V1.ലളിതാ സഹസ്രനാമം ധ്യാന ശ്ലോകവും 1 മുതൽ 54 വരെയുള്ള നാമങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ..AI Creation

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ലളിതാ സഹസ്രനാമം ധ്യാന ശ്ലോകവും , 1 മുതൽ 54 വരെയുള്ള നാമങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഈ ലഘുവീഡിയോ
    ആണിത് .
    ഭൂമി എന്ന കാഴ്ചക്കപ്പുറം, കോടാനുകോടി നക്ഷത്രങ്ങളും നക്ഷത്ര സമൂഹവും ഉൾപ്പെട്ട പ്രപഞ്ചത്തെക്കുറിച്ചും,
    മനുഷ്യൻ എന്ന നമ്മൾക്കപ്പുറം, ഭൂമിയിലെ കോടാനുകോടി പ്രാണിവർഗത്തിനെക്കുറിച്ചും, അറിയാത്ത അന്യഗ്രഹ ജീവികൾ മുതൽ, മനുഷ്യർ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത രഹസ്യ ശാസ്ത്രങ്ങളും, ഇതുവരെ കണ്ടെത്തിയ ശാസ്ത്രങ്ങളും , എല്ലാം അന്തർലീനമായിരിക്കുന്ന, ലളിതാപരമേശ്വര സ്തുതി, ബ്രഹ്മാണ്ഡപുരാണത്തിലുള്ളതാണ്.
    ശ്രീ ചക്രം എന്ന ലഘു രൂപത്തിൽ, ഈ ബ്രഹ്മാണ്ഡലോകത്തെ കാച്ചികുറുക്കി വെച്ചിരിക്കുന്നു.
    ആധുനിക ശാസ്ത്രം പറയുന്നു, പ്രപഞ്ചത്തിലെ മൊത്തം ഊർജം സ്ഥിരമാണെന്നും , അതിൽ കൂട്ടാനോ കുറയ്ക്കാനോ ആർക്കും പറ്റില്ലെന്നും. നാം കണ്ടെത്തി എല്ലാം ആറ്റം ആണെന്ന്. പിന്നെ കണ്ടെത്തി, എല്ലാം ഇലക്ട്രോണും പ്രോട്ടോണും ആണെന്ന് , ഇപ്പോൾ നാം ക്വാണ്ടാം മെക്കാനിക്സിന്റെ ലോകത്തിൽ എത്തി , എല്ലാം ക്വാണ്ടം കണങ്ങൾ ആണെന്ന്, സ്ഥിരതയില്ലാത്ത ആ കണങ്ങൾ പോസിറ്റീവ് ആൻഡ് നെഗറ്റീവ് എനെർജികളുടെ ഒരു സമുദ്രമാണ്, ബോസോൺ കണങ്ങളാണ് . നിയതമല്ലാത്ത അവയുടെ പ്രാപഞ്ചിക ചലനങ്ങൾ , നാം കാണുന്ന എല്ലാത്തിനെയും ഉണ്ടാക്കുന്നു, മാറ്റുന്നു, നശിപ്പിയ്ക്കുന്നു. അവയുടെ പ്രാപഞ്ചിക താളം എല്ലാം എന്നെന്നുമായി നിലനിർത്തുന്നു . ആ ദ്വന്ദ താളത്തെ , ശിവ ശക്തി മേളനമായി
    വര്ണിക്കുന്നു , പ്രപഞ്ചസൃഷ്ടിയുടെ ആധാരം ആണത്. അവിടെ മനുഷ്യർ ഇല്ല, മൃഗങ്ങൾ ഇല്ല പ്രാണികൾ ഇല്ല പക്ഷെ എന്തും എങ്ങിനെയും ഉണ്ടാക്കാം, ഇതുവരെ കാണാത്തതും, ഇതുവരെഅറിയാത്തതും പോലും ...
    ഒരിക്കൽ ഈ മേളനരാഗം നിലച്ചാൽ, ടോട്ടൽ അസ്ഥിരത വരും , അതാണ് ലളിതാ സഹസ്രനാമത്തിൽ പറയുന്ന , ഈ ഭണ്ഡാസുരൻ . ചലനമില്ലായ്‌മ. അതായത് ബിഗ് സീറോ . പ്രപഞ്ചത്തിന്റെ.അസ്ഥിരത .......പിന്നെ വളരെ ചെറിയൊരു ഇരുട്ട്...... ഉടനെ ബിഗ് ബാംഗ് .
    പ്രപഞ്ച സ്ഥിരത വീണ്ടും വന്നു ചേരുന്നു..... ലളിതാസഹസ്രനാമം മൊത്തത്തിൽ ഇതാണ് പറയുന്നത് ..
    രണ്ടു വിഭിന്ന കണങ്ങളുടെ തരംഗിത മേളനം . ശിവശക്തി മേളനം ...അതായത് പ്രപഞ്ചത്തിലെ മൈക്രോ പോസിറ്റീവ് ഊർജ കണികകളുടെയും , നെഗറ്റീവ് ഊർജ്ജ കണികകളുടെയും , സ്ഥിരത നഷ്ടപ്പെടാത്ത മേളനം . താല്പര്യം ഉള്ളവർ കേട്ട് മനസിലാക്കുക, ചിന്തിക്കുക.
    Recitation courtesy: youtube channel nitya santhoshini / nitya santhoshini - topic
    #youtubevideo #youtubevideos #trendingvideo
    #trendingvideo #feedvideo #trending #kerala #ai #aicreations #devotional #lalithadevi #lalithasahasranamam #lalithambigai #bigbang #universe #quantumphysics #hindu #hindutva #hindudevotion

ความคิดเห็น • 4