ഞങ്ങൾ ആറ് സഹോദരങ്ങളുടെ ഈ വർഷത്തെ ദീപാവലി 🎆🎆🎆 AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 1.4K

  • @aaryag5315
    @aaryag5315 3 ปีที่แล้ว +212

    ഒത്തിരി ആകാംഷയോടെ കാത്തിരുന്ന വീഡിയോ...
    ചില കാഴ്ചകൾ അക്ഷരാർത്ഥത്തിൽ നമ്മളെ സ്തംഭിപ്പിച്ചു കളയും.. അതുപോലെ ഞാനൊന്നു സ്തംഭിച്ചതാണ് കഴിഞ്ഞ വർഷത്തെ ദീപാവലി ആഘോഷം കണ്ടപ്പോൾ..
    അതിനു താഴെ ആരോ ഇട്ടിരുന്ന ഒരു കമെന്റിനും ഓർത്തെടുക്കുന്നു " ഇത് ബാഹുബലി സെറ്റ് പോലെ ഉണ്ടല്ലോയെന്ന് !! " 😮
    ത്രിശൂക്കാർക്കു അനൗദ്യോഗികമായി ഒരു വർഷം എന്ന് പറയുന്നത്, ഒരു പൂരം മുതൽ അടുത്ത പൂരം വരെ ആണ്.. 💥ന്നാൽ താമരശ്ശേരിക്ക് ഒരെണ്ണം കൂടെ ഉണ്ട്, ഒരു ദീപാവലി മുതൽ അടുത്ത ദീപാവലി വരെ ... 🔥
    ഓരോ പൂജാമുറികളിൽ നിന്നും തിരി തെളിഞ്ഞ സന്ധ്യാദീപം, പൂമുഖത്തു എഴുന്നെള്ളി സ്ഥാനമുറപ്പിക്കുമ്പോൾ, ഒരു വലിയ ആഘോഷത്തിന്റെ തുടക്കം കുറിക്കൽ കൂടിയായി.. ✨
    പിന്നെ, കാണുന്നത് ലക്ഷദീപാർച്ചന പോലെ അതി മനോഹരം..
    സന്ധ്യ മയങ്ങിയ നേരത്ത് ഇത്രയധികം ദീപങ്ങൾക്കിടയിൽ നിൽക്കുമ്പോൾ കിട്ടുന്ന മനഃസുഖം അത് പറഞ്ഞു അറിയിക്കാൻ പോലും സാധിക്കില്ല..
    അജു ഏട്ടൻ പറഞ്ഞത് ശെരി ആണ്.. വിളക്കുകൾ കത്തി നിൽക്കുന്നത് കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി അതൊന്നു വേറെയാണ് ..
    അത് പത്തോ പതിനായിരമോ ആകട്ടെ...
    ഈ വർഷം ഡ്രോൺ ഷോട്ടുകൾ പ്രതീക്ഷിച്ചു.. സാരമില്ല.. അതിന്റെ ചെറിയൊരു മ്ലാനത ചേച്ചീടേം, ചേട്ടന്റേം മുഖത്തുണ്ട്..
    ... " ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ഒരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു... "😕
    അടുത്ത വർഷം ഇതിലും ഗംഭീരമാകട്ടെ... 👍
    PS : 🤔അല്ല.. ലഡ്ഡു പിടിച്ചു നിൽക്കുന്ന ചേട്ടനെ കണ്ടപ്പോൾ.. രാജ രവി വർമയുടെ .." തളികയിൽ ഫലങ്ങൾ പിടിച്ചു നിൽക്കുന്ന മഹാരാഷ്ട്രിയൻ സ്‌ത്രീ " ഓർമ്മ വന്നു .. 😂 ...

    • @ajuslearningclass9069
      @ajuslearningclass9069 3 ปีที่แล้ว +20

      ഞാനീ comment ഉറക്കെ വായിച്ചു ചേട്ടനെ കേൾപ്പിച്ചു..... ചേട്ടൻ കോൾമയിർ കൊണ്ടിരിക്കലെ last sentence വായിച്ചപ്പോൾ...... പ്ലിംഗ്.....😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣

    • @aaryag5315
      @aaryag5315 3 ปีที่แล้ว +8

      @@ajuslearningclass9069 അയ്യയ്യോ.. 🤣🤣🤣🤣
      ആ നിൽപ്പ് ഒരു ഒന്നൊന്നര നിൽപ്പായിരുന്നു.. നിക്ക് ചിരി വന്നു.. 🤪😂
      ഇമ്മാതിരി ദീപാവലി ആഘോഷിച്ചാൽ പിന്നെ, എങ്ങനെ എഴുതാതെ ഇരിക്കും .. 🤷🤦 ...

    • @sindhubinuraj
      @sindhubinuraj 3 ปีที่แล้ว +5

      Aryakutty Deepavali akhoshicho. Super ayi comment.😃😃Ajubhai Rajaravivarma chithram pole. Orthapol chirichu poyi🤣🤣🤣Enthoru positive feeling ayirunnu deepangal theliyikkunnathu kandappol. Athu nerittu anubhavikkunnathu oru vallatha anubhavam thanne. North India yil kurekkalam undayirunnathu kondu athu nannayi aswadikkanum celebrate cheyyanum pattiyittundu.

    • @sindhubinuraj
      @sindhubinuraj 3 ปีที่แล้ว +7

      Saritha sandhyadeepam theliyichappol bhakthiyodu koodiyulla prarthana athu kandappol thanne manasu niranju 🥰.

    • @ajuslearningclass9069
      @ajuslearningclass9069 3 ปีที่แล้ว +7

      @@sindhubinuraj
      Thank you sindhu chechiii........🥰🥰🥰🥰😘😘😘😘😘😘😘
      ശരിയാ...ആര്യയുടെ comment ഒരു രക്ഷയില്ലാട്ടാ.... സൂപ്പറായുണ്ട്......🥰🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @BelieveKarmaBeGood
    @BelieveKarmaBeGood 3 ปีที่แล้ว +37

    ഈ വീഡിയോ കണ്ട എല്ലാവരും ചിന്തിച്ചിട്ടുണ്ടാവും ഇതുപോലൊരു ഭാഗ്യം തങ്ങൾക്കില്ലാതെ പോയല്ലോ എന്ന് ...

  • @hymamanoj2985
    @hymamanoj2985 3 ปีที่แล้ว +126

    ഒന്നും പറയാനില്ല ആ അച്ഛനും അമ്മയും ചെയ്ത സുകൃതം.. ❤❤❤🙏

  • @prasadpvm2717
    @prasadpvm2717 3 ปีที่แล้ว +187

    അജുവേട്ടാ ഇതുപോലെ ദിപാവലി ആഘോഷിക്കുന്ന കേരളത്തിലെ ഒരെയൊരു കുടുംബം നിങ്ങളുടെതായിരിക്കും സൂപ്പർ 😍😍😍😍🤩🤩🤩🙏🙏🙏🙏

  • @msviswanathannair2465
    @msviswanathannair2465 3 ปีที่แล้ว +3

    ഇത്രയും നല്ല, കാണുമ്പോൾ മനസ്സിന് സന്തോഷവും കുളിർമയും ഉന്മേഷവും നൽകുന്ന ദീപാവലിയുടെ ദീപാലങ്കാരം, അതും പൊതു സ്ഥലത്തോ അമ്പലങ്ങളിലോ അല്ലാതെ, സ്വന്തം വീടുകളിൽ, എല്ലാ സഹോദരങ്ങളും വളരെ sincere ആയി, ക്യാമറക്കു വേണ്ടിയല്ലാതെ, ഭക്തിയോടെ ചെയ്തത് പ്രേക്ഷകർക്ക് പോലും ആശ്ചര്യം. ഇത്രയും ഗംഭീരമായ, അതും കേരളത്തിലെ വീടുകളിൽ, ഒരു ഉത്സവ പ്രതീതി ഉളവാക്കുന്ന തരത്തിൽ, കേരളത്തിന് പുറത്ത് താമസിക്കുന്ന എനിക്ക് നിങ്ങൾ സഹോദരങ്ങളുടെ പരസ്പര സ്നേഹവും സഹകരണവും പ്രോത്സാഹനവും മറ്റുള്ളവർ കണ്ട് പഠിക്കേണ്ടതാണ് എന്ന് വളരെ സ്പഷ്ടമായി പറയട്ടെ. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷാർച്ചന യുടെ പ്രതീതി. ഈ ഒത്തൊരുമയും സ്നേഹവും നിങ്ങളുടെ എല്ലാവരുടെ ജീവിതത്തിൽ എന്നെന്നും ഉണ്ടാകട്ടെ.
    ദീപം തെളിയിക്കു മ്പോൾ എൻ്റെ ഗുരുനാഥനിൽ നിന്നും ഞാൻ പഠിച്ച ദീപ പ്രമാണം ഇങ്ങിനെയാണ് ചൊല്ലേണ്ടത്.
    ഓം നമോ ഭഗവതെ ഓം
    ശിവം ഭവതു കല്യാണം
    ആയുരാരോഗ്യ വർധനം
    മമ ബുദ്ധി പ്രകാശായ
    ദിവ്യ ജ്യോതിർ നമോ നമഃ
    ഒരു ചെറിയ suggestion പറഞ്ഞു എന്നു മാത്രം. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ക്ഷമിക്കൂ.
    എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്ത ട്ടെ എന്ന പ്രാർത്ഥനയോടെ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 ปีที่แล้ว +2

      അയ്യോ.... ഇഷ്ടപ്പെടാതിരിക്കുകയോ.....?? തീർച്ചയായും നമുക്ക് അറിയാത്ത കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു തരുന്നത് വളരെ നല്ല കാര്യമല്ലേ....🙏🙏🙏🥰🥰🥰

    • @aaryag5315
      @aaryag5315 3 ปีที่แล้ว +1

      ❤️

    • @msviswanathannair2465
      @msviswanathannair2465 3 ปีที่แล้ว

      @@ajusworld-thereallifelab3597 🙏🙏🙏🙏

  • @azeezk3296
    @azeezk3296 3 ปีที่แล้ว +43

    നിങ്ളുടെ ഈ ഐക്യം എന്നും നിലനിൽക്കട്ടെ ഒറ്റ മനസോടെ ഇതിനെല്ലാം സമയം ചിലവഴിക്കുന്ന ഈ കുടുംബത്തിന് ബിഗ്‌ സല്യൂട്ട്

  • @askerali5674
    @askerali5674 3 ปีที่แล้ว +1

    സൂപ്പർ
    ഞാൻ ഇത് വരെ കണ്ടിട്ടില്ല ഇത്രയും ദീഭങ്ങൾ തെളിക്കുന്നത് കേരളത്തിൽ
    ഞാൻ ഒരു മലപ്പുറത്തുകാരൻ ആണ്
    എന്റെ വീടിന്റെ അടുത്തുള്ള കുട്ടുകാന്റെ വിട്ടിലെ മണ്ഡഭത്തിൽ കത്തിക്കുന്നതാണ് ഇത് വരെ കണ്ടത്
    ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആ സങ്കടം മാറി മനസ്സിൽ ഒരു കുളിർമ യും...നിങ്ങൾക്കുംനിങ്ങളുടെകുടുംബത്തിലും എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ ♥️വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം 👌👍

  • @SanojTArjunan
    @SanojTArjunan 3 ปีที่แล้ว +45

    പ്രാർത്ഥന ചൊല്ലി സന്ധ്യാ വിളക്ക് തെളിയിച്ച് ഐശ്വര്യപൂർണ്ണവുമായ ദീപാവലി ആഘോഷങ്ങൾ തുടങ്ങിയത് വളരെ ഗംഭീരമായ അനുഭവം നൽകി.... ഇത്രയുമധികം ചിരാതുകൾ കത്തിക്കുക വളരെ ശ്രമകരമായ കാര്യമാണ് കാലാവസ്ഥയുടെ അനുകൂലം കൂടിയായപ്പോൾ അതിൻറെ പൂർണ്ണത നിങ്ങൾക്കും ഞങ്ങൾക്കും ലഭിച്ചു... എല്ലാം കഴിഞ്ഞ് വർഷത്തേക്കാളും വിപുലമായിത്തന്നെ കാണാൻ പറ്റി.... ഹെലിക്യാംകൂടെ ഉണ്ടായിരുന്നെങ്കിൽ കാഴ്ചയുടെ വേറൊരു അനുഭവം തന്നെ ഞങ്ങളിലേക്ക് എത്തിക്കാമായിരുന്നു.....(വിനീത് ഒരു ഷോർട്ട് ഫിലിം ഇൻറെ ഷൂട്ടിംഗ് ആയിരുന്നു എന്നു തോന്നുന്നു).... എന്തായാലും ലോകത്തിൻറെ സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി നിങ്ങളും കുടുംബാംഗങ്ങളും കൂടി ആഘോഷിച്ച ഈ ദീപാവലി കാഴ്ചകൾ ഇനിയും എല്ലാ വർഷവും തുടർന്ന് നടക്കട്ടെ എന്ന് ആശംസിക്കുന്നു.... സ്നേഹം മാത്രം അജു ഏട്ടാ, ചേച്ചി, ജഗ്ഗുസ്സ് ആൻഡ് ഓൾ ഫാമിലി 😘😘😘😘😘😘🥰🥰🥰🥰🙏🙏🙏🙏🙏

  • @sindhumohan5742
    @sindhumohan5742 3 ปีที่แล้ว +2

    Super Super Super........ കൃത്യമായ മുന്നൊരുക്കമില്ലാതെ ഇങ്ങനെയൊന്നും ചെയ്യാനാവില്ല. അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്ത whole family members നും എൻ്റെ Like..... ദീപങ്ങളുടെ നടുവിൽ ഇരിക്കുന്ന അമ്മയ്ക്ക് അതിലേറെ ഐശ്വര്യം. എല്ലാം ഭംഗിയായിട്ടുണ്ട്.

  • @salamkuttathi1661
    @salamkuttathi1661 3 ปีที่แล้ว +26

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട അടിപൊളി വീഡിയോസ് ആണ് ഇത് ഇത്രയും ഒരുമയുള്ള ഈ കുടുംബത്തെ ഇതുപോലെതന്നെ മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mcmedia9050
    @mcmedia9050 3 ปีที่แล้ว +1

    അമ്മയെ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി....എത്ര ഭാഗ്യവതിയാണ് അമ്മ....എല്ലാ മക്കളും സന്തോഷത്തോടെ കഴിയുന്നത് കാണാൻ കഴിയുന്നല്ലോ.....മനോഹരം കണ്ണിനു കുളിർമയും......അമ്മയ്ക്ക് ആയുർആരോഗ്യ സൗഖ്യം നേരുന്നു...കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ....😍😍😍😍😍😍😍😍😍😍😍

  • @prathapsfoodtv6643
    @prathapsfoodtv6643 3 ปีที่แล้ว +134

    എന്ത് ഐശ്വര്യം ,എന്താ ഭംഗി .ഗംഭീരമായിരിക്കുന്നു .എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. നന്ദി
    ❤️❤️❤️

    • @sujalakarthikeyan6944
      @sujalakarthikeyan6944 3 ปีที่แล้ว +1

      നിറദ്വീപത്താൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം വന്നു നിറയട്ടെ.

  • @sijojacob1664
    @sijojacob1664 3 ปีที่แล้ว +7

    കേരളത്തിൽ ഭാഗ്യം ചെയ്ത വീടാണ്.... താമരശ്ശേരി... ഹാപ്പി ദീപാവലി... അജു ചേട്ടനും കുടുംബത്തിനും

  • @bindueapen5430
    @bindueapen5430 3 ปีที่แล้ว +5

    ഒന്നും പറയാനില്ല.. പറഞ്ഞാൽ ഒന്നും ആവില്ല.. അതാ..👌👌👌👌👌👌👌👌👌👌👌
    ഈ ഒരുമയ്ക്ക്‌ മുൻപിൽ 🙏🌹🌹

  • @vdramachandran6164
    @vdramachandran6164 3 ปีที่แล้ว +21

    താമരശ്ശേരി കുടുംബ അംഗങ്ങള്‍ എല്ലാവർക്കും എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @sharmilad4419
    @sharmilad4419 3 ปีที่แล้ว +24

    ഭൂമിയിൽ ആണ് സ്വർഗം. അതു നമ്മൾ പണിയണം. താമരശ്ശേരി കുടുംബം ഭൂമിയിൽ സ്വർഗം പണിഞ്ഞു കൊണ്ടേ ഇരിക്കുന്നു. സർവ്വ ഐശ്വര്യം ആശംസിക്കുന്നു.

  • @rittoaf8212
    @rittoaf8212 3 ปีที่แล้ว +2

    ദീപാവലിയുടെ ആഗോഷo അടിപൊളിയായിട്ടുണ്ട്. തിരകത്തിച്ചപ്പോൾ നല്ല ഭംഗിയുണ്ട് മൊത്തം എത്ര തിരിയാണ് കത്തിച്ചത് അജുവേട്ടാ ദീപാവലിയുടേ എല്ലാ വിത ആശംസ കളും നേർന്നു കൊള്ളുന്നു. റിറ്റോ👍

  • @preethip3475
    @preethip3475 3 ปีที่แล้ว +3

    Aju ചേട്ടാ ഒത്തിരി സന്തോഷമായി.... ഈ വീഡിയോ കണ്ടപ്പോൾ നിറഞ്ഞു കത്തുന്ന ദീപങ്ങൾ പോലെയായി എന്റെ മനസ്സും.... നിങ്ങൾ 7 സഹോദരങ്ങളുടെ ഈ സ്നേഹവും കൂട്ടായ്മയും കാണുമ്പോൾ കൊതി തോന്നാറുണ്ട്.... ഞാനും അതിൽ ഒരു അംഗം ആയിരുന്നെങ്കിൽ എന്ന്..... എന്നും ഈ ഒത്തൊരുമ ഉണ്ടായിരിക്കട്ടെ.... സർവശക്തനായ തമ്പുരാനോട് പ്രാർത്ഥിക്കുന്നു

  • @abhijeet7178
    @abhijeet7178 2 ปีที่แล้ว +2

    ദീപാവലി ഒരു വല്യ സംഭവാണെന്ന് ഇപ്പഴാ മനസിലായത് അജു സരിതാ മോനു എല്ലാവരേയും ദൈവം അനു നിക്കട്ടെ

  • @prasannauthaman7764
    @prasannauthaman7764 3 ปีที่แล้ว +7

    കണ്ടിട്ടു കണ്ണും മനസ്സും നിറഞ്ഞു..👌👌🤗🤗 നോർത്തിൽ ആണ് ദീവാലി കൂടുതൽ ആയി ആഘോഷിക്കുന്നത് എന്ന പേര് നിങ്ങൾ മാറ്റി. ഞാൻ ഗുജറാത്തിൽ ആണ് ഈ വീഡിയോ ഇവിടെയുളളവർക്ക് കാണിച്ചു കൊടുക്കും അവരൊക്കെ കാണട്ടെ 😎😎 മൊത്തം എത്ര വിളക്ക് ഉണ്ടാകും. ഒത്തിരി സ്നേഹം നിങ്ങളുടെ കുടുബത്തോട്. 👍👍

  • @amalchandran275
    @amalchandran275 3 ปีที่แล้ว +1

    ഇതു പോലൊരു കുടുംബം കേരളത്തിൽ വേറെയുണ്ടോയെന്നു സംശയമാണ് നിങ്ങളുടെവീടും സ്ഥലവും കാണാൻ വളരെ കൊതി തോന്നുന്നു all the best.

  • @ravindrankaruvaril8162
    @ravindrankaruvaril8162 3 ปีที่แล้ว +25

    അഭിനന്ദനങ്ങൾ പറയാൻ വാക്കുകൾ കിട്ടുന്നില്യ. ഗംഭീരം. ഈ സ്നേഹവും സമൃധിയും വരും തലമുറകൾക്ക് കൂടി ഉത്തേജനം ആകട്ടെ. ഇത് എന്നെന്നും കാത്തുസൂക്ഷിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 💐❤️😍

  • @sanooppb2086
    @sanooppb2086 3 ปีที่แล้ว +1

    ഇങ്ങനെ ഒരു ദിപാവലി ഞാൻ കണ്ടിട്ടില്ല അജുവേട്ടാ... എന്ത് രസമാണ് കാണാൻ.. എത്ര കഷ്ട്ടപാട് ഇത് വെക്കാൻ എന്ന് ചിന്തിക്കാണ് ഞാൻ 😍😍💯💯💯❤❤👏👏👏👌👌👌👌👌👌ഹാപ്പി ദിപാവലി അജുവേട്ടൻ ആൻഡ് ബാക്കിയുള്ള അഞ്ചു കുടുംബങ്ങൾ 😍💯❤👌👏

  • @navasnavas8329
    @navasnavas8329 3 ปีที่แล้ว +50

    അജുവേട്ടാ നിങ്ങളുടെ സ്നേഹം നിറഞ കുടുംബം കാണുമ്പോൾ ശരിക്കും അസൂയ തോന്നുന്നു എന്നു ഇതു പോലെ ഐശര്യത്തോടെ സന്തോഷത്തോടെ ജിവിക്കാൻ ദൈവം അനുഗ്രഹികട്ടെ'

  • @azclt3257
    @azclt3257 3 ปีที่แล้ว +1

    ശെരിക്കും നിങ്ങളെ കൂടെ ദീപാവാലി ആഘോഷിച്ചതുപോലെ ഉള്ള ഒരു ഫീൽ തോന്നി വീഡിയോ കണ്ടപ്പോൾ. ആദ്യമായിട്ടാണ് ദീപാവലി ഇങ്ങനെ live ആയിട്ട് കാണുന്നത് പറഞ്ഞുകെട്ടിട്ടേയുള്ളു ദീപാവലി.. സൂപ്പർ ആയി... ചേച്ചി... ചേട്ടാ.. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ... ജഗ്ഗുനെ.. കാണിച്ചില്ലലോ... Happy divali...🌃🌋

  • @sumeeskichen6350
    @sumeeskichen6350 3 ปีที่แล้ว +14

    നിങ്ങളുടെ ദിവാലി കണ്ടു ഞങ്ങടെ കണ്ണും മനസ്സും നിറഞ്ഞു കണ്ണിനു ഇങ്ങനെ കുളിർമയുള്ള കായ്ച്ച തന്നെ സരിതക്കും അജുവിനും എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി ദിവാലി

  • @sasikalarikkal4813
    @sasikalarikkal4813 3 ปีที่แล้ว +2

    നിങ്ങൾ ചേട്ടനാനിയന്മാർ ജീവിതകാലം മുഴുവൻ ഇതുപോലെ എന്നും ഒത്തൊരുമയോടെ ജീവിച്ചുപോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെഎന്ന്
    ഞാനും എന്റെ കുടുംബവും ആത്മാർഥമായി ദൈവതോട് പ്രാർത്ഥിക്കുന്നു ♥💕👍👌🙏🙏🙏🙏

  • @umachand3265
    @umachand3265 3 ปีที่แล้ว +23

    എന്താ ഭംഗി 🥰🥰 ലക്ഷദീപം തെളിയിച്ചതുപോലുണ്ട് 🥰🥰🥰🥰
    സർവ്വയ്‌ശ്വര്യങ്ങളും ഉണ്ടാകട്ടെ 🌹🌹ദീപാവലി ആശംസകൾ 💐

  • @mullashabeer4575
    @mullashabeer4575 3 ปีที่แล้ว

    പൊളിച്ചു അജേട്ടാ ദീബാവലി.,
    തെളിഞ്ഞു നിൽക്കുന്ന ചേരാധുകൾ.
    മനസിന്‌ ഒരായിരം സന്തോഷം നൽകുന്ന കാഴ്ചയാണ്...
    ഡ്രോനുകൂടെ ഉണ്ടെങ്കിൽ പറയണ്ട അത്രക് സൂപ്പറാണ്...
    ഫുൾ ഓൺ, ഫുൾ പവർ...
    താമരശേരി കുടുംബത്തിലെ എല്ലാ സഹോദരർക്കും എന്റെ ഹൃദയം നിറഞ്ഞ.
    ദീബാവാലി ആശംസകൾ..

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 ปีที่แล้ว +36

    2019 ലെ ദീപാവലി
    th-cam.com/video/TpFYnuzOmWg/w-d-xo.html

  • @jabirhhc4696
    @jabirhhc4696 3 ปีที่แล้ว +2

    ഭയങ്കര സന്തോഷം ഇത് കാണുബോൾ ഞാൻ ഒരാഴ്ച മുബാനു നാട്ടിൽ നിന്നും യുഎഇ എത്തിയത് ഇപ്പോ ഇവിടെ കൊറേ ൻഡയിൽ ആണ് ബോർ അടിച്ചു നികുബോ കണ്ടത് ഇത് കണ്ടപ്പോ മനസിന്‌ ഒരു സന്തോഷം തോന്നി (ഇത് കത്തിക്കാൻ ഒരു പാട് ടൈം വേണ്ടി വന്നിട്ട് ഉണ്ടാവുമലോ )😍😍😍😍😍😍😍😍😍😍

  • @rajaniamunnikkannan5391
    @rajaniamunnikkannan5391 3 ปีที่แล้ว +19

    വളരേ അധികം സന്തോഷം മനം നിറഞ്ഞു സ്വർഗം പോലെ ഇതു സ്നേഹം ഒത്തൊരുമ എന്നും നിലനിൽക്കട്ടെ ദൈവo അനുഗ്രഹിക്കട്ടെ 🎉🎊👌

  • @rajeshnr4775
    @rajeshnr4775 3 ปีที่แล้ว +1

    അജു ഭായി ദീപാവലി ആഘോഷം അടിപൊളി ആയിട്ടുണ്ട് എന്നും സന്തോഷത്തോടെ സൗഹൃദത്തോടെ മുന്നേറാൻ നിങ്ങൾക്കെല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ..... ഡ്രോൺ ഷോട്ട് ഉണ്ടായിരുന്നെങ്കിൽ അതിലഭിക്കന്ന ആകാശ കാഴ്ച അതിഗംഭീര കാഴ്ചാനുഭവം ആയിരുന്നേനെ 👍👍👍❤️❤️❤️

  • @rashmikannoth5515
    @rashmikannoth5515 3 ปีที่แล้ว +48

    എല്ലാവരും ഒന്നിച്ചു സ്നേഹ തോടെ ഉള്ള ആഘോഷം കാണുമ്പോള്‍ തന്നെ വല്യ സന്തോഷം

  • @thankamanikp1327
    @thankamanikp1327 3 ปีที่แล้ว +7

    അജു പൊളിച്ചു ട്ടൊ ശരിക്കും ലക്ഷം ദീപം കണ്ടത് പോലെ തൊഴുതു പോയെടാ 😍😍🙏🙏

  • @chandrikasuresh6745
    @chandrikasuresh6745 3 ปีที่แล้ว +1

    എന്താ ഇതിനു പറയുക. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നിങ്ങളുടെ ഒത്തൊരുമ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ ❤️

  • @surajpsponnus483
    @surajpsponnus483 3 ปีที่แล้ว +7

    ഈ കൊറോണക്കാലത്ത് ഇത്ര അനുഭൂതി നൽകുന്ന ഒരു വീഡിയോ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല ഇല്ല .

  • @RetheeshGopi
    @RetheeshGopi 3 ปีที่แล้ว +2

    വിഷു വരുമ്പോള്‍ പടക്കം പൊട്ടിച്ച് വീണ ചേട്ടനെ ഓര്‍മവരും .....അതുപോലെ ദീപാവലി വരുമ്പോള്‍ ...അജുവേട്ടനെയും....നിങ്ങളുടെ ആറ്സഹോദരങ്ങളുടെ ആഘോഷവും ഓര്‍മവരും ...ഇത് പൊളിച്ച് ....

  • @anandthrissur6116
    @anandthrissur6116 3 ปีที่แล้ว +8

    വീഡിയോക്ക് വേണ്ടിയല്ല നിങ്ങളിത് എല്ലാ കൊല്ലവും ചെയ്യുന്നതാണെന്നറിയാം
    എന്നാലും ഇതിനു പിന്നിൽ എല്ലാവരുടെയും നല്ലൊരു അധ്വാനമുണ്ടെന്നറിയാം
    നന്നായിട്ടുണ്ട്👍🙂

  • @anamikaabhinav1244
    @anamikaabhinav1244 3 ปีที่แล้ว +1

    ഈ വീട്ടിൽ വന്നുകയറിയ പെണ്ണുങ്ങളുടെ ഭാഗ്യം ❤. കണ്ണ് പെടാതിരിക്കട്ടെ 😍

  • @sidheekndm6242
    @sidheekndm6242 3 ปีที่แล้ว +18

    അടിപൊളി, happy devali, നിങ്ങളുടെ ഈ ഒത്തൊരുമ വരും തലമുറകളിലും നിലനിൽക്കട്ടെ .💫🌟

  • @sivakumarsiva88
    @sivakumarsiva88 3 ปีที่แล้ว +1

    ദീപ കാഴ്ച കാണുമ്പോൾ തന്നെ ആണ് ഐശ്വര്യം അപ്പൊൾ അവിടെ നിൽക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം ❤️.

  • @sanjainarayanan894
    @sanjainarayanan894 3 ปีที่แล้ว +3

    അജു, നിങ്ങളൊരു സംഭവമല്ല...ഒരു "പ്രസ്ഥാനമാണ്" ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ഒരു മഹാ പ്രസ്ഥാനം........God Bless You...🙏.

  • @jayangangothry4406
    @jayangangothry4406 3 ปีที่แล้ว +1

    ആശംസകൾ....🌞🌞🌹🌹
    സന്തോഷം കൊണ്ട് എൻ്റെയും കണ്ണു നിറയുന്നു ....😍
    നിങ്ങൾ ആറു സഹോദരങ്ങൾ അല്ലേ പ്രിയപ്പെട്ട അച്ഛൻ്റെ ഓർമ്മക്കായി എല്ലാവരും കൂടി ചേർന്ന് വർഷത്തിൽ ഒരിക്കൽ ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു സഹായം ചെയ്യൂ....😍.....
    ഈ സഹോദര സ്നേഹം എന്നും നിലനിൽക്കട്ടെ.....🙏

  • @sahilasathar
    @sahilasathar 3 ปีที่แล้ว +32

    അടിപൊളി സൂപ്പർ എല്ലാവിധ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും എല്ലാവർക്കും ഉണ്ടാകട്ടെ

  • @renganathanpk6607
    @renganathanpk6607 3 ปีที่แล้ว +2

    ആഘോഷങ്ങളും ആചാരങ്ങളും മുറുകെ പിടിക്കുന്നവർക്ക് എന്നും ഐശ്വര്യം ഉണ്ടാകും, സന്തോഷവും. എല്ലാ നന്മകളും നേരുന്നു

  • @ramsheenakt3573
    @ramsheenakt3573 3 ปีที่แล้ว +14

    നിങ്ങള് കുടുംബത്തിന് ആരെയും കണ്ണുതട്ടാതെ ഇരിക്കട്ടെ ഹാപ്പി ഫാമിലി ലവ് യു ഫാമിലി ജഗ്ഗു നെ കണ്ടില്ല ഇല്ല

  • @stebindcunha
    @stebindcunha 3 ปีที่แล้ว +1

    എന്താ ഐശ്വര്യം. എന്താ ഭംഗി. അജു ചേട്ടനും കുടുംബത്തിനും ജീവിതത്തിൽ നല്ലതുമാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @nimishakv2878
    @nimishakv2878 3 ปีที่แล้ว +15

    ഇത്രയും നല്ല വിഡിയോ ഞങ്ങളുടെ മുമ്പിൽ എത്തിക്കാൻ മനസ് കാണിച്ച ചേട്ടൻ്റെ കുടംബങ്കൾക്കും വളരെ നന്ദി ദൈവം നിങ്ങൾക്ക് നന്മ തരട്ടെ എന്നും മനസ്സിന് കുളിർമ തരുന്ന ഒരു നല്ല വിഡിയോ ആരുന്നു അജു ചേട്ട .സരിത ചേച്ചി

  • @geethasdevan7895
    @geethasdevan7895 3 ปีที่แล้ว +1

    മനോഹരമായ കാഴ്ച നിങ്ങൾ സഹോദരങ്ങളുടെ ഒത്തൊരുമയും നല്ലമനസും ഈ ദീപ പ്രകാശത്തിൽ തെളിഞ്ഞു കാണാം എല്ലാ ആശംസകളും നേരുന്നു

  • @sharafudheensarafsharafudh4595
    @sharafudheensarafsharafudh4595 3 ปีที่แล้ว +9

    അങ്ങനെ ഈ വർഷത്തെ ദീപാവലി ബ്ലോഗും കാണാൻ പറ്റിയതിൽ അതിയായ സന്തോഷം അജു ഏട്ടനും കുടുംബത്തിനും ഹാപ്പി ദീപാവലി

  • @aneeshraghavan7120
    @aneeshraghavan7120 3 ปีที่แล้ว

    വീഡിയോ കണ്ടപ്പോൾ ആ ഒരു പോസിറ്റീവ് എനർജി ശരിക്കും ഫീൽ ചെയ്തു സന്തോഷം ഈ സഹോദര സ്നേഹം എന്നും നിലനിൽക്കാൻ സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ

  • @gopanvadakkrchalil4890
    @gopanvadakkrchalil4890 3 ปีที่แล้ว +8

    ഒന്നും പറയാൻ ഇല്ല...എല്ലാ ഐശ്വരങ്ങളും ദൈവം നിങ്ങളുടെ കുടുoബത്തിന് തരട്ടെ....
    സ്നേഹത്തോടെ ഗോപൻ കുവൈറ്റ്

  • @silishiasunil5817
    @silishiasunil5817 3 ปีที่แล้ว +1

    ഇതുപോലെ ഒരു ദീപാവലി ആഘോഷം കണ്ട് മനസ് നിറഞ്ഞു വരും കൊല്ലങ്ങളിൽ ഇതിലും ഗംഭിരമായി ആഘോഷിക്കാൻ ദൈവം തുണക്കട്ടെ...👍👍👍

  • @sikkandarbhashasulaiman2954
    @sikkandarbhashasulaiman2954 3 ปีที่แล้ว +8

    😊അടുത്ത വർഷം ഈ കാഴ്ച🔥 കാണാൻ ഞാനും എന്റെ കുടുംബവും വരട്ടെ അജു ഏട്ടാ,സരിത ചേച്ചിക്കും സമ്മതം ആണോ😀.എന്നും ഈ കുടുംബത്തിനും,അമ്മാമക്കും മറ്റ് അംഗങ്ങൾക്കും
    ദൈവം ആയൂർ ആരോഗ്യം ദൈവം തരട്ടെ. യാ റബ്ബിൽ ആലമീൻ ആമീൻ.🤲

  • @newvisiontadingcontracting439
    @newvisiontadingcontracting439 3 ปีที่แล้ว

    oh enthoru bhangi...........................soooooooooooperrrrrrrrrrrrrrrrrrrrr

  • @rejeeshkumar896
    @rejeeshkumar896 3 ปีที่แล้ว +11

    😍😍ഇത്രയും പ്രതീക്ഷിച്ചില്ല വീഡിയോ കാണാൻ തുടങ്ങിയപ്പോൾ..സൂപ്പർ.😍 എന്തൊരു രസമാണ് കാണാൻ..ദീപം വെറുതെ കത്തിച്ചതല്ല അടുക്കും ചിട്ടയോടും കൂടി ആത്മാർത്ഥമായി കത്തിച്ചതാണ്..ആ ഒരു ഫീലിംഗ് വീഡിയോയുടെ അവസാനം വരെ ഉണ്ടായിരുന്നു..ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദീപാവലി കാണുന്നെ...എല്ലാവര്ക്കും നല്ലത് വരട്ടെ..😍😍

  • @minitk1765
    @minitk1765 3 ปีที่แล้ว

    Super super Super
    എവിടെയും കണ്ടിട്ടില്ലാത്തത് ആരും ചെയ്യാത്തത്.ഇ തൊക്കെ തന്നെയാണ് ജീവിതത്തിലെ സന്തോഷം.
    ഷാജൻ ചേട്ടന്റെ മീശനീളം കുറച്ചതു നന്നായി. കൂടുതൽ സുന്ദരനായിരിക്കുന്നു.

  • @venniculam
    @venniculam 3 ปีที่แล้ว +3

    ഇതിൽ ഏറ്റവും വലുത് നിങ്ങൾ 6 സഹോദരങ്ങൾ ഒന്നിച്ചു ചേർന്ന് ദീപാവലി ആഘോഷിക്കുന്നു എന്നത് .നിങ്ങൾ എല്ലാവര്ക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @shahanaashraf3838
    @shahanaashraf3838 3 ปีที่แล้ว

    Aju ettaaaa....sprrrrrrrrr....kanninu ithrem sandhosham nalkunna oru kazhcha sammanichathinu orupad snehm ndttoooo.........parayuvan vakkukal illaaaaaa.....dhaivm anugrahiktteee....

  • @anilboss1881
    @anilboss1881 3 ปีที่แล้ว +3

    പ്രധാനമന്ത്രി ദീപം തെളിയിക്കാൻ പറഞ്ഞ കാരണം ഷാജേട്ടൻ അങ്ങട് പൊളിച്ചടക്കി ലേ അജു ചേട്ടാ ഇന്നത്തെ ഹീറോ ഷാജൻ ചേട്ടൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajanikk538
    @rajanikk538 3 ปีที่แล้ว +1

    ഈ വർഷത്തെ ദീപാവലി ദീപം തെളിയിക്കൽ നന്നായിട്ടുണ്ട് കഴിഞ്ഞ വർഷത്തേക്കാളും കേമമായി 2 വർഷമായി ഞങ്ങളും വീട്ടിൽ 25 ചിരാത് തെളിയിക്കാറുണ്ട് ലോക് സൗൺ തൊട്ടാണ് അജുവിന്റെ വിഡിയോ കാണാൻ തുടങ്ങിയത് അന്ന് തൊട്ട് എല്ലാ വി ഡിയോകളും കാണാറുണ്ട് നിങ്ങൾ ആറ് കുടുംബങ്ങൾക്കും ഐശ്വര്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ramla.m.
    @ramla.m. 3 ปีที่แล้ว +10

    വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി..... ആശംസകൾ

  • @ElasKitchennBeyond
    @ElasKitchennBeyond 3 ปีที่แล้ว

    എന്തു ഭംഗിയായിരുന്നു ദീപങ്ങൾ കത്തിച്ചു വച്ചിരുന്നത് കാണാൻ. എല്ലാ സഹോദരങ്ങളും ഏകമനസായി ജീവിക്കുന്നതു കൊണ്ടാണ് ഇത്രയും ഭംഗിയാക്കാൻ സാധിച്ചത്. ദൈവം അനുഹിക്കട്ടെ! രണ്ടു ദിവസം കൊണ്ടു തന്നെ 1 മില്യൺ അടിക്കാൻ സാധ്യത കാണണുണ്ട്!

  • @veenakpveenakp7486
    @veenakpveenakp7486 3 ปีที่แล้ว +3

    ഇത് കണ്ട് inspire ആയി ഇവിടെയും വച്ചു ദീപാവലി വിളക്ക്

  • @ismailpanjarakandy163
    @ismailpanjarakandy163 3 ปีที่แล้ว +2

    കഴിഞ്ഞവർഷതേക്കാളും ഈ വർഷം ഒരുപാട് മാറ്റം ഉണ്ട് ട്ടൊ ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ ഒരു പാവം കണ്ണൂർ കാരൻ ഇസ്മായിൽ സൗദിയിൽ നിന്നും Happy ദിവാലി 👍👍👍

  • @dileefmar8331
    @dileefmar8331 3 ปีที่แล้ว +3

    ആശംസകൾ ജീവിതത്തിൽ ആദൃമായിട്ടാണ് ഇങ്ങനേ ഒരു കാഴ്ച കാണുന്നത് സർവ്വ അയ്ശ്വരൃവം ഉണ്ടാകട്ടേ

  • @jayasreesathyan8634
    @jayasreesathyan8634 3 ปีที่แล้ว +1

    നിങ്ങൾ അവതരിപ്പിക്കുന്ന എല്ലാ വിഭവങ്ങളും കാണാറുണ്ട് എന്നും കരുതും ആശംസകൾ അറിയിക്കണം എന്നു പക്ഷെ ഓരോ തിരക്കുകൾ കൊണ്ടു സാധിക്കാറില്ല ദീപാവലി ആഘോഷം കലക്കിട്ടോ പറയാതിരിക്കാൻ കഴിയില്ല നിങ്ങൾക്കും കുടുംബത്തിനും സകല ഐശ്വര്യ വും ഉണ്ടാകട്ടെ ഈശ്വര അനുഗ്രഹവും കൂടെ ഞങളെ പോലുള്ള ആളുകളുടെ സ്നേഹ വും എന്നും ഉണ്ടാകട്ടെ തൃശ്ശൂർ ആയതു കൊണ്ടു എപ്പോളെങ്കിലും കാണുവാൻ കഴിയട്ടെ

  • @leelakurup6226
    @leelakurup6226 3 ปีที่แล้ว +77

    താമരശ്ശേരി റിസോർട് എന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്

  • @minimilitia4902
    @minimilitia4902 3 ปีที่แล้ว

    എന്റെ ponnoo പൊളിച്ചു... idhentha mamangam സിനിമേടെ സെറ്റ് ooo.... full ലൈറ്റ് മയം... ഏദെങ്കിലും സിനിമ set il work ചെയ്യുന്നവർ കാണണ്ട സ്ഥലം shoot ചെയ്യാൻ ചോദിക്കും... അത്ര മനോഹരം

  • @minimathew1320
    @minimathew1320 3 ปีที่แล้ว +15

    ദിപാവലി ആഘോഷം നന്നായിട്ടുണ്ട്...👍👌.....

  • @sureshviswanathan5419
    @sureshviswanathan5419 3 ปีที่แล้ว +1

    അജു...ഇത് ഒരു അസുലഭ നിമിഷം 🙏വരണനാതീതം 🙏 ഷാജിയേട്ടന്റെ വാക്കുകൾ പൊളിച്ചു 👍👍👍spl hai to him 👍

  • @sasikalaaravind6527
    @sasikalaaravind6527 3 ปีที่แล้ว +3

    Really So beautiful, fentastic, marvelous, നായനാന്തകരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല 😍😍😍🙏

  • @kanthikurup4556
    @kanthikurup4556 3 ปีที่แล้ว

    ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു ദീപാവലി കാണുന്നത. മുംബയിൽ പോലും ഇങ്ങനെ ദീപങ്ങൾ കണ്ടിട്ടില്ല. നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഈ കൂട്ടായ്മ എന്നും ഉണ്ടാകട്ടെ.

  • @silu4479
    @silu4479 3 ปีที่แล้ว +4

    ഇത് പോലെ ഐക്യവും ഒത്തൊരുമയും ഉള്ള കുടുംബത്തെ ഇന്ന് കണി കാണാൻ പോലും കിട്ടില്ല അച്ഛനും അമ്മയും ഭാഗ്യമുള്ളവരാ

  • @aryan1374
    @aryan1374 3 ปีที่แล้ว

    ഇതിൽ.. പരം.. സന്തോഷം.. എന്താണ്.. ദീപങ്ങളുടെ.. പ്രഭയിൽ.. സമൂഹത്തിനു.. നിങ്ങൾ... നൽകുന്ന.. വലിയ.. ഒരു.. സന്ദേശം.. ഇതിൽ.. ഒളിഞ്ഞു.. കിടപ്പുണ്ട്.. അഭിനന്ദനങ്ങൾ.. നിങ്ങളുടെ.. ഈ.. കൂട്ടായ്മക്ക്.. ഈശ്വരൻ.. അനുഗ്രഹിക്കട്ടെ..

  • @manoharmanohar59
    @manoharmanohar59 3 ปีที่แล้ว +5

    Mr ajuvetten നയനാനന്ദകരമായകാഴ്ച realy a great efort happy divali.......

    • @jhancymohanan929
      @jhancymohanan929 3 ปีที่แล้ว

      ELLAVARKKUM ORUPADU EESHWARANUGRAHAM UNDAVATTE! THAMARASSERY VEETTILE ELLAMAKKALKKUM AVARUDE NALLAPATHIKALKKUM KUNJUNGALKKUM ENTE HRUDAYANGMAMAYA SNEHA...
      .. NAMASKKARAM

  • @rittoaf8212
    @rittoaf8212 3 ปีที่แล้ว

    അജുവേട്ടാ ഡ്രോൺ വിട്ടിരുന്നെങ്കിൽ സൂപ്പറായിരുന്നു. നിങ്ങളുടേ കുടുംമ്പം സൂപ്പറാണ് നല്ല സ്നേഹ ത്തോ ടേയുള്ള ജീവിത ഇത് എന്നും നിലനി ൽ കട്ടേ എന്നു. ഞങ്ങൾ പ്രാർത്ഥിക്കുന്നു👍👍👍👍👍👍👍
    റിറ്റേ കരുമത്ര

  • @pssanoj
    @pssanoj 3 ปีที่แล้ว +13

    ശുഭം ഭവതു കല്യാണം
    ആയുരാരോഗ്യ വർധനം
    സർവ്വ ദുഖ വിനാശായ
    സന്ധ്യാ ദീപം നമോസ്തുതേ

    • @LiveintheMoment24
      @LiveintheMoment24 3 ปีที่แล้ว +1

      Thank you..ith vare kelkatha sandhya namam.. Enthan enn vyaktham aayitt undayirunnilla...😍

    • @priyasupriya1592
      @priyasupriya1592 3 ปีที่แล้ว +1

      @@LiveintheMoment24 ഞങ്ങൾ സന്ധ്യക്ക്‌ വിളക്ക് തെളിയിക്കുന്ന സമയം ഇതാണ് ചൊല്ലുക. അതിനു ശേഷം മറ്റു നാമങ്ങൾ സരസ്വതി ഗണപതി ഒക്കെ

    • @LiveintheMoment24
      @LiveintheMoment24 3 ปีที่แล้ว

      @@priyasupriya1592 ഓഹ് ഞാൻ മുമ്പ് കേട്ടിട്ടില്ല

  • @vijeeshk.c6535
    @vijeeshk.c6535 3 ปีที่แล้ว

    അജുവേട്ട... സരിത ചേച്ചി... സൂപ്പർ...👌👌👌അടിപൊളി...പൊരിച്ചു... ട്ടോ... എല്ലാവരും....എന്നാലും അവിടെ കുറച്ചു.. ഗോൾഡ് വർക്കേഴ്സ്.. ഉണ്ടായിരുന്നു... അവർക്... സ്വീറ്റ്സ് കൊടുക്കാത്തത്... മോശമായി പോയി..... അവരും നിങ്ങളുടെ പ്രേ ഷ്‌കാരാണ്....ഓ കെ.. ഹാപ്പി ദീപാവലി....

  • @ajithkumar731
    @ajithkumar731 3 ปีที่แล้ว +11

    ഇങ്ങനെ ഒരു കൂടുബം സ്വപ്നത്തിൽ മാത്റം

  • @akhiakhilpk9353
    @akhiakhilpk9353 3 ปีที่แล้ว +1

    കണ്ണിന്നും മനസിനും കുളിർമ്മനൽകിയ കാഴ്ച ♥️♥️ഈ ഒരു ഒത്തൊരുമ്മ എന്നും നിലനിൽക്കട്ടെ. ദീപാവലി ആശംസകൾ

  • @rafeekalam313
    @rafeekalam313 3 ปีที่แล้ว +5

    നിങ്ങൾ എല്ലാപേരും ഒരു സംഭവം തന്നെ ഒന്നും പറയാനില്ല 🙏🌹🌹🌹👍🌹🌹🌹🌹🌹

  • @rejavenu3512
    @rejavenu3512 2 ปีที่แล้ว

    എൻ്റമ്മോ അപാര കാഴ്ച തന്നെ ,ഞാനെവിടയും കണ്ടിട്ടില്ലാ. അതിസുന്ദരം

  • @finythomas7045
    @finythomas7045 3 ปีที่แล้ว +33

    കാണുബോൾ തന്നെ മനസ്സിന് ഒരു സുഖമാണ് 👌👌👌 happy diwali 🎇🎆

    • @anaswara9635
      @anaswara9635 3 ปีที่แล้ว +1

      അടിപൊളിയായിട്ടുണ്ട് അജുചേട്ട ഇത് പോലെ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @maryignatius6583
      @maryignatius6583 3 ปีที่แล้ว +1

      Wish you all a very happy Deepawali

  • @aneeshkothalath2728
    @aneeshkothalath2728 3 ปีที่แล้ว +1

    Aju ettaaa....full possitive....vineethinte drone shot miss cheythu...ajuvettante pazhaya vedeoil parranjirunnu...deepavalikku drone shot okk eduthu super akkamnnu..
    Saramilla next deepavalikku super akkammmm

  • @minimathew1320
    @minimathew1320 3 ปีที่แล้ว +13

    വിഡീയോ നന്നായിട്ടുണ്ട് അജുവേട്ടാ.....😘😍...

  • @rajichazhikulam1017
    @rajichazhikulam1017 3 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല, കണ്ണിനു കുളിർമ ഉണ്ടാക്കുന്ന ഒരു കാഴ്ച്ച തന്നെ, അഭിനന്ദനങ്ങൾ

  • @ushasajive8888
    @ushasajive8888 3 ปีที่แล้ว +4

    അതിമനോഹരം വേറെ ഏതോ ഒരു ലോകത്തു എത്തിയപോലെ 👍

  • @palladhumadhamramachandran9777
    @palladhumadhamramachandran9777 3 ปีที่แล้ว +1

    താമരശ്ശേരി കുടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കൺകുളുർപ്പിക്കുന്ന കാഴ്ച തന്നെ.നിങ്ങൾ വീണ്ടും അതിശയിപ്പിച്ചിരിക്കുന്നു.

  • @muralidharan8890
    @muralidharan8890 3 ปีที่แล้ว +7

    ഈ ഒത്തൊരുമ എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @suryaak3951
    @suryaak3951 3 ปีที่แล้ว +1

    ഒരുപാട് കാലം ഇതുപോലെ ഒരുമയോടെ എല്ലാ ആഘോഷങ്ങളും ആഘോഷിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. എന്തായാലും തകർത്തു നിങ്ങൾ. ഒന്നും പറയുവാൻ ഇല്ലാട്ടോ.

  • @amalapuramdiaries7032
    @amalapuramdiaries7032 3 ปีที่แล้ว +7

    Ee episode nu vendi waiting ayirunnu. Last year deepavali celebration kandathu ormayullathu kond. Super Aju cheta. Saritha Jaggu sugalle. Deepavali adichu policho Jaggukutta. Love from Andrapradesh. Replay tharane Aju chetta

  • @sreedharan9595
    @sreedharan9595 3 ปีที่แล้ว +1

    വളരെ മനോഹരം
    കണ്ണിന് കുളിർമയേകും ദീപാവലി
    ശ്രീധരൻ മാസ്റ്റർകണ്ണൂർ

  • @shansharaf4060
    @shansharaf4060 3 ปีที่แล้ว +10

    💚💚💚ഹെലിക്യാം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @mymoonathyousaf5698
    @mymoonathyousaf5698 3 ปีที่แล้ว +2

    ദീപാവലി ഇത്രയും ഭംഗി ആണെന്ന് അജു കാണിച്ചു തന്നു താങ്ക്സ്
    വീഡിയോ അവസാനം വരെയും കണ്ടിരുന്നു പോയി
    എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ
    ഒന്നും പറയാനില്ല കാണാൻ നല്ല ഭംഗി ഉണ്ട് 👍👍😍😍🙏🙏

  • @jabirhhc4696
    @jabirhhc4696 3 ปีที่แล้ว +26

    അജുവേട്ട ഡോൺ പറത്തിയാൽ അടിപൊളി ആകുമായിരുന്നു അടുത്ത വർഷം ഇൻശാ അല്ലഹ അടിപൊളി ആകാം

  • @shafnasunniyal5796
    @shafnasunniyal5796 3 ปีที่แล้ว

    കേരളത്തിൽ ദീപാവലി ആഘോഷം ഇത്രയും മഹോഹരമായി നിങ്ങളല്ലാതെ വേറെ ആരും ആഘോഷിച്ചിട്ടുണ്ടാവില്ല...അജു ഏട്ടനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
    💐😍💐🥰💐🥰💐😍💐🥰💐😍💐🥰💐😍💐🥰

  • @reshmasurendran5557
    @reshmasurendran5557 3 ปีที่แล้ว +3

    ഇത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. എന്നും നല്ലതുമത്രം വരട്ടെ

  • @smithapj2141
    @smithapj2141 3 ปีที่แล้ว +1

    കണ്ണിന്നും മനസിനും ഒത്തിരി ആനന്ദം തന്ന ഒരു വീഡിയോ.... Thank u so much.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏♥️♥️♥️