14 ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചപ്പോൾ... ഇതൊന്നും എം.വി.ഡി കാണുന്നില്ലേ; വീഡിയോ കാണാം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • കൊച്ചിയിൽ ഓട്ടോക്കാരുടെ പകൽ കൊള്ള; മീഡിയ മലയാളം 14 ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചപ്പോൾ... ഇതൊന്നും എം.വി.ഡി കാണുന്നില്ലേ; വീഡിയോ കാണാം
    കൊച്ചി നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ രാത്രി കൊള്ള. രാത്രി നേരത്ത് കൊച്ചിയിൽ എത്തുന്നവരിൽ നിന്നും ഓട്ടോറിക്ഷാ ഡ്രൈവർമാർ വാങ്ങുന്നത് തീചാർജ്. കൊച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്.
    രാത്രി എട്ടരയോടെ എറണാകുളത്ത് എത്തിയ വീട്ടമ്മയ്ക്കാണ് ഒട്ടോ ഡ്രൈവർമാരിൽ നിന്നും ഈ ദുരനുഭവമുണ്ടായത്. രാത്രി എട്ട് മണിയോടെ സൗത്ത് റെയിൽവേ സ്റേറഷനിൽ നിന്നാണ് വീട്ടമ്മ ഓട്ടോയിൽ കയറിയത്. എറണാകുളം ജനറൽ ആശുപത്രിയിലേക്കായിരുന്നു യാത്ര. കഷ്ടിച്ച് രണ്ടര കിലോമീറ്റർ ദൂരം… മിനിറ്റുകൾ കൊണ്ട് തന്നെ ഓട്ടോ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി.
    ഓട്ടോയിൽ നിന്നിറങ്ങി എത്രയായി എന്ന് ചോദിച്ച വീട്ടമ്മയോട് 220 രൂപയാണെന്ന് ഡ്രൈവർ മറുപടി നൽകി. ഇത്ര കുറഞ്ഞ ദൂരത്തിൽ എങ്ങനെയാണ് ഇത്രയും ചാർജ്ജെന്ന് ചോദിച്ചെങ്കിലും തുക വേണമെന്ന് ഡ്രൈവർ കട്ടായം പറഞ്ഞ്. നഗരത്തിൽ രാത്രി പരിചയമില്ലാത്തതിനാൽ പണം നൽകുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. മറ്റാരും സഹായത്തിനും ഒപ്പമില്ലായിരുന്നു.
    രാത്രി 10 മണി കഴിഞ്ഞാൽ സാധാരണ അധികചാർജ്ജ് ഈടാക്കാറുണ്ടെങ്കിലും കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ തന്നെ തീവെട്ടിക്കൊളളയാണ് നടത്തുന്നത്. ചോദ്യം ചെയ്താൽ പലപ്പോഴും ഭീഷണിയിലേക്കും സംഘം ചേർന്നുളള ചോദ്യം ചെയ്യലിലേക്കുമൊക്കെ ഇത് വഴിമാറും.
    ഓട്ടോ മിനിമം ചാർജ് 25 രൂപയിൽ നിന്ന് 30 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. 1.5 കിലോമീറ്റർ ആണ് മിനിമം ചാർജ്ജിനുളള ദൂരമായി സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വാങ്ങും.
    മറ്റിടങ്ങളിൽ നിന്ന് വന്ന് താമസിക്കുന്നതോ എന്തെങ്കിലും ആവശ്യങ്ങൾക്കായി രാത്രി നഗരത്തിൽ എത്തിപ്പെടുന്നതോ ആയ പെൺകുട്ടികളും സ്ത്രീകളുമാണ് ഓട്ടോ ഡ്രൈവർമാരുടെ കൊളളയ്‌ക്ക് ഇരകളാകുന്നത്.
    മീറ്റർ ചാർജ്ജ് നൽകിയാൽ മതിയെന്നും അതിന് മുകളിൽ ഒരു പൈസ പോലും നൽകേണ്ടെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും മീറ്റർ പോലുമില്ലാത്ത ഓട്ടോറിക്ഷകളിൽ കയറിയാൽ എന്ത് ചെയ്യാൻ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലുള്ള സൗകര്യക്കുറവും ഓട്ടോക്കാർക്ക് കൊള്ള നടത്താൻ അവസരമൊരുക്കി കൊടുക്കുന്നുണ്ട്.
    കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ ജോലി തേടിയും വിദ്യാഭ്യാസത്തിനായും നിരവധി പേരാണ് എത്തുന്നത്. ഇവർക്കെല്ലാം സ്വന്തമായി വാഹനം ഉണ്ടാകണമെന്നില്ല. അതുകൊണ്ടു തന്നെ ഭൂരിഭാഗം ആളുകളും പല അവസരങ്ങളിലും ഓട്ടോറിക്ഷകളെ ആശ്രയിക്കാൻ നിർബന്ധിതമാകും. ഇങ്ങനെ എത്തുന്നവർ 100 ന്റെ നോട്ടില്ലാതെ ഓട്ടോയിൽ കയറേണ്ടെന്നാണ് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ നിലപാട്.
    ഇത് പരിശോധിക്കാൻ മീഡിയം മലയാളം എക്സിക്യൂട്ടിവ് എഡിറ്റർ 14 ഓട്ടോറിക്ഷകളിൽ യാത്ര ചെയ്തു. നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും കലൂർ വരെ യാത്ര ചെയ്തതിന്ന് 50 രൂപ മുതൽ 100 രൂപ വരെയാണ് ചാർജ് ഈടാക്കിയത് .
    പുറത്തു നിന്നും വന്ന് ഓടുന്ന ഡ്രൈവർമാരാണ് ഇത്തരത്തിൽ അമിത ചാർജ് ഈടാക്കുന്നതെന്ന് കൊച്ചിയിലെ ഓട്ടോറിക്ഷക്കാർ പറയുന്നു. ഓട്ടോ ഡ്രൈവറാണെന്ന് പറഞ്ഞിട്ടും അമിത ചാർജ് വാങ്ങിയിട്ടുണ്ടെന്നാണ് ഒരാളുടെ വെളിപ്പെടുത്തൽ.
    കൃത്യമായ മീറ്റർ ചാർജ് വാങ്ങുന്നവരും ഇവിടെയുണ്ടെന്നും പോളി വടക്കൻ്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
    വിലവര്‍ധനവിന്റെ േപരില്‍ മീറ്റര്‍ നിരക്കിനേക്കാൾ ഇരട്ടിത്തുക വരെയാണ് പലയിടങ്ങളിലും ഈടാക്കുന്നത്. മീറ്റർ പോലും ഇല്ലാതെയാണ് മിക്ക ഓട്ടോറിക്ഷകളുടെയും സഞ്ചാരം. ഉള്ളതാവട്ടെ പ്രവര്‍ത്തനക്ഷമവുമല്ല. യാത്രക്കാരും ഓട്ടോറിക്ഷക്കാരും തമ്മിലുള്ള തര്‍ക്കം പലയിടത്തും സംഘര്‍ഷത്തിലേക്കെത്തുമ്പോഴും ഗതാഗത വകുപ്പിന് അനക്കമില്ല.
    റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നിയമാനുസൃതമുള്ള പ്രീപെയ്ഡ് കൗണ്ടറിലുള്ള ആളുകളെ കയറ്റാതെ മറ്റ് യാത്രക്കാരെ വിളിച്ച് കയറ്റി അമിത ചാർജ് ഈടാക്കുന്നതും, വാഹനങ്ങളിൽ യാത്രക്കാർ മറന്നു വയ്ക്കുന്ന വസ്തുക്കൾ തിരികെ നൽകാതെയുമുള്ള ഒട്ടേറെ പരാതികൾ ദിനംപ്രതി വരുന്നുണ്ട്.

ความคิดเห็น • 73

  • @vmrahim8372
    @vmrahim8372 7 วันที่ผ่านมา +29

    സർക്കാർ ഓഫീസിലും, കോർപറേഷൻ ഓഫീസിലും, പി, ഡബ്ലിയു ഓഫീസിലും നടക്കുന്ന കാര്യങ്ങൾ കൂടി ഒന്ന് ചൂണ്ടി കാണിക്കു

    • @sajithsahadevan3910
      @sajithsahadevan3910 6 วันที่ผ่านมา

      ഇതും അതും എല്ലാം യൂണിയൻ അല്ലിയോ

    • @akashv9036
      @akashv9036 5 วันที่ผ่านมา

      പോടാ നായെ

    • @johntitus8113
      @johntitus8113 3 วันที่ผ่านมา +1

      അതിന് ഇവന് പിടുക്ക വിറക്കും പാവപ്പെട്ട ഓട്ടോക്കാരൻ പത്തോ അമ്പതോ കൂടുതൽ വാങ്ങി കൊട്ടാരം വക്കുകയാണോ? എല്ലാവനും മദ്യം 1000 വും 2000 വും കൊടുത്ത് വാങ്ങാൻ ഓട്ടോ വിളിച്ച് പോവും പാവപ്പെട്ടവൻ10 രൂപ കൂടുതൽ വാങ്ങിയാൽ വലിയ കൊള്ള.

  • @SuneerKm-w1u
    @SuneerKm-w1u 7 วันที่ผ่านมา +23

    ഇങ്ങനത്തെ വാർത്ത കൊടുത്ത് ആളാവതെ ഗവണ്മെന്റ് ഓഫീസിൽ പഞ്ചായത്ത് ഇത് പോലത്തെ ഓഫീസിൽ പോയി വീഡിയോ ചെയ്തു കാണിക്കു സപ്പോർട്ട് ചെയ്യാം

    • @laneeshk5928
      @laneeshk5928 6 วันที่ผ่านมา

      Onnum nadakilla.....kolapathakikalkku.....jamyam kodukkun udu.....pinnale....gov official poyi paranjittu

  • @ashrafchirakkal514
    @ashrafchirakkal514 7 วันที่ผ่านมา +22

    പാവപെട്ട ഓട്ടോക്കാരെ നെഞ്ചത്ത് കയറി വീഡിയോ ചെയ്ത് യൂട്യൂബിൽ വരുമാനം ഉണ്ടാക്കുന്ന കുറേ വർഗ്ഗങ്ങളുണ്ട് ഏറ്റവും കൂടുതൽ അഴിമതി നടത്തുന്ന mvd ഓഫീസിൽ പോയി ഇവന്മാർ ഒന്ന് വീഡിയോ ചെയ്യട്ടെ മുട്ട് വിറക്കും 😊😊

    • @sreejithkadampuzha
      @sreejithkadampuzha 5 วันที่ผ่านมา +1

      ഓട്ടോ വിളിക്കുന്നവരും പാവങ്ങൾ തന്നെയാ. അല്ലാതെ അംബാനി വന്ന് ഓട്ടോ വിളിച്ച് പോവുമോ? ഒരു തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ ഇതിനേക്കാൾ വലിയ അഴിമതി വേറെയുണ്ട് എന്ന് പറഞ്ഞ് അപഹസിക്കുകയല്ല ചെയ്യേണ്ടത്. വലുതായാലും ചെറുതായാലും അഴിമതി തന്നെ.

    • @faslurahman669
      @faslurahman669 4 วันที่ผ่านมา

      അപ്പൊ ഓട്ടോ കേറുന്നവൻ മുതലാളി ആയിരിക്കും അംബാനി യുസുഫ് അലി രാവിപിള്ള 😂😂

  • @umeshanpv8450
    @umeshanpv8450 4 วันที่ผ่านมา +3

    പേടാ പോയി പണി നോക്ക് ദൈര്യം ഉണ്ടെങ്കിൽ നീ ഒന്ന് R.T.O ഓഫിസിൽ പോയി ഒന്നു പോയി നോക്ക് അല്ലാതെ ഈ പാവം ഓട്ടേ കാരുടെ നെഞ്ചത്ത് കയറാതെ നീ ആരാണ് !

  • @MuhammedaliMuhammed-x4v
    @MuhammedaliMuhammed-x4v 6 วันที่ผ่านมา +7

    വാഹനം ഓടിക്കുന്ന റോഡിനെ അവസ്ഥ കുടി നിങ്ങൾ അനോസിക്കണം 🙏🏾🙏🏾

    • @sreejithkadampuzha
      @sreejithkadampuzha 5 วันที่ผ่านมา +1

      അമേരിക്കയിലെ റോഡ് കണ്ടല്ല കേരളത്തിലെ ഓട്ടോ ചാർജ്ജ് നിശ്ചയിച്ചിരിക്കുന്നത് ചേട്ടാ 😅

    • @MuhammedaliMuhammed-x4v
      @MuhammedaliMuhammed-x4v 5 วันที่ผ่านมา +2

      ഓട്ടോ ചാർജിനെ പറഞ്ഞില്ല ചേട്ടാ റോഡ് കുടി സെരിയാകണം അതും കുടി അനോസിക്കണം

  • @RameshRam-tg2eh
    @RameshRam-tg2eh 5 วันที่ผ่านมา +1

    എറണാകുളം ടൗണിൽ ഓടുന്ന മിക്കവാറും ഓട്ടോകാരും ഇങ്ങനെതന്നെ

  • @misvarknmisvar6979
    @misvarknmisvar6979 6 วันที่ผ่านมา +3

    പാവങ്ങളുടെ കഞ്ഞിയിൽ പറ്റ ഇടാൻ ഒരേ മീഡിയ........
    സർക്കാർ ജോലിക്കാരി തെറ്റ കാണിക്കുന്നത് അത് ചൂണ്ടിക്കാണിക്കാൻ കഴിയുന്നില്ലല്ലോ?????? കഷ്ടം 😓😓😓😓😓

    • @sreejithkadampuzha
      @sreejithkadampuzha 5 วันที่ผ่านมา +1

      പാവങ്ങൾ എന്നും പറഞ്ഞ് എന്തും ചെയ്യാമോ? ഓട്ടോ വിളിക്കുന്നവർ ഏത് ഗണത്തിൽ പെടും?

  • @jayaprakashkalathil6584
    @jayaprakashkalathil6584 5 วันที่ผ่านมา +2

    മോനേ ദിനേശാ, food ന്റെ കാര്യം കൂടി നോക്കണേ,
    പാവപെട്ട auto കാരെ വിട്ടേര്
    താങ്കൾ ഒരു auto ഓടിച്ചു കാണിക്കു അതാണ് വേണ്ടത്

  • @usafchermba8367
    @usafchermba8367 6 ชั่วโมงที่ผ่านมา

    Testine പോകുമ്പോൾ വണ്ടിയുടെ കണ്ടീഷൻ നോക്കുന്നില്ല RTO നോക്കുന്നദ് കയ്യിൽ കാശ് ചുരുട്ടി യിട്ടുണ്ടോ എന്നാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടട് RTO യാണ്

  • @usafchermba8367
    @usafchermba8367 6 ชั่วโมงที่ผ่านมา

    തികച്ചും ശെരിയാണ് എനിക്ക് അനുഭവമുണ്ട് അധികം കാശ് മേടിക്കും നമ്മൾചോദിച്ചാൽ അസഭ്യം പറയും ചൂടാകും ഞ്ഞങ്ങൾ ഫാമിലിയായി പോകുമ്പോളാണ് അനുഭവം ende ചെയ്യാൻ ആരോട് പറയും മാത്രവുമല്ല വണ്ടിയുടെ seethellam കീറിയിരിക്കും പൊട്ടി പൊളിഞ്ചവണ്ടി ഇടിനെല്ലാം utharavady RTO യും പോലീസും അവർ സർത്ഥിച്ചാലേ ഇടിനെല്ലാം പരിഹാരമുണ്ടാകും

  • @muhammedashraf669
    @muhammedashraf669 4 วันที่ผ่านมา

    പാവങ്ങളുടെ നെഞ്ചത്ത് കയറല്ലേ വേണ്ടത് കിലോമീറ്റർ ചാർജ് നോക്കിയാൽ ചില സ്ഥലത്ത് വാഹനത്തിൻറെ ആൾക്കാർ നഷ്ടമാണ്

  • @appuaadhi4774
    @appuaadhi4774 7 วันที่ผ่านมา +5

    നിങ്ങൾ കൊടുക്കുന്ന കള്ളത്തരവാർത്ത ആധ്യം നന്നാക്കും

  • @Srikki-sr3
    @Srikki-sr3 21 ชั่วโมงที่ผ่านมา

    ബാർബർ ഷോപ്പിൽ തോന്നിയ പോലെയാണ് വില ഈടാക്കുന്നത് അതുപോലെ വർഷോപ്പ് കളിയിൽ വാഹനം റിപ്പയർ ചെയ്യാൻ പോയാൽ മിനിമം കൈയിൽ 1000 രൂപ വേണം മുന്നേ വാഹനങ്ങളുടെ ടയറിൽ കാറ്റടിച്ചാൽ ഫ്രീ ആയിരുന്നു എന്നാൽ ഒരു ടയറിന് കാറ്റടിച്ചാൽ പത്തു രൂപയാണ് വാങ്ങുന്നത് മുന്നേ ടയർ പഞ്ചർ ആയാൽ ഓട്ടോറിക്ഷ ആണെങ്കിൽ 40 രൂപ എന്നാൽ 100 150 രൂപയുമാണ് വാങ്ങുന്നത് പ്രൈവറ്റ് വാഹനങ്ങൾ ആണെങ്കിൽ തോന്നിയതുപോലെ പഞ്ചർ ആയാൽ പൈസ വാങ്ങുന്നത് താൻ ആദ്യം ഒരു ഓട്ടോറിക്ഷ വാങ്ങി ഓടിച്ചു നോക്കൂ എന്നിട്ട് വീഡിയോ ചെയ്യൂ വെറുതേ ഷോ കാണിക്കല്ലേ നീ ഇതുപോലെ ഗവൺമെൻറ് ഓഫീസിൽ പോയി വീഡിയോ ചെയ്യാമോ വെറുതെ പാവങ്ങളുടെ പെരട്ടി ക്ക് കരയല്ലേ

  • @SUNILKUMAR-kx5op
    @SUNILKUMAR-kx5op วันที่ผ่านมา

    നിങ്ങൾ പറയുന്നത് ശരിയായിരിക്കാം
    പക്ഷേ എല്ലാ ഓട്ടോക്കാരും അതുപോലെ കാശ് വാങ്ങണം എന്നു പറഞ്ഞിട്ടില്ല 70% ഓട്ടോക്കാരെയാണ് നിങ്ങൾ നല്ലവരായി കാണുന്നത് എന്നുവച്ച് ബാക്കിയുള്ള ഓട്ടോ കാർ എല്ലാം autoട്ടോയുടെ പഴക്കവും മറ്റുള്ള കാര്യങ്ങളും ഡീസൽ ചെലവും ഒക്കെ കാണാറുണ്ട് അതിൽ 20 രൂപ 10 രൂപ കൂടുതൽ വാങ്ങിയ അതൊരു കുറ്റമാണ് കാണുന്നു പക്ഷേ ഹോട്ടലിൽ പോയി എത്ര ഭക്ഷണം കഴിച്ചാൽ അവർ പറയുന്ന തുക കൊടുക്കുന്ന തുണിക്കടയിൽ പോയാൽ അതും കൊടുക്കും തിയേറ്ററിൽ പോയ അവർ നിശ്ചയിക്കുന്ന തുകയാണ്. നിങ്ങൾ ഈ പറയുന്നതൊക്കെ. ചെയ്യാറുണ്ട് ഈ കേരളത്തിൽ മാത്രം നടക്കുന്നതൊന്നുമല്ല ഇന്ത്യ എന്നീ രാജ്യത്ത് എല്ലാ സ്ഥലങ്ങളിലും ഇതുപോലെ പലതും നടക്കുന്നുണ്ട് നിങ്ങൾ ഒന്ന് സർക്കാർ ഓഫീസിൽ പോയി ഒരു കാര്യം ചെയ്യാൻ കൈക്കൂലി ചോദിക്കും അതുപോലെയുള്ള കാര്യങ്ങൾ നിങ്ങൾ വീഡിയോ ചെയ്യൂ എല്ലാവരും നിങ്ങളെ സഹകരിക്കുന്നു നിങ്ങളോട് ഓട്ടോക്കാരുടെയും ടാക്സിക്കാരുടെ നെഞ്ചത്ത് കയറരുത്

  • @ShyniPi
    @ShyniPi 4 วันที่ผ่านมา

    മാന്യമായ രൂപ വാങ്ങുന്നവരെ ആരും പിന്നെ ഓട്ടം പോകാൻ വിളിക്കാറില്ല വലിയ വാചകം അടിച്ചു പൈസ കൂട്ടി ചോദിക്കുന്നവർക്ക് കൊടുത്തു പോരുകയും ചെയ്യും...!

  • @johnmanoj2132
    @johnmanoj2132 5 วันที่ผ่านมา +1

    Passenger ഓട്ടോ യിൽ ലോഡ് കയറ്റുന്നത് കാണിക്ക് സാറെ

  • @shymonparappilly4016
    @shymonparappilly4016 10 ชั่วโมงที่ผ่านมา

    Autoricksha vegathakuravaan, chaatam kuzhy etc patilla. Patuna aalukalum uund. Avarude pakal ninum kitunathaan valiya hornadi oru maathiri notam etc ellaa autokaarum sahikunu. Oru kaaryam ellaavarum manushyaraanu. Vishakumbol bakshanam kazhik dhahikumbol vellam kudik

  • @appuaadhi4774
    @appuaadhi4774 7 วันที่ผ่านมา +4

    അവനും അവന്റെ ഒരു മീഡിയയും

    • @anus7246
      @anus7246 5 วันที่ผ่านมา

      നീ ആ കൂട്ടത്തിൽ പെട്ട ഊ....... ആണോ 😂

  • @jsheebseebuk1397
    @jsheebseebuk1397 4 วันที่ผ่านมา

    തമിഴ് നാട്ടിൽ പോയി ഒന്ന് ഓട്ടോ വിളിക് അപ്പോ അറിയാം കേരളത്തിലെ ഓട്ടോക്കാരുടെ വില

  • @dha.vlog.kodungallur7581
    @dha.vlog.kodungallur7581 2 วันที่ผ่านมา

    . പാവങ്ങൾ ജീവിക്കട്ടെ bro താൻ പോയി സർക്കാർ ഓഫിസിൽ പോയി കൈകൂലി കണ്ട് പിടിക്ക്

  • @shymonparappilly4016
    @shymonparappilly4016 10 ชั่วโมงที่ผ่านมา

    Thetu cheyuna aalukalum uund shariyayi maanyamaayi ooduna aalukalum uund. Kutangal parayaan ellaavarkum patum. Roadinte kaaryam enthukond aalukal parayunilla

  • @shymonparappilly4016
    @shymonparappilly4016 10 ชั่วโมงที่ผ่านมา

    Oru pasham chollund. Koduthaal kollathum kitum.panam ulla aalukal uund. Oru nimisham mathi ellaam nashtapeduvaan

  • @usafchermba8367
    @usafchermba8367 6 ชั่วโมงที่ผ่านมา

    എറണാകുളം 90ശദമാനം ഇങ്ങനെ തന്നെയാണ്

  • @rahulrahul5179
    @rahulrahul5179 5 วันที่ผ่านมา

    ഈ ചാനലിൽ എല്ലാവരും കൂടെ ഒന്ന് റിപ്പോർട്ട് അടി

  • @ajmalajmal9008
    @ajmalajmal9008 2 วันที่ผ่านมา

    E video picha chettan tamil natil chenu video cheyatte avide minimam ambatanu

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 5 วันที่ผ่านมา

    എന്തിനാ ചേട്ടാ ഓട്ടോക്കാരുടെ മേൽ കേറണത്

  • @riyasellikkal
    @riyasellikkal 6 วันที่ผ่านมา +3

    നാളേം വരണേ

  • @shymonparappilly4016
    @shymonparappilly4016 10 ชั่วโมงที่ผ่านมา

    Pasham sorry. Pazhamcholl

  • @podivava6479
    @podivava6479 5 วันที่ผ่านมา

    Last auto annan is innocent ❤❤❤

  • @santhoshp7699
    @santhoshp7699 6 วันที่ผ่านมา +1

    Poda🌹റേ

  • @antonynelgumj2457
    @antonynelgumj2457 6 วันที่ผ่านมา +1

    ഉബർ ഉപയോഗിക്കൂ തർക്കം ഇല്ലല്ലോ

  • @BasheerBasheer-s8l
    @BasheerBasheer-s8l 5 วันที่ผ่านมา

    👍👍👍🎉

  • @saneeshsanthosh2997
    @saneeshsanthosh2997 6 วันที่ผ่านมา +1

    ശരി വടക്കാ

  • @JSJ919
    @JSJ919 6 วันที่ผ่านมา

    കൊല്ലം ജില്ലയിൽ പുനലൂർ കഴിഞ്ഞു edamon 34 എന്ന സ്ഥലത്തു നിന്നും ആയിരനല്ലൂർ എന്ന അടുത്ത ഗ്രാമം 3 km, ഇവിടെ പോകാൻ വേണ്ടത് 90 രൂപ ഫിക്സഡ് ചാർജ് നിങ്ങൾ ഒന്ന് വരാൻ പറ്റുമോ ഇവിടെ എല്ലാ സഹായവും ചെയ്യാം

  • @NivedhyaNivedhya-q6n
    @NivedhyaNivedhya-q6n 5 วันที่ผ่านมา

    Up&down വാടക ചെയ്തിട്ടാണ് വാടക പറയുക. എന്തായാലും കുറെ ഓട്ടോ ചേട്ടൻ മാർക്ക്‌ ഓട്ടം കിട്ടി.

  • @akhilbabu6607
    @akhilbabu6607 6 วันที่ผ่านมา

    Iyale pole eallarum strict avuka ayirinnel India vitu oru sthalathotum arkum povenda😊

  • @akhilbabu6607
    @akhilbabu6607 6 วันที่ผ่านมา

    Nte ponnu media cheta oru auto odi innu kudumbam kazhiyan padanu...

  • @സ്രാങ്ക്
    @സ്രാങ്ക് 6 วันที่ผ่านมา

    റിട്ടേൺ കൂടി കൂട്ടും അണ്ണാ ഏത് വണ്ടിയാണേലും

  • @MohammedSajid-qn3tt
    @MohammedSajid-qn3tt 6 วันที่ผ่านมา

    Evan aarada koreyan

  • @anseerizzath7879
    @anseerizzath7879 6 วันที่ผ่านมา

    Uber ആണ് best

  • @ShafeeqShamee
    @ShafeeqShamee 6 วันที่ผ่านมา

    Niyamam padippikkan vannavanane

  • @praveenmani168
    @praveenmani168 6 วันที่ผ่านมา

    Mayiran

  • @RajeshTG-v9l
    @RajeshTG-v9l 6 วันที่ผ่านมา

    🌹🌹🌹🌹🌹