Pathu Veluppinu Video Song 4K Remastered | Venkalam | Chithra | Raveendran

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.2K

  • @pradeeppk1984
    @pradeeppk1984 3 ปีที่แล้ว +803

    കല്ലടിക്കോടും കിള്ളിക്കുറിശ്ശിയും മായന്നൂർക്കാവും..വള്ളുവനാടിനെ അങ്ങന്നെ നിറച്ചിരിക്കുകയാണ് ഈ പാട്ടിൽ ഭാസ്കരൻ മാസ്റ്റർ.

  • @lekshmi3537
    @lekshmi3537 3 ปีที่แล้ว +924

    ചുമ്മാതല്ല മികച്ച നടിക്കുള്ള അഞ്ച് കേരളാ സ്റ്റേറ്റ് അവാർഡ് ഉർവശിയുടെ വീടിന്റെ ഷെൽഫിൽ ഇരിക്കുന്നെ. 🥰🥰

    • @tapasvyas9265
      @tapasvyas9265 2 ปีที่แล้ว +3

      Because of being a Prior Christian,thats the ratio of Kerala Govt.Awards n Central Sri Bhushan Awards in Congress period,so dont beat the trumpet.

    • @s9ka972
      @s9ka972 2 ปีที่แล้ว +15

      @@tapasvyas9265 Urvashi is a Nair so is most heroines of Malayalee origin . Christians comes next . These both communities are deemed to be the most Liberal in terms of girls rights .

    • @tapasvyas9265
      @tapasvyas9265 2 ปีที่แล้ว

      @@s9ka972 Christian liberality invented divorce n Nair morality fluidated abortion,once a shame in Hindu Community,🐿🐣😂🐀🤓🦄🐸👶🤸‍♂.

    • @nidhinraj6176
      @nidhinraj6176 2 ปีที่แล้ว +2

      Correct aannu😃

    • @meenunakshathra2775
      @meenunakshathra2775 2 ปีที่แล้ว +12

      @@gitavk5015 ,Urvashi 9thl padikumbo aanu 1st moviel act cheyyunath ......Indian film industryle abhinayachakravarthini ennu Urvashiye visheshipichath Kamalhassan Sir aanu ,Kamalhasan Sirnum education athrak illa ennanu arivu .....Urvashi sundari aanu ,kidilam actingum arivum und,Urvashik 23yrs ullapo edutha interview you tubel und,avar samsarikunath pole ipo ulla useless actresses 30yrsl polum higher education undenkilum samsarikilla

  • @smijithlallal3589
    @smijithlallal3589 3 ปีที่แล้ว +122

    ഭരതൻ എന്ന പ്രതിഭക്ക് മുന്നിൽ ഒരു കോടി പ്രണാമം......
    ഇനി ഉണ്ടാവില്ല ഇത് പോലെ ഒന്ന്.... ഈ പാട്ട് ഞാൻ ഇന്നും പാടുന്നു കല്യാണ വിടുകളിൽ .... മരിക്കില്ല മുരളിയേട്ടാ ..... ഞങ്ങളുടെ മനസിൽ നിന്നും.....

  • @VHMAslam
    @VHMAslam 3 ปีที่แล้ว +215

    നിളയുടെ ഇരുകരകളിലുമുള്ള ഓരോ വള്ളുവനാടൻ ഗ്രാമങ്ങളുടെയും പേരെടുത്ത് കോർത്തെടുത്ത, ഭരതനിലെ ചിത്രകാരനെകൂടി തെളിയിച്ച ഗാനം......! ഭാരതപ്പുഴ, എന്തൊരുസുന്ദരിയാണ്...

    • @anandhakrishnananandhu322
      @anandhakrishnananandhu322 3 ปีที่แล้ว +4

      shoranur mundaya nilayude theerathu annu ee film shoot cheythath. paruthipra enna gramathil. valluvanadan gramam. valluvanadinte kadhayum.

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +3

      മലപ്പുറമെന്ന മൊഞ്ചത്തിയായ ഉമ്മച്ചിക്കുട്ടിയുടെ അരക്കെട്ടിലൂടെ അലസമായ് ഒഴുകി കിടക്കുന്ന ഒരു വെള്ളിയരഞ്ഞാണമാണ് ഈ ഭാരതപ്പുഴ....!
      മലപ്പുറം പെര്ത്തിഷ്ടം..!!

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว +1

      @@JP-bd6tb 😍✌️KL10

    • @kaladharanck6478
      @kaladharanck6478 3 ปีที่แล้ว +1

      അപാരമായ കരവിരുത് !

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว

      @@kaladharanck6478 🤔

  • @cineframe5718
    @cineframe5718 2 ปีที่แล้ว +66

    പാലക്കാടൻ ഗ്രാമങ്ങളിലൂടെ യാത്ര നടത്തിയ ഒരു ഗാനം
    ഭാസ്കരൻ സർ വള്ളുവനാടിനെ പാലക്കാടിനെ വരച്ചുകാട്ടിയ ഗാനം 💕

  • @MundakayamAjith
    @MundakayamAjith 3 ปีที่แล้ว +1219

    ഉർവശി ചേച്ചിയാണ് മലയാളത്തിന്റ ലേഡി സൂപ്പർ star എന്ന് വിളിക്കേണ്ടത്
    താങ്ക്സ് all ഇതിന്റ 4k അപ്‌ലോഡ് ചെയ്തതിന് ♥️♥️♥️♥️🔥

    • @pradeepm5842
      @pradeepm5842 3 ปีที่แล้ว +8

      Stardom ennal nthannu nalla bodham ondu ennu thonunnu😀

    • @MundakayamAjith
      @MundakayamAjith 3 ปีที่แล้ว +30

      @@pradeepm5842 ഉർവശി എന്ന് നടി അന്ന് എങ്ങനെ പ്രഫോമൻസ് ചെയ്തോ അതിന്റ 10ഇരട്ടി ആണ് ഇന്ന് ചെയുന്നത് 🔥

    • @rajeevnair4040
      @rajeevnair4040 3 ปีที่แล้ว +16

      She is Mega star ♥️♥️♥️♥️

    • @neenumathewneenu8665
      @neenumathewneenu8665 3 ปีที่แล้ว +7

      Crct

    • @Vidhyuzz
      @Vidhyuzz 3 ปีที่แล้ว +7

      Sathyam

  • @jithuvjohn1182
    @jithuvjohn1182 3 ปีที่แล้ว +275

    മുരളി എത്ര നാച്ചുറൽ ആയ ഒരു നടൻ ആണ്

  • @shereefkkv1693
    @shereefkkv1693 3 หลายเดือนก่อน +8

    കമൻ്റുകൾ വായിച്ച് പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി... മലയാള സിനിമയുടെ അമ്മ ഓർമ്മയായി' ആദരാഞ്ജലികൾ

    • @s9ka972
      @s9ka972 2 หลายเดือนก่อน +1

      It's happy to see younger generation praising the older generations' work

  • @AnoopPisharody
    @AnoopPisharody 3 ปีที่แล้ว +518

    ആ ടൈമിലെ പരിമിതമായ സൗകര്യങ്ങൾ കൊണ്ട് സ്റ്റീരിയോ സൗണ്ട് ഇത്രയും ഗംഭീരം ആക്കിയ സൗണ്ട് എൻജിനീയർക്ക് സല്യൂട്ട് 👏👏👏

    • @kottayamkunjachan591
      @kottayamkunjachan591 3 ปีที่แล้ว +2

      I think sound was Mono at that time.

    • @CNBINUU
      @CNBINUU 3 ปีที่แล้ว +3

      പാട്ടിൽ പഴയ ഓഡിയോ മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു

    • @josejustin2006
      @josejustin2006 3 ปีที่แล้ว +5

      @@kottayamkunjachan591 no stereo... the first stereo Malayalam film songs was from film sarpam(1980) (not sure about first film. But songs from sarpam movie are recorded in stereo...

    • @kottayamkunjachan591
      @kottayamkunjachan591 3 ปีที่แล้ว

      @@josejustin2006 I meant about the movie not songs.

    • @noufalbinzainudheen5633
      @noufalbinzainudheen5633 3 ปีที่แล้ว

      i think this is remastered one.

  • @badgermamba4374
    @badgermamba4374 3 ปีที่แล้ว +736

    90കളിലെ കല്യാണ കേസെറ്റ്കളിൽ ഒഴിവാക്കാൻ പറ്റാത്ത പാട്ട്...

  • @suneeshsuneesh2361
    @suneeshsuneesh2361 3 ปีที่แล้ว +499

    കഴിഞ്ഞു പോയ ഒരു ജനതയുടെ ജീവിതം കൂടിയാണ് ഇങ്ങനെ ഉള്ള പഴയ സിനിമയിൽ കൂടി കാണാൻ കഴിയുന്നത് 😍

    • @syamnamboothiri8056
      @syamnamboothiri8056 3 ปีที่แล้ว +2

      Thenga coĺanykal

    • @suneeshsuneesh2361
      @suneeshsuneesh2361 3 ปีที่แล้ว +9

      @@syamnamboothiri8056 എന്താടോ പിടിച്ചില്ലേ 😄

    • @syamnamboothiri8056
      @syamnamboothiri8056 3 ปีที่แล้ว +2

      @@suneeshsuneesh2361 ella ithoke colanykalade locals🤮🤮🤮

    • @ichimon2810
      @ichimon2810 3 ปีที่แล้ว +1

      അതേ...

    • @libinlibinn4451
      @libinlibinn4451 3 ปีที่แล้ว +3

      Namboothiriayatukonduninakvallathumkuduthalundoda

  • @reshmadas5339
    @reshmadas5339 9 หลายเดือนก่อน +36

    ഉർവശിയും മുരളിയും......... അഭിനയം ❤.... ഒന്നിനൊന്നു മുന്നിൽ 😊

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +652

    മലയാളം കണ്ട മികച്ച നായിക ഉർവശി ചേച്ചി ❤️💞ഏത് തരം കഥാപാത്രവും ഇവരുടെ കൈയിൽ ഭദ്രം.🔥🔥

    • @afnaznaz
      @afnaznaz 3 ปีที่แล้ว +1

      🤢

    • @anilanoop9326
      @anilanoop9326 3 ปีที่แล้ว +13

      YES 100%

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      അല്ല ശാരദ ആണ്

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +32

      @@angrymanwithsillymoustasche ഉർവശി എല്ലാരേക്കാളൂം മുന്നിൽ ആണ് എത്ര ഏറെ കഥാപാത്രങ്ങൾ ചെയ്യ്തു.കമലാഹാസൻ വരെ പറഞ്ഞിട്ട് ഉണ്ട് ഇന്ത്യൻ കണ്ട് മികച്ച നടി എന്ന് അത് ആയിരം അവാർഡുക്കൾക്ക് തുല്ല്യം ആണ്.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      @@Aparna_Remesan ഓ ശരി ശരി

  • @rahulrnair3242
    @rahulrnair3242 3 ปีที่แล้ว +68

    Social media എവിടെ നോക്കിയാലും hatred, തെറി വിളി...അതിൻ്റെ ഇടയിൽ ഇതൊക്കെ കേൾക്കുമ്പോൾ ഹൊ..ദൈവമേ❤️❤️❤️ Divine🙏🙏🙏 ഭാസ്കരൻ മാഷ് ❤️❤️❤️ രവീന്ദ്രൻ മാഷ് ❤️❤️❤️
    ചിത്ര ചേച്ചി❤️ മുരളി ചേട്ടൻ ❤️❤️❤️ ഭരതൻ sir ❤️❤️❤️ ഉർവശി ചേച്ചി ❤️❤️❤️ ലളിത അമ്മ❤️❤️ മനോജേട്ടൻ ❤️❤️❤️ ഫിലോമിന അമ്മ ❤️❤️❤️
    Love you all ❤️❤️❤️

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +342

    മലയാളത്തിന്റെ അഭിമാനം ചിത്രചേച്ചി. ഇത്തരം നാടൻ തനിമയുള്ള പാട്ടുകൾ പാടാൻ ചിത്ര ചേച്ചിക്ക് മാത്രമായി ഒരു പ്രേത്യേകതയുണ്ട്. വരികൾക്കെന്താ ശ്കതി. അതൊക്കെ ഒരു കാലം..

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +5

      യെസ് ബ്രോ 🙏

    • @julieanu6283
      @julieanu6283 3 ปีที่แล้ว +4

      സത്യം

    • @aparnavineesh2225
      @aparnavineesh2225 3 ปีที่แล้ว +1

      89o0p0p

    • @zoomkl9136
      @zoomkl9136 3 ปีที่แล้ว +2

      When this song used to come in akashavani fm it takes to another world ..never get back that feeling

    • @nibinjoseph8122
      @nibinjoseph8122 6 หลายเดือนก่อน +2

      P bhaskaran mastarudea varikala atha shakathi❤❤❤

  • @anoopsivadas
    @anoopsivadas 10 หลายเดือนก่อน +19

    പാലക്കാട്ടുകാരുടെ സ്വന്തം പാട്ട്❤❤❤
    3:08 'വള്ളുവനാട്ടിലെ' സുന്ദരി പെണ്ണിന് , 'കല്ലടിക്കോട്ട്ന്ന്' കല്ല്യാണം
    3:54 കല്യാണപെണ്ണിനും ചെക്കനും ഇന്ന് 'കിള്ളികുറിശ്ശിയിൽ' വരവേൽപ്പ്
    5:07 മാനത്തു രാത്രിയിൽ പുള്ളിപ്പുലിക്കളി , 'മായന്നൂർ' കാവിൽ പാവക്കൂത്ത്
    5:36 ചെക്കന്റെ 'മോറ്' ചെന്താമര

    • @ceebeeyes9046
      @ceebeeyes9046 9 หลายเดือนก่อน

      മായന്നൂർ കാവ് എങ്ങനെ പാലക്കാട് ആവും?
      കൊണ്ടാഴി പഞ്ചായത്ത് തൃശ്ശൂർ ജില്ലയിലാണ് .
      കൊണ്ടാഴിപഞ്ചായത്ത് പെട്ട സ്ഥലമാണ് മായന്നൂർക്കാവ്😊

    • @sarathkrishna963
      @sarathkrishna963 2 หลายเดือนก่อน +1

      ​@@ceebeeyes9046ബോർഡറിൽ അല്ലെ.. ഞാൻ തൃശൂർ ജില്ലാ ബോർഡർ ആയ thiruvilwamala കാരൻ ആണ്... But തൃശൂർ ഭാഷ ആയിട്ടോ സംസ്കാരം ആയിട്ടോ ഇവിടുത്തെ ആളുകൾക്ക് ഓരോ സാമ്യവും ഇല്ല. വള്ളുവനാട് സ്ലാങ് ആണ് സംസാരിക്കുന്നത്.

    • @ceebeeyes9046
      @ceebeeyes9046 2 หลายเดือนก่อน +1

      ​@@sarathkrishna963 എനിക് അറിയാം തിരുവില്വമല
      നല്ല allukal ആണ് അവിടയുള്ളത് ഞാൻ അവിട ഉണ്ടായിരുന്നു

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +2096

    ഉറപ്പിക്കാം.... ഇത് എല്ലാവരുടെയും "favorite song" ആണ് 👌🔥🥰

  • @sreejthchirakal2848
    @sreejthchirakal2848 3 ปีที่แล้ว +29

    ഉർവശി ചേച്ചി മലയാളത്തിൽ ഏറ്റവും മികച്ച നടി...

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +244

    അനശ്വരമായ രവീന്ദ്രൻ സംഗീതം... 😍 എക്കാലത്തെയും പ്രിയപ്പെട്ട മലയാള സിനിമകളിൽ ഒന്ന് ലോഹിയേട്ടന്റെ തൂലിക...മുരളി എന്ന മഹാനടന്റെ അസാധ്യ പ്രകടനം... ക്ലാസ്സിക്‌ വെങ്കലം 🧡🙏

    • @hareeshphtkm
      @hareeshphtkm 3 ปีที่แล้ว +9

      Bharathan sir ...❤️

    • @saranbalachandran5710
      @saranbalachandran5710 3 ปีที่แล้ว +9

      പി.ഭാസ്കരൻ മാസ്റ്ററെ മറന്നോ?????

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      @@saranbalachandran5710 athara ???

    • @saranbalachandran5710
      @saranbalachandran5710 3 ปีที่แล้ว +1

      @@VK-dm8bl കവിയും ഗാനരചയിതാവുമായ പി.ഭാസ്കരൻ മാസ്റ്ററെ അറിയാത്ത മലയാളികളോ?????????????

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      @@saranbalachandran5710 chila samayangali enik janaru enthnu jevikunvenu polu chinthikunu
      Enit jan pattkal kadhakalum ezhuthi
      Ene thanik ariele 😬😬😬😬

  • @sivadevmmaniac6610
    @sivadevmmaniac6610 3 ปีที่แล้ว +28

    അതി ഗംഭീരന്മാരായ ഗാന ചലച്ചിത്ര സംവിധായകരും എഴുത്തുകാരും....അതെല്ലാം പാടിയും അഭിനയിച്ചും ഫലിപിക്കാൻ കഴിവുള്ള പ്രതിഭകളും 🙏🙏🙏☺️❤️❤️❤️ ......ഉറപ്പായി ഇനി ഇല്ല ആ കാലം

  • @midhuuus
    @midhuuus 15 วันที่ผ่านมา +2

    1:24 , രവീന്ദ്രൻ മാഷും ചിത്രച്ചേച്ചിയും തീർക്കുന്ന വിസ്മയം ❤️❤️❤️😍

  • @സൂര്യകലബവീഷ്വിപഞ്ചിക

    ഉർവശി ചേച്ചി ന്താ ഭംഗി അഭിനയം. ഒരു രക്ഷയും ഇല്ല്യ

  • @നന്ദന-ഞ6ഫ
    @നന്ദന-ഞ6ഫ 3 ปีที่แล้ว +148

    രവീന്ദ്രസംഗീതം 🥰🥰
    ചിത്രച്ചേച്ചി 😘
    ചിത്രഗീതം ഓർമ വരുന്നു ...ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😇😇

    • @aniv7196
      @aniv7196 3 ปีที่แล้ว +1

      🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @nandhanasudhi1075
      @nandhanasudhi1075 3 ปีที่แล้ว +2

      😪

    • @chowabhaghavathithippilass2042
      @chowabhaghavathithippilass2042 8 หลายเดือนก่อน

      Sathyam😢

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +332

    ഈ പാട്ടിൽ ഉർവശി തിരുവാതിര കളിക്കുന്നത് കാണാൻ ഒരുപാട് ഇഷ്ടമാണ്.. ആ മുറുക്കി ചുവപ്പിച്ച ചിരിയും, തിരുവാതിര അറിയാണ്ട് നിൽക്കുന്നതുമൊക്കെ 🥰🥰🥰 ഇപ്പോഴാരുന്നെങ്കിൽ പെണ്ണ് ഉടനെ ആ step കളിച്ചേനെ 😂😂

    • @sreevasan4873
      @sreevasan4873 3 ปีที่แล้ว +36

      exactly. the way she naturally blends into it is so beautiful and Murali enjoying those imperfections ❤️❤️❤️❤️ bharathans touch. ❤️❤️❤️

    • @CatsAndDogs944
      @CatsAndDogs944 3 ปีที่แล้ว +22

      നാടൻ തനിമ. വർണ്ണിക്കാൻ വാക്കുകളില്ല. യാഥാർഥ്യം പോലെത്തൊന്നും. ഉർവശിയുടെ ee മികവ് ഒരു ലേഡിസൂപ്പർസ്റ്റാറിനും ഇല്ല.

    • @kidskeukenhoff1153
      @kidskeukenhoff1153 3 ปีที่แล้ว +10

      Hahahaha sheriya originality 200% . Director scene vittukoduthekuvane Urvashi chechik ❤️❤️

    • @AR-tk7mc
      @AR-tk7mc 3 ปีที่แล้ว +13

      ഉർവശി ഇടയിൽ കേറി കളിച്ചത് കൊണ്ട് 5:00 ഇൽ ഒരു ചേച്ചി pair ഇല്ലാതെ കളിക്കുന്നതും കാണാം. കാണുമ്പോൾ അഭംഗി ആയാൽ കൂടി അത് അങ്ങനെ എടുത്തു

    • @sheejaramesh8550
      @sheejaramesh8550 3 ปีที่แล้ว +1

      @@AR-tk7mc Kshamikkoo....

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +89

    പി ഭാസ്കരൻ മാഷിന്റെ വള്ളുവനാടൻ നന്മ തുളുമ്പുന്ന വരികൾ ✍️
    രവീന്ദ്രൻ മാഷിന്റെ ആഭേരിയിൽ ആഴ്ന്നിറങ്ങുന്ന സംഗീതം 🎵
    പിന്നെ നമ്മടെ സ്വന്തം വാനമ്പാടി ചിത്രചേച്ചി 😍
    ഇത് മതിയല്ലോ ഈ പാട്ടിന്റെ സൗന്ദര്യം ❤️❤️❤️

    • @kannan6290
      @kannan6290 3 ปีที่แล้ว +3

      😍

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +5

      എന്റെ പൊന്നോ... എജ്ജാതി കമന്റ്.....

    • @unnikrishanp9051
      @unnikrishanp9051 3 ปีที่แล้ว +3

      JP താമരശ്ശേരി.. ☺️😌

  • @arunsathyan2653
    @arunsathyan2653 3 ปีที่แล้ว +192

    പഴയ കല്യാണ കാസെറ്റുകളുടെ, സ്ഥിരം വേട്ട മൃഗം ആയിരുന്ന ഗാനം.... nostu

  • @ponnu3697
    @ponnu3697 3 ปีที่แล้ว +848

    ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ പാടിക്കൊണ്ട് നടന്നിരുന്ന പാട്ട് ❤️😍ഇപ്പൊ 33വയസായി എന്നിട്ടും ഈ പാട്ടിനെ വെല്ലുന്ന വേറൊരെണ്ണം കേട്ടിട്ടില്ല....

  • @amibaijaanbaijaan3110
    @amibaijaanbaijaan3110 3 ปีที่แล้ว +18

    നമ്മുടെ ബന്ധത്തിലുള്ള ആരുടെയെങ്കിലും പഴയ കല്യാണ വീഡിയോ കാണുമ്പോൾ കിട്ടുന്ന ആ പഴമയുടെ പുതുക്കമാണ് വെങ്കലത്തിലെ "പത്തു വെളുപ്പിന്"പാട്ടിന് എപ്പോൾ കാണുമ്പോഴും.
    കെട്ടൊക്കെ കഴിഞ്ഞു പെണ്ണും ചെക്കനും കൂട്ടരും കൂടി വഞ്ചിയിലുള്ള വരവും ചെക്കന്റെ വീട്ടിലെ ഏറ്റവും ലളിതമായ രീതിയിലുള്ള മധുരം കൊടുക്കൽ ചടങ്ങുകളും സദ്യയും തുടർന്നുള്ള ബന്ധുവീടുകളിലെ വിരുന്നുകളും എല്ലാം വരും തലമുറയ്ക്ക് ഒരു കല്യാണം കൂടിയ ഫീലോടെ കണ്ടാസ്വദിക്കാൻ പാകത്തിൽ ഭരതൻ എന്ന ക്രാഫ്റ്റ്സ്മാൻ ഒരുക്കി വെച്ചിരിക്കുന്നു.
    മുരളി,മനോജ്‌ കെ ജയൻ,മാള അരവിന്ദൻ,കുതിരവട്ടം പപ്പു,കെ പി എസി ലളിത,ഫിലോമിന,ഉർവശി തുടങ്ങിയവരുടെ മത്സരിച്ചുള്ള അഭിനയവും കൂടെയാകുമ്പോൾ സിനിമയ്ക്കപ്പുറം ആ കാഴ്ച്ചകൾ ജീവിതം പോലെ മനോഹരവും സത്യസന്ധവുമാകുന്നു.
    "പെണ്ണിന് രാത്രിയിൽ
    പൂത്തിരുവാതിര
    ചെക്കന്റെ മോറ് ചെന്താമര"
    എന്ന് എഴുതാൻ പി ഭാസ്കരൻ മാഷും ഈണം നൽകാൻ രവീന്ദ്രൻ മാസ്റ്ററും പാടാൻ ചിത്ര ചേച്ചിയും കൂടെ ചേരുമ്പോൾ അവരുടെ മധുവിധു ദിനങ്ങൾ കൂടെ പൂർണ്ണമാകുന്നു.
    "വള്ളുവ നാട്ടിലെ സുന്ദരി
    പെണ്ണിന് കല്ലടി കോട്ട്ന്ന് കല്യാണം" ശെരിയാണ് ഉർവശിയെ ഏറ്റവും സുന്ദരി ആയി കണ്ടിട്ടുള്ളതും വെങ്കലത്തിൽ ആണ്
    വിവാഹ ആർഭാടം എന്ന പരിപാടിയിൽ നിന്ന് അന്നുമിന്നും ഹിന്ദു സമുദായം മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടെ ലാളിത്യം പുലർത്തി മാതൃക കാണിക്കുന്നുണ്ടെന്നും വ്യക്തിപരമായി തോന്നിയിട്ടുണ്ട് ❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 3 ปีที่แล้ว +169

    Urvashy playing Thiruvathira without knowing it's nuances and her initial apprehension and later going with the flow and enjoying herself .. What a subdued performance... She's a born actress

  • @jishnur5480
    @jishnur5480 3 ปีที่แล้ว +48

    0:23 അമ്മോ. പുറകിൽ കൂടി പോകുന്ന high voltage electric line വരെ ക്ലിയർ ആയിട്ട് കാണാം. ഇജ്ജാതി remastering

  • @athirasreejithathirasreeji167
    @athirasreejithathirasreeji167 3 ปีที่แล้ว +72

    നിങ്ങൾ ഇതൊക്കെ...ഇത്ര ഓജസോടെ ചെയ്യുന്നതിന് മുൻപ്... ഇതൊക്കെ ഇങ്ങനെ ഒന്ന് കാണാൻ കൊതിച്ചു, മണ്മറഞ്ഞു പോയ എത്ര പേർ കാണും.... അവർക്കാണ് ഇത് സമർപ്പിക്കേണ്ടത്... ഒരു പക്ഷെ... ഭരതേട്ടൻ പോലും ഇത് കണ്ടിരുന്നേൽ ഒന്ന് വിങ്ങിയേനെ....

  • @vinilsyam8057
    @vinilsyam8057 3 ปีที่แล้ว +44

    90റിലെ കല്യാണത്തിന് കാറിൽ ഈ പാട്ടു കേട്ടവർ നീലം മുക്കി പൊയ്ക്കോ ♥️♥️♥️

  • @suryadevsfc5806
    @suryadevsfc5806 3 ปีที่แล้ว +24

    പാട്ടിന്റെ തുടക്കം തന്നെ കേൾക്കാൻ എന്നാ രസമാണ് 🤩😍
    രവീന്ദ്രൻ മാഷ് 🥰🔥

    • @sjdevassy2256
      @sjdevassy2256 2 ปีที่แล้ว +1

      Thank you for the all creatures

  • @mohan19621
    @mohan19621 3 ปีที่แล้ว +24

    പത്തുവെളുപ്പിന് മുറ്റത്ത്‌ നിക്കണ
    കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്‌
    എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്‌...
    (പത്തുവെളുപ്പിന്... )
    ആ... ആ... ആ... ആ... ആ...
    വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
    പഞ്ചമിചന്ദ്രന് പാലൂട്ട്‌.. (വില്വാദ്രിനാഥന്‍.. )
    വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
    കല്ലടിക്കോട്ടൂന്നു കല്യാണം...
    (പത്തുവെളുപ്പിന്... )
    കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
    കിള്ളിക്കുറിശിയില്‍ വരവേല്‍പ്പ്.. (കല്യാണപ്പെണ്ണിനും.. )
    നാക്കില നിറപറ പൂക്കുല പൊന്‍കണി
    നാലും വച്ചുള്ളൊരു വരവേല്‍പ്പ്...
    (പത്തുവെളുപ്പിന്... )
    മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി
    മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്.. (മാനത്തു.. )
    പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര
    ചെക്കന്റെ മോറ് ചെന്താമര...
    (പത്തുവെളുപ്പിന്... )
    ചിത്രം വെങ്കലം (1993)
    ചലച്ചിത്ര സംവിധാനം ഭരതന്‍
    ഗാനരചന പി ഭാസ്കരൻ
    സംഗീതം രവീന്ദ്രന്‍
    ആലാപനം കെ എസ്‌ ചിത്ര

  • @ginkgraphicscochinkerala6273
    @ginkgraphicscochinkerala6273 2 ปีที่แล้ว +2

    ഈ film crew കണ്ടോ... Bgm johnson മാഷ്, ഭാസ്കരൻ മാഷിന്റെ വരികൾ.. ലോഹിത ദാസ്. എഴുതിയ ഭരതൻ സാറിന്റെ കൈ ഒപ്പ്... Vengalam.... മലയാളത്തിന്റെ സുവർണ കാലം.. രവീന്ദ്ര സംഗീതം...realy Proud.

  • @sandheepks4164
    @sandheepks4164 3 ปีที่แล้ว +43

    Chithra chechi's humming portion uff goosebumps 😍👌

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      Chitra old kizhavida

    • @renjithcp9988
      @renjithcp9988 2 ปีที่แล้ว

      💕💕💕💕

  • @santhoshunnikrishnan5834
    @santhoshunnikrishnan5834 3 ปีที่แล้ว +327

    ഈ പാട്ട് കേട്ടുകൊണ്ട് ഒറ്റപ്പാലം ,കോങ്ങാട് കല്ലടിക്കോട് വഴിയൊക്കെ പോകാൻ വല്ലാത്തൊരു മൂഡ് ആണ്...❤

    • @akhi3344
      @akhi3344 3 ปีที่แล้ว +3

      ❤️👍

    • @kalamandalamvishnuvishnu2799
      @kalamandalamvishnuvishnu2799 3 ปีที่แล้ว +5

      സത്യാണ്

    • @soumeshk.s2095
      @soumeshk.s2095 3 ปีที่แล้ว +14

      ന്താ സംശയം..ഞാൻ അനവധി തവണ ആ റൂട്ടിൽ ബസ്സിൽ ഇരിക്കുമ്പോൾ കല്ലടിക്കോട് ആവുമ്പോൾ ഈ പാട്ട് ആസ്വദിക്കും. നല്ല ഫീൽ ആണ്..

    • @shafeekkm4017
      @shafeekkm4017 3 ปีที่แล้ว

      Ayinu

    • @userfrndly32
      @userfrndly32 3 ปีที่แล้ว +7

      ഉച്ച ടൈമും.. ഞൻ ഒറ്റപ്പാലം ആണ് പഠിച്ചത്.. ആ ഫീൽ എനിക്ക് കിട്ടിയിട്ടുണ്ട്

  • @sureshot.pixels
    @sureshot.pixels 3 ปีที่แล้ว +120

    വരികളോണോ, സംഗീതമാണോ, ഛായാഗ്രഹണമാണോ , എഡിറ്റിംഗ് ആണോ , അഭിനയമാണോ ഏതാണ് മികച്ചതെന്ന് കൺഫ്യൂഷൻ ആകുന്ന ഭരതൻ ടച്ച് 😍 ഒരു മികച്ച ദൃശ്യ ശ്രവ്യ അനുഭവം 4K ക്വാളിറ്റി യിൽ 😍

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +29

    പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് 🥰.... ഭരതൻ 😍❤️... മുരളി ❤️.. ഉർവ്വശി ❤️

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +23

    വള്ളുവനാട് ഭാരത പുഴ പിന്നെ ഈ സോങ്ങും 😍💙💚

  • @aswathik1740
    @aswathik1740 2 หลายเดือนก่อน +2

    The real lady super star..🥰🥰🥰. Manoj chettan,murali cheettan,kpac chechi, mala chettan ellarum abhinayichu thakarthu.. 🥳🥳🥳

  • @rejitr19
    @rejitr19 3 ปีที่แล้ว +121

    എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ടുകളിൽ ഒന്ന്..🎵💙🎶
    ഇതിൽ ഒരു പ്രത്യേക ഭംഗിആയിരിന്നു ഉർവശി ചേച്ചിക്ക്.😘

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 2 หลายเดือนก่อน +1

    മലയാളികളെ നമ്മുടെ പഴയ കൊച്ച് കേരളം നമ്മുടെ ഓർമ്മകൾ
    ഈ പാട്ടൊക്കെ ഇങ്ങനെ കേൾക്കുമ്പോൾ എവിടെയോ ഒരു വിങ്ങൽ

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว +39

    പാലക്കാട്ടുകാർക്ക് ഈ പാട്ടിനോട് ഒരു പ്രതിയേക ഇഷ്ട്ടം ഉണ്ടാകും ലെ..90s ലെ കല്യാണം ഒക്കെ ഓർമ വരും

    • @sujithsujith5653
      @sujithsujith5653 2 ปีที่แล้ว +1

      Yes

    • @deepuns6368
      @deepuns6368 ปีที่แล้ว +1

      വള്ളുവനാടിനോട് ഇഷ്ടം തോന്നിയ പാട്ട്.. ഒരു പെരുമ്പാവൂരുകാരൻ

  • @amalsanathanam4033
    @amalsanathanam4033 3 ปีที่แล้ว +65

    ഭാസ്കരൻ മാഷിന് മാത്രം സാധിക്കുന്ന വരികളിലെ മാന്ത്രികത 💞💞💞💞

  • @jibinoffl
    @jibinoffl 3 ปีที่แล้ว +88

    ഇത്രെയും ക്ലാരിറ്റി ഒക്കെ തന്നെ വലിയ കാര്യം ! ❤️😍
    Matinee Now Is Pure Gem ! 🦋

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 ปีที่แล้ว +47

    അന്നൊക്കെ മിക്ക കല്യാണ വീട്ടിൽ പോയാലും ഈ പാട്ടായിരുന്നു അതൊക്കെ ഒരു കാലം

  • @jipsongeorge3890
    @jipsongeorge3890 3 ปีที่แล้ว +7

    ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ മഹാരഥൻ മാർ ഒത്തു ചേർന്ന സിനിമ .ഭരതൻ .P ഭാസ്കരൻ .രവീദ്രൻ .ലോഹിദാദാസ് . Nostu 💔

  • @sreeragssu
    @sreeragssu 3 ปีที่แล้ว +369

    ''വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍ പഞ്ചമിചന്ദ്രന് പാലൂട്ട് ''😍
    '' കല്യാണപ്പെണ്ണിനും ചെക്കനുമിന്ന് കിള്ളികുറുശ്ശിയില്‍ വരവേല്‍പ്''😍
    വരികള്‍ക്കിടയിലെ വള്ളുവനാടന്‍ സൗന്ദര്യം ♥

    • @annEA-b8j
      @annEA-b8j 3 ปีที่แล้ว +2

      Exactly!

    • @HARIMANOJ100
      @HARIMANOJ100 3 ปีที่แล้ว +32

      ചെക്കന്റെ മോറ് ചെന്താമര - മുഖം എന്ന് പറയാതെ , വള്ളുവനാട്ടിലെ മോറ് എന്ന വാക്ക് തന്നെ ഉപയോഗിച്ചതിലാണ് ഏറ്റവും സൗന്ദര്യം

    • @sreeragssu
      @sreeragssu 3 ปีที่แล้ว +6

      @@HARIMANOJ100 പി ഭാസ്ക്കരന്‍ ♥

    • @sausekhar
      @sausekhar 3 ปีที่แล้ว +2

      @@HARIMANOJ100 mor entha mugam ano

    • @harip8207
      @harip8207 3 ปีที่แล้ว +4

      Kalladikode....

  • @dhaneshvk87
    @dhaneshvk87 3 ปีที่แล้ว +8

    ഈ song വെക്കാത്ത കല്യാണ വീടുകൾ ഇല്ലായിരുന്നു.. മലബാറിൽ..
    കേരള തനിമ തുളുമ്പുന്ന ഇത്തരം പാട്ടും സിനിമയും ഒക്കെ തരുന്നത്.. ഒരു nostalgic feeling ആണ്.

    • @Nova-ke7pk
      @Nova-ke7pk 3 ปีที่แล้ว

      Sathyam
      Kalyana veettile main song aayirunnu😊❤
      Nostu💖

    • @renjith.ranadev
      @renjith.ranadev หลายเดือนก่อน

      മലബാർ മാത്രമല്ല

  • @mallu_framx
    @mallu_framx 3 ปีที่แล้ว +3

    തലമുറകളായി മാറി മാറി വരുന്നതുപോലെ ഈ പാട്ട് ഒരിക്കലും ഒരു തലമുറയും ഇഷ്ടപെടാതിരിക്കില്ല അതാണ് ഈ പാട്ടിലെ ഭംഗി 🥰😘
    ഇടയ്ക്ക് കേൾക്കുന്ന ആ humming എന്തു ഭംഗിയാണ് 🥰👍🏼

  • @nishamanojkumar7452
    @nishamanojkumar7452 3 ปีที่แล้ว +3

    വിവാഹത്തിന് ഇത്രയും മാധൂര്യ മുണ്ടെന്ന് ഈ ഗാനം വിളിച്ചറിയിക്കുമ്പോഴും യാഥാർത്ഥ്യം ഒരു പക്ഷേ വിപരീതമാണ്

    • @s9ka972
      @s9ka972 3 ปีที่แล้ว

      Njngal anungalkum😃

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      @@s9ka972 avihitathna etavm nala prathanyam 😀😀😀😀😀😀

  • @RajeshKumar-qq4lw
    @RajeshKumar-qq4lw 3 ปีที่แล้ว +3

    വില്വാദ്രി നാഥൻ പള്ളിയുണരുമ്പോൾ എന്ന വരികൾ.... എന്തു ഭംഗിയുള്ള ആലാപനം,ഉച്ചാരണം, ആർദ്രത,........

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 3 ปีที่แล้ว +56

    സിനിമ ആയിക്കോട്ടെ സിനിമയിലെ ഗാനമായിക്കോട്ടെ ഭരതേട്ടനും പ്രിയനും ക്യാമറ വെക്കുന്ന ആംഗിൾ അതിമനോഹരമായിട്ടാകും.

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +3

      തന്നെ തന്നെ...

    • @jitheshkm2676
      @jitheshkm2676 3 ปีที่แล้ว +2

      Ys

  • @shijubaskaran7587
    @shijubaskaran7587 3 ปีที่แล้ว +21

    ഹോ ഉർവശി ചേച്ചി എന്തു ഭംഗിയാ കാണാൻ ....മുരളി ചേട്ടനും ഇപ്പോ അഭിനയിച്ചത് പോലെ

  • @sureshthalassery9059
    @sureshthalassery9059 10 หลายเดือนก่อน +53

    ചിത്രയ്ക്കൊക്കെ ഭാരതരത്നം കൊടുക്കണം. കേരളം കണ്ട ഏറ്റവും talented ആയ വ്യക്തികളിൽ ഒരുപക്ഷേ ഒന്നാമത് ആയിരിക്കും ചിത്ര ❤

    • @anuragdeviprasad1518
      @anuragdeviprasad1518 2 หลายเดือนก่อน

      സത്യം ❤❤❤

    • @mohanlal-tw5lp
      @mohanlal-tw5lp 2 หลายเดือนก่อน

      depends .... voices of S.Janaki & Vani Jayaram were convincingly more attractive , let alone that of KJY, PJ etc ...
      more over S.Janaki & even Vani were convincingly versatile than Chitra even when taking female singers only into account ...

  • @pranavnair1243
    @pranavnair1243 2 ปีที่แล้ว +7

    From 1:22 starting bgm awesome amazing no words to say the Master craftman......Engane inagneyokke cheyyunnu....amazing composer

  • @Prem.donjuan
    @Prem.donjuan 2 ปีที่แล้ว +5

    വള്ളുവനാട് എന്നും മനസ്സിൽ എന്നും മനോഹരമായ ഒരു ഓർമ്മ. ❤❤

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 3 ปีที่แล้ว +37

    പണ്ട് ദൂരദർശനിൽ ചിത്രഗീതം കണ്ടു രസിച്ചകാലത്തെ പാട്ട് 😘😘

  • @arunmusicz8188
    @arunmusicz8188 3 ปีที่แล้ว +172

    ഇന്നോ ഇന്നലെയോ ഷൂട്ട്‌ ചെയ്ത മൂവി പോലെ ഉണ്ടല്ലോ....clarity pwolichu...♥♥

    • @manusree4605
      @manusree4605 3 ปีที่แล้ว +1

      correct❤️

    • @aneeshsreedharan1604
      @aneeshsreedharan1604 2 ปีที่แล้ว +1

      ഫിലിമിൻ്റെ Direct Digital print ആണ്

  • @sharunbalan170
    @sharunbalan170 3 ปีที่แล้ว +14

    Chithrammayude... Magical voice.. ❤️

  • @veenamnair8467
    @veenamnair8467 3 ปีที่แล้ว +8

    കഴിഞ്ഞ ദിവസം ആറാട്ടു കടവിങ്കൽ കേട്ടപ്പോഴേ ഈ പാട്ടിന് വെയ്റ്റിംഗ് aarunnu.......രണ്ടും ഒന്നിനൊന്നു മെച്ചം....മികച്ചത്❤️

  • @prince.t.u2872
    @prince.t.u2872 3 ปีที่แล้ว +12

    ഈ സിനിമ plot അറിയാമെങ്കിലും ഇതുവരെ ഫുൾ കണ്ടിട്ടില്ല... Matinee movie de print വരുമ്പോൾ കാണാം എന്ന് ഇപ്പൊ തോനുന്നു... Great effort... ❤️❤️❤️

    • @Athuljoseph-c7e
      @Athuljoseph-c7e 3 ปีที่แล้ว

      Same 😊👍 ഫുൾ കാണാനുള്ള ഒരു mood ഇല്ല ☹️

    • @sheejaramesh8550
      @sheejaramesh8550 3 ปีที่แล้ว +1

      Theercha aayum kaanoo... Don't miss it! Poya Kaalathil erunnu venam kaanan, ennathe puthiya Kaalathinte Kannu kondu kaanaruthu!

  • @unknown-jq2ce
    @unknown-jq2ce 3 ปีที่แล้ว +19

    ആഹാ ഈ പാട്ടുകൾ ഇപ്പോഴും കേൾക്കാൻ ഭാഗ്യം കിട്ടി👍👍👌

  • @prasadk950
    @prasadk950 3 ปีที่แล้ว +83

    ചിത്ര അമ്മ സോങ്. ഹോ. അമ്മ യുടെ സോങ് കേൾക്കാൻ ഞാൻ ജനിച്ചു ഭൂമിയിൽ.🙏🙏🙏🙏🙏

    • @aniv7196
      @aniv7196 3 ปีที่แล้ว

      🙏🙏🙏🙏🙏🙏❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +39

    "വില്വാദ്രി നാഥൻ പള്ളിയുണരുമ്പോൾ.. പഞ്ചമി ചന്ദ്രന് പാലൂട്ട്.... "
    ഈ വരികൾ കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല 😍😍😍

    • @arunmusicz8188
      @arunmusicz8188 3 ปีที่แล้ว +7

      മലയാളികൾ അല്ലെ മലയാളം വരികൾ കേൾക്കൂ... തമിഴന്മാർ കേൾക്കൂല്ലല്ലോ...😆😆😆

    • @abhin_
      @abhin_ 3 ปีที่แล้ว +6

      @@arunmusicz8188 😂

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +3

      യെസ് ബ്രോ, 🙏👍

    • @pramodsasi1271
      @pramodsasi1271 3 ปีที่แล้ว +4

      സത്യം

    • @AkhilsTechTunes
      @AkhilsTechTunes 3 ปีที่แล้ว +2

      @@arunmusicz8188 😁

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 3 ปีที่แล้ว +21

    1:22മുതലുള്ള ആ ഒരു ആ എന്നുള്ള മ്യൂസിക് 👌

  • @nidhupaul9828
    @nidhupaul9828 3 ปีที่แล้ว +6

    ഉർവ്വശി ചേച്ചി 😍😍 എന്താ ഭംഗി 😍 megastar in malayalam 😍✌✌

  • @sadajyothisham
    @sadajyothisham 3 ปีที่แล้ว +3

    ഈ പാട്ട് കേൾക്കാനെന്ന പോലെ കാണാനും ഇത്ര മനോഹരമാണെന്ന് ഇപ്പോഴാ മനസ്സിലായത്..വളരെ നല്ല പുനരാവിഷകരണം..matinee now ന് നന്ദി.

    • @bigzerofrm82....43
      @bigzerofrm82....43 3 ปีที่แล้ว

      Jodhishavum സംഗീതവും 😄👍

  • @21ashwathsanal98
    @21ashwathsanal98 3 ปีที่แล้ว +44

    1:22 തൊട്ടുള്ള bgm നഗുമോ മൂഗാനലെ എന്ന കൃതിയാണ്. ചിത്രം സിനിമയില് മോഹൻലാൽ പാടുന്ന പാട്ട്

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +4

    പാലക്കാടൻ മണ്ണിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്തിട്ടുണ്ട് എഴുത്തുക്കാരൻ 😍👌 എന്താ സംഗീതം 👌👌❤❤

  • @broadband4016
    @broadband4016 3 ปีที่แล้ว +8

    ആഭേരിയിൽ രവീന്ദ്രൻ മാഷുടെ മനോഹരമായ ഗാനം

  • @dayaz1010
    @dayaz1010 3 ปีที่แล้ว +22

    ഭാസ്കരൻ മാഷ് .. രവീന്ദ്രൻ മാഷ് ... ലോഹിതദാസ് ... ഭരതേട്ടൻ ... ചിത്രച്ചേച്ചി ❤️legends forever....

  • @iarinannaroy
    @iarinannaroy 3 ปีที่แล้ว +14

    ooo enth rasava urvashii chechii....she is one of prominent actress Malayalam industry has ever seen

  • @memorylane7877
    @memorylane7877 3 ปีที่แล้ว +51

    Golden era of Malayalam cinema ❤
    Legend's times ❤

  • @sreevasan4873
    @sreevasan4873 3 ปีที่แล้ว +27

    what beautiful frames and realistic direction.baharathans touch❤️ legend for a reason. Urvashi❤️❤️❤️❤️❤️epitome of natural acting. also effortlessly portrayed by Murali❤️❤️❤️ what's not good about this song... my god . raveendran master ,baskaranmash chithrachechi❤️❤️❤️❤️.one of the best song picturization ever. thank u for the restore.

  • @roopakrvinay6647
    @roopakrvinay6647 3 ปีที่แล้ว +7

    ഇപ്പോഴാണ് ഇതിൽ ഇത്രേം മികച്ച frames ഉണ്ടെന്ന് മനസിലായത്.. Legend dr. ഭരതൻ സർ ❤️❤️❤️

    • @dharanjith941
      @dharanjith941 7 หลายเดือนก่อน +1

      ആദ്യത്തെ സീൻ മുതൽ ഉണ്ട് അത്. ആറാട്ട് കടവിങ്കൽ സോങ് ന്റെ തുടക്കം

  • @M4Mollywood
    @M4Mollywood 3 ปีที่แล้ว +9

    പ്രിയപെട്ട പാട്ടുകളിൽ ഒന്ന് ❤️ വളരെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച് സിനിമ ❤️ വെങ്കലം ❤️ : ഈ ക്വാളിറ്റിയില് കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍

  • @vidumontv9147
    @vidumontv9147 6 หลายเดือนก่อน

    പി ഭാസ്കരൻ മാഷിന്റെ ജീവസ്സുള്ള വരികൾക്ക് ഉത്തമ ശരീരം നൽകിയ രവീന്ദ്ര സംഗീതം. അതിനെ പുൽകാൻ ചിത്രച്ചേച്ചിയുടെ കുളിർ നാദം. ❤ ഭരതൻ എന്ന അമൂല്യ രത്നത്തിൻറെ അപൂർവ സൃഷ്ടികളിൽ ഒന്നായ വെങ്കലത്തിലെ ഈ ഗാനത്തിനാകും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗാനശേഖരത്തിലെ പ്രഥമസ്ഥാനം എന്ന് വിശേഷിപ്പിക്കാനാകും.❤❤

  • @dailyupdates2396
    @dailyupdates2396 3 ปีที่แล้ว +21

    Cinematographer: Ramachandra Babu
    Director: Bharathan
    ❤️❤️❤️

  • @althwafshihabudeen5583
    @althwafshihabudeen5583 2 ปีที่แล้ว

    ഓരോ ഫ്രയിമും വരച്ചു വച്ചിരിക്കുന്ന ചായഗ്രഹണം ഭരതൻ ടച് വ്യക്തമാകുന്ന ഗാനം

  • @jishnus4865
    @jishnus4865 3 ปีที่แล้ว +5

    ഏന്റമ്മോ...ഉർവശി എന്തൊരു സുന്ദരിയാ

  • @abhinavkrishnaaromal6575
    @abhinavkrishnaaromal6575 3 ปีที่แล้ว +10

    1:23 തൊട്ടുള്ള ആ ഈണം മറ്റേതോ ലോകത്ത് ചെന്ന പോലെ ✨️✨️

    • @praveenompvn
      @praveenompvn 2 หลายเดือนก่อน

      അഭേരി രാഗത്തിന്റെ മനോഹാരിത ❤️

  • @alphinks8914
    @alphinks8914 2 หลายเดือนก่อน

    01:20 to 02:45 എത്ര മനോഹരമായിട്ടാണ് രണ്ടുപേരും അഭിനയിച്ചിരിക്കുന്നത്......കൂടെ ചിത്ര ച്ചേച്ചിയുടെ ശബ്ദവും..... Ufffff.....മുരളി ആ വിളക്ക് എടുത്ത് ഉർവശിയെ നോക്കുമ്പോൾ മുരളി പരവശനായി കിതക്കുന്നതും.... മുഖത്ത് വരുന്ന വികാര ഭാവവും Uffff..... ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റുമോ...... 04:40 മുരളി ഉർവശിയെ നോക്കുന്ന നോട്ടം........04:55 ആ ചിരി.....അത്ഭുതത്തോടെ മാത്രമാണ് മുരളി എന്ന മനുഷ്യന്റെ അഭിനയം ഞൻ ഇന്നും ആസ്വദിക്കുന്നത്.......അഭിനയത്തെ peak level എത്തിക്കുന്ന രണ്ട് legends...... 🔥🔥🔥

    • @s9ka972
      @s9ka972 2 หลายเดือนก่อน +1

      Bharathan Touch

  • @nithinmohan3140
    @nithinmohan3140 2 ปีที่แล้ว +9

    4:45 Did anyone notice the director brilliance?? Urvashi also did full justice...

    • @shilpamurali6350
      @shilpamurali6350 ปีที่แล้ว +1

      Bharathan effect 💯

    • @s9ka972
      @s9ka972 ปีที่แล้ว

      @@shilpamurali6350 urvashi too was a fab actress

  • @arunkumararun8918
    @arunkumararun8918 3 ปีที่แล้ว +17

    ഇത്രയും നല്ല ക്ലാരിറ്റിയിൽ കണ്ടപ്പോ സൂപ്പർ... പഴയ കാലം അതൊരു ഫീൽ തന്നെയാ.... Nostalgia ♥️♥️

  • @sreejithcm2001
    @sreejithcm2001 3 ปีที่แล้ว +7

    ഇവിടെ ഏത് വേഷവും പോവും 😍 ഉർവശി ചേച്ചി ❤

  • @niveduk
    @niveduk 3 ปีที่แล้ว +17

    1:11 backgroundile comedyum chiriyumokke enthoru originality... 😍

  • @ichimon2810
    @ichimon2810 3 ปีที่แล้ว +11

    ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല ഓർമ്മകൾ..

  • @creatorcraft5305
    @creatorcraft5305 3 ปีที่แล้ว +3

    Muraliyude oro nottangal polum enth romantic aan...oru prathyeka aiswaryavum....💞🥰

  • @shalusalam5595
    @shalusalam5595 3 ปีที่แล้ว +3

    Murale enna mahanadan....bharatan enna majestic creator.... Fantastic compo

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +22

    *കട്ട വെയ്റ്റിംഗ് ആയിരുന്നു* ❤️
    *Thanks Matine Now* ❤️

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +8

    സൂപ്പർ മെഗാ സോങ്, ചിത്ര ചേച്ചി exellent

  • @Zakariyamannur743
    @Zakariyamannur743 2 ปีที่แล้ว

    പാലക്കാടിന്റെ ഓരോ പ്രദേശങ്ങളും അതിന്റെ മനോഹാരിതയോടെ വന്നുപോകുന്ന ഗാനം... മലയാളത്തിന്റെ, മലയാള സിനിമയുടെ വലിയൊരു മനോഹാരിത പാലക്കാടൻ ഗ്രാമങ്ങൾ കൂടിയാണ്...

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 3 ปีที่แล้ว +6

    ആാാാാ ഒരു കിർത്തനം ആണ് നല്ല ഫിൽ റേഡിയോ ഉള്ള കാലത്ത് അപ്പുറത്തെ വീട്ടിൽ നിന്നു കേട്ടപോലെ അതും ഒരു മഴ കാലത്ത്

  • @sureshkumar.m418
    @sureshkumar.m418 2 ปีที่แล้ว +2

    ഇതൊക്കെയാണ് പാട്ട് 🥰🥰🥰🥰🥰🌹🌹🌹🌹🌹മാഷേ, ചേച്ചി,,,, നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jopymusic
    @jopymusic 3 ปีที่แล้ว +7

    2:18 entha oru feel man. The same magic was used Ravindran mashe in the movie geetham for the song aaromal hamsame. I hope our current generation music direction will make songs using ragas. Raga based songs will always stay in our mind.i think this raga was based on Aabheri raga.

    • @devikrishna9674
      @devikrishna9674 3 ปีที่แล้ว

      Ys it's Abheri Ragam and the keertanam that play here is Nagumo mooganalee

    • @pradeepvasudevan5242
      @pradeepvasudevan5242 3 ปีที่แล้ว

      Nammude mash😍😘💕💓🙏

  • @sanuashokdon9833
    @sanuashokdon9833 3 ปีที่แล้ว +3

    ഇവരൊക്കെ പാട്ടുണ്ടാക്കുന്നത് നൂറ്റാണ്ടിലേക്ക് വേണ്ടിയാണെന്ന് തോന്നുന്നു. ഔട്ട് ആവുകയേ ഇല്ല
    "ആഭേരി " അതി മനോഹരം

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +29

    ഇതിനും വേണ്ടി വലിയ കാത്തിരിപ്പ് തന്നെ ആയിരുന്നു.👍❤️❤️ഈ സിനിമയിലെ എന്റെ ഇഷ്ട്ട ഗാനം.😍

    • @muhammadajmalntr5978
      @muhammadajmalntr5978 3 ปีที่แล้ว +5

      ഇത് തന്നെയല്ലേ നീ എല്ലാ പാട്ട് വന്നാലും പറയാറ് 😬

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +3

      @@muhammadajmalntr5978 അയിന്??!😬😬

    • @muhammadajmalntr5978
      @muhammadajmalntr5978 3 ปีที่แล้ว +1

      @@Aparna_Remesan 🙏🙏

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @@muhammadajmalntr5978 😛😛✌️

  • @sudhspk123
    @sudhspk123 3 ปีที่แล้ว +6

    Uruvashi chechi aanu Sherikum lady superstar. Murali Sir also outstanding actor. Wot a song....