കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ -Amrita Hospitals

แชร์
ฝัง
  • เผยแพร่เมื่อ 16 มี.ค. 2022
  • #Refractive_errors #MYOPIA #Cataract #Ophthalmology
    കുട്ടികളിൽ സാധാരണയായി ഉണ്ടാകുന്ന കാഴ്ച വൈകല്യങ്ങളെപ്പറ്റിയും ഇതിനുള്ള ചികിത്സയെപ്പറ്റിയുമാണ് കൊച്ചി അമൃത ആശുപത്രിയിലെ നേത്രരോഗവിഭാഗം മേധാവി ഡോ. ഗോപാൽ എസ്. പിള്ള പ്രേക്ഷകർക്കായി വിശദീകരിക്കുന്നത്. ജന്മനാ തന്നെ കുട്ടികൾക്ക് കാഴ്ച വൈകല്യങ്ങൾ ഉണ്ടാകാം. ജനിക്കുമ്പോൾ തന്നെ കണ്ണിന്റെ റെറ്റിനയ്‌ക്കോ (Retina) , കൃഷ്ണമണിയ്‌ക്കോ ( Pupil) അല്ലെങ്കിൽ ലെൻസിനോ ഉണ്ടാകുന്ന തകരാറുകളാണ് സാധാരണയായി കുട്ടികളിൽ ജന്മനാ ഉണ്ടാകുന്നത്.
    മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് കണ്ണിന്റെ റെറ്റിന പൂർണവളർച്ചയെത്താത്തതുമൂലമുണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രീമെച്യൂരിറ്റി ( Retinopathy of Prematurity ) എന്ന തകരാറും കാണാറുണ്ട്. ജന്മനാ ഉണ്ടാകുന്ന നേത്ര വൈകല്യങ്ങൾക്ക് പുറമേ , ജനിച്ച് കുറച്ചു വർഷങ്ങൾക്കു ശേഷവും കുട്ടികളിൽ കാഴ്ച വൈകല്യങ്ങൾ ഉണ്ടാകാം. ഏറ്റവും സാധാരണയായി കുട്ടികളിൽ കാണപ്പെടുന്ന ഒരു കാഴ്ച വൈകല്യമാണ് ഷോർട്ട്‌സൈറ്റ് അഥവാ മയോപ്പിയ ( Myopia ). ഏകദേശം 50 ശതമാനം കുട്ടികളിലും മയോപ്പിയ ഉണ്ടാകാൻ സാധ്യതയുണ്ട്.
    തൊട്ടടുത്തുള്ള കാഴ്ചകൾ കുറേ നേരം തുടർച്ചയായി കാണുന്നവരിലാണ് മയോപ്പിയ ഉണ്ടാകുന്നത്. കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും തുടർച്ചയായി ഏറെ സമയം ഗെയിമുകൾക്കായി സമയം ചിലവഴിക്കുന്ന കുട്ടികളിൽ ഇതിനുള്ള സാധ്യത കൂടുതലായിരിക്കും. ലളിതമായ പരിശോധനയിലൂടെ മയോപ്പിയ കണ്ടെത്താനാകും. മയോപ്പിയ, ഹൈപ്പർമെട്രോപ്പിയ എന്നിവ പരിഹരിക്കുന്നതിന് കുട്ടികൾക്ക് കണ്ണട ആവശ്യമാണ്. ഈ കാഴ്ച വൈകല്യങ്ങൾ യഥാസമയം പരിഹരിക്കാതിരുന്നാൽ അത് കുട്ടിയുടെ മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
    #AmritaHospitals #CompassionateCare #ExceptionalTechnology

ความคิดเห็น • 2