പ്രയോജനമില്ലാത്ത ഇക്വേഷനുകൾ | പാഴാകുന്ന വിദ്യാഭ്യാസം | കുഴപ്പം ആരുടേത്?

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 339

  • @sruthyks5966
    @sruthyks5966 ปีที่แล้ว +283

    ഡിഗ്രിക്ക് Astrophysics ന്റെ ക്ലാസ് തുടങ്ങിയപ്പോൾ ആദ്യം സാർ പറഞ്ഞത് "net ലും മറ്റും കാണുന്ന വർണാഭമായ ചിത്രങ്ങൾ ഒക്കെ കണ്ടിട്ട് astro എടുക്കരുത് എന്നാണ്. നമ്മൾ ഫിസിക്സിന്റെ മറ്റു മേഖലകളിൽ പഠിച്ച പല കാര്യങ്ങളും നമുക്കിവിടെ ആവശ്യം വരും. നല്ല പോലെ theory ഉണ്ടാവും." പിന്നെ equations ന്റെ കാര്യത്തിൽ തോന്നിയിട്ടുള്ളത്, അതിന്റെ mathematical form മാത്രം കാണുമ്പോഴാണ് അത് boring ആയി തോന്നുക. ആ equation പറയുന്ന ഫിസിക്സ് മനസ്സിലാക്കാൻ പറ്റുമ്പോളാണ് അതിന്റെ സൗന്ദര്യം മനസ്സിലാവുക.

  • @the_betawolf
    @the_betawolf ปีที่แล้ว +129

    കുറെ ഒക്കെ ക്ലാസ് എടുക്കുന്ന രീതികളുടെ കൂടി പ്രശ്നമായി കാണേണ്ടതല്ലേ? സംശയം ദുരീകരിക്കുന്നതിനു പകരം, കാണാപാഠം പഠിച്ചാൽ മതി എന്നു ശഠിക്കുന്ന അധ്യാപകരും കുറവല്ല. ആശയം പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ളവരും വളരെ ചുരുക്കം . (അധ്യാപകരോട് എന്നും ബഹുമാനം മാത്രം. Just shared some concerns of mine regarding the topic😊) 🙏🏼
    നിലവാരമുള്ള ഉള്ളടക്കം. Hats off to u 😇

    • @noufaltk72
      @noufaltk72 ปีที่แล้ว +1

      നിനക്ക് പഠിക്കാൻ കഴിവ് ഇല്ല്യാത്തതിനാൽ അധ്യാപകർ എന്ത് പിഴിച്ചു ഇത്രയും വലുതും ചെറുതും equation എങ്ങനെയാ കാണപ്പാടം പഠിക്കും അതിന് ഒക്കെ ഒരു trick ഉണ്ട് mone

    • @dibinkthomas3498
      @dibinkthomas3498 ปีที่แล้ว +16

      സംശയം ദൂരീകരിക്കണമെങ്കിൽ അത് ആദ്യം പടിപ്പിക്കുന്നവർക്ക് അത് അറിയേണ്ടേ..
      ജോലി കിട്ടാൻ വേണ്ടി പഠിച്ചു അധ്യാപർ ആയവരുടെ അടുത്തു നിന്നു ഇത്രയോക്കെയെ കിട്ടൂ..

    • @vinuchandran8207
      @vinuchandran8207 ปีที่แล้ว

      അതെ 👍

    • @vivekvivek6102
      @vivekvivek6102 ปีที่แล้ว +1

      @@noufaltk72 ശരി ബുദ്ധി ജീവി

    • @Nikdas147
      @Nikdas147 ปีที่แล้ว +1

      I agree with you

  • @dvisspace821
    @dvisspace821 ปีที่แล้ว +5

    കേട്ടു കഴിഞ്ഞപ്പോൾ ഒരു സംശയം പോലും മനസ്സിൽ അവശേഷിക്കുന്നില്ല.. അത്രയും ഭംഗിയായി വിശദീകരണം..

  • @abhijithkalkkattil4631
    @abhijithkalkkattil4631 ปีที่แล้ว +27

    പഠിക്കണം ജോലികിട്ടണം പണം ഉണ്ടാകണം ജീവിതം സുരക്ഷിതമാക്കണം...
    പഠിക്കുന്നവരും, പഠിപ്പിക്കുന്നവരും, പഠിപ്പിക്കാൻ വിടുന്നവരും ഇതുതന്നെയാണ് പറയുന്നത്...
    "പഠിക്കാൻ അല്ല sir പഠിക്കുന്നത് "!!!!!!..
    പഠിക്കാനാണ് പഠിക്കുന്നതെങ്കിൽ sir പറയുന്നതിനോട് ഞാൻ യോജിക്കുന്നു.. 🥰

    • @editorboy8087
      @editorboy8087 ปีที่แล้ว +4

      ഒരു വിഷയത്തിന് മഹത്വം ഉണ്ടാവുന്നത് അതു കൈകാര്യം ചെയ്യേണ്ടവർ ചെയ്യുമ്പോളാണ്.

  • @kannanvg6876
    @kannanvg6876 ปีที่แล้ว +83

    SGK പറഞ്ഞത് ഇതിനേക്കാൾ important aaya നിത്യ ജീവിതത്തിൽ ആവശ്യമായ പലതും നമ്മൾ പഠിക്കുന്നില്ല, like language, social manners , discipline etc

    • @അനന്തൻ-ജ1ഷ
      @അനന്തൻ-ജ1ഷ ปีที่แล้ว +2

      💯

    • @sarinraju6011
      @sarinraju6011 ปีที่แล้ว +12

      Dear Friend, He was wrong. We were taught history , manners, language, disciplines at school. It's upto you only, whether you need to practice that or not.

    • @keralavibes1977
      @keralavibes1977 ปีที่แล้ว

      Correct....

    • @ronaldweasely3692
      @ronaldweasely3692 ปีที่แล้ว +11

      @@sarinraju6011 സ്കൂളിൽ പഠിപ്പിച്ചത് മുതിർന്നവരെ ബഹുമാനിക്കണം എന്ന് മാത്രം ആണ്. മുതിർന്നവരോട് പ്രത്യേകിച്ച് ടീച്ചർമാരെ തിരുത്താൻ പാടില്ല, അവർ പറയുന്നതാണ് ശരി, അവർ എല്ലാം തികഞ്ഞവർ ആണ്. അവർ പറയുന്നത് എല്ലാം അനുസരിക്കണം. ചോദ്യം ചെയ്യാൻ പാടില്ല. എല്ലാം നമ്മുടെ നല്ലതിന് വേണ്ടി ആണ്. (ഇഷ്ടമില്ലാത്ത കല്യാണത്തിന് സമ്മതിക്കേണ്ടി വരുന്നു പെൺകുട്ടികളെ മനസ്സിലാക്കാൻ ഉള്ള ബോധം ഈ മുതിർന്നവർക്ക് ഇല്ല) എന്നിട്ട് ഒരു പഴഞ്ചൊല്ല് പറഞ്ഞുതരും. മൂത്തവർ ചൊല്ലും മുതു നെല്ലിക്ക........
      എന്നാല് ഇന്നത്തെ കുട്ടികൾക്ക് ഇന്നത്തെ അനുഭവ സമ്പത്തുള്ള മുതിർന്നവരെക്കാൾ വിവരം ഉണ്ടാവാറുണ്ട്. അത് തിരിച്ചറിയാനും കഴിവ് വളർത്തി എടുക്കാനും ആണ് നോക്കേണ്ടത്.
      റൊണാൾഡോ നമ്മുടെ നാട്ടിൽ ആണ് ജനിച്ചത് എങ്കിൽ ഇന്ന് psc പഠിച്ച് ഒരു സര്ക്കാര് ജോലി വാങ്ങും അല്ലേൽ ഒരു എൻജിനീയർ ആകുമായൂർന്ന്. അല്ലാതെ ഒരിക്കലും ഒരു ഫുട്ബോൾ പ്ലേയർ ആവില്ല. കാരണം കഴിവ് വളർത്തി എടുക്കാൻ ഈ ബോധം ഉണ്ടെന്ന് പറയുന്ന മുതിർന്നവർക്ക് പറ്റില്ല. PT period പുറത്ത് വിടാതെ ഏതെങ്കിലും ഒക്കെ വിഷയം പഠിപ്പിച്ചിരുന്നത് ആയിരുന്നു കൊരോണക് മുന്നേ വരെ ഉള്ള അനുഭവം.

    • @sasikumarnair6326
      @sasikumarnair6326 ปีที่แล้ว +3

      @@sarinraju6011 we will travel by train without tickets and instead of blaming travelers, blaming it train as 'Kallavandi' 🤣🤣🤣

  • @sachinsagar2135
    @sachinsagar2135 ปีที่แล้ว +19

    Santhosh george kulangara ഇത് എപ്പോഴും പറയുന്ന കാര്യം ആണ്. Sin ഉം cos ഉം ഒക്കെ എന്തിന്‌ പടിക്കുന്നു. ..എന്ന്...I think this is the answer for him too...thanks VT sir

    • @ameyarajpr9675
      @ameyarajpr9675 ปีที่แล้ว +5

      Yeah I too thought about that

    • @lami196
      @lami196 ปีที่แล้ว +3

      Adheham parayunna pala karyangalum valare adhikam chinthikan ullathanu..but ee paranjathinodu njan yogikunnila...
      Oppam adheham parayum pole jeeevithathil palikkenda chila disciplines mattu palathum koode schoolukalil padipikendathund

    • @sukanyasatheesh3316
      @sukanyasatheesh3316 ปีที่แล้ว +9

      Sin x / cos x = tan x 😌
      Pala engineering problems cheyyumbozhum ith avisyam vannath kandittund... Lokam chutti kand, ath aalkkare kanich joli cheyyunna oralkk ith use aavanam ennilla.. But adheham kaanan poya pala nagarangalilum trigonometric concepts ulpeduthi design cheytha buildings kanum.

  • @prasannamv7104
    @prasannamv7104 ปีที่แล้ว +2

    വളരെ വ്യക്തമായി എല്ലാ വശങ്ങളെയും സ്പർശിച്ചും ബോധ്യപ്പെടുത്തിയും വളരെ ലളിതമായി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . പഠനവിഷയങ്ങൾ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് നല്ലൊരവബോധം വിദ്യാർത്ഥികൾക്ക് നല്കുന്ന കാര്യത്തിൽ താങ്കളുടെ പ്രഭാഷണം തികച്ചും ഉപകരിക്കും.
    ഞാൻ പ്രീ ഡിഗ്രി വരെ മാത്രമേ സയൻസ് പഠിച്ചിട്ടുള്ളു. അതും 60 കളിൻ്റെ അവസാന കാലത്തെ സയൻസ് .എങ്കിലും അന്നുവരെ പഠിച്ച ശാസ്ത്ര വിഷയങ്ങൾ പകർന്നു തന്ന കഴിവുകൾ പിന്നീട് പല രീതിയിലും എൻ്റെ പ്രവർത്തന രംഗങ്ങളിൽ സഹായകമായി നിന്നിട്ടുണ്ട്.ഞാൻ ഇന്നും സയൻസിനെ സ്നേഹിക്കുന്നു.

  • @hasna7913
    @hasna7913 ปีที่แล้ว +46

    പൊതു വിദ്യാഭ്യാസ കാലത്ത് ടീച്ചർസ് ൻ്റെ പഠിപ്പിക്കുന്ന രീതി കുട്ടികളുടെ പഠനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.

  • @harithap7962
    @harithap7962 ปีที่แล้ว +10

    ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ പരാതി അങ്ങനെ കേട്ടിട്ടില്ല. എന്നാൽ 10th നു ശേഷം സയൻസ് പഠിക്കാത്ത ആൾക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. Sin തീറ്റ യും cos തീറ്റയും ആണ് സ്ഥിരം വേട്ട മൃഗം. അതുപോലെ ഹ്യുമാനിറ്റീസ് ബുദ്ധി ഇല്ലാത്തവരുടെ വിഷയം ആണെന്ന് പറഞ്ഞ ഒരു കണക്ക് സാറും ഉണ്ടായിരുന്നു

    • @ajeshp669
      @ajeshp669 ปีที่แล้ว +2

      ബുദ്ധിയില്ലാത്തത് കൊണ്ടാണോ ആ കണക്ക് സർ കണക്ക് സർ മാത്രമായി ഇരിക്കുന്നത് എന്നു തിരിച്ചു ചോദിക്കേണ്ടി വരും

  • @shafeeqtgr9053
    @shafeeqtgr9053 ปีที่แล้ว +6

    I wish I had a teacher like you in my study periods. 🔥🔥🔥

  • @varghesereji2818
    @varghesereji2818 ปีที่แล้ว +15

    ഗണിതം ഇല്ലാതെ ജനറൽ റിലേറ്റിവിറ്റി പഠിക്കാൻ പറ്റിയ വീഡിയോ വല്ലതും കിട്ടുമോ എന്ന് ചോദിച്ച ഒരു പ്ലസ് ടൂ വിദ്യാർത്ഥിയെയാണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്.

  • @binsval2451
    @binsval2451 ปีที่แล้ว +4

    ഫ്യ്സിസ്ക് എന്ന subject നമുക്ക് സ്കൂളിൽ പറഞ്ഞു തന്ന അല്ലെങ്കിൽ പഠിപ്പിച്ചു തന്നതിൽ ഒരുപാടു പോരായ്മകൾ ഉണ്ട്. ഒരു തിയറി പറഞ്ഞു തരുമ്പോൾ അതിന്റെ പ്രായോഗിക തലം കൂടിപറഞ്ഞു തരാൻ കൂടിയുള്ള ഒരു അറിവ് നമ്മുടെ അധ്യാപകർക്ക് ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്... ഫിസിക്സ്‌ എന്നത് എന്താണ് എന്നു പോലും നമ്മുടെ അധ്യാപകർ നമുക്ക് പറഞ്ഞു തരുന്നില്ല... നിത്യജീവിതത്തിൽ നമ്മൾ അറിഞ്ഞോ അറിയാതയോ ചെയ്യുന്ന എല്ല കാര്യങ്ങളും നമ്മൾ ഈ പഠിക്കുന്ന ഫിസിക്സ്‌ ന്റെ പ്രയോഗികത കാണാൻ സാധിക്കും.. പക്ഷെ നമുക്ക് അതു മനസ്സിലാക്കി തരാൻ നല്ലൊരു അധ്യാപകൻ വേണം.. അങ്ങനെ മനസിലായിൽ ഭൂമിയിൽ ഇത്രെയും മനോഹരമായ ഒരു വിഷയം വേറെ ഇല്ല...
    എന്റെ അഭിപ്രായവും അനുഭവും മാത്രമാണ് 🍓

  • @pkav6298
    @pkav6298 ปีที่แล้ว +12

    Byheart ചെയ്ത ഒരു equation ഇൽ കുറേ substitution നടത്തി result എഴുതിക്കുന്നതിനു പകരം, open book exam implement ചെയ്യുക. അപ്പോൾ teacher ക്ക് നല്ല challenge ആകും. Capable ആയ teachers മാത്രം survive ചെയ്യും.
    വേറൊന്ന്. ഒരു complex equation കൊടുത്തിട്ട് അതിന്റെ beauty / applicability analyse ചെയ്യാൻ പറയുക.
    അല്ലെങ്കിൽ ഒരു equation ന്റെ derivation incorrect assumption ഇൽ തുടങ്ങിയാൽ എങ്ങനെ അവസാനിക്കും എന്നൊക്കെ interesting ആയ രീതിയിൽ ചോദിക്കുക.
    Questions making ഇൽ അല്പം ഭാവന കൂടി ഉൾപ്പെടുത്തിയസൽ പഠനം നല്ല രസമായിരിക്കും.

  • @linsaugustine
    @linsaugustine ปีที่แล้ว +14

    The problem in our education system is not the content, it's the presentation and lack of practical knowledge experience by the teachers. Basically after getting MSc or any PG they will start teaching the books that they have learned without Acquiring much practical experience by working somewhere it's needed, that's why you can easily see the difference b/w teaching skills of a guest lecturer or a regular lecturer

  • @annmariajose5572
    @annmariajose5572 ปีที่แล้ว +3

    Thank you sir.
    That is the explanation for the question "How".

  • @Sandywyn
    @Sandywyn ปีที่แล้ว +18

    When I was in college, there was a debate session on this topic.Majority said many equations are not useful for daily life.But my opinion is these equations are being utilised in day to day life.Eg.Sin,Cos,tan is used for finding angles.This is used in sending satellites to space and now we know how satellite is important in our daily life.

    • @jyothishjyothi202
      @jyothishjyothi202 ปีที่แล้ว

      പൊട്ടത്തരം പറയാതെ പോടാ

    • @jaikc7840
      @jaikc7840 ปีที่แล้ว +2

      Though satalite is useful in daily life the ordinary people won't use sin and cos to find angles. Though Pythagoras theorem will be useful in preparing a badminton court.

    • @sk-ov8zr
      @sk-ov8zr ปีที่แล้ว +3

      equations venam but athu nammal kanathe padikanda athu engane apply cheyyanam ennu mathram padicha mathy

    • @jaifer_hussain
      @jaifer_hussain ปีที่แล้ว +1

      Correct, Following your rule, Chemical equations are used in daily life -- medicines are made using it. Pharmacy medical shops should check if customer has learned equations before giving them paracetamol. പനി കൂടി ചത്താലും കൊടുക്കരുത്. ഈക്വാഷൻ അറിയതോണ് ഭൂമിക്ക് ഭാരം...

    • @01aabidabdullatheefkp5
      @01aabidabdullatheefkp5 ปีที่แล้ว +3

      @@jaifer_hussain ellaavarum padikandaa.. pakshe basic aaytt 10th vare ellaarkm kodkm adhil interested aayavar koodthal padikm allaathavr ozhivaakm.. basics kodkathe engane interest ariyum??.. equations ishtamallenkil padikandaa.. pakshe adhine puchhikkaan nikkardh.. ee physicsm mathsm onnm aarum padichilleel innathe ee world swapnam kaanan polm pattilaa..😊

  • @udaykumar1403
    @udaykumar1403 ปีที่แล้ว +5

    കാലിക പ്രസക്തം..very good one sir, thank u

  • @gopanneyyar9379
    @gopanneyyar9379 ปีที่แล้ว +11

    Derive ചെയ്യാതെ (either from first principles or from already learned equations) ചുമ്മാ കാണാതെ പഠിപ്പിയ്ക്കുന്ന equations പലപ്പോഴും നമ്മുടെ syllabus ൽ കടന്നു വരാറുണ്ട്. അവയോട് എനിയ്ക്ക് എന്നും പുച്ഛമാണ്. ചെറിയ ക്ലാസ്സിൽ വച്ചു പഠിച്ച area of circle ഉം perimeter of circle ഉം മാത്രമാണ് derivation ഇല്ലാതെ കാണാതെ പഠിയ്ക്കേണ്ടി വന്നിട്ടുള്ളതിൽ ഞാൻ ക്ഷമിച്ച equations (calculus പഠിയ്ക്കാതെ ഇതു രണ്ടും derive ചെയ്യാൻ പറ്റില്ലല്ലോ, അതുകൊണ്ട്).

  • @sivanandk.c.7176
    @sivanandk.c.7176 ปีที่แล้ว +7

    ഒരേ കുട്ടി Engineering ഉം Medicalഉം entranceന് എങ്ങനെ താത്പര്യപ്പെടുന്നു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല ! എത്ര വ്യത്യസ്തമായ വിഷയങ്ങളും ജീവിത വൃത്തിയും !

    • @swathysk861
      @swathysk861 ปีที่แล้ว +2

      എൻട്രൻസ് അല്ലല്ലോ എത് കഴിഞ്ഞ് കിട്ടുന്ന തൊഴിൽ അല്ലേ താൽപര്യം.. p s c പരീക്ഷക്ക് എങ്ങനെയാണോ താൽപര്യം വരുന്നത് അതുപോലെ തന്നെ എൻട്രൻസ് 🙂

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว +2

      @@swathysk861 അപ്പോൾ അതിനെയൊരു വരുമാന മാർഗ്ഗമായി മാത്രം കാണുന്നു.
      ഭൂരിഭാഗം പേരും ഒരു നല്ല എൻജിനീയർ അഥവാ ഡോക്ടർ ആകാത്തതിന് കാരണവും ഇതുതന്നെ !

    • @swathysk861
      @swathysk861 ปีที่แล้ว +1

      തൊഴിലിനോട് താൽപര്യം എന്ന് പറഞാൽ എങ്ങനെയാ ബ്രോ വരുമാനം മാത്രം നോക്കുന്നു എന്ന് വരുന്നത്?

    • @aravindvp7751
      @aravindvp7751 ปีที่แล้ว

      Medical, Llb, Economics ഒരു പരിധി വരെ engineering കോഴ്സുകൾ പഠിച്ചാൽ ജോലി കിട്ടാൻ chance കൂടുതൽ ആണ്

  • @meeras.g8087
    @meeras.g8087 ปีที่แล้ว +2

    Mathematucally and scientifically trained brain can always excel in all sectors. That is my experience. Thank you for your observations.

  • @sundaramchithrampat6984
    @sundaramchithrampat6984 ปีที่แล้ว +1

    Prof. Vaishakhan Thampi, how lucky your students are to have a teacher like you. I wish I had one like you to make the subjects I have learnt interesting to be learned. That is where the governments have to have people with common sense to be in the educational department to identify what is the most essential component in imparting knowledge to young people. Your dissemination of the subject is exceptionally excellent with full of critical facts in the most concise style.
    What does the educational institutions lack is quality teachers. To select an aspirant to be a teacher it shall be made mandatory to have the individual to undergo a competitive examination for assessment of requisite talents.
    In our State and Country 90% of the people who opt to undertake teaching as a profession are the ones who would not qualify for any good job. When they fail to get selection for a job they loved, they jump into the teaching bandwagon. I know many a teacher who are good for nothing. Just left overs.

  • @althafyoosuf7945
    @althafyoosuf7945 ปีที่แล้ว +6

    Absolutely wonderful explanation തമ്പി sir... Upon excelling in a skill, your perspective will change.. All you need to do is to perform professionally ❣️

  • @alexabrahamful
    @alexabrahamful ปีที่แล้ว +2

    Thanks for the knowledgeable presentation 👍👍👏👏❤️❤️

  • @majidekamal5207
    @majidekamal5207 ปีที่แล้ว +6

    ട്രാൻസ്‌ഫോർമർ എങ്ങനെ നിർമിക്കാം? ഒരു ചാലകത്തിൽ കുറേ നൂൽ കമ്പി ചുറ്റി. കഴിഞ്ഞു. ഈ കാലഘട്ടത്തിൽ ഒരു tv സ്ക്രീൻ വെച്ചെങ്കിലും സ്റ്റുഡൻസിന് കാണിച്ചു കൊടുക്കാൻ കഴിഞ്ഞുവെങ്കിൽ @

  • @CODM108
    @CODM108 ปีที่แล้ว +1

    Oru nalla footballer ആകുവാൻ ആഗ്രഹിക്കുന്ന ഞാൻ എന്തിന് physics പഠിച്ച് സമയം കളയണം? ഇതിന് വ്യക്തമായ ഒരുത്തരം ഈ വീഡിയോ യിൽ പറഞ്ഞില്ല

    • @harshanth5376
      @harshanth5376 5 หลายเดือนก่อน

      10 ആം ക്ലാസ് വരെ നമ്മൾ ഈ പറഞ്ഞ എല്ലാ വിഷയവും പഠിച്ചേ പറ്റൂ.. അതാണ് ജനറൽ എഡ്യൂക്കേഷൻ. ഫിസിക്സ് ചെറിയ ക്ലാസുകളിൽ പഠിച്ചില്ല എങ്കിൽ താങ്കൾ എങ്ങനെ അതിൽ താൽപര്യം ഇല്ലെന്ന് മനസ്സിലാക്കും.
      ഫുട്ബോൾ ആണ് താൽപര്യം എങ്കിൽ ഉന്നത വിദ്യാഭ്യാസത്തിന് ഫിസിക്സ് എടുക്കണം എന്ന് നിർബന്ധം ഒന്നും ഇവിടെ ഇല്ലല്ലോ.. താങ്കൾക്ക് ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുക്കാൻ ഉള്ള അവസരം താങ്കൾക്ക് ലഭിക്കുന്നുണ്ട് എന്നുള്ള കാര്യം മനസ്സിലാക്കുക. ഈ വിഷയങ്ങളിലുള്ള പഠനത്തേക്കാൾ ഫുട്ബോൾ ട്രെയിനിംഗ് ആണ് താങ്കളുടെ priority എന്ന് മനസ്സിലാക്കുക.

    • @alphacentaurian369
      @alphacentaurian369 4 หลายเดือนก่อน

      Appo nee 10 kazhinj physics edukaruth monnne

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +17

    ഫിൻലാൻഡിൽ ഏഴാം ക്ലാസ് കഴിഞ്ഞതിനു ശേഷമാണ് ഒരു വിദ്യാർത്ഥി സ്വന്തം വിഷയം തിരഞ്ഞെടുക്കുക എന്ന് കേട്ടിട്ടുണ്ട്.... അതാണ് ശരിക്കും വിദ്യാഭ്യാസം....

    • @Siva-on1tc
      @Siva-on1tc 9 หลายเดือนก่อน

      കൊപ്പാണ് ഇവിടെ പത്താം ക്ലാസ്സ് കഴിഞ്ഞിട്ട് തിരഞ്ഞെടുക്കാൻ പറ്റുന്നില്ല അപ്പോഴാണ്...
      ഭൂരിഭാരം പേരും സയൻസ് പഠിക്കാൻ പാടായവർ commerce എടുത്തവരും അതും പാടാണ് എന്ന് പറഞ്ഞ് ഹുമനിറ്റിസ് എടുത്തവരും ആണ്..
      ഒരു ക്ലാസ്സിൽ ഹുമനിറ്റിസ് എടുത്തവർ എത്ര പേരാണ് IAS,IPS സോഷ്യൽ വർക്ക് ഇതൊക്കെ ആഗ്രഹിച്ച് വന്നിട്ടുള്ളത് എന്ന് ഒന്ന് അന്വേഷിക്കുക...
      ഒന്നോ രണ്ടോ കാണാം ചിലപ്പോൾ അതും കാണില്ല..

    • @gh9556
      @gh9556 8 วันที่ผ่านมา

      Blindly following foreigners isn't good. A small size population always is easy to be successful. A highly populated country has different challenges. Don't compare apples and oranges

  • @rejanishcv4899
    @rejanishcv4899 ปีที่แล้ว +9

    വിദ്യാർത്ഥികൾ പഠിച്ചു നല്ല മാർക്ക് മേടിച്ചു നല്ല വിജയം മേടിക്കണം എന്ന് മാത്രം മുൻതൂക്കം കൊടുത്തു അധ്യാപകർ പഠിപ്പിക്കുന്നതിന്റെ ഒരു കുഴപ്പമായിട്ടു ആണ് എനിക്ക് തോന്നുന്നത്. പലപ്പോഴും അദ്ധ്യാപകർ പഠിപ്പിക്കുന്ന വിഷയം പ്രയോഗികതയുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് വാസ്തവം. ഈ പറഞ്ഞത് പോലെ പഠിപ്പിക്കുന്ന അധ്യാപകർക്ക് പോലും അറിയില്ല എന്തിനാണ് സൈനും തീറ്റയും ഒക്കെ പഠിപ്പിക്കുന്നത് എന്ന്. അറിയാമെങ്കിൽ തന്നെ അതൊന്നും പ്രയോഗികതയുമായി ബന്ധപ്പെടുത്തി പഠിപ്പിക്കാൻ അവർക്കു അതിനു കഴിയുന്നില്ല എന്നത് ആണ്. കുറച്ചു കൂടി പ്രായോഗികമായി ബന്ധപ്പെടുത്തി പഠിപ്പിച്ചാൽ കുറച്ചു കൂടെ പഠനം എളുപ്പമാകും എന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെ തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ ഇംഗ്ലീഷ് phrase നെ കുറിച്ച് പഠിപ്പിക്കുന്നതിന് ഒപ്പം അത് സംസാരത്തിൽ എങ്ങനെ കൊണ്ടുവരാം എന്നതിനെ കുറിച്ച് കൂടെ പഠിപ്പിക്കണം. ഓരോ സ്റ്റാൻഡേർഡ് കഴിയുമ്പോൾ ഇംഗ്ലീഷ് എന്ന ഭാഷക്ക് എഴുത്തു പരീക്ഷ മാത്രമല്ല വാചിക പരീക്ഷകൾ കൂടെ ഉൾപ്പെടുത്തിയാൽ പഠിപ്പിക്കുനന്തിന്റെ ലക്‌ഷ്യം നേടി എടുക്കാനും കഴിയും. മറ്റു വിഷയങ്ങളും അത് പോലെ തന്നെ.

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว +2

      സായിപ്പിന്റെ ഉച്ചാരണവും പദപ്രയോഗങ്ങളും പഠിപ്പിച്ചിരുന്നെങ്കിൽ IELTS പാസ്സാകാൻ എളുപ്പമായേനെ.

    • @ya_a_qov2000
      @ya_a_qov2000 ปีที่แล้ว

      @@sivanandk.c.7176 ഞാൻ തനിയെ American accent പഠിച്ചു.

  • @sibub21
    @sibub21 ปีที่แล้ว

    വളരെ പ്രധനപ്പെട്ട വിഷയം,
    നന്നായി പറഞ്ഞു വൈശാഖൻ ചേട്ടാ👏👏

  • @krishnadas1967
    @krishnadas1967 ปีที่แล้ว +6

    പൊതുവെ കുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ ഉള്ള താൽപ്പര്യം കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്. മാത്രമല്ല ഓരോ വർഷവും പത്താം തരാം കഴിഞ്ഞു പതിനൊന്നിൽ വന്നിരിക്കുന്ന കുട്ടികൾക്ക് basic knowledge കുറയുന്നുമുണ്ട്. 25 വർഷമായി ഉള്ള എന്റെ അനുഭവം വെച്ച് പറഞ്ഞതാണ്.
    പിന്നെ ന്യൂട്ടണും മറ്റും ഒൻപതാം ക്ലാസ്സ്‌ മുതലേ കുട്ടികളുടെ പേടി സ്വപ്നത്തിൽ ഉണ്ട് . ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണതുകൊണ്ട് എനിക്ക് gravitation പഠിക്കേണ്ടി വന്നു എന്ന് എന്റെ മകളും പറഞ്ഞത് ഞാൻ ഓർക്കുന്നു. 😂😂

    • @vibinwilson7220
      @vibinwilson7220 ปีที่แล้ว +1

      Just opposite ullavarum und mam🔥

  • @tiginsamuel
    @tiginsamuel ปีที่แล้ว +5

    Excellent explanation . To be frank some of the so called 'motivational speakers' are actually misguiding a large 'vulnerable' population , and it is just an extension of 'backbencher vs frontbencher useless jokes' . Unless people realize that without effort no one can make any progress in life - such 'vulnerable' population will just go behind those pseudo motivational short videos . Everything that we use - say a laser measurement tool - it is just an application of simple equations that we all studied as kids. For a programmer - certain problems can be easily and efficiently solved by equations which were developed by brilliant mathematicians centuries ago - as a person - i can just be a consumer of the hard work that the other person did and make my life easy. Education is all about 'learning how to learn'

  • @dharmarajanmadhavan7313
    @dharmarajanmadhavan7313 ปีที่แล้ว +8

    Good explanation. You addressed the doubts of millions. Expects more about this topic.

  • @roopakraju3987
    @roopakraju3987 ปีที่แล้ว +5

    oru system need to be more sensible to a normal student, not only for good scorers, and need to include more choises so that to avoid unwanted sylabus

  • @anoopsekhar8825
    @anoopsekhar8825 ปีที่แล้ว +2

    Very good. It's a long-awaited topic.

  • @nikhilvarghese3042
    @nikhilvarghese3042 ปีที่แล้ว +2

    Change my mentality ✨Well said✅

  • @Joslet123
    @Joslet123 ปีที่แล้ว +14

    psychology,sociology,economics,sex education iva mandatory aayi padippikkuka👍

  • @abinrockzzz3337
    @abinrockzzz3337 4 หลายเดือนก่อน

    ഇന്റഗ്രേഷൻ ഡിഫ്‌റിൻസിയേഷൻ നമ്മൾ എല്ലാദിവസവും ഉപയോഗിക്കുന്നതാണ്, ഒരാൾ ഒരു മാങ്ങക്ക് കല്ലെറിയുന്നു, എത്ര ദൂരത്തിലുള്ള മാങ്ങയുടെ ഞെട്ട് പൊട്ടാൻ എത്ര weight അവടെ എത്തണം എന്ന ഒരു calculation മനസ്സിൽ നടക്കുന്നുണ്ട് അത് സാധ്യമാകുന്നത് ഇത്തരത്തിലുള്ള equation or mathematical എക്സ്പ്രഷൻ ഉണ്ട്

  • @Adhil_parammel
    @Adhil_parammel ปีที่แล้ว +6

    Simple line equation ax+b എങ്ങനെ artificial neural network nte workinginu കാരണം ആകുന്നു എന്ന് അറിഞ്ഞാൽ അത്ഭുതം ആയിരിക്കും.

  • @isaacthomas4527
    @isaacthomas4527 ปีที่แล้ว +1

    I have recently seen tools that visualize the equations like moving 3d models. 10 years back calculus equations were available only as verbal notations. So it was hard to visualize what it was all about. But the moment it is "visualized" as 3d models, it suddenly becomes easy to make sense, and these studies after getting a pretty good understanding of what it is all about.

  • @anandpulikkappinatil6883
    @anandpulikkappinatil6883 ปีที่แล้ว

    Great informative talk. Really helps to sort out many questions since i have been asking to myself for many years.

  • @archanap2750
    @archanap2750 ปีที่แล้ว +8

    In psychology there is a theory of vicarious learning, which says how people learn behaviours by observing others. The trend lately has been to criticize the educational system and many people ranging from young students to even some doctorate holders blindly criticize the system without actually understanding the essence of what is wrong with the system.
    This makes students feel aversion towards anything that is taught in syllabus. I do agree there are loopholes, but even when some best teachers try to teach concepts brilliantly, students tend to play cool and not give enough importance to studies. In such situation there is no point talking about how people without proper teaching skills ruin the interest of handful of students who are passionate about their subjects.
    From my personal experience, I remember to this day how I read the maths text many times to make sense of what that "axiom" was implying. I remember how the class made fun of the teacher who tried his best to help us understand what "tends to zero" means. The English teacher who said "education is what remains once you have forgotten everything you learned in school" is also fresh in my memory.
    The "ideas" were difficult for me to understand at that small age. But the time spent on trying to understand it have surely helped me later. Everything they teach and not teach in schools (science, humanities and everything in between) does play a role in helping us understand the world around.
    Yet, as a person who remember schrodinger's cat when having to deal with complex human emotions and draw parallels between all subjects and current affairs, sometimes it feels "ignorance is bliss" 😅

  • @ThePtmagesh
    @ThePtmagesh ปีที่แล้ว +5

    അന്ന് അതൊക്കെ (സാറുമാരെ ചീത്ത വിളിച്ചിട്ടാണേങ്കിലും ) അങ്ങനെ പഠിച്ചത് കൊണ്ടാണ്... ഇന്ന്, ഇവർ പറയുന്നത് കേൾക്കുമ്പോൾ എനിക്ക്, എന്തെങ്കിലും മനസ്സിലാകുന്നത്.. ഇല്ലെങ്കിൽ ഇതിൻ്റെ മുന്നിൽ വാ പൊളിച്ച് ഇരുന്നേനെ...😀

  • @abyjackson6920
    @abyjackson6920 ปีที่แล้ว

    Yes ee vishayagal njan padichirunna kaalathe vallatha vimarshana budhiyodu koodi thanne njan ethirthirunnu....

  • @ebyvijayan4752
    @ebyvijayan4752 ปีที่แล้ว +14

    സുഹൃത്തേ,
    physics ഇഷ്ടമുള്ള ഒരു വ്യക്തിക്ക് അതിൽ degree നേടണം എന്നുണ്ടെങ്കിൽ (നല്ല govt കോളേജിൽ) +2 ൽ biology യ്കും chemistryക്കും full mark vaanganam എന്നതാണ് വിഷയം. Same with Computer engineering ഇഷ്ടമുള്ള ഒരു വിദ്യാർഥി entrance ന് maths, physics, chemistry എന്നിവ പഠിച്ചാലെ പറ്റു. That's not fair. 🙂

    • @abi3751
      @abi3751 ปีที่แล้ว

      Mathsum Physicsum chemistryum ilaathe enganaya computer engineering padikkuva

    • @abi3751
      @abi3751 ปีที่แล้ว

      @@ebyvijayan4752 olathil ezhuthipoyatha sry, pakshe chemistry oru subjectayi padikkan illengilum, chemistry varuna mekhalakal athil undu like semiconductors, nanotechnology, material science and energy storage etc.

    • @abi3751
      @abi3751 ปีที่แล้ว

      @@ebyvijayan4752 athum sheriyanu

  • @sivaji-d1p
    @sivaji-d1p ปีที่แล้ว +1

    നല്ല explanation, അതിനപ്പുറം ഒന്നും ഇല്ല ❤️

  • @pramodl.s.4930
    @pramodl.s.4930 ปีที่แล้ว +4

    താൻ എന്താവണം എങ്ങനെ ജീവിക്കണം എന്നു യുക്തിയുപയോഗിച്ചു തീരുമാനിക്കാനുള്ള മസ്‌തിഷ്‌ക്ക വളർച്ച ഉണ്ടാവുന്നതു വരെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമായി നിലവിൽ പഠിപ്പിക്കുന്ന എല്ല അറിവുകളും നേടേണ്ടതായിട്ടുണ്ട്.

  • @sayyidshakir
    @sayyidshakir 8 หลายเดือนก่อน

    Oro formulayum real life upayogikkunnundu.. athinte application oro joli samayathum nadakunnundu. Athu ethaanu ennu koodi paranju koduthu equation cheyyuvanel oru karyamundu. Allathe oru game pole kalichaal ellarum lakshyam kaanilla. Kurachu perkku mathrame manasilaaku.. integration num num construction samayathu upayogikunnundu ee adutha enikku manasilaaye. Athile oru work case study aayittu a problem slove cheyyan parayanam. .. atleast starting timeil engilum. Appo students nu manasilaakum endhanu ithu... developed countries il angane aanu padikunnathu nammude nattil memory vechulla karyamaanu... athaanu maarendathu allathe shariyaavilla..

  • @soumyachirakkil
    @soumyachirakkil ปีที่แล้ว +4

    Valare thalparyathode physics eduthittupolum MSc pasaavan budhimuttiya njan!

  • @justinmathew130
    @justinmathew130 ปีที่แล้ว +2

    ഇപ്പോളത്തെ വിദ്യാഭ്യാസ സംബ്ര ദായത്തിലെ ഏറ്റവും വലിയ പ്രശനം ചെറുപ്പത്തിൽ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ വിവരം ഇല്ലായ്മയാണ് പ്രത്യേകിച്ച് സയന്റിഫിക് ടെമ്പർ , കുട്ടികൾക്ക് പാഠ്യ ഭാഗങ്ങൾ അടിസ്ഥാനപരമായി എങ്ങനെ മനസിലാക്കികൊടുക്കണം എന്ന് അറിയാവുന്നവർ വളരെ കുറവാണ് , ചെറിയ ക്ലാസ്സിലിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് പഠിപ്പിരിൽ phd വേണം അതിനോട് സ്നേഹവും വേണം , നല്ല വേതനവും കിട്ടണം , അടിസ്ഥാനം ശരിയാകാത്ത കുട്ടികളിൽ വളരെ കുറച്ചുപേരെ പഠിച്ചത് എന്താണെന്നു മനസിലാക്കുന്നുള്ളു

  • @shajeerk.s1062
    @shajeerk.s1062 ปีที่แล้ว

    Worth$$$...still thinking about "manjari (slatha kakali vrithathil, randam pathathil anthimaam....)"

  • @ideas2malayalam84
    @ideas2malayalam84 ปีที่แล้ว +1

    നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ കുറവ് നമ്മുടെ ബ്രെയിൻ അല്ലെങ്കിൽ കഴിവ് നല്ലരീതിയിൽ develop ചെയ്യണ്ടേ ഒരു സ്റ്റേജ് ഉണ്ട് നമ്മുടെ ഒക്കെ ചെറിയ പ്രായം. Aa പ്രായത്തിൽ നമ്മുടെ interest ne മനസ്സിലാക്കി അത് promote ചെയ്യുന്നതിൽ ഉപരി പുസ്തക പഠനം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പോലെയാണ് പലയിടത്തും അതാണ് കുഴപ്പവും

  • @sreenivasanr2342
    @sreenivasanr2342 ปีที่แล้ว

    Very well explained.Very interesting and captivating narration of the ways the students must really understand the subject before selecting one subject for specialization.

  • @Just2minsoflife
    @Just2minsoflife ปีที่แล้ว +1

    👏👌.Need of the hour. Ty.

  • @masterjoshyjohn
    @masterjoshyjohn ปีที่แล้ว +1

    Excellent talk... Acceptable Analysis and Logical Statements... Although, all pupils are not capable to process arithmetical-logical calculations like derivations using mathematics or statistical methods. So while providing general education we have to make an opportunity for students to choose what they like to study, at least at the high school and secondary school levels. Of course, those who like physics, chemistry, mathematics, and computer science will eventually fall in love with algebra, trigonometry, calculus so on, however, not everyone is capable of these because they are not intellectually inferior but they may be more favourable for social sciences, arts and sports, or more thrive on subjective approaches... Individuals are diverse, especially in our cognitive domain, and everyone is stronger or weaker to some extent to understand either objective or subjective approaches.

  • @LathishRshankar
    @LathishRshankar ปีที่แล้ว

    10th trignometry യിൽ sin, cos, values ഒക്കെ byheart പഠിക്കുന്നവർ ഉണ്ട്. The teachers insist them to do it, including theorems. This sort of just exam oriented preperations spoils the analytical skills of the students. Lower order thinking skills involves knowledge, understanding, and analysing certain facts. (Bloom's taxonomy). Concept അറിയാതെ forcible ആയിട്ട് drill ചെയ്യുകയാണ്, through punishments like impositions and canings. Equations നോട്‌ വെറുപ്പ് തോന്നുന്നത് സ്വാഭാവികം.
    Moreover, when I solve any equation, I used to do it off of my passion to solve it, during my school and college days. Pg കഴിഞ്ഞ് 25 വർഷങ്ങളായിട്ടും, I still try to solve complicated equations.
    It is not the cup of tea for everyone, so go according to everyone's passions. Generalisation ചെയ്തിട്ട് അത് കൊണ്ടൊന്നും കാര്യമില്ല എന്ന് കാണിക്കുന്ന whatsapp forwards നോടൊന്നും യോജിപ്പില്ല. 😄🙏

  • @jaisonjoy4516
    @jaisonjoy4516 ปีที่แล้ว +1

    ഏറ്റവും കൂടുതൽ ഈ വാദങ്ങൾ ഇരയക്കിയിട്ടുള്ളത് integretion enna parupadiye അണ്. പക്ഷേ നമ്മൾ സയൻസ് പഠിക്കുമ്പോൾ പലരുപങ്ങളും ഉണ്ടാക്കിയും വരച്ചും അണ് പഠിക്കുന്നത് theory ചെയ്ത് വരുമ്പോൾ അവസാനം എങ്ങനെ ഇത് ഇങ്ങനെ ആയി എന്നതിൻ്റെ അടിസ്ഥാനം maths ആണെന്ന് ഇത് പറയുന്ന പലർക്കും അറിയില്ല..

  • @aneeshrchristo
    @aneeshrchristo ปีที่แล้ว

    💯 worth watch, a must watch video.
    The value of an education is not found in memorizing facts, but in knowing why the facts are relevant and meaningful.
    എനിക്ക് തോന്നുന്നു നമ്മുടെ ചില പഠിപ്പിക്കുന്ന രീതിയാണ് കുട്ടികളെ ഇതിനോട് വെറുപ്പാക്കിതീർത്തത്. മനപാഠം പഠിക്കാനാണ് പലരും പ്രോത്സാഹിപ്പിക്കുന്നത്. മനപാഠം പഠിക്കുന്നതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്, മാർക്കും നൽകരുത്. പകരം അവരെ critically ചിന്തിക്കാൻ പ്രാപ്തിയുള്ളവരാക്കുക. എല്ലാകാര്യത്തിനും reasoning ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇവിടെ memorize ചെയ്ത് എഴുതുന്നവർക്ക് മാർക്കും, creative ആയിട്ടുള്ള കുഞ്ഞുങ്ങൾക്ക് അംഗീകാരം ഇല്ല. Especially explanations ഒരിക്കലും copy & paste നു മാർക്ക് നൽകരുത് അതിനെ ശരിയായ രീതിയിൽ മനസിലാക്കി ഗ്യാസ് കയറ്റാതെ ആവശ്യമുള്ളത് paraphrase ചെയ്ത് എഴുതാൻ പരിശീലിപ്പിക്കുക. മാത്‍സ് problems examnu ഒരിക്കലും direct questions നൽകരുത്(especially NCERT).

  • @sanojvamadevan9825
    @sanojvamadevan9825 ปีที่แล้ว

    Thank you

  • @aplusacademy9843
    @aplusacademy9843 ปีที่แล้ว

    ഞാൻ ബി ടെക് കഴിഞ്ഞ് ഇപ്പോൾ അധ്യാപകനായി work ചെയ്യുന്ന ഒരു വ്യക്തിയാണ്. ബി ടെക് പഠിക്കുമ്പോൾ തന്നെ യാതൊരു അപ്പ്ളിക്കേഷനില്ലാതെ മാത്സ് പഠിച്ച് ഉത്തര കടലാസിൽ ഛർദ്ദിച്ചു വച്ചിട്ടുണ്ട്.
    ഓരോ Equations ഉപകരമുണ്ട് പക്ഷെ അത് കൃത്യമായി വിദ്യാർഥികളെ ബോധ്യപ്പെടുത്തി പ്രായോഗികവൽക്കരിച്ചു കാണിച്ചാൽ മാത്രമേ അത് പഠിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് ഒരു ഹരം തോന്നുകയുള്ളൂ..
    നമ്മളൊക്കെ എങ്ങെനെ പോയാലും കുറഞ്ഞത് പന്ത്രണ്ട് കൊല്ലം ഇംഗ്ലീഷ് പടിച്ചിട്ടുണ്ടാകില്ലേ എന്നിട്ട് എത്രപ്പേർക്ക് ഇംഗ്ലീഷ് ഒരു രണ്ട് ലൈൻ എങ്കിലും തെറ്റാതെ പറയാൻ സാധിക്കും.?? പക്ഷെ ഒരു മൂന്ന് മാസത്തെ spoken ഇംഗ്ലീഷ് ക്ലാസിന് പോയ ഒരാൾക്ക് സിംപിൾ ആയി എന്ത് കൊണ്ട് മുകളിൽ പറഞ്ഞ കാര്യം പറയാനും സാധിക്കുന്നു.???
    അവിടെയാണ് നമ്മുടെ സിലബസിന്റെയും അധ്യാപകരുടെയും പ്രശ്നം.
    കുറച്ചു സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ തള്ളി കയറ്റാൻ നോക്കുന്ന അച്ചടക്കമില്ലാത്ത സിലബസാണ് നമുക്കുള്ളത്.. പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് Maths ബുദ്ധിമുട്ടുള്ള subject ആണെങ്കിൽ അവർക്ക് ഏറ്റവും കൂടുതൽ കട്ടിക്ക് 11 ചാപ്ടറുകൾ പഠിക്കാൻ നൽകി സിലബസ് ഉണ്ടാക്കിയ ശിരോമണികൾ ആഹ്ലാദം കൊള്ളുകയാണ് ചെയ്തത്... അതേ സമയം ഉള്ളത് 8 ചാപറ്ററാണെങ്കിൽ അത് കൃത്യമായി പഠിപ്പിക്കുകയല്ലേ വേണ്ടത്.. 10 മാസത്തെ ഇടുങ്ങിയ സമയം കൊണ്ട് സ്പോർട്ട്സും ആർട്ട്സും മറ്റു ലീവുകളും കഴിഞ്ഞുള്ള അധ്യാപകരുടെ ഓട്ട പാച്ചിലാണ് നമുക്ക് കാണാൻ സാധിക്കുക.. ഇപ്പോഴും മലയാളം വായിക്കാൻ അറിയാത്ത കുട്ടികൾ പത്തിലും പ്ലസ് ടൂവിലും പഠിക്കുന്നുണ്ടെങ്കിൽ ആലോചിച്ചു നമ്മുടെ പണ്ഡിത സഭ ചേർന്നുണ്ടാക്കിയ സിലബസ് കൊണ്ട് എന്ത് നേടിയെന്ന്.
    പ്രാക്ടിക്കൽ ലെവലിൽ കുട്ടികളെ പഠിപ്പിക്കണം.. പ്ലസ് ടൂ മുതൽ മാത്രമല്ല ലാബ് വേണ്ടത്, up സെക്ഷൻ മുതൽ കുട്ടികൾക്ക് maths അടക്കമുള്ള വിഷയങ്ങൾക്ക് പ്രാക്ടിക്കൽ നൽകണം..
    നാളെ ഇവനെ രാജ്യത്തിന് വേണ്ടി ഉപകാരപ്പെടുത്തണം എന്ന ചിന്തയിലൂടെ വേണം അധ്യാപക സേവനം ചെയ്യാൻ...
    എവിടെ .. ഇതൊന്നും ഈ മഹാരാജ്യത്ത് നടക്കാൻ പോണില്ല.

  • @sciencelover9492
    @sciencelover9492 6 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഷയമാണ് ഫിസിക്സ്‌, അതിൽ തെർമോഡിനമിക്സ്, ഫ്ലൂയിഡ് മെക്കാനിക്സ്. +1 +2 ഇൽ ട്യൂറ്റോറിയിൽ ഫിസിക്സ്‌ പഠിപ്പിച്ച സാറുമാർ പുലികൾ ആയിരുന്നു. സ്കൂൾ വളരെ ശോകവും.

  • @sushamatshanmughan3186
    @sushamatshanmughan3186 ปีที่แล้ว +2

    Well explained ❤️

  • @rahulc2024
    @rahulc2024 ปีที่แล้ว +4

    True ..
    But failing a student and losing his year because he cannot study a particular subject
    In general education is unacceptable..

    • @gopanneyyar9379
      @gopanneyyar9379 ปีที่แล้ว

      പത്താംക്ലാസ്സു വരെ ഇപ്പൊ ആരെയും തോല്പിയ്ക്കുന്നില്ലല്ലോ, കേരളത്തിൽ.

    • @rahulc2024
      @rahulc2024 ปีที่แล้ว

      @@gopanneyyar9379 sorry enik ath ariyillaayirnu...
      But oru 15 yrs back undaayrnu..
      Ende koode padicha kurach friends angane fail aayitund 7th and 8th classil..
      Athum one or two subjects aanu fail aakuka..
      Fail aayal..oru varsham pokum cheyyum...
      Veendum ellaa subjectsum exam ezhuthanam..pass aayath ulpede.

  • @fahadtk8735
    @fahadtk8735 ปีที่แล้ว +1

    Answered to the confusions !!

  • @rajanmk6650
    @rajanmk6650 ปีที่แล้ว

    Very good presentation

  • @syamkriz
    @syamkriz ปีที่แล้ว

    Great much needed

  • @mahi_13189
    @mahi_13189 ปีที่แล้ว +1

    Brilliant!

  • @aiswaryavanil4552
    @aiswaryavanil4552 ปีที่แล้ว +5

    Oru karyam kode parayathirikan vaya... University ikale semester ena peril ula sampradhayam... 6 masam oru sem enulath evidem palikapedarila... Physics enu ala athe pole ethu subjectum ishta vishyam ai eduth padikan varuna oru studentin athu arinj aswadich padikan patarila.. adyatha 2 sem oru paper matre subject ulu... pineed sem thamil gap valarr kuravan kittar... paranje terum munp 3 4 5 6 oke terum.. 5 & 6 il anu subject ariyan kitane aa timil namuk kitana time valare kuravan.. enghnelum pass akanm enu alatha enthN enthinan enonum nokan namuk samayam kitaree ila...

  • @DeepaKutty1986
    @DeepaKutty1986 ปีที่แล้ว

    Exactly said ...

  • @rajilttr
    @rajilttr ปีที่แล้ว +1

    Well explained sir ❤️🔥

  • @vishnusrinivas7761
    @vishnusrinivas7761 ปีที่แล้ว

    YOU ARE ABSOLUTELY RIGHT... 👍🏻👍🏻👍🏻

  • @newmanv3466
    @newmanv3466 ปีที่แล้ว +2

    പൊതു വിദ്യാഭ്യാസത്തിൽ ചെറിയ equation ഒക്കെ പഠിപ്പിക്കാൻ ഒരു കാര്യം കൂടി ഇല്ലേ. ചെറുതായി എന്തെങ്കിലും കാര്യം പഠിക്കാതെ ഇനി എന്താ ശെരിക്കു വരാനുള്ളത് എന്ന് എങ്ങനെ അറിയും (whetting the appetite)?
    അല്ലെങ്കിൽ ചിലപ്പോൾ ഫിസിക്സിൽ equation ഒന്നും ഇല്ല എന്നുവെച്ചു Einstein വേറെ വല്ല വിഷയവും പഠിക്കാൻ പോയാലോ?

  • @jaikc7840
    @jaikc7840 ปีที่แล้ว +3

    Please reply to me, as this is important:
    However, there are 2-3 issues i see with teaching so many concepts in schools we don't need later and most people even don't remember even after taking a PG.
    1. The amount of topics is an alibi for teachers, for not teaching the ideas in a proper way to make the student understand. They still make the student just repeat and remember the concepts just for exam. They say otherwise they cannot finsih portions
    2. The children has different aptitude and there're multiple intelligence. So ecen if someone has right aptitude and skills he might have set back during plustwo admission due to his score in Hindi. So there should be a classification of basic skills/knowledge and special skills/knowledge even until 10th so that a proper selection criteria can be implemented for higher studies.
    3. There are lot more life skills which needs to be introduced to basic education - gender equality & sexual education, communication skills, democratic values, scientific temper etc.

  • @Getfitwithbruno
    @Getfitwithbruno ปีที่แล้ว +1

    Vaisakh bro🙋‍♂️one of your excellent Vedio 🙏amazing explanation 👍👍👍

  • @sebinsebastian5468
    @sebinsebastian5468 ปีที่แล้ว +3

    @VaisakhanThampi Can you do a video on the subject of entropy and the second law of thermodynamics

  • @jishnujishnu860
    @jishnujishnu860 ปีที่แล้ว +6

    നമ്മുടെ carriculum അല്ല മാറേണ്ടത്....
    നമ്മുടെ പരീക്ഷ സബ്രദയം ആണ് മാറേണ്ടത് എന്നാണ് തോന്നുന്നത്.....
    നമ്മുടെ പരീക്ഷകൾ മിക്കതും ഓർമശക്തി മാത്രം പരീക്ഷികുന്നവയായി മാറുന്നു.....
    അല്ലാതെ കൺസെപ്റ്റ് ആറിയമോ എന്നല്ലലോ......????
    B TECH ( MECHANICAL ) എടുത്തവർക്ക് അറിയാം " design of machine elements "
    എന്ന subject ne കുറിച്ച്......
    ഈ പരീക്ഷയ്ക്ക് data book ( subject le എല്ലാ ഇക്വാഷനും അടങ്ങിയ ബുക്ക്) കൊണ്ട് എക്സാം ഹാളിൽ കേറാം........
    എന്നിട്ടും എത്ര പേരാണ് ഈ subject nu തോക്കുന്നത്....??????( ഇവിടെ കൺസെപ്റ്റ് ഇല്ലെങ്കിൽ ബുക്ക് ഉണ്ടെകിലും കാര്യമില്ല).....
    ഈ ഓർമശക്തി പരീക്ഷണം ആണ് മാറേണ്ടത്..

  • @kannankr7386
    @kannankr7386 ปีที่แล้ว

    Whatever u told make sense. I teach programming fundamentals... I tell these about small problems/ programs to my students

  • @jyothishjyothi202
    @jyothishjyothi202 ปีที่แล้ว +2

    നാലാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങുന്നു ഡിഗ്രി കഴിഞ്ഞാലും ആർക്കും സംസാരിക്കുവാനോ എഴുതാനോ പറ്റുന്നില്ല
    ക്ലാസിൽ മണ്ടൻമാരായ പലരും ഗൾഫിൽ ജോലി ചെയ്ത് മടങ്ങിവരുമ്പോൾ ഹിന്ദി നല്ലവണ്ണം
    സംസാരി ക്കുന്നു
    ഇംഗ്ലീഷ വാക്യങ്ങൾ പറയാനാണ് ആദ്യം പഠിപ്പിക്കേണ്ടത് അല്ലാതെ ഗ്രാമറല്ല പഠിപ്പിച്ച് മാർക്കിടേണ്ടത്
    നമ്മൾ മലയാളം ആദ്യം ഗ്രാമർ പഠിച്ചി ട്ടല്ലല്ലോ സംസാരിക്കുവാൻ തുടങ്ങിയത്
    കവിയാകാൻ താൽപര്യമില്ലാത്തവനും കാകളി ക്കുകളി വൃത്തം പഠിച്ചിരിക്കണം കവി ജനിച്ച ദിവസും മരിച്ച ദിവസവും പഠിക്കണം
    വിദ്യാഭ്യാസ സിലബസ് ഉണ്ടാക്കുന്നത് ഉണ്ടക്കണ്ണുള്ള സോഡാ ഗ്ലാസ് വയ്ക്കുന്ന പുസ്തകപ്പുഴുക്കളാക്കും
    അങ്ങനെ പഠനഭാരം കൂട്ടുന്നു

    • @sudheerka3182
      @sudheerka3182 หลายเดือนก่อน

      Spoken English അറിയുന്ന എത്ര ടീച്ചർമാർ ഉണ്ട്? ഇവർക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ ശീലമുണ്ടെങ്കിൽ ഇവരുടെ ക്ലാസിലെ കുട്ടികളും സ്വാഭാവികമായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിവ് നേടും.

  • @phil1press
    @phil1press ปีที่แล้ว +8

    I admire you as a scientist and an educator. We definitely need to overhaul education. We should take input from people engaged in various trades like agriculture, manufacturing, transportation etc before revamping education. I would allow students to select their subjects in middle school and high school also... not just in colleges.

  • @krishnumenon2222
    @krishnumenon2222 ปีที่แล้ว

    Great information..🙏🙏🙏

  • @cyriljoy9536
    @cyriljoy9536 ปีที่แล้ว +1

    Nice video! But there are still other subjects that we come across in our daily lives, like taxes, finances, cooking etc an introduction to these, as well as an introduction to sports n athletics would be better. Majority of the time in school is dedicated to science, but it would be better to incorporate the basics of things we require in daily life. I understand that sports n cultural events do occur at schools but to teach and introduce them in a systematic way would be better.

  • @cruisingcouple2022
    @cruisingcouple2022 ปีที่แล้ว +1

    തമ്പി കുഞ്ഞു പറഞ്ഞതിലും കാര്യമുണ്ട് 👍🏻👍🏻🙏🙏🙏🌹🌹🌹🌹

  • @sunizidukki9135
    @sunizidukki9135 ปีที่แล้ว

    Greate talk👍👍👍

  • @trinyantony3165
    @trinyantony3165 ปีที่แล้ว +1

    Very relevant topic

  • @praveentp4214
    @praveentp4214 ปีที่แล้ว +2

    accepting all these facts i think medical education in india is top with practical studies more than books with experienced doctors and dealing complex cases of patients. And the engineering and business education lacks these way of education because most of the teachers who teaches business sciences and finance and marketing does not have any practical experience or knowledge they just follow up what they learned and convey meaning to the students.

  • @favaspm4479
    @favaspm4479 ปีที่แล้ว

    Great

  • @lukmanpk9179
    @lukmanpk9179 ปีที่แล้ว +3

    Commerce വിഷയങ്ങളുടെ basic 10 ആം ക്ലാസ് വരെ പടിപ്പിക്കുന്നില്ലല്ലോ

  • @joshyb2937
    @joshyb2937 ปีที่แล้ว

    The two answers in short
    Exposure and Exercise

  • @ikigai174
    @ikigai174 ปีที่แล้ว

    Football player analogy super ✨️😍...

  • @askalibrarian8746
    @askalibrarian8746 ปีที่แล้ว +1

    100% വിയോജിക്കുന്നു

  • @kasinathbaburaj3156
    @kasinathbaburaj3156 ปีที่แล้ว +1

    Can you please do a video related to The topic INTELLIGENCE AND LEARNING ABILITY pls......

  • @akshayjoseph912
    @akshayjoseph912 ปีที่แล้ว

    well said

  • @rencevakkachan2284
    @rencevakkachan2284 ปีที่แล้ว +8

    i observed the really absence of critical thinking in our students and in teachers whom should know these things, sadly no one even talking about it.. I also have a strong criticism against oru education system is that, it only focus on grades, i mean mostly, and in teachers and profs are pushing or forcing students to get good grades but undermine the true purpose of education which is learning, whatever subject it is, if we only saying children that, you need to study this because it will give you good grades, and we realm conditioning this through generations and this shouldt happen, rathen than saying focus on grade, teachers should encourage students to really engaging the subject and approach the concepts with critical thinking and understood the complexity of subject then childrens or anyone can understand what really the subject is.. Sadly this isn't happening anywhere atleast in my knowledge and this lot of research evidence done on this issues concluded the same criticism which i mentioned

    • @gopanneyyar9379
      @gopanneyyar9379 ปีที่แล้ว

      അവസാനം Sadly this is not happening എന്ന് തുടങ്ങുന്നിടത്ത് അബദ്ധം പറ്റി capital S ഇട്ടു.

    • @rencevakkachan2284
      @rencevakkachan2284 ปีที่แล้ว

      @@gopanneyyar9379 sorry my mistake

  • @moideenyousaf3757
    @moideenyousaf3757 ปีที่แล้ว +1

    👍👍

  • @sandeepmichael6210
    @sandeepmichael6210 ปีที่แล้ว

    nalla broad brush ittu alakittunde

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 15 วันที่ผ่านมา

    ❤❤❤

  • @aps9369
    @aps9369 ปีที่แล้ว

    +2 മുതൽ ഒരു stream തിരഞ്ഞെടുത്ത് അത് മാത്രം പഠിക്കാൻ അവസരം വേണം. +2 bio maths എടുത്താൽ physics zoology ബോട്ടണി maths chemistry ellam പഠിക്കണം.
    Bottony സുവോളജി chemistry
    അല്ലെങ്കില്
    Physics maths chemistry
    Ingane 2 stream aakiyal padikkan eluppamind

  • @shaijum4741
    @shaijum4741 ปีที่แล้ว

    സൂത്രവാക്യങ്ങളുടെ പ്രായോഗികത ഒന്ന് കൂടി ഉദാഹരണങ്ങളോടെ വിശദീകരിച്ച വീഡിയോ ചെയ്യാമോ?

  • @mebilmanojmv6887
    @mebilmanojmv6887 ปีที่แล้ว +1

    Can you do a video about Uncertainty Principle....

  • @00badsha
    @00badsha ปีที่แล้ว

    Thank you sir ❤

  • @muhammedjamshad3789
    @muhammedjamshad3789 ปีที่แล้ว

    Very relevant subject
    👏👏

  • @peterjames3068
    @peterjames3068 ปีที่แล้ว +5

    പക്ഷേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൂടുതലും വാര്‍ഷിക പരീക്ഷയില്‍ മാർക്ക് വാങ്ങുന്നതിന് ആണ് ഊന്നല്‍ കൊടുക്കുന്നത്. അവർ എങ്ങനെ പ്രായോഗികമായി അത് പ്രയോഗിക്കാം എന്നതിൽ അല്ല. പരീക്ഷക്ക് കോപ്പി അടിക്കുന്നതിന്റെ കാരണം അതാണ്.

    • @Siva-on1tc
      @Siva-on1tc ปีที่แล้ว

      കൂടുതൽ മാർക്ക് വാങ്ങുക എന്ന് പറഞ്ഞാൽ നന്നായി പഠിക്കുക എന്നാണ്🙂

    • @gautamr425
      @gautamr425 ปีที่แล้ว

      @@Siva-on1tc No. Subject learning is different from memory testing