടെ. ഞാൻ എന്തിനു പഴി കേൾക്കണം. ഡോക്ടറോട് ഒരഭ്യർത്ഥന. നാരായണഗുരുവിന്റെ യും കുമാരനാശാന്റെ യും കൃതികളിൽ ഹിന്ദുത്വം ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അക്കാര്യം ഒളിച്ചുവെച്ച് അവരെ വെള്ളപൂശാതിരിക്കുക. അവരുടെ അദ്വൈതസിദ്ധാന്തം തെറ്റാണെങ്കിൽ അക്കാര്യം ജനങ്ങളോടു വിശദീകരിക്കുക. അവരെ വിമർശിക്കുക. അല്പജ്ഞനായ എന്നെ മാത്രം വിമർശിച്ചിട്ട് എന്തു കാര്യം?
പ്രിയ ബാലചന്ദ്രൻ, എൻ്റെ പ്രസംഗസാഹസത്തെ ഗൗരവമായെടുത്തതിലും ഇങ്ങനെയൊരു പ്രതികരണം എഴുതിയതിനും ആദരപൂർവമായ നന്ദി. കുമാരനാശാനോ നാരായണഗുരുവോ ശങ്കരനെയും അദ്വൈതത്തെയും വാഴ്ത്തിയില്ല എന്നല്ല എൻ്റെ നിലപാട്. തീർച്ചയായും അവർ അതു ചെയ്തിട്ടുണ്ട്. അവർ വാഴ്ത്തി എന്നതുകൊണ്ട് അദ്വൈതവേദാന്തം അയഥാർത്ഥമായൊരു ഭാവനാ വ്യായാമം അല്ലാതാകുന്നില്ല, ആദിശങ്കരൻ ബ്രാഹ്മണ്യപ്രവാചകൻ അല്ലാതെയുമാകുന്നില്ല. "ഉമി പോലെ അന്ത:സാരശൂന്യം" ആണ് വേദങ്ങളും ശാസ്ത്രങ്ങളും എന്ന് നാഗസേനൻ തിരിച്ചറിയുന്നുണ്ട്, രണ്ടായിരം വർഷങ്ങൾക്കു മുമ്പുതന്നെ. അമൂല്യ ജ്ഞാന ഭണ്ഡാഗാരങ്ങളാണവ എന്ന പെരും നുണ പിന്നെയും രണ്ടായിരം കൊല്ലം ദ്വിജന്മാർ പ്രചരിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലടക്കം ആൾക്കാരെയത് വിശ്വസിപ്പിക്കുന്നതിൽ അവർ വിജയിക്കയും ചെയ്തു. ഇതൊക്കെ അസംബന്ധഭാവനയാണ് നിഷ്പ്രയോജനമാണ്, വലിച്ചെറിയേണ്ടതാണ് , തകർക്കപ്പെടേണ്ടതാണ് എന്ന് തിരിച്ചറിഞ്ഞ ഒരു കീഴാള ധാരയുണ്ട് - മഹാത്മാ ഫൂലെ , അംബേദ്കർ, പെരിയാർ, അയ്യപ്പൻ ഒക്കെ പ്രതിനിധീകരിക്കുന്ന കീഴാളധാര. അതാണ് മുന്നോട്ടു കൊണ്ടുപോവേണ്ടത് . ആ വഴിക്കാണ് ഞാൻ നടക്കാൻ ശ്രമിക്കുന്നതും. പരുഷമായോ സുജനമര്യാദാ വിരുദ്ധമായോ ഉള്ള വാക്കുകൾ എൻ്റെ പ്രസംഗത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
ഈ പ്രതികരണത്തിൻ്റെ അവസാനഭാഗത്തെക്കുറിച്ച് പ്രത്യേകം: എന്തുകൊണ്ട് ആശാനെയോ നാരായണഗുരുവിനെയോ നേരിട്ടു വിമർശിക്കാതെ ബാലചന്ദ്രനെ വിമർശിക്കുന്നു എന്നതാണല്ലോ ചോദിച്ചത്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ പറഞ്ഞ ആശയങ്ങളിൽ, ആ കാലത്ത് അവർക്കാർജിക്കാൻ കഴിഞ്ഞ വിജ്ഞാനത്തിൻ്റെ പരിമിതികൾ ഉണ്ട്. ആ ആനുകൂല്യം അവർ അർഹിക്കുന്നു. പക്ഷേ, ഇന്ന് ആ വീക്ഷണങ്ങളെ നമ്മൾ പരിശോധിക്കുമ്പോൾ, ഇന്നത്തെ നമ്മുടെ അറിവിൻ്റെയും ധാർമിക തിരിച്ചറിവുകളുടെയും അടിസ്ഥാനത്തിൽ വിമർശനാത്മകമായിത്തന്നെ വേണം ആ പരിശോധന എന്നതാണ് എൻ്റെ നിലപാട്. (എൻ്റെ രണ്ടു പ്രസംഗങ്ങളിലെങ്കിലും "ആത്മാവ്" എന്നതിനെക്കുറിച്ചുള്ള ആശാൻ്റെ കാഴ്ചപ്പാടിനെ ഞാൻ വിമർശനപൂർവം അവതരിപ്പിച്ചിട്ടുണ്ട്.) നാരായണഗുരുവിനോ ആശാനോ നൽകുന്ന ആ ഇളവ്, അവർ പറഞ്ഞ -ഇന്നേക്ക് കാലഹരണപ്പെട്ട - ആശയങ്ങളെ വിമർശനരഹിതമായി, അവതരിപ്പിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ മൂന്നാം ദശാബ്ദത്തിലെയൊരു പ്രഭാഷകന് ബാധകമല്ല ! We should know better!!
എന്നെപ്പോലെ പരിമിത വിഭവനായ ഒരാൾ വിമർശിച്ചു എന്നതുകൊണ്ട് ഇനി കുമാരനാശാനെക്കുറിച്ചോ നാരായണ ഗുരുവിനെക്കുറിച്ചോ ഒന്നും സംസാരിക്കില്ല എന്നു തീരുമാനിക്കുന്നത് കഷ്ടമാണ്. എന്നെ താങ്കൾ ഒരു എതിരാളി ആയിക്കാണുന്നു, ഞാൻ താങ്കളോട് എന്തോ തെറ്റു ചെയ്തു എന്നു താങ്കൾ കരുതുന്നു എന്നാണ് ഞാൻ ഇതിൽ നിന്ന് ഊഹിക്കുന്നത്. ഞാൻ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നതാണ് എൻ്റെ ബോധ്യം. പൊതു സമൂഹത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്ന ആശയങ്ങൾ വിമർശിക്കപ്പെടും. അങ്ങിനെ വിമർശിക്കാനുള്ള അവകാശം ഏതൊരാൾക്കുമുണ്ട്. എല്ലായ്പ്പോഴും അതൊരു adversarial position ആണെന്ന് കരുതുന്നത് ശരിയല്ല."I may be wrong and you may be right, and by an effort, we may get nearer to the truth," എന്ന സ്പിരിറ്റിലാണ് ഞാൻ ഇത്തരം ഇടപെടലുകളെ കാണുന്നത്.
അയ്യോ. ദയവായി അങ്ങനെ വിചാരിക്കരുത്. എന്നെ ആരു വിമർശിച്ചാലും ഒരു പ്രശ്നവുമില്ല. ഞാൻ ഡോക്ടറെ എതിരാളിയായി കാണാത്തതുകൊണ്ടല്ലേ അങ്ങയോടു സംസാരിക്കുന്നത്. എത്രയോ കാലമായി എത്രയോ എത്രയോപേരാൽ ഞാൻ വിമർശിക്കപ്പെടുന്നു. വിമർശനം മാത്രമല്ല, അപവാദം, അവഹേളനം, വ്യക്തിഹത്യ, സൈബർ ആക്രമണം, എല്ലാം എത്രയോ കാലമായി സഹിക്കുന്നു. അതു പ്രശ്നമേയല്ല. ഇന്നത്തെ അറിവുകളുടെ വെളിച്ചത്തിൽ വേണമായിരുന്നു ആശാനെയും നാരായണഗുരുവിനേയുമൊക്കെ ഞാൻ വിലയിരുത്തേണ്ടിയിരുന്നത് എന്നു ഡോക്ടർ പറഞ്ഞത് ശരിയാണ്. അത് എന്റെ ഭാഗത്തുനിന്നുണ്ടായ കുറവാണ്.അതു ഞാൻ സമ്മതിക്കുന്നു. 'പ്രരോദന' ത്തിന്റെ നൂറാം വാർഷികത്തിൽ അതിനെക്കുറിച്ച് സംസാരിക്കാൻ പലരും എന്നെ വിളിച്ചപ്പോൾ ഞാൻ പോയി എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളു. ആ കൃതിയുമായി ബന്ധപ്പെട്ട് ഞാൻ പഠിച്ച കാര്യങ്ങളാണു പറഞ്ഞത്. അതിനു ഞാൻ മാത്രമല്ല,സ്വന്തം കൃതികളിൽ അദ്വൈതവേദാന്തം ഉൾക്കൊള്ളിച്ച നാരായണഗുരുവും ആശാനും ഉത്തരവാദികളാണ് എന്ന കാര്യം ഡോക്ടർ പറഞ്ഞില്ല എന്നേയുള്ളു എന്റെ പരാതി. ഡോക്ടറുടെ വിമർശനത്തിന്റെ വെളിച്ചത്തിൽ ആലോചിച്ചപ്പോൾ നാരായണഗുരുവിനെയും ആശാനെയും അവരുടെ കൃതികളെയും ഞാൻ ആർക്കും വിശദീകരിച്ചുകൊടുക്കേണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി. ആ പണി ആരെങ്കിലും ചെയ്തോട്ടെ. ഞാൻ പണ്ഡിതനോ വിമർശകനോ പ്രഭാഷകനോ ഒന്നുമല്ല.ആകാനാഗ്രഹിക്കുന്നുമില്ല. സുഹൃത്തുക്കളുടെ നിർബ്ബന്ധം കൊണ്ട് ചിലപ്പോൾ ഈ പണി ചെയ്യേണ്ടിവരുന്നതാണ്. ഞാൻ സംസാരിക്കുന്നത് യൂട്യൂബിലിട്ടു പ്രചരിപ്പിക്കുന്നതു ഞാനല്ല. എന്റെ അറിവോടെയുമല്ല. എന്തായാലും നാരായണഗുരുവിന്റെയും ആശാന്റെയും കൃതികൾ ജനം വായിച്ചു തീരുമാനിച്ചോട്ടെ. എന്റെ വിലപ്പെട്ട സമയം ഇനി മറ്റു കവികൾക്കുവേണ്ടി പാഴാക്കേണ്ടതില്ല എന്നു ഞാൻ തീരുമാനിച്ചു. ഇനിമേൽ സ്വന്തം കവിതയുടെപേരിൽ മാത്രം പഴി കേട്ടാൽ മതി എന്നും തീരുമാനിച്ചു. എന്തായാലും ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ച ഡോക്ടറോടു കൃതജ്ഞത മാത്രമേയുള്ളു.
@@balachandranbalan വളരെ വളരെ സന്തോഷം എന്നല്ലാതെ മറ്റ് വാക്കുകൾ ഒന്നും കിട്ടുന്നില്ല. "അതിനു ഞാൻ മാത്രമല്ല,സ്വന്തം കൃതികളിൽ അദ്വൈതവേദാന്തം ഉൾക്കൊള്ളിച്ച നാരായണഗുരുവും ആശാനും ഉത്തരവാദികളാണ് എന്ന കാര്യം ഡോക്ടർ പറഞ്ഞില്ല എന്നേയുള്ളു എന്റെ പരാതി." പൂർണമായും അംഗീകരിക്കുന്നു. പ്രസംഗാരംഭത്തിൽ പറഞ്ഞതുപോലെ, പ്രരോദനം എന്ന കൃതിയിൽ ആശാൻ ഉന്നയിക്കുന്ന തത്ത്വശാസ്ത്ര വിഷയങ്ങളെ ജ്നാനോദയപക്ഷത്തു നിന്നുകൊണ്ട് വിമർശനാത്മകമായി വീക്ഷിക്കാൻ ഉദ്ദേശം ഉണ്ടെങ്കിലും , സമയപരിമിതി മൂലം അതിനു ഞാൻ അന്നേ ദിവസം ശ്രമിച്ചില്ല എന്നതാണ് ഇക്കാര്യത്തിൽ സംഭവിച്ചത്. ( കഴിഞ്ഞ വര്ഷം ചെയ്ത "മരണം - വിശ്വാസവും സയൻസും" എന്ന പ്രസംഗത്തിൽ, പ്രരോദനത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ടു തന്നെ ഈ വിഷയം ഒന്ന് സൂചിപ്പിച്ചുപോയിട്ടുണ്ട്) ആശാനെ ബാലചന്ദ്രൻ വായിച്ചതിലോ വ്യാഖ്യാനിച്ചതിലോ പിശകി , യഥാർത്ഥത്തിൽ അദ്വൈതമല്ല ആശാൻ പറയുന്നത് എന്നു ഞാൻ ഉദ്ദേശിക്കയോ സൂചിപ്പിക്കയോ ഉണ്ടായില്ല. ആ വിധത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമിക്കുക.
Excellent ❤ സാഹിത്യ വിമർശനം പൊതുവേ നീ എന്നെ വാഴ്ത്ത് ഞാൻ നിന്നെ വാഴ്ത്താം എന്നുള്ള തരത്തിലുള്ള വാഴ്ത്തുപാട്ടുകളുടെ ഘോഷയാത്രയാണ്. ഈ രീതിയിലുള്ള വിമർശനം വളരെ വിരളമായി കാണാൻ പറ്റുകയുള്ളൂ. നന്ദി
ജ്ഞാനോദയപക്ഷ നിരൂപണം പ്രിയപ്പെട്ട ചുള്ളിക്കാടിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നാണ് മുഴുവൻ കേട്ടപ്പോൾ മനസ്സിലായത്. എനിക്ക് ഏറെ അതിശയകരമായ മറ്റൊരു കാര്യം ഡോക്ടർക്ക് ഇതിനൊക്കെ വേണ്ട അസാമാന്യ ഊർജ്ജവും സമയവും എവിടെ നിന്ന് കിട്ടുന്നു എന്നതാണ്..❤
Hi Dr, please consider doing a video on the origin of Hinduism. Whether it began as a religion, and if not, how it evolved into what it is today, along with an exploration of how Hindu Nationalism emerged. I am awaiting a detailed history presentation. I hope you will consider this topic.
This is something very big effort from you. You are addressing the very way of thinking of our literary intellectuals that has become a part of 'common consciousness.'
Thanks for watching, and for the comment. 'Literary intellectuals' do have an inordinate amount of influence in our public sphere. Unfortunately, most such influence is reactionary
ഡോക്ടറെ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നു.. ഇത്രയും അധ്വാനിച്ചു നടത്തുന്ന പ്രഭാഷണം ഒരിക്കലും വെറുതെയാവില്ല. We get lot of information. വേദാന്തം , വേദം എന്നതൊക്കെ എന്തോ ഭയങ്കര കാര്യങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നതു മാറിക്കിട്ടി ധ്യാനരഹസ്യം, ബ്രഹ്മനന്ദരഹസ്യം തുടങ്ങിയ പ്രഭാഷണങ്ങൾ എത്ര തവണ കേ ട്ടിരിക്കുന്നു..
When you come out with flying colours for the dictation test but your thesis gets rejected in the modern world. Very good that such virus gets identified and treated quickly. 👍🏽
Thanks, Madhavan! I am not sure whether Balachandran himself would change his views, but do hope that at least a few of the discerning listeners might!
അത്രമാത്രം ഡെഡിക്കേറ്റഡ് ആയ, അത്രമാത്രം പ്രതിബദ്ധനായ, അത്രമാത്രം ഉത്പതിഷ്ണു ആയ, അത്രമാത്രം ആശയ വ്യക്തതയുള്ള ഒരാൾക്കേ ഇത്രമാത്രം effort എടുത്തു ഇതൊക്കെ പറയാൻ കഴിയൂ. ഡോക്ടർക്ക് അഭിവാദ്യങ്ങൾ 💐
ഞാൻ ആ പ്രഭാഷണം കേട്ടിരുന്നു.. എന്തോ പന്തികേട് തോന്നിയിരുന്നു. പക്ഷെ എന്താണ് എന്ന് അത്രയ്ക്ക് ഉറപ്പില്ലായിരുന്നു... എന്റെ അറിവിന്റെ പരിമിതി ആണ് എന്ന് മനസ്സിലായി... ഞാൻ ഒരുപാട് വായിക്കേണ്ടിയിരിക്കുന്നു...
നന്ദി, വിമൽ കുമാർ ❤️ കക്ഷിരാഷ്ട്രീയനിലപാടുകളനുസരിച്ച് ഹിന്ദുത്വത്തിൻ്റെ എതിർ ചേരിയിൽ നിൽക്കുമ്പോഴും, തങ്ങൾ പുലർത്തുന്ന ലോകവീക്ഷണത്തിൻ്റെ സൂക്ഷ്മ രാഷ്ട്രീയം ഹിന്ദുത്വ തന്നെയാണെന്ന് സ്വയം തിരിച്ചറിയാനാവുന്നില്ല പല പ്രമുഖ ബുദ്ധിജീവികൾക്കും !
വേലുക്കുട്ടി അരയനും പണ്ഡിറ്റ് കറുപ്പനും ആരായിരുന്നു എന്നു കൂടി വെളിവാക്കുന്ന പ്രഭാഷണം. ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ജാതിക്കുമ്മി എഴുതിയ പണ്ഡിറ്റ് കറുപ്പന്റെ പേരിലുള്ള കഴിഞ്ഞ പ്രാവിശ്യത്തെ അവാർഡ്, അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനാകാൻ നടക്കുന്ന നടൻ സുരേഷ് ഗോപിക്ക് നൽകിയ അശ്ലീല കാഴ്ചയും കഴിഞ്ഞ വർഷം കാണാനിടയായി. ബ്രാഹ്മണൻ ചെയ്യുന്നതു പോലുള്ള ആചാരങ്ങളും കർമ്മങ്ങളും ചെയ്ത് സവർണ്ണന്റെ വാലാകാൻ നടക്കുന്ന ദളിത് ജനതയ്ക്കുള്ള ബോധന മാർഗ്ഗം കൂടിയാണ് ഈ പ്രഭാഷണം. ഒപ്പം ഹിന്ദുത്വയ്ക്കുള്ള ഒരു പ്രഹരവും. Congrats C V N👍
നിങ്ങൾ ഇതിൽ പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പ് ഉണ്ടെങ്കിലും, ഗുരു പൂജ cringe ആണെന്ന് പറഞ്ഞത് ശേരിയായില്ല, വീട്ടിൽ അമ്മയാണ് ആഹാരം ഒക്കെ പാകം ചെയ്യുന്നത്, അന്നം തരുന്ന കയ്യിനെ ഞാൻ പൂജിച്ചെന്ന് വരാം, അതെ പോലെ അറിവ് പകർന്ന് തരുന്ന നിങ്ങളെയും ഞാൻ ബഹുമാനിക്കുന്നു അതിൽ എന്താ ഇത്ര cringe, പിന്നെ വേറൊരു സംശയം? താങ്കൾ ആയിരിക്കുമോ? സഹോദരൻ അയ്യപ്പൻ ആയിരിക്കുമോ കൂടുതൽ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടവുക ? പഴയ ഗുരുനാഥന്മാർ ആണെന്ന് തോനുന്നു വെക്തികൾ എന്ന നിലയിൽ കൂടുതൽ അറിവ് സമ്പാദിച്ചിട്ടുണ്ട്ആവുക, നമ്മൾ മനുഷ്യരാശി എന്ന നിലയിൽ അല്ലേ വളർന്നത്?
ഇന്നും അമ്മയാണ് ഭക്ഷണം ഉണ്ടാക്കുന്നത് നാണം ഉണ്ടോ തനിക്ക് ഒരു അല്പം പുരോഗതി എങ്കിലും ആകാം. ഗുരുക്കളാണ് കൂടുതൽ വായിച്ചിട്ടുള്ളത് എവിടുന്ന് പറയുന്നു എന്നുള്ളതാണ് പുസ്തകം പോലും കിട്ടാൻ പറ്റാത്ത കാലമാണ് പണ്ട്
ആദിശങ്കരനും കുമാരനാശാനും.
_________________________
"ജഗദ്ഗുരുക്കന്മാരെന്ന് അഭിമാനിക്കുവാൻ ഹിന്ദുക്കളുടെ മതാചാര്യന്മാരിൽ പലരും ഉണ്ടെങ്കിലും അത്ഭുതകരമായ അദ്വൈതസിദ്ധാന്തത്തെ വിജയപൂർവ്വം സ്ഥാപിച്ചു പ്രചാരപ്പെടുത്തി അന്നുമിന്നും ലോകം മുഴുവനുമുള്ള പണ്ഡിതന്മാരുടെ ഭക്തിബഹുമാനങ്ങൾക്കു പാത്രമായിത്തീർന്നിട്ടുള്ളത് സാക്ഷാൽ ശങ്കരാചാര്യർ ഒരാൾ തന്നെ ആകുന്നു. കേരളത്തിന് അദ്ദേഹത്തിന്റെ ജന്മഭൂമി എന്നുള്ളതിനേക്കാൾ അഭിമാനജനകമായ ഒരു മാഹാത്മ്യം ഉണ്ടായിട്ടില്ലെന്നു തീർച്ചതന്നെ."
-കുമാരനാശാൻ.
Page 296, കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ വാല്യം 2. (1982.
നാഷണൽ ബുക് സ്റ്റാൾ, കോട്ടയം.)
കുമാരനാശാനാണ് ഈവിധം ആദിശങ്കരനെ പ്രകീർത്തിച്ചത്. ആശാൻകവിതയെയും അദ്വൈതസിദ്ധാന്തത്തെയും കുറിച്ച് സംസാരിച്ചപ്പോൾ ആശാൻ പ്രകീർത്തിച്ച ശങ്കരന്റെ കാര്യംകൂടി ഞാൻ പറഞ്ഞു എന്നേയുള്ളു. എന്തായാലും ഞാൻ അദ്വൈതിയല്ല. നാരായണ ഗുരുവിനെപ്പോലെയോ കുമാരനാശാനെപ്പോലെയോ കവിതകളിലൂടെ അദൈതവേദാന്തം പ്രചരിപ്പിച്ച കവിയുമല്ല.
മേലാൽ നാരായണഗുരുവിനെക്കുറിച്ചോ കുമാരനാശാനെക്കുറിച്ചോ ഞാൻ യാതൊന്നും പറയാനും പോകുന്നില്ല. അവരുടെ സ്വന്തം കൃതികൾ വായിച്ച് അതിൽ ഹിന്ദുത്വം ഉണ്ടോ എന്ന് ജനം വിലയിരുത്തട്ടെ. ഞാൻ എന്തിനു പഴി കേൾക്കണം.
ഡോക്ടറോട് ഒരഭ്യർത്ഥന. നാരായണഗുരുവിന്റെ യും കുമാരനാശാന്റെ യും കൃതികളിൽ ഹിന്ദുത്വം ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അക്കാര്യം ഒളിച്ചുവെച്ച് അവരെ വെള്ളപൂശാതിരിക്കുക. അവരുടെ അദ്വൈതസിദ്ധാന്തം തെറ്റാണെങ്കിൽ അക്കാര്യം ജനങ്ങളോടു വിശദീകരിക്കുക. അവരെ വിമർശിക്കുക. അല്പജ്ഞനായ എന്നെ മാത്രം വിമർശിച്ചിട്ട് എന്തു കാര്യം?
പ്രിയ ബാലചന്ദ്രൻ,
എൻ്റെ പ്രസംഗസാഹസത്തെ ഗൗരവമായെടുത്തതിലും ഇങ്ങനെയൊരു പ്രതികരണം എഴുതിയതിനും ആദരപൂർവമായ നന്ദി. കുമാരനാശാനോ നാരായണഗുരുവോ ശങ്കരനെയും അദ്വൈതത്തെയും വാഴ്ത്തിയില്ല എന്നല്ല എൻ്റെ നിലപാട്. തീർച്ചയായും അവർ അതു ചെയ്തിട്ടുണ്ട്. അവർ വാഴ്ത്തി എന്നതുകൊണ്ട് അദ്വൈതവേദാന്തം അയഥാർത്ഥമായൊരു ഭാവനാ വ്യായാമം അല്ലാതാകുന്നില്ല, ആദിശങ്കരൻ ബ്രാഹ്മണ്യപ്രവാചകൻ അല്ലാതെയുമാകുന്നില്ല.
"ഉമി പോലെ അന്ത:സാരശൂന്യം" ആണ് വേദങ്ങളും ശാസ്ത്രങ്ങളും എന്ന് നാഗസേനൻ തിരിച്ചറിയുന്നുണ്ട്, രണ്ടായിരം വർഷങ്ങൾക്കു മുമ്പുതന്നെ. അമൂല്യ ജ്ഞാന ഭണ്ഡാഗാരങ്ങളാണവ എന്ന പെരും നുണ പിന്നെയും രണ്ടായിരം കൊല്ലം ദ്വിജന്മാർ പ്രചരിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലടക്കം ആൾക്കാരെയത് വിശ്വസിപ്പിക്കുന്നതിൽ അവർ വിജയിക്കയും ചെയ്തു.
ഇതൊക്കെ അസംബന്ധഭാവനയാണ് നിഷ്പ്രയോജനമാണ്, വലിച്ചെറിയേണ്ടതാണ് , തകർക്കപ്പെടേണ്ടതാണ് എന്ന് തിരിച്ചറിഞ്ഞ ഒരു കീഴാള ധാരയുണ്ട് - മഹാത്മാ ഫൂലെ , അംബേദ്കർ, പെരിയാർ, അയ്യപ്പൻ ഒക്കെ പ്രതിനിധീകരിക്കുന്ന കീഴാളധാര. അതാണ് മുന്നോട്ടു കൊണ്ടുപോവേണ്ടത് . ആ വഴിക്കാണ് ഞാൻ നടക്കാൻ ശ്രമിക്കുന്നതും.
പരുഷമായോ സുജനമര്യാദാ വിരുദ്ധമായോ ഉള്ള വാക്കുകൾ എൻ്റെ പ്രസംഗത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
ഈ പ്രതികരണത്തിൻ്റെ അവസാനഭാഗത്തെക്കുറിച്ച് പ്രത്യേകം:
എന്തുകൊണ്ട് ആശാനെയോ നാരായണഗുരുവിനെയോ നേരിട്ടു വിമർശിക്കാതെ ബാലചന്ദ്രനെ വിമർശിക്കുന്നു എന്നതാണല്ലോ ചോദിച്ചത്.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ പറഞ്ഞ ആശയങ്ങളിൽ, ആ കാലത്ത് അവർക്കാർജിക്കാൻ കഴിഞ്ഞ വിജ്ഞാനത്തിൻ്റെ പരിമിതികൾ ഉണ്ട്. ആ ആനുകൂല്യം അവർ അർഹിക്കുന്നു. പക്ഷേ, ഇന്ന് ആ വീക്ഷണങ്ങളെ നമ്മൾ പരിശോധിക്കുമ്പോൾ, ഇന്നത്തെ നമ്മുടെ അറിവിൻ്റെയും ധാർമിക തിരിച്ചറിവുകളുടെയും അടിസ്ഥാനത്തിൽ വിമർശനാത്മകമായിത്തന്നെ വേണം ആ പരിശോധന എന്നതാണ് എൻ്റെ നിലപാട്. (എൻ്റെ രണ്ടു പ്രസംഗങ്ങളിലെങ്കിലും "ആത്മാവ്" എന്നതിനെക്കുറിച്ചുള്ള ആശാൻ്റെ കാഴ്ചപ്പാടിനെ ഞാൻ വിമർശനപൂർവം അവതരിപ്പിച്ചിട്ടുണ്ട്.)
നാരായണഗുരുവിനോ ആശാനോ നൽകുന്ന ആ ഇളവ്, അവർ പറഞ്ഞ -ഇന്നേക്ക് കാലഹരണപ്പെട്ട - ആശയങ്ങളെ വിമർശനരഹിതമായി, അവതരിപ്പിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ മൂന്നാം ദശാബ്ദത്തിലെയൊരു പ്രഭാഷകന് ബാധകമല്ല ! We should know better!!
എന്നെപ്പോലെ പരിമിത വിഭവനായ ഒരാൾ വിമർശിച്ചു എന്നതുകൊണ്ട് ഇനി കുമാരനാശാനെക്കുറിച്ചോ നാരായണ ഗുരുവിനെക്കുറിച്ചോ ഒന്നും സംസാരിക്കില്ല എന്നു തീരുമാനിക്കുന്നത് കഷ്ടമാണ്. എന്നെ താങ്കൾ ഒരു എതിരാളി ആയിക്കാണുന്നു, ഞാൻ താങ്കളോട് എന്തോ തെറ്റു ചെയ്തു എന്നു താങ്കൾ കരുതുന്നു എന്നാണ് ഞാൻ ഇതിൽ നിന്ന് ഊഹിക്കുന്നത്.
ഞാൻ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നതാണ് എൻ്റെ ബോധ്യം. പൊതു സമൂഹത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്ന ആശയങ്ങൾ വിമർശിക്കപ്പെടും. അങ്ങിനെ വിമർശിക്കാനുള്ള അവകാശം ഏതൊരാൾക്കുമുണ്ട്. എല്ലായ്പ്പോഴും അതൊരു adversarial position ആണെന്ന് കരുതുന്നത് ശരിയല്ല."I may be wrong and you may be right, and by an effort, we may get nearer to the truth," എന്ന സ്പിരിറ്റിലാണ് ഞാൻ ഇത്തരം ഇടപെടലുകളെ കാണുന്നത്.
അയ്യോ. ദയവായി അങ്ങനെ വിചാരിക്കരുത്. എന്നെ ആരു വിമർശിച്ചാലും ഒരു പ്രശ്നവുമില്ല. ഞാൻ ഡോക്ടറെ എതിരാളിയായി കാണാത്തതുകൊണ്ടല്ലേ അങ്ങയോടു സംസാരിക്കുന്നത്. എത്രയോ കാലമായി എത്രയോ എത്രയോപേരാൽ ഞാൻ വിമർശിക്കപ്പെടുന്നു. വിമർശനം മാത്രമല്ല, അപവാദം, അവഹേളനം, വ്യക്തിഹത്യ, സൈബർ ആക്രമണം, എല്ലാം എത്രയോ കാലമായി സഹിക്കുന്നു. അതു പ്രശ്നമേയല്ല.
ഇന്നത്തെ അറിവുകളുടെ വെളിച്ചത്തിൽ വേണമായിരുന്നു ആശാനെയും നാരായണഗുരുവിനേയുമൊക്കെ ഞാൻ വിലയിരുത്തേണ്ടിയിരുന്നത് എന്നു ഡോക്ടർ പറഞ്ഞത് ശരിയാണ്.
അത് എന്റെ ഭാഗത്തുനിന്നുണ്ടായ കുറവാണ്.അതു ഞാൻ സമ്മതിക്കുന്നു.
'പ്രരോദന' ത്തിന്റെ നൂറാം വാർഷികത്തിൽ
അതിനെക്കുറിച്ച് സംസാരിക്കാൻ പലരും എന്നെ വിളിച്ചപ്പോൾ ഞാൻ പോയി എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളു. ആ കൃതിയുമായി ബന്ധപ്പെട്ട് ഞാൻ പഠിച്ച കാര്യങ്ങളാണു പറഞ്ഞത്.
അതിനു ഞാൻ മാത്രമല്ല,സ്വന്തം കൃതികളിൽ അദ്വൈതവേദാന്തം ഉൾക്കൊള്ളിച്ച നാരായണഗുരുവും ആശാനും ഉത്തരവാദികളാണ് എന്ന കാര്യം ഡോക്ടർ പറഞ്ഞില്ല എന്നേയുള്ളു എന്റെ പരാതി.
ഡോക്ടറുടെ വിമർശനത്തിന്റെ വെളിച്ചത്തിൽ ആലോചിച്ചപ്പോൾ നാരായണഗുരുവിനെയും ആശാനെയും അവരുടെ കൃതികളെയും ഞാൻ ആർക്കും വിശദീകരിച്ചുകൊടുക്കേണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി. ആ പണി ആരെങ്കിലും ചെയ്തോട്ടെ. ഞാൻ പണ്ഡിതനോ വിമർശകനോ പ്രഭാഷകനോ ഒന്നുമല്ല.ആകാനാഗ്രഹിക്കുന്നുമില്ല. സുഹൃത്തുക്കളുടെ നിർബ്ബന്ധം കൊണ്ട് ചിലപ്പോൾ ഈ പണി ചെയ്യേണ്ടിവരുന്നതാണ്.
ഞാൻ സംസാരിക്കുന്നത് യൂട്യൂബിലിട്ടു പ്രചരിപ്പിക്കുന്നതു ഞാനല്ല. എന്റെ അറിവോടെയുമല്ല.
എന്തായാലും നാരായണഗുരുവിന്റെയും ആശാന്റെയും കൃതികൾ ജനം വായിച്ചു തീരുമാനിച്ചോട്ടെ. എന്റെ വിലപ്പെട്ട സമയം ഇനി മറ്റു കവികൾക്കുവേണ്ടി പാഴാക്കേണ്ടതില്ല എന്നു ഞാൻ തീരുമാനിച്ചു.
ഇനിമേൽ സ്വന്തം കവിതയുടെപേരിൽ മാത്രം പഴി കേട്ടാൽ മതി എന്നും തീരുമാനിച്ചു.
എന്തായാലും ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ച ഡോക്ടറോടു കൃതജ്ഞത മാത്രമേയുള്ളു.
@@balachandranbalan വളരെ വളരെ സന്തോഷം എന്നല്ലാതെ മറ്റ് വാക്കുകൾ ഒന്നും കിട്ടുന്നില്ല.
"അതിനു ഞാൻ മാത്രമല്ല,സ്വന്തം കൃതികളിൽ അദ്വൈതവേദാന്തം ഉൾക്കൊള്ളിച്ച നാരായണഗുരുവും ആശാനും ഉത്തരവാദികളാണ് എന്ന കാര്യം ഡോക്ടർ പറഞ്ഞില്ല എന്നേയുള്ളു എന്റെ പരാതി."
പൂർണമായും അംഗീകരിക്കുന്നു. പ്രസംഗാരംഭത്തിൽ പറഞ്ഞതുപോലെ, പ്രരോദനം എന്ന കൃതിയിൽ ആശാൻ ഉന്നയിക്കുന്ന തത്ത്വശാസ്ത്ര വിഷയങ്ങളെ ജ്നാനോദയപക്ഷത്തു നിന്നുകൊണ്ട് വിമർശനാത്മകമായി വീക്ഷിക്കാൻ ഉദ്ദേശം ഉണ്ടെങ്കിലും , സമയപരിമിതി മൂലം അതിനു ഞാൻ അന്നേ ദിവസം ശ്രമിച്ചില്ല എന്നതാണ് ഇക്കാര്യത്തിൽ സംഭവിച്ചത്. ( കഴിഞ്ഞ വര്ഷം ചെയ്ത "മരണം - വിശ്വാസവും സയൻസും" എന്ന പ്രസംഗത്തിൽ, പ്രരോദനത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ടു തന്നെ ഈ വിഷയം ഒന്ന് സൂചിപ്പിച്ചുപോയിട്ടുണ്ട്) ആശാനെ ബാലചന്ദ്രൻ വായിച്ചതിലോ വ്യാഖ്യാനിച്ചതിലോ പിശകി , യഥാർത്ഥത്തിൽ അദ്വൈതമല്ല ആശാൻ പറയുന്നത് എന്നു ഞാൻ ഉദ്ദേശിക്കയോ സൂചിപ്പിക്കയോ ഉണ്ടായില്ല. ആ വിധത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമിക്കുക.
The academic knowledge of this man should be preserved. And I don't have much idea of how to do it
Excellent ❤ സാഹിത്യ വിമർശനം പൊതുവേ നീ എന്നെ വാഴ്ത്ത് ഞാൻ നിന്നെ വാഴ്ത്താം എന്നുള്ള തരത്തിലുള്ള വാഴ്ത്തുപാട്ടുകളുടെ ഘോഷയാത്രയാണ്. ഈ രീതിയിലുള്ള വിമർശനം വളരെ വിരളമായി കാണാൻ പറ്റുകയുള്ളൂ. നന്ദി
I can not imagine the hard work behind this speach, thank you so much
Thanks, dear Anvar, for watching and for the appreciation ❤️
I wanna learn your way ❤❤
ജ്ഞാനോദയപക്ഷ നിരൂപണം പ്രിയപ്പെട്ട ചുള്ളിക്കാടിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നാണ് മുഴുവൻ കേട്ടപ്പോൾ മനസ്സിലായത്. എനിക്ക് ഏറെ അതിശയകരമായ മറ്റൊരു കാര്യം ഡോക്ടർക്ക് ഇതിനൊക്കെ വേണ്ട അസാമാന്യ ഊർജ്ജവും സമയവും എവിടെ നിന്ന് കിട്ടുന്നു എന്നതാണ്..❤
നന്ദി, പ്രിയ സിനോജ് !
സിനോജിൻ്റെയും അതുപോലെ ചുരുക്കം ചില സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് എൻ്റെ fire!
@@viswanc🙏🙏🙏❤
WOWWW!! KIDU... Thankyou Doc!!!!
ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്ന കുറച്ചു പേരിൽ ഒരാൾ ആണ് ഡോക്ടർ
നന്ദി, പ്രിയ സാജു ! ഓരോ പ്രോൽസാഹനവും എനിക്ക് വിലയേറിയതാണ്❤
Great speech Viswanathan. If students fail to outgrow the teachers, the would not have reached at this point.
There are no dogmas, is the only dogma worth following. Hats off Dr CVN for yet another well researched and nuanced discussion! 🙏
Thanks, dear Raghu ❤️
അടിപൊളി 👌👌👌👌 പുതിയ വീക്ഷണം 👌👌👌❤
നന്ദി, ശരത്ത് ! ❤️
Hi Dr, please consider doing a video on the origin of Hinduism. Whether it began as a religion, and if not, how it evolved into what it is today, along with an exploration of how Hindu Nationalism emerged. I am awaiting a detailed history presentation. I hope you will consider this topic.
Thank you CVN for this wonderful speech....🎉🎉🎉👍👍❤️❤️
Thanks,dear Sooraj❤
Super
👌❤
❤
👍
This is something very big effort from you. You are addressing the very way of thinking of our literary intellectuals that has become a part of 'common consciousness.'
Thanks for watching, and for the comment. 'Literary intellectuals' do have an inordinate amount of influence in our public sphere. Unfortunately, most such influence is reactionary
Very relevant . Thank you. It was a pleasure listening.
Thanks, dear Sebastian! It was an honour to have you in the audience !
ഡോക്ടറെ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നു.. ഇത്രയും അധ്വാനിച്ചു നടത്തുന്ന പ്രഭാഷണം ഒരിക്കലും വെറുതെയാവില്ല. We get lot of information. വേദാന്തം , വേദം എന്നതൊക്കെ എന്തോ ഭയങ്കര കാര്യങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നതു മാറിക്കിട്ടി ധ്യാനരഹസ്യം, ബ്രഹ്മനന്ദരഹസ്യം തുടങ്ങിയ പ്രഭാഷണങ്ങൾ എത്ര തവണ കേ ട്ടിരിക്കുന്നു..
Thanks, dear Nini!
"Enlightenment critique", great👍
Thanks, dear Nizamudheen❤
Good Talk. Thank you
Thanks, dear Waseel❤
🎉🎉🎉🎉🎉🎉👏👏👏👏👏👏👏👏
❤❤❤
🎉
When you come out with flying colours for the dictation test but your thesis gets rejected in the modern world. Very good that such virus gets identified and treated quickly. 👍🏽
Thanks, Madhavan! I am not sure whether Balachandran himself would change his views, but do hope that at least a few of the discerning listeners might!
Excellent
Thanks, Jijil !
അത്രമാത്രം ഡെഡിക്കേറ്റഡ് ആയ, അത്രമാത്രം പ്രതിബദ്ധനായ, അത്രമാത്രം ഉത്പതിഷ്ണു ആയ, അത്രമാത്രം ആശയ വ്യക്തതയുള്ള ഒരാൾക്കേ ഇത്രമാത്രം effort എടുത്തു ഇതൊക്കെ പറയാൻ കഴിയൂ. ഡോക്ടർക്ക് അഭിവാദ്യങ്ങൾ 💐
നന്ദി, പ്രിയ മജീദ് ! ❤️
👍🏾❤️
Thanks, Shaji!
❤️
❤ super.
Thank you! Cheers!
പ്രോഗ്രാം കാണാൻ ഉണ്ടായിരുന്നു👌
ഞാൻ ആ പ്രഭാഷണം കേട്ടിരുന്നു.. എന്തോ പന്തികേട് തോന്നിയിരുന്നു. പക്ഷെ എന്താണ് എന്ന് അത്രയ്ക്ക് ഉറപ്പില്ലായിരുന്നു... എന്റെ അറിവിന്റെ പരിമിതി ആണ് എന്ന് മനസ്സിലായി...
ഞാൻ ഒരുപാട് വായിക്കേണ്ടിയിരിക്കുന്നു...
ശങ്കരൻ ജാതി പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് മാത്രം അറിയാമായിരുന്നു...
നന്ദി, വിമൽ കുമാർ ❤️
കക്ഷിരാഷ്ട്രീയനിലപാടുകളനുസരിച്ച് ഹിന്ദുത്വത്തിൻ്റെ എതിർ ചേരിയിൽ നിൽക്കുമ്പോഴും, തങ്ങൾ പുലർത്തുന്ന ലോകവീക്ഷണത്തിൻ്റെ സൂക്ഷ്മ രാഷ്ട്രീയം ഹിന്ദുത്വ തന്നെയാണെന്ന് സ്വയം തിരിച്ചറിയാനാവുന്നില്ല പല പ്രമുഖ ബുദ്ധിജീവികൾക്കും !
ഡൗൺ ലോഡാക്കി. കേട്ട് തുടങ്ങീട്ടെയുള്ളു.ഒറ്റക്കേൾവിയിൽ തീരില്ലല്ലോ
വേലുക്കുട്ടി അരയനും പണ്ഡിറ്റ് കറുപ്പനും ആരായിരുന്നു എന്നു കൂടി വെളിവാക്കുന്ന പ്രഭാഷണം.
ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ജാതിക്കുമ്മി എഴുതിയ പണ്ഡിറ്റ് കറുപ്പന്റെ പേരിലുള്ള കഴിഞ്ഞ പ്രാവിശ്യത്തെ അവാർഡ്, അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനാകാൻ നടക്കുന്ന നടൻ സുരേഷ് ഗോപിക്ക് നൽകിയ അശ്ലീല കാഴ്ചയും കഴിഞ്ഞ വർഷം കാണാനിടയായി.
ബ്രാഹ്മണൻ ചെയ്യുന്നതു പോലുള്ള ആചാരങ്ങളും കർമ്മങ്ങളും ചെയ്ത് സവർണ്ണന്റെ വാലാകാൻ നടക്കുന്ന ദളിത് ജനതയ്ക്കുള്ള ബോധന മാർഗ്ഗം കൂടിയാണ് ഈ പ്രഭാഷണം. ഒപ്പം ഹിന്ദുത്വയ്ക്കുള്ള ഒരു പ്രഹരവും.
Congrats C V N👍
കഥ യും കവിതയും ബുദ്ധി കൊണ്ടല്ല സംഭവിക്കുന്നത്
നിങ്ങൾ ഇതിൽ പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പ് ഉണ്ടെങ്കിലും, ഗുരു പൂജ cringe ആണെന്ന് പറഞ്ഞത് ശേരിയായില്ല, വീട്ടിൽ അമ്മയാണ് ആഹാരം ഒക്കെ പാകം ചെയ്യുന്നത്, അന്നം തരുന്ന കയ്യിനെ ഞാൻ പൂജിച്ചെന്ന് വരാം, അതെ പോലെ അറിവ് പകർന്ന് തരുന്ന നിങ്ങളെയും ഞാൻ ബഹുമാനിക്കുന്നു അതിൽ എന്താ ഇത്ര cringe, പിന്നെ വേറൊരു സംശയം? താങ്കൾ ആയിരിക്കുമോ? സഹോദരൻ അയ്യപ്പൻ ആയിരിക്കുമോ കൂടുതൽ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടവുക ? പഴയ ഗുരുനാഥന്മാർ ആണെന്ന് തോനുന്നു വെക്തികൾ എന്ന നിലയിൽ കൂടുതൽ അറിവ് സമ്പാദിച്ചിട്ടുണ്ട്ആവുക, നമ്മൾ മനുഷ്യരാശി എന്ന നിലയിൽ അല്ലേ വളർന്നത്?
ഇന്നും അമ്മയാണ് ഭക്ഷണം ഉണ്ടാക്കുന്നത് നാണം ഉണ്ടോ തനിക്ക് ഒരു അല്പം പുരോഗതി എങ്കിലും ആകാം.
ഗുരുക്കളാണ് കൂടുതൽ വായിച്ചിട്ടുള്ളത് എവിടുന്ന് പറയുന്നു എന്നുള്ളതാണ് പുസ്തകം പോലും കിട്ടാൻ പറ്റാത്ത കാലമാണ് പണ്ട്
എന്നാ നീ വന്ന് വെച്ച് താടാ
ശങ്കര ആചാര്യരെ പഠിച്ചിട്ടുണ്ടോ
സ്തുതിക്കുന്നവരോട് ചോദിക്കാത്ത, വിമർശകരോട് മാത്രം ചോദിക്കുന്ന ചോദ്യമാണിത്. മറുപടി അർഹിക്കാത്ത ചോദ്യം.
സാറിൻ്റെ വീഡിയോ എന്നെ നിരീശ്വരവാദിയാക്കി. ..ഇനിയും video പ്രതിക്ഷിക്കുന്നു സാർ❤ സാറിൻ്റെ phone no. കിട്ടുമോ
♥
❤❤❤❤❤❤❤❤❤
❤❤
❤