Ajitha Hare Jaya with Lyrics & Meaning I Kalamandalam Hareesh I Kuchelavrutham

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • കഥകളിപദം
    അജിതാ ഹരേ ജയാ ...
    കുചേലവൃത്തം
    ആലാപനം: കലാമണ്ഡലം ഹരീഷ് & പാർട്ടി
    രാഗം: ശ്രീരാഗം
    താളം: ചെമ്പട
    അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖ ദേവ നത!
    വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
    സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
    പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ
    നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
    കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
    നീലനീരദവർണ്ണ! മൃദുല മലരുചിരനയന! നൃഹരേ!
    അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
    പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
    ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
    ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
    മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
    വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
    യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
    മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !

ความคิดเห็น • 128

  • @namboodirineelakandan4157
    @namboodirineelakandan4157 10 หลายเดือนก่อน +9

    ധാരാളം കേൾക്കുകയും കാണുകയും ഉണ്ടായി എങ്കിലും ഈ വിധം അർത്ഥം ഉണ്ടെന്ന് അറിയുന്നത് ഇപ്പോളാണ്.. അഭിനന്ദനങ്ങൾ... ഹരീഷ്.,

    • @DKMKartha108
      @DKMKartha108 8 หลายเดือนก่อน

      അർത്ഥം:
      അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ
      ഹരേ =വിഷ്ണോ !
      ജയ=ജയിച്ചാലും
      മാധവ! വിഷ്ണോ!= വിഷ്ണോ
      അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ
      നത=നമിക്കപ്പെടുന്നവനേ
      വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ
      സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ
      സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ
      സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം
      സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച
      പല ദിനമായി ഞാനും=കുറെ നാളായി ഞാനും
      ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ
      നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ
      കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു
      കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട്
      കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ
      നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ
      മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ
      നൃഹരേ= നരസിംഹരൂപം ധരിച്ചവനേ
      അദ്യാപി= ഇപ്പോൾ
      ഭവൽ കൃപാ=അങ്ങയുടെ ദയയാൽ
      വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ
      പാദ്യാദി= കാലിലെ മൺപൊടിത്തരികൾ
      ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ
      ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി
      ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ
      ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു
      മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും
      മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള
      മാദൃശാം=എന്നെപ്പോലുള്ളവർക്ക്
      സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല
      വാദമില്ലഹോ= ഇതിന് എതിർവാദമില്ല
      ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല
      യാദവാധിപ=യാദവന്മാരുടെ രാജാവേ
      നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ
      മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു
      കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 2 ปีที่แล้ว +55

    ഇതിൻ്റെ അർത്ഥം നോക്കി നടക്കുവർന്ന്. അവസാനം കിട്ടി. അർത്ഥം അറിഞ്ഞു കേട്ടപ്പോൾ ഒത്തിരി സന്തോഷം മനസ്സില് 🙏♥️💚💙💛

  • @geethak1529
    @geethak1529 ปีที่แล้ว +10

    കൃഷ്ണാ ഇത് കേൾക്കാൻ കഴിയുന്നത് സുകൃതം എന്നല്ലാതെ എന്ത് പറയാൻ. കൃഷ്ണാ ഏവരെയും ധാരാളമായി അനുഹിക്കേണമേ.... സുകൃതം അത്രമേൽ ലഭിച്ചവർക്കേ ഇത് ചൊല്ലാനും കഴിയൂ 🙏🏿🙏🏿🙏🏿🙏🏿

  • @jyothipv4642
    @jyothipv4642 หลายเดือนก่อน +1

    അജമുഖ ദേവ നതാ യാണ് ശരി 🙏

  • @bhaaratheeyan
    @bhaaratheeyan ปีที่แล้ว +6

    നമസ്തേ,ഇപ്പോഴാണ് (25/11/2023)ഈ വീഡിയോ കാണുന്നത്,അഭിനന്ദനങ്ങൾ, ഒരു വിധമുള്ള എല്ല കാവ്യങ്ങളും ഞാൻ എഴുതി എടുത്തു അർത്ഥം നോക്കാൻ ശ്രമിക്കാറുണ്ട്,ഇതൊരു നല്ല അനുഭവമാണ്,വരികൾ അർത്ഥം ഉൾപ്പെടെ കൊടുക്കുന്നത്,ഇതുപോലെ പലരുടെയും (കുൽദീപ് എം പൈ ഉൾപ്പെടെ) വീഡിയോ കേൾക്കാറുണ്ട്, എല്ലാ ശ്ലോകങ്ങളും വരകളുംഅർത്ഥം ഉൾപ്പെടെ കൊടുക്കാൻ ശ്രമിക്കുമല്ലോ

    • @ManayolaKathakali
      @ManayolaKathakali  ปีที่แล้ว +2

      തീർച്ചയായും 🙏

    • @bhaaratheeyan
      @bhaaratheeyan ปีที่แล้ว

      @@ManayolaKathakali നന്ദി🙏

    • @DKMKartha108
      @DKMKartha108 8 หลายเดือนก่อน +1

      അർത്ഥം:
      അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ
      ഹരേ =വിഷ്ണോ !
      ജയ=ജയിച്ചാലും
      മാധവ! വിഷ്ണോ!= വിഷ്ണോ
      അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ
      നത=നമിക്കപ്പെടുന്നവനേ
      വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ
      സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ
      സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ
      സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം
      സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച
      പല ദിനമായി ഞാനും=കുറെ നാളായി ഞാനും
      ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ
      നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ
      കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു
      കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട്
      കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ
      നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ
      മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ
      നൃഹരേ= നരസിംഹരൂപം ധരിച്ചവനേ
      അദ്യാപി= ഇപ്പോൾ
      ഭവൽ കൃപാ=അങ്ങയുടെ ദയയാൽ
      വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ
      പാദ്യാദി= കാലിലെ മൺപൊടിത്തരികൾ
      ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ
      ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി
      ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ
      ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു
      മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും
      മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള
      മാദൃശാം=എന്നെപ്പോലുള്ളവർക്ക്
      സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല
      വാദമില്ലഹോ= ഇതിന് എതിർവാദമില്ല
      ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല
      യാദവാധിപ=യാദവന്മാരുടെ രാജാവേ
      നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ
      മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു
      കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ

  • @vijayankp5637
    @vijayankp5637 ปีที่แล้ว +9

    അർത്ഥം പറഞ്ഞതിന് വളരെ ഉപകാരം. നിത്യം പലവുരു കേൾക്കുന്നു.ഒരു പോസിറ്റീവ് എനർജി ഉള്ള പദം. ഹൃദ്യമായ ആലാപനവും. ♥️

  • @jyothipv4642
    @jyothipv4642 หลายเดือนก่อน +1

    Thankyou for lyrics 🙏🙏

  • @LakshmiMp-l4p
    @LakshmiMp-l4p 7 วันที่ผ่านมา +1

    👏

  • @premkrishnan5608
    @premkrishnan5608 ปีที่แล้ว +2

    ❤️ എത്ര അർത്ഥവത്തായ വരികൾ..കൃഷ്ണാ.. 18 വയസ്സു മുതൽ അങ്ങയെ കാണാൻ പലവുരു ഗുരുവായൂർ വരാൻ ശ്രമിച്ചതാണ്.. ഓർമ്മ പിശകിൽ തലേ ദിവസത്തെ ടിക്കറ്റു കൊണ്ട് കയറിയപ്പോൾ കണ്ടക്ടർ റോഡിൽ ഇറക്കിവിട്ടു. അതായിരുന്നു തുടക്കം..പിന്നെ കുറെ ആഗ്രഹിച്ചെങ്കിലും, ഒരിക്കലും ആ നടയിൽ വരാൻ കഴിഞ്ഞിട്ടില്ല.. ഏഴാം കടലിനക്കരെ ഇരുന്ന് ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നു.. ഇനിയെന്നാണ് ആ തിരുനടയിൽ വന്ന് അങ്ങയെ ദർശിക്കാൻ അടിയന് ഒരു ഭാഗ്യം ഉണ്ടാവുക..?! അന്ന് ഞാൻ ഈ 'പദങ്ങൾ' തന്നെ പാടേണ്ടി വരും. ഓം നമോ ഭഗവതേ വാസുദേവായ!🙏🏻

    • @vasudevankm8014
      @vasudevankm8014 8 หลายเดือนก่อน

      മനസ്സിൽ തട്ടി വിളിച്ചോളൂ ഗുരുവായൂരപ്പൻ സാധിച്ചു തരും. തീർച്ച 🙏🙏🙏

  • @mlmworld8147
    @mlmworld8147 ปีที่แล้ว +3

    ഭഗവാന്റെ വിസ്താരം കേട്ടിട്ടു ഭഗവാൻ ഉള്ളിൽ ജനിച്ച അനുഭൂതി ❤❤❤❤❤❤❤❤❤❤❤❤❤❤

  • @satheeshkumarp5402
    @satheeshkumarp5402 ปีที่แล้ว +8

    ആദ്യമായിട്ടാണ് കലാമണ്ഡലം ഹരീഷ് ഏട്ടന്റെ പാട്ട് കേൾക്കുന്നത്, വരികളുടെ അർത്ഥം കൂടെ ചേർത്തത് നന്നായി 🙏

  • @shariraj9233
    @shariraj9233 ปีที่แล้ว +2

    🙏🙏🙏🙏 അർത്ഥത്തോടു കൂടിയുള്ള കഥകളി പദം തന്നതിന് താങ്കൾക്ക് വളരെയധികം നന്ദി. ഹരേ! കൃഷ്ണ!

  • @chandrasekharanks3212
    @chandrasekharanks3212 ปีที่แล้ว +3

    വളരെ വളരെ നന്ദി. ശരിയായി അർത്ഥം അറിയാതെ വളരെ വിഷമിച്ചിരുന്നു. ഭഗവാൻ തന്നെ ഒരു സജ്ജനനെ കാട്ടിത്തന്നു. ഭാഗവാനും താങ്കൾക്കും പ്രണാമം.

  • @dasp.p
    @dasp.p ปีที่แล้ว +8

    🙏🙏🙏 അർത്ഥം ചേർത്തിൽ അനല്പമായ സന്തോഷം ; ജനകീയമാവട്ടെ

  • @UshaKumari-bq1sv
    @UshaKumari-bq1sv 4 หลายเดือนก่อน +1

    ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤

  • @manoshap8623
    @manoshap8623 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ

  • @gopinathankt1113
    @gopinathankt1113 4 หลายเดือนก่อน +1

    എപ്പോഴും ഈ പദങ്ങൾ കേൾക്കാറുണ്ട്. പൂർണമായ അർത്ഥം ഇപ്പോൾ മനസ്സിലായി.. നന്ദി. 🙏🙏

  • @venugopal2347
    @venugopal2347 5 หลายเดือนก่อน +1

    ഹരേ ക്രിഷ്ണാ..🙏🏻🙏🏻🙏🏻

  • @willsonpp4493
    @willsonpp4493 ปีที่แล้ว +1

    ഈ കീർത്തനം കേൾക്കുമ്പോഴും അടിയിൽ അറിയാവുന്ന രീതിയിൽ പാടുമ്പോഴും ഭഗവാൻറെ തുണയുണ്ട് എന്നൊരു

  • @narayanannair3136
    @narayanannair3136 ปีที่แล้ว +4

    വരികളും അർത്ഥവും നൽകിയതിന് വളരെ സന്തോഷം

  • @willsonpp4493
    @willsonpp4493 ปีที่แล้ว +1

    ഈ പാട്ട് കേൾക്കുമ്പോഴും

  • @geethamadhavasseril9990
    @geethamadhavasseril9990 ปีที่แล้ว +3

    ഹരീഷ് ആശാൻ 👌

  • @shybachandran8854
    @shybachandran8854 10 หลายเดือนก่อน +1

    Nandhiyundu bhagavante ee pathangal positive energy kittunnu.

  • @UNIBEVjsm
    @UNIBEVjsm 8 หลายเดือนก่อน +1

    മനോഹരം 🙏 ഹരേ കൃഷ്ണാ

  • @ponnuvava2301
    @ponnuvava2301 ปีที่แล้ว +1

    കണ്ണാ ........❤

  • @SKp-rr5ns
    @SKp-rr5ns 9 หลายเดือนก่อน +1

    Superb Superb Superb .Tears Rolling .

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe ปีที่แล้ว +1

    എത്ര അഗാഥമായ അർഥം

  • @krishnamoorthy2639
    @krishnamoorthy2639 ปีที่แล้ว +1

    Thanks

  • @zerozykzyk6881
    @zerozykzyk6881 ปีที่แล้ว +3

    Happy to hear that.. Kalamadalam hareesh aashan voice .
    കലാമണ്ഡലം ഹരീഷ് ആശാന്റെ ശബ്ദം കേട്ടതിൽ സന്തോഷം…❤

  • @rajus1567
    @rajus1567 7 หลายเดือนก่อน +1

    മനോഹരം ❤❤❤

  • @anilkumar-dr2ps
    @anilkumar-dr2ps ปีที่แล้ว +1

    With meaning, it's wonderful to hear this song....Thanks

  • @MrRajenkiwi
    @MrRajenkiwi 7 หลายเดือนก่อน +1

    The padams take a new dimension when accompanied by their meaning and emotions well up on hearing the rendition . Thank you Shreeman ..
    Are more such renditions posted. ?

    • @ManayolaKathakali
      @ManayolaKathakali  6 หลายเดือนก่อน

      Thank you.
      Currently there are no Padams added. But we will add more.

  • @umalakshmi1451
    @umalakshmi1451 ปีที่แล้ว +1

    അജിതാഹരെ 🙏🙏🙏🙏🙏

  • @lalithalr3379
    @lalithalr3379 9 หลายเดือนก่อน +1

    എനിക്ക് വളരെ ഏറെ ഇഷ്ടമാണ്. നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻

  • @DKMKartha108
    @DKMKartha108 8 หลายเดือนก่อน +4

    ajitā harē! jaya mādhava! viṣṇō!
    ajamukhadēvanata!
    vijaya sārathē ! sādhu dvijanonnu paṟayunnu
    sujana saṁgamamēṟṟaṁ sukr̥tanivaha sulabhamatanu niyataṁ
    paladinamāyi ñānuṁ balabhadrānujā! ninne
    nalamoṭu kāṇmatinnu kaḷiyallē rucikkunnu
    kālaviṣamaṁ koṇṭu kāmaṁ sādhiccatillē
    nīlanīradavarṇṇa! mr̥dulakamalaruciranayana! nr̥harē!
    adyāpi bhavalkr̥pā vidyōtamānamākuṁ
    pādyādi ēlppatinnu bhāgyamuṇṭāka mūlaṁ
    caidyārē ! janmaphalamidvijanentu vēṇṭū
    hr̥dyaṁ tāvaka vr̥ttaṁ moḻikilulayumuragapatiyumadhunā
    mēdura bhaktiyuḷḷa mādr̥śāṁ sukhamenyē
    vādamillahō duḥkhaṁ bādhikkayilla nūnaṁ
    yādavādhipā ! ninne hr̥dicintā nidānēna
    mōdaṁ mē vaḷarunnu karuṇa varaṇamaruṇasahajakētana

  • @SandhyaSabu-v3y
    @SandhyaSabu-v3y 10 หลายเดือนก่อน +1

    ❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @cpjohn9948
    @cpjohn9948 ปีที่แล้ว +1

    Thank you for the explanations

  • @jayakumarjayan4704
    @jayakumarjayan4704 ปีที่แล้ว

    ഭഗവാനെ.. കൃഷ്ണാ..🙏🙏

  • @saraswathyamma6132
    @saraswathyamma6132 2 ปีที่แล้ว +3

    വരികളും അർഥവും എഴുതിയതിനാൽ അതിയായ സന്തോഷം അറിയിക്കുന്നു '

  • @saraswathibhaskar8411
    @saraswathibhaskar8411 7 หลายเดือนก่อน +1

    അജമുൻ ബ്രഹ്മാവ് ആണന്ന് ഇപ്പോഴാണ് മനസ്സിലായത്.
    കഥ വായിച്ചു പഠിക്കണം

  • @venugopal3188
    @venugopal3188 ปีที่แล้ว +1

    അർത്ഥം കിട്ടിയതിനു സന്തോഷം

  • @krishnamoorthy2639
    @krishnamoorthy2639 ปีที่แล้ว +1

    I love this. Please let me know whether there is English translation. Krishna Guruvayurappa Narayana

    • @ManayolaKathakali
      @ManayolaKathakali  ปีที่แล้ว

      Let me check and see

    • @jayakumarpaliyath
      @jayakumarpaliyath ปีที่แล้ว +1

      (Here is an attempt by myself to translate these lines in to English. Hopefully, you get an outline meaning of these lines in Malayalam)
      Line:
      Ajitha hare jaya ...
      Meaning:
      Ohh Loard..the undefeatable Hare, Madhava, Vishno
      Line:
      Ajamugha deva natha...
      Meaning:
      Ohh Loard Vishno, one who is adored by Devas like Brahma and others..
      Line:
      Vijaya Sarathe Sadhu
      Dwijanonnu parayunnu
      Meaning:
      Ohh..the charioteer of Arjuna (in the the battle of Mahabharata),
      Let this poor (and a one with only good deeds in the whole life) bhrahmana tell you something.
      Line:
      Sujanasangamamettam sukrutha nivaha sulabhamathanu niyatam
      Meaning:
      Giving a chance to have the company of such good people is also a good deed and is a rare chance in one's life.
      Line :
      Pala dinamaayi njanum balabhadranuja ninne
      Nalamodu kanmathinnu kaliyalle ruchikkunnu.
      It is quite some time that i have been contemplating, ohh the brother of Balabhadra (Krishna), to have a good meeting with you (believe me) , I'm not joking.
      Line :
      Kalavishamam kondu kamam sadhichathille..
      Meaning :
      Due to one or the other defficulties (in my life), my longing(to meet you) was not fulfilled (till this time)
      Line:
      Neela neerada varnna,
      Mridulakamalaruchiranayana
      Nruhare
      Ohh (Loard) , one who is coloured as that of blue clouds
      With eyes resembles as that of soft petals of a beautiful Lotus flower.

  • @geethakuttanmarar
    @geethakuttanmarar ปีที่แล้ว +1

    Thank you for the lyrics and meaning 🙏

  • @fernweh1
    @fernweh1 ปีที่แล้ว +1

    ഹരേ 😘😍

  • @prameelabose2762
    @prameelabose2762 ปีที่แล้ว +1

    thanks ❤❤

  • @sivakrishnankm5929
    @sivakrishnankm5929 ปีที่แล้ว +1

    അർത്ഥം ചേർത്തത് വളരെ സഹായകം 🙏🏻

  • @jayavalipe2949
    @jayavalipe2949 ปีที่แล้ว +1

    Very very happy to hear the meaning as well as the devotional way of singing❤❤❤,thanks lot

  • @sureshnair2619
    @sureshnair2619 2 ปีที่แล้ว +2

    Thanks a lot, for presenting the lines as well...

  • @nampoothriparameswaran4008
    @nampoothriparameswaran4008 3 ปีที่แล้ว +3

    The best one I ever heard..

  • @footballcreativesshorts7
    @footballcreativesshorts7 2 ปีที่แล้ว +1

    ഹരേ കൃഷ്ണ...... 🙏🙏🙏

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 2 ปีที่แล้ว +1

    നന്ദി🙏💚💙💛

  • @PrasadCkPrasadCk
    @PrasadCkPrasadCk 8 หลายเดือนก่อน +1

    👌🏼👌🏼

  • @kalavarma5549
    @kalavarma5549 ปีที่แล้ว +1

    Thanks alot for the meaning..Om Namo Narayanaya

  • @RugminiKuttyAmma
    @RugminiKuttyAmma 8 หลายเดือนก่อน +1

    അർത്ഥം പറഞ്ഞുതന്ന മഹാത്മാവിന് നന്ദി ബാക്കിയുള്ള ഭാഗത്തിന്റെയും കൂടി പാര്സഞ്ഞുതന്നാൽ വളരെ ഉപകാരം

    • @DKMKartha108
      @DKMKartha108 8 หลายเดือนก่อน

      അർത്ഥം:
      അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ
      ഹരേ =വിഷ്ണോ !
      ജയ=ജയിച്ചാലും
      മാധവ! വിഷ്ണോ!= വിഷ്ണോ
      അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ
      നത=നമിക്കപ്പെടുന്നവനേ
      വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ
      സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ
      സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ
      സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം
      സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച
      പല ദിനമായി ഞാനും=കുറെ നാളായി ഞാനും
      ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ
      നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ
      കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു
      കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട്
      കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ
      നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ
      മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ
      നൃഹരേ= നരസിംഹരൂപം ധരിച്ചവനേ
      അദ്യാപി= ഇപ്പോൾ
      ഭവൽ കൃപാ=അങ്ങയുടെ ദയയാൽ
      വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ
      പാദ്യാദി= കാലിലെ മൺപൊടിത്തരികൾ
      ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ
      ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി
      ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ
      ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു
      മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും
      മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള
      മാദൃശാം=എന്നെപ്പോലുള്ളവർക്ക്
      സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല
      വാദമില്ലഹോ= ഇതിന് എതിർവാദമില്ല
      ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല
      യാദവാധിപ=യാദവന്മാരുടെ രാജാവേ
      നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ
      മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു
      കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ

  • @varghesemallappallil9226
    @varghesemallappallil9226 ปีที่แล้ว +1

    Beautiful.

  • @vasudevan1737
    @vasudevan1737 2 ปีที่แล้ว

    Hare krishna 🙏🙏🙏

  • @TheAnulakshmi
    @TheAnulakshmi 2 ปีที่แล้ว +2

    👌

  • @rajanimr4354
    @rajanimr4354 10 หลายเดือนก่อน +1

    👍👍👍🙏🕉

  • @lakshmis748
    @lakshmis748 2 ปีที่แล้ว +2

    🙏🙏

  • @arunadivakaran4082
    @arunadivakaran4082 2 ปีที่แล้ว

    Thank you for the lyrics

  • @mohanvarma9859
    @mohanvarma9859 ปีที่แล้ว +2

    💐💐💐💐

  • @sajikumar9271
    @sajikumar9271 2 ปีที่แล้ว +1

    ❤️💙💛🧡👍

  • @krishnendhuambadi7839
    @krishnendhuambadi7839 ปีที่แล้ว +1

    😍🥰🙏🙏

  • @remeshbabu9108
    @remeshbabu9108 2 ปีที่แล้ว +1

    🌹👍🏻

  • @CH-iu1gu
    @CH-iu1gu ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @savitamenon2708
    @savitamenon2708 10 หลายเดือนก่อน

    Please can this be translated to English?

    • @DKMKartha108
      @DKMKartha108 8 หลายเดือนก่อน

      A non-expert's attempt
      അർത്ഥം:
      അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ = unconquerable
      ഹരേ =വിഷ്ണോ != O Vishnu Bhagavan
      ജയ=ജയിച്ചാലും Glory to you
      മാധവ! വിഷ്ണോ!= വിഷ്ണോ = O Vishnu Bhagavan
      അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ = by gods such as Brahma
      നത=നമിക്കപ്പെടുന്നവനേ = worshipped by
      വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ = charioteer for Arjuna
      സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ
      I am a poor Brahmana, and let me say
      സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ= union with good souls
      സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം = collection of meritorious deeds
      സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച = is not easily available
      പല ദിനമായി ഞാനും=കുറെ നാളായി ഞാനും= for many days, I
      ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ = O, younger brother of Balaraama
      നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ = to visit with you for a good long time
      കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു= serisouly wishing to do
      കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് = because various obstacles
      കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ= my wish has not been fulfilled
      നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ = O Krishna with cloud dark color
      മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ
      O Krishna with lotus petal like eyes
      നൃഹരേ= നരസിംഹരൂപം ധരിച്ചവനേ = O Krishna you who took the Lion Man form
      അദ്യാപി= ഇപ്പോൾ = now
      ഭവൽ കൃപാ=അങ്ങയുടെ ദയയാൽ = through your kindness
      വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ = filled with light
      പാദ്യാദി= കാലിലെ മൺപൊടിത്തരികൾ = the dust of the path on your feet
      ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ
      I got lucky enough to bear the dust on your feet
      ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി = foe of Chedi king Shishupala
      ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ= I can only say that this is the ultimate result of my birth on this earth
      ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു
      Your life story warms my heart
      മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും= Your story cannot be described by even Ananta who has a thousand tongues
      മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള= having deep devotion
      മാദൃശാം=എന്നെപ്പോലുള്ളവർക്ക് = people like me
      സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല = will not get anything but happiness
      വാദമില്ലഹോ= ഇതിന് എതിർവാദമില്ല = this is undisputable
      ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല = no sorrow will haunt us
      യാദവാധിപ=യാദവന്മാരുടെ രാജാവേ = O king of the Yadu clan
      നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ
      മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു = Because of constantly thinking about you my happiness grows
      കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ = O Krishna your flag bears the likeness of Garuda, the brother of Aruna, the charioteer of the Sun

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 2 ปีที่แล้ว

    🙏🙏🙏👌

  • @vasudevan1737
    @vasudevan1737 2 ปีที่แล้ว

    🙏

  • @sivadasankunnappalli3195
    @sivadasankunnappalli3195 10 วันที่ผ่านมา

    ഇതിൽ എഴുതിക്കാണിക്കുന്നതും പാടുന്നതും ചിലയിടങ്ങളിൽ ശരിയായി താരതമ്യപ്പെടുന്നില്ലല്ലോ? ഏതാണു ശരി?

  • @ratheeshvijayan7309
    @ratheeshvijayan7309 ปีที่แล้ว +4

    ബ്രഹ്മാവിന് അജമുഖ എന്ന പേര് വന്നത് എങ്ങനെയാണ്. അറിയാവുന്നവർ ഒന്ന് പറഞ്ഞ് തരണേ

    • @ManayolaKathakali
      @ManayolaKathakali  ปีที่แล้ว +4

      ബ്രഹ്‌മാവിന്റെ മാനസ പുത്രനാണല്ലോ ദക്ഷൻ. വീരഭദ്രൻ ദക്ഷന്റെ തലയെടുത്തപ്പോൾ, പകരം ആടിന്റെ തലയാണ് വച്ചത്. അതിനാൽ ആടിന്റെ തലയുമായുള്ള ദക്ഷന്റെ പിതാവ് എന്ന അർത്ഥത്തിലായിരിക്കും. ഇതാണ് എന്റെ അറിവ്. ഇതിനെപ്പറ്റി കൂടുതൽ അറിയാവുന്നവർ ഉണ്ടെങ്കിൽ ദയവായി തിരുത്തുമെന്ന് കരുതുന്നു 🙏

    • @AnilKumar-pw5vh
      @AnilKumar-pw5vh ปีที่แล้ว +5

      ബ്രഹ്മാവിന്, ജന്മം ഇല്ലാത്തവൻ എന്ന അർഥത്തിൽ "അജൻ "എന്ന് പേരുണ്ട്.. അജൻ മുതലായ ദേവൻമാർ എന്ന് അർഥം 🙏🏻🙏🏻🙏🏻

    • @AnilKumar-pw5vh
      @AnilKumar-pw5vh ปีที่แล้ว +5

      ബ്രഹ്മാവ് മുതലായ ദേവന്മാരുടെ നാഥൻ എന്ന് സാരം 🙏🏻🙏🏻🙏🏻

    • @sreeragvarma
      @sreeragvarma ปีที่แล้ว +4

      അജൻ - ജനനം ഇല്ലാത്തവൻ മുഖ- ആദിയായ,തുടങ്ങിയ എന്നൊക്കെ അർത്ഥം വരും.
      ബ്രഹ്മാദിദേവൻമാരാൽ (നത) സ്തുതിക്കപ്പെട്ടവൻ.

    • @jayakumarpaliyath
      @jayakumarpaliyath ปีที่แล้ว +2

      'അജൻ' എന്ന വാക്കിൻ്റെ അർത്ഥം ജനിക്കാതെ ഉള്ളവൻ എന്നാണ്. ജനിച്ചുണ്ടായവന് മരണം സുനിശ്ചിതം ആണല്ലോ. അല്ലാതെ ഉണ്ടായ 'അജൻ' മാർ അമരൻമാർ / ദേവൻമാർ (മരണമില്ലാത്തവർ) തന്നെ.
      ഇനി, "അജൻ" എന്ന പോലെ മറ്റൊരു വാക്കു കൂടിയുണ്ട് ഇതേ കഥകളി പദത്തിൽ ഉണ്ട്. അത് "ദ്വിജൻ" ആണ്.
      ദ്വിജൻ എന്നാൽ ഒരേ ജൻമത്തിൽ തന്നെ രണ്ടാം ജൻമവും ലഭിക്കാൻ ഭാഗ്യമുണ്ടായവർ - ബ്രഹ്മത്തെ അറിഞ്ഞവർ - ബ്രാഹ്മണർ (ജൻമം കൊണ്ടല്ല , കർമ്മം കൊണ്ട് സിദ്ധി നേടിയവർ). ആദ്യം ജനന ശേഷം ആ ശിശു ഏതു മൃഗ ശിശുക്കളെയും പോലെയും നിസ്സഹായനും പാമരനുമാണത്രേ. പിന്നീട് സ്വാദ്ധ്യായത്തിലൂടെ വിദ്യ നേടി യഥാർത്ഥ ബ്രഹ്മജ്ഞാനത്തിലേക്ക് രണ്ടാമതൊന്നു കൂടി ജനിക്കുന്നവരത്രേ "ദ്വിജൻ" മാർ.

  • @rohitkrishna5009
    @rohitkrishna5009 ปีที่แล้ว +1

    Brotha... Nyc Video But.... anupallavi kazhinju charanam 1 leku pokumbol voice skip aakunnu.... athu valiya oru mistake aanu....
    full video undo ithinte....

    • @ManayolaKathakali
      @ManayolaKathakali  ปีที่แล้ว

      Thank you so much for the expressing your opinion. Unfortunately I don’t have the full video with me.
      I will take this feedback seriously and will take care in the upcoming videos. 🙏

  • @venugopal3188
    @venugopal3188 ปีที่แล้ว +1

    കോട്ടക്കൽ മധു പോലും ഈ രീതിയിൽ പാടില്ല

  • @Chakkochi168
    @Chakkochi168 ปีที่แล้ว +1

    അജമുഖ ദേവ "നാഥാ".
    Not നാത.😂😂😂

    • @geethamadhavasseril9990
      @geethamadhavasseril9990 ปีที่แล้ว +3

      നത.. എന്നാണ് നമസ്കരിച്ച എന്നർത്ഥം

    • @sreeragvarma
      @sreeragvarma ปีที่แล้ว +4

      നത-സ്തുതിക്കപ്പെട്ടവൻ/നമസ്കരിക്കപ്പെട്ടവൻ.

    • @geethamadhavasseril9990
      @geethamadhavasseril9990 ปีที่แล้ว +1

      @@sreeragvarma 🙏

    • @bhaaratheeyan
      @bhaaratheeyan ปีที่แล้ว +1

      നതാ: എന്നാൽ നമിക്കപ്പെടുന്നവൻ (ഗുരു)എന്നാണ്
      നമ: എന്നാൽ നമിക്കുന്നു എന്നും നാഥാ എന്നല്ല

    • @jayakumarpaliyath
      @jayakumarpaliyath ปีที่แล้ว +1

      Chackochi ,
      ഇതു ഭാഷ സംസ്കൃതമാണ്😂

  • @sreekumarb3972
    @sreekumarb3972 4 หลายเดือนก่อน +1

    🙏

  • @chandralekhachandru2777
    @chandralekhachandru2777 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @unnikrishnan8168
    @unnikrishnan8168 ปีที่แล้ว +1

    ❤❤❤

  • @chandralekhachandru2777
    @chandralekhachandru2777 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @hemalathadevit2109
    @hemalathadevit2109 10 หลายเดือนก่อน +1

  • @prasannanair5597
    @prasannanair5597 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @mohanceable
    @mohanceable 2 ปีที่แล้ว

    🙏🙏🙏🙏

  • @nikhiln6382
    @nikhiln6382 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sindhupradeesh6916
    @sindhupradeesh6916 ปีที่แล้ว +1

    🙏🙏🙏

  • @chandralekhachandru2777
    @chandralekhachandru2777 8 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @preethak.s2015
    @preethak.s2015 10 หลายเดือนก่อน +1

    🙏🙏