ആണത്തം - An Evolutionary Perspective On Testosterone | Rakesh Unnikrishnan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ആണത്തം - An Evolutionary Perspective On Testosterone | Rakesh Unnikrishnan
    Organised by Science Global UAE
    Camera: Praveen Ravi
    Editing: Pramod Ezhumattoor
    References:
    മാറാത്ത തലവരകൾ - Dr Augustus Morris - • മാറാത്ത തലവരകൾ - Dr Au...
    ഈ ആണുങ്ങൾ എന്താ ഇങ്ങനെ? (Part 3) - Rakesh Unnikrishnan - • ഈ ആണുങ്ങൾ എന്താ ഇങ്ങനെ...
    esSENSE Social links:
    www.clubhouse....
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    FaceBook Group: / essenseglobal
    Telegram Debate Group: t.me/joinchat/...
    Podcast: podcast.essense...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in

ความคิดเห็น • 117

  • @anishp7850
    @anishp7850 2 ปีที่แล้ว +25

    Well said .
    ജനിതകം ആണ് താരം ,
    അത് മനസ്സിലാക്കിയുള്ള വിദ്യാഭ്യാസവും , സാമൂഹ്യ ജീവിതവും രൂപ വത്കരിച്ചിരുന്നു വെങ്കിൽ ..... എത്ര സുന്ദരം ...... ഇന്ന് നമ്മെ അലട്ടുന്ന എത്രയോ പ്രശ്നങ്ങൾ ഇല്ലാതെ ആയേനേ...

  • @saleemponnavalappil4400
    @saleemponnavalappil4400 2 ปีที่แล้ว +9

    Rakesh unnikrishnan sir ന്റെ
    മുൻ ടോപ്പിക്ക് ഒക്കെ കണ്ടിട്ടുണ്ട് വളരെ വിഞ്ജനപ്രതമാണ്.
    Sir റിൽ നിന്നും ഒരുപാട് പഠിച്ചു.
    സാർറിൽ നിന്നും ഒരുപാട് പഠിക്കണമെന്ന് ആഗ്രഹമുണ്ട്.
    അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു 👍

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +12

      സാർ വിളി ഒഴിവാക്കി പേര് വിളിക്കാൻ അപേക്ഷ. സാർ വിളി hierarchical ആണ്. നമ്മൾ എല്ലാവരും ഒരുപോലത്തെ homo sapiens അല്ലെ.. ആരും മറ്റൊരാളേക്കാൾ ബൗദ്ധികപരമായി മുകളിലോ കീഴിലോ അല്ലാത്ത കിനാശ്ശേരി ആണെന്റെ സ്വപ്നം.. 😀

    • @saleemponnavalappil4400
      @saleemponnavalappil4400 2 ปีที่แล้ว +1

      @@rakeshunnikrishnan9330
      അതുശരിയാണ്
      പക്ഷെ ഇങ്ങനെ ഒക്കെ പറയുമ്പോളാണ് അറിയാതെ ബഹുമാനിച്ചു പോകുന്നത് 😇.
      Thank you

    • @ravanraja8079
      @ravanraja8079 2 ปีที่แล้ว

      @@rakeshunnikrishnan9330 Do you think we can do away with hierarchy in our social life?

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +3

      @@ravanraja8079 ഒരു ചെറിയ ചോദ്യം ആണ് ചോദിച്ചത് എങ്കിലും അതിന്റെ ഉത്തരങ്ങളും തുടർ ചർച്ചയും വലുതാണ്.
      ചില hierarchical behavior നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് സാർ വിളി. പുരോഗമിച്ച സമൂഹങ്ങളിൽ ആരും സാർ വിളിക്കാറില്ല. അത് നമുക്കും ചെയ്യാവുന്നതേ ഉള്ളു.
      അതെ സമയം പ്രാകൃതമായിട്ടുള്ള hierarchies ഉണ്ട്. ഇന്നലെ കണ്ട ജയ് ഭീം സിനിമയിൽ കാണിക്കുന്നത് പോലെ ജാതി തിരിച്ചു നീതിയുടെ വിതരണം തുല്യമായി കൊടുക്കാത്ത അവസ്ഥ. ഒരു ആധുനിക സമൂഹത്തിനു ചേരാത്ത തീർത്തും അനീതി ആയിട്ടുള്ള ഇത്തരം hierarchies അവസാനിക്കേണ്ടതുണ്ട്.
      വേട്ടയാടി നടന്നിരുന്ന കാലം മനുഷ്യർ കുറച്ചൊക്കെ egalitarian ആയിരുന്നു. ചെറുഗോത്രങ്ങൾ ആയപ്പോൾ തന്നെ അതിനൊരു ഗോത്ര മൂപ്പൻ ഉണ്ടായി. അവിടെ തന്നെ hierarchy ഉണ്ട്. ചെറു ഗോത്രങ്ങൾ വലിയ ഗോത്രങ്ങൾ ആകുകയും രാജ്യങ്ങൾ ആകുകയും സംസ്കാരങ്ങൾ ആകുകയും ചെയ്തപ്പോൾ സമൂഹം കൂടുതൽ complex, stratified/ hierarchical ആയി.
      എല്ലാ തരത്തിലും സമത്വം എന്നത് ഒരു utopian ആശയം ആണ്. സാമ്പത്തികമായി എല്ലാവരും ഒരുപോലെ ആവുന്ന ഒരു അവസ്ഥ ഉണ്ടാകില്ല. ഒരു പക്ഷെ ഒരു മഹാ യുദ്ധത്തിന് ശേഷം ഉണ്ടായേക്കാം. കാരണം പണമുള്ളവനും ഇല്ലാത്തവനും യുദ്ധശേഷം ഒരു പോലെ ദരിദ്രർ ആയേക്കും. 10,000 പേർക്ക് ഒരുപോലെ 1000 രൂപ divide ചെയ്തു കൊടുത്താലും ഒരാഴ്ചക്കുള്ളിൽ ചിലരുടെ കയ്യിൽ 1000ന് മേലെ പണവും മറ്റുള്ളവർക്ക് 1000ന് താഴെ പണവും കാണും എന്തെന്നാൽ പണം കിട്ടുന്ന നിമിഷം വിനിമയവും തുടങ്ങുകയായി.
      Equality ഒരു ലക്ഷ്യമാണ് എന്ന് കരുതി പ്രവർത്തിച്ചാൽ മാത്രമേ ഒരുപാടു ജീവിതങ്ങൾ മെച്ചപ്പെടു even when we know that it's utopian. We need to provide access to resources for all people. One might be using a golden spoon but we need to ensure a steel spoon at least for all. For example, a few might get the costliest education but we need to ensure every single one of them gets a decent education.

  • @antojames9387
    @antojames9387 2 ปีที่แล้ว +7

    രാകേഷ് ഉണ്ണികൃഷ്ണന്റെ ക്ലാസുകൾ നല്ല interesting ആണ്.

  • @jinsgeorge386
    @jinsgeorge386 2 ปีที่แล้ว +5

    Beautiful presentation and topic ... Very interesting ❤️🌸

  • @tomyseb74
    @tomyseb74 2 ปีที่แล้ว +11

    Great presentation. Congratulations Rakesh

  • @bijunarambil9935
    @bijunarambil9935 2 ปีที่แล้ว +4

    Interesting topic and good presentation.. Well done Rakesh

  • @praveenmallar
    @praveenmallar 2 ปีที่แล้ว +12

    Good presentation. Genetic determination നെ ഇടതുകാരും വലതുകാരും എങ്ങനെ, എന്തുകൊണ്ട് എതിർക്കുന്നു എന്ന് Steven Pinker blank slate ഇൽ വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്.

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว

      The blank slate വായിച്ചിട്ടില്ല. വായിക്കണം. :)

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +1

      @tiger എല്ലാ കാര്യത്തിനും ഏക കാരണം social construct മാത്രം ആണ് അതിൽ biology തീരെ ഇല്ല എന്ന് വാദിക്കുന്ന post modernist വാദത്തെ address ചെയ്യുകയാണ് ഈ പ്രഭാഷണത്തിലൂടെ ചെയ്തത്. Biology + social construct കെട്ടുപിണഞ്ഞു കിടക്കുന്നു എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്.
      1. Masculinity is the reason for development of human {from cave men to modern man' - കൃഷി കണ്ടു പിടിച്ചതിന് ശേഷം ഉണ്ടായിട്ടുള്ള സാമൂഹിക മാറ്റം. കൂടുതൽ ഭക്ഷണ ഉൽപ്പാദനം കാരണം ആണ് ഗോത്രങ്ങൾ പതുക്കെ പതുക്കെ സംസ്കാരങ്ങൾ ആയതും പൊതുവെ ഗുഹാ മനുഷ്യൻ civilized ആയി തീർന്നതും.
      2.kooduthalum kandupiditangl nadatiyat purushan maar aan ntu kond? കൂടുതൽ opportunities കിട്ടിയിരുന്നത് പുരുഷന്മാർക്ക് ആയിരുന്നു എന്നത് കൊണ്ട്.
      3. Ningal oru 20 aanungalde adut oru building paniyan parayunna pole alla 20 penungalude koode parayunat. Atin empowerment onm alla. - വ്യക്തമല്ല. Civil engineering പഠിച്ചിട്ടുള്ള ഒരു സ്ത്രീയും പുരുഷനും വ്യത്യസ്തമായി ആണോ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്
      4.chess ile top aanungal aan. IQ kooduthal Ulla aal aan aanu. So generally aanungal iq kooduthal aanu. - IQ എന്നത് പല qualities നോക്കുമ്പോൾ ഒന്ന് മാത്രം ആണ്. IQ കൂടിയ ഒരാൾ ജീവിതത്തിൽ വിജയിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. Linguistic, Logical-mathematical, Spatial, Musical, Bodily-kinesthetic, Interpersonal, Intrapersonal, Naturalist എന്നീ ഗുണങ്ങളുടെ ഒരു mixup ആണ് നമ്മൾ എത്ര മാത്രം മുന്നോട്ട് പോകും എന്നതിന്റെ മാനദണ്ഡം. 50 വർഷം നീണ്ടു നിന്ന ഒരു പഠനത്തിൽ IQ, 140 മുകളിൽ ഉള്ളവരെ select ചെയ്തു അവർ ജീവിതത്തിൽ എത്ര മാത്രം വിജയിച്ചു എന്ന് അന്വേഷിച്ചു. IQ 140 ഇല്ലാത്തത് കാരണം പഠനത്തിൽ നിന്ന് പുറംതള്ളപ്പെട്ട 2 പേർ ഫിസിക്സിൽ നോബൽ സമ്മാനം നേടി. കൂടിയ IQ ഉണ്ടായിട്ടും ജീവിതത്തിൽ ഒന്നുമാവാതെ പോയവരും ഉണ്ടായിരുന്നു.
      5.Streekal kalyanam kazhinju veetil irunna atin atinteya gunangal und. ഈ ആധുനിക കാലഘട്ടത്തിൽ സ്ത്രീകൾ വീട്ടിൽ ഇരുന്നാൽ എന്ത് ഗുണങ്ങളാണ് ഉണ്ടാവുക എന്ന് വിശദീകരിക്കുക.
      6.White collar jobsin matrame Penungalk empowerment vendu. Ethil oke enthelum science undo sir? White collar ജോലികൾക്കാണ് കൂടുതൽ representation ആവശ്യപ്പെടുക എന്നത് സ്വാഭാവികം ആണ്. എന്തെന്നാൽ അത് അധികാരം ആയി ബന്ധപ്പെട്ട് കിടക്കുന്നു. ആർക്കാണ് അധികാരം വേണ്ടാത്തത്? മലം കോരുന്ന ജോലിക്ക് ആർക്കെങ്കിലും (irrespective of the gender) representation വേണോ? എന്നാൽ നിയമസഭയിൽ representation വേണം എന്ന് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല.

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว

      @tiger പൂർണമായും gender neutral ആയിട്ടുള്ള ഒരു സമൂഹം ഭൂമിയിൽ ഇത് വരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്. ആധുനിക സമൂഹങ്ങൾ ആ ദിശയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ പഠനങ്ങൾ പലതും ഇത്തരത്തിൽ gender neutralityയുടെ ദിശയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സമൂഹങ്ങളിൽ നടന്നവ തന്നെയാണ്. ഒരു ഉദാഹരണം പറയുക ആണെങ്കിൽ patriarchal അല്ലാത്ത സമൂഹങ്ങളിലും intimate partner violence ഉണ്ട് often directed against women. Sweden, Denmark, Finland, and Iceland. These highly gender-egalitarian countries have lifetime partner violence rates of roughly 30%, somewhat higher than those in other European Union countries (around 22%) and Australia (around 25%).
      John Money studies- I have no idea about that. I haven’t read.
      Jorden petersonte male privilege is a myth, why women r not at the top tudangiyava scientific aano? -
      I have not heard about this point by Jordan Peterson. പ്രിവിലേജിനെ കുറിച്ച് പറയുക ആണെങ്കിൽ നേരത്തെ പറഞ്ഞ പോലെ male privilege എന്നൊരു ഒറ്റ കാരണത്തോട് കൂട്ടി കെട്ടുന്നത് ശരിയല്ല. There are no single reasons for discrimination. എല്ലാ മനുഷ്യർക്കും എന്തെങ്കിലും തരത്തിൽ ഉള്ള privileges ഉണ്ട്. ചിലർക്ക് പണത്തിന്റെ പ്രിവിലേജ്, സൗന്ദര്യം, പദവി, വിദ്യാഭ്യാസം എന്നിങ്ങനെ. Basketball കളിക്കുന്ന ഒരാൾക്ക് പൊക്കം ഒരു privilege ആണ്. Facebook ഉള്ള ഒരാൾക്ക് facebook ഇല്ലാത്ത ഒരാളെക്കാൾ privilege ഉണ്ട് എന്നൊക്കെ വെറുതെ പറയാം. ഒരു ഫെമിനിസ്റ്റിന് വീട്ടിൽ അടച്ചിരിക്കുന്ന മറ്റൊരു സ്ത്രീയേക്കാൾ privilege ഉണ്ടെന്നൊക്കെ പറയാം.
      സ്ത്രീകൾ പൊതുവെ STEM ഇതര വിഷയങ്ങൾ ആണ് പഠിക്കാൻ താല്പര്യം കാണിക്കുന്നത് എന്ന് കാണാം. അതെ സമയം UAE Mars mission program എടുക്കുക ആണെങ്കിൽ mars mission technical team അംഗങ്ങൾ 80 ശതമാനവും സ്ത്രീകൾ ആണ്. UAE space agency head, Sarah bint Yousef Al Amiri ഒരു സ്ത്രീ ആണ്. ഒരു പക്ഷെ സ്വാഭാവികമായി സ്ത്രീകൾ തിരഞ്ഞെടുക്കുന്ന acting, modelling എന്നിവയ്ക്കൊക്കെ ഇവിടെ scope കുറവായത് കൊണ്ടാകാം STEM തിരഞ്ഞെടുക്കപ്പെടുന്നത്. The X-files എന്ന സീരീസ് കണ്ടു STEM തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയതായി വായിച്ചിട്ടുണ്ട്. It is called the ‘Skully effect.’ അതായത് സ്ത്രീകൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് അവർ STEM മേഖലയിൽ ഉയരങ്ങളിൽ എത്താത്തത് എന്ന ചില meninist വാദത്തോട് ഞാൻ വിയോജിക്കുന്നു. ഏതൊരു സ്ത്രീക്കും ഇഷ്ടമുള്ളത് (be it non-conforming to societal norms) തിരഞ്ഞെടുക്കാൻ (equality of opportunity) ഉള്ള സാമൂഹിക സാഹചര്യം വീടുകളിൽ തുടങ്ങി സൃഷ്ട്ടിച്ചു കൊടുക്കുന്നതാണ് ആധുനിക ലോക വീക്ഷണം.

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว

      @tiger PR talks എന്ന ചാനലിൽ പോയി "Feminists and meninists / സ്ത്രീപക്ഷവും പുരുഷപക്ഷവും / Praveen Ravi Rakesh Unnikrishnan" എന്ന വീഡിയോ കാണുക. അതിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് equality of opportunity vs equality of outcome.
      എന്ത് കൊണ്ടോ ആ വീഡിയോയുടെ ലിങ്ക് ഇവിടെ paste ചെയ്യാൻ പറ്റുന്നില്ല.

    • @kartikad5612
      @kartikad5612 2 ปีที่แล้ว

      @@rakeshunnikrishnan9330
      Could u do an analysis of Stoet and Geary gender paradox study?
      Is natural sciences(biology, chemistry, geosciences n their branches) not a part of STEM, even if we ignore soft science like medicine n nursing? Meninists claim that only physics comes under STEM

  • @ravanraja8079
    @ravanraja8079 2 ปีที่แล้ว +6

    It's a fact that nature determines culture to a great extent.

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +1

      Cultural evolution with genetic evolution have many parallels, clear differences & both can interact with one another and influence both transmission and selection. If a certain behavior may be innate or culturally acquired, spatially varying environments will favor cultural transmission, whereas only highly stable environments would favor the genetic determination of the behavior. Cultural patterns of transmission, innovation, random fluctuations, and selection are conceptually analogous to genetic processes of transmission, mutation, drift, and selection. We do not have to expect cultural transmission to follow the rules of genetic transmission strictly. The more common a cultural trait is in the population, the more likely it is for an individual to have the opportunity to acquire it through social learning. The size of the population may also influence the continuing transmission, and thereby survival of a cultural trait.
      We often assume that the opposite of ‘learned’ is ‘innate’. Learned things over a long period of time becomes innate. If a trait is 1. Complex, 2. Has energetic or material costs which vary between individuals, 3. Has persistence over evolutionary time- then it is presumed to be an adaptation.
      Consider the example of dams constructed by beavers. These artificial lake formed by dams provides protection from predators, serves as a food store, and serves as a safe site for the nest. These beaver dams have a major effect on the surrounding ecosystem, creating wetlands that provide habitat for a diverse wildlife.
      It must have evolved over many generations during which the immature or basic form of dam building by beaver ancestors entrapped small pools of water that benefited the survival of those ancestors. In time, the selection pressures arising from advantages created by those ancestral practices evolved into the complex and highly integrated behavior of dam building that is characteristic of modern beaver populations.
      Cultural traits can alter the selection pressures on genetic traits and vice versa. In my presentation published in Neuronz channel “ഇന്ത്യക്കാർ: ആരാണ് നാം?” I’m mentioning about the interaction between cultural and genetic evolution through the example of lactose intolerance/ lactase persistence in adulthood. For most of human history, after childhood adults did not typically produce the enzyme that digests lactose. However, with the cultural practice of cattle domestication, a genetic mutation (13910T) that enabled the production of the lactase enzyme in adulthood was strongly favored by selection. That is why people in North-West India are vegetarian & lactase persistent, because they are able to consume more milk based products; where as North-eastern & South Indians have lactose intolerance and are mostly non-vegetarian in comparison. Cultural & genetic- രണ്ടും കൈകോർത്തു നിൽക്കുന്നു.

    • @kartikad5612
      @kartikad5612 2 ปีที่แล้ว

      @@rakeshunnikrishnan9330
      Will deeper understanding of epigenetics give more clarity on the impact of cultural influences on our genome?

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +2

      @@kartikad5612 I had been reading about how epigenetic changes affect gene expression- DNA methylation.
      The studies of epigenetic changes with development on nerve cell vs muscle cell, epigenetics and age, epigenetics and reversibility on smokers vs non-smokers vs former smokers. How epigenetics affect health- infections, cancer, nutrition.. One example was Dutch hunger winter famine in 1944 in which kids born were more likely to develop heart diseases, schizophrenia and type 2 diabetes.
      In time I hope we could have more studies published which will give us more precise understanding on epigenetics.

  • @shajik698
    @shajik698 3 หลายเดือนก่อน

    കുറെ കാര്യ ങ്ങൾ മനസി ലായി Thanks Bro

  • @jettusjoseph5815
    @jettusjoseph5815 2 ปีที่แล้ว

    wow.. such a wonderful presentation. this has changed the way I analyse people.

  • @saneeshns2784
    @saneeshns2784 2 ปีที่แล้ว +7

    തുടരുക 😊👍

  • @kartikad5612
    @kartikad5612 2 ปีที่แล้ว +3

    Interesting and informative👍

    • @kartikad5612
      @kartikad5612 2 ปีที่แล้ว

      @Tiger 2
      The meninists will try something or the other to subdue women, their rights n their self esteem. To be frank the feminists r not even 1% toxic as the meninists. Meninists r 99% toxic, my personal opinion
      When people r in a relationship, they share responsibilities out of love n respect for each other n not on the basis of earnings. If so, then it should be considered as a business partnership n not marriage, isn’t it? What do u think?
      You can check Hashem Al Ghaili channel, to know abt the biological n biochemical processes taking place when people r in love. I think it’s almost 1 year or so old video, in that channel.

  • @JimmyGeorge1
    @JimmyGeorge1 2 ปีที่แล้ว +6

    ഗംഭീരം , വിജ്ഞാനപ്രതം.

  • @IandMyFatherareOne
    @IandMyFatherareOne 2 ปีที่แล้ว

    കൂടുതൽ aggressive ആയിട്ടുള്ള ആളുകളെ castrate ചെയ്‌താൽ ആ സ്വഭാവം മാറ്റാൻ കഴിയുമോ?

  • @00badsha
    @00badsha ปีที่แล้ว

    Thanks for sharing

  • @jishap7141
    @jishap7141 2 ปีที่แล้ว

    Topic very interested

  • @anugrah917
    @anugrah917 2 ปีที่แล้ว +1

    Super Information

  • @sajancherian2773
    @sajancherian2773 2 ปีที่แล้ว +1

    Nice, presentation ✌️

  • @anaghaunnikrishnan176
    @anaghaunnikrishnan176 2 ปีที่แล้ว +2

    Good one sir.Thakyou for the session.

  • @thebarmate
    @thebarmate 2 ปีที่แล้ว +1

    Was waiting for your videos

  • @aaromalpmanoj8130
    @aaromalpmanoj8130 2 ปีที่แล้ว +1

    Intresting 🔥

  • @harithefightlover4677
    @harithefightlover4677 2 ปีที่แล้ว +3

    Good speech🙏😍

  • @mallumuscle
    @mallumuscle 2 ปีที่แล้ว +1

    Interesting topics 🔥👍👍👍

  • @sureshkunjhirad9360
    @sureshkunjhirad9360 2 ปีที่แล้ว +8

    Good explanation 👌
    അപ്പോൾ നമ്മുടെ നിയമങ്ങൾ ഫിമെയിൽ genteristic അല്ലെ?
    ഒരു ക്രൈസിസ് ഉള്ള അവസ്ഥയിൽ
    നാച്ചുറലി അഗ്രസിവ് ആയ പുരുഷൻ കായികമായി പ്രതികരിക്കുമ്പോൾ, ഒരു സ്ത്രീ അതേ അവസ്ഥയിൽ അവളുടെ സ്വാഭാവികമായ മീൻ mean വാക്കുകൾ ഉപയോഗിച്ചു പ്രതികരിക്കുന്നു.
    പക്ഷെ നിയമം കായികമായി പ്രതികരിക്കുന്നവനെ മാത്രം ശിക്ഷിക്കുന്നു.
    🤔😅

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +12

      നാച്ചുറൽ ആയത് കൊണ്ട് എല്ലാം നല്ലതാവുന്നില്ല. മനുഷ്യവംശം പെരുകാൻ തന്നെ കാരണം unnatural ആയിട്ടുള്ള കൃഷിയും മരുന്നും വാക്സിനേഷനും കണ്ടു പിടിച്ചത് കൊണ്ടാണ്. ഒരു ഗോത്രത്തിലെ രണ്ടു പുരുഷന്മാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ ഒരാളുടെ കൊലപാതകത്തിലെ അതവസാനിക്കു. അതാണ് നാച്ചുറൽ reaction. എന്നാൽ ഇന്ന് രണ്ടു പേര് തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ മറ്റവനെ കൊല്ലണം എന്ന് മനസ്സിൽ വിചാരിച്ചാലും ഭൂരിപക്ഷവും ആരും അത് ചെയ്യാറില്ല. ഇത് നാം ആർജ്ജിച്ചു എടുത്ത ശീലം ആണ്.
      മറ്റൊരാളെ കൈവയ്ക്കുക എന്നാൽ സ്വാതന്ത്ര്യത്തിൽ കൈ വയ്ക്കുക എന്ന് കൂടി ആണ്. എന്ത് നാച്ചുറൽ എന്ന് പറഞ്ഞാലും കൈവക്കൽ ഒരു ആധുനിക സമൂഹത്തിനു അംഗീകരിക്കാൻ സാധിക്കില്ല. ഒരു സ്ത്രീ ചീത്ത പറയുന്നതും ഒരു പുരുഷൻ കൈ വയ്ക്കുന്നതും എങ്ങനെ ആണ് ഒരേ പോലെ കാണാൻ കഴിയുക?

    • @jibing3018
      @jibing3018 2 ปีที่แล้ว +1

      And both are equally distructive... Physical aggression is time bound however verbal aggression and gossip leads to permanent damage of good will
      Its very relevant in Kerala society. Progression ennu paranju left radical feninism already keralathil udayippukal nalla sundaramayi nadathunnuntu...
      West is already walking back from the track kerala is trying to walk nowadays
      50 years kazhinju paranjittu karyam onnum illa
      Mullapperiyar pottiyittu paranjittu karyam onnum illa ennathu pole thanne

    • @jim409
      @jim409 2 ปีที่แล้ว

      Civilized society il കുറ്റത്തിന് അനുസരിച്ചാണ് ശിക്ഷ. അല്ലാതെ ചീത്ത വിളിക്കുന്നവരെയും തല അടിച്ച് പൊളിക്കുന്ന ആളുകളെയും ഒരു പോലെ അല്ല ട്രീറ്റ് ചെയ്യുന്നത്. ഇത് എൻ്റെ testosterone ആണ് എന്ന് പറഞ്ഞ് റേപ് ചെയ്യാൻ വരുന്ന / civilized society ക്ക് വേണ്ട പോലെ പ്രവർത്തിക്കാത്ത ആളുകളെ ജയിലിൽ ഇട്ടു മറ്റുള്ളവരെ സംരക്ഷിക്കുന്നത് ആണ് നല്ലത്..
      പിന്നെ നീ ഒരുത്തന് നേരെ മീൻ ആയി സംസാരിക്കുകയും ഞാൻ ഒരുത്തനെ തല്ലുകയും ചെയ്ത്, അടി ഉണ്ടാക്കിയ എനിക്കും തെറി മാത്രം വിളിച്ച നിനക്കും ഒരേ ശിക്ഷ തന്നാൽ (2 വർഷം ജയിൽ എന്ന് ഊഹിക്) ആരാകും അനീതി എന്ന് പറഞ്ഞ് കരഞ്ഞ് മെഴുകുന്നത് എന്ന് നോക്കിയാൽ മതി?

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ปีที่แล้ว +2

    Go ahead

  • @yautja5331
    @yautja5331 2 ปีที่แล้ว

    9.30 മുറിച്ച കോഴിയുടെ ലിംഗം എങ്ങനെയാ വീണ്ടും വെച്ചത്? 🙄🙄🙄

  • @babusnpuram1439
    @babusnpuram1439 2 ปีที่แล้ว +3

    ഹായ്

  • @IandMyFatherareOne
    @IandMyFatherareOne 2 ปีที่แล้ว +1

    പരിണാമ യാത്രയിൽ ആണിനും പെണ്ണിനും ഈ വ്യത്യാസം ഉണ്ടെങ്കിൽ സമത്വം എന്നാ ആശയം എത്രത്തോളം സാധ്യം ആകും? അവസാന ഭാഗത്തു അങ്ങ് പറഞ്ഞത്, ലെസ്ബിയൻ ആയിട്ടുള്ള സ്ത്രീകൾ കൂടുതലും ട്രക്ക് ഡ്രൈവേഴ്സ് ഒക്കെ ആകാനാണ് താല്പര്യം എങ്കിൽ സ്ട്രൈറ്റ് ആയിട്ടുള്ള സ്ത്രീകൾ അങ്ങനെ ആകണം എന്നാലേ സമത്വം ആകു എന്ന് ചിന്തിക്കുന്നവരോട് എന്താണ് പറയാൻ ഉള്ളത്?

  • @IandMyFatherareOne
    @IandMyFatherareOne 2 ปีที่แล้ว

    ലെസ്ബിയൻ, ഗേ ആയിട്ടുള്ള ആളുകളിൽ ഹോർമോൺ ട്രീത്മെന്റിൽ കൂടെ അവരുടെ ബോഡി യും ആയി ഫിക്സ് ആകുന്ന ട്രീറ്റ്മെന്റ് നടത്താൻ സാധ്യം ആണ് എന്നല്ലേ മനസിലാക്കേണ്ടത്!!!. അത് സാധ്യം ആണെങ്കിൽ ലെസ്ബിയൻ, ഗേ എന്നാ പരിണാമ പ്രവണത abnormal എന്നാ അവസ്ഥ ആണോ?

  • @TraWheel
    @TraWheel 2 ปีที่แล้ว +2

    I too started 1994 , oh my baggio……

  • @alanluke4138
    @alanluke4138 2 ปีที่แล้ว

    Textostorone exagerate prehistoric social pattern, text doesn't invent agresstion.

  • @ilahanomer6094
    @ilahanomer6094 2 ปีที่แล้ว +1

    ഗുഡ് bro

  • @joshythattil123
    @joshythattil123 2 ปีที่แล้ว +1

    👍

  • @muhammedjaffer7114
    @muhammedjaffer7114 2 ปีที่แล้ว +3

    Isn't PT Usha an example for a high Testosteron woman athlete?

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +3

      പി ടി ഉഷയുടെ testosterone levels പരിശോധിക്കാതെ നമുക്ക് അത്തരത്തിൽ ഒരു നിഗമനത്തിൽ എത്താൻ പറ്റില്ലാലോ.
      Dutee Chand's case was a clinical condition called 'hyperandrogenism'.

    • @aj9969
      @aj9969 2 ปีที่แล้ว +1

      She probably took steroids.. all high level athletes take them.

    • @susheelasusheela520
      @susheelasusheela520 2 ปีที่แล้ว

      No at pt usha time there is hormone test pt usha level is normal dutee chand and caster symnya has high level

  • @mr123y
    @mr123y 2 ปีที่แล้ว +2

    🔥🔥🔥🔥🔥

  • @rajeshok4815
    @rajeshok4815 2 ปีที่แล้ว +1

    സുപ്പർ

  • @vidya9157
    @vidya9157 2 ปีที่แล้ว +1

    👍🏻🙏🏻💐

  • @Lifelong-student3
    @Lifelong-student3 ปีที่แล้ว

    😍❣️

  • @georgekp1522
    @georgekp1522 2 ปีที่แล้ว +1

    👍👍💗🙏

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @chithranarayan4676
    @chithranarayan4676 2 ปีที่แล้ว +1

    Eugenics അശാസ്ത്രീയം ആണോ ?

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว

      Eugenics, coined by Francis Galton in 1883 and further practiced as a part of immigrant policy by Britain, USA and eventually by Adolf Hitler and the Nazis to substantiate their biases against those they feared as dangerous was certainly unscientific.

    • @chithranarayan4676
      @chithranarayan4676 2 ปีที่แล้ว

      Thank you.
      Though it is easily put as nature V/S nurture, this discourse is not as simple as it looks when it comes to the plane of gender, I guess. In fact, quite a complicated one it seems. Since the distinctions between each are highly overlapped, will it be an uncertainty if we call a trait as the result of one side alone?

    • @42monologue
      @42monologue 2 ปีที่แล้ว +1

      @@chithranarayan4676 can you be more specific?

  • @srrenivasan827
    @srrenivasan827 2 ปีที่แล้ว +1

    Testostiron level കുറഞ്ഞ എലികളിൽ ( അമ്മയുടെ നക്കൽ കുറച്ച് കിട്ടിയ ) Ejaculation ന് അധികം സമയമടുത്തു എന്ന് പറയുന്നു. അപ്പോൾ ശീഘ്ര സ്കലനം ഒഴിവാക്കാൻ Testostiron lelel കുറച്ചാൽ സാധിക്കും എന്നല്ലേ ?
    അതുപോലെ കുറഞ്ഞ Testostiron level ഉള്ള females ൽ clitoris enlarged എന്നും കൂടിയ level ഉള്ളവരിൽ Penis പോലെയും ഇരുന്നു എന്നെല്ലാം പറയുന്നു. ഇതെല്ലാം പാരമ്പര്യത്തിന്റെ ഭാഗം കൂടി അല്ലേ.?

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +2

      ഒരു കാര്യത്തിനും ഏക കാരണം ആണ് ഉള്ളത് എന്ന് assume ചെയ്യുന്നത് ശരിയല്ല.
      Premature ejaculation അഥവാ ശീക്ര സ്ഖലനം ഉണ്ടാവാൻ Physical, chemical and emotional/psychological factors ഒക്കെ കാരണങ്ങൾ ആണ്.
      Physical and chemical problems include:
      • An underlying erectile dysfunction diagnosis.
      • A hormonal problem with oxytocin levels, which has a role in sexual function in men. Other hormone levels that play a role in sexual function include luteinizing hormone (LH), prolactin and thyroid stimulating hormone (TSH)
      • Low serotonin or dopamine levels, chemicals in the brain that are involved in sexual desire and excitement.
      • A penis that is extra sensitive to stimulation.
      Emotional or psychological causes include:
      • Performance anxiety. Could be due to the nervousness of being with a new partner, anxiousness of having sex again after a long period of abstinence, lack of confidence, guilt, being overly excited or stimulated or other reasons.
      • Stress.
      • Relationship problems.
      • Depression.
      ഇനി രണ്ടാമത്തെ ചോദ്യം- enlarged clitoris
      ഞാൻ അത് പറയുന്നത് സാധാരണ മനുഷ്യരെ കുറിച്ചല്ല. CAH (congenital adrenal hyperplasia) condition ഉള്ള സ്ത്രീകളുടെ കാര്യം പറഞ്ഞപ്പോൾ ആണ്.
      The high levels of androgens in CAH have few, if any, effects on the appearance of boys, but the same is not true for girls. Female fetuses, unlike male ones, are sensitive to increases in androgen exposure, and this is reflected in the degree of masculinization of their genitalia. The amount of extra Testosterone to which girls with CAH are exposed varies, depending on the severity of the condition. Girls who were exposed to relatively low levels of Testosterone can be born with an enlarged clitoris, and if they are exposed to higher levels, the clitoris might look more like a penis. But in other ways, these girls look typically female and are almost always sexed and raised as females.

    • @srrenivasan827
      @srrenivasan827 2 ปีที่แล้ว +4

      @@rakeshunnikrishnan9330ഞാൻ വളരെ ഭയപ്പെട്ട് ചോദിച്ച ചോദ്യത്തിന് ഇത്രയും വിശദമായി മറുപടി തന്നതിന് വളരെ നന്ദി . ഞാൻ Mechanical engineering മായി ബന്ധപ്പെട്ട രംഗത്താണ് പ്രവർത്തിക്കുന്നത്. ഇത്തരം കര്യങ്ങളിൽ അറിവ് കുറവാണ്
      ഇതുപോലുളള പ്രഭാഷണങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ സാധാരണക്കാരന് അറിയാൻ എളുപ്പമല്ലാത്ത പലതും അറിയാൻ കഴിയുന്നു. ഇനിയും പ്രതീക്ഷിക്കുന്നു🙏

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ปีที่แล้ว +3

    പുരോഗമന വർത്തമാനം

  • @reazkalathiltk2898
    @reazkalathiltk2898 2 ปีที่แล้ว +9

    ഇനിയുള്ള പ്രസൻ്റേഷനുകളിൽ കഴിയുന്നിടത്തോളം ഇംഗ്ലീഷ് ഒഴിവാക്കാൻ ശ്രമിക്കുക

    • @manoharank4412
      @manoharank4412 2 ปีที่แล้ว

      Great presentation

    • @user-tn5uv5xk6p
      @user-tn5uv5xk6p 2 ปีที่แล้ว +5

      പരമാവധി English ചേർക്കാനല്ലേ ശ്രമിക്കേണ്ടത്, Scientific topics കൈകാര്യം ചെയ്യാൻ English ആണ് Best.

    • @varghesevarkichan276
      @varghesevarkichan276 2 ปีที่แล้ว

      Watch' alexplain'

  • @benjosebastian
    @benjosebastian 2 ปีที่แล้ว

    Play in 2x speed

  • @anunithyaanu5229
    @anunithyaanu5229 2 ปีที่แล้ว +1

    Shanthi Tamilnadu ne patiyit parayamarunnu...

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว

      ശാന്തിയെ കുറിച്ച് അറിയില്ലായിരുന്നു. ഇപ്പോൾ വായിച്ചു. ഓർമ്മിപ്പിച്ചതിനു നന്ദി.

    • @anunithyaanu5229
      @anunithyaanu5229 2 ปีที่แล้ว

      Rashmi rocket enna movie l epol sir paranja kure mattersum ayitt related anennu thonnunnu...male gene kooduthal ulla women...but ethine kurichu athikam perkkum ariyila.. Oru class expct cheyunnu.. Thank u

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +1

      @@anunithyaanu5229 I will watch Rashmi rocket. Thanks for the suggestion.

  • @Adhil_parammel
    @Adhil_parammel 2 ปีที่แล้ว +7

    ഈ വിഷയത്തിൽ സപോൾസ്കിയുടെ വീഡിയോസ് ഉഷാർ ആണ്

    • @praveenmallar
      @praveenmallar 2 ปีที่แล้ว +3

      അദ്ദേഹത്തിൻ്റെ behave ഒരു epic ആണ്

    • @Adhil_parammel
      @Adhil_parammel 2 ปีที่แล้ว

      @@praveenmallar yeSs, intresting.

    • @BaluDas
      @BaluDas 2 ปีที่แล้ว

      Atharaa

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +2

      Behave പൂർണമായി വായിച്ചിട്ടില്ല. അതിൽ; primatesൽ മനുഷ്യർക്കും ലക്ഷക്കണക്കിന് വർഷങ്ങൾ മുമ്പേ പരിണമിച്ച ഗോത്രീയതയെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ extract വായിച്ചിട്ടുണ്ട്. ഇത് വായിക്കണം എന്ന് വച്ച് ലിസ്റ്റിൽ ഇട്ട പുസ്തകം ആണ്. ഓർമ്മിപ്പിച്ചതിന് നന്ദി Dr Praveen. Also will watch the videos Epic vlogger.

    • @gokulkrishna4764
      @gokulkrishna4764 ปีที่แล้ว

      @@rakeshunnikrishnan9330 epic vlogger adhil parammel ആയി ഇപ്പൊ

  • @Santhwani
    @Santhwani 2 ปีที่แล้ว +7

    ഇദ്ദേഹത്തിന്റെ പരിപാടി ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.
    പല അവതാരകാരും മലയാളത്തിലാണ് പരിപാടികൾ അവതരി പ്പിക്കാരുണ്ടെങ്കിലും മിക്കവരും അവർക്കറിയാവുന്ന സാങ്കേതികപദങ്ങൾ അവയ്ക്ക് സമാനമായ പദങ്ങൾ മലയാളത്തിലുണ്ടായിട്ടും ഇംഗ്ളീഷ് പദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത് ഉദാഹരണത്തിന് testicles അഥവാ testis എന്ന വാക്കിന്റെ മലയാളം ഉണ്ടായിട്ടും അത് ഉപയോഗിക്കുന്നില്ല. മലയാളികൾ മംഗ്ളീഷ് എന്ന് പ്രതിപാദിക്കുന്നത് പോലും നമുക്ക് ഭാഷയെ പുണരാവിഷ്ക്കാരിക്കാനുള്ള കഴിവ് തുലോം കുറവാണ് എന്ന് വ്യക്തമാക്കുന്നു നമ്മുടെ ഭാഷാശാസ്ത്രജ്ഞർ പോലും ഇംഗ്ലീഷ് ഭാഷയിൽ നിന്ന് പദങ്ങൾ കടമെടുക്കുമ്പോൾ അവയ്ക്ക് തുല്യമായ പദങ്ങൾ മലയാളത്തിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ചെയ്യറില്ല എന്നതാണ് പരമാർത്ഥം. കോളോ നിയൽ അടിമത്തം നാം ഉപേക്ഷിക്കാൻ ഇപ്പോഴും തയ്യാറ്റായിട്ടില്ല എന്ന് ഇത് കാണിക്കുന്നു. അവതാരകാന്മാരെപ്പോലെ ഇംഗ്ലീഷ് ഭാഷ എല്ലാവർക്കും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് കരുതുന്ന ഒരു മൂഠാവിശ്വാസം ഇവരെ പിടികൂടിയിരിക്കുന്നു എന്നുവേണം വിചാരിക്കാൻ
    പരിപാടി അവതരിപ്പിക്കുന്നതിന് മുമ്പേ മലയാളഭാഷ നന്നായി കൈകാത്യം ചെയ്യാൻ അറിയുന്നവരെ ഒന്ന് സഹകരിപ്പിക്കുന്നത് നന്നായിരിക്കും.

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +19

      എന്റെ ഭാഷാ പരിമിതി ഞാൻ അംഗീകരിക്കുന്നു.
      പണ്ടൊരു സിനിമയിൽ KSRTC Super Expressനെ മലയാളീകരിച്ചു പറഞ്ഞത് ഓർക്കുന്നു- ഹരിത വർണ്ണ ത്വരിത ഗമന ചതുർ ചക്ര ശകടം. :)
      ഭാഷ എന്നത് ആശയവിനിമയം ചെയ്യാൻ ഉള്ള ഒരു സംഗതി മാത്രം ആണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നടത്തിയ പ്രഭാഷണം കവിതാപാരായണമോ സാഹിത്യത്തെ കുറിച്ചോ അല്ലാലോ ഭാഷ ഭേഷാവാൻ. സംസാരിച്ചത് സയന്സിനെ കുറിച്ച് മാത്രം ആണ് അതിന് ഭാഷ ഒരു പ്രശ്നമല്ല താനും. തനി മലയാളം എന്നൊന്നുണ്ടോ? ഏതൊരു ഭാഷയും പരിണാമത്തിന് വിധേയമാണ്. കാസർഗോഡ് സ്വദേശി സംസാരിക്കുന്നത് കേട്ടാൽ തിരുവനന്തപുരം സ്വദേശിക്ക് ഒരു പക്ഷെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവാം. ഇനി അച്ചടി ഭാഷയും പരിണമിച്ചിട്ടില്ലേ. മലയാള മനോരമയിൽ എഡിറ്റോറിയൽ പേജിൽ നൂറു വർഷം മുമ്പ് എന്നൊരു കോളം ഉണ്ടായിരുന്നു. നൂറു വർഷം മുമ്പ് മനോരമയിൽ അച്ചടിച്ചിരുന്ന ഭാഷയിൽ അല്ല ഇന്ന് അച്ചടിക്കുന്നത്.
      ഇംഗ്ലീഷ് ഭാഷ ഈ വീഡിയോ കാണുന്നവർക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന് പറയുന്നത് തന്നെ കാണികളെ അവഹേളിക്കുന്നത് പോലെയാണ്, അത്രക്ക് കഴിവില്ലാത്തവർ ആണോ ഈ വീഡിയോകൾ കാണുന്നത്? ശരിയാണ് ചില പദങ്ങളുടെ അർത്ഥം മനസ്സിലായില്ലെങ്കിലും അത് മനസ്സിലാക്കാൻ ഉള്ള ഉപകരണം കയ്യിൽ തന്നെ ഉണ്ട്. ഒന്ന് ഗൂഗിൾ ചെയ്താൽ കിട്ടാത്ത അർത്ഥം ഈ ലോകത്തുണ്ടോ. ഞാൻ ഈ വീഡിയോ കാണുന്നവരെ underestimate ചെയ്തിട്ടില്ല.
      അമിതമായ ഭാഷാ സ്നേഹം ഒരു തരത്തിൽ ഉള്ള ഗോത്രീയ ചിന്ത ആണ് എന്ന പക്ഷക്കാരൻ ആണ് ഞാൻ. എന്റെ ഭാഷ കേമം ആണ് എന്ന് വിചാരിക്കുന്ന ഒരാൾ പറയാതെ പറയുന്നത് വേറേ ഏതൊക്കെയോ ഭാഷ മോശം ആണ് എന്നല്ലേ? ഇനി അങ്ങോട്ട് ഉള്ള കാലം രാജ്യങ്ങൾ തമ്മിൽ ഉള്ള അതിരുകൾ മാഞ്ഞു പോകാൻ സാധ്യത ഉള്ള ഒരു കാലം ആണ്, പരസ്പരം സഹകരിച്ചു ഇടകലർന്ന് വിവിധ മനുഷ്യർ ജീവിക്കുന്ന കാലം. അപ്പോൾ എല്ലാവർക്കും മനസ്സിലാവുന്ന ഭാഷ നിലനിൽക്കും, പ്രയോജനമില്ലാത്തവ അപ്രത്യക്ഷമാവും.

    • @cksartsandcrafts3893
      @cksartsandcrafts3893 2 ปีที่แล้ว +3

      @@rakeshunnikrishnan9330 well said, sir. I agree with you.

    • @Santhwani
      @Santhwani 2 ปีที่แล้ว +2

      @@rakeshunnikrishnan9330 ഇത് നമ്മുടെ ഭാഷയെ അവഹേളിക്കാൻ പലരും ഉപയോഗിച്ചതാണ്. Switch എന്ന വാക്കിന്റെ മലയാള പരിഭാഷയെന്താണെന്ന് ചോദിക്കുന്നതുപോലെയാണത്. തമിഴിൽ പല ഇഗ്ളീഷ് പദങ്ങൾക്ക് സമാന പദങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ട്. എന്റെ ഉദ്ദേശ്യ ശുദ്ധിയെ പരിഹസിൽക്കാനും താഴ്ത്ജിക്കെട്ടാനുമാണ് മറ്റുചിലരുടെ ശ്രമം. നല്ലത് എന്റെ ചോദ്യത്തന്റെ കഴമ്പ് സമാനമായ പടങ്ങളുംണ്ടായിട്ടും ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുന്നതിനെക്കുറിച്ച്ചാണ്.
      നമ്മുടെ ചാനൽ വിദ്വാന്മാരൊക്കെ കൊഞ്ചിക്കൊഞ്ചി മലയാളം പറയുന്നത് നാം ഒരു മനസ്സാക്ഷി കുത്തുമില്ലാതെ കെട്ടിരിക്കാറുണ്ടല്ലോ

    • @aloysiousdavis9476
      @aloysiousdavis9476 2 ปีที่แล้ว +7

      @@Santhwani What is language used for?
      Answer:For communication
      Does 'English kalarnna Malayalam' serve the purpose?
      Answer:Yes
      Then what is the problem?

    • @naveenkarim
      @naveenkarim 2 ปีที่แล้ว +3

      @@Santhwani "My language" thinking and promoting such ideas also part of tribalism. We all are from Africa and if you go back to your original language malayalam never exist.

  • @naveenc4253
    @naveenc4253 2 ปีที่แล้ว +4

    ചെറുപ്പം മുതൽ ബോയ്സ് നെ ആഗ്രഷൻ കുറച്ചു രണ്ടു കേട്ടത് ആയി വളർത്തിയാൽ ജെണ്ടർ എക്യുലിറ്റി സാധ്യം ആകില്ലേ ? നല്ല ആണുങ്ങൾ ഇല്ലാത്ത ലോകം , ആഹാ

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +15

      Aggression പല തരത്തിൽ ഉണ്ട്. ഒരു സൈനികന്റെ aggression ആ ജോലിക്ക് വേണ്ടുന്നതാണ്. കളിക്കളത്തിൽ ഉള്ള aggression ചിലപ്പോൾ വേണ്ടുന്നതാണ്. സ്ത്രീകളോട് ഉള്ള ഈ aggression ആധുനിക കാലത്തു തീർത്തും ആവശ്യം ഇല്ലാത്ത ഒന്നാണ്. Essence Global youtube channelൽ നേരത്തെ പോസ്റ്റ് ചെയ്തിട്ടുള്ള 'ഈ ആണുങ്ങൾ എന്താ ഇങ്ങനെ?' എന്ന presentation കാണുക. Check this videos description for the link.
      പുരുഷന്മാരുടെ aggression; patriarchal societyയുടെ അല്ലെങ്കിൽ തീർത്തും സാമൂഹിക നിർമ്മിതി മാത്രം ആണ് എന്ന് വാദിക്കുന്നവർ ഉണ്ട്. Social construct ഒരു പ്രധാന ഘടകം ആണെങ്കിലും അതിൽ biology കൂടി പ്രവർത്തിക്കുന്നുണ്ട് എന്നതാണ് സത്യം.
      ഒരു club house ചർച്ചയിൽ എന്റെ ഒരു സുഹൃത്തിന് നേരിടേണ്ടി വന്ന വ്യക്തി അധിക്ഷേപം അദ്ദേഹത്തിന്റെ ശബ്ദത്തെ ചൊല്ലി ആയിരുന്നു. Baritone voice ഉള്ളവർ (Muscular ശരീരം ഉള്ളവരും) ഉറപ്പായും സ്ത്രീ വിരോധി ആയിരിക്കും എന്നാണ് അധിക്ഷേപിച്ചവർ claim ചെയ്തത്. ഈ comment ആണ് ഇങ്ങനെ ഒരു presentation ചെയ്യാൻ ഉള്ള എന്റെ inspiration. ഒരാൾ muscular ആയി ഇരിക്കുന്നത് പ്രശ്നമല്ല, എന്നാൽ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെ പോലെ "നീ വെറും പെണ്ണായി പോയി.. വെറും പെണ്ണ്!!" എന്ന biased ബോധ്യത്തോടെ പെരുമാറുന്നത് ഒരു ആധുനിക സമൂഹത്തിന് യോജിക്കുന്നതല്ല. അതായത് Masculinity അല്ല എതിർക്കപ്പെടേണ്ടത് masculine behavior ആണ് എതിർക്കപ്പെടേണ്ടത്.
      ഗോത്രീയമായിട്ടുള്ള ചോദനകളെ ബോധപൂർവം മറികടക്കാൻ സാധിക്കുന്ന ജീവി കൂടി ആണ് മനുഷ്യൻ.

    • @anishp7850
      @anishp7850 2 ปีที่แล้ว

      @@rakeshunnikrishnan9330
      താങ്കളുടെ അഭിപ്രായത്തിൽ തുല്യത അല്ലെങ്കിൽ ഒരു പരസ്പര ബഹുമാനം എത്രത്തോളം ഉണ്ട് (%)ഇന്ത്യയിൽ ?
      പിന്നെ ഇതൊക്കെ സിദ്ധാന്ത പരമായി പറയാനുo , സമർത്ഥിക്കാനും കഴിയുമെങ്കിലും അടിസ്ഥാനപരമായി ജനിതക ബോധവും , അതിനനുസരിച്ചുള്ള പ്രവൃത്തികളുമല്ലേ മുന്നിട്ടു നിൽക്കുന്നത് . എത്രയൊക്കെ ബോധപൂർവ്വം ശ്രമിച്ചാലും ഉള്ളിലുള്ള ഫ്രാഡ് തരം ചിലപ്പോഴെങ്കിലും പുറത്തു ചാടില്ലേ.... സാഹചര്യങ്ങളുടെ ആനുകൂല്യം എപ്പോഴും ഉണ്ടെന്നു വരില്ലല്ലോ ..... ഉദ: വിശപ്പ് , ഭക്ഷണം സുലഭമായി കിട്ടുന്ന അവസ്ഥയും , ഒന്നും കിട്ടാത്ത അവസ്ഥയും. ഭൂരിഭാഗം കുറ്റകൃത്യങ്ങളുടെയും ഉറവിടം ദാരിദ്ര്യം തന്നെയല്ലേ .

    • @naveenc4253
      @naveenc4253 2 ปีที่แล้ว +3

      @@rakeshunnikrishnan9330 പുരുഷൻ പുരുഷ സ്വഭാവം കാണിക്കുന്നത് റെസ്റ്റിറോൻ മൂലം ആണ് , ഇത് സാഹചര്യം അനുസരിച്ച് മാറുന്നു , shachariyangal ഹോർമോണുകൾ കുറക്കും എങ്കിൽ അതിൽ അധിക സംസ്കാരിക വത്കരണം പൊതുവെ റെസ്റ്റിറോൻ കുറഞ്ഞ ഒരു സമൂഹത്തെ ആല്ലേ സിർഷിട്ടിക്കുക

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +7

      @@naveenc4253 പരിണാമം പലപ്പോഴും ആയിരക്കണക്കിന് തലമുറകൾ എടുത്തു നടക്കുന്ന ഒരു സംഗതി ആണ്. എന്നാൽ selection pressure കൊണ്ട് ചിലപ്പോൾ ചില പരിണാമങ്ങൾ പെട്ടെന്നും സംഭവിക്കാം.
      Hadza/ Datoga ഗോത്രങ്ങളിൽ കണ്ടിട്ടുള്ള testosterone വ്യതിയാനവും ഒരുപാട് തലമുറകൾ കൊണ്ടുണ്ടായത് ആവണം.
      Aggression മനുഷ്യൻ ഉളപ്പടെ ഉള്ള ജീവികളിൽ ഉണ്ടായത് പുരുഷന്മാർ തമ്മിൽ പരസ്പരം പോരടിക്കാനും ജേതാവിന് കൂടുതൽ ഇണകളെ കിട്ടുകയും അവരിലൂടെ കൂടുതൽ തലമുറകൾ ഉണ്ടാകുകയും ചെയ്തു. Hunter-Gatherer സമൂഹങ്ങളിൽ ഇന്നും നല്ല വേട്ടക്കാരൻ എന്നാൽ social status കൂടി ഇരിക്കുന്ന ആൾ, അയാൾക്ക് കൂടുതൽ ഇണകളെ കിട്ടും അതെ സമയം social statusൽ താഴെ നിൽക്കുന്ന മറ്റു ചില പുരുഷന്മാർക്ക് ഒരൊറ്റ ഇണയെ പോലും കിട്ടണം എന്നില്ല. നമ്മൾ ഇന്ന് ജീവിക്കുന്ന സമൂഹത്തിൽ ഈ സാഹചര്യം മാറി എങ്കിലും പരിണാമം ഇപ്പോഴും പഴയ യുക്തിയിൽ പ്രവർത്തിക്കുന്നു എന്നതാണ് aggressive പുരുഷന്മാർ ഇപ്പോഴും ഉണ്ടാവാൻ കാരണം. അത് അങ്ങനെ തന്നെ നിലനിൽക്കണം എന്ന് ശഠിക്കുന്നത് ശരിയല്ല.
      Male aggressiveness സ്ത്രീകളിലേക്ക് കൂടി നീളം കാരണം paternal uncertainty ആണ്. അതിനെ കുറിച്ച് എന്റെ മുമ്പത്തെ പ്രഭാഷണത്തിൽ പറയുന്നുണ്ട്.
      പലപ്പോഴും ആളുകൾ വിചാരിക്കുന്നത് learned എന്നതിന്റെ opposite ആണ് innate എന്നത്. അത് രണ്ടും സ്വതന്ത്രമാണ് എന്നത് ഒരു തെറ്റിദ്ധാരണ ആണ്. സത്യത്തിൽ ഇത് കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. Learn ചെയ്യുന്ന കാര്യങ്ങൾ പല തലമുറകൾ കഴിയുമ്പോൾ innate ആയി മാറും.
      ഇന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ കൊണ്ട് ജീവിക്കാൻ കൊള്ളാം എന്ന് നമ്മൾ വിചാരിക്കുന്ന പല യൂറോപ്യൻ രാജ്യങ്ങളും കുരിശു യുദ്ധങ്ങളും ലോകമഹാ യുദ്ധങ്ങളുടെയും ഒക്കെ കെടുതികൾ അനുഭവിച്ച സ്ഥലങ്ങൾ ആണ്. എന്നാൽ നവോദ്ധാനത്തിലൂടെ അവിടെ നേടിയ മൂല്യങ്ങൾ പ്രവർത്തികമാക്കിയപ്പോൾ അവിടെല്ലാം violence വല്ലാതെ കുറഞ്ഞു. പറഞ്ഞു വരുന്നത് ഈ മാറ്റം culturally ആർജ്ജിച്ചു എടുത്തതാണ്.
      ലക്ഷ്യബോധം ആണ് ഇവിടെ വേണ്ടത്.

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +10

      @@anishp7850 ഏറ്റവും പുരോഗമിച്ച രാജ്യങ്ങളിൽ പോലും equality 50-50 ആയിട്ടില്ല പിന്നല്ലേ ഇന്ത്യ.
      In 2018, Iceland introduced the first policy in the world that requires companies and institutions with more than 25 employees to prove that they pay men and women equally for a job of equal value.
      All extreme thoughts could be equally wrong. Biology ഉണ്ട് അത് ഗോത്ര കാലത്തു work out ചെയ്തു എന്നത് കൊണ്ട് ഇന്നും ഇനി അങ്ങോട്ടും തുടർന്ന് പോകേണ്ടതില്ല.
      Equality ഒരു ലക്ഷ്യമാണ് എന്ന് കരുതി പ്രവർത്തിച്ചാൽ മാത്രമേ ഒരുപാടു ജീവിതങ്ങൾ മെച്ചപ്പെടു even when we know that it's utopian. We need to provide access to resources for all people. One might be using a golden spoon but we need to ensure a steel spoon at least for all. Education some might get the best but we need to ensure all gets a decent education.

  • @lakshminarayananankoth3148
    @lakshminarayananankoth3148 2 ปีที่แล้ว

    അത്യനര്‍ഘമാം ഈ നിമിഷത്തില്‍ ഉത്തമേ നീ മരിക്കണം 1.58

  • @rajithk98
    @rajithk98 2 ปีที่แล้ว +1

    👍

  • @bijoujacob8506
    @bijoujacob8506 2 ปีที่แล้ว +1

    Very informative ✌