എംടിയുടെ മൂത്തമകള്‍.. അച്ഛനെ യാത്രയാക്കാന്‍ എത്തിയപ്പോള്‍..!! l mt vasudevan nair l sithara

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • രണ്ടു പെണ്മക്കളായിരുന്നു എംടി വാസുദേവന്‍ നായര്‍ക്ക്. സിതാരയും അശ്വതിയും. പാപ്പ എന്നായിരുന്നു സിതാരയെ വിളിച്ചിരുന്നത്. അശ്വതിയെ വാവ എന്നും. അശ്വതിയുടെ 11-ാം വയസിലാണ് ഇങ്ങനെയൊരു ചേച്ചി തനിക്കുണ്ടെന്ന സത്യം അശ്വതി അറിഞ്ഞത്. എംടി തന്നെയായിരുന്നു അക്കാര്യം മകളോടു തുറന്നു പറഞ്ഞതും. പാപ്പ എന്നായിരുന്നു സിതാരയെ എംടി വിളിച്ചിരുന്നത്. യുഎസില്‍ പഠിച്ച സിതാരയുടെ വിവാഹം കഴിഞ്ഞത് ഒപ്പം പഠിച്ചിരുന്ന പയ്യനുമായിട്ടായിരുന്നു. പൂനെ സ്വദേശി സഞ്ജയി. കോഴിക്കോടു വച്ച് അച്ഛന്‍ മകള്‍ക്കായി വിവാഹ റിസപ്ഷനും ഒരുക്കിയിരുന്നു. ആ റിസപ്ഷന് പോകാനൊരുങ്ങും മുന്നേയാണ് ഇങ്ങനെയൊരു ചേച്ചി അശ്വതിയ്ക്കുണ്ടെന്നും ആ ചേച്ചിയുടെ വിവാഹ റിസ്പഷന് അശ്വതി വരുന്നുണ്ടോ എന്നും ചോദിച്ചത്. ഉണ്ട് എന്നായിരുന്നു മറുപടി. അങ്ങനെ 11 വയസുള്ള മകള്‍ അശ്വതിയേയും കൂട്ടിയാണ് എം ടി സിതാരയുടെ വിവാഹ റിസപ്ഷന് പോയത്. അതായിരുന്നു ചേച്ചിയുടേയും അനിയത്തിയുടേയും ആദ്യത്തെ കണ്ടുമുട്ടല്‍.
    #sithara #prameela #mt #saraswathy #wife #mtvasudevannair #malayalam #saraswathiteacher #me005 #mm0012

ความคิดเห็น •