Sing with more emotion. എങ്ങനെ ഫീൽ കൊടുത്തു പാടാം ?

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 413

  • @SURESHDASMUSICS
    @SURESHDASMUSICS  2 ปีที่แล้ว +37

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO

  • @sunithaks4047
    @sunithaks4047 11 หลายเดือนก่อน +8

    നല്ല സമയത്ത് പഠിക്കാൻ ഉള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല പട്ടിണിയില്ലാതെ ജീവിക്കാൻ കഷ്ട്ടപെടായിരുന്നു മാഷിന്റെ പാട്ട് കേൾക്കുമ്പോൾ മനസ് നിറയുന്നു congrats sir❤❤❤

  • @jamess8405
    @jamess8405 2 ปีที่แล้ว +148

    പാട്ടിനോട് വലിയ കമ്പമുള്ള ഒരാളാണ് ഞാൻ.എനിക്ക് 75 വയസ്സുണ്ട്,ഞാൻ കരോക്കെയിൽ പല പാട്ടുകളും പാടും...ഒരു പാട് സ്റ്റെജുകളിൽ പടിയിട്ടുണ്ട് ഇപ്പോഴും പാടുന്നണ്ട്.. ഞാൻ സംഗീതമൊന്നും പഠിച്ചട്ടില്ല, പല പാട്ടുകാരും പാടുന്നത് അനുകരിച്ചു പാടുന്നുവെന്നുമാത്രം എന്തായാലും അങ്ങയുടെ ഈ വിഡിയോ കണ്ടതിലൂടെ പലകാര്യങ്ങളും ഞൻ പഠിച്ചു കൊണ്ടിരിക്കുകയുമാണ്... അതിന് ഞാൻ നന്ദിപറയുന്നതോടൊപ്പം ഇനിയും പലതും അങ്ങയിൽ നിന്ന് മനസിലാക്കാൻ കഴിയൂമെന്ന് ഞാൻ വിശ്വസിക്കുന്നു.... അതുകൊണ്ട് ഇനിയും പുതിയ വിഡിയോയുമായി വരണം എന്നപേക്ഷിക്കയാണ്... Very very thanks 👍🏽

    • @thomaskarerakaatil9192
      @thomaskarerakaatil9192 2 ปีที่แล้ว +2

      സാര്‍, പാടുമ്പോള്‍ വളരെ മനോഹരം!!

    • @lilybees657
      @lilybees657 2 ปีที่แล้ว

      🙏🏻👍👍👍

    • @bharathip4796
      @bharathip4796 ปีที่แล้ว +1

      😍😍😍

    • @ravibandadka3992
      @ravibandadka3992 ปีที่แล้ว +3

      വേണ്ടത്ര സംഗീതം പഠിച്ചില്ലെങ്കിലും,.ഈ ക്ലാസ്സ് ഒരു പാട് പാടാൻ സഹായിക്കും എന്നതിൽ ഒരു സംശയവുമില്ല. ഓരോ പരിപാടിയും മനോഹരം

    • @nizamyckoob4880
      @nizamyckoob4880 ปีที่แล้ว

      Can i have your number please

  • @sjsj346
    @sjsj346 ปีที่แล้ว +18

    താങ്കളുടെ ആലാപനവും ക്ലാസെടുക്കുന്ന ശൈലിയും ഭാഷയുടെ പ്രയോഗ ശൈലിയും ഏതൊരു സംഗീത വിദ്യാർത്ഥിക്കും അവിസ്മരണീയമായ ഒരു വലിയ സൗഭാഗ്യം തന്നെയാണ് ലഭിക്കുന്നത്... താങ്കളേ ഞാൻ അനുമോദിക്കുന്നു.

  • @rafeeq.a.s1987
    @rafeeq.a.s1987 2 ปีที่แล้ว +35

    എന്തൊരു വോയ്‌സ് ആണ് സാറേ 🥰 ഞാൻ അലിഞ്ഞു ചേർന്ന് പോയി 🥰. നല്ല ശബ്ദം സ്‌മോക്കിങ് കൊണ്ട് നശിപ്പിച്ച വ്യക്തി ആണ് ഞാൻ. ഇപ്പൊ ശ്വാസം കിട്ടില്ല പാടുമ്പോൾ. ശബ്ദം ഉയർത്തി പാടാൻ കഴിയില്ല. So എന്റെ ഈ കമന്റ് വായിക്കുന്ന ആരും തന്നെ സ്മോക്ക് ചെയ്യരുത് എന്ന് അപേക്ഷ 🙏

  • @62araajnish
    @62araajnish 2 ปีที่แล้ว +126

    കരോക്കെ ട്രാക്ക് വെച്ച് മാത്രം ആയിരുന്നു ഞാൻ പാടിയിരുന്നത്. അങ്ങയുടെ ക്ലാസുകൾ കേൾക്കുമ്പോൾ എന്റെ തെറ്റുകൾ എത്ര വലുതായിരുന്നു എന്ന് മനസ്സിലാകുന്നു. ഒരുപാട് മാറ്റങ്ങൾ എന്റെ പാട്ടുകളിൽ വരുത്തുവാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ

    • @trueindian7957
      @trueindian7957 2 ปีที่แล้ว +3

      സർ പാടുമായിരുന്നു അല്ലേ?

    • @balakrishnanp.k.8423
      @balakrishnanp.k.8423 ปีที่แล้ว

      ​@@trueindian79575free ho hu bu y

  • @josephgeorge6657
    @josephgeorge6657 2 ปีที่แล้ว +128

    വേണ്ടിയത് വേണ്ട സമയത്ത് നമ്മെ തേടി വരും എന്ന് പറയുംപോലെ തന്നെ, കാലങ്ങൾ തേടി കൊണ്ടിരുന്ന ഒരു നല്ല സംഗീത അധ്യാപകനെ ഇതാ കണ്ടെത്തിയിരിക്കുന്നു.
    ഈ ചാനൽ സംഗീത കുതു കികളായ അനേകർക്ക് പ്രയോജനപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @pradeep.c.kc.k6450
      @pradeep.c.kc.k6450 2 ปีที่แล้ว +1

      Good coment...
      100%👍

    • @rohithpadman1
      @rohithpadman1 2 ปีที่แล้ว

      ശരിയാ

    • @prabhakumari6212
      @prabhakumari6212 2 ปีที่แล้ว

      നന്നായി മനസ്സിലാക്കി തരുന്നു വളരെ നന്ദിയുണ്ട്

    • @lincykk9182
      @lincykk9182 2 ปีที่แล้ว

      Exactly

    • @ponnuskraveendran4426
      @ponnuskraveendran4426 2 ปีที่แล้ว

      എനിക്കും ഒത്തിരി ഇഷ്ടമാണ് പാട്ട് കേൾക്കുന്നതും പാടുന്നതും ഇഷ്ടമാണ്

  • @mohamedsiddique2147
    @mohamedsiddique2147 2 ปีที่แล้ว +35

    വൈകി വന്ന വസന്തം എന്നല്ലാതെ വേറൊരു ഉപമയുണ്ടോ എന്നറിയില്ല... അത്യാവശ്യം പാടാനറിയുന്ന ഒരാൾക്ക് വേണ്ടിവരുന്ന ശാസ്ത്രീയമായ അറിവുകൾ വളരെ ലളിതമായ രീതിയിൽ വിവരിച്ചു തരുന്ന ഈ സന്മനസ്സിന് ആദ്യമായി നന്ദി പറയട്ടെ... അനുഗ്രഹീതനായ ഒരു ഗായകൻ കൂടിയായ ഇദ്ദേഹം ദീർഘായുസ്സ് ആയിരിക്കട്ടെ....
    ഈ ക്ലാസുകൾ ഏവർക്കും വളരെ ഉപകാരപ്രദമാണ്...

    • @bindukp2861
      @bindukp2861 ปีที่แล้ว

      Pattine orupad snehikunna oralanu njan. Sarinte class ethra manoharam.vallathoru nashta bodham thonnuva

  • @chayillathgopi8546
    @chayillathgopi8546 2 ปีที่แล้ว +36

    താങ്കൾ സംഗീതത്തിൽ വളരെ ജ്ഞാനസ്ഥനാണ്...ക്ളാസുകൾ വളരെ പ്രയോജനപ്രദമാണ്. എനിക്കും. എല്ലാവരും ഇത് പരമാവധി ഉപയോഗപ്പെടുത്തട്ടെ...ഒരുപാട് നന്ദി...❣❣❣

  • @VenuS-b8i
    @VenuS-b8i 10 วันที่ผ่านมา

    സംഗിതാരാധകനാണെങ്കിലും പാടാനറിയില്ല യിരുന്നു, താങ്കളുടെ ക്ലാസുകൾ കേട്ടപ്പോൾ പാടുവാനുള്ള ആത്മവിശ്വാസമുണ്ട്. വളരെയധികം ഉപകാരപ്രദമാണ്. നന്ദി. നമസ്കാരം

  • @dineshnattukarathil
    @dineshnattukarathil 2 ปีที่แล้ว +24

    പാട്ടുകാരനല്ല. പഠിച്ചിട്ടുമില്ല. സംഗീതം ഇഷ്ടമാണ്. വല്ലപ്പോഴും പാടും. അങ്ങയുടെ ക്ളാസ്സ് ഗുണകരമാണ് എനിക്കും

    • @sahidmkl
      @sahidmkl 2 ปีที่แล้ว

      Hello..എനിക്കും പാട്ട് ഇഷ്ട്ടം ആണ് ..എങ്ങനെ പഠിക്കും

  • @narenpulappatta
    @narenpulappatta 2 ปีที่แล้ว +7

    ഗംഭീര ഗായഗനാണ്...എന്താ ഫീല്‍...വല്ലാത്ത ജീവനാണ് ഒരോ വരിക്കും........നല്ല അറിവാണ് പകരുന്നത് ഹൃദയത്തില്‍ നിന്നും സല്യൂട്ട്..

  • @advaith2006
    @advaith2006 2 ปีที่แล้ว +25

    ആകെ ഒരേയൊരു സ്റ്റേജിൽ രവി വർമ്മ ചിത്രത്തിൻ രതി ഭാവമേ എന്ന ഗാനം പാടിയ ( പാടി എന്ന് എൻ്റെ ചിന്ത പറഞ്ഞു എന്നാണ് കേട്ടവർ ചിന്തിച്ചിട്ടുണ്ടാകുക ) അനുഭവം മാത്രമുള്ള ആളാണ് ഞാൻ വയസ്സ് 49 .. പാടണം വലിയ സ്വപ്നമാണ് അത്രയേറെ പാട്ടിനെ സ്നേഹിക്കുന്നു❤️❤️❤️❤️😘 Thank you Sir ❤️

  • @jabiralithangal8301
    @jabiralithangal8301 2 ปีที่แล้ว +9

    എനിക്ക് 55 വയസ്സായി
    ചെറുപ്പം മുതലേ സംഗീതത്തോട് എനിക്ക് താല്പര്യമുണ്ട് പക്ഷേ എന്തുകൊണ്ടോ സംഗീതം പഠിക്കാൻ ആയി തുനിഞ്ഞിറങ്ങിയില്ല!
    പഴയ ഗാനങ്ങൾ ഇപ്പോഴും എന്റെ ഹരമാണ്!
    ഈയിടെ ഞാൻ സ്റ്റാർ മേക്കർ എന്നൊരു ആപ്പ് ഡൗൺലോഡ് ചെയ്തു കൊണ്ട് അതിൽ പാടാറുണ്ട്!
    ഒരുപാട് പ്രോബ്ലം ഉണ്ടെന്ന് എനിക്കറിയാം!
    മുകളിൽ ഒരു കമൻസ് വായിച്ച പോലെ വേണ്ടത് വേണ്ട സമയത്ത് എത്തിച്ചേരും എന്നുള്ളത് സത്യമാണ്!
    സത്യത്തിൽ സാറിന്റെ ഈ ക്ലാസ്സ് കേട്ടപ്പോൾ എനിക്കും അതുതന്നെയാണ് തോന്നിയത്!
    ഒരുപാട് സന്തോഷമുണ്ട് 🌹🌹

    • @sathyabhama2564
      @sathyabhama2564 10 หลายเดือนก่อน

      താങ്ക് Yu sir

  • @salihmoonniyur9685
    @salihmoonniyur9685 2 ปีที่แล้ว +7

    ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ കണ്ടതിൽ വളരെ സന്തോഷം ഉണ്ട്.
    സാറിന്റെ വിവരണങ്ങൾ ഒരുപാട് പ്രയോജനം ഉള്ളതാണ് കുറച്ചെങ്കിലും പാടാൻ അറിയുന്നവർക് thankyou sir❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @titusjohnson1197
    @titusjohnson1197 2 ปีที่แล้ว +6

    താങ്കൾക്ക് സംഗീത അധ്യാപനം ഒരു വരദാനമാണ്. തുടരുക.

  • @footballshortsall3038
    @footballshortsall3038 2 ปีที่แล้ว +11

    വളരെ നല്ല രീതിയിൽ ഏതു സാദാരണ കാർക്കും പഠിക്കാൻ പറ്റും.. ഒത്തിരി നന്ദി sir

  • @prakashcherub9505
    @prakashcherub9505 2 ปีที่แล้ว +7

    പാടാൻ കഴിവില്ലെനിക്ക്. But ഇതുപോലെ നേച്ചർ ആയി പാടി കേൾക്കുന്നതാണ് ഏറെ ഇഷ്ട്ടം. പാടുന്നവരെ വളരെ ആരാധനയോടെ ആണ് മനസ്സിൽ എപ്പോഴും.
    താങ്കളുടെ ഈ സംരംഭം എന്നെ കൂടുതൽ സംഗീതത്തോട് ആകർഷിപ്പിക്കുന്നു. നന്ദി 🙏

  • @unnikrishannunni6982
    @unnikrishannunni6982 2 ปีที่แล้ว +10

    സുരേഷ് ഭാസ് മാഷേ .. മഷിന്റെ 2 വീഡിയോസും - വളരെ മനോഹരം . ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് ശ്രദ്ധിക്കുന്നത്
    വോയിസ് മോഡിലേഷൻ ക്ലാസ് വളരെ മനോഹരം എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു🙏🙏🙏🙏

  • @manjuregi5885
    @manjuregi5885 2 ปีที่แล้ว +24

    നല്ല ക്ലാസ്സ്‌ ആണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടട്ടെ 👍

  • @sobhasings6827
    @sobhasings6827 2 ปีที่แล้ว +9

    നമസ്കാരം സർ സംഗീതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ പഠിക്കാൻ മോഹമുണ്ടെങ്കിലും സാധിച്ചിട്ടില്ല ഇങ്ങനെയുള്ള വീഡിയോസുകൾ വളരെ ഉപകാരപ്രദമാണ് അഭിനന്ദനങ്ങൾ🙏🏻🙏🏻

  • @shereenamariyakutti8595
    @shereenamariyakutti8595 2 ปีที่แล้ว +3

    നമസ്കാരം സർ.ഞാൻ ഇപ്പോഴാണ്, ഇങ്ങനെയൊരു ക്ലാസ് ശ്രദ്ധിച്ചത്.. പാട്ട് എൻ്റെ ജീവനാണ്. ചെറുപ്പംതൊട്ടേ, ആകാശവാണിയിലും മറ്റും, ഇഷ്ടഗാനങ്ങൾ, തുടങ്ങിയ പല മ്യൂസിക് പ്രോഗ്രാമുകളും, വളരെ ആഗ്രഹത്തോടെ, കേൾക്കും.പിന്നെ, ലളിതസംഗീത പാഠം, ഒപ്പം, പാടി പഠിക്കും. സ്കൂൾ ക്ലാസിലെ ഫ്രീ ടൈമുകളിൽ, എൻ്റെ പാട്ടിനായി, സഹപാഠികളും, മാഷും നിർബന്ധം പിടിക്കും. മതി മറന്ന് ഞാൻ ഓരോ പാട്ടുകൾ പാടും.അന്നത്തെ മലയാളം സിനിമാപാട്ടുകളുടെ പുസ്തകങ്ങൾ എപ്പഴും കയ്യിൽ സൂക്ഷിക്കുമായിരുന്നു.ജീവിത യാഥാർത്ഥ്യങ്ങളുമായി, പൊരുത്തപ്പെടാൻ നിർബന്ധിതയായപ്പോ എല്ലാം, വെറും മോഹം മാത്രമായി. നല്ലൊരു അവസരം.കിട്ടിയാൽ എൻ്റെ ജീവൻ്റെ ജീവനായി, ഞാൻ കരുതുന്ന സംഗീതത്തെ, പൊടി തട്ടിയെടുക്കണമെന്നുണ്ട്. ഫീമെയിൽ, മെയിൽ.. രണ്ടു സൗണ്ടും എനിക്ക് വഴങ്ങും. എന്നെ പോലെ, ഇവിധം അടങ്ങാത്ത സംഗീത പ്രേമമുള്ള, എത്രയധികം പേരുണ്ട്, നമുക്ക് ചുറ്റും.ജീവിത സാഹചര്യങ്ങൾ മൂലം, ഓരോ അഭിരുചികൾ, പുറം ലോകം കാണാതെ മൂടിവയ്ക്കപ്പെടാൻ നിർ ബന്ധിതരായവർ.

    • @seena8623
      @seena8623 ปีที่แล้ว

      ഞാനും

  • @anoop9147
    @anoop9147 2 ปีที่แล้ว +11

    ഇനിയും കൂടുതൽ അറിവുകൾ പകർന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു,,,,, സാർ,,,,

  • @asokanpu8999
    @asokanpu8999 2 ปีที่แล้ว +5

    5 വർഷത്തോളം ഞാൻ സംഗീതം പഠിച്ചു മാഷെ..എന്നാൽ ജീവിതപ്രാരാബ്ദങ്ങൾ കാരണം പ്രാക്ടീസ് ചെയ്യാൻ സാധിക്കാറില്ല......നല്ല അറിവുകൾ ഇനിയും പകർന്നുതരിക....

  • @omanakr9597
    @omanakr9597 2 หลายเดือนก่อน

    ഒരുപാട് ഇഷ്ടം ആണ് പാട്ട് വളരെ നന്നായി പറഞ്ഞ് തന്നു താങ്ക്സ് sir

  • @sharonsgiri5416
    @sharonsgiri5416 10 หลายเดือนก่อน

    ഞാൻ പാട്ട് പഠിച്ചിട്ടില്ല എന്നാലും അത്യാവശ്യം പാടും👍 ഈ ക്ലാസ് എനിക്ക് ഒരുപാട് ഉപകാരമാണ് സാറിന് നന്ദിയും സ്നേഹവും ബഹുമാനവും അറിയിക്കുന്നു🙏🙏🙏🙏

  • @Subeeshvm-e4i
    @Subeeshvm-e4i 7 หลายเดือนก่อน

    സിനിമാ ഗാനങ്ങളിലെ സംഗതികളുടെ പ്രയോഗവും feel ഉം സാധാരണ കാർക്ക് മനസിലാക്കി തരുന്ന മാഷിനോട് നന്ദിയുണ്ട് ഒരു പാട്🙏

  • @jamsheedmanjeri
    @jamsheedmanjeri 2 ปีที่แล้ว +1

    ഒരുപാട് നന്ദി സർ ❤

  • @beenadas7646
    @beenadas7646 ปีที่แล้ว +1

    Super ...എത്ര മനോഹരമായാണ് പാടി തരുന്നത്. ...പറഞ്ഞറിയിക്കാനാവാത്ത സന്തോഷം

  • @shajanpeter7969
    @shajanpeter7969 6 หลายเดือนก่อน

    അങ്ങയെ ഞാൻ എന്റെ ഗുരു ആയി സ്വീകരിച്ചോട്ടെ... 😥😥😥🙏🙏🙏🙏❤️❤️❤️❤️ അങ്ങ് എന്റെ ജേഷ്ഠൻ ആയിരുന്നെങ്കിൽ...❤️❤️❤️❤️❤️❤️❤️❤️❤️❤️എന്റെ ജേഷ്ഠന്റെ ധാരാളം പാട്ടുകൾ എനിക്ക് കേൾക്കാൻ കൊതിയാവുന്നു 🫀🫀🫀🫀🫀🫀🫀🥰🥰🥰🥰🥰🥰♥️♥️♥️

  • @rajappanps1112
    @rajappanps1112 2 ปีที่แล้ว +1

    ഞാൻ പാട്ട് വളരെ അധികം ഇഷ്ടപെടുന്ന ഒരു വ്യക്തി ആണ് ചെറിയ രീതിയിൽ ഒക്കെ പാടാറുമുണ്ട് സംഗീതം ഒന്നും പഠിച്ചിട്ടില്ല കേട്ട് പഠിത്തം മാത്രമേ ഉള്ളു സാറിന്റെ ചാനലിൽ നിന്നും ഞാൻ ഒത്തിരി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എനിക്ക് വളരെ സന്തോഷം ഉണ്ട്‌ സർ 👍👍👍🙏🙏ok

  • @sajithaanil5262
    @sajithaanil5262 2 ปีที่แล้ว +10

    വളരെ നല്ല ക്ലാസ്സ് ആണ് അന്ന് ആയിട്ടും മനസ്സിലാകുന്നുണ്ട്

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko 10 หลายเดือนก่อน

    വളരെ മനോഹരമായ അവതരണം ഏതൊരാൾക്കും വളരെ പെട്ടെന്ന് മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു സാർ വളരെ നന്ദി സർ❤ thanks നല്ല ഒരു ഗുരുനാഥനെ കിട്ടി ഇനി പേടിക്കണ്ട

  • @damodarankv
    @damodarankv ปีที่แล้ว +1

    ശരിക്കും നന്നായി പഠിപ്പി ന്നുണ്ട് . പല ഗായകർക്കും പ്രയോജന പെടുന്ന വീഡിയൊ

  • @akshaieieiy
    @akshaieieiy 3 หลายเดือนก่อน

    പാടാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. പഠിച്ചിട്ടൊന്നുല്ല... സർ ന്റെ ക്ലാസ് ഒരുപാട് ഇഷ്ടായി..

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว

    വെരി ഗുഡ് സർ ചന്ദന കട്ടിലിൽ പാതിര വിരിച്ചിട്ട ചെമ്പക പൂവിരിപ്പിൻ 👍👍👍

  • @RameshanRameshanm.c
    @RameshanRameshanm.c ปีที่แล้ว

    സർ മനോഹരമായ ക്ലാസായിരുന്നു എങ്ങിനെ ഫീൽ കൊടുക്കണം എന്നത് വളരെ ലളിതമായി പറഞ്ഞു തന്നു തേങ്ക് സ്

  • @aibyjoy4104
    @aibyjoy4104 2 ปีที่แล้ว +1

    വളരെ ഹൃദ്യം. മാഷിന്റെ ക്ലാസുകൾ ഒത്തിരി ഗുണം ചെയ്യുന്നുണ്ട്.. Thank you so much ❤️

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 ปีที่แล้ว

    💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛ചിത്രം ഗുരുവേ നമഃ[ 8 ][ 1 ][ 2024 ]
    സംഗീതപ്രേമികൾക്കു വേണ്ടി അവതരിപ്പിച്ച ഈ പ്രോഗ്രാം വളരെ വളരെ ഉപകാരപ്പെട്ടു നന്ദി

  • @lishatony3346
    @lishatony3346 9 หลายเดือนก่อน

    മനസ്സുകൊണ്ട് ദക്ഷിണ വെച്ച് നമസ്കരിക്കുന്നു സർ. പ്രാർത്ഥനകളും ആശംസകളും...

  • @beevilsabeena
    @beevilsabeena ปีที่แล้ว

    എത്ര മനോഹരമായിട്ടാണ് പഠിപ്പിക്കുന്നത് 👍👍wow 🥰🥰supper 👏🏾👏🏾🌹🌹🌹

  • @Sandhya-pm8jv
    @Sandhya-pm8jv 2 ปีที่แล้ว

    ഇത്തരം അറിവുകൾ ഇടക്കിടെടെ ഇട്ടൂടെ ഞങ്ങൾക്ക് വളരെ പ്രയോജനപ്പെട്ടേനെ

  • @krishnankuttyunni7012
    @krishnankuttyunni7012 ปีที่แล้ว +1

    ഇന്നത്തെ ക്ലാസ് അതിമനോഹരം

  • @stefinmathew7943
    @stefinmathew7943 5 หลายเดือนก่อน

    Pattu padichittilla... Thalam ethra tharathil undennumariyilla... But thettiyal manasilakum... Pinne feel koduthu thalam kotti padiyal sheriyakum..... Specially devotional songs anu padarullathu.... Sruthi edumbol... Aa sruthiyilulla songs manasil varum padichittalla... God grace.... Thank you for your informations..

  • @upendranpv690
    @upendranpv690 2 ปีที่แล้ว +1

    🙏നമസ്കാരം സർ. അങ്ങയുടെ ക്ലാസ്സ്‌ കേൾക്കാൻ നല്ല താല്പര്യം ഉണ്ട്. പാട്ട് പഠിച്ചിട്ടില്ല എന്നാൽ ആഗ്രഹം ധാരാളം ഉള്ള ഒരാളാണ് ഞാൻ. അഭിനന്ദനങ്ങൾ 💐🙏സർ 🙏

  • @nazarazeez0952
    @nazarazeez0952 2 ปีที่แล้ว

    എത്ര മനോഹരം ആയിരിക്കുന്നു സാറിന്റെ ഈ പരിപാടി

  • @Chikku00713
    @Chikku00713 2 ปีที่แล้ว +16

    നല്ലൊരു ഗായകന്റെ പാട്ട് കേൾക്കുന്നതു പോലെ കാതിനു ഇമ്പമാണ് സാറിന്റെ വിശദീകരണം 💝
    പാടുന്നത് അതിമനോഹരവും👍
    സർ വലിയൊരു ഇടവേള എടുക്കാതെ മാസത്തിൽ ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യണേ 🙏🙏🙏

  • @seethikolakkadan2390
    @seethikolakkadan2390 ปีที่แล้ว +1

    നല്ല ക്ലാസ്സ്... ഇനിയും ഇത്തരം ക്ലാസുകൾക്ക് വേണ്ടി കാത്തിരിക്കുന്നു..

  • @sunuaravind366
    @sunuaravind366 2 ปีที่แล้ว +2

    വളരെ പ്രയോജനം ആണ് അങ്ങയുടെ വാക്കുകൾ 🥰🥰🥰എനിക്ക് ശ്വാസം കണ്ട്രോൾ ചെയ്യാൻ വലിയ ബുദ്ധിമുട്ട് അനുഭക്കുന്നു 😔😔എന്തെങ്കിലും ഒരു tip പ്രതീക്ഷിക്കുന്നു 🙏🙏😔😔

  • @faisalathavanad2128
    @faisalathavanad2128 2 ปีที่แล้ว +7

    വളരെ പ്രചോദനം തന്നൊരു ക്ലാസ്സ്‌ thank u sir♥️

  • @jayanthammadp989
    @jayanthammadp989 2 ปีที่แล้ว

    pattu Valerie ishttamanu.kelkkanum,padanum.sangeetham padichittilla.ithu valere anugragamayi.ennalum manssilakkuvan bhuthimuttanu.sremichunokkam.Thanks.🙏🙏🙏

  • @molykallarakkalfrancis2261
    @molykallarakkalfrancis2261 ปีที่แล้ว

    Patu padikan agrahichitum athi sadhikathepoya ennepolullavarku valare upakaraprafamanu sir te class. Cherupathil radioyiloode light music padhikumbol kavalam Sreekumar sir oke paranju tharunnathormavarunnu Ormakale Varshamgal backileku kondupokan sahayichathinu orupadu nandi

  • @surendrannair261
    @surendrannair261 ปีที่แล้ว

    Onnum parayan illa sangeetham padikatha enne pole ulla pattukarku ere upkaram... Thank u ❤

  • @umeshkp1594
    @umeshkp1594 ปีที่แล้ว

    ചെറിയ വാക്കുകൾ കൊണ്ട് വലിയ കാര്യം മനസ്സിൽ പതിഞ്ഞു 💜💜

  • @jayathulasi6097
    @jayathulasi6097 2 ปีที่แล้ว +1

    Supersaray nallatution🌷🌷🌷🌷

  • @rajeshpk7139
    @rajeshpk7139 2 ปีที่แล้ว

    Valare upakarapradamaaya paadangalanu ningal thannukondirikkunnath,...iniyum othiri arrivukal ningalil ninnum pratheekshikkunnu,....

  • @tkmohan8976
    @tkmohan8976 2 ปีที่แล้ว

    Sureshji congratulations....
    👍🏻🌹💞🙏😄💕🌹🌹👍🏻

  • @anniestephen4642
    @anniestephen4642 9 หลายเดือนก่อน

    സൂപ്പർ 👌🙏👍👏 സുരേഷ് ഒന്നും പറയാനില്ല ❤️❤️❤️❤️ഗോഡ് ബ്ലെസ് 🙏🙏🙏

    • @SURESHDASMUSICS
      @SURESHDASMUSICS  9 หลายเดือนก่อน

      ഹായ്.. Annie ..നന്ദി അറിയിക്കുന്നു.❤❤❤

  • @prasanthjames4069
    @prasanthjames4069 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌. തീർച്ചയായും. അവർണ്ണനീയം

  • @elsashamly1391
    @elsashamly1391 2 ปีที่แล้ว +8

    Sir, you have an awesome voice.
    And your classes are too helpful

  • @bindusajeev2227
    @bindusajeev2227 3 หลายเดือนก่อน

    U r a wonderful Man, because u r very sincere ❤

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +1

    നമസ്കാരം സാർ..... ഞാനും karaoke.... വളരെ നല്ല ക്ലാസ്സ്‌........ ഗുഡ് ഇൻഫർമേഷൻ..... Congrats sir..... 👌👌👌👌👌👏❤

  • @karthikavk8555
    @karthikavk8555 2 ปีที่แล้ว +3

    Sir....ഇനിയും കൂടുതൽ videos idane.. valare informative ആയതു ലളിതമായി പറഞ്ഞു തന്നു കൊണ്ടുള്ള വീഡിയോസ് ഒത്തിരി ഒത്തിരി പ്രയോജനം ചെയ്യുന്നുണ്ട്..🙏🙏🙏🙏🙏🙏Happy New Year to u and ur family Sir..💐💐💐💐

  • @saraswathibhaskar8411
    @saraswathibhaskar8411 11 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ മെസ്സേജ് നന്ദി

  • @gouthasurendran612
    @gouthasurendran612 2 ปีที่แล้ว +1

    One of my favourite song Anuraghalolaa.Nice composition it has

  • @Deepatv-ix9wz
    @Deepatv-ix9wz ปีที่แล้ว

    Valare nannayi manasilaķki thannathinu orupadu thanks sir.

  • @babyvijayan3153
    @babyvijayan3153 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ താങ്ക്സ് സർ

  • @2425pramod
    @2425pramod 11 หลายเดือนก่อน

    സാറിന്റെ ക്ലാസ് വളരെ യാദൃശ്ചികമായി ഇന്ന് ആണ് കാണുന്നത് ..അങ്ങയുടെ ക്ലാസിന്റെ മികവിനോടൊപ്പം അങ്ങ് ഒരു വിഡിയോയിൽ പറഞ്ഞ പോയ ഒരു കാര്യവും എടുത്ത് പറയാൻ ആഗ്രഹിക്കുന്നു .ഒരു കാര്യം അനായാസം ചെയ്യണമെങ്കിൽ അതിന്റെ തയ്യാറെടുപ്പിൽ ഒരു ആയാസം ഉണ്ടായിരിക്കും എന്നത് ..പാട്ടിന്റെ സാങ്കേതിക തലങ്ങൾ അനാവരണം ചെയ്ത പ്രായോഗികമായി ഗായകരിലേക്ക് എത്തിക്കാൻ അങ്ങ് നടത്തുന്ന ആഖ്യാന രീതി വളരെ മികവുറ്റതാണ് ..ഞങ്ങളെ പോലെ പാട്ടിനെ ഇഷ്ടപ്പെടുന്ന ഒട്ടനവധിപേർക്ക് ഇത് പ്രയോജനപ്പെടട്ടെ .ഒപ്പം അങ്ങയുടെ കഴിവും പാണ്ഡിത്യവും കൂടുതൽ തലങ്ങളിലേക്ക് എത്തട്ടെ

  • @nithya9895
    @nithya9895 5 หลายเดือนก่อน

    Thank you sir for sharing your knowledge

  • @kggeorge2149
    @kggeorge2149 11 หลายเดือนก่อน

    Sir, May God bless you abundantly; nice class 👍

  • @lovelyshining1049
    @lovelyshining1049 2 ปีที่แล้ว +10

    Iam so happy that i accidentally saw your u tube video..thank you sir for taking effort to teach music to all...you are highly talented...God bless you and your family

  • @NajisVlogNilambur
    @NajisVlogNilambur 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസുകൾ ആണ്.. ഈ ചാനൽ ഇന്നലെയാണ് ഞാൻ കാണുന്നത്

    • @uvshihab
      @uvshihab 2 ปีที่แล้ว

      Njan innanu kandath

  • @titusjoseph7473
    @titusjoseph7473 8 หลายเดือนก่อน

    നല്ല ഗുരുനാഥൻപാടിയും പറഞ്ഞും കുറവുകൾ തീർത്ത് ശിഷു ന്മാരെ പഠിപ്പിക്കുന്നു

  • @sarojinireghunath3178
    @sarojinireghunath3178 2 ปีที่แล้ว

    ആദ്യമായാണ് കാണുന്നത് 'നല്ലinfrmn. Thank you

  • @vavasavi9173
    @vavasavi9173 2 ปีที่แล้ว +4

    Thank you sir
    Very good class
    Thanks a lot
    God bless you sir
    🙏🙏🙏🙏🙏🙏

  • @hareeshkoyileri
    @hareeshkoyileri 2 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ സർ നു നന്ദി ❤‍🔥❤‍🔥❤‍🔥

  • @josephanthony9767
    @josephanthony9767 2 ปีที่แล้ว

    Sir..ഇത് വളരെ. നന്ദി 🙏🏻 ഒത്തിരി വളരെ. നല്ല. ക്ലാസ്സ്‌.

  • @SpyGod_MR
    @SpyGod_MR 2 ปีที่แล้ว

    Paadanariyilla pakshe paadaan valare ishtamaan

  • @amruthavarshini.fc.
    @amruthavarshini.fc. ปีที่แล้ว

    ❤️❤️🙏

  • @sheenasebastian5885
    @sheenasebastian5885 2 ปีที่แล้ว +2

    Wow....what a divine voice.....god bless you🙏🙏🙏

  • @prasannakumargopalan8708
    @prasannakumargopalan8708 2 ปีที่แล้ว

    ഞാൻ ചെറുപ്പത്തിലേ പാട്ടു പാടുമായിരുന്നു. എന്നാൽ ചില ജീവിത ബുദ്ധിമുട്ട് കൊണ്ട് തുടരാൻ സാധിച്ചില്ല. സംഗീതം പഠിച്ചില്ല. ഇപ്പോൾ താല്പര്യം തോന്നുന്നു.

  • @ranjeevanramesan796
    @ranjeevanramesan796 2 ปีที่แล้ว +1

    Karnatic sangeetham gamaga praadhaanyam; hindhusthani sangeetham aalapana praadhaanyavum. padikkan kazhinjilla engilum kelkkan sremikkaam. gamakavum aalaapanavum inachernnullathanu voice modulation.

  • @shanavaskv2049
    @shanavaskv2049 2 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു സർ' ''. Best wishes

  • @kausalliac2792
    @kausalliac2792 2 ปีที่แล้ว

    വളരെ ഉപകാരം. 👌👌സൂപ്പർ.

  • @balankrishnan1259
    @balankrishnan1259 2 ปีที่แล้ว +2

    വളരെ ഇഷ്ടപ്പെട്ടു 👍👍👍

  • @indupradeep5288
    @indupradeep5288 ปีที่แล้ว

    Excellent God bless

  • @nkgopalakrishnan7309
    @nkgopalakrishnan7309 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല.
    Great effort from your part.

    • @susheelavv5949
      @susheelavv5949 2 ปีที่แล้ว

      പറയാന്‍ വാക്കുകളില്ല.very very sooper class

  • @santhatk4115
    @santhatk4115 ปีที่แล้ว

    നന്നായി മനസ്സിലാവുന്നുണ്ട്.🙏

  • @thebluepearl3154
    @thebluepearl3154 2 ปีที่แล้ว +2

    Thank you sir. Very useful. Expecting more and more videos 🙏🏼🙏🏼

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 ปีที่แล้ว +1

    ഇത്രയും നല്ലതു പോലെ ആരും പറഞ്ഞുതരില്ല

  • @writermagazinee
    @writermagazinee 5 หลายเดือนก่อน

    ഞാൻ വിചാരിച്ചത് വയസ് ആയി ഇനി എന്തിനാണ് എന്നാണ്.. 75 age ഉള്ളവർ ഒക്കെ ഇപ്പോളും പാടുന്നുണ്ട്, എന്ന് കേട്ടപ്പോൾ 33age ഉള്ള എനിക്കും പാടാൻ പറ്റുമെന്ന് ഒരു പ്രചോദനം

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว +5

    സൂപ്പർ ❤

  • @rajuraghwan9140
    @rajuraghwan9140 2 ปีที่แล้ว

    നല്ല രസമുണ്ട് കേൾക്കാൻ നല്ല ഫീൽ 🙏🙏🙏

  • @rajeshkpzrajeshkpz7259
    @rajeshkpzrajeshkpz7259 2 ปีที่แล้ว +1

    വീണ്ടും പ്രതീക്ഷിക്കുന്നു നല്ല idea മനസ്സിലാക്കി തരുന്നതിന്

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว

    Very interesting class

  • @ushamadhu5325
    @ushamadhu5325 ปีที่แล้ว

    വളരെ ഉപകാരപ്രദം 🙏🙏

  • @MdRakib-ix4de
    @MdRakib-ix4de 2 ปีที่แล้ว

    Angaye polulla oru guruvine ee reethiyilenkilum kittiyathil bhaaghyamaanu.

  • @prasannasivan9392
    @prasannasivan9392 2 ปีที่แล้ว

    Eshtapetta chila pattukl padum ennathallathe sruthiyenthanenno,thalaenthanenno onnumariyillarunnu.sir nte vidio kandathodukoodiyanu kurachokke manasilayathu.thanks

  • @radhakrishnanb2099
    @radhakrishnanb2099 2 ปีที่แล้ว

    വളരെ പ്രയോജനകരമായ ഒന്ന്.

  • @ramachandranrajappan3224
    @ramachandranrajappan3224 2 ปีที่แล้ว +1

    സർനല്ലൊരിവാണ്.എനിക്ക്കിട്ടിയത്.നന്ദി