"97''ൽ റിലീസായ സിനിമ...👍👍👍 സാങ്കേതിക പരമായി സിനിമ ഇത്രയും വളർന്നിട്ടില്ലാത്ത ആ കാലത്ത് ഇങ്ങനെ ഒരു ചിത്രം എടുത്ത രാജീവ് അഞ്ചലിൻ്റെ കഴിവിനെ സമ്മതിച്ചേ പറ്റു...🙏🙏🙏
കറക്റ്റ് ലോകനിലവാരമുള്ള ഒരു റിയലിസ്റ്റിക് acting ആണ് മോഹൻലാൽ ഇതുപോലുള്ള സിനിമകളിൽ കാണിച്ചു തരുന്നത്...... അഭിനയത്തിൽ മറ്റു നടന്മാരായി താരതമ്യം ചെയ്യാതെ ദയവായി ഇദ്ദേഹത്തെ മാറ്റി നിർത്തുക പറ്റുമെങ്കിൽ പഠിക്കാൻ ശ്രമിക്കുക.. പ്രതേകിച്ചു ഫാൻസ്.....
സിനിമയിൽ മോഹൻലാലിൻ്റെ അഭിനയം എന്നത്തേയും പോലെ മികച്ചത് തന്നെ. പക്ഷേ സിനിമ നൽകുന്ന സന്ദേശത്തെക്കാൾ അദ്ദേഹത്തിൻ്റെ അഭിനയത്തിൻ്റെ കാര്യം നമ്മൾ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നമ്മളും ഒരു ഇലാമപ്പഴത്താൽ ഉൾകാഴ്ച നഷ്ട്ടെപ്പട്ടവർ തന്നെ
@Jayaprakash Suseelam അത് ശെരി. ഞാൻ ജാതിപ്പേര് എടുത്തു മാറ്റി ഇവിടെ കലാപം ഉണ്ടാക്കിയാൽ എന്നേ ഒരു മതേതരവാദി ആയി അംഗീകരിക്കില്ലല്ലോ അല്ലെ. അതെ സമയം ജാതിപ്പേര് പുറകിൽ ഉണ്ടായിട്ടും ഞാൻ എല്ലാ മതങ്ങളെയും സ്നേഹിച്ചു ജീവിച്ചാൽ പ്രശ്നമുണ്ടോ. നിങ്ങളുടെ logic പ്രകാരം ആണെങ്കിൽ ഇ.എം.എസ്, vt ഭട്ടത്തിരിപ്പാട്, ലളിതാംബിക അന്തർജനം, മന്നത്തു പത്മനാഭൻ നായർ ഇവരൊക്കെ വർഗീയവാദികൾ ആയിരിക്കണമല്ലോ
what a film!!!!. ഇ ഫിലിം ചെറുപ്പത്തിൽ ഒരിക്കൽ കണ്ടിരുന്നു. പഷേ ഇത്രത്തോളം പ്രാധാന്യമുള്ള ഒരു മെസേജ് ഇതിലുണ്ടെന്നു മനസിലാവുന്ന തിപ്പോഴാണ്. തികച്ചും ഇപ്പോൾ ആനുകാലിക പ്രാധാന്യമുള്ള ചിത്രം.ഇന്ത്യയിലും ഒരു പക്ഷേ കേരളത്തിലും അല്ലായിരുന്നെങ്കിൽ ഒരു പാട് അംഗീകരങ്ങൾ അന്താരാഷ്ട്ര ല വലിൽ കിട്ടുമായിരുന്ന ഫിലിം.Great work. Rajeev Anchal..big salute
2020 ൽ ഈ പടം കണ്ട് വർഗീയത മാറാത്തവർ ഒരികലും നന്നാവില്ല ഇവിടെ ഹിന്ദു , മുസ്ലീം, ക്രിസ്ത്യൻ എല്ലാവരും സന്തോഷത്തോടെ ഇരിക്കണം എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്തിക്കുന്നു
ഈ സിനിമയുടെ പശ്ചാത്തല സംഗീതം പെർഫോം ചെയ്ത ഹങ്കറിയിലെ Budapest symphony orchestra വളരെ മികച്ച രീതിയിൽ ശ്രോതാക്കളെ ആകർഷിച്ചു. പശ്ചാത്തല സംഗീതം ഇന്ത്യയ്ക്ക് പുറത്തു വെച്ചു ചെയ്ത ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ഗുരുവിനുണ്ട്💖.
മോഹന്‍ലാല്‍ സര്‍ നായകനായി അഭിനയിച്ച ക്ലാസിക് എന്നു തന്നെ പറയാവുന്ന ഒരു സിനിമയാണ് ഗുരു..അതിലെ വരികളാണ് .. "ഇരുളിന്റെ ലോകത്തെ രാജാവുവന്നാല്‍ പകലിന്റെ ലോകത്തില്‍ കാര്യമില്ല.. കാക്കകള്‍ മൂങ്ങയെ കൊത്തിത്തുരത്തും.." ഇൗ വരികള്‍ എന്താണുദ്ധേശിക്കുന്നതെന്നു പലര്‍ക്കും അറിയാന്‍ വഴിയില്ല.. മൂങ്ങയാണ് ഇരുളിന്റെ ലോകത്തിലെ രാജാവ്...അജ്ഞാനമാകുന്ന അന്ധകാരത്തിനാല്‍ കണ്ണുകള്‍ മൂടപ്പെട്ട സമൂഹത്തെയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്..അവര്‍ വിജ്ഞാനമാകുന്ന വെളിച്ചത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്തവരാണ്. ഈ ഉപമക്കാധാരം ഒരു കഥയാണ്..ഞാൻ മുമ്പെങ്ങോ പറഞ്ഞു കേട്ടതാണ്..പണ്ട് പക്ഷിരാജാവായ ഗരുഡന്റെ പുത്രിക്കായി വരനെ അന്വേഷിച്ചു പോല്‍..അന്നേരം കാട്ടിലെ ഒരു മരപ്പൊത്തില്‍ വസിക്കുന്ന മൂങ്ങ ഒരു ദൂതനെ അയച്ചു ഇങ്ങനെ പറഞ്ഞുവത്രെ.. "ഇരുളിന്റെ രാജാവാണ് ഞാന്‍.എന്റെയത്ര കരുത്തും ബുദ്ധിയുമുള്ള ഒരു പക്ഷിയും ഈ ലോകത്തില്ല..അങ്ങയുടെ മകളെ എനിക്കു വധുവായി നല്‍കിയാലും" അതു കേട്ട് ഗരുഡന് കോപാകുലനായി..എന്നാലും മൂങ്ങയുടെ വങ്കത്തം മൂങ്ങക്ക് മനസ്സിലാക്കിക്കൊടുക്കണമെന്നുകരുതി പക്ഷിരാജന്‍ മൂങ്ങയോട് തന്റെ മകളെ വിവാഹം കഴിച്ചുതരാന്‍ സമ്മതമാണെന്നും പിറ്റേന്ന് ഉച്ചക്ക് തന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കണമെന്നും അപ്പോള്‍ മകളെ കാണാമെന്നും അറിയിച്ചു പോല്‍..ഇതു കേട്ട മൂങ്ങ സന്തോഷത്തോടെ ആതിഥ്യം സ്വീകരിച്ചു..പിറ്റേന്ന് സകലവട്ടങ്ങളോടും ഒരുങ്ങി പ്രൗഡിയോടെ മൂങ്ങ ഗരുഡന്റെ വീട്ടിലേക്ക് യാത്രയായി..പറക്കുന്നതിനിടയില്‍ വെയില്‍ കൂടിക്കൂടിവന്നു..പകല്‍ മൂങ്ങക്ക് കണ്ണു കാണില്ലെന്നത് പ്രസിദ്ധമാണല്ലോ..അവസാനം കണ്ണു കാണാതെ വെയിലില്‍ ചിറകു തളര്‍ന്നും ഉരുണ്ടും പിരണ്ടും മൂങ്ങ ഗരുഢ ഭവനത്തിലെത്തുന്നതിനു മുമ്പ് തളര്‍ന്നുവീണു..ഗരുഢനും പരിവാരങ്ങളും പകല്‍ അന്ധനായ മൂങ്ങയുടെ വങ്കത്തത്തെയും ഗരുഡപുത്രിയെ വിവാഹം കഴിക്കാനുള്ള വ്യാമോഹത്തേയും പരിഹസിച്ചു..ഗരുഡന്റെ പരിവാരങ്ങളില്‍പ്പെട്ട കാക്കകള്‍ മൂങ്ങയെ കൊത്തിയോടിച്ചു... ഇതാണ് കഥ... മുകളിലെഴുതിയത് ഒരു സിനിമയിലെ വരികളാണ്.ഇനി ആ പശ്ചാത്തലത്തിലേക്ക് വരാം..ഈ സിനിമ സമൂഹത്തിലെ ജാതിമത വെറികളുടെയും കലാപങ്ങളുടെയും കഥയാണ് പറയുന്നത്...മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തുന്നത് അവന്‍ അന്ധനായതു കൊണ്ടാണ്..ജാതി മത വെറികളാല്‍ അവന്റെ ഉള്‍ക്കാഴ്ച മൂടപ്പെട്ടിരിക്കുന്നു..ആ ഉള്‍ക്കണ്ണ് തുറക്കാന്‍ വിജ്ഞാനത്തിനു മാത്രമേ സാധിക്കുകയുള്ളു..ഇൗ സിനിമയില്‍ രണ്ടു പശ്ചാത്തലമുണ്ട്..ശാന്തിഗിരി ശൃംഘത്തിലെ അന്ധരുടെ രാജ്യവും നാം വസിക്കുന്ന വര്‍ത്തമാനകാല സമൂഹവും ..രഘുരാമനെന്ന വ്യക്തി ഈ രണ്ടു സമൂഹങ്ങളെയും വീക്ഷിക്കുകയാണ്..വെളിച്ചത്തെ മിഥ്യയായിക്കാണുന്ന അന്ധരായ രാജ്യവാസികളും രാജാവ് വിജയേന്ദനും ജാതിയും മതവും സമൂഹത്തെ ഭിന്നിപ്പിക്കാനല്ല മറിച്ച് ഒന്നിപ്പിക്കാനാണെന്നറിയാത്ത വെറിപൂണ്ട വര്‍ത്തമാനകാല സമൂഹവും താദാത്മ്യം പ്രാപിക്കുകയാണ് ഈ സിനിമയില്‍..അവസാനം വെളിച്ചത്തിന്റെ ഇലാമാപ്പഴവും പേറി രഘുരാമനെന്ന ദൂതനെത്തി അന്ധതയില്‍ നിന്നവരെ കരകയറ്റിയതു പോലെ ജാതിമതവെറികളാകുന്ന വിഷവിത്തുകളായ അന്ധതയില്‍ നിന്ന് വര്‍ത്തമാനകാലത്തെ സമൂഹത്തെ മോചിപ്പിക്കാന്‍ ഇലാമാപ്പഴത്തിന്റെ പൊരുളറിഞ്ഞ ഒരു ദൈവദൂതനെത്തുമെന്ന പ്രതീക്ഷയില്‍ സിനിമയും അവസാനിക്കുന്നു...ഇലാമാപ്പഴം വിജ്ഞാനത്തിന്റെ പ്രതീകമാണ്.മനുഷ്യര്‍ തന്റെ അറിവിനനുസരിച്ച് ആ വിജ്ഞാനത്തെ മനസിലാക്കുന്നു .ഇലാമാപ്പഴത്തിന്റെ മധുരമായ പുറന്തോടുപോലെ.പക്ഷേ ഇലാമപ്പഴത്തിന്റെ കുരുപോലെ കയ്പ്പേറിയ അറിവിന്റെ ആന്തരാര്‍ത്ഥം അറിയുവാന്‍ ജ്ഞാനികള്‍ക്കുമാത്രമേ സാധിക്കൂ..അറിയുന്തോറും ആഴം കൂടുന്ന അറിവിനെ മനസിലാക്കാന്‍ പണ്ഢിതര്‍ക്കുപോലും സാധ്യമാകണമെന്നില്ല.. അജ്ഞാനമാകുന്ന അന്ധകാരത്തിനാല്‍ കണ്ണുകള്‍ മൂടപ്പെട്ട സമൂഹത്തെ വിജ്ഞാനമാകുന്ന വെളിച്ചത്താല്‍ ജയിക്കുകയെന്നാണ് ഈ വരികള്‍ പറയാതെ പറയുന്നതും..
ഈ സിനിമ വർഷങ്ങൾക്ക് മുമ്പ് കണ്ടപ്പഴേ എനിക്കൊരു അൽഭുതമായി തോന്നിയിരുന്നു, ഒരു സ്വപ്നം ആയല്ലാതെ യഥാർത്ഥമായി അവതരിപ്പിച്ചിരുന്നെങ്കിൽ അതി ഗംഭീരമായേനേ, എന്നൽ ഈ സിനിമ ഒരു ബോക്സോഫീസ് പരാജയം ആയിരുന്നു, അന്നത്തെ ആസ്വാദകരുടെ കുഴപ്പം എന്നല്ലാതെ മറ്റൊന്നും പറയാനില്ല, ഇന്നായിരുന്നെങ്കിൽ ഈ സിനിമ ഇരുനൂറു കോടിയിൽ എത്തിയേനേ, യാതൊരു സന്ദേശവും നൽകാത്ത ഇന്നത്തെ സൂപ്പർ ഹിറ്റുകളുടെ തിരക്കഥ ഒക്കെ വച്ചു നോക്കുമ്പോൾ മഹത്തായ സന്ദേശം നൽകുന്ന ഈ സിനിമ മഹത്തരം തന്നെ
Oscar kitana movie allamonnum great alla kitathathellam great aawathe irikunnumilla...Ath just oru hyped global award...kala srishty ath udesikapetitulla audienceil undakunna response ath etrakalam undakunna ithokeyaanu athine classic aakunnath!!!This movie is a classic
ഇന്ത്യൻ സിനിമയുടെ അവിസ്മരണീയ നടന്.. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഞങ്ങളുടെ പ്രിയ ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 💞💞💞😍😍😍😍
മതം മതം മദം..... ഈ കൊലവെറിയുമായി നടക്കുന്ന എതൊരുവനും കാണേണ്ട ചിത്രം, വരും തലമുറയ്ക്ക് പകർന്നു നൽകേണ്ട ഒരു നല്ല പാഠം ... Hatsoff to each and every one worked on screen and behind the screen, 👏👏👏 no words.... #beinghuman...
ദൈവമേ എന്തൊരു movie ആണ് ഇത് ❤ ഇപ്പോൾ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന വർഗീയത പരത്തുന്ന എല്ലാരും ഇത് കണ്ടിരുന്നു എങ്കിൽ😥😥.. എക്കാലത്തെയും എന്റെ ഇഷ്ട സിനിമ ... ❤💓👌
ഈ സിനിമ എത്ര വട്ടം കണ്ടിട്ടുണ്ടെന്ന് പോലും അറിയില്ല!!! ഇന്ന് 2020 feb. 24.. സേർച്ച് ചെയ്തു വന്നു ഇന്ന് വീണ്ടും കണ്ടു... ഇലാമാ പഴം എന്താണെന്നും അതിന്റെ ദോഷം എന്താണെന്നും ഈ ലോകം മുഴുവൻ മനസിലാക്കിയെങ്കി, മരണ ശേഷമുള്ള ഒരു സ്വർഗം നോക്കി വിഡ്ഢികളായി ജീവിക്കാതെ, ഈ ഭൂമി തന്നെ ഒരു സ്വർഗം ആക്കാമായിരുന്നു.. എന്നെങ്കിലും നേരിട്ട് കാണാൻ ഭാഗ്യമുണ്ടെങ്കി, രാജീവ് അഞ്ചൽ സെർ ന്റെ കൈവെള്ളയിൽ നൽകാനായി ഒരു മുത്തം ഞാൻ പണ്ടു മുതലേ സൂക്ഷിക്കുന്നു..
I am so proud that i am a malayalali and that a malayali did directed this great thought provoking piece of art....... ഒരു മഹാ കാവ്യം വായിക്കുന്ന ഫീൽ ആണിത് തരുന്നത്.... ഈ സിനിമയിൽ അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച താൽപ്പര്യം പ്രശംസനീയം....... hats off to the work of costume designer and production designer....... Itz like a painting on a canvas
മലയാള സിനിമയിലെ എ കാലത്തെയും മികച്ച സിനിമകളിലൊന്ന്.. ദൗർഭാഗ്യം എന്ന് പറയട്ടെ ഈ സിനിമ പരാജയം ആവുകയായിരുന്നു.. ഈ സിനിമ കാണുമ്പോൾ ശരിക്കും കണ്ണുകൾ നിറയുന്നു..
ഇതാണ് യഥാർത്ഥ ക്ലാസിക് മൂവി. എക്കാലത്തും ചിന്തിക്കാനും ചർച്ച ചെയ്യപ്പെടാനും അതിൽനിന്നു യാഥാർത്ഥ്യം മനസ്സിലാക്കി ജീവിക്കുവാനും വേണ്ടിയിട്ട് ഉള്ളത്. I love this movie... My one of the favorite movie.❤🙏❤
ഈ സിനിമ ഇന്ന് കാണുന്നവർ like അടി 😂 ഇന്നത്തെ (2021)അവസ്ഥ വച്ച് കുറെ പേർ ഈ സിനിമയെ എതിർക്കും , പക്ഷേ e യൂട്യൂബിൻ്റെ comments box കാണുമ്പോൾ ഒരു നല്ല ഭാവിയുടെ പ്രതീക്ഷ നൽകു ന്നു ❤️
കുട്ടിക്കാലത്തു ഹൃദയത്തിലേറ്റിയതാ ദേവസംഗീതം നീയല്ലേ, എന്ന ഗാനം..അന്ന് സിനിമ കണ്ട കൂട്ടുകാരൊക്കെ പറയുമായിരുന്നു ഇലാമാ പഴം തിന്നു ലാലേട്ടന്റെ കാഴ്ച്ച പോവും എന്ന്..പക്ഷേ ഞാൻ 2016 ൽ ഈ സിനിമ ആദ്യമായിട്ട് സിനിമ ക്ലബ്ബിൽ തുടക്കം തൊട്ട് കണ്ടപ്പോൾ ഞാൻ ആദ്യഭാഗം ഇഷ്ടപ്പെടാതെ പകുതിക്കുവച്ചു മാറ്റി...എന്നാൽ സിനിമാ വിരോധിയായ എന്റെ സുഹൃത്ത് സുഹൈൽ പറഞ്ഞു സൂപ്പർ സിനിമ ആണ് ഗുരു എന്ന്.. ഞാൻ കണ്ടു😘😘ലാലേട്ടന്റെ ഏറ്റവും നല്ല പടം..കണ്ണുനിറഞ്ഞുപോയി..എന്തേ ഇതുവരെ കണ്ടില്ല എന്നോർത്ത്..മോഹൻലാൽ അഭിനയിച്ച പടങ്ങളിൽ എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ, രാജീവ് അഞ്ചൽ എന്ന സംവിധായകനെ മലയാളികൾ എന്നും ഇഷ്ടപെടുന്നുണ്ടെങ്കിൽ ഗുരു എന്നസിനിമയിലൂടെ ആയിരിക്കും...ഞാനിത്രയും എഴുതിയത് എനിക്കത്രയും പ്രിയപ്പെട്ടതാണീ പടം jio sim എടുത്തപ്പോൾ ആദ്യം കണ്ടപടം
എന്തിനാ ഒരു രഘു രാമൻ ജനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നേ???? നമ്മൾ തന്നെ രഘു രാമൻ ആയിക്കൂടെ. മറ്റുള്ളവർ വന്ന എല്ലാം ശരിയാക്കും എന്ന് ചിന്തിക്കാതെ, എല്ലാവരും സ്വയം മാറി തീരാവുന്നതേയുള്ളൂ.
23 വർഷമായിട്ടുള്ള ഏറ്റവും വലിയ നഷ്ടം ആണ് ഈ സിനിമ ഇതു വരെ കാണാതെ ഇരുന്നത്.❤️.... ഇലാമാ പഴം കഴിച്ചു അന്ധത ബാധിച്ച ഈ ജനതയെ പോലെ ആവാതിരിക്കട്ടെ നമ്മുടെ ലോകം എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏
ഈ ചലച്ചിത്രം പകരുന്ന അറിവ് പറഞ്ഞാൽ തീരാത്തതാണ് . മതങ്ങൾ മാത്രം അല്ല, മനുഷ്യരുടെ ഇടയിൽ ഉള്ള ഓരോ ഉറച്ച വിശ്വാസങ്ങളും നമ്മളെ 'സത്യത്തിൽ' നിന്നും അന്ധരാകുന്നു. കണ്ണുകൾ ഉണ്ടെങ്കിലും നമ്മൾ കാണുന്നത് വിശ്വാസങ്ങളെ മാത്രം ആണ്, സത്യം അപ്പോഴും മറഞ്ഞിരിക്കുന്നു . ഈ ചലച്ചിത്രം കാലത്തിനു വളരെ മുമ്പ് സഞ്ചരിച്ചു.
പക്ഷെ ഈ പടം ഇറങ്ങിയ സമയത്ത് ഇത്രയും deep meaning ഉള്ള ഫിലിം ആണെന്ന് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും പിടികിട്ടിയിരുന്നില്ല എന്നതാണ് സത്യം. എന്ന്‍ മാത്രമല്ല ഓണം ഫെസ്റ്റിവല്‍ സമയത്ത് മോഹന്‍ലാലിന്റെ തന്നെ "ചന്ദ്രലേഖ" റിലീസ് ചെയ്ത് തൊട്ടടുത്ത ആഴ്ചയാണ് ഈ ഫിലിം അന്ന്‍ റിലീസ് ചെയ്തത്. ബോക്സ് ഓഫീസ് ഫ്ലോപ്പ് ആകാന്‍ പ്രധാന കാരണം അതു കൂടിയാണ്...
മതമാകുന്ന ഇലമപ്പഴത്തിന്റെ പുറത്തെ മധുരമാർന്ന കാമ്പ് തിന്ന് ജനിച്ചു വീഴുന്ന ഓരോ കുട്ടിയും മതാന്ധതയിലേക്ക് നയിക്കപ്പെടുന്ന. എന്നാൽ അതിനെ പൂർണ്ണമായി അറിഞ്ഞ് ഉള്ളിലെ കഠിനമായ ഉൾകാമ്പ് കഴിച്ച് ആ അന്ധത മാറ്റുക. എല്ലാ മതവും മനുഷ്യനും ഒന്നാണ് എന്നറിയുക.... മനുഷ്യനെ മതത്തിന്റെ പേരിൽ ഇല്ലാ കഥകളിലൂടെ വഞ്ചിക്കുന്നവരെ തിരിച്ചറിയുക ഇതാണ് ഗുരു എന്ന ചിത്രം നൽകുന്ന സന്ദേശം.
മലയാള സിനിമ ചരിത്രത്തില്‍ സുവര്‍ണ്ണലിപികള്‍ കൊണ്ട് എഴുതിചേര്‍ത്ത ഒരു സിനിമ............ഇതുപോലെ ഒരു സിനിമ ഇനിയും മലയാളത്തില്‍ ഉണ്ടാകുമോ? കാണുന്ന സംവിധയാകരുടെ കണ്ണു തുറക്കട്ടെ..വാക്കുകള്‍ ഇല്ല..ഒരുപാട് നല്ലകാര്യങ്ങള്‍ക്കു.. അടിവര ഇട്ടുകൊണ്ടാണ്..പടം തീരുന്നത്....ഇതിന്റെ 2 ഭാഗം ഉണ്ടായാല്‍ നന്നു എന്നു ഞാന്‍ വെറുതെ ആശിക്കുന്നു,,,,,,,,,,,,
മരുപച്ച തേടുന്നവന് പ്രവാസി but this film was commercially hit.. why? because we mallus only watch these kind of movies when thy came on television or you tube
This film was a biggest boxoffice flop when it released. I still remember this movie got a tough competition from Mohanlal's slapstick comedy flick "Chandralekha"..
ഇല്ല സുഹൃത്തേ വരില്ല ഇനി ഇതുപോലത്തെ സിനിമകൾ...ഈ സിനിമകളുടെ ക്യാമറാ ടോൺ അത് വേറെ ലെവൽ തന്നെയാണ്...പിന്നെയുള്ളത് ഒരു പ്രതീക്ഷ മാത്രം കഥമൂല്യമുൾ..., സിനിമകൾ വരട്ടെ...
ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ ഇലാമാപഴത്തിൻ്റെ നാട്ടിലെ കഥ മാത്രം ആണ് മനസിലായത്.... ഇപ്പൊ മനസ്സിലായപ്പോൾ ബഹുമാനം തോന്നുന്നു കഥാകാരനോട്.ഈ പടത്തിന് കൂടുതൽ പബ്ലിസിറ്റി നൽകണം.നാട് നന്നാവട്ടെ.... മതസൗഹാർദ്ദം വളരട്ടെ
"കണ്ണുണ്ടായിട്ടും കണ്ണത്തവരുടെ ലോകമണിത് രഘുരാമാ നിനക്ക് ഗുരു തന്ന അറിവിന്റെ വെളിച്ചം പുതിയ തലമുറകളിലൂടെ ലോകത്തിന് പകരൂ വരും നൂറ്റാണ്ടിൽ ഭാരതം ലോകത്തിന്റെ ഗുരുസ്ഥാനത്തിലെത്തട്ടെ " ഈ വാക്ക് ഇന്നും ഓർക്കുന്നത് നല്ലത് ഈ മൂവി ഈ കാലഘട്ടത്തിലും കാണുന്നത് നല്ലത് ഇലമാ പഴം കഴിച്ചു കാഴ്ച നഷ്ട്ടപെട്ട എല്ലാവരും കാഴ്ച പകരുന്ന നല്ലൊരു മൂവി ✌️😍♥️
മനഷ്യൻ തിരിച്ചറിയേണ്ട സത്യം മതങ്ങൾ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കന്നതായിരിക്കണം ഇലാമ പഴം പോലെ അവരെ നശിപ്പിക്കാനുള്ളതാകരുത് vargeeyathakethire.... vargeeya vadikalekethire.....nammukk kaykorkam..... good message ...... 1000's of like for team GURU
നീ ഒരിക്കലും മലയാളം മൂവി ഇതുപോലെ ഒരു സിനിമ ഉണ്ടാകുമെന്ന് കരുതുന്നില്ല..... കാരണം വലിയ രീതിയിൽ ടെക്നോളജി പോലുമില്ലാത്ത ഒരു കാലത്ത്. ഇതുപോലെ അതിമനോഹരമായ ഒരു ലോകവും കഥയും സിനിമയും നിർമ്മിച്ച എടുത്തവരെ നമിക്കണം....🙏🙏🙏
കാഴ്ചയുള്ളവരുടെ ലോകത്ത് മതങ്ങളുടെ മതിൽക്കട്ടുകൾ ഈശ്വരനെ മറയ്ക്കുന്നത് പോലെ കാഴ്ചയില്ലാത്ത നിങ്ങളുടെ ലോകത്ത് ഈ മതിൽക്കട്ട് സത്യത്തിൽ നിന്നും എന്നെ മറയ്ക്കുന്നു....👌
പടത്തിന്റെ writer time traveller ആണെന്ന് തോന്നുന്നു ..അല്ലാതെ ഇതുപോലൊരു script എഴുതാൻ പറ്റില്ല ..കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ.ഇത് വല്ല ഹോളിവുഡ് film ആയിരുന്നെങ്കിൽ എല്ലാവരും പൊക്കി പിടിച്ചേനെ .
"വാക്കാണ് സത്യം"........."സത്യമാണ് ഗുരു"....." ഗുരു ആണ് ദൈവം".....കാഴ്ച ഉള്ളവരുടെ ലോകത്ത് മതങ്ങൾ ദൈവങ്ങളെ മറക്കുന്ന പോലെ കാഴ്ച ഇല്ലാത്തവരുടെ ലോകത്ത് സത്യത്തെ മറക്കുന്നു
അതെ..പക്ഷേ കേരളം നാരായണ ഗുരുവിനോളം കടപ്പെട്ട മറ്റൊരു ഗുരുവില്ല........ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലത്ത് ശിവനെ പ്രതിഷ്ഠിച്ച, ദേവാലയങ്ങളല്ല ഇനി ജനതക്കാവശ്യം വിദ്യാലയങ്ങളാണെന്ന് പറഞ്ഞ, കണ്ണാടി പ്രതിഷ്ഠിച്ച് അതില്‍ ദൈവത്തെ കാണിച്ചു തന്ന അഹംഃബ്രഹ്മാസ്മി (നിന്‍റെ ദൈവം നീ തന്നെയാണ്) എന്ന് തെളിയിച്ച ഗുരു......നാരായണ ഗുരു. എന്‍റെ മാതൃക.....ഗുരു,ബുദ്ധന്‍ &ലൂസിഫര്‍
ജാതി മതം ലിംഗം വർഗം രാഷ്ട്രീയം എന്നിവയ്ക്കുപരിയായി എല്ലാവരെയും എല്ലാത്തിനെയും സ്നേഹിക്കുന്ന ആളുകൾ ഇവിടെ സംഘടിക്കണം എന്നു എന്റെ കൂട്ടികാരിൽ പലരും ആഗ്രഹിക്കുന്നില്ലേ ?
അല്ല. രാഷ്ട്രീയക്കാർ നമ്മളുടെ മനസിലുള്ള വെറുപ്പ് ഉപയോഗിക്കുന്നു എന്ന് മാത്രം. ഒരുത്തൻ എന്തെങ്കിലും വിടുവയിതതം പറഞ്ഞാല് അവനെ അല്ലെങ്കിൽ അവളെ ഒഴിവാക്കാൻ ഉള്ള ബോധം നമുക്ക് ഇല്ലെ?
എന്തൊരു മഹത്വരമായ കാലാസൃഷ്ടിയാണ് ..... ചെറിയ ഒരു പോരായ്മയായി എനിക്ക് തോന്നിയത് ഗുരുവിന്റെ പാദത്തിന് പകരം ഒരു യൂണിവേഴ്സൽ എനർജി എന്ന കൺസ്പ്റ്റായിരുന്നെങ്കിൽ അത് ഭൂമിയിലേ എല്ലാ ആളുകൾക്കും സ്വീകാര്യമാകുമായിരുന്നു .......
ഇതൊരു സിനിമയല്ല , നമ്മുടെ സമൂഹം മനസ്സിലാക്കേണ്ട ഒരു യാഥാർഥ്യമാണ് .. നിങ്ങളും ഞാനും ഈ രാജാവുമെല്ലാം യുഗ യുഗാന്തരങ്ങളായി ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്. ഇത് ഒന്നുകുടി റീലീസ് ചെയ്തിതിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി. ഇ ഫിലിം ചെറുപ്പത്തിൽ ഒരിക്കൽ കണ്ടിരുന്നു. പഷേ ഇത്രത്തോളം പ്രാധാന്യമുള്ള ഒ മെസേ 'ജ് ഇതിലുണ്ടെന്നു മനസിലാവുന്ന തിപ്പോഴാണ്. The guru is the personification of embodiment of eternal truth and the truth conveyed in the movie is that the norms and rules of our world are contained in our mind and there is a world beyond which we cannot see as we are in darkness (blinded), we all our on the other side of veil of ignorance and to breach that veil we need to accept the light and see the truth. For instance, the Ellamapazham shown in the movie objectifies religion: the flesh is religion as we know it today and the seed is God, eternal truth. Taking cue from the movie, the more specific message was that religion is not worth fighting for, we should see human kind which is beyond all the societal conventions and rules (including religion). This realization will make us more sensitive and compassionate towards fellow beings.
ഗുരു മലയാളം സിനിമ കാണുകയാണെങ്കിൽ നിങ്ങൾ ," ഗുരു " എന്ന ചിത്രം കാണൂ..... മതങ്ങൾ മനുഷ്യനിർമ്മിതമാണ് അതിനപ്പുറം നാം ഏവരും മനസ്സിലാക്കേണ്ട ഒരു വസ്തുത എന്താണെന്നു വെച്ചാൽ സ്വയം തിരിച്ചറിയാൻ ശ്രമിക്കുക .... നന്മയുടെ ജല്പനങ്ങൾ നശിക്കില്ല , അവ അവശേഷിക്കുന്നു നല്ല മനുഷ്യനിൽ , നന്മയാകുന്ന മനസ്സകരിൽ , പറയാതെ തന്നെ നിന്നിലെ പ്രവർത്തനങ്ങൾ കാംക്ഷിക്കുന്നൂ നീയാകുന്ന നന്മ തൻ വൈവിധ്യം...... തിന്മയാം അസൂയാലുക്കൾ , ബന്ധുക്കൾ ശത്രുക്കൾ , ദുഷ്ട മാനവരാശിയുടെ വക്താക്കൾ , അല്പന്മാർ , തിമിരമാം അന്ധകാരത്തെ സദാസ്വയമണിഞ്ഞ ദുർജ്ജനസമൂഹത്തിൽപ്പെട്ടവർ , അങ്ങിനെ നിരവധി ആളുകൾ നിനക്ക് ചുറ്റുമുള്ള ഈ ലോകത്തിൽ അറിയുക നീ നന്മയാണ് എങ്കിൽ ആരൊക്കെ എത്ര കൗശലം കാണിച്ചാലും അവർക്ക് തിരിച്ചടികൾ പിൽക്കാലത്ത് സംഭവിച്ചേക്കാം..... അപ്പോഴും നിന്നിലെ നന്മകൾ നിനക്കൊപ്പം തന്നെ...... ദൈവത്തിന്റെ കരുതൽ നന്മയുള്ള മനസ്സിലും മനുഷ്യരിലും ആണ്....... നീയാണ് ശരിയെങ്കിൽ നിന്നിലെ ദൈവവും നിനക്കൊപ്പം....... ലോകത്തിന്റെ അന്ധത മാറ്റാൻ എത്തിയ ദൈവനിശ്ചയം തന്നെയാണ് " ഗുരു " , അത് കാലം തെളിയിക്കും......
ഈ പടം അന്ന് വിജയിച്ചിട്ടില്ല ഗുരു &ചന്ദ്രലേഖ ഒരേ സമയം റിലീസ് ചെയ്തു എന്നാൽ ചന്ദ്രലേഖ സൂപ്പർ ഹിറ്റായി മാറി . എന്നാ ഇന്നായിരുന്നെങ്കിൽ ഇത് ബോസ്‌ഓഫീസ് തൂത്ത് വാരിയേനെ
ചെറുപ്പത്തിൽ ഈ സിനിമ കണ്ട് ഒന്നും മനസിലായില്ല. ഇന്ന് വീണ്ടും കണ്ടു ഇപ്പോൾ ഞാൻ മനസിലാക്കിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ സിനിമ യിൽ നിന്ന് മനസിലാകാനുണ്ട്. വീണ്ടും കാണും
4K യിൽ ഈ സിനിമ വരണം. അവസാനമുള്ള ഗ്രാഫിക്സ് മാറ്റി പുതിയ ടെക്നോളജി ഉപയോഗിച് ഗ്രാഫിക്സ് re create ചെയ്യണം. എല്ലാ south indian ഭാഷകളിലും ഹിന്ദിയിലും dub ചെയ്ത് ഇറക്കണം ഈ സിനിമ. അന്ധത ബാധിച്ച സമൂഹത്തിന് ഒരു വെളിച്ചമാകട്ടെ ഈ സിനിമ......
2024 ലും കണ്ടോണ്ടിരിക്കുന്നവർ ഉണ്ടോ 😂❤
😂 yes
yes
Yes
Yes
👋🏻
ചെറുപ്പത്തിൽ ഈ സിനിമ കണ്ടിട്ട് ഒന്നും മനസിലായില്ല ഇപ്പോഴാ ഈ സിനിമയുടെ value മനസിലായത്
Exactly ...
Sathyam...annu pedyaayrunnu kandapo..
Ya
Yes
Sathyam
"97''ൽ റിലീസായ സിനിമ...👍👍👍
സാങ്കേതിക പരമായി സിനിമ ഇത്രയും വളർന്നിട്ടില്ലാത്ത ആ കാലത്ത് ഇങ്ങനെ ഒരു ചിത്രം എടുത്ത രാജീവ് അഞ്ചലിൻ്റെ കഴിവിനെ സമ്മതിച്ചേ പറ്റു...🙏🙏🙏
എന്റെ അച്ഛന്റെ സഹപാടി ആണ് രാജീവ് ഏട്ടൻ
@@rajeshburgman2110 👍👍👍
അതിനു ഈ സിനിമ 1950 ഇറങ്ങിയ പടം അല്ല
ഇന്നത്തെ സിനിമകൾ കൂണുകൾ പോലെ ആണ്
ഓസ്കാർ നോമിനേഷൻ പോയ ഒരേ ഒരു മലയാള സിനിമ ❤️👑
കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു സിനിമ . ഇന്നത്തെ മത- രാഷ്ട്രീയങ്ങളെ വളരെ മുമ്പു തന്നെ കാണിച്ചു തന്ന സിനിമ❤️
Religion was created for Political motives only. ..Telling we are special than others faith...creating we and them.kind of a feeling....
കാഴ്ച പോകുന്ന സമയത്തെ ലാലേട്ടന്റെ അഭിനയവും.... കാഴ്ച്ച തിരിച്ചു കിട്ടുമ്പോഴുമുള്ള അഭിനയവും... uffff😍😍😍😍
Engane Anu laletta ningalku engane afinayikkan pattunnathu
കറക്റ്റ് ലോകനിലവാരമുള്ള ഒരു റിയലിസ്റ്റിക് acting ആണ് മോഹൻലാൽ ഇതുപോലുള്ള സിനിമകളിൽ കാണിച്ചു തരുന്നത്...... അഭിനയത്തിൽ മറ്റു നടന്മാരായി താരതമ്യം ചെയ്യാതെ ദയവായി ഇദ്ദേഹത്തെ മാറ്റി നിർത്തുക പറ്റുമെങ്കിൽ പഠിക്കാൻ ശ്രമിക്കുക.. പ്രതേകിച്ചു ഫാൻസ്.....
Legend lalettan♥️
🔥🔥
സിനിമയിൽ മോഹൻലാലിൻ്റെ അഭിനയം എന്നത്തേയും പോലെ മികച്ചത് തന്നെ. പക്ഷേ സിനിമ നൽകുന്ന സന്ദേശത്തെക്കാൾ അദ്ദേഹത്തിൻ്റെ അഭിനയത്തിൻ്റെ കാര്യം നമ്മൾ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നമ്മളും ഒരു ഇലാമപ്പഴത്താൽ ഉൾകാഴ്ച നഷ്ട്ടെപ്പട്ടവർ തന്നെ
2020 യിൽ ഈ സിനിമ കാണുന്നവർ ഒന്നു കയ്യ് പൊക്കിയെ...
ഇപ്പോൾ ഇന്ത്യയിലെ അവസ്ഥ കാണുമ്പോൾ ഈ പടം എല്ലാവരും കാണണം എന്ന് തോന്നിപോകാണ്
Sathyam an
@@jamsheerkavungal trueee
Here
✋️
ഈ പടമൊക്കെ സ്കൂളിൽ നിന്നും കുട്ടികൾക്ക് കാണിച്ചു കൊടുക്കണം. ജാതിയുടെയും മതത്തിന്റെയും പേരിൽ അടുത്ത തലമുറയിലെങ്കിലും കലാപമുണ്ടാകാതിരിക്കട്ടെ.
Great👍
Adutha thalamuraikenkilum velicham kitate💞
+Jayaprakash Suseelam Lol😂
@Jayaprakash Suseelam
വർമ്മ എന്ന് പേരിന്റെ അവസാനം വയ്ക്കുന്നത് വർഗീയത ആണോ
@Jayaprakash Suseelam
അത് ശെരി. ഞാൻ ജാതിപ്പേര് എടുത്തു മാറ്റി ഇവിടെ കലാപം ഉണ്ടാക്കിയാൽ എന്നേ ഒരു മതേതരവാദി ആയി അംഗീകരിക്കില്ലല്ലോ അല്ലെ. അതെ സമയം ജാതിപ്പേര് പുറകിൽ ഉണ്ടായിട്ടും ഞാൻ എല്ലാ മതങ്ങളെയും സ്നേഹിച്ചു ജീവിച്ചാൽ പ്രശ്നമുണ്ടോ.
നിങ്ങളുടെ logic പ്രകാരം ആണെങ്കിൽ ഇ.എം.എസ്, vt ഭട്ടത്തിരിപ്പാട്, ലളിതാംബിക അന്തർജനം, മന്നത്തു പത്മനാഭൻ നായർ ഇവരൊക്കെ വർഗീയവാദികൾ ആയിരിക്കണമല്ലോ
2021 ൽ ആദ്യത്തെ എന്റെ സിനിമ..... കണ്ടതിനു കണക്കില്ല.... 2021 ൽ കണ്ടവർ ഇവിടെ വരൂ 😇
Pwoli movie 👍🏻
21
Ente 2 mathe senema
Njanum😋😋
Anna njanum
നിങ്ങളും ഞാനും ഈ രാജാവുമെല്ലാം യുഗ യുഗാന്തരങ്ങളായി ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്...
ദീർഘ വീക്ഷണമുള്ള എക്കാലത്തെയും ഒരു മികച്ച സംഭാഷണം
@@rahulrajjr4611 Yes👏👏
what a film!!!!. ഇ ഫിലിം ചെറുപ്പത്തിൽ ഒരിക്കൽ കണ്ടിരുന്നു. പഷേ ഇത്രത്തോളം പ്രാധാന്യമുള്ള ഒരു മെസേജ് ഇതിലുണ്ടെന്നു മനസിലാവുന്ന തിപ്പോഴാണ്. തികച്ചും ഇപ്പോൾ ആനുകാലിക പ്രാധാന്യമുള്ള ചിത്രം.ഇന്ത്യയിലും ഒരു പക്ഷേ കേരളത്തിലും അല്ലായിരുന്നെങ്കിൽ ഒരു പാട് അംഗീകരങ്ങൾ അന്താരാഷ്ട്ര ല വലിൽ കിട്ടുമായിരുന്ന ഫിലിം.Great work. Rajeev Anchal..big salute
ഞാനും എന്റെ ചെറുപ്പകാലത്ത് കണ്ട സിനിമ പക്ഷേ അന്ന് ഈ സിനിമയുടെ മെസേജ് മനസ്സിലാക്കാൻ പറ്റിയില്ല...
സത്യം
സത്യം
2020 ൽ ഈ പടം കണ്ട് വർഗീയത മാറാത്തവർ ഒരികലും നന്നാവില്ല ഇവിടെ ഹിന്ദു , മുസ്ലീം, ക്രിസ്ത്യൻ എല്ലാവരും സന്തോഷത്തോടെ ഇരിക്കണം എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്തിക്കുന്നു
Njanum vishwasikkunnu
Nee muthada ninney poley ellavarum chindichrngil
realy
ഈ സിനിമയുടെ താഴെ ഞാൻ തിരഞ്ഞ ഏക കമന്റ്..!!!!
അവസാനം കണ്ടെത്തി..
അതേ ഇങ്ങനെ ഒരു ചിന്താഗതി എല്ലാ മനുഷ്യരിലും ഉണ്ടായാൽ ഈ ലോകം രക്ഷപെടും..
Yes muthei
ഈ സിനിമയുടെ പശ്ചാത്തല സംഗീതം പെർഫോം ചെയ്ത ഹങ്കറിയിലെ Budapest symphony orchestra വളരെ മികച്ച രീതിയിൽ ശ്രോതാക്കളെ ആകർഷിച്ചു. പശ്ചാത്തല സംഗീതം ഇന്ത്യയ്ക്ക് പുറത്തു വെച്ചു ചെയ്ത ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ഗുരുവിനുണ്ട്💖.
👍👍👍👍👍
ഈ സിനിമ 100 വർഷം കഴിഞ്ഞ് റിലീസായാലും ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യസദ്ധരായിരിക്കും
100%
Sathyam njn ippozha kaann nnea
Athe
science ne kurich parayunnath thettalle?
@@sajanp537 allaloo..shasthrathin kandpidikkan pattatha orupaad karyangal ippozhum illea..shadthram theatt aannallalo. Paranjath
മോഹന്‍ലാല്‍ സര്‍ നായകനായി അഭിനയിച്ച ക്ലാസിക് എന്നു തന്നെ പറയാവുന്ന ഒരു സിനിമയാണ് ഗുരു..അതിലെ വരികളാണ് .. "ഇരുളിന്റെ ലോകത്തെ
രാജാവുവന്നാല്‍
പകലിന്റെ ലോകത്തില്‍
കാര്യമില്ല..
കാക്കകള്‍ മൂങ്ങയെ
കൊത്തിത്തുരത്തും.."
ഇൗ വരികള്‍ എന്താണുദ്ധേശിക്കുന്നതെന്നു പലര്‍ക്കും അറിയാന്‍ വഴിയില്ല..
മൂങ്ങയാണ് ഇരുളിന്റെ ലോകത്തിലെ രാജാവ്...അജ്ഞാനമാകുന്ന അന്ധകാരത്തിനാല്‍ കണ്ണുകള്‍ മൂടപ്പെട്ട സമൂഹത്തെയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്..അവര്‍ വിജ്ഞാനമാകുന്ന വെളിച്ചത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്തവരാണ്.
ഈ ഉപമക്കാധാരം ഒരു കഥയാണ്..ഞാൻ മുമ്പെങ്ങോ പറഞ്ഞു കേട്ടതാണ്..പണ്ട് പക്ഷിരാജാവായ ഗരുഡന്റെ പുത്രിക്കായി വരനെ അന്വേഷിച്ചു പോല്‍..അന്നേരം കാട്ടിലെ ഒരു മരപ്പൊത്തില്‍ വസിക്കുന്ന മൂങ്ങ ഒരു ദൂതനെ അയച്ചു ഇങ്ങനെ പറഞ്ഞുവത്രെ.. "ഇരുളിന്റെ രാജാവാണ് ഞാന്‍.എന്റെയത്ര കരുത്തും ബുദ്ധിയുമുള്ള ഒരു പക്ഷിയും ഈ ലോകത്തില്ല..അങ്ങയുടെ മകളെ എനിക്കു വധുവായി നല്‍കിയാലും"
അതു കേട്ട് ഗരുഡന് കോപാകുലനായി..എന്നാലും മൂങ്ങയുടെ വങ്കത്തം മൂങ്ങക്ക് മനസ്സിലാക്കിക്കൊടുക്കണമെന്നുകരുതി പക്ഷിരാജന്‍ മൂങ്ങയോട് തന്റെ മകളെ വിവാഹം കഴിച്ചുതരാന്‍ സമ്മതമാണെന്നും പിറ്റേന്ന് ഉച്ചക്ക് തന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കണമെന്നും അപ്പോള്‍ മകളെ കാണാമെന്നും അറിയിച്ചു പോല്‍..ഇതു കേട്ട മൂങ്ങ സന്തോഷത്തോടെ ആതിഥ്യം സ്വീകരിച്ചു..പിറ്റേന്ന് സകലവട്ടങ്ങളോടും ഒരുങ്ങി പ്രൗഡിയോടെ മൂങ്ങ ഗരുഡന്റെ വീട്ടിലേക്ക് യാത്രയായി..പറക്കുന്നതിനിടയില്‍ വെയില്‍ കൂടിക്കൂടിവന്നു..പകല്‍ മൂങ്ങക്ക് കണ്ണു കാണില്ലെന്നത് പ്രസിദ്ധമാണല്ലോ..അവസാനം കണ്ണു കാണാതെ വെയിലില്‍ ചിറകു തളര്‍ന്നും ഉരുണ്ടും പിരണ്ടും മൂങ്ങ ഗരുഢ ഭവനത്തിലെത്തുന്നതിനു മുമ്പ് തളര്‍ന്നുവീണു..ഗരുഢനും പരിവാരങ്ങളും പകല്‍ അന്ധനായ മൂങ്ങയുടെ വങ്കത്തത്തെയും ഗരുഡപുത്രിയെ വിവാഹം കഴിക്കാനുള്ള വ്യാമോഹത്തേയും പരിഹസിച്ചു..ഗരുഡന്റെ പരിവാരങ്ങളില്‍പ്പെട്ട കാക്കകള്‍ മൂങ്ങയെ കൊത്തിയോടിച്ചു...
ഇതാണ് കഥ... മുകളിലെഴുതിയത് ഒരു സിനിമയിലെ വരികളാണ്.ഇനി ആ പശ്ചാത്തലത്തിലേക്ക് വരാം..ഈ സിനിമ സമൂഹത്തിലെ ജാതിമത വെറികളുടെയും കലാപങ്ങളുടെയും കഥയാണ് പറയുന്നത്...മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തുന്നത് അവന്‍ അന്ധനായതു കൊണ്ടാണ്..ജാതി മത വെറികളാല്‍ അവന്റെ ഉള്‍ക്കാഴ്ച മൂടപ്പെട്ടിരിക്കുന്നു..ആ ഉള്‍ക്കണ്ണ് തുറക്കാന്‍ വിജ്ഞാനത്തിനു മാത്രമേ സാധിക്കുകയുള്ളു..ഇൗ സിനിമയില്‍ രണ്ടു പശ്ചാത്തലമുണ്ട്..ശാന്തിഗിരി ശൃംഘത്തിലെ അന്ധരുടെ രാജ്യവും നാം വസിക്കുന്ന വര്‍ത്തമാനകാല സമൂഹവും ..രഘുരാമനെന്ന വ്യക്തി ഈ രണ്ടു സമൂഹങ്ങളെയും വീക്ഷിക്കുകയാണ്..വെളിച്ചത്തെ മിഥ്യയായിക്കാണുന്ന അന്ധരായ രാജ്യവാസികളും രാജാവ് വിജയേന്ദനും ജാതിയും മതവും സമൂഹത്തെ ഭിന്നിപ്പിക്കാനല്ല മറിച്ച് ഒന്നിപ്പിക്കാനാണെന്നറിയാത്ത വെറിപൂണ്ട വര്‍ത്തമാനകാല സമൂഹവും താദാത്മ്യം പ്രാപിക്കുകയാണ് ഈ സിനിമയില്‍..അവസാനം വെളിച്ചത്തിന്റെ ഇലാമാപ്പഴവും പേറി രഘുരാമനെന്ന ദൂതനെത്തി അന്ധതയില്‍ നിന്നവരെ കരകയറ്റിയതു പോലെ ജാതിമതവെറികളാകുന്ന വിഷവിത്തുകളായ അന്ധതയില്‍ നിന്ന് വര്‍ത്തമാനകാലത്തെ സമൂഹത്തെ മോചിപ്പിക്കാന്‍ ഇലാമാപ്പഴത്തിന്റെ പൊരുളറിഞ്ഞ ഒരു ദൈവദൂതനെത്തുമെന്ന പ്രതീക്ഷയില്‍ സിനിമയും അവസാനിക്കുന്നു...ഇലാമാപ്പഴം വിജ്ഞാനത്തിന്റെ പ്രതീകമാണ്.മനുഷ്യര്‍ തന്റെ അറിവിനനുസരിച്ച് ആ വിജ്ഞാനത്തെ മനസിലാക്കുന്നു .ഇലാമാപ്പഴത്തിന്റെ മധുരമായ പുറന്തോടുപോലെ.പക്ഷേ ഇലാമപ്പഴത്തിന്റെ കുരുപോലെ കയ്പ്പേറിയ അറിവിന്റെ ആന്തരാര്‍ത്ഥം അറിയുവാന്‍ ജ്ഞാനികള്‍ക്കുമാത്രമേ സാധിക്കൂ..അറിയുന്തോറും ആഴം കൂടുന്ന അറിവിനെ മനസിലാക്കാന്‍ പണ്ഢിതര്‍ക്കുപോലും സാധ്യമാകണമെന്നില്ല..
അജ്ഞാനമാകുന്ന അന്ധകാരത്തിനാല്‍ കണ്ണുകള്‍ മൂടപ്പെട്ട സമൂഹത്തെ വിജ്ഞാനമാകുന്ന വെളിച്ചത്താല്‍ ജയിക്കുകയെന്നാണ് ഈ വരികള്‍ പറയാതെ പറയുന്നതും..
Thank you... Meaning manassilakki thannathinu
Mister twitter arjunaaaa 😅
@@adithyakiran3345 hello
♥️♥️
Great
നിങ്ങൾ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലേ...എങ്കിൽ കാണാനുള്ള ഏറ്റവും മികച്ച സമയം ഇപ്പോഴാണ്. കണ്ണുണ്ടായിട്ടും കാഴ്ച നഷ്ടപ്പെട്ടവരാണ് നമ്മളിൽ ഏറെയും.
വാക്കുകൾക്ക് അധീതമായ തിരക്കഥ, അഭിനയം, അനുഭവം അതാണ് ഈ സിനിമ 🔥ഗുരു 💯💯
പുണ്യം നിറഞ്ഞ ചലച്ചിത്രം, ഇതിന് മുമ്പും ശേഷവും ഇത് പോലെ ഒരു സിനിമ ഉണ്ടായിട്ടില്ല.
എന്നെ ഒരുപാട് സ്വാധീനിച്ച സിനിമ 🙏🌺
""നാളെ നമ്മുടെ നാട്ടിൽ സംഭവിക്കാവുന്ന ഒരു മഹാദുരന്തം ഒഴിവാക്കാൻ മനുഷ്യ മനസാക്ഷിക്ക് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ് ഈ ചിത്രം''
ഈ സിനിമ എത്ര കാലമായി പലതവണ കാണുന്നു... ഇന്നും ഇത് കാണുമ്പോള്‍ (പ്രത്യേകിച്ചും ആ സ്വപ്ന ലോകഭാഗം) ഒരു രോമാഞ്ചമാണ്.
ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് നിർബന്ധമായും കിട്ടേണ്ട ഏറ്റവും വലിയ സന്ദേശം ആണ് ഈ സിനിമയും ഇതിലെ അതിശക്തമായ ഉള്ളടക്കവും.
ഈ സിനിമ വർഷങ്ങൾക്ക് മുമ്പ് കണ്ടപ്പഴേ എനിക്കൊരു അൽഭുതമായി തോന്നിയിരുന്നു,
ഒരു സ്വപ്നം ആയല്ലാതെ യഥാർത്ഥമായി അവതരിപ്പിച്ചിരുന്നെങ്കിൽ അതി ഗംഭീരമായേനേ,
എന്നൽ ഈ സിനിമ ഒരു ബോക്സോഫീസ് പരാജയം ആയിരുന്നു,
അന്നത്തെ ആസ്വാദകരുടെ കുഴപ്പം എന്നല്ലാതെ മറ്റൊന്നും പറയാനില്ല,
ഇന്നായിരുന്നെങ്കിൽ ഈ സിനിമ ഇരുനൂറു കോടിയിൽ എത്തിയേനേ,
യാതൊരു സന്ദേശവും നൽകാത്ത ഇന്നത്തെ സൂപ്പർ ഹിറ്റുകളുടെ തിരക്കഥ ഒക്കെ വച്ചു നോക്കുമ്പോൾ മഹത്തായ സന്ദേശം നൽകുന്ന ഈ സിനിമ മഹത്തരം തന്നെ
എന്റെ കണ്ണ് തുറപ്പിച്ച സിനിമ ...ഓസ്കാർ നോമിനേഷൻ കിട്ടിയ ആദ്യ മലയാള സിനിമ
എന്റെ ജീവിതത്തിൽ ഒരു മറക്കാൻ പറ്റാത്ത മൂവി ആണ്. ഇതിനു ഓസ്കാർ അവാർഡ് കൊടുക്കണം മായിരുന്നു. മലയാളികളുടെ അഭി മാനം ആണ് ഇതു
100%
Oscar kitana movie allamonnum great alla kitathathellam great aawathe irikunnumilla...Ath just oru hyped global award...kala srishty ath udesikapetitulla audienceil undakunna response ath etrakalam undakunna ithokeyaanu athine classic aakunnath!!!This movie is a classic
TH-cam യിൽ കേറിപ്പോ ചെറിയ ഒരു ക്ലിപ്പ് കണ്ടു അപ്പോൾ തന്നെ വാക്കി കഥ കൂടി അറിയണം എന്ന് തോന്നി ദ ഇപ്പോ ഫുൾ മൂവി കണ്ടു 💜💜💜🥰
Njanum 😜
njanum
Me too
nanaum
Njanum 💯
ഈ സിനിമ കാണാൻ പെട്ടെന്നു ആഗ്രഹം തോന്നി കണ്ടവർ.. അതിന്റെ അർത്ഥം ഗ്രഹിച്ചവർ.. തിരഞ്ഞെടുക്കപെട്ടവരാകുന്നു.. 26/01/2019
ഇന്ത്യൻ സിനിമയുടെ അവിസ്മരണീയ നടന്.. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഞങ്ങളുടെ പ്രിയ ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 💞💞💞😍😍😍😍
മതം മതം മദം.....
ഈ കൊലവെറിയുമായി നടക്കുന്ന എതൊരുവനും കാണേണ്ട ചിത്രം, വരും തലമുറയ്ക്ക് പകർന്നു നൽകേണ്ട ഒരു നല്ല പാഠം ... Hatsoff to each and every one worked on screen and behind the screen, 👏👏👏 no words....
#beinghuman...
Great
ഓരോ തവണ കാണുമ്പോഴും ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു തരുന്ന ഒരു മനോഹര ചിത്രം ❤️
❤
ലാലേട്ടന് മാത്രം ചെയ്യാൻ കഴിയുന്ന character ആണ് രഘുരാമൻ .... അന്ധതയിൽനിന്ന് വെളിച്ചത്തിലേക്ക് നയിച്ച രഘുരാമന് ഒരായിരം appreciation ♥️♥️
👍
Yes lalettan ♥️
Mammootikkum cheyyan kayiyum tto thayyoli
Script in d hero
💯
ദൈവമേ എന്തൊരു movie ആണ് ഇത് ❤
ഇപ്പോൾ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന വർഗീയത പരത്തുന്ന എല്ലാരും ഇത് കണ്ടിരുന്നു എങ്കിൽ😥😥.. എക്കാലത്തെയും എന്റെ ഇഷ്ട സിനിമ ... ❤💓👌
ഇ സിനിമ REMASTERED ചെയിത് HI DEFINITION AUDIO QUALITY-യില്‍ ഒന്നുകൂടി തിയേറ്ററില്‍ റിലീസ് ചെയ്യണം....!പടത്തിന്റെ ആ ഒരു FEEL വിട്ടുപോകുന്നില്ല....
exactly my thought
Raj .R yes
s
Nice
Oscar
What a movie! 🔥
Ennaa kaanaam alle???
Guru
Yes
Ee cinema ippo eranganamayirunnu👍
ഈ സിനിമ എത്ര വട്ടം കണ്ടിട്ടുണ്ടെന്ന് പോലും അറിയില്ല!!!
ഇന്ന് 2020 feb. 24..
സേർച്ച് ചെയ്തു വന്നു ഇന്ന് വീണ്ടും കണ്ടു... ഇലാമാ പഴം എന്താണെന്നും അതിന്റെ ദോഷം എന്താണെന്നും ഈ ലോകം മുഴുവൻ മനസിലാക്കിയെങ്കി, മരണ ശേഷമുള്ള ഒരു സ്വർഗം നോക്കി വിഡ്ഢികളായി ജീവിക്കാതെ, ഈ ഭൂമി തന്നെ ഒരു സ്വർഗം ആക്കാമായിരുന്നു..
എന്നെങ്കിലും നേരിട്ട് കാണാൻ ഭാഗ്യമുണ്ടെങ്കി, രാജീവ് അഞ്ചൽ സെർ ന്റെ കൈവെള്ളയിൽ നൽകാനായി ഒരു മുത്തം ഞാൻ പണ്ടു മുതലേ സൂക്ഷിക്കുന്നു..
ഒരുപാട് അർത്ഥവത്തായ സിനിമ പണ്ട് കണ്ടിട്ട് ഒന്നും മനസിലായിരുന്നില്ല ഒരു പാട് പ്രവിശ്യം കണ്ടപോഴാണ് അന്തസത്ത മനസിലായത്😍.
അതെ. എത്ര അർത്ഥവത്തതായ സത്യം ❤️
കാലത്തിനു മുൻപേ വന്ന ഒരു സിനിമ. വർഗീയത തുലയട്ടെ ഇവിടെ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നില്ല എല്ലാവരും ഒന്ന്. ലാലേട്ടൻ ശരിക്കും പൊളിച്ചു.👌
like
Yes crt
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമയൊന്നും അല്ല ഇത്... ഇതു പോലുള്ളത് എല്ലാ കാലത്തും അരങ്ങേറുന്നു
ഇതു ശാന്തിഗിരി ആശ്രമം എടുത്ത സിനിമ
@@hashimqpc1725 sanghikale elavareyum angane kanunnathanu ningal cheyyunna valare valuable thett
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ ആദ്യ പത്തിൽ ഈ സിനിമ ഉണ്ടാകും. രാജീവ് അഞ്ചൽ ബിഗ് സല്യൂട്ട്
Super movie
2021 ൽ ഈ സിനിമ കാണുന്നവർ ഒന്ന് കൈ പൊക്കിക്കേ...
2023
2024
I am so proud that i am a malayalali and that a malayali did directed this great thought provoking piece of art....... ഒരു മഹാ കാവ്യം വായിക്കുന്ന ഫീൽ ആണിത് തരുന്നത്.... ഈ സിനിമയിൽ അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച താൽപ്പര്യം പ്രശംസനീയം....... hats off to the work of costume designer and production designer....... Itz like a painting on a canvas
Z Creationz , it’s costume designer is my brother in law S.B. Satheesh
ചേട്ടൻ. അങ്ങ് ഇംഗ്ലീഷ് പറഞ്ഞാൽ മതിയാരുന്നു...
മലയാള സിനിമയിലെ എ കാലത്തെയും മികച്ച സിനിമകളിലൊന്ന്.. ദൗർഭാഗ്യം എന്ന് പറയട്ടെ ഈ സിനിമ പരാജയം ആവുകയായിരുന്നു.. ഈ സിനിമ കാണുമ്പോൾ ശരിക്കും കണ്ണുകൾ നിറയുന്നു..
ഇതാണ് യഥാർത്ഥ ക്ലാസിക് മൂവി. എക്കാലത്തും ചിന്തിക്കാനും ചർച്ച ചെയ്യപ്പെടാനും അതിൽനിന്നു യാഥാർത്ഥ്യം മനസ്സിലാക്കി ജീവിക്കുവാനും വേണ്ടിയിട്ട് ഉള്ളത്.
I love this movie...
My one of the favorite movie.❤🙏❤
എന്തൊരു concept ആണ് ♥️♥️♥️ഇനി പിറക്കുമോ ഇതുപോലെ ഒരു അസാധ്യ ചിത്രം 😔
ഒരിക്കലും ഇല്ല അതാണ് 90's
ഈ സിനിമ ഇന്ന് കാണുന്നവർ like അടി 😂
ഇന്നത്തെ (2021)അവസ്ഥ വച്ച് കുറെ പേർ ഈ സിനിമയെ എതിർക്കും , പക്ഷേ e യൂട്യൂബിൻ്റെ comments box കാണുമ്പോൾ ഒരു നല്ല ഭാവിയുടെ പ്രതീക്ഷ നൽകു ന്നു ❤️
ലോകനിലവാരമുള്ള സിനിമയും ലോകനിലവാരമുള്ള നടൻമാരും
ലാലേട്ടൻ ഒരു വിസ്മയം
ഒരു പക്ഷെ കേരളത്തിൽ അല്ലാതെ ഈ സിനിമയും ലാലേട്ടനും പിറന്നതെങ്കിൽ world best ഫിലിം എന്നും world's best actor പറഞ്ഞു നമ്മൾ മലയാളികൾ കൊണ്ടാടിയേനെ
Sure.❤️😒
Keralathelallengil പിന്നെങ്ങനെ ബ്രോ മലയാളികൾ കൊണ്ടടുന്നെ 😂😂
വീട്ടിൽ ടിവി വാങ്ങിയ കാലം മുതൽ ഈ സിനിമ കാണുന്നു☺️
കാണും തോറും underrated അവുന്ന സിനിമ👌🏻💯
ലാലേട്ടൻ്റെ performance 👏🏻👏🏻🔥😍
ഇതൊരു മാന്ത്രിക സിനിമയാണ്....... ഇങ്ങനെയൊരു സിനിമ ഇനി ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ല..............
Yes
good film
U r correct
മനസിലാക്കാനാണെങ്കിൽ ഇത് തന്നെ ധാരാളം... !!!!!
കുട്ടിക്കാലത്തു ഹൃദയത്തിലേറ്റിയതാ ദേവസംഗീതം നീയല്ലേ, എന്ന ഗാനം..അന്ന് സിനിമ കണ്ട കൂട്ടുകാരൊക്കെ പറയുമായിരുന്നു ഇലാമാ പഴം തിന്നു ലാലേട്ടന്റെ കാഴ്ച്ച പോവും എന്ന്..പക്ഷേ ഞാൻ 2016 ൽ ഈ സിനിമ ആദ്യമായിട്ട് സിനിമ ക്ലബ്ബിൽ തുടക്കം തൊട്ട് കണ്ടപ്പോൾ ഞാൻ ആദ്യഭാഗം ഇഷ്ടപ്പെടാതെ പകുതിക്കുവച്ചു മാറ്റി...എന്നാൽ സിനിമാ വിരോധിയായ എന്റെ സുഹൃത്ത് സുഹൈൽ പറഞ്ഞു സൂപ്പർ സിനിമ ആണ് ഗുരു എന്ന്.. ഞാൻ കണ്ടു😘😘ലാലേട്ടന്റെ ഏറ്റവും നല്ല പടം..കണ്ണുനിറഞ്ഞുപോയി..എന്തേ ഇതുവരെ കണ്ടില്ല എന്നോർത്ത്..മോഹൻലാൽ അഭിനയിച്ച പടങ്ങളിൽ എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ, രാജീവ് അഞ്ചൽ എന്ന സംവിധായകനെ മലയാളികൾ എന്നും ഇഷ്ടപെടുന്നുണ്ടെങ്കിൽ ഗുരു എന്നസിനിമയിലൂടെ ആയിരിക്കും...ഞാനിത്രയും എഴുതിയത് എനിക്കത്രയും പ്രിയപ്പെട്ടതാണീ പടം jio sim എടുത്തപ്പോൾ ആദ്യം കണ്ടപടം
🥹❤️
*അജ്ഞയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്റെ അഞ്ജനത്താൽ കണ്ണ് തുറപ്പിക്കുന്നവനാണ് ഗുരു🙏🙏🙏🙏*
രാഷ്ട്രീയക്കാർ പത്ത് പ്രാവശ്യം ഈ സിനിമ കണ്ടാലും ഒരു ചുക്കും മനസ്സിലാവില്ല നിങ്ങൾ ജനങ്ങളെ കൊണ്ട് ഇലാമാ പഴം കഴിപ്പിച്ച് കൊണ്ടേയിരിക്കും 😭😭
Janakal ellama pazha venda ene paraunna kalam varum👍
ഇതൊരു സിനിമയല്ല , നമ്മുടെ സമൂഹം മനസ്സിലാക്കേണ്ട ഒരു യാഥാർഥ്യമാണ് .. ഇത് ഒന്നുകുടി റീലീസ് ചെയ്തിതിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി
Exactly
അന്ധത നിറഞ്ഞ ഇൗ ലോകത്ത് ഒരു രഘുരാമൻ ജനിക്കട്ടെ ♥️
എന്തിനാ ഒരു രഘു രാമൻ ജനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നേ????
നമ്മൾ തന്നെ രഘു രാമൻ ആയിക്കൂടെ. മറ്റുള്ളവർ വന്ന എല്ലാം ശരിയാക്കും എന്ന് ചിന്തിക്കാതെ, എല്ലാവരും സ്വയം മാറി തീരാവുന്നതേയുള്ളൂ.
Janikkunund ...ath thirichariyunilla....
അപ്പോൾ യുക്‌തിവാദികളും നിരീശ്വരവാദികളും ആണ് നല്ലത്
@@albinvp8421 യുക്തിവാദി ok. നിരീശ്വര വാദികളിൽ satanist കളും പെടും
Arenkilum ith 100 akadey
സിനിമകളുടെ രാജാവ്....ഒരു രക്ഷയും ഇല്ല👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍♥️♥️
Njn ഇന്നാണ് ഈ സിനിമ കാണുന്നത് അടിപൊളി 👏👏👏
Enk വല്ലാതെ ഇഷ്ടം ആയി ലാലേട്ടന്റെ യും എല്ലാവരുടെയും ആക്ടിംഗ് ഗംഭീരം 😀😀
Njanum... pand kandinu... ippala aan kadha manssilaavunnth
@@rinurinju6018
😀😀
Njan kandirunn mansilayi pakshe ithinte praskthi etrthollam undennu mansilayi
ഞാനും ഇന്നാണ് കാണുന്നത്
@@ibrahimbadusha100 .
മലയാളത്തിൽ നിന്ന് ഓസ്കാർ അവാർഡിന് നോമിനേറ്റ് ചെയ്‌ത സിനിമ
Satyam
പിന്നീട് ഒടിയൻ
ഒരേ ഒരു മലയാള സിനിമ
@@ishanmhmd3555 😀😀
nomination kittiyilla.nominationu ulla indian entry.
ഒരു ദൃശ്യവിസ്മയം എന്നതിന് പുറത്ത് ഇതിന്റെ മൂല്യം മനസ്സിലാക്കിത്തന്ന ഗുരു എനിക്ക് എന്റെ അച്ഛനാണ്👍😎👌
അക്കാലത്തെ ബാഹുബലി ലെവൽ മൂവി ആണ് (1997)😍👍
അതുക്കും മേലെ
അതെ അ മഞ്ഞിൽകുടി പോവുന്നു സീൻ കണ്ടാൽ ബാഹുബലി പോലെ തന്നെ ഉണ്ട്
Yes
കാലത്തിനു മുന്പേ സഞ്ചരിച്ച കഥ
Sathyam
23 വർഷമായിട്ടുള്ള ഏറ്റവും വലിയ നഷ്ടം ആണ് ഈ സിനിമ ഇതു വരെ കാണാതെ ഇരുന്നത്.❤️.... ഇലാമാ പഴം കഴിച്ചു അന്ധത ബാധിച്ച ഈ ജനതയെ പോലെ ആവാതിരിക്കട്ടെ നമ്മുടെ ലോകം എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏
ഇപ്പോൾ കണ്ടതുകൂടിക്കൂട്ടിയാൽ. ഏകദേശം ഒരു പതിന്നൊന്നു തവണയാണ് ഈ മൂവി കാണുന്നത് ഓരോ തവണ കാണുന്പോഴും ഇതിന്റ പ്രസക്തിയേറുന്നു. Good move
Shijo Chacko njan 5 thavana
ഈ ചലച്ചിത്രം പകരുന്ന അറിവ് പറഞ്ഞാൽ തീരാത്തതാണ് . മതങ്ങൾ മാത്രം അല്ല, മനുഷ്യരുടെ ഇടയിൽ ഉള്ള ഓരോ ഉറച്ച വിശ്വാസങ്ങളും നമ്മളെ 'സത്യത്തിൽ' നിന്നും അന്ധരാകുന്നു. കണ്ണുകൾ ഉണ്ടെങ്കിലും നമ്മൾ കാണുന്നത് വിശ്വാസങ്ങളെ മാത്രം ആണ്, സത്യം അപ്പോഴും മറഞ്ഞിരിക്കുന്നു . ഈ ചലച്ചിത്രം കാലത്തിനു വളരെ മുമ്പ് സഞ്ചരിച്ചു.
പക്ഷെ ഈ പടം ഇറങ്ങിയ സമയത്ത് ഇത്രയും deep meaning ഉള്ള ഫിലിം ആണെന്ന് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും പിടികിട്ടിയിരുന്നില്ല എന്നതാണ് സത്യം. എന്ന്‍ മാത്രമല്ല ഓണം ഫെസ്റ്റിവല്‍ സമയത്ത് മോഹന്‍ലാലിന്റെ തന്നെ "ചന്ദ്രലേഖ" റിലീസ് ചെയ്ത് തൊട്ടടുത്ത ആഴ്ചയാണ് ഈ ഫിലിം അന്ന്‍ റിലീസ് ചെയ്തത്. ബോക്സ് ഓഫീസ് ഫ്ലോപ്പ് ആകാന്‍ പ്രധാന കാരണം അതു കൂടിയാണ്...
flop aayalentha ,, ith malayalathile aadyathe OSCAR nominated film aanallo,
Neeraj Manoj
ഈ ചിത്രം ഒരു അത്ഭുതം ആണ്. It changed my life.
Me too... orupaadu kaalangalayi theadi alanja sathyam....simple aayi chitrhikaricha cinima.... no words.....
Jojoe Varkey me too 😃😌
എനിക് ബോധോദയം ലഭിച്ച സിനിമ
Me tooo
Me too
മതമാകുന്ന ഇലമപ്പഴത്തിന്റെ പുറത്തെ മധുരമാർന്ന കാമ്പ് തിന്ന് ജനിച്ചു വീഴുന്ന ഓരോ കുട്ടിയും മതാന്ധതയിലേക്ക് നയിക്കപ്പെടുന്ന.
എന്നാൽ അതിനെ പൂർണ്ണമായി അറിഞ്ഞ് ഉള്ളിലെ കഠിനമായ ഉൾകാമ്പ് കഴിച്ച് ആ അന്ധത മാറ്റുക.
എല്ലാ മതവും മനുഷ്യനും ഒന്നാണ് എന്നറിയുക....
മനുഷ്യനെ മതത്തിന്റെ പേരിൽ ഇല്ലാ കഥകളിലൂടെ വഞ്ചിക്കുന്നവരെ തിരിച്ചറിയുക ഇതാണ് ഗുരു എന്ന ചിത്രം നൽകുന്ന സന്ദേശം.
മലയാള സിനിമ ചരിത്രത്തില്‍ സുവര്‍ണ്ണലിപികള്‍ കൊണ്ട് എഴുതിചേര്‍ത്ത ഒരു സിനിമ............ഇതുപോലെ ഒരു സിനിമ ഇനിയും മലയാളത്തില്‍ ഉണ്ടാകുമോ? കാണുന്ന സംവിധയാകരുടെ കണ്ണു തുറക്കട്ടെ..വാക്കുകള്‍ ഇല്ല..ഒരുപാട് നല്ലകാര്യങ്ങള്‍ക്കു.. അടിവര ഇട്ടുകൊണ്ടാണ്..പടം തീരുന്നത്....ഇതിന്റെ 2 ഭാഗം ഉണ്ടായാല്‍ നന്നു എന്നു ഞാന്‍ വെറുതെ ആശിക്കുന്നു,,,,,,,,,,,,
മരുപച്ച തേടുന്നവന് പ്രവാസി but this film was commercially hit.. why? because we mallus only watch these kind of movies when thy came on television or you tube
This film was a biggest boxoffice flop when it released. I still remember this movie got a tough competition from Mohanlal's slapstick comedy flick "Chandralekha"..
Rajil P.R .
ഇല്ല സുഹൃത്തേ വരില്ല ഇനി ഇതുപോലത്തെ സിനിമകൾ...ഈ സിനിമകളുടെ ക്യാമറാ ടോൺ അത് വേറെ ലെവൽ തന്നെയാണ്...പിന്നെയുള്ളത് ഒരു പ്രതീക്ഷ മാത്രം കഥമൂല്യമുൾ..., സിനിമകൾ വരട്ടെ...
രാജീവ് അഞ്ചലിന് ഒരായിരം നന്ദി. കൊള്ളാം പൊളി സാനം🤩🤩
orukody Varshangalk munpu thanne lokatheyum lokama mnasineyum thottarinjavan
Great director
ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ ഇലാമാപഴത്തിൻ്റെ നാട്ടിലെ കഥ മാത്രം ആണ് മനസിലായത്.... ഇപ്പൊ മനസ്സിലായപ്പോൾ ബഹുമാനം തോന്നുന്നു കഥാകാരനോട്.ഈ പടത്തിന് കൂടുതൽ പബ്ലിസിറ്റി നൽകണം.നാട് നന്നാവട്ടെ.... മതസൗഹാർദ്ദം വളരട്ടെ
A
Q1
"കണ്ണുണ്ടായിട്ടും കണ്ണത്തവരുടെ ലോകമണിത് രഘുരാമാ നിനക്ക് ഗുരു തന്ന അറിവിന്റെ വെളിച്ചം പുതിയ തലമുറകളിലൂടെ ലോകത്തിന് പകരൂ വരും നൂറ്റാണ്ടിൽ ഭാരതം ലോകത്തിന്റെ ഗുരുസ്ഥാനത്തിലെത്തട്ടെ " ഈ വാക്ക് ഇന്നും ഓർക്കുന്നത് നല്ലത് ഈ മൂവി ഈ കാലഘട്ടത്തിലും കാണുന്നത് നല്ലത് ഇലമാ പഴം കഴിച്ചു കാഴ്ച നഷ്ട്ടപെട്ട എല്ലാവരും കാഴ്ച പകരുന്ന നല്ലൊരു മൂവി ✌️😍♥️
വെറുതെയല്ല മക്കളെ ഈ സിനിമ ഓസ്കാർ ന് നോമിനേഷൻ ലഭിച്ചത്.........
It was oscar entry..not nomination
oscar nomination illa.oscar nominationu ulla indian entry.
മനഷ്യൻ തിരിച്ചറിയേണ്ട സത്യം മതങ്ങൾ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കന്നതായിരിക്കണം ഇലാമ പഴം പോലെ അവരെ നശിപ്പിക്കാനുള്ളതാകരുത്
vargeeyathakethire.... vargeeya vadikalekethire.....nammukk kaykorkam.....
good message ......
1000's of like for team GURU
മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമ
നീ ഒരിക്കലും മലയാളം മൂവി ഇതുപോലെ ഒരു സിനിമ ഉണ്ടാകുമെന്ന് കരുതുന്നില്ല..... കാരണം വലിയ രീതിയിൽ ടെക്നോളജി പോലുമില്ലാത്ത ഒരു കാലത്ത്. ഇതുപോലെ അതിമനോഹരമായ ഒരു ലോകവും കഥയും സിനിമയും നിർമ്മിച്ച എടുത്തവരെ നമിക്കണം....🙏🙏🙏
I'm from Tamil Nadu , This is a Rare and Experimental Film, I Bow to the Whole Crew.
ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ എന്താണെന്ന് മനസ്സിലായില്ല പക്ഷെ ഇപ്പോൾ മനസ്സിലാക്കുന്നു. It is awesome
👍👍👍
ഈ സിനിമ ഇപ്പോൾ റിലീസ് ചെയ്‌താൽ 200കോടി ക്ലബ്ബിൽ എത്തും ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു തല്ല് കൂടുന്നവരെ ഈ സിനിമ ഒന്ന് കാണിക്കണം
yes dts soundil
Ippol e cinema release cheyyaan polum sammathikkalla bro
Anthanmaar aanu innu kaaryangal theerumanikkunnathu
Kazhycha ullavar urakkilaanu...
Sugamayi urangooo
Illenkil avar urakki kidathum
Yes
പടം കണ്ടാൽ പോരാ കാണുന്നവർക്ക് ചിന്താശേഷി കൂടി വേണം. കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ.
Its true
കാഴ്ചയുള്ളവരുടെ ലോകത്ത് മതങ്ങളുടെ മതിൽക്കട്ടുകൾ ഈശ്വരനെ മറയ്ക്കുന്നത് പോലെ കാഴ്ചയില്ലാത്ത നിങ്ങളുടെ ലോകത്ത് ഈ മതിൽക്കട്ട് സത്യത്തിൽ നിന്നും എന്നെ മറയ്ക്കുന്നു....👌
പടത്തിന്റെ writer time traveller ആണെന്ന് തോന്നുന്നു ..അല്ലാതെ ഇതുപോലൊരു script എഴുതാൻ പറ്റില്ല ..കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ.ഇത് വല്ല ഹോളിവുഡ് film ആയിരുന്നെങ്കിൽ എല്ലാവരും പൊക്കി പിടിച്ചേനെ .
Ithupole kurach padangal tamilil ind... Especially movies from kamal Hassan sir....
Yes bro . I feel the same .
yes bro
അന്ന് ഈ സിനിമ ഓസ്കാര്‍ നോമിനേഷന് തെരഞ്ഞെടുക്പ്പെട്ട ആദ്യത്തെ മലയാള സിനിമ ആയിരുന്നു
Ganja smoker..🔥🔥🔥
ഇത്രയും അർത്ഥമുള്ള, ഇത്രയും. മനസിനെ പിടിച്ചു കൊണ്ട് പോകുന്ന, ശെരിക്കും ആ ലോകത്ത് നമ്മൾ ചെല്ലുന്ന oru സിനിമ,,
"വാക്കാണ് സത്യം"........."സത്യമാണ് ഗുരു"....." ഗുരു ആണ് ദൈവം".....കാഴ്ച ഉള്ളവരുടെ ലോകത്ത് മതങ്ങൾ ദൈവങ്ങളെ മറക്കുന്ന പോലെ കാഴ്ച ഇല്ലാത്തവരുടെ ലോകത്ത് സത്യത്തെ മറക്കുന്നു
രാജീവ് അഞ്ചൽ ഇത്രയും മനോഹരമായി സിനിമയെടുത്ത താങ്കൾ പിന്നെ എവിടെ പ്പോയി.?
Corona karanam eppo pulli vittil thanne yaa...
Pulliyanu chadayamangalathe Jadayu parayude shilpi ❤️
Jadayu earth centre nte shilpi pulliyaa.... Classic director
ലാലേട്ടൻ എന്തൊരു ആക്ടിങ് 😍😍
മനസ്സില്‍ വര്‍ഗീയതയും വിഷവും പേറി നടക്കുന്നവര്‍ ഈ പടം ഒറ്റ തവണ കണ്ടാല്‍ മതി ......................ഇത് ഇന്നത്തെ കാലത്ത് റിലീസ് ചെയ്യണ്ട സിനിമ ആണ്
അതെ..പക്ഷേ കേരളം നാരായണ ഗുരുവിനോളം കടപ്പെട്ട മറ്റൊരു ഗുരുവില്ല........
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലത്ത് ശിവനെ പ്രതിഷ്ഠിച്ച, ദേവാലയങ്ങളല്ല ഇനി ജനതക്കാവശ്യം വിദ്യാലയങ്ങളാണെന്ന് പറഞ്ഞ, കണ്ണാടി പ്രതിഷ്ഠിച്ച് അതില്‍ ദൈവത്തെ കാണിച്ചു തന്ന അഹംഃബ്രഹ്മാസ്മി (നിന്‍റെ ദൈവം നീ തന്നെയാണ്) എന്ന് തെളിയിച്ച ഗുരു......നാരായണ ഗുരു.
എന്‍റെ മാതൃക.....ഗുരു,ബുദ്ധന്‍ &ലൂസിഫര്‍
@@ആഷിഖ്പടിക്കൽ Allah alle daivam
ജാതി മതം ലിംഗം വർഗം രാഷ്ട്രീയം എന്നിവയ്ക്കുപരിയായി എല്ലാവരെയും എല്ലാത്തിനെയും സ്നേഹിക്കുന്ന ആളുകൾ ഇവിടെ സംഘടിക്കണം എന്നു എന്റെ കൂട്ടികാരിൽ പലരും ആഗ്രഹിക്കുന്നില്ലേ ?
Puthiyoru tudakamakate
ആത് തന്നെയാണ് അദൈത ദർശനം,,, പക്ഷെ! മനസ്സിലാക്കിയവർ വിരളം
Yessss
അദ്വൈതം കുട്ടികളെ പഠിപ്പിച്ചാൽ മതി.
aagrahamund kootukaara...ennaalum ee lokam ennum inganethenne☠ ini varunna thalamura enkilum jathi matha varga vethyasamillaathe jeevikkatte😊
ഈ പടത്തിന് കൺസെപ്റ്റ് ഒരു രക്ഷയും ഇല്ല... മലയാളത്തിൽ നിന്ന് ആദ്യമായി ഓസ്കാർ നോമിനേഷൻ ചെയ്ത പടം 🔥🔥❤️❤️
വൃത്തികെട്ട രാഷ്ട്രീയകാർ ആണ് ഇവിടെ ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിൽ തളിക്കുന്നത്... ഇനി എങ്കിലും മനസിലാകൂ... 😭
Correct
കറക്റ്റ്
അല്ല. രാഷ്ട്രീയക്കാർ നമ്മളുടെ മനസിലുള്ള വെറുപ്പ് ഉപയോഗിക്കുന്നു എന്ന് മാത്രം. ഒരുത്തൻ എന്തെങ്കിലും വിടുവയിതതം പറഞ്ഞാല് അവനെ അല്ലെങ്കിൽ അവളെ ഒഴിവാക്കാൻ ഉള്ള ബോധം നമുക്ക് ഇല്ലെ?
@@zenjm6496 charitram vazhi marum ithellam avasanikkum
Correct
എന്തൊരു മഹത്വരമായ കാലാസൃഷ്ടിയാണ് ..... ചെറിയ ഒരു പോരായ്മയായി എനിക്ക് തോന്നിയത് ഗുരുവിന്റെ പാദത്തിന് പകരം ഒരു യൂണിവേഴ്സൽ എനർജി എന്ന കൺസ്പ്റ്റായിരുന്നെങ്കിൽ അത് ഭൂമിയിലേ എല്ലാ ആളുകൾക്കും സ്വീകാര്യമാകുമായിരുന്നു .......
ഇതൊരു സിനിമയല്ല , നമ്മുടെ സമൂഹം മനസ്സിലാക്കേണ്ട ഒരു യാഥാർഥ്യമാണ് .. നിങ്ങളും ഞാനും ഈ രാജാവുമെല്ലാം യുഗ യുഗാന്തരങ്ങളായി ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്. ഇത് ഒന്നുകുടി റീലീസ് ചെയ്തിതിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി. ഇ ഫിലിം ചെറുപ്പത്തിൽ ഒരിക്കൽ കണ്ടിരുന്നു. പഷേ ഇത്രത്തോളം പ്രാധാന്യമുള്ള ഒ മെസേ 'ജ് ഇതിലുണ്ടെന്നു മനസിലാവുന്ന തിപ്പോഴാണ്.
The guru is the personification of embodiment of eternal truth and the truth conveyed in the movie is that the norms and rules of our world are contained in our mind and there is a world beyond which we cannot see as we are in darkness (blinded), we all our on the other side of veil of ignorance and to breach that veil we need to accept the light and see the truth.
For instance, the Ellamapazham shown in the movie objectifies religion: the flesh is religion as we know it today and the seed is God, eternal truth.
Taking cue from the movie, the more specific message was that religion is not worth fighting for, we should see human kind which is beyond all the societal conventions and rules (including religion). This realization will make us more sensitive and compassionate towards fellow beings.
ഒരുപാട് അർത്ഥം ഉള്ള സിനിമ. ഈ കഥ എഴുതിയ ആളിന് ഒരു ബിഗ് സല്യൂട്ട്. ഇതിലെ ഓരോ കഥാപാത്രം അവരുടെ റോൾ അവർ ജീവിച്ചു കാണിച്ചു തന്നു...
ഏത് മഹാനാണ് ഈ കഥ എഴുതിയത്?😢😢😢😢 ദൈവദൂതൻ
രാജീവ് അഞ്ചൽ
Rajeev Anchal.Jadayu para yude silppi
Chadayamangalam
1 ഓസ്കാർ നോമിനേഷൻ നേടിയ മലയാള സിനിമ
HG Wells's Country of Blinds is the inspiration behind the movie. Movie was India's official entry for Oscars (not nomintaion).
ഈ ഫിലിം ഒരു അത്ഭുതം ആണ്... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ ഫിലിം.. writer and ഡയറക്ടർ is വണ്ടര്ഫുള്..... And ലാലേട്ടൻ........
അജ്ഞതയുടെ തിമിരം കൊണ്ട് അന്തരാകുന്നവരെ അറിവിന്റെ അഞ്ജനതാൽ കണ്ണ് തുറപ്പിക്കുന്ന വനാണ് ഗുരു
Budhan
കുട്ടിക്കാലത്ത് ആണ് ഈ പടം കണ്ടത്.. അന്ന് ഇതിന്റെ അർത്ഥം മനസിലായില്ലാരുന്നു.. ഇന്ന് കണ്ടപ്പോ എത്ര നല്ല അർത്ഥവത്തായ സന്ദേശം തരുന്ന നല്ല ഒരു സിനിമ 😍😍
Njan innu devasangeetham song kettu appo filim Kanan thoni❤️❤️
2020 ഏപ്രിൽ കൊറോണ ലോക്ക് ഡൗൺ
സമയത്ത് ഈ സിനിമ കാണുന്നവർ ആരൊക്കെ ലൈക്കടി
ശെടാ 😁
2021 lockdown time il😁
202l Lock down time 😃😅
2021 ലോകഡൗണിൽ
ഓസ്കാർ ഐറ്റം ആണ് മക്കളെ.👌 ബാഹുബലി ഒക്കെ എന്ത്. രാജീവ് അഞ്ചൽ. ലാലേട്ടാ 🥰.
ഈ സിനിമ കണ്ട് ഞാൻ വേറെ ഏതോലോകത്ത് എത്തിയ പോലെ 😴 മലയാളത്തിലെ ഇത് പോലെ ഫീൽ കിട്ടുന്ന ഒരു പടം ഉണ്ട് ദേവദൂതൻ
1991 - Sandhesham
1997 - Guru
🙏🙏❤️
കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന സിനിമ
sathyam
not sanjarikkunna... sanjaricha cinima....
അതാണ് യത്ഥാർത്ത ഗുരു
ഗുരു
മലയാളം സിനിമ കാണുകയാണെങ്കിൽ നിങ്ങൾ ," ഗുരു " എന്ന ചിത്രം കാണൂ.....
മതങ്ങൾ മനുഷ്യനിർമ്മിതമാണ് അതിനപ്പുറം നാം ഏവരും മനസ്സിലാക്കേണ്ട ഒരു വസ്തുത എന്താണെന്നു വെച്ചാൽ സ്വയം തിരിച്ചറിയാൻ ശ്രമിക്കുക .... നന്മയുടെ ജല്പനങ്ങൾ നശിക്കില്ല , അവ അവശേഷിക്കുന്നു നല്ല മനുഷ്യനിൽ , നന്മയാകുന്ന മനസ്സകരിൽ , പറയാതെ തന്നെ നിന്നിലെ പ്രവർത്തനങ്ങൾ കാംക്ഷിക്കുന്നൂ നീയാകുന്ന നന്മ തൻ വൈവിധ്യം...... തിന്മയാം അസൂയാലുക്കൾ , ബന്ധുക്കൾ ശത്രുക്കൾ , ദുഷ്ട മാനവരാശിയുടെ വക്താക്കൾ , അല്പന്മാർ , തിമിരമാം അന്ധകാരത്തെ
സദാസ്വയമണിഞ്ഞ ദുർജ്ജനസമൂഹത്തിൽപ്പെട്ടവർ , അങ്ങിനെ നിരവധി ആളുകൾ നിനക്ക് ചുറ്റുമുള്ള ഈ ലോകത്തിൽ അറിയുക നീ നന്മയാണ് എങ്കിൽ ആരൊക്കെ എത്ര കൗശലം കാണിച്ചാലും അവർക്ക് തിരിച്ചടികൾ പിൽക്കാലത്ത് സംഭവിച്ചേക്കാം..... അപ്പോഴും നിന്നിലെ നന്മകൾ നിനക്കൊപ്പം തന്നെ...... ദൈവത്തിന്റെ കരുതൽ നന്മയുള്ള മനസ്സിലും മനുഷ്യരിലും ആണ്.......
നീയാണ് ശരിയെങ്കിൽ നിന്നിലെ ദൈവവും നിനക്കൊപ്പം.......
ലോകത്തിന്റെ അന്ധത മാറ്റാൻ എത്തിയ ദൈവനിശ്ചയം തന്നെയാണ്
" ഗുരു " ,
അത് കാലം തെളിയിക്കും......
ഈ പടം അന്ന് വിജയിച്ചിട്ടില്ല
ഗുരു &ചന്ദ്രലേഖ ഒരേ സമയം റിലീസ് ചെയ്തു എന്നാൽ ചന്ദ്രലേഖ സൂപ്പർ ഹിറ്റായി മാറി . എന്നാ ഇന്നായിരുന്നെങ്കിൽ ഇത് ബോസ്‌ഓഫീസ് തൂത്ത് വാരിയേനെ
Oscar nomination il select cheytha film aado ith😂
@@mr.trader7340 illa irangum
@@mr.trader7340 karyvendhanno choyikknmm
@@mr.trader7340 Alla cinima undakkiyavarkk athu mattam allatheyum mattam enthelum karannam undell entha paryanamm
@@mr.trader7340 kadha ezhuthiyall muslimarnno
മലയാളികൾക്ക് ഒരു ഓസ്കാർ ഉണ്ടെങ്കിൽ.... ഗുരു💪💪, ഈ ചിത്രത്തിന് കൊടുക്കണം
കണ്ടു.. വീണ്ടും കണ്ടു.. ഇപ്പയും കാണുന്നു.. ഇഷ്ട സിനിമ😍
ചെറുപ്പത്തിൽ ഈ സിനിമ കണ്ട് ഒന്നും മനസിലായില്ല. ഇന്ന് വീണ്ടും കണ്ടു ഇപ്പോൾ ഞാൻ മനസിലാക്കിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ സിനിമ യിൽ നിന്ന് മനസിലാകാനുണ്ട്. വീണ്ടും കാണും
നിങ്ങളും ഞാനും ഈ രാജാവും എല്ലാം യുഗ യുഗംദാരങളായി ഉൽ കാഴ്ച നഷ്ട്ടപെട്ട മാനവരാശിയുടെ പ്രതികളാണ് 🖤🖤🖤🖤🖤
👍👍👍
👏
👏👏👏👏