ശർക്കരപ്പന്തലിൽ | Leela Joseph| Nostalgic Drama Song | Vayalar | Devarajan | നാടകഗാനം
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- മലയാളനാടകചരിത്രത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ പലതരം വികാസപരിണാമങ്ങൾക്കൊടുവിൽ നാടകം അതിന്റെ ഇന്നത്തെ രൂപം കൈവരിച്ചു. അമ്പതുകളിലും പിന്നീടും കേരളത്തിൽ നിരവധി നാടകസംഘങ്ങൾ രൂപീകൃതമാകുകയും, അവ കഥയ്ക്കും സംഗീതത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ട് നാടകത്തെ കൂടുതൽ ജനകീയമാക്കുകയും ചെയ്തു. ഈ സംഘങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന ഒന്നായ KPAC (Kerala People's Arts Club) 1952-ൽ അവതരിപ്പിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം മലയാളനാടകചരിത്രത്തിലെ വഴിത്തിരിവായി. മറ്റൊരു പേരുകേട്ട നാടകമാണ് പൊൻകുന്നം വർക്കി രചനയും സംവിധാനവും നിർവ്വഹിച്ച 'കതിരുകാണാക്കിളി' (1958). അതിനു വേണ്ടി വയലാർ-ദേവരാജൻ ടീം ഒരുക്കിയ വളരെ പ്രശസ്തമായ ഒരു ഗാനമാണ് 'ശർക്കരപ്പന്തലിൽ'. A.P കോമള അതിമനോഹരമായി പാടിയ ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ.
ശർക്കരപ്പന്തലിൽ...
Sharkkarappandalil...
Drama- Kathirukaanaakkili (1958)
Cover Version
Leela Joseph
Original Song Credits:
Lyrics - Vayalar
Music - G Devarajan
Vocal- A.P Komala
CONCEIVED & DIRECTED BY
THOMAS SEBASTIAN
CAMERAMAN
JOBIN KAYANAD
CUTS
BHAVATH AYAN
ART
SURESH PUTHIYOTTIL
MAKE UP
ALEENA
CAMERA ASSISTANT
MIDHUN
AUDIO RECORDING AND MIXING
SUNISH S ANAND
BENSUN CREATIONS, TRIVANDRUM
Keyboard programming- Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthi
പ്രിയമുള്ളവരേ...
ഈ ഗാനം കേട്ട ചിലരെങ്കിലും ചക്കരപ്പന്തലിൽ എന്നല്ലേ പാടേണ്ടിയിരുന്നത് എന്ന് ചോദിച്ചല്ലോ. ഇത്തരമൊരു വാദം നിലവിലുണ്ടെന്നറിയാമായിരുന്നതുകൊണ്ട്, പാട്ടു പാടുന്നതിനുമുൻപു തന്നെ ആധികാരികമായ ചില രേഖകൾ റെഫർ ചെയ്ത്, കവി എഴുതിയതും ശർക്കരപ്പന്തലിൽ എന്നുതന്നെയാണെന്ന് ഉറപ്പിച്ചിരുന്നു.
ആ രേഖകൾ ഇവയാണ് :-
1. ഗാനമെഴുതിയ വയലാർ രാമവർമ്മയുടെ കവിതകളും ഗാനങ്ങളും സമാഹരിച്ചുകൊണ്ട് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'വയലാർ കൃതികൾ' എന്ന ഗ്രന്ഥം. ഇതിൽ ശർക്കരപ്പന്തൽ എന്നുതന്നെയാണ് എഴുതിയിട്ടുള്ളത്.
2. ഇതിന് സംഗീതം നൽകിയ ദേവരാജൻമാസ്റ്ററുടെ ആയിരക്കണക്കിന് ഗാനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച 'ദേവഗീതികൾ' എന്ന ഗ്രന്ഥം. ഗാനങ്ങളുടെ സമാഹരണവും സംശോധനയും ദേവരാജൻമാസ്റ്റർ തന്നെയാണ് നിർവഹിച്ചിട്ടുള്ളത്. ഇതിലും ശർക്കരപ്പന്തൽ എന്നാണെഴുതിയിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, നിലവിലുള്ള ഏറ്റവും ആധികാരികമായ രേഖകൾ പ്രകാരം, പ്രസ്തുത ഗാനം എ.പി കോമള പാടിയതു പോലെ 'ശർക്കരപ്പന്തലിൽ' എന്നു തന്നെയാണ് പാടേണ്ടത്. 'ശരദിന്ദു മലർദീപനാളം നീട്ടി' എന്ന പ്രശസ്തമായ ഗാനം 'ശരബിന്ദു' എന്നുതെറ്റായി പാടുന്നതും 'കാദംബരീപുഷ്പ സദസ്സിൽ' എന്ന ഗാനം 'സരസ്സിൽ' എന്നാക്കുന്നതും പോലെ തന്നെയാണ് ശർക്കരപ്പന്തലിനെ ചക്കരപ്പന്തലാക്കുന്നത്.
സത്യത്തിൽ, ഇത്തരം പ്രതികരണങ്ങൾ എന്റെ ഈ എളിയ ചാനലിനെ നിങ്ങളെല്ലാവരും എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നതിനുള്ള തെളിവായി ഞാൻ കണക്കാക്കുന്നു. എല്ലാവർക്കും ഒത്തിരി നന്ദി... സ്നേഹം..🥰🙏
Good effort 🎉
@@jugnu-leelajosephsmelodies4774 Congrats for clarification.
നന്നായി പാടി ചേച്ചി....ഞാനും നടത്തി ഒരു അന്വേഷണം... ശർക്കരപന്തലാണ് ശരിയെൻകിലും, എന്തൊ ചക്കരപന്തലാണ് ഒരു സുഖം കേൾക്കാൻ...അല്ലേ!
I ws very sure that you would never go wrong. 😊
സൂപ്പർ ആ ലാപനം: ഈ അടുത്താണ് A P. കോമള കലാ ലോകം അറിയാതെ വിടവാങ്ങിയത്. പത്രത്തിൽ ന്യൂസ് വരുമ്പോഴേക്കും 3 ദിനങ്ങൾ കഴിഞ്ഞിരുന്നു. ഏതായാലും നല്ല പാട്ടുകൾ പാട്ടിന്റെ ലോകത്തിനു നൽകി പറന്നു പോയ ആ പൊന്നോമൽകിളിക്കാവട്ടെ. ഈ ഗാനം. ഇനിയും ഇത്തരം ഗാനങ്ങൾക്കായി കാത്തിരിക്കുന്നു. ലീലാമ്മ മാഢത്തിന് ഒരു കോടി അഭിനന്ദനങ്ങളുടെ അരിമുല്ല പൂക്കൾ
ഈ നാദം ദീർഘ കാലം നീണ്ടു നിൽക്കട്ടെ! വരും തലമുറകൾ കേട്ടു കേട്ടു മയങ്ങട്ടെ!
ഒരുപാട് ഇഷ്ടമുള്ള ഗാനമാണ് എല്ലാവർക്കും തന്നെ . വളരെ നന്നായി തന്നെ പാടിയിരിക്കുന്നു.
അഭിനന്ദനങ്ങൾ
മരണമില്ലാത്ത വയലാറിൻ്റെ മരണമില്ലാത്ത ഗാനം അതി മനോഹരമായി പാടി ......
ഒരു കാലത്ത് മലയാളികളുടെ ചുണ്ടുകളിൽ തത്തിക്കളിച്ച ഹൃദയഹാരിയായ ഗാനം. അതിന്റെ ഭാവസൗകുമാര്യം ചോർന്നുപോകാതെ ആലപിച്ച ലീലാമ്മയ്ക്ക് അഭിനന്ദനങ്ങൾ.🌷🌷🌷
കുട്ടിക്കാലം മുതൽക്ക് റേഡിയോയിലൂടെ പലതവണ കേട്ടു മന:പാഠമാക്കിയ ഗാനം. മനോഹരമായി ആലപിച്ചു. അനുമോദനങ്ങൾ.
വാക്കുകൾത്ത തീതമായ ആലാപനo🙏 അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു🙏🙏🙏🙏👌
Ella ഗാനങ്ങളും സൂപ്പർ..വളരെയേറെ ഇഷ്ടപ്പെടുന്ന pattukal ആണ് എല്ലാം
ആയിരകണക്കിന് പ്രാവിശ്യം കേട്ടതാണെങ്കിലും..... വീണ്ടും കേൾക്കാൻ തോന്നിക്കുന്ന മധുരമുള്ള ആലാപനം..
ചെറുപ്പത്തിൽ നാടകങ്ങൾ കാണുമായിരുന്നു. പക്ഷെ ഈ നാടകം കണ്ടതായി ഓർക്കുന്നില്ല ഒരു കാലത്ത് വളരെ കേട്ടിട്ടുള്ള ഗാനം അധികം പാട്ടുകൾ ഓാർത്തിരിക്കാത്ത ഞാൻ ഈ പാട്ടിൻ്റെ ഏതാനും വരികൾ മനസിലുണ്ട്, ലീലാമ്മ നന്നായി പാടി മനോഹരമാക്കിയിട്ടുണ്ട് അഭിനന്ദനങ്ങൾ❤
.....എവിടായിരുന്നു മാഡം ഇതുവരെ.....
. ആലാപനം മനോഹരം...... 🙏
Super - Super ഓർമ്മകളെ പതിറ്റാണ്ടുകൾ പിന്നിലേയ്ക്ക് സാവകാശം കൊണ്ടുപോയി
Thank you Madam.
❤❤❤❤❤❤
Once a Kerala motham ettupadiya KPACDrama song.Kondu poyi njangale a golden Era yilekku.1000 thanks Leela❤
ശർക്കരയോട് അമിത വാത്സല്യം വരുമ്പോൾ " ചക്കര, ചക്കരേ " എന്നൊക്കെ പറയുന്നത് സ്വാഭാവികമാണ്. എന്തൊക്കെയാണെങ്കിലും ഈ ഗാനത്തിൻ്റെ വരികളിലെ ചക്കരയുടെ മധുരവും, ഭാവനയും ഉൾക്കൊണ്ട വശ്യമായ സംഗീത ആലാപനവും ചേർന്ന "തിരുമധുര "ത്തിൻ്റെ ആസ്വാദനം യുഗങ്ങളോളം നീണ്ടു നിൽക്കുമെന്ന് ഉറപ്പാണ്. എല്ലാ ശില്പികൾക്കും അഭിനന്ദനം'
How sweet the song is, in your sweet voice,Leela mma !! അഭിനന്ദനത്തിൻറെ പൂച്ചെണ്ടുകൾ!!
സൂപ്പർ, അടിപൊളി അഭിനന്ദനങ്ങൾ ❤️❤️
എൻ്റെ ചെറുപ്പകാലത്ത് കെട്ടുകൊണ്ടിരുന്ന നാടക ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. മധുരമായ ആലാപനം
Leela Joseph sang this melody excellently, very much like original. Nostalgic moments of a great song by Komala Madam. Thank you. Stay blessed
അഭിനന്ദനങ്ങൾ.... നന്നായിട്ടുണ്ട്.
എത്ര സുന്ദരമായി പാടി....❤❤❤
മനോഹരമായ ആലാപനം 🙏👍
എന്റെ ഇഷ്ടപ്പെട്ട ഗാനം
മനോഹരം!
വളരെ മനോഹരമായി പാടി…❤
Valare Nannay Paadi.
Sooper....❤️ ❤️ ❤.
Sweet singing
ആഹാ ❤️❤️എന്താ രസം കേൾക്കാൻ 💐💐💐🌹🌹
അഭിനന്ദനങ്ങൾ
ചക്കര പ്പന്തലിൽ അതാണ് ശരി
ഹൃദയത്തെ തൊടുന്ന സ്വരമാധുര്യം ♥️♥️❤
Good പഴയ കാല ഓർമ്മകൾ
Suuuper👍💐
Superr
Superb rendition of old nostalgic everliving drama song 🎉🎉
Beautifully sung.All the best
Beautifully sung❤
Nice!All the best!!!
Superb......
ഇഷ്ട്ട ഗാനം
സൂപ്പർ
പോയ്മറഞ്ഞ ഒരു കാലത്തിൻ്റെ ഭൗതികമായ പരിമിതികളും മാനസിക-ആദ്ധ്യാത്മിക-സമ്പന്നതകളും ഒരേ സമയം ഇത്തരം ഗാനങ്ങളിൽ നിന്ന് ഓളമടിക്കാറുണ്ട്.... അത്തരം ഗാനങ്ങൾ പുതിയ കാലഘട്ടത്തിൽ ഭാവഭദ്രമായി പുനരാവിഷ്ക്കരിക്കുമ്പോൾ സവിശേഷമായ ഒരു സജീവ സാംസ്ക്കാരിക സംഭാവനയാണ് ശ്രീമതി ലീലാ ജോസഫ് നിർവ്വഹിക്കുന്നത്
Super 👌👌❤️
എനിക്ക് ഇഷ്ടമുള്ള ഒരു നാടക ഗാനം. അല്പം പോലും ശ്രുതി മാറ്റാതെ ശ്രദ്ധിച്ച് പാടിയത് മനസ്സിലാക്കാൻ സാധിക്കും....... അഭിനന്ദനങ്ങൾ❤
👌👌👌
Super performance ❤
❤❤❤🎉 സൂപ്പർ ഗാനം അടിപ്പൊളി
വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ
So full of nostalgia, lovely singing 👍👍🌹 Thanks for the share 🙏
ഫാഷന്റെ കാലം വന്നപ്പോൾ തെറ്റായ വാക്കുകളും ചേർത്തു പാടാം, അതായതു ചക്കരയെ ശർക്കരയാക്കാം 😭😭
മറ്റൊരു രീതിയിൽ ചിന്തിച്ചാൽ, ഇന്നത്തെക്കാലത്ത് തെറ്റുകൾ തിരുത്തുവാനും അവസരമുണ്ടല്ലോ. പലരും 'ചക്കരപ്പന്തലിൽ' എന്നു തെറ്റായി ആലപിച്ചിരുന്നത് തിരുത്തുവാൻ ഇതൊരവസരമായല്ലോ. വിശദമായ കമൻ്റ് പിൻ ചെയ്തു വച്ചിട്ടുള്ളത് വായിക്കുവാനപേക്ഷ. നന്ദി. ☺️🙏
Excellent singing.
🎉🎉 വളരെ നന്നായി. നിത്യഹരിതഗാനം❤
Super Super ❤❤
Super song. വളരെ മനോഹരമായി പാടി. ❤❤
വയലാറും ദേവരാജനും ചേർന്നു മലയാളത്തിനു നൽകിയ എത്ര കേട്ടാലും മതിവാരാത്ത പാട്ട് . വളരെ മന്നോഹരമായിപാടി🎉
ശർക്കരപ്പന്തലിനെക്കാൾ... പണ്ടു മുതലെ.....
മധുരം.. കിള്ളിത്തരുമോ.....
എന്നതാണ്... ആകർഷിപ്പിച്ചത്....
അയ്യോ......പെട്ടെന്ന് തീർന്നു പോയല്ലോ....
super❤❤❤❤❤
Superb
Super 👍👍
കുയിൽ പോലെ 🙏🙏
What a sweety voice beloved
ഒരോ ഗാനവും ഒന്നിനൊന്നു മെച്ചം ❤ Mam, you are simply Superb❤❤❤❤ അസാദ്ധ്യ Clarity❤❤❤❤❤
❤️very good
ആലാപനം മനോഹരം 👍👍🙏👍👍
ഏറെ ഇഷ്ടമുള്ള നാടക ഗാനം 👍കേൾക്കാൻ അതിമധുരം....🥰
വളരെ മനോഹരം. Nostalgic.
Super beautiful voice, so nice to hear...thanks chechi..
Good singing.. Nostalgic song!!! Well done 👍🏻😍🙏🏻
Super
Super ❤
Amazing mam ❤️
Super ayi padiyittunnd
So beautiful👌❤👏
Valare nannaayi paadi chachye very soothing sound ❤❤❤
നന്നായി പാടി.❤
Beautiful rendering. 🥰
Very nice
A good one 👏🏼👏🏼
Excellent singing👍🏻👍🏻
Super 👍🏻👌🏻👍🏻👌🏻👍🏻👌🏻
Beautiful rendering...
Supet
Valare nannayi paadì
Abinandanagal
This singer now sings better than ever before ❤
Super🎉
SO SWEET AND MELODIOUS ❤
👏👏👏👍
ഉഗ്രൻ ❤❤
Good singing ❤
CONGRATULATIONS 👍
Very very clear sound this old drama song ❤ good singer all time 20 10 2024 ❤
പാട്ട് കേട്ടു,,നന്നായി പാടി. എല്ലാ ഭാവുകങ്ങളും നേരുന്നു , നിങ്ങൾ പാടിയ എല്ലാ വീഡിയോകളും കണ്ടു, കേട്ടു 🙏🙏🙏👌
ആലയമണിയിൻ ഓശയ്... ശരവണപ്പൊയ്കകയിൽ നീരാടി.. എന്നി പാട്ടുകൾ....
അനശ്വര ഗാനം
Nostalgic memories. This very popular song reproduced superbly
Awesome
❤❤❤❤🙏🙏🙏
എനിക്കിഷ്ടമുള്ള പാട്ട് 😊
"കോമള"ത്തെ കേട്ടു കോരിത്തരിച്ചു പോന്നിരുന്ന ബാല്യകാലം...
അത് തുടർന്നുപോന്ന യൗവ്വനം....
എല്ലാം ഏറെക്കുറെ മറന്നു,
തിരക്കിലും കടമകളിലും ആർമാദിച്ച ഗാർഹസ്ഥ്യം...
ഇപ്പോഴിതാ , തിരക്കൊഴിഞ്ഞ വാർദ്ധക്യം...
അവിടെ,ഇതാ വിരൽത്തുമ്പിൽ വീണ്ടും വിസ്മയഗാനം... അതും ആകാശവാണിയിലൂടെ
ഒരു പ്രത്യേക കയ്യൊപ്പ് കൊണ്ടു ശ്രോതാക്കളുടെ കേൾവി സുഖം വർദ്ധിപ്പിച്ചു, വിസ്മയം ചൊരിഞ്ഞിരുന്ന വാണിയിൽ...
വല്ലാത്ത ലഹരി തരുന്ന, ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തുടങ്ങുന്നു...
ഇന്നിനി മദ്യലഹരി വേണ്ടെന്നു വൈക്കുന്നു..
😍👍❤️
👌
ഹൃദ്യം, ഹൃദയാവർജകം.