|🌄നമ്മുടെ ഒരു ദിവസം എങ്ങനെ തുടങ്ങണം🌄|How to start our day|

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • എല്ലാവര്ക്കും നമസ്കാരം,
    ഒരു മനുഷ്യന്റെ ശരാശരി ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയാണ്. എപ്പോൾ ഉണരണം എപ്പോൾ ഉറങ്ങണമെന്നൊക്കെ തീരുമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇന്ന് നമുക്കുണ്ട്.എന്നാൽ ഒരോ മനുഷ്യന്റെയും ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും സന്തോഷത്തിനും ആരോഗ്യപൂർണമായ ജീവിതത്തിനും നമ്മളുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ അനുഷ്ഠിക്കേണ്ടതായിട്ടുള്ള ചില കാര്യങ്ങൾ ഉണ്ട്. അതിൽ ചില കാര്യങ്ങൾ അതായത് രാവിലെ എപ്പോൾ എഴുന്നേൽക്കണം, അതിനു ശേഷം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നു തുടങ്ങി ചില വസ്തു നിഷ്ടമായ കാര്യങ്ങൾ ആണ് പ്രതിപാദിക്കുന്നത്.
    ഒരോ വ്യക്തിയും അവരുടെ ദൈനംദിന ജീവിതം സന്തോഷ പൂർണ്ണമാക്കാൻ,
    1. അതിരാവിലെ ഏകദേശം 4 മണിയോട് കൂടി എഴുന്നേൽക്കുക.
    2 എഴുന്നേൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നമ്മൾ ബെഡിൽ നിന്നും പെട്ടെന്ന് തന്നെ ചാടി എഴുന്നേൽക്കാൻ പാടില്ല. അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അത് കൊണ്ട് ബെഡിൽ നിന്ന് വലത് വശം ചരിഞ്ഞു പതുക്കെ എഴുന്നേൽക്കുക. എഴുന്നേറ്റു കഴിഞ്ഞാൽ 2 or3 മിനിറ്റ് ബെഡിൽ തന്നെ ഇരിക്കുക. പിന്നീട് കാലുകൾ
    പതുക്കെ തറയിൽ ചേർത്ത് വെക്കുക.
    3. അങ്ങിനെ എഴുന്നേറ്റു കഴിഞ്ഞാൽ നമ്മൾ ആദ്യം തന്നെ ദിനകൃത്യങ്ങളിൽ ഏർപ്പെടണം.
    4.നല്ല ശുദ്ധിയോട് കൂടി നമുക്ക് ഏകാഗ്രത കിട്ടുന്ന ഒരു സ്ഥലത്തു, ചിലപ്പോൾ റൂമിൽ ആകാം, ഉമ്മറത്ത് ആകാം, എവിടെ ആണേലും ഒരു പായയോ അല്ലെങ്കിൽ തുണിയോ വിരിചു അതിൽ ഇരിക്കുക.
    5. പിന്നീട് കണ്ണുകൾ പുരികത്തിന്റെ നടുവിലേക്കു കൊണ്ട് വന്നു കണ്ണുകൾ പതുക്കെ അടക്കുക. മറ്റു ചിന്തകൾ ഒന്നും തന്നെ മനസിലേക്ക് വരാത്ത വിധം concentrate ചെയ്യുക.
    6. ഇനി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് പ്രാണപ്രക്രിയ ആണ് .
    അതിന്നായി നമ്മൾ മൂക്കിലോടെ ശ്വാസം ഉള്ളിലേക്ക് നന്നായി വലിച്ചെടുക്കുക, മൂക്കിലൂടെ തന്നെ പുറത്തേക്ക് കളയുക. ഇത് ചെയ്യുന്നത് നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും മറ്റും ശ്വാസോച്ഛാസത്തിലൂടെ പുറത്തുകാളയുന്നതിനാണ്. ഇത് 15 തവണ ആവർത്തിക്കുക.
    7. പിന്നീട് നമ്മുടെ വലത് കൈയ്യുടെ തള്ളവിരൽ അഥവാ പെരുവിരൽ കൊണ്ട് മൂക്കിന്റെ വലത് ദ്വാരം പൊത്തിപ്പിടിച്ചു ഇടത് ദ്വാരത്തിലോടെ ശ്വാസം ഉള്ളിലേക്ക് നന്നായി വലിച്ചെടുക്കുകയും അതെ ദ്വാരത്തിലൂടെ തന്നെ പുറത്തേക്കു കളയുകയും ചെയ്യുക.ഇത് മൂക്കിന്റെ ഇടത് ഭാഗത്തും ആവർത്തിക്കുക. ഇതും 15 തവണ ചെയ്യുക.
    8. പിന്നീട് നമ്മൾ ചെയ്യേണ്ടത് മന്ത്ര ജപ സാധന ആണ്. പഞ്ചാക്ഷരി മന്ത്രം ആണ് നമ്മൾ ചൊല്ലേണ്ടത് അതിന്നായി നമഃശിവയ എന്ന മന്ത്ര ജപമാണ് സ്വീകരിക്കേണ്ടത്.
    അതിനു ശേഷം വ്യായാമങ്ങൾ ചെയ്യുന്നവർക്ക് അത് ചെയ്യാം, അല്ലെങ്കിൽ അവരവരുടെ കർമ്മത്തിലേക്ക് പ്രവേശിക്കാം.

ความคิดเห็น • 8

  • @lakshmiperiya5186
    @lakshmiperiya5186 2 ปีที่แล้ว

    🙏

  • @sivadasansivadasan7303
    @sivadasansivadasan7303 2 ปีที่แล้ว

    Nanasivaya.

  • @ambiliprakashan9177
    @ambiliprakashan9177 2 ปีที่แล้ว +3

    ആദ്യം മനസ്സ് ആണ് ഉണരുന്നത്.അതിനു ശേഷമാണ് ശരീരം ഉണരുന്നത്

  • @sreenab1595
    @sreenab1595 2 ปีที่แล้ว +2

    വളരെ ഉപകാരം ഗുരുജി ഒരു മൂക്കിൽ 15 പ്രാവശ്യം അടുപ്പിച്ച്‌ ചെയ്തിട്ടാണോ അടുത്ത മൂക്കിൽ ചെയ്യേണ്ടത്

  • @nandankishore.d85
    @nandankishore.d85 2 ปีที่แล้ว +2

    മൂപ്പർ പറയുന്നത് ശരിയല്ല

    • @VasudevanP-gq9vp
      @VasudevanP-gq9vp 3 หลายเดือนก่อน

      നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരം ആണോ ഉറങ്ങുന്നത് അതോ ബോധമാണോ
      ബോധമാണെകിൽ ആദ്യം ബോധം ഉണരും അതവ മനസ്സ് ശരീരത്തിന്റെ ഇന്ദ്രിയ ഭാഷ്യങ്ങൾ വ്യാപാരിക്കും.... അപ്പോൾ മനസ്സും ശരീരവും ഒരുമിച്ച് ചേർന്ന് ദൃഢമാവുന്നു.... നമശിവായ 🙏🏻