14 മരണങ്ങൾ, പൊലീസ് കണ്ണു തുറന്നു, കൊച്ചി മെട്രോ മരണങ്ങൾക്ക് കാരണം | Kochi Metro | Tripunithura

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • കൊച്ചിയിൽ 1300 ഓളം തൂണുകൾക്ക് മുകളിലൂടെ കേരളത്തിന്റെ അഭിമാനമായി കൊച്ചി മെട്രോ പായാൻ തുടങ്ങിയിട്ട് അടുത്ത മാസം ഏഴ് വർഷമാകും. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 ടെർമിനലുകളിൽ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ആയി ദിവസം ഒരു ലക്ഷത്തോളം യാത്രക്കാരെയും കയറ്റിയാണ് സഞ്ചാരം. മുകളിൽ എ.സി. മെട്രോ കോച്ചുകൾ പോകുമ്പോൾ താഴെയുള്ള ചില തൂണുകൾ വാർത്തകളിൽ നിറയുന്നതിനെ ക്കുറിച്ചാണ് പറയാൻ പോകുന്നത്. 2013ൽ കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനത്തിന് കരാറുകാരനായ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തുടക്കം കുറിച്ചത് പ്രശസ്തമായ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിന് സമീപത്തെ തൂണിന് അസ്ഥിവാരമിട്ടാണ്. ഗണപതി ഭഗവാന്റെ അനുഗ്രഹത്താലും മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃഗുണം കൊണ്ടും സേവന മേന്മയാലും നിർമ്മാണ മേന്മകൊണ്ടും കൊച്ചി മെട്രോ മുന്നേറുമ്പോൾ ചില തൂണുകൾ സൃഷ്ടിക്കുന്ന ദുഷ്‌പേരാണ് നമ്മുടെ വിഷയം. ഇടപ്പള്ളി പത്തടിപ്പാലത്തെ 357ാം നമ്പർ തൂണും ആലുവ മുട്ടത്തെ 187ാം നമ്പർ തൂണും കടവന്ത്ര എളംകുളത്തെ 825ാം നമ്പർ തൂണുമാണ് ഇവയിൽ പ്രധാനികൾ. നിർമ്മാണത്തിലെ അപാകതയെ തുടർന്നാണ് പത്തടിപ്പാലത്തെ തൂൺ അറിയപ്പെട്ടത്. മറ്റു രണ്ടും അപകടങ്ങളുടെ പേരിലും.
    #kochimetro #tripunithura #metrorail

ความคิดเห็น • 1