ARUNJITH The Wild Traveler
ARUNJITH The Wild Traveler
  • 104
  • 1 212 885
Forest Restoration | Parambikulam Tiger Reserve
പല മാർഗങ്ങൾ വഴി ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് എത്തിപ്പെടുന്ന വിദേശീയ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും നമ്മുടെ ജൈവവൈവിധ്യം, ആവാസവ്യവസ്ഥ, സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഭീഷണിയാകുന്നു. ജർമനിയിലെ ബോണിൽ സമാപിച്ച ഇന്റർ ഗവൺമെന്റൽ സയൻസ്-പോളിസി പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസിന്റെ പത്താമത് പ്ലീനറിസമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലാണ് ഇക്കാര്യം പറയുന്നത്. അധിനിവേശ സ്പീഷിസുകൾ മൂലം ലോകത്തിന് ഏതാണ്ട് വാർഷികനഷ്ടം 35 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോകത്താകെ വ്യാപകമായ 10 അധിനിവേശസസ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യയിലുണ്ട്. കുളവാഴ, കൊങ്ങിണിച്ചെടി, ഇപ്പിൾ, കടലാവണക്ക്, കമ്യൂണിസ്റ്റ് പച്ച, റൊബിനിയ, എയ്‌ലന്തസ് അൽട്ടിസിമ എന്നിവയാണിവ. ഇതിൽ കുളവാഴ, കൊങ്ങിണിച്ചെടി, ഇപ്പിൾ, കടലാവണക്ക്, കമ്യൂണിസ്റ്റ് പച്ച എന്നിവ കേരളത്തിലുണ്ട്.എന്താണ് അധിനിവേശ സ്പീഷീസുകൾ? നമ്മുടെ ആവാസവ്യവസ്ഥകൾക്ക് അന്യമായതും അവിടങ്ങളിൽ അതിക്രമിച്ച് കടന്ന് വൻതോതിൽ പടർന്നു പിടിച്ച് ആവാസവ്യവസ്ഥകളുടെ സ്വാഭാവിക പ്രവർത്തനത്തിനും നിലനിൽപിന് തന്നെയും ഭീഷണിയാവുന്നതുമായ വിദേശ സസ്യ-ജന്തു- സൂക്ഷ്മജീവികളെയാണ് ‘അധിനിവേശ സ്പീഷീസുകൾ’ എന്ന് വിശേഷിപ്പിക്കുന്നത്. ‘കമ്മ്യൂണിസ്റ്റ് പച്ച’ എന്ന പേരിലറിയപ്പെടുന്ന ചെടി ഉദാഹരണമാണ്. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഈ ചെടിയുടെ ജന്മദേശം. 1840 ൽ കൊൽക്കത്തയിലെ ബൊട്ടാണിക്കല്‍ ഗാർഡനിൽ ഇത് ആദ്യമായി എത്തി. ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല മറ്റനേകം രാജ്യങ്ങളിലും സ്വദേശീയസസ്യങ്ങളുടെ വളർച്ച തടഞ്ഞ് അതിവേഗം ഈ െചടി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം സ്പീഷീസുകളുടെ വ്യാപനം രണ്ട് പ്രധാനരീതികളിലാണ് നടക്കുന്നത്. ഒന്നാമതായി, ഗതാഗതം വഴി - ചരക്ക്, യാത്രകളിലെ ലഗേജ്, കപ്പലുകൾ തുറമുഖത്ത് തുറന്നു വിടുന്ന (മറ്റ് കടലുകളിൽ നിന്ന് ശേഖരിച്ച) വെള്ളം എന്നിവ. രണ്ടാമത്, ഇറക്കുമതി വഴി- ആവരണവിളകൾ, അലങ്കാരച്ചെടികൾ, ജൈവവേലിച്ചെടികൾ, വനവത്കരണത്തിനായി ഇറക്കുമതി ചെയ്യുന്നവ തുടങ്ങിയവ.
ഈ സ്പീഷീസുകളുടെ അധിനിവേശശേഷി നാം വേണ്ടത്ര തിരിച്ചറിഞ്ഞിരുന്നില്ല. ഉദാഹരണത്തിന്, അരിപ്പൂ (കൊങ്കിണി) ഒരു അലങ്കാരച്ചെടിയായി നാം ഇറക്കുമതി ചെയ്തപ്പോൾ, പിൽക്കാലത്ത് അത് ഇന്ത്യ മുഴുവനും അധിനിവേശച്ചെടിയായി വ്യാപിക്കുമെന്ന് നമുക്കറിയില്ലായിരുന്നു. ആഗോളവത്കരണം, ടൂറിസം, ചരക്കുഗതാഗതം, കാലാവസ്ഥാവ്യതിയാനം എന്നിവ വിദേശ ജീവജാലങ്ങളുടെ അധിനിവേശത്തെ സഹായിക്കുന്ന പ്രധാനഘടകങ്ങളാണ്.
അധിനിവേശജീവജാലങ്ങൾ പരിസ്ഥിതിനാശം, ജൈവവൈവിധ്യശോഷണം, സാമ്പത്തികനഷ്ടം, മനുഷ്യരിലും മ‍ൃഗങ്ങളിലും കാണപ്പെടുന്ന ചില രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. എല്ലാ ആവാസവ്യവസ്ഥകളിലും എത്തിപ്പെട്ട് വളരാനും വ്യാപിക്കാനുമുള്ള ശേഷി ഈ സ്പീഷീസുകൾക്കുണ്ട്. ആഗോളതലത്തിൽ പ്രകൃതി നേരിടുന്ന ഏറ്റവും വലിയ ഒരു ഭീഷണിയാണ് ഈ അധിനിവേശം. ഇത്തരം സ്പീഷീസുകൾ എത്തിപ്പെടുന്ന പുതിയ ആവാസവ്യവസ്ഥകളിൽ അവയുടെ നിയന്ത്രിത വളർച്ചയെ ചെറുക്കുന്ന സ്വാഭാവികശത്രുക്കളുടെ (രോഗകാരികളായ കീടങ്ങൾ, സൂക്ഷ്മജീവികൾ എന്നിവ) അഭാവം അധിനിവേശത്തും ത്വരിതവളർച്ചയെയും സഹായിക്കുന്നു. ഒപ്പം, തദ്ദേശീയ സസ്യങ്ങളെ അപേക്ഷിച്ച് കൂടിയ പ്രജനനശേഷി, ത്വരിതവളർച്ച, വെള്ളവും വെളിച്ചവും പോഷകമൂല്യങ്ങളും ഉപയോഗപ്പെടുത്താനുള്ള അധികശേഷി എന്നിവ വിദേശസസ്യങ്ങളുടെ വ്യാപനത്തെ സഹായിക്കുന്നു. ഈ വ്യാപനവും സംഹാരശേഷിയുള്ള വളർച്ചയും ജൈവവൈവിധ്യശോഷണത്തിനും കാർഷിക- തോട്ടവിളകളുടെ നാശത്തിനും ഇടയാക്കുന്നു. അധിനിവേശ ജീവജാലങ്ങൾ മൂലം എത്ര തദ്ദേശീയ സ്പീഷീസുകൾ ഇതിനകം ഭൂമുഖത്തുനിന്നും തിരോഭവിച്ചിട്ടുണ്ടെന്ന് കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല.
വികസിതരാജ്യങ്ങൾ അധിനിവേശ സ്പീഷീസുകളുടെ വ്യാപനം തടയാൻ നിയമനിർമാണം നടത്തുകയും അവരുടെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യാറുണ്ട്. വികസ്വരരാജ്യങ്ങൾ ഈ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാറില്ല. ന്യൂസിലൻഡിലെ വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റെ മണ്ണ് പുരണ്ട ഷൂ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ അദ്ദേഹത്തെ രാജ്യത്ത് കടക്കാൻ അനുവദിച്ചുള്ളൂ എന്നത് വാർത്തകളിൽ വന്നിട്ടുണ്ട്. ഷൂവിലെ മണ്ണു വഴി ഇന്ത്യയിൽ നിന്ന് അധിനിവേശ സ്പീഷീസ് ന്യൂസിലൻഡിലേക്ക് ഒരു സാഹചര്യത്തിലും കടക്കരുതെന്ന് ആ രാജ്യം തീരുമാനിച്ചു. അത്രതന്നെ. നമ്മുടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുള്ള സ്ഥിതി എന്താണ്, കപ്പൽ മുഖേനയുള്ള ചരക്കുഗതാഗതം വഴി, പ്രത്യേകിച്ച് തടി ഇറക്കുമതി ചെയ്യുമ്പോൾ, അബദ്ധവശാൽ വന്നു ചേരുന്ന കീടങ്ങളും സൂക്ഷ്മജീവികളും നമ്മുടെ പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുന്നുണ്ട്.
ENF WhatsApp Link 👇🏼
chat.whatsapp.com/H4QxpkXNQm0JiutgqtYipv
มุมมอง: 1 057

วีดีโอ

Ambuli Illam | Anamalai Tiger Reserve
มุมมอง 43914 วันที่ผ่านมา
Ambuli guest house is located at Topslip, Anamalai. Topslip is approximately 40 kms from Pollachi. Charges for 2 people : 3500/- Tax Extra charges for additional people. Number of extra person per room: 1 Charge per extra person per room: 1000/- Total Number of suits: 4 No Food Included Rest houses are located in core zone of the reserve and highly animal movement area, so visitors are advised ...
HIMAVAD GOPALASWAMI BETTA | ബന്ദിപ്പൂർ കടുവാ സങ്കേതം
มุมมอง 31021 วันที่ผ่านมา
കർണ്ണാടകയിൽ ഗുണ്ടൽപേട്ടിനടുത്ത് ബന്ദിപ്പൂർ കടുവാ സങ്കേതത്തിനകത്ത് 1450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് ഹിമവദ് ഗോപാല സ്വാമി ബെട്ട അഥവാ ഗോപാലസ്വാമി കുന്നുകൾ (Gopalswamy hills). ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. ബന്ദിപ്പൂർ ദേശീയോദ്യാനത്തിന്റെ പ്രധാന പ്രദേശത്താണ്‌ ഗോപാലസ്വാമി കുന്നുകൾ സ്ഥിതി ചെയ്യുന്നത്‌. ആനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ പതിവായി ഇവിടം സന്ദർശിക്...
Bannerghatta National Park Jungle Safari അറിയേണ്ടതെല്ലാം
มุมมอง 8Kหลายเดือนก่อน
Bannerghatta National Park is a national park in India, located near Bangalore, Karnataka. It was founded in 1970 and declared as a national park in 1974. In 2002, a small portion of the park became a zoological garden, the Bannerghatta Biological Park. There are ancient temples in the park for worship and it is a destination for trekking and hiking. Within the national park area are six rural ...
പറമ്പിക്കുളം യാത്രയിലെ മുഴുവൻ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയ ഒരു വീഡിയോ
มุมมอง 29K2 หลายเดือนก่อน
പറമ്പിക്കുളം യാത്രയിലെ മുഴുവൻ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയ ഒരു വീഡിയോ
500 വരാൽ കുഞ്ഞുങ്ങളെ കുളത്തിൽ ഇട്ടു | Natural Pond Fish Farming
มุมมอง 1.8K3 หลายเดือนก่อน
500 വരാൽ കുഞ്ഞുങ്ങളെ കുളത്തിൽ ഇട്ടു | Natural Pond Fish Farming
KODAIKANAL STORY 1 | Poombarai via Mannavanur Bullet Ride & Camping | Mud house Stay
มุมมอง 1664 หลายเดือนก่อน
KODAIKANAL STORY 1 | Poombarai via Mannavanur Bullet Ride & Camping | Mud house Stay
കാട്ടിലൂടെ നടക്കാം | 12 വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച്‌ കാണാം | Kakkad Eco Turism
มุมมอง 2364 หลายเดือนก่อน
കാട്ടിലൂടെ നടക്കാം | 12 വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച്‌ കാണാം | Kakkad Eco Turism
VellaGavi | 400 വർഷം പഴക്കമുള്ള കാടിനുള്ളിലെ ഒരു ഗ്രാമം
มุมมอง 4594 หลายเดือนก่อน
VellaGavi | 400 വർഷം പഴക്കമുള്ള കാടിനുള്ളിലെ ഒരു ഗ്രാമം
Forest Restoration Camp | Periyar Tiger Reserve
มุมมอง 1.7K5 หลายเดือนก่อน
Forest Restoration Camp | Periyar Tiger Reserve
വേനൽ ചൂടിലെ ദേശാടന പക്ഷികൾ | Kadalundi bird sanctuary
มุมมอง 7526 หลายเดือนก่อน
വേനൽ ചൂടിലെ ദേശാടന പക്ഷികൾ | Kadalundi bird sanctuary
Sea Gull | കടൽകാക്ക. #shorts #shortvideo
มุมมอง 356 หลายเดือนก่อน
Sea Gull | കടൽകാക്ക. #shorts #shortvideo
വരാൽ മൽസ്യകൃഷി വിളവെടുപ്പ് | Natural Pond Fish farming ‌
มุมมอง 7K7 หลายเดือนก่อน
വരാൽ മൽസ്യകൃഷി വിളവെടുപ്പ് | Natural Pond Fish farming ‌
ഇത്‌ പാമ്പാണോ..! 😳 | Periyar Tiger Reserve
มุมมอง 1.6K10 หลายเดือนก่อน
ഇത്‌ പാമ്പാണോ..! 😳 | Periyar Tiger Reserve
Forest Restoration Camp | Periyar Tiger Reserve
มุมมอง 1.4K10 หลายเดือนก่อน
Forest Restoration Camp | Periyar Tiger Reserve
പരുന്തുംപാറ View Point Camping & Tent Stay
มุมมอง 28711 หลายเดือนก่อน
പരുന്തുംപാറ View Point Camping & Tent Stay
Megamalai Road Trip | അറിയേണ്ട കാര്യങ്ങൾ
มุมมอง 1K11 หลายเดือนก่อน
Megamalai Road Trip | അറിയേണ്ട കാര്യങ്ങൾ
കാടുകളെ വീണ്ടെടുക്കാം | Wayanad Forest Restoration
มุมมอง 459ปีที่แล้ว
കാടുകളെ വീണ്ടെടുക്കാം | Wayanad Forest Restoration
മഴ പെയ്താൽ വരാൽ മുഴുവനും കുളത്തിന്റെ കരയിൽ
มุมมอง 3.2Kปีที่แล้ว
മഴ പെയ്താൽ വരാൽ മുഴുവനും കുളത്തിന്റെ കരയിൽ
വീട്ടുവളപ്പിലെ കുളത്തിലെ മൽസ്യകൃഷി | Natural Pond
มุมมอง 19Kปีที่แล้ว
വീട്ടുവളപ്പിലെ കുളത്തിലെ മൽസ്യകൃഷി | Natural Pond
തേക്കടി ബോട്ടിംഗ്‌ | Periyar Tiger Reserve. #thekkady #periyartigerreserve #boating #tigerreserve
มุมมอง 609ปีที่แล้ว
തേക്കടി ബോട്ടിംഗ്‌ | Periyar Tiger Reserve. #thekkady #periyartigerreserve #boating #tigerreserve
മാനംമുട്ടിമല Trekking | പെരിയാർ കടുവാസങ്കേതം
มุมมอง 704ปีที่แล้ว
മാനംമുട്ടിമല Trekking | പെരിയാർ കടുവാസങ്കേതം
മീശപ്പുലിമല Trekking | ഇടുക്കി. #meesapulimala #basecamp #trekking #keralatourism
มุมมอง 610ปีที่แล้ว
മീശപ്പുലിമല Trekking | ഇടുക്കി. #meesapulimala #basecamp #trekking #keralatourism
കുളത്തിലെ മൽസ്യകൃഷി | Natural Pond
มุมมอง 94Kปีที่แล้ว
കുളത്തിലെ മൽസ്യകൃഷി | Natural Pond
വീട്ടിൽ ഒരു കുളം കുഴിച്ചു | Natural Swimming Pool
มุมมอง 772Kปีที่แล้ว
വീട്ടിൽ ഒരു കുളം കുഴിച്ചു | Natural Swimming Pool
കുളത്തിന് ചുറ്റിലും മരങ്ങൾ വെച്ചുപിടിപ്പിച്ചു | വനമഹോത്സവം
มุมมอง 2.5Kปีที่แล้ว
കുളത്തിന് ചുറ്റിലും മരങ്ങൾ വെച്ചുപിടിപ്പിച്ചു | വനമഹോത്സവം
Thoovanam Waterfalls | 📍ഇടുക്കി
มุมมอง 443ปีที่แล้ว
Thoovanam Waterfalls | 📍ഇടുക്കി
കാളിന്ദി Trekking | വയനാട്‌
มุมมอง 448ปีที่แล้ว
കാളിന്ദി Trekking | വയനാട്‌
വന്യമൃഗങ്ങൾ കാ‌ടുവിട്ട്‌ പുറത്തിറങ്ങാൻ കാരണം | Kerala Forest
มุมมอง 1.5Kปีที่แล้ว
വന്യമൃഗങ്ങൾ കാ‌ടുവിട്ട്‌ പുറത്തിറങ്ങാൻ കാരണം | Kerala Forest
Hiding Destination | വയനാട്‌ സഞ്ചാരികൾ എത്തിയിട്ടില്ലാത്ത വയനാട്ടിലെ മലനിരകൾ
มุมมอง 453ปีที่แล้ว
Hiding Destination | വയനാട്‌ സഞ്ചാരികൾ എത്തിയിട്ടില്ലാത്ത വയനാട്ടിലെ മലനിരകൾ

ความคิดเห็น

  • @studentofthegr8art
    @studentofthegr8art 4 ชั่วโมงที่ผ่านมา

    highly invasive aya puthiyoru sadhanam ippol plant nurserykkar irakkiyittund, Strawberry Pera.

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 4 ชั่วโมงที่ผ่านมา

      അതെ. ഇങ്ങനെ ഒട്ടനവധി അധിനിവേശ സസ്യങ്ങൾ ഇപ്പൊൾ ഉണ്ട്‌, മിക്കതും അലങ്കാരത്തിനും ഭക്ഷണാവശ്യങ്ങൾക്കും വേണ്ടി ഇറക്കിയതാണ്. പക്ഷെ അവ കാടുകളിലേക്ക്‌ എത്തിപ്പെട്ടാൽ നിയന്ത്രിക്കാൻ കഴിയാത്ത വിധം പടർന്ന് പിടിച്ച്‌ അവിടെയുള്ള ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നുണ്ട്‌. അത്തരം സസ്യങ്ങളെയാണ് ഞങ്ങൾ ഞങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നത്‌. പല രാജ്യങ്ങളും ഇപ്പോൾ ഇതുപോലെയുള്ള അധിനിവേശ സസ്യങ്ങളുടെ ഇറക്കുമതി ശക്തമായി നിരോധിച്ചിട്ടുണ്ട്‌.

  • @JayaKumar-k6e
    @JayaKumar-k6e 5 ชั่วโมงที่ผ่านมา

    Ban communist "pacha"

  • @biyasskaria4814
    @biyasskaria4814 11 ชั่วโมงที่ผ่านมา

    ഒരു മഞ്ഞ പൂവുള്ള വള്ളി ഉണ്ട്. വലിയ പ്രശ്നം ആണ്. നാട്ടിൽ

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 6 ชั่วโมงที่ผ่านมา

      നാട്ടിൽ ഇതുപോലെ ഒരുപാട്‌ അധിനിവേശ സസ്യങ്ങൾ ഉണ്ട്‌. ഇന്ന് അലങ്കാരത്തിന് വളർത്തുന്നത്‌ ഇവയൊക്കെയാണ്.

  • @JERINPAROLICKAL
    @JERINPAROLICKAL 13 ชั่วโมงที่ผ่านมา

  • @noiseofengines3928
    @noiseofengines3928 13 ชั่วโมงที่ผ่านมา

    Koppanu

  • @reenaraja1372
    @reenaraja1372 16 ชั่วโมงที่ผ่านมา

    Very nice presentation..

  • @hariskuttasseri6066
    @hariskuttasseri6066 วันที่ผ่านมา

    മഞ്ഞ കൊന്ന വെച്ചടീമല്ലേ 😂😂😂

    • @arunjith_the_wild_traveler
      @arunjith_the_wild_traveler วันที่ผ่านมา

      അത്‌ പണ്ട്‌ ബ്രിട്ടീഷുകാരുടെ കാലത്ത്‌ വന സൗന്ദര്യത്തിന് വേണ്ടി ആഫ്രിക്കയിൽ നിന്നും കൊണ്ട്‌ വന്നതാണ്. പിന്നീട്‌ അത്‌ ഇത്രയും ദോഷം ചെയ്യും എന്ന് കൊണ്ടുവന്നവർ വിചാരിച്ചു കാണില്ല.

  • @elixer679
    @elixer679 วันที่ผ่านมา

    Well explained

  • @kaleshdas5011
    @kaleshdas5011 วันที่ผ่านมา

    സത്യം ഇപ്പോൾ സെരിക്കും കമ്യൂണിസ്റ് പച്ച ഇന്ത്യയിൽ അധികാപട്ടാണ്

  • @sumiyacy5493
    @sumiyacy5493 วันที่ผ่านมา

    Well done 🤩

  • @aslamchakkungal
    @aslamchakkungal 2 วันที่ผ่านมา

    ❤❤

  • @User-w4n3j
    @User-w4n3j 2 วันที่ผ่านมา

    കമ്മ്യൂണിസ്റ് പ്രശ്നമാണ് 😂

  • @artist6049
    @artist6049 2 วันที่ผ่านมา

    വലിയഇനം തൊട്ടാവാടിച്ചെടി ഉണ്ട് ഈ ചെടി നമ്മുടെ നാട്ടിൽ അധിനിവേശത്തിൽ എത്തിയതാണോ?

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 2 วันที่ผ่านมา

      വലിയ ഇനം തൊട്ടാവാടി കന്നുകാലികൾക്ക്‌ അപകടം ഉണ്ടാക്കുന്ന ഒരു സസ്യമാണ്. ഇത്‌ കഴിച്ച്‌ പലപ്പോഴായി അവ ചത്തുപോവാറുണ്ട്‌. ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്കുകപ്പലുകൾ ഫല സസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറിപ്പോന്നതാണ്‌ തൊട്ടാവാടി. ഇവ ഒരു അധിനിവേശസസ്യമാണ്.

    • @artist6049
      @artist6049 วันที่ผ่านมา

      ഇതിന്റെ മൂപ്പെത്താത്ത വിത്തുകൾ വരെ മുളച്ചുപൊങ്ങുന്നുണ്ട്.

  • @devanadh1097
    @devanadh1097 2 วันที่ผ่านมา

    അത്‌ വളരെ കറക്റ്റ

  • @SajithO-ci7ty
    @SajithO-ci7ty 2 วันที่ผ่านมา

    കമ്മ്യൂണിസ്റ്റ് അല്ലേലും കേരളത്തിൽ നാശം തന്നെയാണ് 🤣🤣🤣

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 2 วันที่ผ่านมา

      അത് താങ്ങളുടെ അപിപ്രായം. എനിക്ക്‌ അങ്ങനെയല്ല. ഈ ചെടിയുടെ പര് കാമ്മ്യൂണിസ്റ്റ്‌ അപ്പ എന്ന് വരാനും ഒരു കാരണം ഉണ്ട്‌.

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 วันที่ผ่านมา

    കാട്ടിൽ കമ്മ്യൂണിസ്റ്റ് പച്ച ദോഷം ചെയ്യുമ്പോൾ അതേ പേരിൽ തന്നെ ഉള്ള പാർട്ടി നാട്ടിൽ ദോഷം ചെയ്യുന്നുണ്ട് അതിനെ നീക്കം ചെയ്യാൻ വല്ല വകുപ്പും ഉണ്ടോ

    • @rajtheking659
      @rajtheking659 2 วันที่ผ่านมา

      😂😅😅😂😂

    • @sreejithramakrishna3193
      @sreejithramakrishna3193 2 วันที่ผ่านมา

      😂😂😂😂😂

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 2 วันที่ผ่านมา

      അതൊക്കെ താങ്കളുടെ വ്യക്തിപരമായ വിചാരം മാത്രം

    • @moses8764
      @moses8764 2 วันที่ผ่านมา

      സത്യം

    • @boochkids
      @boochkids วันที่ผ่านมา

      ​@@arunjith_the_wild_travelerantham kammi ahh allee😂

  • @premayyampilly5397
    @premayyampilly5397 2 วันที่ผ่านมา

    Communist pacha kaadinu maathramalla naadinum doshamaanu ,adhiney nasippikyalaanu nalladh!!!

  • @unus55
    @unus55 2 วันที่ผ่านมา

    How can we volunteer

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 2 วันที่ผ่านมา

      Please join via ENF whatsapp link, that I am mentioned in description.

  • @shabeervadakkan3017
    @shabeervadakkan3017 2 วันที่ผ่านมา

    ❤❤❤

  • @maharoofali3069
    @maharoofali3069 2 วันที่ผ่านมา

  • @christineelaine9806
    @christineelaine9806 2 วันที่ผ่านมา

    🌳🌳🌳💚

  • @shakirks8174
    @shakirks8174 2 วันที่ผ่านมา

    Great 👏 👍 👌

  • @dilludillu6628
    @dilludillu6628 2 วันที่ผ่านมา

    COMMUNIST - PACHA... 😂😂😂 nadinu naashnanu enadu oru sathyamnanu😅😅

  • @laijucr2242
    @laijucr2242 2 วันที่ผ่านมา

    Communist thanne adhinivesham aa....

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 2 วันที่ผ่านมา

      അത്‌ നിങ്ങളുടെ അപിപ്രായമാകാം. എല്ലാർക്കും അങ്ങനെയല്ല കേട്ടോ

    • @ganuist
      @ganuist 2 วันที่ผ่านมา

      സത്യം

  • @maharoofali3069
    @maharoofali3069 2 วันที่ผ่านมา

  • @Joseph-re2jx
    @Joseph-re2jx 2 วันที่ผ่านมา

    Ennaru parangu manushyan kazhingu mathe evida bakki ullathoke. Ana kuthe kollunnavarkkum Panni kuthe kollunnavarayum thiringu nokkathavar ane kattil chathu kidakunna oronninte video eduthe mriga sneham undakkan nadakkunnathe. Ningalepolullavar karanam anubhavikunnathe keralathinte malayora megalayil ullavarane. Forestukar evida ana thara undakkan ulla sremathila. Mringalke samrakshanam kodukunnathinte pinnil malayora megalayila janagale kudiyozhippikal ane. Ennu vanathil mrigangal pettu peruki nirayunnu athu nadukalilakke erangunnu. Videsha rajyangalil polum meigangale vettayadi avayude vardhanave kuraykarunde. Evida samrakshanam koduthu janavasa megalayilake thurannu viduva.

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 2 วันที่ผ่านมา

      മൃഗസ്നേഹം എന്നൊന്നും ഇല്ല. പ്രകൃതിയോട്‌ മാത്രമേ നമ്മൾക്ക്‌ പ്രതിബദ്ധത. പ്രകൃതി എന്ന് വെച്ചാൽ എല്ലാം ഉൾകൊള്ളുന്നതാണ്. ഇതുപോലെയുള്ള Red Listൽ പെട്ട ജീവികളെ കാട്ടിൽ കയറി കൊന്നതാണ് ഞാൻ വീഡിയോയിൽ പറഞ്ഞത്‌. അല്ലാതെ നാട്ടിലുള്ള മനുഷ്യനെ ആക്രമിച്ച്‌ കൊല്ലപ്പെട്ട ജീവികളെ കുറിച്ചിട്ടല്ല. ഈ ഒരു ജീവിത ചക്രത്തിൽ എതെങ്കിലും ഒന്ന് തീർന്നാൽ മൊത്തം സന്തുലനം നഷ്ടപ്പെടും. അപ്പോളും അതും മനുഷ്യനും ബാധിക്കും. അങ്ങനെയുള്ള ചില ജീവികളെ വംശനാശ പട്ടികയിൽ പെടുത്തിയിട്ടുണ്ട്‌. അവയെ ആണ് അതിന്റെ ആവാസവ്യവസ്ഥയിൽ വെച്ച്‌ കൊല്ലപ്പെടുന്നത്‌.

  • @MrAbdulhameed999
    @MrAbdulhameed999 2 วันที่ผ่านมา

    നല്ലത് വരട്ടെ ❤️👍

  • @Joseph-re2jx
    @Joseph-re2jx 2 วันที่ผ่านมา

    Athu mathramalla anakalke vanda fala vrikshangal vachu pidippikunnathum nallathane ee mrigasneham kanikunna forestkar ethu chaythukoode.

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 2 วันที่ผ่านมา

      അത്‌ പറ്റില്ല. വനത്തിനുള്ളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പ്രായോഗികമായി സാധിക്കില്ല. കാരണം അവ നട്ടു കഴിഞ്ഞ ഉടനെ തന്നെ മറ്റ്‌ മൃഗങ്ങൾ നശിപ്പിക്കും. കാട്‌ എന്ന് പറഞ്ഞാൽ മനുഷ്യ നിർമ്മിതമല്ല പകരം സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ്. മനുഷ്യ നിർമ്മിത വനങ്ങൾ ഉണ്ട്‌, പക്ഷെ അവിടെയൊന്നും വന്യമൃഗങ്ങൾ നിൽനിൽക്കില്ല. ഇത്‌ കൂടുതലായി വിശദീകരിച്ച്‌ എഴുതാൻ ബുദ്ധിമുട്ടാണ്. കാരണം, പറഞ്ഞു മനസിലാക്കാൻ ഒരുപാട്‌ ഉണ്ട്‌

    • @nikhilatyoutube
      @nikhilatyoutube 15 ชั่วโมงที่ผ่านมา

      @@arunjith_the_wild_traveler പക്ഷേ തെക്ക് ഇട്ടി ഒന്നും വേക്കുന്നതി കൊഴപ്പം ഇല്ല

  • @shahidmohd3098
    @shahidmohd3098 3 วันที่ผ่านมา

    Owff✨🫶🏻

  • @kishorkamal6109
    @kishorkamal6109 3 วันที่ผ่านมา

    ലോകത്ത് മൊത്തത്തിൽ നാശം ആണല്ലേ ഈ പച്ച കമ്മ്യൂണിസ്റ്റ്..🤣🤣

  • @mohammadhashim4632
    @mohammadhashim4632 3 วันที่ผ่านมา

    താങ്കൾ തന്ന സൈറ്റിൽ ബുക്ക് ചെയ്യാൻ പറ്റുന്നില്ല പ്ലീസ് ഒന്ന് ഹെൽപ്പ് ചെയ്യാമൊ.

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 3 วันที่ผ่านมา

      ഗൂഗിളിൽ ATR Pollachi എന്ന് Type ചെയ്താൽ ഒരു website വരും. അതിൽ കയറിയാൽ Topslipലെ വിവിധ താമസങ്ങൾ നിങ്ങൾക്ക്‌ കാണാൻ സാധിക്കും. അതിൽ Ambuli Illam തിരഞെടുക്കാം. www.atrpollachi.in

  • @mohammadhashim4632
    @mohammadhashim4632 3 วันที่ผ่านมา

    ഇത് എങ്ങനെ ബുക്ക് ചെയ്യാം എന്ന് ഒന്നും പറഞ്ഞ് തരുമൊ

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 3 วันที่ผ่านมา

      atrpollachi.in/ ഈ ലിങ്ക്‌ വഴി നിങ്ങൾക്ക്‌ ഇയരുടെ websiteൽ എത്താം. അതിൽ Ambuli Illam തിരഞ്ഞെടുത്ത്‌ ഏത്‌ ദിവസമാണോ പോകാൻ ഉദ്ധേശിക്കുന്നത്‌ എന്ന് അതിൽ തന്നെ തിരഞ്ഞെടുക്കണം. ശേഷം നിങ്ങളുടെ പൂർണ വിവരങ്ങളും ആധാർ കാർഡ്‌ നമ്പറും നൽകി online ആയി പണം അടക്കണം. Google Pay വഴി നിങ്ങൾക്ക്‌ പണം അടക്കാവുന്നതാണ്. ശേഷം നിങ്ങൾക്ക്‌ ഒരു confirmation mail വരും. നിങ്ങളുടെ mail Id യും വിവരങ്ങളുടെ കൂടെ പൂരിപ്പിക്കണം. എല്ലാ message ഉം വരുന്നത്‌ mail വഴിയാണ്. മിക്ക സ്ഥലത്തും ഇപ്പോൾ പണം ശ്വീകരിക്കുന്നില്ല. പകരം ATM കാർഡ്‌ അല്ലെങ്കിൽ Google pay. പക്ഷെ അവിടെ range ഇല്ലാത്തതുകൊണ്ട്‌ card മാത്രമേ ഉപയോഗിക്കാനാവു.

  • @AnanthakrishnanA-y2z
    @AnanthakrishnanA-y2z 4 วันที่ผ่านมา

    കാട്ടിൽ ഇപ്പൊ കൂടുതലും തേക്കും യൂക്കാലിയും😅

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 3 วันที่ผ่านมา

      അതെ. പഴയ ഒരു മണ്ടൻ തീരുമാനത്തിന്റെ ഭാഗമായി വന്നതാണ് ഇവയൊക്കെ.

    • @AnanthakrishnanA-y2z
      @AnanthakrishnanA-y2z 3 วันที่ผ่านมา

      @@arunjith_the_wild_traveler പറയുമ്പോൾ ഭയങ്കര വനസംരക്ഷണം

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 3 วันที่ผ่านมา

      അതങ്ങനെയല്ല bro… ഇതെല്ലാം ഉണ്ടായത്‌ Forest Act ഉം വന്യജീവി സംരക്ഷണ നിയമവുമൊക്കെ ഉണ്ടാകുന്നതിനും മുൻപേയാ. പണ്ട്‌ ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ പരിപാടി തുടങ്ങിയത്‌. അതിന്റെ ഭാഗമായാണ് മിക്ക അധിനിവേശ സസ്യങ്ങളും നമ്മുടെ കാടുകളിൽ എത്തിയത്‌. ഇപ്പോൾ അത്‌ മുറിച്ച്‌ വീണ്ടും ഒരു Restoration നടത്താൻ പറ്റാത്ത അവസ്ഥയാണ്. എന്നാലും ചില സ്ഥലങ്ങളിൽ പ്രദേശവാസികൾക്ക്‌ അവരുടെ വീട്ടാവിശ്യങ്ങൾക്ക്‌ യൂർക്കാലി മുറിക്കാൻ അനുമതിയുണ്ട്‌

    • @fajinasuc
      @fajinasuc วันที่ผ่านมา

      First murikandath athan..

  • @sudheeshsajeevan2036
    @sudheeshsajeevan2036 4 วันที่ผ่านมา

  • @achooponuz
    @achooponuz 4 วันที่ผ่านมา

    സെരിയാണോ ആവോ എന്തായാലും വിശ്വസിക്കുന്നു

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 4 วันที่ผ่านมา

      അങ്ങനെ വെറുതേ വിശ്വസികണ്ട bro. നിങ്ങൾക്ക്‌ ഇത്‌ അന്വേഷിക്കാൻ ആവശ്യമായ വേറേയും സംവീധാനങ്ങൾ ഉണ്ടല്ലൊ. Google, TH-cam,ഈ മേഖലയിലെ ഉന്നതർ, forest officers അവരോടൊക്കെ ചോദിച്ച്‌ മനസ്സിലാക്കാം.

  • @nikhilponnu901
    @nikhilponnu901 4 วันที่ผ่านมา

    അതോണ്ടൊന്നും കമ്മ്യൂണിസ്റ്റ്നെ വേരോടെ പിഴുതെടുക്കാൻ പറ്റില്ല 😜

  • @bijoybenny6750
    @bijoybenny6750 4 วันที่ผ่านมา

    സത്യം! കേരളത്തീന്ന് ഒഴിവാക്കണം

  • @maharoofali3069
    @maharoofali3069 4 วันที่ผ่านมา

  • @aslamchakkungal
    @aslamchakkungal 4 วันที่ผ่านมา

    💚🦋🦋

  • @anusree_subramanian
    @anusree_subramanian 4 วันที่ผ่านมา

  • @anusree_subramanian
    @anusree_subramanian 4 วันที่ผ่านมา

    🥰

  • @anusree_subramanian
    @anusree_subramanian 4 วันที่ผ่านมา

    😍

  • @mamallus9207
    @mamallus9207 5 วันที่ผ่านมา

    Kulathinte adibagam congreet ano bro

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 5 วันที่ผ่านมา

      No no. ഇത്‌ natural കുളമായാണ് ഉണ്ടാക്കിയത്‌. ഉറവ വെള്ളമാണ്. വേനൽക്കാലം ആകുമ്പോൾ വറ്റും

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 5 วันที่ผ่านมา

      ഈ കുളം കുഴിക്കുന്ന മുഴുവൻ വീഡിയോയും ഈ ചാനലിൽ upload ചെയ്തിട്ടുണ്ട്‌. അതൊന്ന് കണ്ടുനോക്കു

  • @sudheeshkumarpanangatt4280
    @sudheeshkumarpanangatt4280 5 วันที่ผ่านมา

    👍

  • @Alwin447
    @Alwin447 5 วันที่ผ่านมา

    നന്നായിട്ടുണ്ട്

  • @anusree_subramanian
    @anusree_subramanian 6 วันที่ผ่านมา

    👏👏

  • @ashrafrk167
    @ashrafrk167 7 วันที่ผ่านมา

    Very good

  • @yashikchelathadathil948
    @yashikchelathadathil948 10 วันที่ผ่านมา

    നല്ല ആശയങ്ങൾ ചിന്തിക്കാൻ ഉള്ളാ അന്തം പോലും നിലവിലുള്ള ഗവ ഇല്ല.. അധോഗതിയിലേക്കു മാത്രം നോക്കി നിക്കുന്ന ഒരു gv

  • @sajinprasad8711
    @sajinprasad8711 10 วันที่ผ่านมา

    Great work. But we need to do this at regular intervals otherwise it's just a temporary relief.

    • @arunjith_the_wild_traveler
      @arunjith_the_wild_traveler 10 วันที่ผ่านมา

      ഇത്‌ ഞങ്ങൾ സ്ഥിരമായി ചെയ്യാറുണ്ട്‌, ഒരു പ്രദേശത്ത്‌ മഴക്ക്‌ മുപേ ഒരു തവണ Restoration നടത്തിയാൽ പിന്നെ അവിടെ പുതിയ കുറ്റിപുല്ലുകൾ മുളച്ചു വരും. പുതിയ ഇത്തരം പുല്ലുകൾ മുളച്ചാൽ പിന്നെ ഇതുപോലെയുള്ള അധിനിവേശ സസ്യങ്ങൾ വളരാനുള്ള സാധ്യത കുറവാണ്. ഈ Restoration കഴിഞ്ഞ സ്ഥലങ്ങളിൽ കുറച്ച്‌ മാസങ്ങൾ കഴിഞ്ഞ്‌ ഞങ്ങൾ വീണ്ടും അവിടെ‌ പോയി നോക്കുമ്പോൾ ഞങ്ങൾക്ക്‌ അത്‌ മനസ്സിലായി. അവിടെയൊക്കെ പുതിയ തനതായ ചെടികളാണ് ഇപ്പോൾ ഉള്ളത്‌.

  • @vivekvivuvivu1038
    @vivekvivuvivu1038 10 วันที่ผ่านมา

    👍👍