കേരളീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്കു ഷർട്ട് അഴിച്ചു അർദ്ധനഗ്നരായി പ്രവേശിക്കണം. ഇത് മാറ്റേണ്ടതല്ലേ?

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 81

  • @dhanyapk1
    @dhanyapk1 4 ปีที่แล้ว +5

    ഇതുപോലുള്ള ധാരാളം പുറമേയുള്ള അനാചാരങ്ങൾ ഒഴിവാക്കി ...പൂർണ്ണ മനസ്സോടും ,പൂർണ്ണ ശക്തിയോടും ,പൂർണ്ണ ആത്മാവോടും, പൂർണ്ണ വിശ്വാസത്തോടെ കൂടിയും ഒരു ഒരു പ്രാർത്ഥനാ ജീവിതം നയിക്കുകയെന്ന ലക്ഷ്യമാണ് നമ്മൾ പഠിപ്പിക്കേണ്ടത്

  • @baburaj3985
    @baburaj3985 4 ปีที่แล้ว +3

    🙏വളരെ ഉചിതമായ ഒരുചോദ്യമാണ് ഇത്, ഒരു ദിവസം അമ്പലത്തിലെ ഒരു ഭാരവാഹിയിൽനിന്നുപരിഹാസവും കേൾക്കേണ്ടി വന്നു അതിന്നുശേഷം സാമൂതിരി ക്ഷേത്രങ്ങളിൽ ഞാൻ പോകാറില്ല ഇത്തരം പ്രവർത്തികൾ അമ്പലങ്കളിൽ നിന്നു ഭക്തരെ അകറ്റാനേ ഉപകരിക്കയുള്ളു, ഫലം വരുമാനനഷ്ട്ടം ഭക്തരുടെ അകന്നുനിൽക്കൽ, ബാബുരാജൻ, (65)മാത്തറ, കോഴിക്കോട്..👍👌❤🌹🌹🌹🌹🌹

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +1

    ക്ഷേത്രങ്ങളിൽ പോകുമ്പോൾ പലപ്പോഴും ഓർത്തിട്ടുണ്ട് ഈഅനാചാരം എന്നു മാറും എന്ന്

  • @gk838
    @gk838 4 ปีที่แล้ว +9

    ഷർട്ട്‌ ഊരാൻ മടിച്ചിട്ട് പല ക്ഷേത്രത്തിലും ഉള്ളിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല.. ഈ വസ്ത്രം ഉണ്ടെങ്കിൽ എന്ത്.. ഇല്ലെങ്കിൽ എന്ത്.. മനുഷ്യൻ എന്ന് മുതൽ ആണ് ഈ വസ്ത്രം ധരിച്ചു തുടങ്ങിയത്.. കാലത്തിനൊപ്പം നാം മാറിയില്ലെങ്കിൽ നഷ്ടം നമുക്ക് തന്നെ ആണ്..

    • @999vsvs
      @999vsvs 4 ปีที่แล้ว +4

      ക്രിസ്ത്യാനിക്കും മുസ്ലീമിനും പള്ളിപോലെ ഹിന്ദുവിനുള്ള പൊതു ആരാധനാലയമല്ല ക്ഷേത്രങ്ങൾ. അങ്ങനെയാണെന്നു കരുതുകയും മറ്റും ചെയ്യുന്നുണ്ട്. ഹിന്ദു ധർമ്മത്തിന്റെ വിവിധ കാര്യങ്ങളിൽ ക്ഷേത്രവും ഉണ്ട് എന്നേയുള്ളൂ. അതുകൊണ്ടാണ് ക്ഷേത്രത്തിൽ പോയില്ലെങ്കിലും ഹിന്ദുവാകുന്നത്. ക്ഷേത്രത്തിൽ പോകേണ്ടവർ അവിടത്തെ ആചാരം അനുസരിച്ചേ പറ്റൂ.

  • @latha9605196506
    @latha9605196506 4 ปีที่แล้ว +14

    അങ്ങോട്ടോ ഇങ്ങോട്ടോ ചായാതെയുള്ള സൗമ്യവും ശക്തവുമായ മറുപടി ...

  • @999vsvs
    @999vsvs 4 ปีที่แล้ว +25

    വസ്ത്രധാരണത്തിന്റെ ഭാഗമായി ഉത്തരീയം അല്ലെങ്കിൽ ഒരു തോർത്ത് തോളത്തിടുന്ന സമ്പ്രദായം കേരളത്തിൽ ഉണ്ട്. മുണ്ടും തോർത്തുമായിരുന്നല്ലോ പരമ്പരാഗത പുരുഷവേഷം? രാജാവിന്റെയും അതുപോലെ ഉയർന്ന സ്ഥാനത്തുള്ളവരെയും കാണുമ്പോൾ തോളത്തു കിടക്കുന്ന തോർത്തഴിച്ച്‌ അരയിൽ കെട്ടുന്നതാണ് ബഹുമാനസൂചകമായ പ്രവൃത്തി. രാജാവിനെക്കാൾ ഉയർന്ന ദേവന്റെ മുന്നിലും ഇതുതന്നെയാണ് ചെയ്തിരുന്നത്. തോളത്തെ തോർത്ത് പിന്നീട് ഷർട്ടായി പരിണമിച്ചപ്പോൾ സമൂഹത്തിൽ അതു മാറിയെങ്കിലും ക്ഷേത്രത്തിൽ അതു തുടർന്നു എന്നുവേണം കരുതാൻ. ഇതായിരിക്കണം ക്ഷേത്രത്തിൽ ഷർട്ട് അഴിക്കുന്നതിന്റെ കാരണം.

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +1

      ഒരു പരിധി വരെ അതുമുണ്ട്. അടിസ്ഥാനം അത് മാത്രമല്ല

  • @muraleedharank8775
    @muraleedharank8775 4 ปีที่แล้ว +6

    മേൽ വസ്തറം മാനൃതയായി കാണുക.
    ഭക്തരും,പൂജാരിമാരും മാനൃമായ മേൽവസ്ത്രം ക്ഷേത്രങ്ങളിൽ ധരിക്കുക.

    • @999vsvs
      @999vsvs 4 ปีที่แล้ว +2

      മേൽവസ്ത്രം മാന്യതയാണെന്നു പറയാൻ വയ്യ. വസ്ത്രധാരണം കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്.

  • @viswambharanraman8687
    @viswambharanraman8687 4 ปีที่แล้ว +7

    വളരെ നല്ല അഭിപ്രായം

  • @drsreedharannair1831
    @drsreedharannair1831 4 ปีที่แล้ว +6

    സ്വാ മിജി പറഞ്ഞത് ശരിയാണ്.പ്രണാമം,🙏🌹

  • @muraleedharanpaloran1712
    @muraleedharanpaloran1712 4 ปีที่แล้ว +2

    നല്ല അഭിപ്രായം. വൃത്തിയാണ് വേണ്ടത്.

  • @VyasKumar
    @VyasKumar 4 ปีที่แล้ว +9

    സ്വാമിജി പറഞ്ഞത് ശരി തന്നെ. ഇതൊക്കെ പല ക്ഷേത്രങ്ങളിലും പറഞ്ഞാൽ അവിടത്തെ ഏമാന്മാർ കൈകാര്യം ചെയ്യും.അതാണ് കഷ്ടം.

  • @mekharajanqlnm5984
    @mekharajanqlnm5984 4 ปีที่แล้ว +4

    Correct information

  • @binudwarakadwaraka4849
    @binudwarakadwaraka4849 4 ปีที่แล้ว +13

    പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള വാടക മുണ്ട് എത്ര പ്രാകൃതമാണ്, പാൻ്റി ടുവാനുള്ള അനുവാദം കിട്ടിയിരുന്നെങ്കിൽ

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +4

      പ്രാകൃതമല്ല അപ്രായോഗികം. മുണ്ടുടുത്ത ശീലിയ്ക്കൂ

    • @dhanyapk1
      @dhanyapk1 4 ปีที่แล้ว

      മണ്ഡലകാലം വ്രതം എടുക്കുന്ന സമയത്ത് ആളുകൾ കറുപ്പും പാൻറും,
      കറുപ്പ് ഷർട്ടും ധരിക്കാറുണ്ട്.....
      അത് ഒരു യൂണിഫോം പോലെയാണ്.... അതുപോലെ ഓരോ ക്ഷേത്രത്തിലെ ദേവന്മാർക്കും ഇഷ്ടപ്പെട്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു പ്രവേശിക്കാൻ അനുവാദം ഉണ്ട് എന്നു പറഞ്ഞാൽ മതി... ചുരിദാർ ആയാലും പാൻറ് ആയാലും ഒന്നും കുഴപ്പമില്ല.... (അതാണ് വിഷയം, അതാണ് അതിൻറെ ശാസ്ത്രീയത) കാഷായ വസ്ത്രത്തിന് എവിടെയും പ്രശ്നമില്ല

  • @durgaramandurgaraman703
    @durgaramandurgaraman703 3 ปีที่แล้ว +1

    ഓ രോ ക്ഷേത്ര ആചാരങ്ങൾക്കും നമ്മുടെ ഗുണത്തിന് വേണ്ടിയുള്ള ശാ സ്ത്രീയ വശങ്ങളുണ്ട് അതറിയാതെ വളരെ ബുദ്ധിമുട്ടി മനസില്ലമനസോടെ അമ്പലത്തിൽ എന്തിനു പോകണം

  • @zachariahscaria4264
    @zachariahscaria4264 4 ปีที่แล้ว +2

    Swamiji, very great speech. Very practical and scientific.

  • @bhamicro409
    @bhamicro409 4 ปีที่แล้ว +2

    വിദേശത്ത് ജീവിക്കുന്ന കുട്ടികൾ അമ്പലത്തിൽ വരുമ്പോൾ മുണ്ട് ഉടുത്ത് വരാൻ പറയുന്നതും കഷ്ടമാണ്.
    മാതാപിതാക്കൾ അവരുടെ അവസ്ഥയിൽ വളരെ ബുദ്ധിമുട്ടിയാണ് കുട്ടികൾക്ക് നമ്മുടെ സംസ്കാരം പകർന്ന് നൽകി നിഷ്ഠയോടെ വളർത്തിക്കൊണ്ട് വരുന്നത്. ഇവിടെ വരുമ്പോൾ അവർക്ക് മേലിൽ ആവശ്യം ഉണ്ടാവാത്ത, ശീലിയ്ക്കാത്ത വസ്ത്രം ധരിയ്ക്കണമെന്ന് പറയുന്നതും മാറണം. അവരുടെയും അവരെ കൊണ്ടു പോവുന്നവരുടെയും ശ്രദ്ധ തെറ്റാനെ അതുപകരിയ്ക്കു.

  • @anishkathiranthara9346
    @anishkathiranthara9346 4 ปีที่แล้ว

    ഇൗ വ്യവസ്ഥിതി മാറ്റണം മനസ്സാണ് ശുദ്ധം ആകേണ്ടത് ,ക്ഷേത്രങ്ങൾക്ക് ചുറ്റും നല്ല പൂതോട്ടങ്ങൾ ഉണ്ടാവട്ടെ, bhagavate തൊഴുതു വരുമ്പോൾ അ സ്മരണയിൽ നല്ല ഗാർഡൻ. ഇരുന്നു പ്രകൃതിയെും ആരാധിച്ച് മടങ്ങാം

  • @sandheepkumar1378
    @sandheepkumar1378 3 ปีที่แล้ว +1

    എന്റെ സ്വാമിക്ക് പ്രണാമം. 🙏🙏🙏🙏 വേറെ ഒന്നും ഇല്ലെന്റെ സ്വാമി. 🙏🙏🙏🙏🙏

  • @viswambharann9514
    @viswambharann9514 3 ปีที่แล้ว +1

    അത്യാവശ്യമായി മാറ്റേണ്ട ഒന്നാണ് വിവാഹത്തിന് പൊരുത്തo നോക്കുന്നത് ആചാര്യന്മാർ ഒത്തുകൂടി പാലിയം വിളംബരം പോലെ ഒന്നു നടപ്പിലാക്കേണ്ടതാണ് അല്ലെങ്കിൽ ഹിന്ദുവിന്റെ നാശം മാത്രമാണ് ഉണ്ടാകുന്നത്

    • @vijeshvkumar1937
      @vijeshvkumar1937 3 ปีที่แล้ว +1

      Yes,30 വയസ്സ് കഴിഞ്ഞ് ഒരുപാട് ഹിന്ദു യുവതി യുവാക്കൾ ജാതക പ്രശ്നങ്ങൾ മൂലം അവിവാഹിതർ ആയി നിൽക്കുന്നു.

  • @ramachandranr8060
    @ramachandranr8060 2 ปีที่แล้ว

    Good question. Why males should not be allowed in the temple with banian or shirt. This restriction should go.

  • @lekhaajith588
    @lekhaajith588 4 ปีที่แล้ว +1

    വസ്ത്രവും കാലാവസ്ഥയും തമ്മിലുള്ള ബന്ധം പോലെ പ്രധാനമാണ് വസ്ത്രധാരണത്തിൻ്റെ സാമ്പത്തിക തലം .പണ്ട് സ്ത്രീകൾക്കു് തന്നെ വസ്ത്രങ്ങൾക്കു് ബുദ്ധിമുട്ടായിരുന്നു അപ്പോൾ പുരുഷനും കൂടി വസ്ത്രങ്ങൾ കണ്ടെത്തുക എളുപ്പമായിരുന്നില്ല .പിന്നീട് സാമൂഹിക പരിഷ്കരണങ്ങൾ വന്നപ്പോൾ സ്ത്രീകൾ വസ്ത്രധാരണത്തിൽ മുന്നോട്ട് പോയി .കേരളീയ പുരുഷൻ (അധികാര രൂപികൾ ) ആന്തരികമായി പരിഷ്കരണങ്ങൾക്ക് എതിരാണെന്ന് തോന്നുന്നു .. അല്ലായിരുന്നുവെങ്കിൽ വിയർത്തു കുളിച്ച് തിക്കിത്തിരക്കി ദർശനത്തിനുള്ള ക്യൂവിൽ നിൽക്കാൻ ലജ്ജിക്കുമായിരുന്നു എനിക്കറിയാവുന്ന എത്രയോ ചെറുപ്പക്കാർ മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തതിനാൽ ക്ഷേത്ര ദർശനം തന്നെ വേണ്ടെന്ന് വയ്ക്കുന്നു .

  • @ravindranravi2698
    @ravindranravi2698 4 ปีที่แล้ว +1

    pranamam swamijii

  • @kutteerihouse8355
    @kutteerihouse8355 4 ปีที่แล้ว +3

    ഹരി :ഓം

  • @SubramanianCP-xw8li
    @SubramanianCP-xw8li ปีที่แล้ว

    സ്വാമിജി നമസ്കാരം🙏
    വിഷുവിന്റെ ഐതിഹ്യം പറഞ്ഞ് തരാമോ?

  • @pheonixcFF
    @pheonixcFF 4 ปีที่แล้ว

    കാലോചിതമായ ആചാര പരിഷ്കാരങ്ങൾക്കു നേതൃത്വംകൊടുക്കുന്ന സ്വാമിജിയുടെ നിർദേശം സ്വാഗതർഹമാണ്. ക്ഷേത്രഭാരവാ ഹികളും തന്ത്രിമാരും കാലതാമസം കൂടാതെ അനുകൂലമായ തീരുമാനം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഇത് ഒരു ഈശ്വരനിയോഗം എന്നാണ് നാംമെല്ലാം കരുതേണ്ടത്

  • @slk7672
    @slk7672 4 ปีที่แล้ว +1

    yes...mattuka thanne venam...

  • @ideasworld8047
    @ideasworld8047 4 ปีที่แล้ว +2

    ഈശ്വരൻറെ മുൻപിൽ പോകുന്ന ഓരോ ഭക്തൻറെയും സൂക്ഷമ ശരീരം മാത്രമേ ഈശ്വരൻ കാണുന്നുള്ളു എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന കാര്യമേ ഉള്ളൂ

  • @Sbsdj
    @Sbsdj 4 ปีที่แล้ว +4

    Hinduism doesn't force you anything.

  • @adershptpm3839
    @adershptpm3839 4 ปีที่แล้ว +1

    Uthgewalam👏👏👏🙏🙏🙏

  • @sasikumar1268
    @sasikumar1268 4 ปีที่แล้ว

    Swami you are right!

  • @namboodiries9069
    @namboodiries9069 4 ปีที่แล้ว

    Very good. We must change.Rush must be avoided.

  • @gopakumark.k4983
    @gopakumark.k4983 4 ปีที่แล้ว +2

    നമസ്ക്കാരം സ്വാമി'

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 4 ปีที่แล้ว +2

    പ്രണാമം സ്വാമിജി🙏

  • @gk838
    @gk838 4 ปีที่แล้ว +8

    പാന്റ്സ് ആണ് സൗകര്യം.. അല്ലെങ്കിൽ പേഴ്‌സ്, ചില്ലറ പൈസ, മൊബൈൽ.. അതൊക്കെ എവിടെ സൂക്ഷിക്കും .😄

  • @rks9607
    @rks9607 4 ปีที่แล้ว +3

    ഞാൻ കുറേ കാലമായി ആലോചിക്കാറുണ്ട്. ഉത്തര ഇന്ത്യയിലും മറ്റും ഈ സമ്പ്രദായം ഇല്ല. സഭ്യമായ വേഷങ്ങൾ അനുവദിക്കേണ്ടതാണ്, പാന്റ്സും മറ്റും

  • @gk838
    @gk838 4 ปีที่แล้ว +5

    ഈശ്വരന് മുൻപിൽ വസ്ത്രം ഒരു വിഷയം അല്ല.. മാനസികമായ ചില പ്രശ്നങ്ങൾ മനുഷ്യർക്ക് ഉണ്ട്.. ട്രാൻസ്‌ജെന്റർ എങ്ങനെ പോകണം എന്ന് എന്ത് നിയമം ആണുള്ളത്..😄

    • @999vsvs
      @999vsvs 4 ปีที่แล้ว +1

      ക്ഷേത്രത്തിൽ ക്ഷേത്രമൂർത്തിയാണ് ഈശ്വരൻ അല്ല എന്ന് മറക്കരുത്.

    • @anishkathiranthara9346
      @anishkathiranthara9346 4 ปีที่แล้ว +1

      Aaa തലത്തിൽ ഏത്ര ഹിന്ദു വിശ്വാസി എത്തി സോദരാ , ആദ്യം നമ്മുടെ കുട്ടികൾ നമ്മുടെ സംസ്കാരം പഠിക്കട്ടെ അപ്പോ ഇതെല്ലാം മാറും, ആർഎസ്എസ് കണ്ടൂ പഠിക്കണം

    • @binduvinodp247
      @binduvinodp247 4 ปีที่แล้ว

      @@anishkathiranthara9346 Rss ന് ഇതാക്കെ അറിയാം. മുസൽമാൻ വിശ്വാസത്തോടെ അപലത്തിൽ കയറിയത് പ്രോൽസാഹിപ്പിച്ച ഒരു RSS കാരനാണ് എന്റെ അച്‌ഛൻ. വിശ്വാസത്തോടെ അല്ലെങ്കിൽ അവർ ക്ഷേത്രം മുടിക്കും എന്നതുകൊണ്ടാണ് അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന് board എഴുതിവെക്കേണ്ടി വന്നത്.

  • @lifesciencetravelbysajayan4342
    @lifesciencetravelbysajayan4342 3 ปีที่แล้ว

    swami super aanu.

  • @V3leathercraft
    @V3leathercraft 4 ปีที่แล้ว +6

    ഷർട്ട് ഇടരുത് എന്നതിന് പുതിയ താന്ത്രിക് ശാസ്ത്രം കൊണ്ട് ആരെങ്കിലും വരും സ്വാമിജി

    • @pranamep2605
      @pranamep2605 4 ปีที่แล้ว

      suhurthe ....shirt idand kerunathinte pinil shastram undavum...ambalangalil eeran eduthond kerunath enthukond?

    • @bhasyk.g3681
      @bhasyk.g3681 4 ปีที่แล้ว +2

      ബ്രാഹ്‌മണർക്ക് മാത്രം ക്ഷേത്രപ്രവേശനത്തിന് അനുമതിയുണ്ടായിരുന്ന കാലത്ത് ദർശനത്തിന് വരുന്ന വ്യക്തി ബ്രാഹ്‌മണനാണ് എന്ന് പൂണൂൽ നോക്കി ഉറപ്പ് വരുത്തുവാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ആചാരമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @hillarytm6766
    @hillarytm6766 4 ปีที่แล้ว +3

    എറണാകുളം പാവക്കുള ക്ഷേത്രത്തിൽ ഷർട്ട് ധരിക്കാം

  • @vidya09
    @vidya09 4 ปีที่แล้ว +1

    🙏👍

  • @pushpamukundan1091
    @pushpamukundan1091 3 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹

  • @pramodmadhavan476
    @pramodmadhavan476 4 ปีที่แล้ว +1

    🙏🙏🙏

  • @swamigoureeshananda9077
    @swamigoureeshananda9077 4 ปีที่แล้ว +3

    നമസ്തേ,ക്ഷേത്രത്തിൽ ഏത് വേഷത്തിലും പ്രവേശിക്കാം എന്നായാൽ അല്പമെങ്കിലുമുള്ള ആചാരങ്ങളും ഇല്ലാതാവുന്നതായിരിക്കില്ലേ ഫലം? കാശി വിശ്വനാഥ ക്ഷേത്രത്തിൽ ജനങ്ങളുടെ യഥേഷ്ടാചരണങ്ങളെ നിയന്ത്രിക്കുന്നതിനായി ഇപ്പൊൾ ദോത്തി കുർത്ത എന്ന രീതിയിൽ നിജപ്പെടുത്തിയതായി പത്ര വാര്‍ത്ത ഉണ്ടായിരുന്നു.

  • @gangadharannambiar911
    @gangadharannambiar911 3 ปีที่แล้ว

    Swamy you are not right because poonul deknekelye short nikaltha keral mem

  • @rkt7319
    @rkt7319 4 ปีที่แล้ว +1

    🌳🌱

  • @999vsvs
    @999vsvs 4 ปีที่แล้ว +8

    ഈറൻ വസ്ത്രമുടുത്ത് പൂജ ചെയ്യുന്നതിനെയും ക്ഷേത്രദർശനം ചെയ്യുന്നതിനെയും കുറിച്ചു സ്വാമി പറഞ്ഞല്ലോ? ഞാൻ മനസ്സിലാക്കിയിരുന്നത് പിതൃകർമ്മം മാത്രമാണ് ഈറൻ ഉടുത്തു ചെയ്യാവുന്നത് എന്നാണ്. ഇങ്ങനെ ഒരു നിയമം കേട്ടിട്ടില്ല. ഈറൻ ഉടുത്തു ക്ഷേത്രദർശനം പൂജ എന്നിവ ചെയ്യാനുള്ള പ്രമാണങ്ങൾ ഏതെങ്കിലും ഗ്രന്ഥത്തിൽ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞുതന്നാൽ ഉപകാരമായി.

    • @thampikumarvt4302
      @thampikumarvt4302 4 ปีที่แล้ว +5

      കുളിച്ച് ഈറനുടുത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.വീട്ടിൽ നിന്നും ധരിച്ച
      വസ്ത്രത്തോടുകൂടി ക്ഷേത്ര സമീപ ജജലാശയങ്ങളിൽ കുളിച്ച് വസ്ത്രം
      പിഴിഞ്ഞുടുത്ത് ക്ഷേത്ര ദർശനം നടത്തുന്നു എന്നർത്ഥം. ക്ഷേത്ര ദർശനത്തിന് തൊട്ടുമുൻപ് ഈ പ്രവർത്തിയിലൂടെ ശരീരവും വസ്ത്രവും ശുദ്ധിയാകുന്നു. വീട്ടിൽ നിന്നും ക്ഷേത്രം വരെയുള്ള യാത്രയിലെ അശുദ്ധി ഇതിലൂടെ മാറും.ഈ ഒരു യുക്തി അല്ലാതെ ഇതിനൊരു ഒരു പ്രമാണം ഉള്ളതായി അറിവില്ല. 🙏

    • @krisnalove7576
      @krisnalove7576 4 ปีที่แล้ว

      From a great Guru I heard that being wet will make the body or self to receive more Energy from the consecrated space or idol. There is a yogic theory behind it. I don't know it completely.🙏

    • @999vsvs
      @999vsvs 4 ปีที่แล้ว

      @@krisnalove7576 It's all rubbish. Swamy himself in the above video says that.

  • @rijeshrajraj9236
    @rijeshrajraj9236 2 ปีที่แล้ว

    ഇന്ന് ശബരിമലയിൽ സ്ത്രീകളെ കയറ്റാമെങ്കിൽ ഷർട്ടിട്ട് പുരുഷൻമാർക്ക് അകത്തു കയറാൻ പറ്റില്ല

  • @sajikumar2609
    @sajikumar2609 4 ปีที่แล้ว +1

    Swami paranjathanu shery

  • @vedajayan9338
    @vedajayan9338 3 ปีที่แล้ว

    ആചാരം മാറ്റിയാൽ അയ്യപൻ ചൈതന്യം പോകു മ്പോൾ ഷർട്ട് ധരിച്ചാൽ ചൈതന്യം തീരെ ഉണ്ടാകില്ല ചിന്തിക്കുക

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 ปีที่แล้ว

    😀😀😀👍👍👍

  • @sajanc1170
    @sajanc1170 9 หลายเดือนก่อน

    സ്വാമിജിമാരെ നമസ്കാരം. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ചില ക്ഷേത്രങ്ങളിലെ രണ്ട് ആചാരങ്ങൾ ഒന്നു മാറ്റാൻ പറ്റുമോ. ആണുങ്ങൾ ഷർട്ട് ധരിക്കരുത് എന്നുള്ളതും, പാൻസ് ഇട്ട് ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്നുള്ളതും. വിശ്വാസത്തിന്റെ ഭാഗമാണ് എങ്കിൽ വഴിപാടുകൾ (അർച്ചന, ഭാഗ്യസൂക്തം etc.) നടത്തുന്നതും ഇപ്പോൾ ഒരു ചടങ്ങായി മാറി, ഒരു കൗണ്ടറിൽ നിന്നും നിന്നും രസീത് വാങ്ങും വേറൊരു കൗണ്ടറിൽ കൊടുത്തു പ്രസാദം വാങ്ങിക്കും. കൊടുങ്ങല്ലൂരും വടക്കുന്നാഥനിലും ശ്രദ്ധിച്ചു നോക്കുക.

  • @sunldammam2775
    @sunldammam2775 4 ปีที่แล้ว

    😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻☀️☀️☀️🔥🔥🔥

  • @planetinfluencedk5360
    @planetinfluencedk5360 2 ปีที่แล้ว

    അല്ലാതെ നമ്പൂതിരി അയിത്തിന്റെ ഭാഗമായിട്ടുള്ളതൊന്നുമല്ല ആരും തെറ്റിദ്ധരിക്കരുത്

  • @sajin.g.ssajingopalansaroj6603
    @sajin.g.ssajingopalansaroj6603 3 ปีที่แล้ว

    അതെ സ്വാമിജി
    വെയിലുകൊല്ലുന്ന്
    അലിന് അണ് അറോഗിയം

  • @PASIO9621
    @PASIO9621 4 ปีที่แล้ว

    അപ്പോൾ പല ആചാരങ്ങളിലും ഇത്തരം ഭേദഗതികൾ ആവശ്യമല്ലേ?

  • @aswinkos
    @aswinkos 3 ปีที่แล้ว

    ക്ഷേത്രത്തിൽ പിക്കുമ്പോൾ ക്ഷേത്രത്തിലെ നിയമങ്ങൾ പാലിക്കുക , അതിന് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അങ്ങനെ പോകണ്ട എന്ന് വെക്കുക

  • @pranamep2605
    @pranamep2605 4 ปีที่แล้ว +1

    Pradakshina means circumambulation. Circumambulation means going in a clockwise direction, particularly in the northern hemisphere. In the northern hemisphere of the planet, this is a natural phenomenon. If you notice closely, many natural phenomenon turn clockwise above the Equator and anticlockwise below it. It is not just with air or water, the very energy system functions like this.
    This is why if there is an energetic place in the northern hemisphere, and you want to derive benefit from or absorb the energy, you must go clockwise around it. If you want to benefit more, your hair should be wet. If you want to benefit even more, your clothes should also be wet. If you want to benefit still more, you must go around naked. But wet clothes are probably better than nakedness because the body dries up very soon. Clothes remain wet for a long time. So wet clothes are the best way to go around any energy space because you will receive it best - you are most receptive that way-Sadhguru

  • @iambSree
    @iambSree 4 ปีที่แล้ว

    കഷ്ടം

  • @reejeshvamanan9532
    @reejeshvamanan9532 3 ปีที่แล้ว

    അതെങ്ങിനെയാണ് സ്വാമീ തിക്കിനും തിരക്കിനും ഇടയിൽ സ്നേഹ ബന്ധങ്ങൾ പങ്കു വെക്കുന്നത് ?😜

  • @swamiayyan6834
    @swamiayyan6834 3 ปีที่แล้ว

    U extremely vanished.. empty proud in superstitions...

  • @vinodalppara6596
    @vinodalppara6596 3 ปีที่แล้ว

    കേരളത്തിലുള്ള ബ്രാമണ തമ്പ്രാക്കൻ മൂഡന്മാർക്ക് അന്തമില്ല ...