പറന്നു പറന്നു പോയ തൃക്കൊടിത്താനം ... | Thrikkodithanam Sachidanandan | Musical artist | LCA

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 507

  • @VijayanThalappilly
    @VijayanThalappilly 2 หลายเดือนก่อน +5

    തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്ന ആ വലിയ കലാകാരനെ ഗായകനെ കൂടുതൽ ആസ്വദിക്കാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയി... പ്രണാമം❤

  • @sajeevkumar9054
    @sajeevkumar9054 2 หลายเดือนก่อน +5

    തൃക്കോടിത്താനം സച്ചിതാനന്ദൻ എന്ന പ്രതിഭയെ കുറിച്ച് വിശദമായി പറഞ്ഞു തന്ന താങ്ങൾക്ക് അഭിനദനങ്ങൾ👍

  • @jayakumarir1342
    @jayakumarir1342 3 ปีที่แล้ว +43

    ഒരു നല്ല കാലാകാരനെക്കുറിച് ഇത്രയും നല്ല ഒരു വിവരണം തന്ന സാറിന് അഭിനന്ദനങ്ങൾ

  • @mathewgeorge3954
    @mathewgeorge3954 2 ปีที่แล้ว +19

    സച്ചിദാനന്ദനെ പറ്റി അധികം ആരും
    അറിയാത്ത കാര്യങ്ങൾ ഇത്ര വിശദമായി അവതരിപ്പിച്ച താങ്കൾക്ക്
    അഭിനന്ദനങ്ങൾ. പറന്നു പറന്നു പറന്നു ചെല്ലാൻ തുടങ്ങിയ അദ്ദേഹം പാടിയ ഗാനങ്ങൾ ഒരു പ്രാവശ്യം കേട്ടാൽ അതു വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നിയിട്ടുള്ളത്
    എനിക്ക് മാത്രമാണോ എന്നറിയില്ല.
    അത്ര വശീകരണമുള്ള ആലാപന
    ശൈലി ആയിരുന്നു സച്ചിദാനന്റേത്.
    സംഗീതത്തിന് മരണമില്ല.

  • @sasikk1275
    @sasikk1275 3 ปีที่แล้ว +26

    പൂവനങ്ങൾക്കറിയാമോ പൂവിൻ വേദന...
    പറന്നു പറന്നു പോയി...
    എന്റെ വേദന പറന്നു പോകുന്നില്ല...
    എന്നും വേദന...
    അകാലത്തിൽ വിട്ടു പിരിഞ്ഞ അനുഗ്രഹീത കലാകാരാ അങ്ങേക്ക് എന്റെ ശതകോടി പ്രണാമം....

  • @AnoopKumar-zf1gy
    @AnoopKumar-zf1gy 2 ปีที่แล้ว +7

    ഞാൻ ഇദ്ദേഹത്തിന് ഏറ്റവും കൂടുതൽ ആരാധിക്കുന്നു അദ്ദേഹത്തിന്റെ ഗാനം ഇപ്പോഴാണ് എന്നിലേക്ക് കുടിയേറിയത് വളരെ വളരെ ആദരവ്

  • @surendranathpanicker7285
    @surendranathpanicker7285 3 ปีที่แล้ว +15

    തൃക്കൊടിത്താനത്തെ കൂടുതൽ മനസ്സിലാക്കിത്തന്നതിന്ന് അങ്ങേക്ക് നന്ദി രേഖപ്പെടുത്തുന്നു. വേണ്ട പോലെ പരിഗണിക്കപ്പെടാതെ പോയ തൃക്കൊടിത്താനത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ ഒരു പിടി കണ്ണീർപൂക്കൾ അർപ്പിക്കുന്നു.

  • @renjithkumar2573
    @renjithkumar2573 3 ปีที่แล้ว +14

    1998-ലിൽ ആലപ്പുഴ ബീച്ചിൽ വെച്ച് കണ്ടു അന്ന് ഉണ്ടായിരുന്നാ ബന്ധം തുടർന്ന് പോകാൻ - എൻ്റെ പ്രവാസ ജീവിതത്തിൽ കഴിഞ്ഞ്ല്ലാ - എന്നാലു പഴയ ഓർമ തീരിച്ച് തന്നാ- ദിനേശ് ചേട്ടന് - നന്ദി

  • @jayarajankaloor
    @jayarajankaloor 3 ปีที่แล้ว +11

    തൃക്കൊടിത്താന ത്തിൻ്റെ ഗാനങ്ങൾ കേൾക്കാത്ത ഒരു ദിവസം പോലും എനിക്കില്ല. അത്രക്കുണ്ട് ഫീൽ.. അത്രക്ക് മനസിൽ അദ്ദേഹം നിറഞ്ഞു നിറഞ്ഞു നിൽക്കുന്നു... ഗാനങ്ങളും.. പറന്ന് പറന്ന് .. പറന്ന് പോയല്ലൊ ... എന്നോർക്കുമ്പോൾ കണ്ണു നിറയുന്നു.

  • @mbvinayakan6680
    @mbvinayakan6680 11 หลายเดือนก่อน +1

    💞ശ്രി.തൃക്കൊടിത്താനം സച്ചിദാനന്ദന്റെ വിയോഗത്തിന് ശേഷമാണ് ഈ പ്രതിഭയെ ഞാൻ അറിയുന്നത്.പിന്നിട് കിട്ടാവുന്ന വിവരങ്ങളും പാട്ടുകളും ഒക്കെ കണ്ടു.ആത്മാവിന് നിത്യശാന്തി നേരുന്നു🌹❣️🙏

  • @vipin1787
    @vipin1787 3 ปีที่แล้ว +14

    നന്ദി സാർ തൃക്കൊടിത്താനം സച്ചിദാനന്ദൻ ആദരിച്ച അതിനും ബഹുമാനത്തിനു ഒരുപാട് നന്ദി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jayakumarir1342
    @jayakumarir1342 3 ปีที่แล้ว +9

    ഈ കലാകാരന്റെ വിയോഗത്തിൽ സാറിനെപോലെതന്നെ ഞാനും വിഷമിക്കുന്നു. ഞങ്ങളുടെ കരയോഗം ക്ഷേത്രത്തിൽ ഇദ്ദേഹത്തിന്റെ പരുപാടി വെച്ചിരുന്നു. അങ്ങനെ നേരിൽ കാണാനും, പാട്ട് കേൾക്കാനും സാധിച്ചു

  • @sreekumarc9500
    @sreekumarc9500 3 ปีที่แล้ว +102

    എന്നെ ഏറ്റവും വേദനിപ്പിച്ച മരണം തൃകൊടിസച്ചിയുടെ വേർപാട്. ഇപ്പോഴും എല്ലാദിവസവും അദ്ദേഹം പാടിയ പറന്നു പറന്നു. പൂവനങ്ങൾക്കറിയില്ലല്ലോ. കേൾക്കും ആ മഹാനുഭവന് ആദരാഞ്ജലികൾ നേർന്നുകൊള്ളുന്നു

  • @jayakumariv7431
    @jayakumariv7431 3 ปีที่แล้ว +9

    ഒരിക്കലും ഓർമിപ്പിക്കാൻ ക്കാൻ ആരും നിർദ്ദേശിക്കാതിരുന്നിട്ടും.... സർ.... താങ്കൾ വല്യമനുഷ്യനാണ്..... 🙏

  • @rajank5355
    @rajank5355 ปีที่แล้ว +24

    ആ മകനെ പെറ്റ വയർ നമിക്കുന്നു അമ്മേ ❤️🙏🌹

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว +9

    തൃക്കൊടിത്താനത്തിൻ്റെ ആരാധകനായ ഞാൻ അങ്ങയുടെ സംസാരം കേൾക്കാൻ തുടങ്ങിയപ്പോൾ മുഴുവൻ കേൾക്കാൻ തോന്നി. അത്രആകർഷണീയമാണ് അങ്ങയുടെ അവതരണരീതി. നല്ല ഒരു നോവൽ വായിക്കുന്ന അനുഭൂതി. അതും തനിക്കേറ്റവും പ്രിയമുള്ളൊരാളുടെ കഥകൂടി ആയപ്പോൾ ഇരട്ടിമധുരം. അഭിനന്ദനങ്ങൾ. തൃക്കൊടിത്താനത്തെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന് ഒത്തിരി ഒത്തിരി സന്തോഷം.... നന്ദി നമസ്കാരം....

  • @girijanair7617
    @girijanair7617 3 ปีที่แล้ว +36

    ശരിക്കും ദൈവിക പരിവേഷം ഉള്ള മനുഷ്യൻ... തൃക്കൊടിത്താനം.. ❤🙏🏼

  • @ravisadanandan4336
    @ravisadanandan4336 3 ปีที่แล้ว +72

    ശ്രീ തൃക്കൊടിത്താനത്തെ പറ്റി പലർക്കും അറിയാത്ത വിവരണങ്ങളാണ് താങ്കൾ നൽകിയത് വളരെ നന്ദി❤️ ഒപ്പം ആ കലാകരനോടുള്ള ആ രാധനയും🙏

  • @harikrishnanmoosathu7160
    @harikrishnanmoosathu7160 2 หลายเดือนก่อน

    തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്ന അനുഗ്രഹീത ഗായകനെക്കുറിച്ച് വളരെ മികച്ച രീതിയിൽ അവതരണം നടത്തിയ ദിനേശേട്ടന് ഒരായിരം നന്ദി 🌹🌹🌹🌹👏🏽👏🏽🥰❤️

  • @prasadtsaranmula9476
    @prasadtsaranmula9476 3 ปีที่แล้ว +8

    തെളിഞ്ഞു നിന്ന സമയത്ത് പൊലിഞ്ഞു പോയതാരകം, ഒരു വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ഈ വിവരണം കേൾക്കാൻ സാധിക്കില്ല. അദ്ദേഹത്തേ ഓർമ്മിച്ചതിൽ വളരെ നന്ദി സാർ, അദ്ദേഹത്തിൻ്റെ സ്മരണകൾക്കു മുൻപിൽ ഒരായിരം ആദരാഞ്ജലികൾ

  • @prakashmp3011
    @prakashmp3011 3 ปีที่แล้ว +3

    TH-cam ൽ കുറെ ദിവസങ്ങളോളം പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഞാനാദ്യമായി തൃക്കൊടിത്താനത്തെ കേൾക്കുന്നത്. അപ്പോൾ തന്നെ സാറിന്റെ അമ്മയെപ്പോലെ ഞാനും തൃക്കൊടിത്താനത്തിൻ്റെ ആരാധകനായി. സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ച ശ്രീ തൃക്കൊടിത്താനത്തിനെ പരിചയപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

  • @thomaschandy5884
    @thomaschandy5884 3 ปีที่แล้ว +5

    പറന്ന് പറന്ന്, പൂവനങ്ങൾക്കറിയില്ലല്ലൊ,ആകാശഗംഗയുടെ കരയിൽ എന്നീ ഗാനങ്ങൾ എന്റെ ചെറുപ്പത്തിൽ ധാരാളം കേട്ടിട്ടുണ്ട്.അതിനു ശേഷം ഇദ്ദേഹം പാടിയാണ് വ്യത്യസ്ഥതയോടെ അവ കേൾക്കുന്നത്

  • @pjthomas4780
    @pjthomas4780 3 ปีที่แล้ว +83

    സച്ചിദാനന്ദൻ ആദരിച്ചിരുന്ന വളരെ വളരെ വളരെ നന്ദി ഓരോ ചങ്ങനാശ്ശേരി കാരനും എൽ പി ആർ വർമ ക്കും വേണ്ടി വേണ്ടി സമർപ്പിക്കുന്നു

    • @kannanpotti5702
      @kannanpotti5702 3 ปีที่แล้ว +1

      എന്ത് തള്ളണ്

    • @poojamuri4294
      @poojamuri4294 2 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് പരമാ ത്ഥം മലയാളത്തിൽ ഇത്രയും നല്ല ശബ്ദ o നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം ഉണ്ട് ഈ വിവരണം കേൾക്കാൻ സ്തഹിച്ച ഉടനെ അറിയാൻ സാധിച്ചു ഒരു പാട് നന്ദി

  • @balachandrakv6661
    @balachandrakv6661 3 ปีที่แล้ว +37

    നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്. Thank you.... അദ്ദേഹത്തിന്റെ പാട്ടു ഇന്നും ഞാൻ ഡെയിലി കേൾക്കുന്നു... താങ്കളുടെ ഈ പ്രോഗ്രാം വളരെ നന്നായിരിക്കുന്നു. താങ്ക്സ്....

  • @vijayannair2002
    @vijayannair2002 ปีที่แล้ว +2

    തൃക്കൊടിത്താനം സച്ചിദാനന്ദനു പ്രണാമം. ഇന്നും അദ്ദേഹത്തിന്റെ പാട്ടുകൾ മിക്ക ദിവസങ്ങളിലും ഞാൻ കേൾക്കാറുണ്ട്. കഴിവിനൊത്ത് വേണ്ടത്ര അംഗീകാരം കിട്ടാതെപോയ ഒരു നല്ല കലാകാരനാണ് സച്ചി. NSS ന്റെ ജനറൽ സെക്രെട്ടറിയും പ്രസിഡന്റും ഒക്കെ ആയിരുന്ന ശ്രീ നാരായണ പണിക്കരുടെ സഹോദരീ പുത്രനായിരുന്നു സച്ചിദാനന്ദൻ.

  • @vijayanpillai6423
    @vijayanpillai6423 2 ปีที่แล้ว +9

    എനിക്ക് ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റ പാട്ടുകൾ...
    പല പാട്ടുകളുംംഅദ്ദേഹം വേറിട്ട ശൈലിയിലായിരുന്നു പാടിയിരുനെനത്...അതു കേൾക്കാനും വളരെ നല്ലതായിരുന്നു...
    ആ ഓർമകൾക്കു മുന്നിൽ സ്മരണാഞ്ജലികൾ...

  • @customsoundlabs6585
    @customsoundlabs6585 10 หลายเดือนก่อน +2

    അദ്ദേഹത്തിന്റെ തൊട്ട് ജൂനിയറായി പഠിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.❤❤

  • @lucycharles123
    @lucycharles123 3 ปีที่แล้ว +32

    സാറിന്റെ അമ്മയുടെ അനുഭവം എനിക്കുമുണ്ടായി ഉച്ചത്തിൽ വച്ചു പല തവണ കേട്ടു.... വിയോഗം നെഞ്ചു തകർത്തു 🌹🌹🌹പ്രണാമം 🌹🌹🌹

    • @sujathavv4004
      @sujathavv4004 2 ปีที่แล้ว

      എനിക്കേറെ.. ഇഷ്ടം.. വിയോഗം തകർത്തു

    • @sivankuttyk9070
      @sivankuttyk9070 2 ปีที่แล้ว

      വിവരണത്തിനു നന്ദി.

  • @jomonjohny6761
    @jomonjohny6761 3 ปีที่แล้ว +21

    തൃക്കൊടിത്താനം എന്ന ഗായകനെ അറിഞ്ഞു വരുമ്പോഴേക്കും അദ്ദേഹം വിട്ടു പോയി

  • @vaishnavatheertham4171
    @vaishnavatheertham4171 5 หลายเดือนก่อน

    അറിഞ്ഞു വന്നപ്പോഴേ മറഞ്ഞു പോയി ജീവിച്ചിരുന്നെങ്കിൽ ഈ മനുഷ്യൻ വലിയ ഉയരങ്ങളിൽ എത്തിയേനെ 🙏🙏🙏🙏

  • @roopeshroopesh2331
    @roopeshroopesh2331 3 ปีที่แล้ว +5

    പ്രോഗാം നേരിൽ കണ്ടിട്ടൊണ്ട്, നമുക്കു നഷ്ടപ്പെട്ടു പോയ കലാകാരൻ 🌹🌹🌹🌹

  • @anzarmuhammed1867
    @anzarmuhammed1867 3 ปีที่แล้ว +72

    ഐശ്വര്യമുള്ള ഒരു മുഖം
    മറക്കാനാവാത്ത ആ തലയാട്ടി പാടുന്ന ആ പാട്ടുകൾ ❤

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 9 หลายเดือนก่อน

      ഇപ്പോൾ പലരും കോപ്പി അടിക്കുന്നുണ്ടെങ്കിലും ഈ അതുല്യ കലാകാരനെ വെല്ലാൻ ഇനിയും ലോകത്ത് ഒരാൾ ജനിക്കുകപോലും ഇല്ല 🙏🙏❤️🇮🇳❤️🌹🌹🕉️

  • @keralafamily8454
    @keralafamily8454 3 ปีที่แล้ว +22

    ത്രികൊടിതാനം സച്ചിദാനന്ദൻ ❤️ ഒരു തവണ അദ്ദേഹത്തിൻ്റ കച്ചേരി കേട്ടാൽ മറക്കില്ല ഒരിക്കലും

  • @lalbrijith
    @lalbrijith 3 ปีที่แล้ว +21

    എന്റെ ഇഷ്ടഗായകൻ... പൂമരക്കൊമ്പ്... അവിചാരിതമായി കേൾക്കാൻ ഇടവന്ന നാൾ മുതൽ അദ്ദേഹത്തിന്റെ ആരാധകനാണ്... സ്നേഹത്തോടെ അദ്ദേഹത്തിനെ അവതരിപ്പിച്ച താങ്കളോടും സ്നേഹം....

  • @RajRaj-sf2ym
    @RajRaj-sf2ym ปีที่แล้ว

    സിനിമ ലോകത്തിനു നഷ്ട സാന്നിധ്യം
    എന്തെ ആർക്കും തോന്നതി രുന്നേ..
    ഗാനങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്ത മാധുര്യം.. എന്നും പ്രിയം
    ഒരു സീരിയൽ അദ്ദേഹം അഭിനയിച്ചു
    നെഗറ്റീവാണേലും വല്ലാത്തൊരു അഭിനയ പ്രതിഭ.... നമ്മുടെ നഷ്ടം

  • @narayananbalachandran8293
    @narayananbalachandran8293 3 ปีที่แล้ว +2

    ഇത് എന്റെയും അനുഭവം. ഇത്രയും നല്ല ഒരു അനുഗ്രഹീത ഗായകൻ നമ്മളെ വിട്ടു പോയല്ലോ, എന്നോർക്കുമ്പോൾ വേദന തോന്നുന്നു.

  • @chandrakumarsomasundaran6641
    @chandrakumarsomasundaran6641 3 ปีที่แล้ว +3

    എന്റെ കളിക്കുട്ടുകാരന്റെ അവസാന നാളത്തെ കാര്യങ്ങൾ കേട്ടിട്ടു വളരെ വളരെ വിഷമമായി. വളരെ പെട്ടെന്നു പറന്നു പറന്നു പോയി 😌

  • @Zynix8902
    @Zynix8902 2 หลายเดือนก่อน

    Jaalakangal Nee Thurannu
    Njaan Athinte Keezhil Ninnu
    Paattupaadi Nee Enikkoru
    Koottukaariyaay..
    Koottukaariyaay

  • @unnikrishnans326
    @unnikrishnans326 3 ปีที่แล้ว +2

    സാർ നമസ്തേ
    മിക്ക പ്രോഗ്രാമും കാണാറുണ്ട്
    സത്യം ബോധിപ്പിച്ചു കൊണ്ടുള്ള
    അവതരണത്തിന് ആദ്യമേ നന്ദി
    എത്ര വലിയവനായാലും തെറ്റ് ചൂണ്ടിക്കാണിക്കുന്ന ചങ്കൂറ്റത്തെ
    വിപ്ലവാഭിവാദ്യങ്ങൾ ചെയ്യുന്നു
    ഉണ്ണികൃഷ്ണൻ തണൽവേദി

  • @mohandas7005
    @mohandas7005 5 หลายเดือนก่อน

    Daivathinu aaa sabdam kooduthal ishtamayikanum nerathe vilichu 🙏🏾

  • @RManoj-gk7ji
    @RManoj-gk7ji 3 ปีที่แล้ว +7

    ഒരു തവണ നേരിട്ട് തൃക്കൊടിത്താനം സച്ചിദാനന്ദന്റെ
    പ്രോഗ്രാം നേരിട്ട് കാണാൻ ഭാഗ്യം
    ലഭിച്ചു..

  • @subramanianm.v147
    @subramanianm.v147 ปีที่แล้ว +2

    A face of a philosopher. very good remembaranse of a close frond. Impressive style in naration of events.

  • @purushothamankpkannan1517
    @purushothamankpkannan1517 3 ปีที่แล้ว +33

    ഞാൻ ആരാധിക്കുന്ന തൃക്കൊടിത്താനം ' പറന്ന് പറന്ന് പോയി.നമസ്കാരം

  • @valsalapanicker8861
    @valsalapanicker8861 3 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരാത്ത പാട്ടായിരുന്നു തൃക്കൊടിത്തനത്തിന്റ പറന്നുപറന്ന്

  • @shibipk8368
    @shibipk8368 3 ปีที่แล้ว +2

    നമസ്ക്കാരം മാഷേ ...... കല ആസ്വ തകരുടെ ഹൃദയം കവർന്ന കലാകാരൻ സംഗീതത്തിൽ ഒരു വേറുട്ട് നിന്ന അവതരണ ശൈലി സച്ചിദാനന്ദൻ മാഷിന് മാത്രം ഞങ്ങളിൽ നിന്നും അങ്ങ് ഇത്രയും വേഗം പറന്ന്... പറന്ന്..... പറന്ന് പറന്ന് പോകുമെന്നു കരുതിയില്ല🌹🌹🌹🌹🌹

  • @mohandas7005
    @mohandas7005 5 หลายเดือนก่อน

    Varma sarinte pattukal valare sundaramayi padi

  • @SureshKumar-or8sq
    @SureshKumar-or8sq 3 ปีที่แล้ว +2

    ഞാൻ അദ്ദേഹത്തിൻ്റെ ഒരു പ്രോഗ്രാം ഗ്വാളിയറിൽ ആയിരുന്നപ്പോൾ നടത്തിയിരുന്നു. ഇത്രയും നല്ല ഒരു ഗായകൻ ഇത്രയും പെട്ടെന്ന് വിട്ടുപോകും ഒന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു നല്ല സുഹൃത്തായിരുന്നു, പലപ്പോഴും ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു...ഇപ്പോഴും ഞാൻ അദ്ദേഹത്തിൻ്റെ പൊട്ടുകൾ പലപ്പോഴും കേൾക്കാറുണ്ട്...

  • @geethasatheesh8044
    @geethasatheesh8044 5 หลายเดือนก่อน

    എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടം ആയിരുന്നു നല്ല പാട്ടുകൾ

  • @ambhikakumari8501
    @ambhikakumari8501 3 ปีที่แล้ว +3

    അറിയാൻ ആഗ്രഹിച്ചു പലരോടും ചോദിച്ചു, നിരാശ യായിരുന്നപോൾ തൃക്കൊടിത്താനത്തിനെക്കുറിച്ചു വീഡിയോ ചെയ്തതിന് ദിനേശൻസറിനു ഒരായിരം നന്ദി അറിയിക്കുന്നു

  • @remeshpk7950
    @remeshpk7950 3 ปีที่แล้ว +14

    കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ് നന്ദി സാർ നല്ല ഗായകൻ്റെ വേർപാട് നഷ്ടം തന്നെ ആണ്

  • @prakashkrishna7108
    @prakashkrishna7108 3 ปีที่แล้ว +3

    എന്റെ ക്ഷേത്രത്തിൽ ഇദ്ദേഹത്തിന്റെ കച്ചേരി നടത്തിയിട്ടുണ്ട്.. അന്ന് അദ്ദേഹം പ്രശസ്തിയാർച്ചിച്ചു വരുന്നസമയമായിരുന്നു..പിന്നീട് ഒത്തിരി സ്റ്റേജുകളിൽ ഞങ്ങൾ കളിക്കുന്ന നാടകത്തിനു മുൻപ് ഇദ്ദേഹത്തിന്റെ കച്ചേരികൾ കേക്കാൻ അവസരമുണ്ടായിട്ടുണ്ട്.. മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് പാരിപ്പള്ളിയിൽ വെച്ച് അദ്ദേഹത്തിന്റെ കച്ചേരി കേട്ടു. അന്ന് അദ്ദേഹം സാധാരണയിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടു ഓരോ രാഗത്തിന്റെയും ഉത്ഭവവും ആ രാഗത്തിന്റ വർണ്ണനകളും ഒക്കെ വിശദമായി സംസാരിച്ചു കൊണ്ടു വളരെ വളരെ സന്തോഷത്തോടുകൂടിയാണ് കച്ചേരി നടത്തിയത്.. പാടുന്നതിനു മുൻപ് മദ്യം അദ്ദേഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു..എങ്കിലും മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി അദ്ദേഹത്തിന് ശാരീരിക ക്ഷീണം ഉണ്ടായിരുന്നു.. അന്നു പറഞ്ഞത് നിരന്തരമായ പരിപാടിയുടെ ക്ഷീണമെന്നാണ്. അകാലത്തിൽ വേർ പിരിഞ്ഞ ആ വലിയ കലാകാരന് ആദരാഞ്ജലികൾ..

  • @shajisb5359
    @shajisb5359 ปีที่แล้ว

    താങ്കളുടെ ഹൃദയഹാരിയായ പ്രഭാക്ഷണം സ്ഥിരമായി കേൾക്കുന്ന ഒരാളെന്ന നിലയിൽ എന്നിക്കേറെ അഭിമാനം തോന്നുന്നു, തൃക്കൊടിത്താനം സച്ചിദാനന്ദനെ അടുത്തറിയാൻ ഈ ഒരൊറ്റ പ്രഭാഷണം മാത്രം മതി.
    നന്ദി സർ .

  • @balachandranm.b3888
    @balachandranm.b3888 2 ปีที่แล้ว +1

    🙏🙏🙏
    ഈ വീഡിയോ കണ്ടപ്പോൾ ദൈവം ഇത്ര ക്രൂരനായത് എന്തുകൊണ്ട് എന്ന് ഏറെ നേരാം ചിന്തിച്ചുപോയി

  • @RaghavanRaghavan-su1jq
    @RaghavanRaghavan-su1jq ปีที่แล้ว

    നിമിഷനേരം കൊണ്ട് മിന്നിമറയുന്ന മിന്നൽ പോലെ മലയാളിക്ക് ഒരു ഗാന സുധ നൽകി മറഞ്ഞു. പ്രണാമം.

  • @rknair615
    @rknair615 3 ปีที่แล้ว +3

    അറിയാ൯ ആഗ്രഹിച്ചിരു൬കാരൃങ്ങൾ. അങ്ങേക്ക് വളരെയധിക൦ നന്ദി.

  • @kattoorharikumar6606
    @kattoorharikumar6606 3 ปีที่แล้ว +4

    ഈ ലക്കം സച്ചി ചേട്ടന്ന് വേണ്ടി മാറ്റിവച്ച വളരെ സവിസ്തരം അദ്ദേഹത്തെ അനുസ്മരിച്ച ദിനേശ് ചേട്ടന് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു

  • @aravinddharmapalan9184
    @aravinddharmapalan9184 2 ปีที่แล้ว +1

    Nku e manushyanda kacheri nerittu kelkan bhagyam labhichu 😥😥💕💕🌹🌹🌹🌹🙏🙏🙏🙏🙏

  • @rethnarajuvlog9911
    @rethnarajuvlog9911 ปีที่แล้ว

    ശ്രീ തൃക്കൊടിത്താനം സച്ചിദാനന്ദനെ കുറിച്ച് ഇത്രയും വിപുലമായ അറിവുകൾ തന്ന താങ്കൾക്ക് എന്റെ
    ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ.
    പൂവനങ്ങൾക്ക് അറിയാമോ എന്ന പാട്ട്, ജയകൃഷ്ണൻ പാടിയത് കേട്ടാണ് ഞാൻ സച്ചിദാനന്ദൻ സാറിനെ കുറിച്ച് കൂടുതൽ അറിയാനായി ഗൂഗിൾ സെർച്ച് ചെയ്തത്. അപ്പോൾ ഇത്രയും അറിവുകൾ കിട്ടിയപ്പോൾ വളരെയധികം സന്തോഷം തോന്നി.
    അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു 🌹🌹🌹

  • @sudarsananamz1276
    @sudarsananamz1276 3 ปีที่แล้ว +5

    താമസകവരിക്കപെട്ട അനശ്വര കലാകാരന്മാരെ കുറിച്ചുള്ള വിലപെട്ട അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു... നന്ദി...🙏

  • @shailashaila2838
    @shailashaila2838 ปีที่แล้ว

    സൗന്ദര്യം ആയൂസും ഒരു പോലെ നിലനിൽക്കില്ലന്ന് കേട്ടിട്ടുണ്ട് - ഞാൻ എന്ന് കേൾക്കും തൃക്കൊടി ത്താനം എത്ര മനോഹരമായ ഗാനങ്ങൾ

  • @bijukumar4571
    @bijukumar4571 3 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ

  • @harikrishnanmoosathu7160
    @harikrishnanmoosathu7160 2 หลายเดือนก่อน

    നല്ല അവതരണം ദിനേശേട്ടാ👍🏽👍🏽🌹❤️🥰 എനിക്ക് ക്ലാസിക്കൽ, കർണാട്ടിക്, എന്നീ കാസറ്റ് കളക്ഷൻ ഉണ്ടായിരുന്നു.പൂമരക്കൊമ്പ് ഡിവിഡി. മൂലധാര മൂർത്തേ, പൂവനങ്ങൾക്കറിയാമോ, നാളെ നാളെ എന്നായിട്ട് ഭഗവാനെ കാണ്മാഞ്ഞിട്ട്, പറന്നു പറന്നു ചെല്ലാൻ പറ്റാത്ത, കാടുകളിൽ, തുടങ്ങി 11 പാട്ടുകൾ എല്ലാം ഹിറ്റ്‌ ഗാനങ്ങൾ തന്നെ. ഈ ഗാനങ്ങൾ എല്ലാം കൂടി ഉപാസന എന്ന പേരിലും സിഡി ഷോപ്പിൽ ഇറങ്ങിയിട്ടുണ്ട് ,അതുപോലെമുത്തുച്ചിലങ്കകൾ എന്ന സിഡി ആവണി ഉണരും എന്ന് തുടങ്ങി ഓളങ്ങൾ ചാഞ്ചാടും എന്ന് വരെ 10ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് എനിക്ക് ഏറെ ഇഷ്ടമായിരുന്നു ഇദ്ദേഹത്തെയുംഇദ്ദേഹത്തിന്റെ ഗാനങ്ങളെയും.. ഒരിക്കലും മായാത്ത സച്ചിദാനന്ദൻ ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ എന്റെ കണ്ണീർപ്രണാമം 🌹🙏🏽🙏🏽🙏🏽🙏🏽🌹

  • @RadhakrishnanArayans-ez8es
    @RadhakrishnanArayans-ez8es ปีที่แล้ว +1

    നല്ല വിവരണം.
    അഭിനന്ദനങ്ങൾ.

  • @venugopalanu.t8878
    @venugopalanu.t8878 4 หลายเดือนก่อน

    മറക്കാൻ പറ്റാത്ത മുഖം

  • @vinuk.v.4315
    @vinuk.v.4315 3 ปีที่แล้ว +2

    തൃക്കോടി താനം സച്ചിദാനന്ദൻ കുറിച്ച് ഒരു വീഡിയോ ചെയ്തതിൽ നന്ദി 🌹❤️

  • @t.nagalekshmikala3911
    @t.nagalekshmikala3911 ปีที่แล้ว +1

    അദ്ദേഹത്തെ കുറിച്ച് പറഞ്ഞു തന്നതിൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം അറിഞ്ഞു കഴിഞ്ഞപ്പോൾ വിഷമവും തോന്നുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്, ആത്മാവിന് മുന്നിൽ പ്രണാമം. 🌹🙏

  • @viralkook
    @viralkook 3 ปีที่แล้ว +1

    സച്ചിയേട്ടനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടായിരുന്നു, പലടത്തും തിരക്കി കിട്ടിയില്ല. ഇപ്പോൾ താങ്കളിൽ നിന്ന് എനിക്കത് കിട്ടി നന്ദി, ഒരിക്കൽ കരമന ഇറക്കത്തു വച്ചു് എന്റെ അരികിൽ കൂടി ശാന്തഗംഭീരനായി ഒരു മനുഷ്യൻ നടന്നു പോകുന്നത് കണ്ടു, എവിടെയോ കണ്ടുമറന്ന മുഖം.... പിന്നീടാണ് അദ്ദേഹം തൃക്കൊടിത്താനം സച്ചിധാനന്ദൻ ആയിരുന്നു എന്നറിഞ്ഞതു, പിന്നീട് നേരിൽ കാണാനാഗ്രഹിച്ചു നടന്നില്ല... അപ്പോഴേക്കും അദ്ദേഹം മരണത്തിനു കീഴടങ്ങിയിരുന്നു. താങ്കളുടെ അവതരണത്തിൽ പലയിടത്തും എന്റെ കണ്ണ് നിറഞ്ഞു ചേട്ടാ..... നന്ദി.

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +25

    അതേഹത്തെ കുറിച്ചൊരു വീഡിയോ ചെയ്തതിൽ വളരെ നന്ദി ഉണ്ട് അതേഹത്തെ വേണ്ട വിധം കേരള സമൂഹം അംഗീകരിച്ചോ എന്നൊരു സംശയം ഉണ്ട് സർക്കാർ തലത്തിലും അതേഹത്തിനു അവഗണന മാത്രം ആയിരുന്നു

  • @RajanGNair
    @RajanGNair 3 ปีที่แล้ว +6

    Thrikkodithanam Sachidanandan എന്ന മൺമറഞ്ഞ കലാകാരന്റെ കൂടുതൽ വിശേഷങ്ങൾ പകർന്നു തന്നതിന് വളരെ നന്ദി സർ. 👍👍👍❤

  • @rajnbr1
    @rajnbr1 3 ปีที่แล้ว +74

    ഒരു ചങ്ങനാശ്ശേരി താലൂക്ക് കാരനും ചങ്ങനാശ്ശേരിയിൽ പഠിച്ച ആളുമായ ഞാൻ LPR നെയും ഈ ' സച്ചി' യെയും ഒക്കെ ഓർത്ത് അഭിമാനം കൊള്ളാറുണ്ട്.

  • @girijaajayan1297
    @girijaajayan1297 2 ปีที่แล้ว +2

    എന്ത് രസമായിട്ടാ പാടുന്നത് 🌹

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 9 หลายเดือนก่อน

    ആരെങ്കിലും കൂടെ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോഴും jeevichirunnenem❤️❤️🌹

  • @sreejithsreep2908
    @sreejithsreep2908 10 หลายเดือนก่อน

    ഒരു നിഷ്കളങ്ക കലാകാരനായിരുന്നു. 😢😢😢

  • @iceetech9268
    @iceetech9268 3 ปีที่แล้ว +2

    അറിയാൻ ആഗ്രഹിച്ചിരുന്ന ഈ എപ്പിസോഡ് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നന്ദി

  • @sreekumark5710
    @sreekumark5710 2 ปีที่แล้ว +1

    ഞാൻ ഫേസ്ബുക്കിൽ ഒരു പാട്ടു കേട്ടാണ് ഇദേഹത്തെ അറിയുന്നത്. ദിവസവും ഒരേ പാട്ട് തന്നെ പല പ്രാവശ്യം ആവർത്തിച്ചു കേൾക്കും . പിന്നീടതിന്റെ കമന്റിൽ പ്രണാമം കണ്ടപ്പോഴാണ് ഇദ്ദേഹം എങ്ങനെ മരിച്ചു എന്ന് ഞാൻ അത്‌ഭുതപ്പെട്ടത്. ആ അന്വേഷണം ഈ വിഡിയോ യിലേക്ക് എത്തിച്ചേർന്നു. എന്തായാലും നല്ല വിവരണം. നമസ്കാരം.

  • @mohankumarv8425
    @mohankumarv8425 11 หลายเดือนก่อน

    Thank you Shri Dinesh
    for giving this video.He
    was a good singer .❤

  • @midhulina
    @midhulina 3 ปีที่แล้ว +19

    കണ്ണുനീർ തുള്ളികളോടെ 🙏🌹

  • @vijayants7058
    @vijayants7058 3 ปีที่แล้ว +1

    Orupad nanni sandhichettaaaa... E mahapattukarante life njan arrinjathil nanni

  • @hallogen100
    @hallogen100 3 ปีที่แล้ว +1

    നന്ദി ഇങ്ങിനെ ഒരാളെ പരിചയപെടുത്തിയതിനു

  • @sreekumar5594
    @sreekumar5594 ปีที่แล้ว

    ആരും ഒരിക്കലും മറക്കില്ല...🙏🏻🙏🏻

  • @sasiachikulath8715
    @sasiachikulath8715 3 ปีที่แล้ว +5

    ഇദ്ദേഹത്തിൻ്റെ ഗാനം യൂടൂബിൽ കണ്ട് ഇഷ്ടപ്പെട്ട് തളിപ്പറമ്പു് തൃച്ചമ്പരം അമ്പലത്തിലെ ഉത്സവത്തിന് ഇദ്ദേഹത്തിൻ്റെ പരിപാടി കൊണ്ടുവരാൻ ഉത്സവക്കമ്മറ്റിക്കാരുമായി സംസാരിക്കാനിക്കെ അദ്ദേഹത്തിൻ്റെ മരണവിവരമറിഞ്ഞ് വല്ലാത്ത വിഷമം തോന്നിയിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ താങ്കളുടെ ഈ എപ്പിസോഡ് ഉപകരിച്ചു. അദ്ദേഹം എങ്ങനെ മരിച്ചു എന്നറിയണമെന്ന് ആഗ്രഹിച്ചിരുന്നു. അറിഞ്ഞപ്പോൾ വീണ്ടും ഹൃദയത്തിൽ ഒരു നീറ്റൽ അനുഭവപ്പെടുന്നു.🙏

  • @manoharank4412
    @manoharank4412 3 ปีที่แล้ว +5

    തൃക്കൊടിത്താനം സച്ചിദാനന്ദൻ. അനുഗ്രഹീത ഗായകൻ.

  • @kaipas3380
    @kaipas3380 3 ปีที่แล้ว

    ചേട്ടാ ഞാൻ ആദ്യമായി കാന്നുന്നത് 1999 ൽ ഒരു സീരിയലിൻ്റെ വർക്കിന് തൃശുർ (മൺചിരാതുകൾ) ഞാനും അഭിനയിക്കാൻ പോയതാ
    അതിൽ കേന്ദ്ര ബിന്ദു കഥ പാത്രം ചെയ്യാൻ ചേട്ടൻ ഉണ്ടായിരുന്നും ( സച്ചിദാനന്ദൻ ചേട്ടൻ ) ഇത്ര മനോഹരമായി പെരുമാറുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
    വളരെ സൗമനായി യുള്ള സംസാരം
    സീരിയൽ നിന്ന് പോയി
    മുറുക്കനാണ് വീക്കൻസ് (ജീവിതം )
    നല്ല സൗഹ്യദമായിരുന്നു
    പോസ്റ്റിവ് എനർജിക് വേണ്ടി ഞാൻ ഒരുപാടു് തവണ വിളിച്ചിട്ടുണ്ട്
    നല്ലൊരു മനുഷ്യൻ
    ചേട്ടന് ഒരുപാടു് നന്ദി'' ''

  • @hitouchinfotainment.5006
    @hitouchinfotainment.5006 ปีที่แล้ว +4

    അതി മനോഹരമായ അവതരണം....❤

  • @ramachandranpp458
    @ramachandranpp458 3 ปีที่แล้ว +6

    എപ്പോഴത്തെയും പോലെ, തകർത്തു സർ....! വാക്കുകൾ കൊണ്ടൊരു ചലച്ചിത്ര ഭാഷ്യം...!!

  • @unnikarthikaunnikarthika6734
    @unnikarthikaunnikarthika6734 11 หลายเดือนก่อน

    അകാലത്തിൽ പൊലിഞ്ഞു പോയ അതുല്ല്യ കലാകാരൻ.

  • @b.kumarpillai6677
    @b.kumarpillai6677 3 ปีที่แล้ว +3

    ദൈവത്തെപ്പോലെ ഒരു മനുഷ്യൻ..... അതാണ് തൃക്കൊടിത്താനം സച്ചിദാനന്ദൻ.... 🙏

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഹൈ അപ്പോൾ പക്കാ വെള്ളം ആയിരുന്നു എന്ന് കമൻ്റ് ബോക്സിൽ ആരൊക്കെയോ പറയുന്നുണ്ടല്ലോ 🤭 ചങ്ങാതീ. 🙄

    • @b.kumarpillai6677
      @b.kumarpillai6677 3 ปีที่แล้ว

      @@SabuXL അദ്ദേഹത്തിന്റെ പെർഫോമൻസ് കാണൂ..... എന്നിട്ട് സ്വയം തീരുമാനിക്കുക....

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      @@b.kumarpillai6677 അത് ശരി തന്നെ ചങ്ങാതീ. ഞാനും അംഗീകരിക്കുന്നു. പക്ഷേ അത് നടനം മോഹനം. അത്രയേ ഉള്ളൂ. അതിന് ഈ മനുഷ്യൻ എങ്ങനെ ദൈവ തുല്യൻ ആകും എന്നാണ് എന്റെ പരിഭവം. 🙄🤝

    • @b.kumarpillai6677
      @b.kumarpillai6677 3 ปีที่แล้ว +5

      @@SabuXL ഒരു മനുഷ്യനിൽ തന്നെയാണ് ദാനവനും മാനവനും ഈശ്വരനും ഉള്ളത്...... നിങ്ങൾ എങ്ങനെ ഈശ്വരാംശം കൂട്ടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഈശ്വരൻ ആകുന്നത്..... അതുകൊണ്ടാണ് ഓരോ ഹിന്ദുവും ജനിച്ചു വീഴുമ്പോൾ അമൃതസ്യ പുത്രാ ( മരണമില്ലാത്തവൻ)എന്ന് വിളിക്കുന്നത്.... ക്രിസ്ത്യാനികൾ നീ പാപിയാണ് എന്നാണ് പറയുക..... മുസ്ലീമുകൾ എന്താണ് പറയുന്നത് അവർക്ക് തന്നെ അറിയില്ല...... ആദ്യം നിങ്ങൾ ചെയ്യേണ്ടത് ആരാണ് ഭഗവാൻ... ആരാണ് ദൈവം... ആരാണ് ഈശ്വരൻ എന്ന് പഠിക്കുക......... ഭഗവാൻ ശ്രീകൃഷ്ണൻ എന്നാണ് പറയുന്നത്........ എന്തുകൊണ്ട് എന്ന് പഠിക്കുക...... പഠിക്കാതെ തർക്കിക്കാൻ ഇറങ്ങരുത്...... ഓരോ മനുഷ്യനും ദൈവത്തിന്റെ സാക്ഷാത്കാരങ്ങൾ തന്നെയാണ്...... നീ തന്നെയാണ് ദൈവം എന്ന് അതുകൊണ്ടാണ് വേദങ്ങളിൽ പറയുന്നത്........ !!

    • @shajibharathy
      @shajibharathy 3 ปีที่แล้ว +1

      @@b.kumarpillai6677super reply

  • @RajRaj-sf2ym
    @RajRaj-sf2ym ปีที่แล้ว

    കേട്ടപ്പോ വളരെ ദുഃഖം തോന്നി എന്താ ചെയ്യാ ... വിധി.. 🌷

  • @vimalsworld2592
    @vimalsworld2592 3 ปีที่แล้ว +18

    ഞാൻ ഈ മനുഷ്യൻറെ വല്യ aaradhakanarunu...2008ഇൽ ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാതെ ഉറങ്ങിയിട്ടില്ല ഞാൻ....വല്ലാത്ത ഒരു ശബ്ദം...

  • @satheeshrvideo
    @satheeshrvideo 3 ปีที่แล้ว +5

    ആദരവിനും വാക്കുകൾക്കും ഒപ്പം ചേർന്ന നല്ല പ്രവർത്തികൾക്കും നനി.. ഒരു മ നോഹരമായ ഓർമ്മ ഗീതം ---

  • @ManojkManoj-y6p
    @ManojkManoj-y6p 5 หลายเดือนก่อน

    Very good

  • @KanakaraghavanNairR
    @KanakaraghavanNairR ปีที่แล้ว

    നല്ല ഓർമ്മകൾ, വേദനിപ്പിക്കുന്നതാണെങ്കലും. നന്ദി.

  • @sivankuttyk9070
    @sivankuttyk9070 2 ปีที่แล้ว +1

    പ്രിയപാടുകാരന്
    സ്മരണാഞ്ജലികൾ
    അർപ്പിയ്ക്കുന്നു.

  • @ushasurendran4496
    @ushasurendran4496 3 ปีที่แล้ว +4

    I love this program very much.. So simple... Sachiyetan Pranamam🙏🙏🙏

  • @sheejaparu6388
    @sheejaparu6388 3 ปีที่แล้ว +2

    എന്നും ഓർക്കും 👍👍👍👍❤❤❤❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +5

    കേൾക്കുവാൻ കൊതിച്ചആൾ .... സച്ചിദാനന്ദൻ ഒരു ലജൻ്റ് ആയിരുന്നു....... വളരെ നന്നായിരുന്നുദിനേശുചേട്ടാ!

  • @manoharank4412
    @manoharank4412 3 ปีที่แล้ว +1

    രസികൻ അവതരണം.
    കെട്ടിരിക്കാൻ നല്ല രസം.

  • @ajeaje2479
    @ajeaje2479 ปีที่แล้ว +3

    കള്ളുകുടിച്ചാൽ എനിക്ക് കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകൾ ഇദ്ദേഹത്തിന്റെയാണ് ❤

  • @iamhere8140
    @iamhere8140 2 ปีที่แล้ว +1

    One of the best place in Changanacherry. My School Thrikodithanam govt school, one of the best place in Changanacherry.Lot of good memories.

  • @psivakumar1485
    @psivakumar1485 3 ปีที่แล้ว

    Sri.thrikodithanathinte 'parannu...parannu.....'patt njanum orupadu thavana kettu.so vibrant were his rendering/ songs.adhehatine lime light il konduvannu prasasthi kootuvan sramichathinu thangalk abhi nandanangal...Daivam angineyanu....chilathokke....idak nirthum....shri ko brahmanandan neyum ee avadarathil smarikumnu....shri .thrikodithanathinte atmavinu Nitya Santhi nerunnu....sure, he is adorning the heaven along with many artists....such as Dr.balamuralinkrishna, kunnakkudi ....to name couple of them ...