മാവോ - ചൈനയുടെ ചക്രവർത്തി - Rakesh Unnikrishnan

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 107

  • @mohamedsheheer3040
    @mohamedsheheer3040 4 ปีที่แล้ว +7

    Good presentation bro... നിങ്ങൾ പ്രതിബാധിച്ച മാവോയുടെ സ്റ്റീൽ സംഭരണം ഞാൻ 'To Live' എന്ന സിനിമയിൽ കണ്ടിരുന്നു... ഇത്രയും ക്രൂരമായമായ ഭരണം ആയിരുന്നു എന്ന് ഈ സിനിമ കണ്ടതോടുകൂടി ബോധ്യമായതാണ്... എങ്കിലും ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി.❤️

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +3

      ചൈനയുടെ ഫ്യൂഡൽ കാലം തൊട്ടു cultural revolution വരെ മനസ്സിലാക്കാൻ 3 സിനിമകൾ ആണ് ഞാൻ recommend ചെയ്യുന്നത്.
      Farewell my concubine directed by Chen Kaige
      The last Emperor by Bernado Bertolucci
      To live by Zhang Yimou
      Farewell my concubine, To live കുറച്ചു സമയം mainland ചൈനയിൽ നിരോധിച്ചിരുന്ന സിനിമകൾ ആണ്.

    • @smitha290
      @smitha290 4 หลายเดือนก่อน

      Books ethokkei

  • @jayamohans9247
    @jayamohans9247 4 ปีที่แล้ว +16

    മാവോ, ഹിറ്റ്ലർ, ഇദി അമിൻ ഇവർ മൂന്ന് പേരും ഏകാദിപതികൾ കൊലയാളികാൾ തന്നെ പക്ഷേ കേരളത്തിൽ മാവോ മാത്രം മഹാൻ 😁😁

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      ഇതി ameen ആശയമില്ലാത്ത വ്യക്തിയായിരുന്നു ..

  • @rosevillarosevilla9963
    @rosevillarosevilla9963 3 ปีที่แล้ว +1

    താങ്കളുടെ നിരീക്ഷണങ്ങളെല്ലാം ശരിയാണ് ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളി ഇസ്ലാമിക ഗോത്രീയതയാണ്
    മറ്റെല്ലാ ഗോത്രീയതകളും പരിഷ്കരിക്കപ്പെടുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്

  • @PRtalkspraveen
    @PRtalkspraveen 4 ปีที่แล้ว +5

    Kidukki

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 4 ปีที่แล้ว +39

    ഈ പ്രസന്റേഷൻ കൊണ്ട് ഞാൻ എന്താണ് പറയാൻ ഉദ്ദേശിച്ചത്?
    കഴിഞ്ഞ വർഷം ഒരു വീട്ടിൽ പോയപ്പോൾ ഉമ്മറത്തു മാവോയുടെയും, സ്റ്റാലിന്റെയും ഒക്കെ പടം ചില്ലിട്ട് വച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ അതിശയിച്ചത് ഇന്നും ഇവർക്ക് ഒക്കെ ആരാധകർ ഉണ്ടോ എന്നായിരുന്നു. ഒരു പക്ഷെ ഈ ആരാധകരുടെ യൗവ്വനകാലത്ത് മാവോയുടെയും സ്റ്റാലിന്റെയും വീരകൃത്യങ്ങളെ കുറിച്ച് വായിച്ചു ആരാധിച്ചു തുടങ്ങിയത് ആവാം. ഈ ഏകാധിപതിമാർ ചെയ്ത ക്രൂരകൃത്യങ്ങൾ പിന്നീട് വാർത്തകളിൽ ഒക്കെ വന്നത് ഒരു പക്ഷെ അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല. വിദ്യാഭ്യാസം/ ഗവേഷണം എന്നത് ഒരു വ്യക്തി മരണം വരെയും തുടരേണ്ട ഒരു പ്രക്രിയ ആണ്. കാരണം നമ്മൾ മനസ്സിലാക്കിയതിൽ നിന്നും അപ്ഡേറ്റഡ് ആയി factual ഇൻഫൊർമേഷനുകൾ വന്നു കൊണ്ടേയിരിക്കും. അതിനനുസൃതമായി നമ്മുടെ നിലപാടുകൾ പലതും പുതുക്കേണ്ടി വരും. അത് കൊണ്ടാണ് ഞാൻ മാവോയെ കുറിച്ച് സംസാരിക്കാം എന്ന് കരുതിയത്.
    “The illiterate of the 21st century will not be those who cannot read and write, but those who cannot learn, unlearn, and relearn.” ― Alvin Toffler
    ഏതാണ്ട് മൂന്ന് പതിറ്റാണ്ട് ചൈനയുടെ ഏകാധിപതി ആയിരുന്നു മാവോ. അന്ന് ലോകത്തിലെ നാലിൽ ഒന്ന് ജനതയുടെ വിധി നിർണ്ണയിക്കത്തക്ക രീതിയിൽ ഉള്ള അധികാരം കൈവശം വച്ചിരുന്ന ആൾ. അതോടൊപ്പം ഏതാണ്ട് എഴുപത് ദശലക്ഷം മനുഷ്യരുടെ മരണത്തിന് നേരിട്ടോ അല്ലാതെയോ കാരണക്കാരൻ കൂടി ആയിരുന്നു മാവോ. ഏകാധിപത്യ പ്രവണത ഇന്നും നമുക്ക് ലോകത്തിന്റെ പല ഭാഗത്തും കാണാം, ഇന്ത്യ ഉൾപ്പടെ. ഏകാധിപത്യത്തിലേക്ക് പോകാതിരിക്കാൻ ക്രിയാത്മക പ്രതിപക്ഷം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. അതിനേക്കു നേർത്തത് എങ്കിലും തന്നാൽ പറ്റാവുന്ന തരത്തിൽ contributions നടത്തുക എന്നത് ഭാവി തലമുറയോട് ഒരു പൗരന് ഉണ്ടാവേണ്ട ധാർമ്മിക ഉത്തരവാദിത്വം കൂടിയാണ്. മോശം ജനാധിപത്യത്തിന്റെ ബദൽ കൂടുതൽ മെച്ചപ്പെട്ട ആധുനികതയിൽ ഊന്നിയ ജനാധിപത്യം ആണ് അല്ലാതെ ഏകാധിപത്യമോ, മതാധിഷ്ഠിത ഭരണമോ, രാജഭരണമോ, പട്ടാള ഭരണമോ, അശാസ്ത്രീയമായ പ്രത്യയശാസ്ത്രങ്ങളോ അല്ല. ജനാധിപത്യത്തിന് മറ്റൊരു പ്രത്യയശാസ്ത്ര ബദൽ ഇല്ല. എല്ലാത്തരം സർവ്വാധിപത്യങ്ങൾക്കും ഗോത്രീയതകൾക്കും എതിരേ ആവണം ഓരോ സ്വാതന്ത്രചിന്തകരുടെയും പ്രവർത്തനം. ചരിത്രം നമ്മൾ പഠിക്കേണ്ടതിന്റെ ആവശ്യം ആ ചരിത്രം പലപ്പോഴും ആവർത്തിക്കാതിരിക്കാൻ കൂടി ആണ്.
    സമയക്കുറവ് മൂലം സ്ലൈഡുകളിലെ പല കാര്യങ്ങളും വിശദീകരിച്ചിട്ടില്ല. സ്ലൈഡുകൾ ആവശ്യം ഉള്ളവർ rukondoor@gmail.com ഇതിലോട്ടു മെയിൽ അയക്കുക. Slides അയച്ചു തരുന്നതാണ്.

    • @legendarybeast7401
      @legendarybeast7401 4 ปีที่แล้ว +3

      ok,sir

    • @amalpv5600
      @amalpv5600 4 ปีที่แล้ว +1

      വീഡിയോ മുഴുവൻ കേട്ടു....വളരെ നന്നായി സർ
      ചൈന യുടെ വലിയ വികസനത്തെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങരയുടെ.....സഫാരി tv യിൽ കാണാൻ ഇടയായി
      പറ്റുമെങ്കിൽ ചൈനയുടെ എക്കണോമിക് growth നെ കുറിച്ച് ന്യൂറോൺസിൽ തന്നെ ഒരു വീഡിയോ ചെയ്യാമോ

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +3

      @@amalpv5600 Neuronzൽ പ്രവീൺ രവി അധികം വൈകാതെ ഒരു presentation ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്

    • @amalpv5600
      @amalpv5600 4 ปีที่แล้ว +1

      @@rakeshunnikrishnan9330 ok sir

    • @sadhirshasalim366
      @sadhirshasalim366 4 ปีที่แล้ว

      @@rakeshunnikrishnan9330 എന്തുകൊണ്ടാണ് sino -soviet തമ്മിൽ പിരിഞ്ഞു??

  • @jinojacob1232
    @jinojacob1232 4 ปีที่แล้ว +2

    Great Narration !
    Why scientific thinking and approach is better for humanity than blind believing and following system ?
    This one uncovers a lot of facts. Learning history is the only way to avoid the past mistakes ! Great Job Rakesh 👍

    • @gaddarkdamodaran7165
      @gaddarkdamodaran7165 4 ปีที่แล้ว

      ബ3 ലരമയിൽ പ്രസിദ്ധ 7 കര 1ക്കണം

  • @amalpv5600
    @amalpv5600 4 ปีที่แล้ว +2

    വളരെ നന്നായി

  • @sajics6521
    @sajics6521 4 ปีที่แล้ว +2

    Very informative👍👍👍

  • @sarankiranreshma3092
    @sarankiranreshma3092 4 ปีที่แล้ว

    Thanks for the great information

  • @narayanansrijith
    @narayanansrijith 4 ปีที่แล้ว +1

    Good and informative. Cuba mukundhan's favourite china................. Expecting a video about Cambodia......

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +3

      Cambodiaയെ കുറിച്ച് ഇനി വേറെ വീഡിയോ ചെയ്യുന്നില്ല. പ്രസംഗത്തിൽ പരാമർശിച്ച First they killed my father എന്ന സിനിമയെ കുറിച്ച് എഴുതിയ റിവ്യൂ ഇവിടെ പോസ്റ്റുന്നു
      ഞാൻ പോൾ പോട്ടിന്റെ കാലത്തു കംബോഡിയയിൽ ജീവിച്ചിരുന്നിരുന്നു എങ്കിൽ ഉറപ്പായും കൊല്ലപ്പെട്ടേനേ. കാരണം ദൂര കാഴ്ചക്ക് പ്രശ്‌നം ഉള്ളതിനാൽ ഞാൻ കണ്ണാടി ധരിച്ചിട്ടുണ്ട്. കെമെർ റൂഷ് (Khmer rouge- കമ്പൂച്ചിയൻ കമ്മ്യൂണിസ്റ് പാർട്ടിയുടെ സായുധ വിഭാഗം) കണ്ണാടി ധരിച്ചിരിക്കുന്നവർ ബുദ്ധിജീവികൾ ആണെന്നാണ് ധരിച്ചിരുന്നത്. കെമെർ റൂഷ് ബുദ്ധിജീവികൾ, നഗരവാസികൾ, പട്ടാളക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, കലാകാരൻമാർ, മതനേതാക്കൾ, വിയറ്റനാംകാർ, ഇവർക്കെല്ലാം എതിരായിരുന്നു. കർഷകർക്കും കെമറിന്റെ സായുധ പോരാളികൾക്കും ഒഴികെ കംബോഡിയയിൽ മറ്റാർക്കും ജീവിക്കാൻ അവകാശമില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്നവർ ആയിരുന്നു പോൾ പോട്ടും കൂട്ടാളികളും.
      Loung Ung എഴുതിയ ആത്മകഥയെ അടിസ്ഥാനമാക്കി 2017ൽ Angelina Jolie സംവിധാനം ചെയ്ത സിനിമയാണ് ‘First they killed my father’.
      1975ൽ പോൾപോട്ടിന്റെ കാലത്തു അഞ്ചു വയസ്സുകാരിUng തന്റെ കുടുംബത്തോടൊപ്പം നഗരത്തിൽ നിന്ന് ഒരു ഗ്രാമത്തിലെ കൂട്ടായ വിളനിലത്തിലേക്കു (collective farm) പറഞ്ഞയക്കപെടുന്നു. മുൻ സൈനിക ഉദ്യോഗസ്ഥനായ ഉങ്ങിന്റെ അച്ഛൻ പിന്നീട് കൊല ചെയ്യപെടുന്നു. മൂത്ത രണ്ടു സഹോദരങ്ങളെയും പോരാളികൾ ആയി യുദ്ധമുഖത്തേക്കു കെമർ പറഞ്ഞയക്കുന്നു. മറ്റു മൂന്ന് സഹോദരങ്ങൾ പാടത്തെ പണിക്കായി നിയോഗിക്കപ്പെടുന്നു. അതിലൊരാൾ പട്ടിണി കിടന്നു രോഗങ്ങളാൽ മരിക്കുമ്പോൾ അമ്മയ്ക്ക് കരയാൻ ഏതാനും മിനുട്ടുകൾ ആണ് കൊടുത്തത് എന്തെന്നാൽ കെമറിന് തൊഴിൽ ആണ് ദുഃഖാചരണത്തെക്കാൾ പ്രധാനം. അവസാനം Ung സായുധ സേനയിൽ ഒരു പോരാളിയായി ചേർക്കപെടുന്നു. 1979ൽ പോൾപോട്ടിനെ പുറത്താക്കാൻ കംബോഡിയയോട് യുദ്ധം ചെയ്ത കമ്മ്യൂണിസ്റ് രാജ്യമായ വിയറ്റ്നാം ഇവരെ സ്വാതന്ത്രരാക്കുന്നു.
      contd

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +3

      സ്വത്തിന്റെ സമൂലമായ പുനർവിതരണവും ഒരു ആഗോള സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ (കമ്യൂണിസത്തിന്റെ അപരിഷ്‌കൃതമായ ഒരു രൂപം) തളർച്ചയും ഉണ്ടാകുമെന്നു കാൾ മാർക്സ്‌ കണക്കുകൂട്ടിയിരുന്നു. ഒപ്പം, മനുഷ്യന്റെ സ്വഭാവത്തിലും, വ്യക്തിഗത സംസ്കാരങ്ങളിലും, വ്യക്തിത്വങ്ങളിലുമൊക്കെ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും കമ്യൂണിസത്തിന്റെ ഒരു ഉയർന്ന അവസ്ഥയിൽ വ്യക്തിഗതമായ സാമ്പത്തിക പ്രത്യേകതകൾ (സാമ്പത്തിക വൈവിധ്യങ്ങൾ) അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.
      തൊഴിൽ വിഭജനം മൂലവും പണാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ മൂലവും സ്വന്തം സമൂഹത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട മനുഷ്യർ, അതിൽ നിന്ന് മോചിപ്പിക്കപ്പെട്ടു സ്വതന്ത്രരായി ജീവിക്കുന്ന ഒരു ഭാവി ആയിരുന്നു മാർക്സിന്റെ ചിന്തയിൽ. ഇന്നുള്ള മനുഷ്യവ്യക്തിത്വങ്ങൾ മാറി പകരം, ഒരു പ്രത്യേകതയുമില്ലാത്ത എന്നാൽ എല്ലാത്തിലും വൈദഗ്ധ്യമുള്ള പുതിയൊരു തരം വ്യക്തിത്വമുള്ള മനുഷ്യ സമൂഹം ഉടലെടുക്കും. വിപ്ലവം (revolutions), മിച്ച മൂല്യ സിദ്ധാന്തം (labor theory of value), വൈരൂദ്ധ്യാത്മക ബൗദ്ധികവാദം (dialectic materialism), തൊഴിലാളി വർഗ സർവാധിപത്യം (dictatorship of the proletariat), സ്വത്തിന്റെ സമൂലമായ പുനർവിതരണം (radical redistribution of wealth), കൂട്ടായ്മയായി പ്രവർത്തിക്കുന്ന കൃഷിയിടങ്ങൾ (farm collective) തുടങ്ങിയ കമ്മ്യൂണിസ്റ് സിദ്ധാന്തങ്ങൾ വിശ്വസിച്ചിരുന്ന പോൾ പോട്ട് ഈ അശാസ്ത്രീയ സിദ്ധാന്തങ്ങൾ പ്രായോഗികമായി നടപ്പിലാക്കി.
      എല്ലാം ഒന്നെന്ന് തുടങ്ങി ഒരു കാർഷിക ഉട്ടോപ്പിയ ആയി കംബോഡിയ പരിവർത്തനപ്പെടണം എന്ന ഉദ്ദേശത്തോടു കൂടി കംബോഡിയൻ ജനതയെ ലോകത്തിൽ നിന്ന് ഒറ്റപ്പെടുത്തി കൊണ്ട് പോൾ പോട്ട് ‘Year zero’ പ്രഖ്യാപിച്ചു. തുടർന്ന് നഗരങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടു, കറൻസി നിരോധിച്ചു, ജനങ്ങളുടെ സ്വകാര്യ സ്വത്തുക്കൾ പിടിച്ചെടുത്തു, മത വിശ്വാസം നിരോധിച്ചു. ഉൾനാടൻ കൂട്ടായ്മകളുടെ കൃഷിയിടങ്ങളിലേക്ക് ദശലക്ഷക്കണക്കിന് ജനങ്ങളെ മാറ്റി. എതിർത്തവർ നിഷ്കരുണം കൊല്ലപ്പെട്ടു. വെടിയുണ്ട വിലയുള്ളത് ആയത് കൊണ്ട് പലപ്പോഴും കോടാലിക്ക് വെട്ടിയും, തലയ്ക്കു അടിച്ചും, കൂർപ്പിച്ച മുള കൊണ്ട് കുത്തിയും ആണ് കൊന്നിരുന്നത്. കൊല്ലപെടുന്നവർ പലപ്പോഴും അവരുടെ തന്നെ ശവക്കുഴി തോണ്ടാൻ നിർബന്ധിക്കപ്പെടുമായിരുന്നു. കൊലപാതകികൾ പലപ്പോഴും കുട്ടികൾ ആയിരുന്നു. ബാക്കിയുള്ളവർ കൃഷിയിടങ്ങളിലെ അമിത ജോലി കൊണ്ടും പട്ടിണി കിടന്നും രോഗം വന്നു ചികിത്സ കിട്ടാതെയും കൊല്ലപ്പെട്ടു. ഏതാണ്ട് ഇരുപത് ലക്ഷത്തിന് അടുത്ത് കംബോഡിയക്കാർ കെമറിന്റെ വാഴ്ച്ചയിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്, ഏതാണ്ട് കംബോഡിയൻ ജനതയുടെ നാലിൽ ഒന്ന്. ശവശരീരങ്ങൾ കൂട്ടമായി സംസ്കരിച്ചിരുന്ന സ്ഥലങ്ങൾ പിന്നീട് ‘Killing fields’ എന്ന് അറിയപ്പെട്ടു.
      ജനാധിപത്യ വിരുദ്ധമായിട്ടുള്ള ഒരു അശാസ്‌ത്രീയ പ്രത്യയശാസ്ത്രത്തിൽ/ സർവാധിപതിയായ ഗോത്രത്തലവനിൽ ഉള്ള വിശ്വാസത്തിനു ജനങ്ങൾ കൊടുക്കേണ്ട വില എന്തെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന സിനിമയാണ് “First they killed my father.”

  • @thealchemist413
    @thealchemist413 4 ปีที่แล้ว +1

    WAITING FOR THE NEXT PART

  • @psuresh
    @psuresh 4 ปีที่แล้ว +2

    മാവോയുടെ വ്യക്തി ജീവിതം വൈകൃതങ്ങൾ നിറഞ്ഞതാണെന്ന് കേട്ടിട്ടുണ്ട്. സ്റ്റാലിനെ പറ്റി അങ്ങിനെ കേട്ടിട്ടല്ല.

  • @009jithu
    @009jithu 4 ปีที่แล้ว +2

    ചരിത്രം എപ്പോഴും വളച്ചൊടിച്ചതാണ്, മാവോ ആണ് ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാപക നേതാവ് എന്നാണ് ഇതുവരെ കെട്ടിട്ടുള്ളത്
    കാര്യങ്ങൾ പറയുമ്പോൾ അതിന്റെ ലക്ഷ്യം മനസ്സിൽ കണ്ടു പറയുക അല്ലെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല
    മാവോ പറ്റി പറയുമ്പോൾ ശ്രീരാമനെ ഉദാഹരിച്ചദു ശരിയായോ എന്ന് സംശയം
    നിങ്ങൾ സ്വതന്ത്ര ചിന്തകൻ ആണോ എന്നുള്ള സംശയം വരാം.
    എന്തായാലും വളരെ നല്ല പ്രസന്റേഷൻ
    കൂടുതൽ അറിയണ്ടവർക്ക് റഫറൻസ് കൊടുത്തിട്ടുണ്ടല്ലോ 👍

  • @sandeep.p2825
    @sandeep.p2825 4 ปีที่แล้ว

    good information

  • @Oldmangofilms
    @Oldmangofilms 4 ปีที่แล้ว +6

    മാവോ എന്തുമായിക്കോട്ടെ പക്ഷെ സഞ്ചാരം ഡിവിഡി സീരീസിൽ ടിബറ്റ് വീഡിയോ കണ്ടു നോക്കുക അതിൽ 2019 ലെ ചൈനയെ കാണിക്കുന്നുണ്ട് ,ചൈനയുടെ വളർച്ച കണ്ടു കണ്ണ് തള്ളിപ്പോകും അത് കണ്ടിട്ട് ഇന്ത്യയുമായി ഒന്ന് കംപെയർ ചെയ്തു നോക്കൂ വേണ്ട അമേരിക്കയുമായി ഒന്ന് കംപെയർ ചെയ്യൂ വിവരം മനസിലാകും

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +6

      ഞാൻ 2014ൽ ടിബറ്റിൽ പോയിരുന്നു. ഇന്ത്യയിലെ ജനാധിപത്യം മികച്ചതാണ് എന്നൊരു അഭിപ്രായമേ എനിക്കില്ല, അത് പോലെ അമേരിക്ക ആണ് ജനപധിപത്യത്തിന്റെ ഉദാത്ത മാതൃക എന്നും അഭിപ്രായം ഇല്ല. ചൈന ഇന്ന് ലോകത്തിലെ ഒന്നാം കിട സാമ്പത്തിക ശക്തിയാണ് എന്ന കാര്യത്തിൽ എനിക്ക് തർക്കമൊന്നും ഇല്ല. ഒരു രാജ്യം സാമ്പത്തിക ശക്തിയായി എന്നത് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് അവിടെ ജീവിക്കുന്ന സാധാരണ ജനം നല്ല അവസ്ഥയിൽ ആണ് ജീവിക്കുന്നത് എന്നാണ്- accessibility to health care/ education/ quality of life/ minimum working hours. ഈ അടിസ്ഥാനത്തിൽ ആണെങ്കിൽ ചൈനയും ജനങ്ങൾക്ക് കൊടുക്കുന്ന സേവനങ്ങളിലും സ്വാതന്ത്ര്യത്തിലും ബഹുദൂരം പിന്നിലാണ്. ഇതില്ലാതെ സാമ്പത്തിക ശക്തിയായിട്ട് എന്ത് കാര്യം?
      I suggest you watch this documentary ‘American factory’
      th-cam.com/video/m36QeKOJ2Fc/w-d-xo.html
      Articles on Chinese human rights
      www.nytimes.com/2020/03/14/world/asia/china-ren-
      zhiqiang.html
      www.amnesty.org/en/countries/asia-and-the-
      pacific/china/report-china/
      th-cam.com/video/XrVeYPdzzMs/w-d-xo.html
      www.hrw.org/world-report/2020/country-chapters/global
      www.hrw.org/world-report/2019/country-chapters/china-
      and-tibet
      www.humanrightsfirst.org/press-release/new-chinese-
      national-security-law-poses-severe-threat-human-rights-hong-kong
      www.hrw.org/news/2020/06/09/hong-kong-rights-under-
      attack-anniversary
      www.thelancet.com/journals/lancet/article/PIIS0140-6736(20)30122-7/fulltext

    • @chinjuminnu9954
      @chinjuminnu9954 4 ปีที่แล้ว +7

      ഞങ്ങളുടെ കമ്പനിയിൽ കെമിക്കൽ സപ്പ്ലൈ ചെയ്യുന്ന ജർമ്മൻ സുഹൃത്തുമായി ഒരിക്കൽ "നിങ്ങളുടെ കമ്പനി 5 ലക്ഷത്തിനു സപ്പ്ലൈ ചെയ്യുന്ന ഏകദേശം അതേ ക്വാളിറ്റി ഉള്ള കെമിക്കൽ ചൈന കേവലം 80,000 രൂപയ്ക്കു സപ്പ്ലൈ ചെയ്യുന്നുണ്ടല്ലോ" എന്ന് ഞാൻ ചോദിച്ചിരുന്നു.അദ്ദേഹം പറഞ്ഞ വസ്തുത ഒരു ഇന്ത്യക്കാരൻ എന്നനിലയിൽ എന്നിൽ ഞെട്ടലുണ്ടാക്കി. "അവിടെ ഇൻഡസ്ട്രിയൽ സേഫ്റ്റി എന്ന സംഭവമേ ഇല്ല.(നമ്മളൊക്കെ മില്ലിയൻസ് ആണ് സേഫ്റ്റിക്കു ചിലവഴിക്കുന്നത്). ഏതു നദീതീരത്തും കെമിക്കൽ ഫാക്റ്ററി അവിടെ കാണാം. 12-14 മണിക്കൂർ കമ്പൽസരി വർക്ക് ഉണ്ട്. പിന്നെ മെയിൻ ആയി അവിടെ റിസർച്ച് എന്ന സംഭവമേ ഇല്ല; നമ്മൾ ഉണ്ടാക്കുന്ന കെമിക്കൽ ഒരു ഡബ്ബ കിട്ടിയാൽ ഒരുമാസം കൊണ്ട് അതിന്റെ ഡ്യൂപ്ലിക്കേറ്റ് അവർ ഉണ്ടാക്കിത്തരും" . എന്തായാലും നമ്മുടെ കമ്പനി ചൈനീസ് പ്രോഡക്ട് വാങ്ങാറില്ല!!

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +5

      @@chinjuminnu9954 This is a comment I wrote few months back.
      ഞാൻ 2005ൽ ദുബൈയിൽ വന്നു. ആദ്യ ജോലി ഒരു ബാങ്കിന്റെ ബ്രഹത്തായ കൺസ്ട്രക്ക്ഷൻ പ്രൊജക്ടിൽ സൈറ്റ് എഞ്ചിനീയർ ആയിട്ട് ആയിരുന്നു. ഒരു ഫ്ലോർ തന്നെ മാത്രം ബാങ്കിന്റെ ഡാറ്റ സെന്റർ. അങ്ങനെ 2 വലിയ ബിൽഡിംഗ്. ഞാൻ ജോലി ചെയ്തിരുന്ന ഇന്ത്യൻ കമ്പനി mep വർക്കുകൾ (mechanical, electrical, plumbing) ആയിരുന്നു ചെയ്തിരുന്നത്. ഒരു ചൈനീസ് കമ്പനി (main contractor) ആയിരുന്നു civil വർക്കുകൾ ചെയ്തിരുന്നത്. ഞങ്ങൾ ആകെ കഷ്ടപ്പെട്ട് പോയി. ചൈനീസ് കമ്പനിയുടെ 12 മണിക്കൂർ വീതമുള്ള 2 ഷിഫ്റ്റുകൾ. വർഷത്തിൽ ചൈനീസ് ന്യൂ ഇയറിന് മാത്രം തൊഴിലാളികൾക്ക് അവധി, അന്നൊരു കപ് കേക്ക് കൊടുക്കും അവർക്കു. UAEയുടെ പൊതു അവധികൾ പോലും ബാധകമല്ല. അവരുടെ പ്രൊജക്റ്റ് മാനേജർ പോലും സൈറ്റ് നടക്കുന്ന മൂന്ന് വർഷം കുടുംബത്തെ കാണാൻ നാട്ടിൽ പോയിട്ടില്ല. ഉച്ച നേരം ആഹാരം പച്ച ചോറും പിന്നെ രസം പോലെ ഒരു കറിയുടെ ചാറും (അത് ഒരു മഗ്ഗിൽ കൊടുക്കും). മൂന്നു വർഷവും ഞാൻ ഇവർ ഇത് കഴിക്കുന്നത് മാത്രമേ കണ്ടിട്ടുള്ളു. തൊഴിലാളികൾ എല്ലാം ആ കൊടും വെയിലത്തു വെറും നിലത്തിരുന്നു കഴിക്കുന്ന ദൃശ്യം ഇപ്പോഴും മനസ്സിൽ ഉണ്ട്. ഇവരോട് ഒപ്പം പിടിക്കാൻ ഞങ്ങൾ ഒരുപാടു കഷ്ടപ്പെട്ടു. പണികൾ delay വരുന്നു എന്ന പഴി മുഴുവൻ ഞങ്ങൾക്കും മറ്റു സബ് കോൺട്രാക്ടർമാർക്കും. ഞങ്ങൾ ചൈനീസ് കമ്പനിയോട് ഒപ്പം പിടിക്കാൻ ഷിഫ്റ്റ് 10 മണിക്കൂർ ആക്കി. ഇവിടുത്തെ കൊടും ചൂടിൽ ഷിഫ്റ്റ് കഴിയുമ്പോൾ നമ്മളെ കൊണ്ട് ഒന്നിനും കൊള്ളാതെ ആവും, പലർക്കും dehydration ആയി ബന്ധപെട്ടു അസുഖങ്ങൾ. 10 മണിക്കൂർ ഡ്യൂട്ടിയിൽ 2.5 മണിക്കൂർ AC ഇല്ലാത്ത ബസ്സിൽ യാത്ര ചെയ്തു ലേബർ ക്യാംപിൽ എത്തി ഭക്ഷണം ഉണ്ടാക്കി കഴിച്ചു കിടക്കണം. കോമ്മൺ ടോയ്ലറ്റ് ആയത് കൊണ്ട് രാവിലെ നേരത്തെ എണീറ്റ് ക്യു നിൽക്കണം, ഉറങ്ങാൻ സമയം കിട്ടില്ല. ഓവർടൈം പൈസ താരം എന്ന് തൊഴിലാളികളോട് ഞാൻ പറഞ്ഞു. പൈസക്ക് വേണ്ടി ഇങ്ങനെ പണി എടുത്തു ചാവാൻ പറ്റുമോ എന്ന് മറുചോദ്യം- അത് ശരിയാണ്. എന്നാൽ അവസാനം, ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം കൺസൾട്ടന്റും ക്ലയന്റും ഇടപെട്ടു. ഇങ്ങനെ 24 മണിക്കൂർ പണി വേണ്ട എന്ന് ശക്തമായി തന്നെ പറഞ്ഞു. അപ്പോഴാണ് ഞങ്ങൾക്ക് ഒരാശ്വാസം ആയത്.
      ആ സമയം UAEയിൽ പ്രവർത്തിച്ചിരുന്ന എല്ലാ ചൈനീസ് contracting കമ്പനികളും ഇതേ രീതിയിൽ ആണ് പ്രവർത്തിച്ചിരുന്നത്. എന്ത് മാത്രം site accidents, safetyക്ക് പുല്ലു വില. ഇവിടുത്തെ നിയമ പ്രകാരം സൈറ്റിൽ അപകടം നടന്നു ആരെങ്കിലും മരണപ്പെട്ടാൽ അപ്പൊ തന്നെ safety officerറെ ജയിലിൽ കൊണ്ട് പോകും. ചൈനക്കാർ അല്ലാത്ത എത്രയോ safety officerമാർ ഇത് പേടിച്ചു ആ കമ്പനിയിൽ നിന്ന് രാജി വച്ച് ഓടി പോയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം എന്നൊക്കെ പറഞ്ഞാൽ അവർക്കു കലി ഇളകും...

    • @exploreweeks267
      @exploreweeks267 3 ปีที่แล้ว +1

      Simple things bro
      Today china belive in science
      India believe in God

  • @bornofmind
    @bornofmind 4 ปีที่แล้ว

    Very good presentation 👍

  • @saravananmohandas8576
    @saravananmohandas8576 4 ปีที่แล้ว +1

    Good content I thought he was a great but it was my misconception

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว

    Good and very informative

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 ปีที่แล้ว

    Super.

  • @suhairsuhair8287
    @suhairsuhair8287 4 ปีที่แล้ว

    Thanks 👍

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว

    മികച്ച അവതരണം, ജോസിഫ് ബ്രോസ് ടിറ്റോയെ കുറിച്ച് ഒരു പരിപാടി ചെയ്യുമോ !

  • @sumeshpv9645
    @sumeshpv9645 4 ปีที่แล้ว

    Informative, presentation to be improved .

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +5

      ശരിയാണ്. വിഷയം അവതരിപ്പിക്കുന്ന രീതിയിൽ ഞാൻ ഒരുപാട് മെച്ചപ്പെടാനുണ്ട്. പലരും പ്രസംഗിക്കുന്നത് കാണുമ്പോൾ കൊതി വരാറുണ്ട്. :) പിന്നെ യുവജനോത്സവത്തിലെ പ്രസംഗ മത്സരം ഒന്നും അല്ലാലോ ഗപ്പ് കിട്ടാൻ എന്നോർത്ത് സ്വയം സമാധാനിക്കുകയാണ്. :(

    • @sumeshpv9645
      @sumeshpv9645 4 ปีที่แล้ว +2

      Rakesh Unnikrishnan Boss Don’t think like that, May be am familiar with RC , Morris & Vaishkan Thampi .There are so many limitations with Zoom App aa well as Webinars. In front of of audience it will be more audible. Will see soon at stage with an another informative topic.keep moving all the best..👍

  • @vamanakumarkvkumar
    @vamanakumarkvkumar 4 ปีที่แล้ว

    👍

  • @manojkumarpk1525
    @manojkumarpk1525 4 ปีที่แล้ว

    കമന്റുകളുടെ ഉത്തരങ്ങളും ഏകാധിപത്യ രീതിയിലാണോ ? ഒരു സംശയം .....

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +3

      വികാരപ്രകടനം അല്ലാതെ ചോദ്യങ്ങൾ നിലവാരത്തിൽ ഉള്ളത് ആണെങ്കിൽ വസ്തുതാപരമായ ഉത്തരം പ്രതീക്ഷിക്കാം. :)

  • @Beejay0077
    @Beejay0077 4 ปีที่แล้ว

    nunavedivattam

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +3

      വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കാം. അല്ലാത്ത പക്ഷം ഈ ആരോപണം ഒരു ഭക്തന്റെ രോദനമായി മാത്രമേ കാണാൻ കഴിയൂ. :)

    • @NishanthSalahudeen
      @NishanthSalahudeen 4 ปีที่แล้ว

      errr.... vendaayirunnu

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 ปีที่แล้ว

    Excellent. Is it all really, horrible.

  • @greenindia5481
    @greenindia5481 3 ปีที่แล้ว

    ചങ്കിലെ ചൈന
    കുറ്റം പറയാതിരിക്കുന്നതാണ് നല്ലത്

  • @matthachireth4976
    @matthachireth4976 4 ปีที่แล้ว

    The dictator, dictates whole society. The dynasty empire, still continue with communism. The history repeats thru modern capitalism. Also Zemindhari systems part of such regeme.

  • @skkumar4u
    @skkumar4u 4 ปีที่แล้ว +2

    ഇവിടെ ഉള്ളതൊക്കെ ചെറുത്

  • @bennyjohn847
    @bennyjohn847 4 ปีที่แล้ว

    Ok presentation, but when you talk you have to be more articulate, dont make unnecessary aha aha

  • @chandrank.m7262
    @chandrank.m7262 4 ปีที่แล้ว

    ഇന്ത്യൻ വീടുകളിൽ നെഹ്രുവിന്റെയും ഇന്ദിര ഗാന്ധിയുടെയും രാജീവിന്റെയും പടം വെക്കുന്നുണ്ട്

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +3

      തിരുവനന്തപുരത്തു പല വീടുകളിലും ശ്രീ ചിത്തിര തിരുനാളിന്റെ പടം വച്ചേക്കുന്നത് കണ്ടിട്ടുണ്ട്. രാജാവിനെ വണങ്ങി ശീലിച്ച ജനതയാണ്.
      ആരുടേയും പടം വെക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. വ്യക്തിപൂജ ഗോത്രീയവും ആധുനികതാ വിരുദ്ധവും ആണ്..

  • @naushad62
    @naushad62 4 ปีที่แล้ว

    സ്ലൈഡുകൾ ആവശ്യമില്ല.

  • @Enthumk
    @Enthumk 4 ปีที่แล้ว

    re

  • @praveenka8468
    @praveenka8468 4 ปีที่แล้ว +1

    35:00
    ഒരു ഭരണാധികാരി വ്യക്തി എന്ന നിലയിൽ നല്ലവൻ ആയിട്ട് കാര്യമില്ല
    എന്ന് പറയുന്നു
    പക്ഷെ വീഡിയോയിൽ കൂടുതലും മാവോ ദുർ നടപ്പ് കാരൻ ആണെന്ന് പറയുന്നു...

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +9

      ഒരു വ്യക്തി ഇനി എത്ര നല്ലവൻ ആണെങ്കിലും അമിതാധികാരത്താൽ പിഴപ്പിക്കപ്പെടാൻ ഉള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ വന്നാൽ രാജ്യത്തിന് വലിയ അപകടം കൂടാതെ അയാളെ മാറ്റാൻ ഉള്ള social institutions സ്വതന്ത്രമായും സുതാര്യമായും പ്രവർത്തിക്കുന്നുണ്ടോ എന്നതാണ് ജനാധിപത്യത്തിന്റെ അടിത്തറ.
      ഉദാഹരണത്തിന് നെഹ്റുവിന്റെ ജനാധിപത്യശയങ്ങൾ മനസ്സിലാക്കിയിട്ടുള്ള ആൾ ആണ് ഇന്ദിരാ ഗാന്ധി. നെഹ്റുവിന്റെ ലേഖനങ്ങളും പുസ്‌തകങ്ങളും എഡിറ്റ് കൂടി ചെയ്തിരുന്നു. എന്നാൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ഒട്ടും ജനാധിപത്യപരമല്ലാതെ പെരുമാറിയ ആൾ കൂടിയാണ് ഇന്ദിരാ ഗാന്ധി.

  • @muhammedck3223
    @muhammedck3223 4 ปีที่แล้ว +3

    തെളിവുകൾ ഇല്ലാതെ വെറുതെ പറഞ്ഞു പോകുന്നു.- Waste

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 4 ปีที่แล้ว +8

      വസ്തുതാപരമായ തെറ്റുകൾ ഈ വീഡിയോയിൽ നിന്ന് ചൂണ്ടിക്കാണിച്ചാൽ അതിനു പ്രതികരിക്കാം. അല്ലാത്ത പക്ഷം താങ്കളുടെ കമ്മന്റ് ഒരു ഭക്തന്റെ രോദനമായി മാത്രമേ കാണാൻ സാധിക്കു.
      Mao the untold story എന്ന പുസ്തകത്തിലെ ഇന്റർവ്യൂ details ഇങ്ങനെയാണ്. ഇതല്ലാതെ ഇഷ്ട്ടം പോലെ വേറെ references ഉണ്ട്
      Mainland China
      Family & relatives of Mao- 8 nos
      Old friends & colleagues- 8nos
      Close staff (secretaries, intrepreters, bodyguards, household staff, medical staff, girl friends)- 23nos
      Staff of the leadership- 17nos
      Top echelon, key witnesses to historical events- 42nos
      Witnesses to major events- 23nos
      Taiwan- 16nos
      Rest of the world- Albania-9nos, Australia-2nos, Belgium- 3nos, Brazil-3nos, Cambodia-1no, Denmark-1no, Egypt-3no, France-7nos, Germany-5nos, HongKong-1no, Hungary-3nos, India-8nos, Indonesia-1no, Iran-1no, Iraq-1no, Ireland-1no, Italy-8no, Japan-17no, North Korea-1no, Malaysia-1no, Mexico-3no, New Zealand-1no, Nigeria- 1no, Norway-1no, Philippines- 1no, Poland-3no, Russia- 28nos, Singapore-3no, Spain-1no, Tnazania-1no, Thailand-2no, UK-7no, USA-24no, Vietnam-4no

  • @jayachandran9376
    @jayachandran9376 4 ปีที่แล้ว +2

    Very good information ...