Siddique 46 | Charithram Enniloode 2217 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 837

  • @nadantube9196
    @nadantube9196 2 ปีที่แล้ว +219

    ഡെന്നിസ് ജോസഫ് സാറിന് ശേഷം ഉള്ള അതിമനോഹരമായ എപ്പിസോഡുകൾ. 46 എപ്പിസോഡും ഒന്നിനൊന്നു മെച്ചം. വളരെയധികം നന്ദി

    • @omdhanush
      @omdhanush 2 ปีที่แล้ว +2

      theerchayaayum

    • @jojodubal4637
      @jojodubal4637 2 ปีที่แล้ว +1

      Well done Ekka super .

    • @jijojohn3771
      @jijojohn3771 2 ปีที่แล้ว +2

      Athe 👍👌

    • @RegiNC
      @RegiNC 2 ปีที่แล้ว +5

      സത്യമാ അത്‌, ഡെന്നിസ് ജോസഫ്‌ പറയുന്നത് ഒരു തിരക്കഥ പോലെ മനോഹരം. This was also excellent 👍

    • @thottapurakrishnan5259
      @thottapurakrishnan5259 ปีที่แล้ว +2

      ഓർത്തു ചിരിക്കാൻ കുറെ തമാശകൾ പറഞ്ഞതിന് നന്ദി.... വളരെ ലാളിത്യമുള്ള യാ ളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... എല്ലാം കണ്ടു കഴിഞ്ഞപ്പോൾ കേട്ടത് ശരിയാണെന്ന് ഉറപ്പിച്ചു

  • @jobyjoseph6419
    @jobyjoseph6419 2 ปีที่แล้ว +247

    മനോഹരമായ 46 എപ്പിസോഡുകൾ.. അതും നല്ലൊരു മനുഷ്യ സ്നേഹിയായ സിദ്ദിക്ക് ഇക്കയുടെ മധുര ഭാഷണത്തിലൂടെ കേൾക്കുമ്പോൾ വേറിട്ട് ഒരു അനുഭവമായിരുന്നു...! ഇത് ഇവിടെ അവസാനിക്കുന്നു എന്നറിയുന്നതിൽ വല്ലാത്ത സങ്കടം തോന്നുന്നു.. God Bless You ഇക്ക.. മലയാളം എക്കാലവും ഓർക്കുന്ന മറ്റൊരു വമ്പൻ സൂപ്പർ ഹിറ്റുമായി ഇക്ക വീണ്ടും വരണം 🙏🙏🙏

    • @muneerrahman7382
      @muneerrahman7382 2 ปีที่แล้ว +14

      ഞാൻ തുടക്കം മുതൽ കേട്ടിട്ടില്ലായിരുന്നു പക്ഷെ കേട്ട്‌ തുടങ്ങിയത്‌ മുതൽ പിറകോട്ട് പോയി ഒന്നു മുതലേ കേട്ടു വളരെ രസം തോന്നി ഒരോരോ എപ്പിസോഡുകൾ....ജീവിതത്തിലെ അനുഭവങ്ങൾ ഇങ്ങനെ വെക്തമായി ഓർത്ത്‌ വെക്കുന്നത്‌ വലിയൊരു അൽഭുതമായി തോന്നി.... നന്ദി ... ഒരു പാട്‌ ഇഷ്ട പെട്ടു....!

    • @shihab.1462
      @shihab.1462 2 ปีที่แล้ว +6

      👍👍👍

    • @swaminathan1372
      @swaminathan1372 2 ปีที่แล้ว +4

      👌👌👌

    • @unnipilaunnipila6622
      @unnipilaunnipila6622 2 ปีที่แล้ว +5

      പപ്പൻ പ്രിയപ്പെട്ട പപ്പൻ മുതൽ ബിഗ് ബ്രദർ വരെ നരേന്ദ്ര പ്രസാദ് പറയുന്നത് പോലെ കൊള്ളാം എല്ലാം സൂപ്പർ ഹ ഹ...ഹ. --

    • @nandhusoman3973
      @nandhusoman3973 ปีที่แล้ว +2

      ppppp

  • @jCN_055
    @jCN_055 2 ปีที่แล้ว +76

    കണക്ക് കൂട്ടി നോക്കിയപ്പോൾ ഏകദേശം 17 മണിക്കൂറോളം ഉണ്ട് ഈ പ്രോഗ്രാം... അത്രയും നേരം ഇങ്ങളുടെ കഥ കേൾക്കാൻ വേണ്ടി ഞങ്ങൾ സമയം ചിലവഴിച്ചു എങ്കിൽ, മുൻപ് നിങൾ ഞങ്ങളെ അത്രത്തോളം രസിപ്പിച്ചിട്ടുണ്ട് ..
    അതിനു പകരമാവില്ല എങ്കിലും....

  • @gracijasmedia5788
    @gracijasmedia5788 ปีที่แล้ว +18

    Santhosh George Sr, താങ്കൾ ഈ പരിപാടിയിലൂടെ ചെയ്തത് വിലമതിക്കാനാകാത്ത നന്മയാണ് സിദ്ദീഖ് ഇക്കായെന്ന ഈ വലിയ മനുഷ്യന്റെ അനുഭവങ്ങൾ ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞല്ലോ ഇക്ക വിട വാങ്ങിയ ഇന്ന് ഈ എപ്പിസോഡുകൾ ഞാൻ വീണ്ടും കണ്ടു .... നന്ദി സന്തോഷ് സാർ വീണ്ടും വീണ്ടും ..അങ്ങ് ഈ നെ ഒരു പ്ലാറ്റ്ഫോം ഒരുക്കിയില്ലാരുന്നെങ്കിൽ ഇക്കായെ കുറിച്ച് ഒന്നും അറിയാൻ കഴിയില്ലാരുന്നു മാതൃകയായ ജീവിതം. സർ.. ഈ പ്രോഗ്രാം അവസാനിപ്പിക്കരുത് ശക്തമായി പുതിയ മഹാരഥന്മാരുമായി തുടരുക ആശംസകൾ

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +64

    "എൻ്റെ കാലശേഷം ഇനി
    ഇവനായിരിക്കും" സൂപ്പർ.
    എല്ലാ 'എപ്പിഡോസും' സൂപ്പർ.
    സന്തോഷകരമായ 46 എപ്പിസോഡുകൾ. താങ്കളുടെ സിനിമകൾ പോലെ മനോഹരം. ഇനിയും സൂപ്പർ ഹിറ്റുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @lajcreation6292
      @lajcreation6292 ปีที่แล้ว +2

      പോയില്ലേ 🥲🥲

  • @sopanampgd7477
    @sopanampgd7477 2 ปีที่แล้ว +51

    46 രാത്രികൾ ഞങ്ങൾക്ക് സന്തോഷം തന്നതിന് അനുഭവങ്ങൾ പങ്കുവെച്ച് തന്നതിന് ആയിരമായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว +52

    വളരെ നന്ദി സഫാരി ടീം ഇത് പോലുള്ള ആളുകളുടെ ജീവിതകഥകൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നതിന്... 👌

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +98

    സിദിഖിക്കയുടെ ഇതു വരെയുള്ള ജീവിതാനുഭവങ്ങൾ ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാമിൽ വന്നു 46 എപ്പിസോഡിൽ പങ്കുവെച്ചതിൽ ഒത്തിരി സന്തോഷം..എങ്കിലും അവസാന എപ്പിസോഡും തീർന്നു കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു വിഷമം..

  • @roshansaji
    @roshansaji 2 ปีที่แล้ว +3

    എന്നാലും ഈ മനോഹരമായ എപ്പിസോഡുകൾ കണ്ടിട്ട് അദ്ദേഹത്തെ ചൊറിയാൻകാണിച്ച ചിലരുടെ മനസ്സ്. കഷ്ടം... എന്ത് നേടി ....
    അത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു എന്ന് ആ വാക്കുകളിൽ വ്യക്തം... അത് കാരണം അദ്ദേഹം കുറെ തമാശകൾ പറയാതിരിക്കുകയും, നമുക്ക് കുറഞ്ഞത് അഞ്ചു എപ്പിസോഡ് എങ്കിലും നഷ്ടപ്പെടുകയും ചെയ്തു. 😌
    എന്നാലും എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മെച്ചമായിരുന്നു .... സിദ്ധിഖ് സാറിനും സന്തോഷ് സാറിനും നന്ദി..... 💌

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 2 ปีที่แล้ว +14

    ഇക്ക ഇനിയുള്ള രാത്രികകളിൽ ഒരു ശൂന്യത പോലെ. കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നു. കണ്ണീർ കായലിൽ ഏതോ കടലാസ്സിന്റെ തോണി പോലെ മനസ് വിങ്ങുന്നു. ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഓരോ എപ്പിസോടും ചരിത്ര ത്തിന്റെ ഭാഗം ആയി കഴിഞ്ഞു. ഇക്കാക് ഒരായിരം ആശംസകൾ ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞാൻ ഉറങ്ങാൻ തുടങ്ങുന്നു എല്ലാപേർക്കും ഗുഡ് നൈറ്റ്‌.

  • @muhammedsaleem9413
    @muhammedsaleem9413 2 ปีที่แล้ว +11

    മുഴുവൻ എപ്പിസോഡും അപ്പപ്പോൾ കണ്ട ഏക "പരമ്പര"..
    വളരെ വളരെ ഇഷ്ടപ്പെട്ടു..തന്റെ കൊച്ചു കൊച്ചു അനുഭവങ്ങൾ വരെ പ്രേക്ഷകരുമായി പങ്കു വെച്ചതിന് നന്ദി..

  • @akash83a
    @akash83a ปีที่แล้ว +5

    46 എപ്പിസോഡുകൾ ഒരു മടുപ്പ് തോന്നാതെ കണ്ടു തീർത്തു. ജീവിതത്തിലെ നല്ല ഓർമകൾ ഞങ്ങളോട് പകുവെച്ചതിന് നന്ദി ♥️

  • @sudheerkutty3650
    @sudheerkutty3650 2 ปีที่แล้ว +6

    ഒരുപാട് കാര്യങ്ങൾ ഇനിയും പ്രതീക്ഷിച്ചു പെട്ടന്ന് നിർത്തിയതിൽ ഒരു ചെറിയ പരിഭവം ഉണ്ട്.

  • @Freeradical18129.
    @Freeradical18129. 2 ปีที่แล้ว +1

    ഹോസ്പിറ്റലിൽ ആയിപോയപ്പോഴാണ് ഞാൻ ഈ പ്രോഗ്രാം കണ്ടു തുടങ്ങിയത്.
    ഹോസ്പിറ്റലിലെ വിരഹത മാറ്റി എന്ന് മാത്രമല്ല, സിദ്ദിഖ് സാറിന്റെ ജീവിതത്തിൽ ഇത്രെയും സംഭവബഹുലമായ കാര്യങ്ങൾ സംഭവിച്ചു എന്നും,വളരെ അധികം അനുഭവങ്ങൾ ഉള്ള ഒരാളാണെന്നും മനസ്സിലായി. സിനിമ ഇത്രെയും ബുദ്ധിമുട്ടുള്ള ഒരു മേഖലയാണെന്നു ഞാൻ കരുതിയിരിന്നില്ല.
    ഇത്രെയും നാൾ അനുഭവങ്ങൾ പങ്കുവെച്ച സിദ്ദിഖ് സാറിന് നന്ദി അറിയിച്ചു കൊള്ളുന്നു, സാറിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഞാൻ 💗

  • @muhamedfayizva3289
    @muhamedfayizva3289 ปีที่แล้ว +2

    മുഴുവനും കണ്ടു തീർത്തു.. സിദീഖ്‌ സാറിന്റെ വ്യക്‌തിത്വം ആണ് സിനിമാ വിജയങ്ങളേക്കാൾ എന്നെ ആകർഷിച്ചത്. ഇത്രയും സൗമ്യനായ നിഷ്കളങ്കനായ humour സെൻസ് ഉള്ള സുഹ്രുത്‌ ബന്ധങ്ങളെ ചേർത്ത് പിടിച്ച സിദ്ദീഖിക്കാ നിങ്ങൾക്ക്‌ ഒരായിരം ഉമ്മ. ഇത്‌ വായിക്കാൻ നിങ്ങളിന്ന് ജീവിച്ചിരിപ്പില്ല എങ്കിലും ആത്മാർത്ഥമായ ഒരു കെട്ടിപ്പിടുത്തം അല്ലെങ്കിൽ ഒന്ന് shake hand ചെയ്തിരുന്നെങ്കില് എന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഒരുപാട് വൈകിപ്പോയ നടക്കാത്ത ഒരു ആഗ്രഹം..

  • @amsankaranarayanan6863
    @amsankaranarayanan6863 2 ปีที่แล้ว +1

    ശ്രീ. സിദ്ദിക്കിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ, പ്രേക്ഷകർ അദ്ദേഹത്തെ ഇഷ്ടപെടും. മറ്റ് പലരെയും പോലെ ജാടയില്ലാത്ത, നല്ല നർമബോധമുള്ള ആളാണ് Siddique. ഇതുപോലുള്ള വ്യക്തികളെ പരിചയപെടുത്തുന്ന ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങരക്ക് നന്ദി. ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടിയിലൂടെ യാണ് നമ്മുടെ കേരളത്തിലെ ഒരുപാട് പ്രഗത്ഭരെ പരിചയപ്പെട്ടത്. Best Wishes to Sri. Santhosh George Kulangara and Team 🙏🌹

  • @sajikunnath1
    @sajikunnath1 2 ปีที่แล้ว +31

    Dear Siddique, your film experience and funny moments were soo interesting. I am a trailer driver here in New Jersey and used to listen during my drives. All the best for future projects.

  • @psshyam456
    @psshyam456 2 ปีที่แล้ว +3

    ഒരു മുത്തശ്ശികഥ കേട്ട് ഉറങ്ങുന്നപോലെ നിരവധി എപ്പിസോഡുകൾ കേട്ട് സുഖമായി ഇറങ്ങിയിട്ടുണ്ട്.. അടുത്ത ദിവസം പകൽ വീണ്ടും ഇരുന്ന് ശ്രദ്ധയോടെ വീണ്ടും കണ്ടിട്ടുണ്ട്.. ഓരോ എപ്പിസോഡും രണ്ടോ മൂന്നോ തവണ കണ്ടിട്ടുണ്ട്..
    നന്ദി.🙏

  • @ajithbalakrishnan9482
    @ajithbalakrishnan9482 2 ปีที่แล้ว +2

    Thank you Sidhique Sir..
    താങ്കളും ശ്രീ.
    ലാലും മലയാള സിനിമയിലെ രണ്ട് Legends ആണ്. ഈ പരിപാടിയിലുടനീളം അങ്ങ് സൗഹൃദങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യവും അതുവഴി പുലര്‍ത്തിയ മര്യാദയും പ്രത്യേക അഭിനന്തനമര്‍ഹിക്കുന്നു. പരിപാടിയിലുടനീളം ശ്രദ്ധിച്ച മറ്റൊരു കാര്യം താങ്കളും ശ്രീ. ലാലും തമ്മിലുള്ള പരസ്പര വിശ്വാസവും പരസ്പര ബഹുമാനവുമാണ്... ഇന്നത്തെ തലമുറയിലെ സുഹൃത്തുക്കള്‍ക്ക് അതൊരു മാര്‍ഗ നിര്‍ദേശമായി ഭവിക്കട്ടെ എന്നാശംസിക്കുന്നു...
    ശ്രീ. സന്തോഷ് ജോര്‍ജുകുളങ്ങരെയോടെന്ന പോലെ താങ്കളെയും നേരിട്ടു കാണണമെന്നും പരിചയപ്പെടണമെന്നും ആഗ്രഹിക്കുന്നു...🙏🙏

  • @memories5935
    @memories5935 2 ปีที่แล้ว +43

    46 എപ്പിസോടും എല്ലാ ദിവസവും അന്ന് തന്നെ കണ്ടു. ഇന്ന് തീരുമ്പോ ഒരു വിഷമം. Thanks siddique 🥰

    • @ker.psc.
      @ker.psc. 2 ปีที่แล้ว

      sathyam❤️

  • @rijinsreedhar9167
    @rijinsreedhar9167 2 ปีที่แล้ว +4

    നന്ദി..... ഓർമ്മകളിലൂടെയുള്ള ഈ സഞ്ചാരത്തിൽ ഞങ്ങളെയും കൂടെ കൂട്ടിയതിന്....അറിയാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം തന്നതിന്...46 നല്ല രാത്രികൾ തന്നതിന്...
    എല്ലാത്തിനും ഉപരി ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല സിനിമകൾ തന്നതിന്........

  • @alifatih377
    @alifatih377 2 ปีที่แล้ว +15

    "മോഡസ് ഓപറാൻഡി" സാറിന് ശേഷം ഓരോ എപ്പിസോഡും കാത്തിരുന്നു കണ്ട സീരീസ്. സിദ്ദീക്ക് സാർ, അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു....താങ്ക്സ്.🙏

  • @sheebakp3661
    @sheebakp3661 2 ปีที่แล้ว +14

    ഒട്ടും അഹംഭാവം ഇല്ലാതെ പറഞ്ഞ് തീർത്ത 46 മനോഹരമായ എപ്പിസോഡ്സ്.....കുറവുകളും മികവുകളും. വളരെ ലളിതമായി താങ്കൾക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു......മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന ഒരുപിടി ഓർമ്മകൾക്ക്...നന്ദി......🙏🏽

  • @dijothomas3361
    @dijothomas3361 ปีที่แล้ว +1

    തിടുക്കപ്പെട്ടു എല്ലാ കഥകളും പറഞ് തീർത്തത് ഇത്ര പെട്ടന്ന് കടന്നു പോകാൻ ആയിരുന്നു എന്ന് അറിഞ്ഞില്ല .. 46 എപ്പിസോഡ് പറയാൻ ബാക്കിവച്ച ഒരുപാട് കഥകൾ എല്ലാത്തിന്റെയും അവസാനം നിങളുടെ വേർപാട് ..

  • @mumthasko2447
    @mumthasko2447 2 ปีที่แล้ว +5

    എന്റെ കാലശേഷം ഇവനായിരിക്കും വരിക ...... ചിരിച്ചു പോയി👍👌 വളരെ നല്ല എപ്പിസോഡുകൾ ആയിരുന്നു. ഒന്ന് പോലും വിടാതെ കേട്ടു. തമാശകൾ കേൾക്കാൻ ആഗ്രഹിച്ചിരുന്നു. ഭാവിയിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു കാണാൻ താല്പര്യപ്പെടുന്നു.

  • @shiassid
    @shiassid 2 ปีที่แล้ว +3

    ആദ്യമായിട്ടാണ് "ചരിത്രം എന്നിലൂടെ" ഒരു സീരീസ് മൊത്തമായി കാണുന്നത്. ഇത് ഇങ്ങനെ പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയില്ല. പറയാൻ ബാക്കിവെച്ച കഥകൾ കൂടി കേൾക്കാൻ ഒരുപാട് താല്പര്യമുണ്ട്.

  • @Vijay-pe4mo
    @Vijay-pe4mo 2 ปีที่แล้ว +29

    കളങ്കമില്ലാത്ത മനുഷ്യൻ... ❤️❤️❤️❤️ കൂടുതൽ പ്രവൃത്തികൾ മുന്നോട്ടുള്ള നാളുകളിൽ ഉണ്ടാവട്ടെ 🌹🌹🌹🌹🌹

  • @saleenasaleena6764
    @saleenasaleena6764 ปีที่แล้ว +3

    എന്തു നല്ല മനുഷ്യൻ സംസാരിക്കുന്നതു എന്തു ഭംഗി ആണ് ❤❤miss you ikka😢😢😢😢

  • @vkvkv2370
    @vkvkv2370 ปีที่แล้ว +1

    എല്ലാ എപ്പിസോഡും കണ്ടു,,,വളരെ മികച്ച എപ്പിസോഡുകൾ❤,,,സിദ്ദിഖ് സാർ💐

  • @nikhilmonachan1585
    @nikhilmonachan1585 2 ปีที่แล้ว +1

    സിദ്ധിഖ് സാർ ഒരുപാട് സങ്കടം തോന്നി ....ഇനിയും ഒരു കേൾവിക്കാരൻ ആയി അങ്ങയെ ശ്രേവിക്കുവാൻ സഫാരിയുടെയും സന്തോഷ് സാറിൻ്റെയും ആരാധകര് ആയ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് ...ഇനിയും താങ്കൾ വരണം എന്ന് ആണ് എൻ്റെ ആഗ്രഹം🥰

  • @srgirishh123
    @srgirishh123 2 ปีที่แล้ว +6

    എത്രയും down to earth ആയ മനുഷ്യൻ.. നല്ല മാങ്ങ പിടിക്കുന്ന മാവ് അല്പം ചാഞ്ഞേ നിൽക്കാറുള്ളു... എന്നെങ്കിലും നേരിൽ കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു.. എല്ലാ ഭാവുകങ്ങളും ഇക്കാ 🥰❤

  • @pmvaishakh3
    @pmvaishakh3 2 ปีที่แล้ว +15

    😍😍😍.. മനസ്സിൽ എന്നും ഉണ്ടാകും ഈ എപ്പിസോസ്... തങ്കസ് സിദ്ദിഖ് ഇക്ക... അപ്പൊ നിങ്ങൾ പോകുകയായി alle😢

  • @vijayakrishnanpk8048
    @vijayakrishnanpk8048 2 ปีที่แล้ว +2

    മനോഹരമായ എപ്പിസോഡ്കൾ, ഇതിലൂടെ ജീവിതത്തിന്റെ നെഗറ്റീവ് കാര്യങ്ങളെ എങ്ങനെ പോസറ്റീവ് ആക്കാം എന്നും മനസ്സിൽ ആകും.
    പിന്നെ ഈ ജീവിതത്തിൽ ജനിക്കുമ്പോൾ ഒറ്റക്ക് തന്നെ ആണ് പിറന്നു വീഴുന്നത് ആ ഒറ്റപ്പെടൽ ജീവിതത്തിൽ പലപ്പോഴും ഉള്ളത് ആണ് എന്നും ഓർമപ്പെടുത്തുന്നു, എത്ര അടുത്ത സുഹൃത് ആണെങ്കിലും അവരും നമ്മേ ഉപേക്ഷിച്ചു പോകും എന്ന വലിയ പാഠവും

  • @kasimusman
    @kasimusman 2 ปีที่แล้ว +6

    சித்தீக் சார்...
    நான் தொடர்ந்து உங்கள் சரித்திரம் பயணத்தை முழுவதையும் கேட்டேன்.
    மிகவும் அருமை.
    வாழ்த்துக்கள் ...

  • @prakashShalu
    @prakashShalu 2 ปีที่แล้ว +4

    സിദ്ദിക്ക് സാറിന്റെ എല്ലാ എപ്പിസോഡും കണ്ടു. നല്ല അനുഭവങ്ങൾ .... താങ്കളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. ഒപ്പം വർക് ചെയ്യാനും . ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @anish2903
    @anish2903 2 ปีที่แล้ว +4

    Enjoyed all the episodes...First of all thanks to this program by safari tv.
    I am an engineer working in Dubai. Your professionalism, perfectionism, planning motivate and inspire me to excel in my career though you field is totally different.
    Never felt that you intended to hurt or degrade anybody. But proves that you are very honest and never hurt anybody

  • @deepurahulath
    @deepurahulath ปีที่แล้ว +2

    46 episode.... Superb 🥰🥰🥰thank you safari 🎉🎉sidiqque sir 😥😥

  • @nishinkumar5061
    @nishinkumar5061 2 ปีที่แล้ว +3

    ഉഷു മാൻ, സംഷു 😄😄പൊളിച്ചു... രാംജിറാവു. ഗോഡ്ഫാദർ.. ഹിറ്റ്ലർ.. ഇതു പോലെയൊക്കെ ഉള്ള നല്ലൊരു സിനിമക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.. 👋

  • @vijeshpk8685
    @vijeshpk8685 2 ปีที่แล้ว +3

    സിദ്ദിഖ് സർ.... 😍വീണ്ടും വീണ്ടും കാണുകയാണ് താങ്കളുടെ എപ്പിസോഡുകൾ...അത്ര കണ്ടു ആസ്വദിക്കുന്നു താങ്കളുടെ സ്മരണകൾ....തങ്കളുടേത്‌ പോലുള്ള സിനിമകളാണ് ഇപ്പോഴും നമുക്കൊക്കെ വേണ്ടത്.... നല്ലൊരു സിനിമയുമായി വീണ്ടും വരണം 👍

  • @nisarccia
    @nisarccia 2 ปีที่แล้ว

    പ്രിയപ്പെട്ട സിദിഖ്ക,
    വളരെ ആത്മാർത്ഥവും മനോഹരവുമായ 46 എപ്പിസോഡുകൾ. ഒന്ന് മുതൽ 46 വരെയുള്ള എപ്പിസോഡുകൾ മുഴുവനായും കണ്ടു. റാംജിറാവു തീയറ്ററിൽ പോയി 5 പ്രാവശ്യം കണ്ട ആളാണ് ഞാൻ . എപ്പിസോഡുകൾ കണ്ടപ്പോൾ വീണ്ടും എല്ലാ സിനിമകൾ ഒന്ന് കൂടി കാണാൻ കൊതി തോന്നി. കണ്ടു തുടങ്ങുകയും ചെയ്തു. 46 എപ്പിസോഡുകൾ എത്ര വേഗത്തിലാണ് പോയത്. കേട്ട് തുടങ്ങിയപ്പോൾ പിന്നെ എപ്പോഴും ഇതു കേട്ട്കൊണ്ടിരിക്കാൻ തോന്നിപ്പോയി. പ്രത്യേകിച്ച് ഡ്രൈവ് ചെയ്യുമ്പോൾ. സിദ്ധിഖ് കാടെ കുട്ടിക്കാലം കേട്ടപ്പോൾ നമ്മുടെ കുട്ടിക്കാലവും ഓർമവന്നു. നമ്മൾ ഇപ്പോഴും എപ്പോഴും ഇക്കാടെ സൂപ്പർ ഹിറ്റുകൾ പ്രതീക്ഷിക്കുന്നു .....അതിന് ദൈവം അനുഗ്രഹിക്കട്ടെ ....

  • @santhoshvasudevan2515
    @santhoshvasudevan2515 ปีที่แล้ว +1

    അതി മനോഹരമായ വിവരണം
    ഇത്ര simple ആയ സിദ്ധിഖ് sir നെ ഇതിലൂടെ അറിഞ്ഞു
    ജീവിതാനുഭവങ്ങൾ ഊർജം തരുന്നു❤

  • @sujithsukumaran8689
    @sujithsukumaran8689 2 ปีที่แล้ว +5

    വളരെ ആസ്വദിച്ചു കണ്ട 46 എപ്പിസോഡുകൾ. വളരെ നന്ദി സിദ്ദിഖ് സർ. പുതിയ പദ്ധതികൾക്ക് എല്ലാ ഭാവുകങ്ങളും.

  • @77sarin
    @77sarin 2 ปีที่แล้ว +1

    കാത്തു കാത്തിരുന്നു കണ്ടതാണ് 46 എപ്പിസോഡുകളും, വിജയ പരാജയങ്ങൾ കൃത്യമായി വിശകലനം ചെയ്തു പറഞ്ഞത് നന്നായി,. ഇനിയും മികച്ച ആസ്വാദ്യകരമായ സിനിമകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു
    Thank you

  • @rashademon666
    @rashademon666 2 ปีที่แล้ว +7

    first time watching all episodes of charithram enniloode !
    a memorable experience.
    Siddique is the most genuine and down to earth artist and craftsman.
    Wishing the very best for Him & Family.

  • @anandkumarpp9056
    @anandkumarpp9056 2 ปีที่แล้ว +1

    സിഡിക്ക് സർ. സാറിനെയും സാറിന്റെ സിനിയയെയും ഒരുപാട് ഇഷ്ടപെടുന്ന ഒരു മിമിക്രികാരണാണ് ഞാൻ. ഈ പ്രോഗാമിന്ടെ എല്ലാ എപ്പിസോഡുകളും ഞാൻ കണ്ടു എല്ലാം എനിക്ക് വളരെ ഇഷ്ടം ആയി . എന്നൽ സാറിന്റെ ചെറുപ്പ കാലത്തെ കൂട്ടുകാരും അതുപോലെ മിമിക്രി കാലത്തെ തമാശകൾ എനിക്ക് ഒരുപാട് ഇഷ്ടം ആയി. ഈ എപ്പിസോഡിൽ പറഞ്ഞ തമാശയും വളരെ മനോഹരം ആയി . അങ്ങയുടെ തമാശ നിറഞ്ഞ വീണ്ടും ഒരു സിനിമക്കായി കാത്തിരിക്കുന്നു അതിന് ദൈവം അനുഗ്രഹിക്കട്ടെ പ്രാത്ഥിക്കുന്നു . വിജശംസകൾ നേരുന്നു

  • @rubiahaneef8675
    @rubiahaneef8675 3 หลายเดือนก่อน +1

    0n 06.10.24,SGK, now I can understand how important these words of സിദ്ദിഖ്...

  • @muralivalethe1774
    @muralivalethe1774 2 ปีที่แล้ว +1

    എത്ര രസമായിരുന്നു. ഏതോ ചില വിമർശകരുടെ വാക്കിന് അത്ര പരിഗണന കൊടുക്കേണ്ടിയിരുന്നില്ല. ഇനിയും എത്രയോ കാമ്പുള്ള തമാശകൾ കേൾക്കാമെന്നോർത്തിരുന്നവർക്ക് നിരാശയാവും ഇത് ഇങ്ങിനെ നിർത്തി പോകുമ്പോൾ 🙏🙏

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว

    ചിരിപ്പിച്ചു ഒരുപാട് ചിന്തിപ്പിച്ചു,,, സിദ്ദീക്കയുടെ മുടങ്ങാതെ കണ്ട 46 എപ്പിസോഡുകളിൽ പറഞ്ഞുപോയ,,,,, ജീവിത പശ്ചാത്തലവും വളർച്ചയുടെ കാലഘട്ടങ്ങളും,,,, മലയാളത്തിലെ വളരെ അടുപ്പം തോന്നിയ ഒരു പച്ചയായ സംവിധായകൻ,,, മനോരമയില കോമഡി ഫെസ്റ്റിവലിൽ വന്നപ്പോൾ മനസ്സിൽ കയറിക്കൂടിയതാണ് ഇക്കയോടുള്ള സ്നേഹം,,, ഇനിയും ഹിറ്റുകൾക്കുള്ള കാത്തിരിപ്പുമായി♥️♥️♥️♥️♥️

  • @gokulsukesan
    @gokulsukesan ปีที่แล้ว +4

    No one knew when this episode aired that Siddique had just a few more months to live. Now looking back. I am thankful for these 46 episodes of Charithram Enniloode. These episodes, like Dennise Joseph's are historical records of a golden run in Malayalam cinema. Had these not been recorded then, some of the anecdotes would have been lost forever. So I am ever so grateful to Sancharam team for convincing a shy person like Siddique to come in front of camera and elaborate his story as much as he could. This is a class act! One for the ages!!!

  • @aamishabdullah3049
    @aamishabdullah3049 2 ปีที่แล้ว +2

    സിദ്ധീഖ് സർ. ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാം ഇവിടെ തീരുന്നുവെങ്കിലും.. വീണ്ടും മലയാള സിനിമയിൽ മഹാ വിജയത്തിന്റെ പുതിയ ചരിത്രം നിങ്ങളിലൂടെ ഉണ്ടാവട്ടെ... God bless you sir 🙏🏻

  • @ziya1013
    @ziya1013 2 ปีที่แล้ว +10

    Mimics പരേഡിന്റെ തുടക്കം മുതൽ 👌😍പഴയ കൊച്ചിയിലെ കുട്ടികാലവും ലാലേട്ടനോത്തുള്ള ഒത്തിരി ഹിറ്റുകളും... അങ്ങനെ 2022വരെ 🥰👍🏻46എപ്പോസോടും കഴിഞ്ഞു സിദ്ധിക്ക പോകുമ്പോൾ ഉള്ളിൽ പൂർവ്വകാല കാല ഓർമ്മകളുടെ ഒത്തിരി പൂക്കൾ കൊഴിഞ്ഞു പോയ ഫീൽ 🥰🥰🥰miss u ikka 😪ഇനിയും ഒത്തിരി ഹിറ്റുകൾ പിറക്കട്ടെ🥰👍🏻സിനിമക്കാരിൽ അക്ഷരം തെറ്റാതെ ബഹുമാനത്തോടെ "സർ "എന്ന് വിളിക്കാൻ അർഹതയുള്ള വെക്തി🙏 അഭിനന്ദനങ്ങൾ സിദ്ധിക്ക് sir❤️❤️❤️

  • @muhammedriyas2809
    @muhammedriyas2809 2 ปีที่แล้ว +4

    ഇത്ര നാൾ കൂടെയുണ്ടായിരുന്ന ഒരാൾ ഒരു ദിവസം യാത്ര പറഞ്ഞു പിരിയുന്നത് പോലെയാണ് 'ചരിതം എന്നിലൂടെ' യുടെ ഓരോ കഥ പറച്ചിലുകളും അവസാനിക്കുമ്പോൾ അനുഭവപ്പെടുന്നത്.

  • @jijojacob5473
    @jijojacob5473 2 ปีที่แล้ว

    പ്രിയപ്പെട്ട സിദ്ദിഖ് ഇക്ക, അങ്ങയുടെ അനുഭവങ്ങൾ പുതിയ തലമുറയിലെ കലാകാരന്മാർക്ക് ഒരു പാഠപുസ്തകമായിരിക്കും. മദ്യപാനമോ മറ്റ് ദുശീലങ്ങളോ ഇല്ലാതിരുന്ന അങ്ങ് ഇത്രയും ഉയരങ്ങൾ കീഴടക്കിയത് അങ്ങയുടെ സത്യസന്ധതയും, കഠിനപ്രയത്നവും കാരണമാണ്. ഇത്രയും നല്ല സുഹൃത്തുക്കളെ കുട്ടിക്കാലത്ത് ലഭിച്ചത് അങ്ങയുടെ ഭാഗ്യം ആണ്. അങ്ങ് സിനിമാക്കാര്യങ്ങൾ പറഞ്ഞതിലും കൂടുതൽ അറിവ് പകർന്നു കിട്ടിയത് എറണാകുളം ടൗണിന്റെ വളർച്ചയെക്കുറിച്ച് ആദ്യ എപ്പിസോഡുകളിൽ പരാമർശിച്ചപ്പോൾ പുതിയ അറിവ് ആയിരുന്നു. റെയിൽ പാളങ്ങളാൽ ചുറ്റപ്പെട്ട കമ്മട്ടിപ്പാടവും, ഒരു കാലത്തു നോർത്ത് പാലം കഴിഞ്ഞാൽ കലൂർ ഒക്കെ ഗ്രാമങ്ങൾ ആയിരുന്നു എന്ന അറിവും അങ്ങയിൽ നിന്ന് മനസിലാക്കാൻ പറ്റി. പിന്നെ അങ്ങയുടെ ആദ്യ കാല സിനിമകൾ സിനിമകൾ 100 വട്ടം കണ്ടാലും 101 മത്തെ തവണയും പുതുമയോടെയും ആവേശത്തോടെയും കണ്ടിരിക്കാൻ സാധിക്കും അതാണ് സിദ്ദിഖ് ലാൽ സിനിമകൾ. അത്‌ മറ്റൊരു സംവിധായകനും അവകാശപ്പെടാൻ പറ്റുകയില്ല. മലയാള സിനിമ ഉള്ളിടത്തോളം കാലം അങ്ങയുടെ സൃഷ്ടികൾ നിലനിൽക്കും.
    ഈ കാലഘട്ടത്തിൽ പുതിയ ഒരു സിനിമാ പഠിക്കാൻ വരുന്ന വിദ്യാർത്ഥി അവൻ സിനിമക്കാരുടെ കൂടെ മദ്യപിക്കുകയും മറ്റ് വീക്നസുകൾക്ക് കൂട്ട് നിൽക്കുകയും ചെയ്യുമ്പോൾ പിറ്റേ ദിവസം മുതൽ അവൻ സിനിമാ ലോകം ഭരിക്കുന്നവനാകുന്ന കാഴ്ച നാം കാണുന്ന ഈ കാലഘട്ടത്തിൽ, ഓർത്തു പോകുന്നു നാല് പതിറ്റാണ്ടിൽ അധികമായി കലക്കുവേണ്ടി വിയർപ്പൊഴുക്കി ജീവിതവിജയം നേടി സമൂഹത്തിന് മാതൃകയായി ജീവിക്കുന്ന സിദ്ദിഖ് എന്ന പ്രിയപ്പെട്ട മെഗാ സംവിധായകനെ. ബിഗ് സല്യൂട്ട് സിദ്ദിഖ് സാർ 🌹 ഇനിയും ഹിറ്റുകൾ പിറക്കട്ടെ എന്നാശംസിക്കുന്നു 🙏 💪

  • @jaimonvettath2403
    @jaimonvettath2403 2 ปีที่แล้ว +1

    എന്തായാല്ലും താങ്കളുടെ അനുഭവ കഥകൾ എനിക്ക് വലിയ ഒരു പ്രചോദനം തന്നെയാണ്. പിന്നെ ഒരു എറണാകുളംകാരൻ എന്ന നിലയിൽ എന്നെക്കാൾ മുതിർന്ന ആൾ ആയ താങ്കൾ പറഞ്ഞ പല കാര്യങ്ങളും എനിക്ക് ഒരു nostalgic അനുഭങ്ങളാണ്.

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 2 ปีที่แล้ว +20

    🫂ഇതുപോലെ കെട്ടിപ്പിച് 😘
    സഫാരി പ്രേക്ഷകർക്ക് ഒരുപാട് നല്ല ദിനങ്ങൾ സമ്മാനിച്ച സിദ്ധിഖ് സാറിന് നന്ദി 🌹

    • @shihab.1462
      @shihab.1462 2 ปีที่แล้ว

      ചിത്രം സിനിമ യിലെ ക്ലൈമാക്സ്‌ ഡയലോഗ് ഓർമ വരുന്നു 😔😔😔

  • @manumithra4292
    @manumithra4292 2 ปีที่แล้ว +5

    Most genuine film personality I have seen so far. The humility and humbleness is the big thing I can see in siddique sir. Thank you for sharing your history with us.

  • @navassavan
    @navassavan 2 ปีที่แล้ว +1

    46 എപ്പിസോഡ് തീർന്നതറഞ്ഞില്ല.
    എന്തായാലും വളരെ നന്ദി ഇത്രയും വിശേഷങ്ങൾ പങ്കുവെച്ചതിന്. സിനിമയെക്കുറിച്ചും സിനിമയിൽ നടക്കുന്നതിനെ കുറിച്ചും എല്ലാം

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +2

    ഇത്രയും മനോഹരങ്ങളായ ജീവിതാനുഭവങ്ങൾ പങ്കു വെച്ചതിന് തിരിച്ചും നന്ദി പറയുന്നു....🙏🙏🙏
    വീണ്ടും രണ്ടു പേരും ചേർന്ന് ഒരു മെഗാഹിറ്റുമായി വരണം എന്നാശംസിക്കുന്നു.., പിരിഞ്ഞതിന് ശേഷം രണ്ടു പേർക്കും നല്ലതേ സംഭവിച്ചിട്ടൊള്ളു എന്ന് നിങ്ങൾ പറയുമ്പോഴും അത് നിങ്ങളുടെ സിനിമകളെ നന്നായി ബാധിച്ചിട്ടുണ്ട് പ്രത്യേകിച്ച് തിരക്കഥയിൽ. അതു കൊണ്ട് രണ്ടു പേരും ചേർന്ന് എടുക്കുന്ന ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നു.., നന്ദി...👍👍👍

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +2

    1 മുതൽ 100 വരെ പറഞ്ഞു പക്ഷെ സാറിന്റെ സിനിമ എല്ലാം നായകനെക്കാളും കഥയിൽ നായികയിലൂടെ ആയിരുന്നു മുന്നോട്ടു പോയിരുന്നത് ആ നായികമാരുടെ മനോഹരം ആയ ശബ്ദം കൊടുത്ത ആരെ കുറിച്ചും സംസാരിക്കാതെ നിന്നതിൽ വലിയ ദുഃഖo ഉണ്ട് എനിക്കി..... സാർ ഇ എപ്പിസോഡ് നിർത്തിയപ്പോൾ എനിക്കി വലിയ ദുഃഖo ആയി 😭പോവല്ലേ സാർ എന്റെ ആരോ ആയിരുന്നു സാർ ❤

  • @Rocktheroadmalayalam
    @Rocktheroadmalayalam ปีที่แล้ว +3

    ഇന്ത്യൻ സിനിമ ഏടുകളിൽ അറിയപ്പെടേണ്ട വ്യക്തിത്വം തന്നെയാണ് സിദ്ധിക്ക് എന്ന ഡയറക്ടർ, സിനിമയെ വേറിട്ട ഒരു അനുഭവം ആക്കുന്നതിൽ അദ്ദേഹത്തിന്റെ ചിന്തകൾ വിജയിച്ചു..

  • @sonujose6234
    @sonujose6234 2 ปีที่แล้ว +1

    playback speed കൂട്ടിയിട്ട് ആണ് ഞാൻ ഈ 46 എപ്പിസോഡും കണ്ടത് .. ഇക്ക വേഗത കുറച്ചു സംസാരിക്കുന്ന ആളാണ് so , ടൈം കളയാനും പറ്റില്ല കാണാതിരിക്കാനും പറ്റില്ല .. ഇത് തീർന്നപ്പോ എന്തോ ഒരു മിസ്സിംഗ് ... നല്ല ഒരുപാട് ചിത്രങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ....

  • @NahasMoidutty
    @NahasMoidutty ปีที่แล้ว

    ഈ പറഞ്ഞ സിനിമ ഞാൻ കണ്ടിട്ടില്ല...
    ബിഗ് ബ്രദർ dubbed version നല്ല രീതിയിൽ സ്വീകരിച്ചു എന്ന് കേട്ടപ്പോൾ ഞാൻ നേരെ പോയി check ചെയ്തു... Above 30 million viewers.. 6+k Comments...
    ചിലത് അങ്ങനെ ആണ് സിദ്ദിഖ് ഇക്ക, ഇത്രയും വിജയങ്ങൾ നേടിയ മറ്റൊരു സംവിധായൻ ( ലാൽ also) വേറെ ഇല്ല... നിങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്..
    അങ്ങനെ ഒരു സീരീസ് കണ്ട് അല്ല കേട്ട് തീർത്തു...ഒരു episode മാത്രം ഇനി ബാക്കി...(ജോലിക്കിടയിൽ കേട്ട് കൊണ്ടിരുന്നു 😎)....
    Thank you very much sir.... ❤️ നിങ്ങളുടെ വാക്കുകൾ കാരണം ഞാൻ നിങ്ങളായി ജീവിച്ചു...

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว +21

    വല്ലാത്ത സന്തോഷം ആയിരുന്നു ഓരോ എപ്പിസോടും.... കഴിഞ്ഞപ്പോൾ നിരാശ തോന്നുന്നു.... ❤👍

  • @sainulabidheenpnm6311
    @sainulabidheenpnm6311 2 ปีที่แล้ว +5

    മുഴുവൻ എപ്പിസോഡുകളും കണ്ടു ,
    കുറേ ചിരിച്ചു , ഈ എപ്പിസോഡാണ്
    കൂടുതൽ ചിരിച്ചത് .
    ഇനി സിദ്ദിഖിന്റെ ബാക്കി
    ലാലിനായി കാത്തിരിക്കുന്നു .

  • @aslahahammed2906
    @aslahahammed2906 2 ปีที่แล้ว +10

    എന്റെ കാല ശേഷം ഇനി ഇവനായിരിക്കും വരിക 😆 അതൊരു ഒന്നര ഐറ്റം ആയിപ്പോയി 😁

  • @rashadrabwa5582
    @rashadrabwa5582 2 ปีที่แล้ว +11

    😘❤️ഒന്ന് വിടാതെ എല്ലാ എപ്പിസോഡ്കളും കണ്ടു😍എല്ലാ ഭാവുകങ്ങളും നേരുന്നു✌🏻😍

  • @patrickjane6351
    @patrickjane6351 2 ปีที่แล้ว +7

    നല്ല 46 എപ്പിസോഡുകൾ.. ഹിറ്റുകൾ പിറന്ന കഥകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ❤❤

  • @krishnakumarv7015
    @krishnakumarv7015 2 ปีที่แล้ว

    ശ്രീ. സിധ്ധിക്ക്,അവിടുന്ന് ഈ കാലഘട്ടത്തിന്റെ ആത്മാവാണ്. ഈ ആത്മാറ്ധത, കറകളഞ്ഞ സത്സസന്ധത എന്റെ മനസ്സ് വല്ലാതെ തരളിതമാക്കി. മഹാനായ കലാരാജാവേ ഭൂമിയിലുള്ള എല്ലാ സ്നേഹവും നേരുന്നു. 🙏🙏🙏🙏

  • @abelmjijoy3330
    @abelmjijoy3330 2 ปีที่แล้ว

    വളരെ നല്ല ഒരു ജീവിതാനുഭവം പങ്ക് വച്ചു ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തതിനു ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു ഇനിയും കേൾക്കണം എന്നുണ്ടായിരുന്നു എന്നാലും ഒരു കാര്യം ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്ന് പാഠം ശരിക്കും മനസ്സിൽ ആയി ഇക്കാ യ്ക്ക് ഒരു പാട് നന്ദി

  • @swapnakood
    @swapnakood 2 ปีที่แล้ว +5

    ഇക്കാ,
    ഒരെപ്പിസോഡ് പോലും ഒഴിവാക്കാതെ കണ്ടിരുന്നു.എല്ലാ നന്മകളും നേരുന്നു, ഒരു വമ്പൻ ഹിറ്റുമായി നമ്മുടെ ഇക്ക തിരിച്ച് വരും എന്നുള്ള പ്രതീക്ഷയോടെ...❤️

  • @SabuXL
    @SabuXL 2 ปีที่แล้ว +5

    നല്ല നല്ല അനുഭവങ്ങൾ സമ്മാനിച്ചു അങ്ങയുടെ എല്ലാ എപ്പിസോഡുകളും മഹാശയാ. അഭിനന്ദനങ്ങൾ ചൊരിയുന്നു. നന്ദിയും.
    🙂🙏

    • @thomaschandy5884
      @thomaschandy5884 2 ปีที่แล้ว +1

      ആ പറയാതെ പോയ തമാശകൾ എന്നാണ് പ്രേക്ഷകരാണ് ഞങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നത്

  • @vinodtp5184
    @vinodtp5184 2 ปีที่แล้ว

    Thanks സിദ്ദിഖ് സാർ Thanks safari tv . താങ്കളുടെ സംസാരം ഇവിടെ അവസാനിക്കുന്നു എന്ന് അറിഞ്ഞപ്പോൾ നല്ല വിഷമം ഉണ്ട്.. എപ്പിസോഡിനുവേണ്ടിയുള്ള സുഖമുള്ള കാത്തിരിപ്പും. പിന്നെ തമാശകളും കാര്യങ്ങളുമായി കുറച്ചു സമയം...46 എപ്പിസോഡ് പെട്ടെന്ന് പോയി. സാറിന്റെ സംസാരം കേൾക്കുമ്പോൾ സാർ അടുത്തുള്ള ഒരു ഫീലിംഗ് ആയിരുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @vipin3714
    @vipin3714 2 ปีที่แล้ว +1

    സിദ്ദിഖ് സാറിന്റെ " ചരിത്രം എന്നിലൂടെ " പരുപാടി 46 എപ്പിസോഡും മുടങ്ങാതെ കണ്ടു😍.....ഒത്തിരി പ്രേചോദനവും രസകരവും ആയിരുന്നു ഓരോ എപ്പിസോഡും...സാറിന്റെ ഓരോ സിനിമയുടെയും അണിയറകഥകൾ വളരെ കൗതുകത്തോടെയാണ് കേട്ടിരുന്നുപോയത്...... ഇനിയും ഒത്തിരി വിജയചിത്രങ്ങൾ സിദ്ദിഖ് സാറിന് ഞങ്ങൾക്ക് സമ്മാനിക്കാൻ ആവട്ടെ എന്ന്‌ ആശംസിക്കുന്നു.😍 അതുപോലെ സന്തോഷ് സാർ...പറ്റുമെങ്കിൽ സത്യൻ അന്തിക്കാട് സാറിനെയും , ആരോഗ്യം വീണ്ടെടുത്ത ശേഷം ശ്രീനിവാസൻ സാറിനെയും ഈ പരുപാടിയിൽ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു

  • @seena1657
    @seena1657 2 ปีที่แล้ว

    എത്ര നന്നായി കഥ പറഞ്ഞു സിദ്ദീഖ് സാർ.. ഡെന്നീസ് സാറിന് ശേഷം ഓരോ ലക്കവും ആകാംഷയോടെ കാത്തിരുന്ന ഒരു പരിപാടി.. ഏറ്റവും മനോഹരമായി കോർത്തെടുത്ത മാല്യം പോലെ.. തമാശ അത് ആസ്വദിക്കാനുള്ളതാണ് വിമർശനം അത് തീർത്തും ഒറ്റപ്പെട്ടതാണ്... സിദ്ദീഖ് എന്ന നല്ല കലാകാരൻ്റെ നല്ല സൃഷ്ടികൾക്കായി കാത്തിരിക്കുന്നു

  • @omkar8247
    @omkar8247 2 ปีที่แล้ว +4

    ഞാനും ലാലും ❤️❤️❤️
    എല്ലാ എപ്പിസോഡും വളരെ ഹൃദ്യമായിരുന്നു. കാത്തിരുന്നു കണ്ട ചില പരിപാടികളിൽ ഒന്ന്. ഇക്കായ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹

  • @sinilalks7270
    @sinilalks7270 2 ปีที่แล้ว +6

    ഇത്രയും സത്യസന്ധമായും നിഷ്‌കങ്കമായും അവതരിപ്പിച്ച ഓരോ എപ്പിസോഡും ആസ്വദിച്ച വ്യക്ത്തി എന്ന നിലയിൽ താങ്കൾക്കു എല്ലാ ഭാവുകങ്ങളും ❤️
    തങ്ങളുടെ എല്ലാ അനുഭവങ്ങളും തമാശകളും എന്നെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആണ് ചെയ്തത് ഒരു പാട് നന്ദി 🙏

  • @venukrishnan9788
    @venukrishnan9788 2 ปีที่แล้ว

    ഞാൻ കമന്റെഴുതുന്ന ആളല്ല എങ്കിലും ...... ഇക്ക മനോഹരമായിരുന്നു മനുഷ്യ സ്നേഹിയായ താങ്കളുടെ പ്രഭാഷണം വളരെ ഇഷ്ടമായി ...നന്ദി ... ഇക്കയുടെ പുതിയ സിനിമ ഉടൻ പ്രതീക്ഷിക്കുന്നു ....

  • @venualpza
    @venualpza 2 ปีที่แล้ว +10

    ഒരു നല്ല മനുഷ്യന്‍ . മുഴുവന്‍ എപ്പിസോഡുകളും കണ്ടു. ഇനിയും വന്‍ ഹിറ്റുകള്‍ നിര്‍മ്മിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ .

  • @tggopakumartg6573
    @tggopakumartg6573 2 ปีที่แล้ว +1

    താങ്കൾ തമാശ നന്നായി ആസ്വധിക്കുകയും തമാശ സിനിമയിൽ നന്നായി അവതരിപ്പിക്കുന്ന നല്ലൊരു കലാകാരൻ തന്നെയാണ്

  • @ഒരുകാര്യവുംഇല്ല
    @ഒരുകാര്യവുംഇല്ല 2 ปีที่แล้ว +3

    നല്ല രസമുള്ള അനുഭവങ്ങൾ പങ്കു വെച്ചതിനു നന്ദി
    എല്ലാ എപ്പിസോഡും മുടങ്ങതേ കണ്ടു
    സിദ്ധിക്ക് സാർ ഈ കമന്റ് കാണുന്നുണ്ടെങ്കൽ ഒരു റിപ്ലേയോ Like ഒ തന്നാൽ വലിയ സന്തോഷം ആകും തരുമേന്ന് പ്രതിക്ഷിക്കുന്നു❤️❤️❤️❤️

  • @nikhilpradeep7211
    @nikhilpradeep7211 2 ปีที่แล้ว +2

    Thank you siddique sir 46 episode ❣️❣️ 46 "എപ്പിഡോസ്" തന്നതിന് 😃😃🔥
    ഹിറ്റ്‌ ആയ സിനിമ അനുഭവവും അതിലെ കഥാപാത്രങ്ങൾ വന്നതും പ്രേഷകരിലേക് എത്തിച്ചതിനു 🙏🏻

  • @sks694u
    @sks694u 2 ปีที่แล้ว

    ഏറെ കാത്തിരുന്നു കേട്ട എപ്പിസോഡുകൾ ആയിരുന്നു. കുറെ ഒക്കെ ഒതുക്കി പറഞ്ഞത് ആർക്കും ആരേലും വേദനിപ്പിക്കേണ്ട എന്നാ തീരുമാനം ആകാം.. പരാജയപെട്ടു ചില കാഴ്ചപ്പാടുകൾ ശെരിയല്ല എന്ന തോന്നൽ ഒഴിച്ചാൽ കുറെ enjoy ചെയ്ത നല്ലരു യാത്രയും കുറെ പുതിയ അറിവുകളും തന്നതിൽ നന്ദി.... ഇനിയും പുതിയ എക്സ്പീരിൻസ് തന്നുകൊണ്ടുള്ള നല്ല സിനിമകൾ താങ്കളിൽ നിന്ന് ഉണ്ടാകട്ടെ... അടുത്ത സിനിമയുടെ വിശേഷങ്ങൾ കൂടി പറയാമായിരുന്നു... ❤️

  • @sudheertaaluva9580
    @sudheertaaluva9580 2 ปีที่แล้ว +6

    നല്ല വിനയം അതിലേറെ നന്മ മേന്മ ഉള്ള ചിന്ത ❤❤❤❤❤

  • @binduc9834
    @binduc9834 2 ปีที่แล้ว +1

    46 എപ്പിസോഡുകളും ഒന്നിച്ചാണ് കണ്ടത്. നാലഞ്ചു ദിവസമെടുത്തു വളരെ നന്നായിരിക്കുന്നു സിദ്ദിഖ്. നിങ്ങളെക്കുറിച്ചും നിങ്ങളെടുത്ത സിനിമയെക്കുറിച്ചുമെല്ലാം ഒരു പാടൊരുപാട് അറിവുകൾ കിട്ടിയെട്ടോ. മനോഹരം അതി മനോഹരം . പഴയ കാലത്തേക്ക് ഒരെത്തിനോട്ടം കൂടിയായിരുന്നു. എൺപതുകളിൽ കോളേജിൽ പഠിച്ചിരുന്ന എന്നെ പോലുള്ളവർക്ക് മിക്കവാറും കഥാപാത്രങ്ങൾ പരിചിതമായിരുന്നു. പഴയ ഓർമ്മകളെ ഉണർത്താനായി സിദ്ദിഖ്. ഇനിയും ഉയരങ്ങൾ കീഴടക്കാനാവട്ടെ . Flop ആയി എന്നു പറഞ്ഞ സിനിമകളെല്ലാം ഇഷ്ടപ്പെട്ടതായിരുന്നെ ട്ടോ.

  • @ancypeter8093
    @ancypeter8093 2 ปีที่แล้ว +1

    തുടർച്ചയായി എല്ലാ ഭാഗങ്ങളും കേട്ടു
    താങ്കളുടെ കഥപറയുന്ന രീതി വളരെ നല്ലതാണ് വിജയങ്ങളെയും പരാജയങ്ങളും എല്ലാം വിശകലനം ചെയ്യുന്ന ചിന്ത മുന്നോട്ടുള്ള ജീവിതത്തിന് മാർഗദീപം ആകട്ടെ
    ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  • @josephdanieltvm1839
    @josephdanieltvm1839 2 ปีที่แล้ว +1

    46 എപ്പിസോഡുകൾ ഒരു വിരസതയും കൂടാതെ കാണാൻ സാധിച്ചു. ഒരോ എപ്പിസോഡ് തീരുമ്പോഴും അടുത്തത് കാണാൻ താല്പര്യപൂവ്വo കാത്തിരിക്കുകയായിരുന്നു. നിഷ്ക്കളങ്കമായ താങ്കളുടെ അവതരണം പകരം വെയ്ക്കാനാവാത്തത് ആയിരുന്നു. അതിലൂടെ താങ്കളുടേയും ലാലിന്റെയും ആ കുഞ്ഞു വലിയ മനസ്സ് കാണാൻ സാധിച്ചു. അർഹതയുടെ അംഗീകാരം മാത്രമാണ് നിങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. നിങ്ങൾ മലയാളികളുടെ അഹങ്കാരമാണ്. ഒത്തിരി നന്മകൾ നേരുന്നു.

  • @stock7764
    @stock7764 2 ปีที่แล้ว

    നിർദോഷമായ ഫലിതങ്ങൾ..ചങ്ക് സുഹൃത്തുക്കൾ, അതിൽ എല്ലാം ഉപരി നല്ലൊരു മനുഷ്യൻ, സാധാരണക്കാരൻ ആയ ഈ മനുഷ്യന് പ്രൊഫഷണൽ ആയി ഏറ്റവും ഉന്നതികളിൽ വരെ എത്താൻ കഴിഞ്ഞു., തമാശകളെ ആ തരത്തിൽ എടുക്കാതെ വിമർശിക്കുന്ന ഹൃദയവിശാലത ഇല്ലാത്ത സുഹൃത്തുക്കൾക്ക് 'നല്ല namaskaaram' , 46ദിവസങ്ങൾ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച സിദ്ദിക്ക് ക്കാ ക്ക് നന്ദി .

  • @abrahamev100
    @abrahamev100 2 ปีที่แล้ว +1

    നിഷ്കളങ്കമായ അവതരണത്തിലൂടെ ജീവിതാനുഭവങ്ങളും സിനിമാനുഭവങ്ങളും പങ്കുവച്ചതിന് നന്ദി

  • @firozansar5129
    @firozansar5129 2 ปีที่แล้ว +1

    ഓരോ എപ്പിസോടും കാത്തിരുന്നാണ് കണ്ടു തീർത്തത്. അനുഭവങ്ങൾ രസകരമായി പങ്കുവെച്ചതിനു നന്ദി 🙏

  • @nishadbashi5602
    @nishadbashi5602 2 ปีที่แล้ว +19

    അവസാന എപ്പിസോഡ് ആണെന്ന് തോന്നുന്നു... സിദ്ദിക്ക ഒരുപാട് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം😘😘

  • @praveenkumar-oy3vx
    @praveenkumar-oy3vx 2 ปีที่แล้ว +2

    എന്നും കാണുന്നതായിരുന്നു. സിദ്ധിഖ് sir നന്ദി. മലയാള സിനിമയിലൂടെ ഒരുപാട് ചിരിപ്പിച്ചതിനു ❤

  • @mufeedashoukath4045
    @mufeedashoukath4045 2 ปีที่แล้ว +1

    നല്ല ഒരു അനുഭവം ആയിരുന്നു... താങ്കളുടെ ചരിത്രം പറയാൻ സന്മനസ്സ് കാണിച്ചതിന് നന്ദി

  • @mathewemmanuvel
    @mathewemmanuvel 2 ปีที่แล้ว +7

    Dear Siddique sir those who watched all your Safari series really know how nice human being you are. Please don't listen to the outside voice and attacks against you. Be happy and stay safe ❤️

  • @saurafpooyamkutty
    @saurafpooyamkutty 2 ปีที่แล้ว +1

    എന്നും കാത്തിരുന്നു കണ്ട എപ്പിസോഡുകൾ... ഇനി ഇല്ല..ഡെന്നിസ് ജോസഫ് സാറിന് ശേഷം ഇത്രയും ആകാംഷയോടെ കാത്തിരുന്ന മറ്റൊരു ചരിത്രം എന്നിലൂടെ വേറെ ഇല്ല.. താങ്ക്‌യൂ സിദ്ധിക്ക് സാർ.. താങ്ക്‌യൂ സന്തോഷ്‌ സാർ...

  • @kannanbabu8799
    @kannanbabu8799 2 ปีที่แล้ว

    ഞങ്ങളെ സംബന്ധിച്ച് ഇക്കയെ നേരിട്ട് കാണാനും പരിചയക്കാരനാകാനും ഒന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ 46 എപ്പിസോഡ് മുഴുവൻ കണ്ട് ഇക്കയുടെ ജീവിത അനുഭവങ്ങൾ കേൾക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ജീവിതത്തിലെ പല പാഠങ്ങളും ഇക്കയുടെ പറച്ചിലിൽ നിന്നുൾക്കൊള്ളാൻ കഴിയുന്നുണ്ട്. ഇക്കയുടെ സിനിമകളിലെ പല സീനുകളും ഡയലോഗുകളും കഥയുമൊക്കെ ഇപ്പഴും ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടത് തന്നെയാണ്. ഇനിയും ഇക്കയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനുള്ള ആയുർ ആരോഗ്യം ഇക്കയ്ക്ക് ലഭിക്കട്ടേ . സന്തോഷവും സമാധാനവുമായിട്ടുള്ള ജീവിതത്താൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടേ എന്ന പ്രാർത്ഥനയോടെ 🙌👃👍

  • @murukeshmurukesh4771
    @murukeshmurukesh4771 2 ปีที่แล้ว

    46 എപ്പിസോഡുകൾ മനോഹരമായ പോസിറ്റീവ് എനർജി തന്ന എപ്പിസോഡുകൾ. തുടർച്ചയായി എല്ലാ എപ്പിസോഡുകളും കണ്ടു. സിദ്ദിഖ് sir നെഗറ്റീവ് ആയി കാണുന്ന ആളുകൾ എന്നും നെഗറ്റീവ് ആയിത്തന്നെ കാണും അത് അവരുടെ കുഴപ്പം അല്ല. ദൈവം അവരെ ആ രീതിയിൽ സൃഷ്ടിച്ചത്
    കൊണ്ടാണ്. നന്ദി സർ എല്ലാ ആശംസകളും നേരുന്നു.

  • @MallusYathra
    @MallusYathra 2 ปีที่แล้ว

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടിരുന്നു, കമ്മന്റ് ചെയ്തില്ല. തീർന്നപ്പോൾ, ഇനിയും ഒരുപാട് ജീവിത മുഹൂർത്തങ്ങൾ, ലൊക്കേഷനിൽ അല്ലെങ്കിൽ കലാഭവനിൽ ഒക്കെ ഉണ്ടാകുന്ന രസകരമായ എത്രയോ സംഭവങ്ങൾ താങ്കൾക്ക് പറയാൻ ഉണ്ടാകുമായിരുന്നില്ലോ, ഇത്ര പെട്ടന്ന് ന്തേ നിർത്തിക്കളഞ്ഞത് എന്ന് തോന്നി.. ചരിത്ര വിജയമാകുന്ന ഒരുപിടി ചിത്രങ്ങൾ ഒന്നൊന്നായി പിറക്കട്ടെ..! all the best

  • @Freeradical18129.
    @Freeradical18129. 2 ปีที่แล้ว +1

    ഏറെക്കുറെ എല്ലാ എപ്പിസോഡുകളും കണ്ടു
    മികച്ചരീതിയിൽ present ചെയ്തു സിദ്ദിഖ് sir.

  • @akhiil_c93
    @akhiil_c93 2 ปีที่แล้ว +4

    njan orupaad enjoy cheytha episodes aayirunnu sidhiq sirinteth.. orupakshe adhehathinu ithil kooduthal parayan agraham undayirunnapole thonnunnu..
    thanq sir for your 46 episodes 💗

  • @winit1186
    @winit1186 2 ปีที่แล้ว

    വളരെ നന്ദി സാർ താങ്കളുടെ രസകരമായ ജീവിതാനുഭവങ്ങൾ പങ്ക്‌ വച്ചതിന്..... വീണ്ടും നല്ല കാര്യങ്ങളും ഹിറ്റുകളും താങ്കളുടെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും കടന്ന് വരട്ടെ എന്ന് ആശംസിക്കുന്നു.