“മറുപുറം -The Other Side. Yours Truly, sangitalaxmana.”

แชร์
ฝัง
  • เผยแพร่เมื่อ 6 ส.ค. 2022
  • മറുപുറം. The Other Side.
    പൊതുജനമദ്ധ്യത്തിൽ ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങൾ സംബന്ധിച്ച് മുഖ്യധാര/ഓൺലൈൻ/സമൂഹ/നവ വാർത്താമാധ്യമങ്ങൾ വഴി നമുക്ക് പലപ്പോഴും ലഭിക്കുന്ന അറിവുകൾ തികച്ചും ഏകപക്ഷീയമാണ്. അത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾക്കപ്പുറം ചിന്തിക്കാൻ കഴിയാത്ത വിധം നമ്മുടെ ചിന്താശക്തിയും പരിമിതപ്പെട്ടിരിക്കുന്നു. ഇതിനൊരു മാറ്റം വരുത്താൻ, ആവും വിധം ചെറുതെങ്കിലും കരുത്തുറ്റ പരിശ്രമം എന്റെ ഭാഗത്ത് നിന്ന് എപ്പോഴുമുണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ പുതിയൊരു രീതിയിൽ കൂടി ആ പരിശ്രമം തുടരുകയാണ്. അത്ര സജീവമല്ലാത്ത എന്റെ TH-cam ചാനലിൽ ഒരു പുതിയ segment ആരംഭിക്കുന്നു.
    “മറുപുറം -The Other Side.
    Yours Truly, sangitalaxmana.”
    യാത്ര തുടങ്ങുകയാണ്;
    ദേശീയ അവാർഡ് നേടിയ സിനിമാസംവിധായകനും എനിക്ക് സഹപ്രവർത്തകനുമായിരുന്ന സച്ചിയുടെ സഹായി കറുപ്പുസ്വാമിക്ക് പൊതുജനസമക്ഷം പലതും പറയാനുണ്ട്, അതിന് അയാൾ തയ്യാറായതുമാണ്. എന്നാലത് കേൾക്കാനും നിങ്ങളിലേക്ക് എത്തിക്കാനും നമ്മുടെ വാർത്താമാധ്യമക്കാര് തയ്യാറാവുന്നില്ല. ഒരു മുഖ്യധാരാചാനൽ സ്വാമിയെ ബന്ധപ്പെട്ടുവെങ്കിലും പിന്നെ ഫോളോ അപ്പ് ഉണ്ടായില്ല എന്ന് സ്വാമി പറയുന്നു. സ്വാമിയുടെ അഭിമുഖപരിപാടി ഷൂട്ട് ചെയ്തു കൊണ്ടുപോയ ഓൺലൈൻ ചാനൽകാര് അത് പ്രക്ഷേപണം ചെയ്യാനും തയ്യാറുമായില്ല. ഈ സാഹചര്യത്തിലാണ് സ്വാമിക്ക് സച്ചി സാറിന്റെ ജീവിതത്തെ കുറിച്ച് പറയാനുള്ളത് ഞാൻ “മറുപുറം -The Other Side.Yours Truly, sangitalaxmana.” എന്ന പരിപാടിയിലുടെ നിങ്ങളിലേക്ക് എത്തിക്കുന്നത്.

ความคิดเห็น • 12

  • @s.a.k.6659
    @s.a.k.6659 ปีที่แล้ว +7

    പ്രിയ ആരാധകർക്ക് എന്നും മനസ്സിൽ ഒരു നൊംബരപ്പാടായി സച്ചി...🙏🙏🙏

  • @jayanthinair9505
    @jayanthinair9505 ปีที่แล้ว +10

    സത്യം കേൾക്കാൻ ആർക്കും താൽപ്പര്യമില്ല,അതുകൊണ്ടാണല്ലോ ഇത്ര കുറച്ച് വ്യൂസ്.എന്താ ഈ ലോകം ഇങ്ങനെ ആയത്. ഇതൊന്നും main ന്യൂസ് ചാനലിൽ ഒന്നും കാണുന്നില്ലല്ലോ.

  • @user-lw5sk8qr5z
    @user-lw5sk8qr5z 2 ปีที่แล้ว +7

    സത്യം പുറത്തു വരട്ടെ ..

  • @nilakandan8058
    @nilakandan8058 ปีที่แล้ว +1

    Truth should come out

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 ปีที่แล้ว +7

    ഇങ്ങനെ സംസാരിച്ചാൽ ആരും വിശ്വാസം വരില്ല അതിനുള്ള തെളിവ് സഹിതം കോടതിയിൽ കൊടുക്കുക ഈ സ്രീ ഫ്രോഡാണെങ്കിൽ അത് തെളിയിക്കണം അതാണ് വേണ്ടത് സത്യം ഒരു കാലത്തു തെളിയും അത് തീർച്ച കാലം തെളിയിക്കും

  • @tino3054
    @tino3054 2 ปีที่แล้ว +1

    👍

  • @chacheB
    @chacheB 7 หลายเดือนก่อน

    If what he said is true - then justice has to be served to Sachy & his close friends who remains silent are spine less and they are not his real friends.

  • @achuponnu123
    @achuponnu123 ปีที่แล้ว +6

    ഇതൊക്കെ സത്യമാണോ സംശയങ്ങൾ ഉണ്ടെങ്കിൽ സച്ചിയുടെ ഫാമിലി പിന്നെ പ്രിത്വിരാജ് ഒക്കെ എന്താ silent ആയി ഇരിക്കുന്നെ.... പ്രിത്വിരാജ് ന്റെ അടുത്ത ആൾ അല്ലെ... അത്രെയും ആത്മബന്ധം എന്നൊക്കെ പറഞ്ഞിട്ട്.... സച്ചിയുടെ ഫാമിലി എന്താ govt നു പരാതി കൊടുക്കാതെ...

  • @shabnasameer111
    @shabnasameer111 ปีที่แล้ว

    🙄😨

  • @tonyjack1799
    @tonyjack1799 ปีที่แล้ว

    If there is a truth is this,,,, it has to be investigated.... Why his friends in film industry are silent...

  • @sujathahari4378
    @sujathahari4378 ปีที่แล้ว

    Siji mattoru koodathayi joly avumo

  • @sugeshn8382
    @sugeshn8382 ปีที่แล้ว

    ഇത് സത്യമോ. നുണയോ അറിയില്ല.. 🙄
    കാലം തെളിയിക്കട്ടെ