ഇനി നമുക്കൊരുമിച്ചൊരോർമ്മതൻ നോവിൽ ...KAROKE ANAGHA

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • കവിത
    അനഘ
    ഇനി നമുക്കൊരുമിച്ചൊ-
    രോർമ്മതൻ നോവിൽ
    കരളിന്റെ താളിലൊരു
    കഥ എഴുതി മായ്ക്കാം...
    എഴുതുവാൻ കഴിയാതെ
    പോയൊരീ താളിൽ
    ഒരുവേള നിൻ വിരൽ
    പാടുകൾ കാണാം...
    മിഴികളിൽ മഴവില്ലി-
    നഴകേഴുമായെൻ
    അരികിൽ വിലോലയായ്
    നീ വരും നേരം...
    നിനവിൽ തുടിക്കുന്നൊ-
    രീറനാം മോഹം
    ഒരുനാളിലെങ്ങോ
    മറന്നൊരാ സ്വപ്നം...
    അറിയാതെ ആർദ്രമാം
    അനുരാഗമായെൻ
    അകതാരിലനഘേ
    ഒരോർമയായിന്നും-
    തെളിയുന്നു നിൻ മുഖം
    തിങ്കളേ പോലെ തെളിവാർന്നൊരോണ-
    നിലാക്കീറു പോലെ...
    നിറമാർന്ന നിനവുകൾ
    നിനയാതെ ഏതോ
    നിയതിയ്ക്ക് കീഴ്പ്പെട്ട-
    തെന്തിനാലാവാം...
    ശിഥിലമാം ആ മോഹ-
    മൊരുനാൾ തളിർക്കാം
    മിഴിനീരകന്നു നാം
    ഒരുനാളുയിർക്കാം...
    പ്രണയമേ നീ വരൂ
    നനവാർന്ന തൂവൽ
    ചിറകടിച്ചെന്നിലെ
    ചൂടേറ്റുറങ്ങാൻ...
    തരളമാം നിറവായ്
    നിറങ്ങളായെന്നിൽ
    പടരുമെന്നാർദ്രം
    കിനാവു കണ്ടിന്നും-
    ഒറ്റ മന്ദാരം
    ഇറുത്തെടുത്തിന്നെൻ
    ചോരയിൽ മുക്കി
    ചുവപ്പിച്ചിരിപ്പൂ...
    വെയിലേറ്റലിഞ്ഞന്നൊ-
    രായുസ്സിൻ നോവായ്
    നീഹാരമായ് നീ
    പൊഴിഞ്ഞതിൽ പിന്നേ-
    ഇന്നോളമെഴുതിയിട്ടി-
    ല്ലൊറ്റ വാക്കും
    നിന്നാർദ്ര ഹൃദയ-
    ത്തുടിപ്പതില്ലാതേ...
    poem
    malayalam
    anagha
    lyrics
    Shiju K Parangodan
    Music
    Orchestration
    Vocal
    Johns Jose
    This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented
    send reviews
    / @shijukparangodan9773
    Facebook
    Shiju K Parangodan
    WhatsApp 9656206560
    #kavitha
    #malayalamkavitha
    #malayalamkavithakal
    #malayalamsongs
    #malayalamsong
    നരവീണ സന്ധ്യകൾ
    തിരികെയാ നാളിൻ
    അരുണാഭയൊക്കെയും
    ചാർത്തി വന്നെത്തും -
    തൂമഞ്ഞു ചൂടും
    ഇലച്ചാർത്തിനുള്ളിൽ
    ഒരു നോവു പാട്ടിൻ
    വിരൽപാടു തേടാം....
    ഷിജു കെ പറങ്ങോടൻ

ความคิดเห็น •