ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിദ്യാഭ്യാസം ആരംഭിക്കാത്ത നമ്മൾ - മൈത്രേയൻ | MAITREYAN TALKS 38| L Bug Media

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2021
  • Subscribe Our Channel For More
    www.youtube.co...
    Program Producer : Juliah Mansoor
    Camera : Prajil Prabhakar
    Cuts : Juliah Mansoor
    Follow L Bug Media
    lbugmedia.com
    Instagram : / lbugmedia
    Facebook : / lbugmedia
    Twitter : / lbugmedia
    Pinterest : / lbugmedia

ความคิดเห็น • 190

  • @akhilatsify
    @akhilatsify 3 ปีที่แล้ว +115

    മൈത്രേയന്‍ പറയുന്നത് വളരെ കൃത്യമാണ്. എന്റെ ചേട്ടന്റെ കുട്ടി മൂന്ന്‌ വയസ്സേ പ്രായം ഉള്ളു. ലോക്ക്ഡൗൺ സമയത്ത്‌ യൂട്യൂബ് പോലുള്ള ഇന്റർനെറ്റ് സൗകര്യങ്ങള്‍ മാത്രം ഉപയോഗിച്ച് അക്ഷരങ്ങളും സംഖ്യകളും വസ്തുക്കളുടെ പേരുകളും പറയാനും എഴുതാനും പാട്ടുകൾ പാടാനും ഡാൻസ് ചെയ്യാനും പഠിച്ചു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇതെല്ലാം പഠിക്കാൻ പറ്റുന്നുണ്ടെങ്കിൽ മറ്റു കുട്ടികളോട് ഇടപഴകുന്നതിനും കളിക്കുന്നതീനുമപ്പുറം സ്കൂളിൽ വിടേണ്ട എന്ത് ആവശ്യകതയാണുള്ളത്.

  • @heather5037
    @heather5037 3 ปีที่แล้ว +60

    14 വർഷം സ്കൂളിൽ പോയി..+2 കഴിഞ്ഞു കൊറോണ ആയി, വീട്ടിൽ ഇരിക്കുന്ന സമയത്ത് ഞാൻ internet ലൂടെ സ്കൂളിൽ പഠിക്കാത്ത പല കാര്യങ്ങളും പഠിച്ചു,അറിഞ്ഞു....
    എന്റെ 14 വർഷം വെറുതെ പോയി.5 മുതൽ 12 വരെ girls സ്കൂളിൽ പഠിച്ച ഞാൻ അതും convent സ്കൂളിൽ. നല്ല അടിമകളെ ആണ് അവർ ഉണ്ടാകുന്നത്. പിന്നെ ലിംഗ സമത്വം അവിടെ ഉള്ളവർക്കു അറിയില്ല..,body shaming..... സ്വാതന്ത്ര്യം പോലും ഇല്ല. അടച്ചിട്ടു വളർത്തൽ തന്നെ.

    • @arbcreations7581
      @arbcreations7581 3 ปีที่แล้ว

      👍👍👍

    • @bhoomi8901
      @bhoomi8901 3 ปีที่แล้ว +5

      എന്റെ sister convent സ്കൂളിൽ ആണ് പഠിച്ചത്.എന്റെ father doctor mummy nurse ആണ്.ചില parents കുട്ടികളെ convent സ്കൂളിൽ മാത്രമേ ചേർക്കു കാരണം അവിടെ പഠിപ്പിച്ചാൽ കുട്ടികൾ അടിമയെപോലെ ആകും.parents എന്ത് പറഞ്ഞാലും കേൾക്കും എന്ത് ചെയ്താലും ഒന്നും പറയില്ല.കോൺവെൻറ് സ്കൂൾ ഒക്കെ ഹിറ്റ്ലരുടെ concentration ക്യാമ്പ് പോലെയാണ് .കുട്ടികളെ പീഡിപ്പിച്ചു കൊല്ലുകയാണ് അവരുടെ aim. പെൺകുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ വിഷമം തോനുന്നു. convent സ്കൂളിൽ ചിരിച്ചാൽ വരെ punishment കൊടുക്കലാണ് പരിപാടി.കൂട്ടിലടച്ച തത്തക്കു ഇതിലും ഫ്രീഡം ഉണ്ടാകും.

    • @ENITech
      @ENITech 3 ปีที่แล้ว

      @@bhoomi8901 👍

  • @mohanvk2542
    @mohanvk2542 3 ปีที่แล้ว +33

    മൈത്റേയൻ സാർ താങ്കളാണ് യഥാർത്ഥ മനുഷ്യൻ...

  • @abduljaleel.n8088
    @abduljaleel.n8088 3 ปีที่แล้ว +76

    മൊത്തം പൊളിച്ചടുക്കണം.. കട്ട സപ്പോർട്ട്

    • @reminshapa4798
      @reminshapa4798 3 ปีที่แล้ว +1

      Athe ennit avde niraye marangal nattu pidippikanm , ethra manooharam ..,😀😀😀

    • @nithinnithin5004
      @nithinnithin5004 3 ปีที่แล้ว

      @@reminshapa4798 Factory koodi venam

  • @varnamohan2629
    @varnamohan2629 3 ปีที่แล้ว +28

    Vidyabhyasam arambhichitilledo😍👏👏👏

  • @aneeshasb5485
    @aneeshasb5485 3 ปีที่แล้ว +3

    ശെരിയാണ് താങ്കൾ പറഞ്ഞത് വര്ഷങ്ങളോളം സ്കൂളിലും കോളേജിലും പഠിച്ചിട്ട് കിട്ടാത്ത അറിവും ബോധവും ലോകത്തെ നോക്കികാണുന്ന രീതിയും കുറച്ചു പുരോഗമന ചിന്തയും ഇന്റർനെറ്റിൽ താങ്കളെ പോലുള്ളവരുടെ വീഡിയോസ് കാണുമ്പോഴാണ്

  • @sureshkumark2672
    @sureshkumark2672 3 ปีที่แล้ว +33

    കാലത്തിനു മുൻപേ നടന്ന മനുഷ്യൻ

    • @ranjith3022
      @ranjith3022 3 ปีที่แล้ว

      എന്ത് വിഡ്ഢിത്തരം ആണ് പറയുന്നത്. കാലങ്ങൾ കഴിഞ്ഞാൽ എന്താണ് സമൂഹത്തിൽ ഉണ്ടാവുക എന്നത് ഊഹിക്കാൻ മാത്രമേ കഴിയു അല്ലാതെ ഇയാൾ വിളിച്ചു പറയുന്നത് മാത്രം കേട്ട് സ്വന്തം വിവേകം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്

    • @cryptopia967
      @cryptopia967 3 ปีที่แล้ว +5

      @@ranjith3022 Eth school il aa padipikyune 🤣

    • @ranjith3022
      @ranjith3022 3 ปีที่แล้ว +1

      @@cryptopia967 Little flower convent school nadathara

    • @nandanapm7979
      @nandanapm7979 3 ปีที่แล้ว

      @@ranjith3022 ithengna vivegam illayma aakunne....sathyam parayumbo athum koode vishwasikathe ninnal pine entha viswasikandath???

    • @ranjith3022
      @ranjith3022 3 ปีที่แล้ว

      @@nandanapm7979 എന്ത് സത്യം ആണ് പറഞ്ഞത്

  • @secure776
    @secure776 2 ปีที่แล้ว +1

    തലച്ചോറ്‌ ഇല്ലാത്ത വിഗ്രഹങ്ങളെ പേടിക്കണ്ട എന്ന തിരിച്ചറിവ് വന്ന കാലം മുതല്‍ എനിക്ക് ദൈവം ഇല്ല എന്ന് മനസ്സിലായി... പ്രകൃതി യെ മാത്രം പേടിച്ചാല്‍ മതി.. പിന്നില്‍ നിന്ന് കുത്തുന്ന മനുഷ്യനേയും

  • @tbirdfalcon6545
    @tbirdfalcon6545 3 ปีที่แล้ว +16

    കുറേ സത്യമാണ്. Pre Degree കഴിഞ്ഞ് മൂന്ന് കൊല്ലം ഒരു കോളേജിലും മൂന്ന് കൊല്ലം മറ്റൊരു കോളേജിലും ഇരുന്നുറക്കം തൂങ്ങി ആ സർട്ടിഫിക്കേറ്റ് വെച്ച് ജോലി ചെയ്ത് ജീവിക്കുന്നു എന്നല്ലാതെ അവിടെ പഠിപ്പിച്ചത് പിൽക്കാലത്ത് അധ്യാപനവൃത്തി ചെയ്തവർക്കില്ലാതെ ഉപകരിച്ചു എന്ന് തോന്നിയിട്ടില്ല.

    • @archuzz3280
      @archuzz3280 2 ปีที่แล้ว

      അധ്യാപകരും കണക്കാണ് കാണാപാഠം പഠിപ്പിച്ചു പിള്ളേരെ പഠിപ്പിക്കുന്നു

  • @neenar7628
    @neenar7628 3 ปีที่แล้ว +76

    സത്യമാണ് Maitreyan പറഞ്ഞത്. Europe ലെ സ്കൂളുകളിൽ കുട്ടികൾക്ക് യൂണിഫോം പോലും ഇല്ല. വെവ്വേറെ ഹോസ്റ്റലുകൾ ഇല്ല. ആൺകുട്ടികളും പെൺകുട്ടികളും എല്ലാവരും ഒരുമിച്ചു താമസിക്കുന്നു.

    • @Lovela11
      @Lovela11 3 ปีที่แล้ว +4

      Eeswara! Njaan UK 🇬🇧 il aanu - ivde uniform okke undu school il 😰

    • @neenar7628
      @neenar7628 3 ปีที่แล้ว +11

      @@Lovela11 Njaan Europe le kaaryamaanu paranjathu. Indiayil British kaar barichathu kondaanu avide uniform vannathu. Europe il uniform illa,

    • @user-hc3kq9hp3q
      @user-hc3kq9hp3q 3 ปีที่แล้ว +8

      യൂണിഫോം ഉള്ളതാണ് നല്ലത്. ഇല്ലെങ്കിൽ പണക്കാരന്റെ മക്കൾ നല്ല വസ്ത്രങ്ങൾ എന്നും ധരിച്ചു വരും, സാധാരണക്കാരന്റെ മക്കൾ peer പ്രഷർ കാരണം അപകർഷത അനുഭവിക്കും.
      പിന്നെ വിവാഹ പൂർവ ലൈംഗികത വളരെ നല്ലതാണെന്നു കരുതുന്നവർക് ആണും പെണ്ണും ഒന്നിച്ചു ഹോസ്റ്റലിൽ താമസിക്കുന്നത് വളരെ സൗകര്യമായി തോന്നും 😅

    • @neenar7628
      @neenar7628 3 ปีที่แล้ว +28

      @@user-hc3kq9hp3q ആണും പെണ്ണും ഒരുമിച്ചു താമസിച്ചാൽ ഉടനെ ലൈംഗീകത എന്ന് ചിന്തിക്കുന്നവർക്ക് മാറി താമസിക്കുന്നത് തന്നെ നല്ലതു.
      പിന്നെ യൂണിഫോം, ഇന്ത്യയിലെ പോലെ ആരും യൂറോപ്പിൽ day-to-day life il പൊങ്ങച്ചം പ്രദര്ശിപ്പിക്കാറില്ല. വല്യ വല്യ സ്ഥാപനങ്ങളിലെ എത്ര ഉയർന്ന position ഇൽ ഉള്ളവർ പോലും സൈക്കിളുകളിലും മെട്രോകളിലും ഒക്കെ യാത്ര ചെയ്താണ് ഓഫീസുകളിൽ ചെല്ലുന്നതു. സ്വന്തം വീടുകൾ പോലും പെയിന്റ് ചെയ്യുന്നതും കാണാം. അതും ആൺപെൺ വ്യത്യാസമില്ലാതെ. വീട്ടിലെ പണികൾ ചെയ്യാൻ അവിടെ വേലക്കാരൊന്നുമില്ല.

    • @akhilatsify
      @akhilatsify 3 ปีที่แล้ว +21

      @@user-hc3kq9hp3q ജനാധിപത്യബോധമില്ലാത്തവർ hierarchical ആയേ എല്ലാത്തിനെയും കാണൂ. അവര്‍ക്ക് അപകര്‍ഷതാബോധവും superiority complex ഉം ഒക്കെ കാണും. ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തവർക്ക് ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് ലൈംഗിക ബന്ധത്തിന് വേണ്ടി മാത്രമാണെന്നേ കരുതാൻ കഴിയൂ. ഇത് നിങ്ങളുടെ കുഴപ്പമല്ല. നിങ്ങളെ ചുറ്റുപാടുകൾ ഇങ്ങനെയാണ് പരുവപ്പെടുത്തിയിരിക്കുന്നത്.

  • @swapnasapien.7347
    @swapnasapien.7347 3 ปีที่แล้ว +36

    അയ്യോ അങ്ങനെ പറഞ്ഞാൽ മാസം പതിനായിരം വച്ച് ഓരോ കുട്ടിയിൽ നിന്നും വാങ്ങി ടീച്ചർമാർക്ക് വലിയ ശമ്പളം കൊടുക്കുന്നതായി രേഖകൾ ചമച്ച് ആ ശമ്പളത്തിൽ നിന്ന് വെട്ടിച്ചും തട്ടിച്ചും കോടികൾ പോക്കറ്റിലാക്കി ആഡംബര ജീവിതം നയിക്കുന്ന CBSEമാനേജ്മെൻ്റുകൾ എന്ത് ചെയ്യും?

    • @jyothirmayee100
      @jyothirmayee100 3 ปีที่แล้ว

      ടീച്ചർ ആണല്ലേ 😝😝

    • @josephchalissery2627
      @josephchalissery2627 3 ปีที่แล้ว

      @@jyothirmayee100 ഭയങ്കരാ.....

    • @jyothirmayee100
      @jyothirmayee100 3 ปีที่แล้ว

      @@josephchalissery2627 എന്തോ....😝😝

  • @navinar9623
    @navinar9623 3 ปีที่แล้ว +31

    What progressive words and thoughts in this yet backward generation that has invented 5 g but still slaves to outdated non progressive ideas. Applause to this person who speaks so boldly and with such forethought

    • @aravindmk4073
      @aravindmk4073 3 ปีที่แล้ว

      That were elon musk leads the worlds

  • @zubbyzubi7793
    @zubbyzubi7793 3 ปีที่แล้ว +15

    Rethinking..... Great maithrayan

  • @dilipslearninghub1545
    @dilipslearninghub1545 3 ปีที่แล้ว +17

    Vere level ❤️❤️

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 ปีที่แล้ว +11

    very good

  • @deepthy7997
    @deepthy7997 3 ปีที่แล้ว +3

    ഈ കാര്യം ഞാൻ ആളുകളോട് പറഞ്ഞിട്ട് ആർക്കും മനസിലാകുന്നുണ്ടായിരുന്നില്ല.
    ഇനിയുള്ള കാലം നന്നായി subjects അറിയാവുന്ന നല്ല simple ആയി യുക്തിയോടെ വിഷയം അവതരിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ മതി. അവർ ഓരോ subject ഇലും എടുക്കുന്ന recorded class കുട്ടികളില്ലേക്ക് എത്തിച്ചു കൊടുത്താൽ ഒരു കുട്ടിയും പൊട്ട അദ്ധ്യാപന്റ class attend ചെയ്യേണ്ടി വരില്ല. ബാക്കി അദ്ധ്യാപകർ കുട്ടികളെ guide ചെയ്താൽ മതി, പഠിപ്പിക്കേണതില്ലാ 👍.അദ്ധ്യാപർ കാണിക്കുന്ന bias ഇൽ നിന്നും സമൂഹം ഇടപെട്ടു കുട്ടികളെ മുക്തരാക്കേണ്ടതുണ്ട്. അതോടൊപ്പം സമൂഹത്തിന് കാലത്തിനൊത്തുമാറാനും കൂടുതൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും കഴിയട്ടെ 👍
    അതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളെ അദ്ധ്യാപരുടെ പേര് അവരുടെ ആദ്യം class തലം മുതൽ വിളിച്ചു ശീലിക്കാൻ പ്രാപ്തരാക്കണം. അതിലുടെ വ്യക്തികളെ respect ചെയ്തു പേര് വിളിച്ചു ശീലിക്കാൻ school തലം മുതൽ പ്രാപ്തരാക്കണം. നമ്മൾക്ക് നമ്മുടെ സമൂഹത്തിൽ തുല്യത കൊണ്ടുവരാൻ ഇതുപോലെ ഉള്ള മാറ്റങ്ങൾ കൊണ്ടുവന്നേ മതിയാകു. ഒരാളുടെ പേര് വിളിച്ചാൽ അത് മോശം ആണെന്ന സാമൂഹിക ബോധം ഇല്ലാതാക്കിയെ മതിയാകു.

  • @rajankm1499
    @rajankm1499 3 ปีที่แล้ว +2

    രാഷ്ട്രീയം കക്ഷിരാഷ്ട്രീയം എന്താണ് എന്നും ഇത് തന്നിലുള്ള വ്യത്യാസം എന്താണ് എന്നും ഇത് ഏതെല്ലാം സാഹചര്യത്തിൽ ആണ്ചേർന്ന് പോകുക എന്നത് മാത്രം വ്യക്തമായി അറിയാവുന്നവർ എത്ര കാണും. ആരെങ്കിലും സർവ്വേ നടത്തിയാൽ നല്ല രസമായിരിക്കും.

  • @thonnikkadan
    @thonnikkadan 3 ปีที่แล้ว +8

    ശ്രീനാരായണ സ്കൂളിൽ വരെ ജാതി, മതം എഴുതിയാലേ അഡ്മിഷൻ കിട്ടൂ, ഗൾഫിലൊക്കെ male /female മാത്രം fill ചെയ്താൽ മതി

  • @jesuis316
    @jesuis316 3 ปีที่แล้ว +11

    ഫ്രാൻസിലെ വളരെ സജീവമായ ഇൻററലക്ച്വൽ ഫീൽഡ് ദൂരെ നിന്നാണെങ്കിലും പിന്തുടരുന്ന ഒരാളെന്ന നിലയിൽ എനിക്ക് പറയാൻ പറ്റും പുതിയ ശാസ്ത്ര നിരീക്ഷണങ്ങളും, ശാസ്ത്രീയ കണ്ടെത്തലുകളും താമസംവിന സാധാരണക്കാർക്ക് അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ചു കൊടുക്കാൻ അവിടുത്തെ ശാസ്ത്രജ്ഞർ ദത്ത ശ്രദ്ധരാണ് എന്ന്.
    അത് അവരുടെ ഔദ്യോഗിക കർത്തവ്യത്തിൻ്റെ ഭാഗം തന്നെയാണ്. ഗവേഷകർ, vulgarisateur - പോപ്പുല റൈസേർസി ൻ്റ തൊപ്പി ധരിച്ച് അവരുടെ ഗവേഷണ വിഷയം ലളിതമായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കണം എന്ന് ഫ്രഞ്ച് ഭരണഘടന അനുശാസിക്കുന്നുണ്ട് എന്നാണെൻ്റെ അറിവ്.
    അത്യുന്നതരായ ശാസ്ത്രജ്ഞർ മുതൽ യുവ ഗവേഷകർ വരെ ഈ ദൌത്യം വളരെ ഗൗരവകരമായി തന്നെയാണ് നിർവ്വഹിക്കുന്നതും.
    പലർക്കും നമ്മുടെ മോഹൻലാലിനെ പോലെയൊക്കെയുള്ള താരപദവിയാണ്. ശാസ്ത്രജ്ഞർ മാത്രമല്ല, തത്വചിന്തകരും, എഴുത്തുകാരും ഒക്കെ താരങ്ങളാണ് അവിടെ. അസൂയ തോന്നും.
    ജനാധിപത്യത്തിൻ്റെ ആധാരശിലയാണ് ശാസ്ത്രാവബോധം. ശാസ്ത്രത്തിൻ്റെ ബൈ പ്രൊഡക്റ്റ് ആണ് ജനാധിപത്യം എന്ന് പോലും പറയാം.ഇത് ഫ്രഞ്ച്കാർക്ക് നന്നായി യറിയാം. മാത്രവുമല്ല, 200-250 വർഷത്തെ ചരിത്രം മാത്രമുള്ള ശാസ്ത്രീയ ചിന്താരീതി ,ശ്രദ്ധിച്ചില്ലെങ്കിൽ അശാസ്ത്രീയതയുടെ ആഴ് കയങ്ങളിൽ നിപതിക്കുമെന്നും ഫ്രഞ്ച് ചിന്തകൻമാർക്ക് നന്നായി ബോധ്യമുണ്ട്.
    ഇനി ഇവരുടെ ഇന്ത്യൻ പതിപ്പുകളെ കുറിച്ച് ഒന്നാലോചിച്ചു നോക്കുക. ഇന്ത്യൻ സമൂഹത്തിൻ്റെ ശാസ്ത്രീയാവബോധ o ഒന്ന് വിലയിരുത്തുക. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് അപ്പോൾ നമ്മുക്ക് മനസ്സിലാവും.
    As for the Schooling system, it s a laugh. All over the world, things are more or less the same, if experts are to be believed .
    Scandinavian system is supposed to be the best. Maybe right. For, they dont' teach their young ones. They follow three day a week system, I think. And they are yet again going to cut it short to two days a week.
    Anyway, what's the relevance of school in the changed scenario? I dont know . Even today indian students spend excordidant amount of time and mental energy learning multiplication table by heart. They are not allowed to use Calculators either in classrooms or in examination halls.
    whereas in developed countries, the students learn at a very early age how to use scientifcalculators.
    Our attitude towards Google is excatly the same. Teaching and learning Process takes place as if it doesn't exist. We still dont know how to incorporate Google in tour curriculum.
    uneducated on how lo be creative, howe to add our own contribution to the already existing info-bank, our students cut and Paste google pages and Submit them as their own assignements. From very young age they become adept in thievery.
    It doesn't end there. For us, beatiful Cursive writing is one of the fundamental know hows a student should have. We torture the kids from the very early age to master the art of Cursive wrting. Some master it, many fail. At the same time we conveniently forget to teach students the art of using keyboards. How many of our 12h graders know how to use all the keys on Computer keyboard. How many even know how to type. And how many will be using a pen or pencil to draft a letter in their professional life?
    in near future all the knowledge available till day could be digitalised in a single microchip and the same could be easly embedded into a growing foetus. And the booster doses could take care of the knowledge as she grows up.
    May be a fantasy, but since the interface between the knowledge and the user being the barest minimum at present ,what's the role of schools as knowledge providers?
    you may answer that schools promote Creativity. My friend, the very raison d'être of the school is to massacre creativity. It is through schools the State mould generations to its whims and fancies. Schools pay lip service to creativity to conceal this very fact.
    Creativity is a very dangerous thing and a conventional state which more or less depend on muscle power is very much scared of creativity. For, creative ones tend to be untamed ones.
    Science and its findings are surging ahead at unimaginable speed. Established belief systems, whether they be state, School or any damn thing, are finding it extremely difficult to cope with it.
    Scared of this pace, human consciousness find solace in the make belief world of the nostalgic past .

    • @Lbugmedia
      @Lbugmedia  3 ปีที่แล้ว +1

      well said

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 3 ปีที่แล้ว +6

      വളരെ വ്യക്തതയുള്ള എഴുത്ത്, സർഗ്ഗാത്മകതയെ ഉണർത്തുന്ന വിദ്യാഭ്യാസമല്ല ഉറക്കി കിടത്തുന്ന വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ് നമ്മുടെ ഭരണകൂടങ്ങൾക്ക് ആവശ്യം, ഒഴുക്കിനെതിരെ നീന്താൻ എളുപ്പമല്ല.. എങ്കിലും മൈത്രേയൻഒപ്പം ഉയർന്ന ചിന്തകൾ പങ്കിടുന്നവർ ചെറുന്യൂനപക്ഷം ആണെങ്കിലും നമ്മുടെ ചുറ്റും ഉണ്ടെന്നുള്ളത് ആശാവഹം..🤗

    • @subhashnair2255
      @subhashnair2255 3 ปีที่แล้ว

      @@sunsiaugustinecheenan1166 നിങ്ങളെ പോലെയുള്ളവരുടെ വാക്കുകൾ കേട്ട് കൂട്ടികളെ സ്കൂളിൽ പറഞ്ഞയക്കാതെ അവന്റെ ക്രിയേറ്റിവിറ്റി വളരുന്നുണ്ടോന്ന് നോക്കിനിന്നാൽ അവനൊക്കെ വല്ല മരുന്നുമടിച്ച് അവസാനം വണ്ടിക്ക് തല വെച്ച് ചാവേണ്ടിവരും...

    • @arbcreations7581
      @arbcreations7581 3 ปีที่แล้ว

      @@subhashnair2255 lokathile paisakkarum avarude educationum nokkiyal theeravunna prblm mathre nigalkollu 🤗😜

  • @svsuraji3050
    @svsuraji3050 3 ปีที่แล้ว +10

    💯true

  • @vikramkalikot7571
    @vikramkalikot7571 3 ปีที่แล้ว +5

    Super explanation

  • @johanshaji8793
    @johanshaji8793 3 ปีที่แล้ว +11

    I support 👽

  • @shanazirk
    @shanazirk 3 ปีที่แล้ว +6

    This is something true ... I have a friend from UP while I work in bnglr ... The guy was telling that there public school still have cast seperation for respects and behaviour in academy

  • @bijileshbalan8312
    @bijileshbalan8312 3 ปีที่แล้ว +5

    അടിപൊളി....

  • @lavendersky8917
    @lavendersky8917 3 ปีที่แล้ว +6

    Monitoring എന്നത് തീര്‍ത്തും ഭാവനാശൂന്യമായ controlling മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു .

  • @jeyyes3158
    @jeyyes3158 3 ปีที่แล้ว +12

    ചെറിയ തെങ്ങു കണ്ടു പിടിച്ചിട്ടുണ്ട് കയറണ്ട😀

  • @vishnuthampuran8773
    @vishnuthampuran8773 3 ปีที่แล้ว +38

    തെങ്ങ് കേയ്റ്റതൊഴിലാളികൾ കൊണ്ട് ഈ നാട് നിറയട്ടെ 😜😄👍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว

    അടിമകളെ ഉണ്ടാക്കുന്ന കേരളത്തിലെ സ്കൂൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjitha6033
    @renjitha6033 3 ปีที่แล้ว +11

    👏👏👏 🥰🥰

  • @unnikrishnan6168
    @unnikrishnan6168 3 ปีที่แล้ว

    മാനുഷിക മൂല്യബോധത്തിലൂന്നി ലോകാവബോധം സൃഷ്ടിക്കലാകണം പ്രാഥമിക വിദ്യാഭ്യാസം , തൊഴിൽ ചെയ്യുന്നതിൻ്റെ മഹത്വം മനസ്സിക്കുന്നതിനെയും അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കുവാനും അഭ്യസിക്കുവാനും സഹായിക്കപ്പെടുന്നതാകണം ഉപരിപഠനം എന്ന തുടർ വിദ്യാഭ്യാസം

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv หลายเดือนก่อน

    പ്രായമായ ഒരു ബഹുമാനിക്കേണ്ട എന്ന് പറയുന്ന താനാണ് വിദ്യാഭ്യാസം കൊണ്ടുവരുന്നത്.....

  • @sreejithvikramanvikraman2062
    @sreejithvikramanvikraman2062 3 ปีที่แล้ว +8

    India il - mayaviyude vadi tharam ennum paranje oru docteree 1.5 kodike pattiichuna varthakeettittunde..... Vidyaabyaasam konde samnyabotham undakkiiyedukkn pattanillenkil ethil oke enthe artham onde🙏

  • @kripap2031
    @kripap2031 3 ปีที่แล้ว +1

    Verygood,government should take initiative steps to achieve this

  • @dzbeatz450
    @dzbeatz450 3 ปีที่แล้ว +4

    നൂറ് ശതമാനവും യോജിക്കുന്നു💯

  • @subinbabup1
    @subinbabup1 ปีที่แล้ว +1

    വര്ഷങ്ങളായി ചെയ്തു പോന്ന തൊഴിലുകൾ പെട്ടെന്ന് നിർത്താൻ കഴിയില്ല, എല്ലാത്തിനും അതിന്റെതായ സമയം എടുക്കും, എല്ലാവർക്കും അവരോരുടെ നിലനിൽപ്പല്ലേ പ്രധാനം, പിന്നെ അവരവരെ ബാധിക്കാത്ത കാര്യം എല്ലാർക്കും നിസ്സാരവത്കരിച്ചു പറയാൻ സാധിക്കും

  • @rintarobin5928
    @rintarobin5928 3 ปีที่แล้ว +1

    Great words.Really thought provoking.

  • @rasheedpm1063
    @rasheedpm1063 3 ปีที่แล้ว +10

    ❤️❤️❤️🔥👍

  • @shijukandanchira1734
    @shijukandanchira1734 3 ปีที่แล้ว +8

    💯

  • @tinoyviolakkomben8255
    @tinoyviolakkomben8255 3 ปีที่แล้ว +7

    Excellent view point on education.

  • @shinukumar3560
    @shinukumar3560 3 ปีที่แล้ว +1

    സാർ എന്റെ സസുധമായ നമസ്കാരം

  • @jith9918
    @jith9918 3 ปีที่แล้ว +1

    pls add english subtitle so that his perceptions will benefitted for non Malayalam people too. Thank u

  • @shawnshyjo2426
    @shawnshyjo2426 3 ปีที่แล้ว +2

    ഇത്രേം നാൾ എവിടാരുന്നു... ഇതൊന്നും ആരും പറഞ്ഞു പോലും കേട്ടിട്ടില്ല...നേരത്തെ ഇതൊക്ക കെട്ടിരുന്നെങ്കിൽ...

  • @neethurajesh4512
    @neethurajesh4512 3 ปีที่แล้ว +8

    💯👏👏👏👏

  • @midhunm9928
    @midhunm9928 3 ปีที่แล้ว +1

    Sir...oru rakshem illa..pwoli

  • @ENITech
    @ENITech 3 ปีที่แล้ว

    അങ്ങനെ പറയല്ലേ വർഷങ്ങൾക്കു മുമ്പ് ഞാൻ ഇങ്ങനെ ചിന്തിച്ചിരുന്നു.ലോക്ഡോൺ വന്നതിനുശേഷമാണ് യഥാർത്ഥ മനസ്സിലായത് ഓൺലൈൻ ഗെയിമുകളിൽ അടയിരിക്കുന്ന കുട്ടികളെ പറഞ്ഞ് പിന്തിരിപ്പിക്കാൻ രക്ഷകർത്താക്കൾക്ക് സാധിക്കുന്ന അറിവില്ല, കുട്ടികൾക്കും പിന്തിരിയാൻ ഉള്ള അറിവില്ല.ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് തിരിയുവാൻ ഇന്നും നമ്മുടെ കുട്ടികൾ പ്രാപ്തനല്ല മനസ്സ് ചഞ്ചലം ആണ് എപ്പോഴും മാറിക്കൊണ്ടിരിക്കും.സ്കൂൾ ,കോളേജിലും സ്റ്റുഡൻസ് രാവിലെ തൊട്ട് വൈകുന്നേരം വരെ ഇരുത്തി പഠിപ്പിക്കുന്ന സമ്പ്രദായ സമയം നഷ്ടം തന്നെയാണ് പക്ഷേ നമ്മുടെ കുട്ടികൾ ഇപ്പോഴും അതിനപ്പുറത്തേക്ക പോയിട്ടില്ല.സ്കൂൾ കാര്യം പോട്ടെ മുതിർന്ന കുട്ടികളാണ് കോളേജിൽ പോകുന്നത് എൻജിനീയറിങ് കോളേജിലെ ഒരു സെമസ്റ്ററിൽ അല്ലെങ്കിൽ ഒരു വർഷം കൊടുക്കുന്ന fee നമ്മൾ കാൽക്കുലേറ്റ് ചെയ്താൽ ഒരു മാസത്തെ ഫീസ് എന്ന് പറഞ്ഞത് വളരെ കൂടുതലാണ് പക്ഷേ എന്നിട്ടുപോലും കുട്ടികൾ പുറത്തുപോയി പ്രൈവറ്റ് ട്യൂഷൻ ആശ്രയിച്ചാണ് എക്സാം എഴുതുന്നത്.ജോലി ചെയ്ത കാശ് കൊണ്ട് വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹിക്കുന്ന ,ചിന്തിക്കുന്ന രക്ഷകർത്താക്കൾ കുട്ടികളെ ഇപ്പോഴും കാനഡയിലും മറ്റുള്ള രാജ്യങ്ങളിലേക്കും വിട്ടു പഠിപ്പിക്കേണ്ട ഗതികേടാണ്.ഇവിടെ കുറെ ടിവി ചാനലുകാർ ഉണ്ട്.ചുമ്മാ സമയം പോക്കിന് രാഷ്ട്രീയവും മറ്റു കാര്യങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്നു വിദേശത്ത് പോയി പഠിച്ച് ഒരു വ്യക്തി വന്നിട്ട് ബിസിനസ് ചെയ്യാൻ തുടങ്ങി കഴിഞ്ഞാൽ അത് പൂട്ടിക്കാൻ കുറെ ആൾക്കാർ.എൻറെ ഒരു സുഹൃത്ത് ഉണ്ട് അദ്ദേഹം ബാങ്ക് 40 ലക്ഷം രൂപ ലോണെടുത്ത് ഒരു സ്ഥാപനം തുടങ്ങി അതിനെ ലൈസൻസ് കിട്ടണമെങ്കിൽ രാഷ്ട്രീയക്കാർക്ക് 20 ലക്ഷം രൂപ, ബാങ്ക് വസ്തുവകകൾ ഒക്കെ ജപ്തി ചെയ്തു കൊണ്ടു പോയി .

  • @bettermallu102
    @bettermallu102 3 ปีที่แล้ว +3

    schools & colleges elam hospitals akunhad anh nhalath, teachers nha elam social workers and health workersm venamenki training koduth aaakaam

  • @mohammedjasim560
    @mohammedjasim560 3 ปีที่แล้ว +1

    Good 👌 Thanks 💖

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว

    Hats off 👍

  • @gokulkrishnan1163
    @gokulkrishnan1163 3 ปีที่แล้ว +14

    keralathile youthinu left wing party allathe liberal aytola veroru option kodutoodey,electionil participate cheyth,pravartich,aam admi pole keralathil oru union thodengi azichu panithu koode sir

  • @jinukattukkaran6851
    @jinukattukkaran6851 3 ปีที่แล้ว +5

    ♥️

  • @zachzanal1067
    @zachzanal1067 3 ปีที่แล้ว +5

    I agree to all except the removal of educational institutions
    it is true that Internet has made knowledge available right in your door steps
    The real point of schooling is not just socialising,But to adapt and acquire practical skills too
    I am a student of science and for me internet is more than enough for acquiring theoretical skills
    But still I feel lack of confidence from not having enough discussions and exchange of ideas
    It is this exchange of ideas that makes platforms like schools productive according to me
    We won't have any nobel or fields from our lands,sorry to say
    we shall make labourers for west,we shall export our craftsmen
    Something like a China of Human resources.
    we sell cheap and we stay cheap.
    I don't see any direction or future to this old civilization.
    we shall just live by and announce each other with pride when someone of our state or village tops entrance or civil services.
    People of lower intellect,failing to see the broad world
    And I wonder,why we are like this??
    What is preventing ourselves from upgrading??
    given a chance to leave India,i shall happily choose leaving India.
    Because I worship science and India is not my temple
    As of me watching this video:
    There was 3796 views
    Out of which 393{Including me liked it},which makes 10% of total viewers
    may be 90% are not happy with the video
    And Out of 393 , 53 people commented,which is like 13% of the likers ,for some reason ,87% of the total likers chose to be silent
    it is very much similiar to the 10% energy exchange in food chain:)
    1 in 100 react to a situation and change depends on these 1% in our society
    I wish we improve from this 1%

  • @subinsuresh8395
    @subinsuresh8395 3 ปีที่แล้ว +7

    Well said❤️

  • @sreekanthvijay8462
    @sreekanthvijay8462 3 ปีที่แล้ว +3

    അപ്പോ kani മോളെ എന്തിനാ സ്കൂളിൽ വിട്ടത് പിള്ളേച്ചാ....😅

  • @soumi3819
    @soumi3819 3 ปีที่แล้ว +3

    Ithu kelkkunna adhyapakar undo🤣🤣😝

  • @ssamuel6933
    @ssamuel6933 3 ปีที่แล้ว +10

    👍👍

  • @sreeragkp3122
    @sreeragkp3122 5 ชั่วโมงที่ผ่านมา

    💯💯

  • @suns9079
    @suns9079 3 ปีที่แล้ว +8

    വരും തലമുറ ഒന്ന് ട്രാക് മാറ്റിപ്പിടിച്ചാൽ മതി..... എല്ലാം ശരിയാവും....

    • @joshanneme9381
      @joshanneme9381 3 ปีที่แล้ว

      എവിടെ തുടങ്ങാം ?

    • @suns9079
      @suns9079 3 ปีที่แล้ว +3

      @@joshanneme9381 നല്ല ഒരു ഭരണം വന്നാൽ മതി..... അതും അല്ലെങ്കിൽ വരും തലമുറയായ ചെറുപ്പകാർക്ക് വലിയ ലക്ഷ്യങ്ങളുള്ള വിത്ത് പാകി കൊടുക്കണം.... അപ്പോൾ ഓട്ടോമാറ്റിക് ആയി മുന്നേരും......

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว

    തേങ്ങ ഇടാൻ വിടാമെന്ന് 😄😄😄😄😄😄😄🙏🙏🙏🙏👌

  • @Fzgent4321
    @Fzgent4321 3 ปีที่แล้ว

    Great thinker...

  • @josephkv9326
    @josephkv9326 3 ปีที่แล้ว

    Thanks maithreyan

  • @user-hy1di7js1b
    @user-hy1di7js1b 3 ปีที่แล้ว +1

    Padichu Joli vaguka athnu evedeathe education

  • @Shivajyoti02
    @Shivajyoti02 3 ปีที่แล้ว

    Well said

  • @i_suryaa_
    @i_suryaa_ 2 ปีที่แล้ว +1

    Askar Ali issue , Samastha issue okke onn discuss cheyyamo?

    • @sadak23
      @sadak23 2 ปีที่แล้ว +2

      including kodinji faizal plz...

  • @Adarsh-ye6li
    @Adarsh-ye6li 3 ปีที่แล้ว +3

    💞💞💞

  • @silentman7315
    @silentman7315 3 ปีที่แล้ว

    ശെരിക്കും ഒരു മനുഷ്യൻ ഈ നാട്ടിൽ എന്തെങ്കിലും പഠികുണ്ടെയിൽ അത് സമൂഹത്തിന്.

  • @sasithekkedath3810
    @sasithekkedath3810 3 ปีที่แล้ว +2

    ഇന്ത്യയിൽ വിദ്യാഭ്യാസം
    de centralisation അടുത്തെങ്ങും പ്രതീക്ഷിക്കേണ്ട

  • @mohamedabid646
    @mohamedabid646 3 ปีที่แล้ว

    Veree level

  • @midhila-sv7tx
    @midhila-sv7tx 3 ปีที่แล้ว

    We should think about this...

  • @rgap3944
    @rgap3944 3 ปีที่แล้ว

    സ്വ്സ് സ്കൂളിൽ മാത്രമാണ് വിദ്യാഭ്യാസം ഉള്ളത് .. അവിടെ ജനിച്ച കുട്ടിക് പാസ്പോർട്ടും ബാങ്ക് അകൗണ്ടും തന്നെ താൻ ഉണ്ടാകും .. 3 വയസാകുന്ന ദിവസം വീട്ടിന് മുൻപിൽ ബസ്സ് വന്നു നിൽകും .. പിന്നെ കുട്ടികൾ ഗവണ്മെന്റ് നിശ്ചയിച്ച സ്കൂളിൽ പഠികും ഒരു രാജ്യം ഒരേ ഒരു സിലബസ് രാജ്യം മുഴുവൻ ...

  • @midhunm6467
    @midhunm6467 2 ปีที่แล้ว

    A imaginary world

  • @sivadasanck7927
    @sivadasanck7927 3 ปีที่แล้ว +5

    Myത്രേയ

  • @smithasanthosh5957
    @smithasanthosh5957 3 ปีที่แล้ว

    Real human

  • @pratheeshtom4758
    @pratheeshtom4758 3 ปีที่แล้ว

    Adipoli

  • @aravindraghavan123
    @aravindraghavan123 3 ปีที่แล้ว

    Nice⚡️

  • @arunkb9666
    @arunkb9666 3 ปีที่แล้ว

    ❤️❤️

  • @cryptopia967
    @cryptopia967 3 ปีที่แล้ว

    This mahnn 💥

  • @marcelmorris6875
    @marcelmorris6875 3 ปีที่แล้ว

    സഹോദരൻ അയ്യപ്പൻ Reloaded. 😀😀😀😀...
    21st century Sahodaran ayyappan
    Sahodaran ayyappan V 2.0

  • @yoyorio8838
    @yoyorio8838 3 ปีที่แล้ว

    😍😍😍👌👌👌

  • @NM-vs5lg
    @NM-vs5lg 3 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @sajithlk9484
    @sajithlk9484 3 ปีที่แล้ว +2

    എൻ്റെ മതം വേറെ ആയതു കൊണ്ട് ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം എനിക്ക് last moment അഡ്മിഷൻ നിഷേധിച്ചു !!!!!
    18 കൊല്ലം മുമ്പേ !!!!
    സമ്പൂർണ ചാക്ഷരത ഭൂ !!!🤬🤬🤬🤬🤬🤬

  • @Sagestreamacademy
    @Sagestreamacademy 3 ปีที่แล้ว

    Reality mode on

  • @rahulkurupcp
    @rahulkurupcp 3 ปีที่แล้ว

    ഈ രാജ്യബോധം വീണ്ടുമൊരു തടങ്കല്ലാണ്. അതിനുമപ്പുറം അതിനുമപ്പുറം

  • @rarebird8300
    @rarebird8300 3 ปีที่แล้ว

    _അയ്യോ അങ്ങിനെ പറഞ്ഞൂടാ._ 😲 _അപ്പൊ മാതാ പിതാ ഗുരു ദൈവം?? ഞങ്ങൾ ആരെ വണങ്ങും? ആരെ മാഷേ.. എന്ന് നീട്ടി വിളിക്കും?_ 🤔

  • @dileepanvm2599
    @dileepanvm2599 3 ปีที่แล้ว

    Adhyapakar venda. Centralised school venda. Mass. Addresses alla. Land mark anu vendathu. Athu undenkil address venda pincode polum venda. Schools and exams must be banned.

  • @lovedalestudios
    @lovedalestudios 3 ปีที่แล้ว

    Appo sir evideyaanu padichathu? Veetilirunnano?

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว

    😂🤣👌❤👍

  • @rian768
    @rian768 3 ปีที่แล้ว

    കുറ്റം പറയാതെ എന്തെങ്കിലും ചെയ്തു കൂടേ? ഒരുപാട് ആളുകളുടെ പ്രയത്നം കൊണ്ടാണ് പടിഞ്ഞാറ് അങ്ങനെ ആയത്. അതുപോലെ അതിലൊന്നായിട്ട് എന്തെങ്കിലും പറ. ചിലവില്ലാത്ത വിമർശനം കൊണ്ട് എന്തു മെച്ചം.

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 3 ปีที่แล้ว

    ഇവിടെ ഇപ്പഴും 2G യാണ് 😬😬

  • @achayaayoon793
    @achayaayoon793 3 ปีที่แล้ว

    തുള്ളി തെറിച്ച ചോദ്യവും തൊട്ടും തൊടാതെയുമുള്ള മറുപടിയും ആരെ പഠിപ്പിക്കാനാണ്.. ചോദ്യകർത്താവും മൈത്രേയനും- മനുഷനും നിയമവും രാജ്യവും എങ്ങനെ ആയിരിക്കണം.... എന്നു പൂർണമായ നിർദേശവും നടപ്പിലാക്കാനുള്ള മാർഗവും ഗുണദോഷവും ഒന്നിച്ചു അവതരിപ്പിക്കുക.... മൈത്രേയന്റെ ഉദാഹരണങ്ങൾ മൊത്തം യൂറോപ്പിനെ ചൂണ്ടിക്കട്ടിയാണ് പൂർണതയുള്ള ഏത് യൂറോപ്പിൻ രാജ്യമെന്നു പറയാമോ.

  • @willies7080
    @willies7080 3 ปีที่แล้ว

    ഏതാ ഈ മ്യാമൻ

  • @phil1press
    @phil1press 3 ปีที่แล้ว

    Teachers union is not your fans anymore :-)

  • @sajeersaji3006
    @sajeersaji3006 3 ปีที่แล้ว +1

    ഈ ചോദ്യം ചോദിക്കുന്ന ആൾ ഇങ്ങേരുമായി ജനകീയ കോടതിയിൽ സംവദിച്ച ആളല്ലേ 🙄 ഇങ്ങള്ളെല്ലാം കൂടി എനി നമുക്കിട്ട് താങ്ങിയതാണോ 😜

  • @Lovela11
    @Lovela11 3 ปีที่แล้ว

    The interviewer should watch a BBC documentary on racial discrimination at Cambridge University. This scourge is not just in india, it spreads across globe!
    I hope Maithreyan may be ‘dynamic’ about his assumptions and understanding about Europe and elsewhere!
    Ref to ‘the concept of schools are outdated in this era’: i agree to it partially- i see a system of education where children understand subjects of their aptitude and start schooling from high school?
    I have lived in the UK for 2 decades and i feel discrimination in every sense here!
    Neo Slavery - schools are a mechanism (Atleast upto 11yrs) to take care children, while their parents are at work. Even during This pandemic schools were/are open in-order to look after children of essential services workers- dr, nurses, police, supermarkets, fire services etc., so anyone would think purpose of most primary schools are what Maithreyan said!
    The current system evolved through 100+ years and a quick reversal will take another 200 yrs! Just like we moved from traditional medicines to modern one!

    • @siyada3541
      @siyada3541 3 ปีที่แล้ว

      An example, keltron was found in Kerala by Mr nambiar. Who studied engineering from Madras and went to Work Texas instruments , USA. After Nehru call back all technically skilled indians from abroad, he also came and started companies like keltron and others. And there was enough govt support .In mytreyan's point of view, no Indians getting Nobel price in India. But, when they went to abroad and practicing with facilities there, they become scientists. Exactly correct.

    • @Lovela11
      @Lovela11 3 ปีที่แล้ว

      @@siyada3541 response in parallel lines!!

  • @shanujwilson1204
    @shanujwilson1204 3 ปีที่แล้ว

    Teaching ennulla profession thanne questionable aayirikkunnu

  • @subhashnair2255
    @subhashnair2255 3 ปีที่แล้ว +1

    ഇയാൾ പറയുന്നത് കേട്ട് എല്ലാം പൊളിച്ചടുകാൻ പോയാൽ കൈയ്യിരിക്കൂന്നത് പോവുകയും ചെയ്യും ഉത്തരത്തിലിരിക്കൂന്നത് കിട്ടുകയ്യുമില്ല...ഇരൊക്കെ പറയാൻ കൊള്ളാം...മനുഷ്യൻ സാമൂഹ്യ ജീവിയായി വളരണമെങ്കിൽ ഇന്റർനെറ്റിൽ ഇരുന്നിട്ട് കാ ര്യമില്ല ...പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകണം..അതിന്റെ തുടക്കമാണ് ഇസ്ക്കൂൾ...

  • @Firos81
    @Firos81 3 ปีที่แล้ว

    Ethinum maathram theng ith ebdayanaavo ??! 🤣

    • @cryptopia967
      @cryptopia967 3 ปีที่แล้ว

      Kandpidich kettikyanam avaneykke myr korre chaarumarr

  • @AdolfHitler-di5cr
    @AdolfHitler-di5cr 3 ปีที่แล้ว

    ബഹുമാനം മാത്രം

  • @menonksa
    @menonksa 3 ปีที่แล้ว

    വിദ്യാഭ്യാസം തുടങ്ങാത്ത ഈ രാജ്യത്തിൽ എങ്ങനെ ഈ ആധുനിക പൗരൻ എന്ന് സ്വയം കല്പിക്കുന്നയാൾ ഉണ്ടായി? സംശയം.. ഇയാൾ ഇന്ത്യയിൽ അല്ലെ പഠിച്ചത് ഇന്ത്യയിലെ ആരുടേയും സഹായം ഇല്യാതെ ആണോ വളർന്നത് ? മുന്നോട്ടു വെക്കാൻ സ്വന്തമായി ഒരു ബുദ്ധിയും ഇല്യാതെ, നിലനിൽക്കുന്ന പ്രശ്നങ്ങളെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ക്ഷീണിതർ കേൾക്കാൻ ഇഷ്ടപെടുന്ന ചില സാങ്കല്പിക സ്വപ്‌നങ്ങൾ സംസാരിക്കുന്നു എന്ന് മാത്രം - പ്രായോഗികമായ ഒന്നും suggest ചെയ്യാതെ സ്വയം ക്ഷീണം കരഞ്ഞു തീർക്കുന്ന അവസ്ഥ. ഇന്റർനെറ്റ് ആരോ ഉണ്ടാക്കി ആരൊക്കെയോ ഉപയോഗിക്കുന്നു അതിൽ എന്ത് ബുദ്ധിയാണ് ഇദ്ദേഹത്തിന്റെ മനസ്സിലായില്യ ? ഇന്റർനെറ്റ് വരുന്നതിനു മുൻപുള്ളവർ കടലിൽ ചാടി ചാവണോ ? അടിസ്ഥാനം ഇല്യാതെ പബ്ലിക് പ്ലാറ്റഫോം ഉപയോഗിക്കാൻ ഉള്ള ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു.

  • @mohanvideoschelakkara6235
    @mohanvideoschelakkara6235 3 ปีที่แล้ว

    ഇനി ഇവർക്ക് കയറാൻ വേണ്ടി ഒരുപാട് തെങ്ങ് നടേണ്ടി വരുമല്ലോ...
    ഒരു മാസം കൊണ്ട് എത്ര തെങ്ങ് കയറിയാൽ ഇന്നത്തെ ശമ്പളം വാങ്ങാൻ പറ്റും😂...

  • @homedept1762
    @homedept1762 3 ปีที่แล้ว

    അങ്ങനെ പരസ്പരം ആണും പെണ്ണും അറിഞ്ഞാൽ പിന്നെ 13 വയസ്സിൽ അച്ഛനും അമ്മയും ആകും, ഇന്നത്തെ ചുറ്റുപാടിൽ. ഇയാൾ ഇതെന്തൊക്കെയാണ് പറയുന്നത്.